Skip to content

നിഴൽപോലെ – 3

nizhalpole malayalam novel

കാണാൻ നല്ല ലുക്കൊക്കെ ഉള്ളതുകൊണ്ട് അവനു ആരാധികമാർ കൂടുതൽ ആണ് … പഠിക്കുന്ന കാലം മുതൽ അങ്ങനെയാ എപ്പോഴും കുറെ പെൺകുട്ടികൾ ചുറ്റിനും ഉണ്ടാവും…

   ഒരു കോഴി ലെവൽ. പക്ഷെ ആരോടും സീരിയസായി ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ല. ഞാനും അജുവും ആണ് അവന്റെ ലോകം..

  അവന്റെ കിടപ്പുകണ്ടു സഹിക്കാൻ കഴിഞ്ഞില്ല. മൂട്ടിൽ വെയിലടിച്ചിട്ടും കിടന്നുറങ്ങുന്ന നോക്ക്. രാവിലെ അമ്പലത്തിൽ എത്തിക്കോളാം എന്നു പറഞ്ഞവനാണ്…

  “ഡാ എന്നു പറഞ്ഞു അവനെ ഒരടി കൊടുത്തതും ഉച്ചത്തിൽ ഒരു നിലവിളി മാത്രമേ ഞാൻ കേട്ടുള്ളു….

    “അയ്യോ തല്ലല്ലേ.. ഞാൻ ഇനി അവളുടെ പിന്നാലെ നടക്കൂല ചേട്ടായി സത്യം….

  അവന്റെ വിളികേട്ടു എന്റെ ഉള്ള കിളികളൊക്കെ എങ്ങോട്ടൊക്കയോ പറന്നു പോയി…

   “ടാ പുല്ലേ എണീക്കടാ…. പിച്ചും പേയും പറയാണ്ട്…

“എന്റെ ശബ്ദം കേട്ടാകും അവൻ പെട്ടന്നു ബോധത്തിലേക്കു വന്നത്…

  പെട്ടന്ന് എന്നെ കണ്ട ചമ്മലിൽ ഒരു ഇളിഞ്ഞ ചിരിയോടെ അവൻ തറയിൽ നിന്നും എണീറ്റു…

   “അളിയാ നീ എന്താ അളിയാ ഇവിടെ….

   “ഒരുപാട് ഇളിക്കല്ലേ. നീ അമ്പലത്തിൽ വരാന്നു പറഞ്ഞിട്ടല്ലേ ഇന്നലെ ഫോൺ വച്ചതു..

 അത്പോട്ടെ ഇന്ന് ആരുടെന്നാരുന്നു  അടി കിട്ടിയേ. നിനക്ക് ഒരു മാറ്റവും ഇല്ലല്ലോടാ..

  “നീ കേട്ടല്ലേ അളിയാ….

“ആ കേട്ടു കേട്ടു ആരായിരുന്നു ജിത്തുവെ ഇന്ന്…

 അത് ആ പ്രിയങ്കയുടെ ചേട്ടന്മാരായിരുന്നു…. സത്യായിട്ടും ഞാൻ ഒന്നും ചെയ്തില്ല അളിയാ.. അവന്മാര് വെറുതെ….

   എണീറ്റുവാട കണ്ണിൽ കണ്ട പെൺപിള്ളേരെയും സ്വപ്നം കണ്ട് അവളുടെ ചേട്ടന്മാരുടെ കൈയിൽ നിന്നും അടി വാങ്ങാതെ…

   നിന്നെ പെട്ടന്ന് തന്നെ കെട്ടിച്ചു വിടാൻ ഞാൻ അമ്മയോട് പറയുന്നുണ്ട്.

  “കെട്ടിച്ചു വിടാൻ ഞാൻ എന്താ പെണ്ണാണോ… ഒരു അബദ്ധം പറ്റിന്നു വച്ചു കൂടുതൽ… താങ്ങല്ലേ. മോൻ ചെല്ല്… ഞാൻ ഇപ്പൊ ഫ്രഷ് ആയി വരാം….

  അവൻ ഫ്രഷ് ആയി വരുന്നത് വരെ അമ്മയുടെ കൂടെ അടുക്കളയിൽ ഇരുന്നു…

     അവനെയും കൂട്ടി പുറത്തേക്കിറങ്ങുമ്പോൾ അവനോട് മാളൂന്റെ കാര്യം പറയണോ വേണ്ടേന്നുള്ള കൺഫ്യൂഷൻ ആയിരുന്നു.. എന്തു ചെറിയ കാര്യം ആയാലും അവനോട് പറയാറുണ്ട്… അവനോടു പറഞ്ഞില്ലെങ്കിൽ ആകെ ഒരു അസ്വസ്ഥതയാണ്.. പക്ഷെ ഇത് പറയാൻ എന്തോ മടിപോലെ…

    ഞങ്ങളുടെ സ്ഥിരം സ്ഥലം ആയ കലിങ്കിൽ കേറി ഇരിക്കുമ്പോളും പതിവില്ലാതെ ഞാൻ നിശബ്ദനായിരുന്നു…

    “ആദി നിനക്ക് എത്ര ദിവസത്തെ ലീവ് ഉണ്ട്‌….

ആം…  എന്താടാ എന്താ നീ ചോദിച്ചേ…

 ആഹാ നീ ഏതു ലോകത്താണ് എന്റെ ആദി ഇത്. ഞാൻ ചോദിച്ചത് കേട്ടില്ലേ.. എത്ര ദിവസം ലീവ് ഉണ്ടന്നു…

   “ഞാനിവിടെ രണ്ടുമാസം ഉണ്ടാവും….അവിടെ ജോയിൻ ചെയ്തിട്ടു രണ്ടു വർഷം ആയില്ലേ… ഇതിനിടയിൽ ലീവ് എടുത്തിട്ടില്ലല്ലോ…

നിനക്കോ.. നിനക്ക് എത്ര ദിവസം ലീവ് ഉണ്ടാകും…

   ഞാൻ പറഞ്ഞില്ലേ  ചെന്നൈയിലേ പ്രൊജക്റ്റ്‌   അത് കംപ്ലീറ്റ് ആയി … അതുകൊണ്ട് ലീവ് ഉണ്ട്‌…

 “ആം….

  “അജു  സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്…. എറണാകുളത്തു തന്നെയാണ് അവനും.. ഏതോ പ്രൊജക്റ്റ്‌ന്റെ കാര്യത്തിന് കമ്പനിയുടെ ചെന്നൈയിലേ ഓഫീസിൽ  ആയിരുന്നു.. ഇപ്പൊ ഞാൻ വന്നത് പ്രമാണിച്ചാണ് ഓടിപിടിച്ചുള്ള ഈ വരവ്…

   “ടാ നീ എന്താലോചിച്ചു ഇരിക്കുവാ.ഇന്ന് നിനക്ക് പതിവില്ലാത്ത ആലോചന ആണല്ലോ…

ഓഹ് ഒന്നുല്ല… ടാ ജിത്തു അതെ എനിക്കെ…

   നിനക്ക്…. എന്താടാ ഒരു പരുങ്ങൽ… ആകെ ഒരു കള്ള ലക്ഷണം..

   “അതേ… ടാ..  അമ്മുട്ടി …ഞാൻ വന്നതുമുതൽ ഒരു പെൺകുട്ടിടെ കാര്യം പറയുന്നുണ്ടായിരുന്നു മാളു, അവളെ ഞാൻ ഇന്നലെ കൂത്തമ്പലത്തിൽ വച്ചു കാണുകയും ചെയ്തു … അവളെ കണ്ടത് മുതൽ ഇതുവരെ ഇല്ലാത്ത ഒരു ഫീൽ. ഇതുവരെ ഒരു പെൺകുട്ടിയോടും തോന്നാത്ത അടുപ്പം… ഒരുപാടു ജന്മങ്ങൾ കൊണ്ടുള്ള ബന്ധം പോലെ… അവളുടെ കണ്ണുകൾ ആഴ്ന്നിറങ്ങിയത് എന്റെ ഹൃദയത്തിലേക്ക്  ആയിരുന്നു…

   അവനോട് അത് പറഞ്ഞു കൊണ്ട് തന്നെ ആ കലിങ്കിലേക്ക് ചാഞ്ഞു കിടന്നു…

   “കുറച്ചു സമയം കഴിഞ്ഞും ജിത്തൂന്റെ ഭാഗത്തുന്നു മറുപടി കിട്ടാഞ്ഞിട്ടാണ് അവനെ തിരിഞ്ഞു നോക്കിയത്. ന്തൊ ആലോചിച്ചു വേറെ എവിടെയോ നോക്കി ഇരിക്കുന്ന അവനെ കണ്ടു കലിയാണ് വന്നത്… അവന്റെ പുറത്തായി ഒറ്റ അടി വച്ചു കൊടുത്തു…

   “ഉഫ് എന്തടിയാടാ നാശമേ അടിച്ചത് ന്റെ പുറം പള്ളിപ്പുറം ആയില്ലോ…

  “പിന്നെ ഞാൻ സീരിയസായി നിന്നോട് ഒരു കാര്യം പറയുമ്പോൾ…

    “നീ എന്താ  ആദി പറഞ്ഞു വരണേ ആ കുട്ടിയെ നിനക്കിഷ്ടമാണെന്നോ….

   “എടാ അതെനിക്കറിയില്ല പക്ഷെ ഇന്നലെ അവളെ കണ്ടതിനു ശേഷം അവളാണെന്റെ മനസിൽ.കണ്ണടയ്ക്കുമ്പോളും തുറക്കുമ്പോളും അവളാണ് എന്റെ മുന്നിൽ…

   “അതെങ്ങനെ ശെരിയാവും… അതൊന്നും ശെരിയാവില്ല…

  “ങ്ങേ… അതെന്താ ശെരിയാവാത്തെ.. എനിക്കെന്താ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പാടില്ലേ… നീ ഇതെന്തൊക്കയാ ജിത്തു പറയണേ….

   “ഹേയ് അത്… അതൊന്നുമില്ലടാ … വാ വീട്ടിൽ പോകാം ഉച്ചയ്ക്ക് നിന്റെ വീട്ടിന്നല്ലേ ഫുഡ്‌…

 ബാക്കിയൊക്കെ പിന്നെ… എണീറ്റു വന്നെ…

  “ആദിയോടൊപ്പം  മനയിലേക്ക് നടക്കുമ്പോൾ മനസു നീറുകയായിരുന്നു.. അവനോട് എന്താ പറയേണ്ടത്  എനിക്കറിയില്ല… വിധിയുടെ വിളയാട്ടത്തിൽ സ്വന്തം മനസു തന്നെ കൈവിട്ടുപോയവനോട് ഞാൻ അല്ലെങ്കിലും എന്തു പറയാനാണ്… അവനു വേണ്ടി ഈ ജന്മം ഉരുകി തീരുന്ന ഒരു പെണ്ണുണ്ടന്നോ…

    മനയിലേക്ക് കേറുമ്പോൾ കണ്ണു കൂത്തമ്പലത്തിലായിരുന്നു…. മനസ്സ് അവളെ തേടുകയായിരുന്നു…. ഒരുപാട് വർഷങ്ങൾ കൊണ്ട് ഞാൻ എന്റെ നെഞ്ചിൽ കൊണ്ട് നടന്ന ഒരു സുഖമാണ് അവളെ ഓർക്കുമ്പോൾ…

       “ആദിയുടെ പിന്നാലെ നടക്കുമ്പോൾ അവന്റെ മനസിൽ കേറിയ പെണ്ണിനെ എങ്ങനെ അവിടെ നിന്നും ഇറക്കും എന്നുള്ള ചിന്തയായിരുന്നു എന്റെ മനസിൽ…

   ഉമ്മറത്ത് കേറുമ്പോൾ അമ്മയും ഓപ്പയും ഞങ്ങളെ നോക്കി അവിടുണ്ടാരുന്നു…

   ” ജിത്തു നിനക്ക് ആദി ഉണ്ടങ്കിലേ ഈ വഴി അറിയൂ അല്ലേടാ..

   “അയ്യോ അങ്ങനെ അല്ലന്റെ സുഭദ്രകുട്ടിയെ…. ഞാൻ നാട്ടിൽ വന്നാൽ ന്റെ സുഭദ്രമ്മേനെ കാണാൻ ഓടി വരാറില്ലേ… ഇപ്പൊ തിരക്കായിട്ടല്ലേ… പിന്നെ ഇവനെ എപ്പോഴും കാണാൻ പറ്റില്ലാലോ അതല്ലേ ഓടി വന്നത്…

   “അതൊക്കെ പോട്ടെ എന്റെ അമ്മുട്ടിയും കണ്ണനും എവിടെ….

  “അമ്മുട്ടീ കൂത്തമ്പലത്തിൽ ഉണ്ട്‌.. കണ്ണൻ ടിവിയുടെ മുന്നിലും.

  “അശ്വതി ഓപ്പ ഇവിടെ നിന്നാൽ ആരാ അവിടെ പിള്ളേർക്ക് പറഞ്ഞു കൊടുക്കുന്നെ…

  “അതിന്നു ഇവന്റെ പിറന്നാൾ അല്ലേ. ശാന്തേടത്തി ഉണ്ടങ്കിലും ഞാനൂടെ എന്തേലും ഒന്ന് സഹായിക്കാന്നു വച്ചു….

   പിന്നെ അവിടിപ്പോ മാളു ഉണ്ട്.. അവള് എന്നെക്കാളും മിടുക്കിയാണ്…

  ആ പേര് കേട്ടപ്പോൾ ആദിയുടെ മുഖം വിടരുന്നത് ഒരു പിടപ്പോടെ ഞാൻ നോക്കി നിന്നു…

  മാളൂന്റെ പേര് കേൾക്കുമ്പോൾ തന്നേ ഹൃദയത്തിലേക്കു ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്..

    “അമ്മു ഇപ്പൊ വരും നിങ്ങളിരിക്കു. ഞാൻ ഈ പായസം ഒന്ന് കൂത്തമ്പലത്തിൽ കൊടുക്കട്ടെ…

   “ഓപ്പയിങ് താ.. ഞാൻ കൊടുക്കാം.. അമ്മുനെയും കൂട്ടാം…

    “ഉത്സാഹത്തോടെ  ഓപ്പയുടെ കൈയിൽ നിന്നും പായസവും വാങ്ങി നടക്കുന്ന ആദിയുടെ  പിന്നാലെ ഞാനും നടന്നു…. അവന്റെ മനസ്സ് കീഴടക്കിയ ആ മുഖം കാണണം… അതായിരുന്നു ലക്ഷ്യം..

    കൂത്തമ്പലത്തിൽ കേറിയതും അമ്മു ഓടി വന്നു ന്റെ തോളിൽ കേറി…

  പക്ഷെ ഞാൻ കാണാൻ ആഗ്രഹിച്ച ആ മുഖം അവിടെങ്ങും ഉണ്ടായിരുന്നില്ല…

  ”  ജിത്തു മാമേ….. നിച്ചു മിട്ടായി വാങ്യോ….

   “ഇങ്ങട് വാടി കള്ള പെണ്ണെ…

   മോള് ജിത്തൂന്റടുത്തേക്ക് ചാടിയപ്പോളും ന്റെ കണ്ണുകൾ മാളുവിനായി പരതുന്നുണ്ടാരുന്നു…. അവളെ കാണാഞ്ഞിട്ട് അവിടെ ഉണ്ടായിരുന്ന വേറെ ഒരു കുട്ടിയുടെ കൈയിൽ പായസത്തിന്റെ പാത്രം ഏൽപ്പിച്ചു ഞങ്ങൾ മടങ്ങി….

   “എന്തു പറ്റിയെട എന്താ നിന്റെ മുഖം പെട്ടന്ന് വാടിയെ…

  അമ്മുട്ടിയെയും എടുത്തു അവന്റെ പിന്നാലെ നടക്കുമ്പോൾ, ആദിയുടെ മുഖം മാറിയത് വ്യക്തമായി തന്നെ എനിക്ക് മനസിലാകുമായിരുന്നു…

   “ഹേയ് ഒന്നുല്ലടാ.. അവളെ കാണും എന്നു പ്രതീക്ഷിച്ചാണ് പോയത്… കാണാത്തപ്പോൾ എന്തോ പെട്ടന്നു ഒരു വിഷമം… അതും പറഞ്ഞു ജിത്തൂനെ ഒന്ന് കണ്ണു ചിമ്മി കാണിച്ചിട്ടവൻ മുന്നോട്ട് നടന്നു….

  ഒരു ദിവസം കൊണ്ടൊരാൾ ഇത്രത്തോളം അവന്റെ മനസിനെ കീഴടക്കിയോ…. എന്ന ചിന്തയോടെ ഞാനും മനയിലേക്ക് നടന്നു… അമ്മു പറയുന്നതൊന്നും എന്റെ മനസു കേൾക്കുന്നുണ്ടായിരുന്നില്ല.. ആദിയും അവന്റെ പ്രണയവും ആയിരുന്നു മനസു നിറയെ…

******************************************

    “ഡാൻസ് യൂണിഫോം മാറ്റി വന്നപ്പോളേക്കും എല്ലാരും പായസം കഴിക്കാനുള്ള തിരക്ക്കിലായിരുന്നു..

  “അശ്വതി ചേച്ചി കൊണ്ടുവന്നതാണോ ഹിമേ പായസം…

   “അല്ല മാളുവേച്ചി, ആദിയേട്ടൻ കൊണ്ടൊന്നതാ. പിന്നെ അമ്മുനെ കൂട്ടീട്ടു പോയിട്ടോ…

     എന്തു ഭംഗിയാ അല്ലേ ആ ഏട്ടനെ കാണാൻ…

   അവള് പിന്നെ പറയുന്നതൊന്നും കേൾക്കാനുള്ള മനസുണ്ടായിരുന്നില്ല… ഇന്ന് പിറന്നാൾ ആണ് ഒന്ന് കാണണം എന്നുണ്ടാരുന്നു… കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്…

  ഹിമ വച്ചു നീട്ടിയ പായസത്തിനു വല്ലാത്ത സ്വാദ് തോന്നി. ന്റെ പ്രാണനിൽ അലിഞ്ഞവന്റെ പിറന്നാൾ പായസം… പക്ഷെ അവനിതു അറിയുന്നുണ്ടോ… എന്റെ പ്രണയവും ദുഖവും കാത്തിരിപ്പും അറിയുന്നുണ്ടോ… എന്നെയറിയാതെ എന്റെ പ്രണയമറിയാതെ.. എങ്ങോ പോയി മറഞ്ഞ ന്റെ പ്രാണൻ …

   “എന്താ മാളുവേച്ചി എന്താലോചിച്ചു നിൽക്കുവാ… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ, എന്താ പറ്റിയെ…

   ഒന്നുല്ല ഹിമേ…. ചെറിയ തലവേദന….അതോണ്ടാവും കണ്ണുനിറഞ്ഞത്…….

   “ഞാൻ ചെയ്യുന്ന പദം ശെരിയായോ എന്നു നോക്കാന്നു പറഞ്ഞിരുന്നു. വയ്യായ്ക ഉണ്ടങ്കിൽ നാളെ നോക്കിയാമതി ട്ടോ…

   “ഇല്ല മോളെ.. നോക്കാം അത്രയ്ക്ക് പ്രശ്നം ഒന്നൂല്യ നിക്ക്..

   “നീ ചെയ്തു തുടങ്ങിക്കോ.. പതിയെ ശ്രദ്ധ  ഡാൻസിലേക്ക് തിരിച്ചു വിട്ടു ഞാൻ എന്റെ മനസിനെ പിടിച്ചു നിർത്തി…

        ഹിമയ്ക്കു പറഞ്ഞു കൊടുത്തു കഴിഞ്ഞു  അവിടെ നിന്നും ഇറങ്ങി അശ്വതി ചേച്ചിയുടെ  അടുത്തേക്ക് നടന്നു….

     “ഞാൻ ഇറങ്ങട്ടെ അച്ചുവേച്ചി…..

  അമ്മു എന്തിയെ…..അവളോട് ഞാൻ പോയിന്നു പറയോ….

    “അവള് ആദിയുടെ കൂടെയ മാളൂട്ടി.. ഊണ് കഴിച്ചിട്ട് പോകാം നീ അകത്തേക്ക് കേറൂ …

   വേണ്ട ചേച്ചി… പായസം കുടിച്ചല്ലോ അത് തന്നെ ധാരാളം…

എന്നാലൂം കഴിച്ചിട്ട് പോകാം മാളു. ഇന്ന് ആദിയുടെ പിറന്നാൾ ആണ്.. അവന്റെ പിറന്നാൾ ആഘോഷച്ചിട്ടു തന്നേ നാലഞ്ചു വർഷങ്ങൾ ആയി… ഇപ്പോഴും വല്യ ആഘോഷങ്ങൾ ഒന്നുല്ല… ഹരിയേട്ടനും അച്ഛനും മരിച്ചതിനു ശേഷം ആദ്യായിട്ട അവന്റെ പിറന്നാളിന് ഒരു പായസം എങ്കിലും വയ്ക്കുന്നത്…. എല്ലാരേക്കാളും തകർന്നത് അവനായിരുന്നു മാളു..

   ഞാൻ നിന്നെ കണ്ടപ്പോൾ എന്തക്കയോ പറഞ്ഞു നിന്നു.. നീ വാ കഴിച്ചിട്ട് പോകാം..

 വേണ്ട ചേച്ചി.. മുത്തശ്ശി കാത്തിരിക്കുന്നുണ്ടാകും..

   ചേച്ചിയോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ. ന്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ അകത്തേക്ക് പോയിരുന്നു.. ഒന്ന് കാണാൻ മനസു വല്ലാതെ ആഗ്രഹിക്കുന്നുണ്ട്… കണ്ണുകൾ നീറുന്നുണ്ട്.. ഹൃദയം വിങ്ങുന്നുണ്ട്… ഓർമ്മകൾ മുറിവേൽപ്പിക്കുന്നുണ്ട്… കാലുകൾക്കു ഞാൻ അറിയാതെ തന്നേ വേഗത കൂടിയിരുന്നു…

****************************************

     “ആദി അമ്മുനെ ഒന്ന് മേല് കഴുകിക്കാൻ കേറിയപ്പോഴാണ്… ഞാൻ താഴോട്ട് ഇറങ്ങിയത്….

        അപ്പോഴാണ് ഉമ്മറത്തു അശ്വതിയോപ്പയോടു സംസാരിച്ചു നിൽക്കുന്ന പെൺകുട്ടിയിൽ എന്റെ കണ്ണുകളുടയ്‌ക്കിയത്… എന്റെ മിഴികൾ വല്ലാതെ പിടച്ചു…

   ഓപ്പയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടക്കുന്ന അവളെ ഒന്ന് നേരെ കാണണം എന്നു ഉണ്ടായിരുന്നു.. ഓപ്പ അകത്തേക്ക് കേറിയതും അവളുടെ അരികിലേക്ക് ഞാൻ ഓടിയിറങ്ങി..  പടികൾ ഇറങ്ങി പോകുന്ന അവളുടെ അരികിലേക്ക് ഓടും തോറും ന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു…

   മനയ്ക്ക് പുറത്തു കടന്നതും ഞാൻ കണ്ടത് അവളെ തന്നെയാണോ എന്നറിയാൻ. എന്റെ മനസിലെ സംശയം ഉറപ്പിക്കാൻ അവളുടെ പേര് ഞാൻ ഉറക്കെ വിളിച്ചു….

  വൈഗ. …….

      തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!