Skip to content

നിഴൽപോലെ – 11

nizhalpole malayalam novel

അവിടെ നിന്നും മടങ്ങുമ്പോൾ പുതിയ സ്വപ്നങ്ങൾ മനസിൽ നാമ്പിടുന്നുണ്ടായിരുന്നു… എന്റെ പ്രണയത്തിന്റെ…. മനോഹരമായ മുഖം എന്നിൽ നിറയുകയായിരുന്നു അതിന്റെ മാറ്റൊലി എന്റെ ചുണ്ടുകളിൽ വിരിഞ്ഞു തുടങ്ങി…

**************************************

  പ്രണയം വേദനകൂടി ആണെന്ന് അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീട്. കാത്തിരിപ്പിന്റെ ദിനങ്ങൾ. എന്റെ പ്രണയം എന്നിലേക്ക്‌ വരുന്നതിനു വേണ്ടി ഉള്ള കാത്തിരിപ്പു. 

 ഞാൻ അവളിലോട്ട് അടുക്കും തോറും അവൾ എന്നിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്നു  .. കഴിയുന്നതും അവൾ എന്റെ മുന്നിൽ നിന്നും മാറി നടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

   ഒരു ദിവസം വല്ലാതെ മടുപ്പു തോന്നിയ ദിവസം ക്ലാസ്സിൽ നിന്നും ഇറങ്ങി കോളേജ് ഗ്രൗണ്ടിലേക്ക് ആണ് നടന്നത് … ഫുട്ബോൾ പ്രാക്ടീസുമായി കുറെ കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു… അവരെ നോക്കി കൊണ്ട് വെറുതെ മനസിനെ പാറി പറക്കാൻ അനുവദിച്ചു..

   അവളുടെ അവഗണനകൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുണ്ടായിരുന്നു. മനസ്സ് വല്ലാണ്ട് മടുക്കുന്നുണ്ട്….ആദ്യമായി തോന്നിയ പ്രണയം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്…

   “എന്താണ് സാറേ ഇവിടെ ഇരിക്കുന്നെ.. നീ ക്ലാസ്സിൽ കേറീലെ….

 അജുന്റെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്..

   “നീ എങ്ങനെ അറിഞ്ഞു  ഞാൻ ഇവിടെ ഉണ്ടന്നു… 

  “ഞാൻ നിന്നെ തപ്പി നിന്റെ ക്ലാസ്സിൽ പോയിരുന്നു… അപ്പോഴാ നിന്റെ ക്ലാസ്സിലുള്ള നിതിൻ പറഞ്ഞെ നിന്നെ ഗ്രൗണ്ടിൽ കണ്ടുന്നു…

അതും പറഞ്ഞു അവൻ എന്റെ അടുക്കലായി വന്നിരുന്നു…

   “നീ എന്താലോചിച്ചു ഇരിക്ക…

“ഹേയ് ഒന്നുല്ലടാ… ഞാൻ വെറുതെ…

 എന്താ ആദി നിനക്ക് വല്ല വിഷമവും ഉണ്ടോ….

   അജുന്റെ വെപ്രാളത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ, അവനു എന്നോടുള്ള കെയർ കണ്ടപ്പോൾ ശെരിക്കും വിഷമം വന്നു…

   “ദീർഘമായി ശ്വാസം വിട്ടുകൊണ്ട് ഞാൻ ഇരുന്നു…. പ്രതീക്ഷയോടെ ഉള്ള അവന്റെ ചോദ്യം…. കണ്ടില്ലന്നു വയ്ക്കാൻ കഴിഞ്ഞില്ല..

    നിനക്കറിയാല്ലോ അജു ആദ്യായിട്ടാണ് ഒരു പ്രണയം…. എന്തോ വല്ലാതെ നീറുന്നുണ്ട് … അവളെന്റെ പ്രാണൻ ആണ് പക്ഷെ അവളതറിയുന്നില്ലല്ലോ.. ഇവിടെ വന്നു അവളെ കണ്ടതിനു ശേഷം  എന്റെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തലുകൾ എന്നെ നോവിച്ചിട്ടില്ല. പക്ഷെ അതിനു വേണ്ടിട്ട് ഇപ്പൊ അവളെന്നെ നോവിക്കുന്നുണ്ട്…

  “എന്താ ആദി ഇത്…. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതല്ലേ….. അവള് അങ്ങനെ ആണെന്ന്.

  പിന്നെ നിന്റെ കാര്യത്തിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്. അവൾക്കു നിന്നെ ഇഷ്ടമാണെന്നു തന്നെയാണ് എന്റെ വിശ്വാസം… അല്ലങ്കിൽ ഇതിനു മുന്നേ തന്നേ നീ നോക്കി നിൽക്കുന്നതിനു തന്നേ നിന്നോട് വഴക്കിനു വന്നേനെ…. വേറെ ആരോടും അവൾ ഇങ്ങനെ അല്ല… നിന്നിൽ നിന്നും മറയാൻ അവൾ ശ്രമിക്കുന്നുണ്ട്. അത് തന്നെ കള്ളത്തരം പിടിയ്ക്കപ്പെടും എന്നു വിചാരിച്ചാണ് എന്നു തോന്നുന്നു…

   പക്ഷെ അവളുടെ സ്വപ്നങ്ങൾ ആകും അവളെ തടസപ്പെടുത്തുന്നത്  എന്നാണ് എനിക്ക് തോന്നുന്നത്….

   പക്ഷെ…അജു.. ഞാൻ…  ഞാൻ ഒരിക്കലും അവളുടെ സ്വപ്നങ്ങൾക്ക് തടസ്സം അല്ല .. അവളുടെ സ്വപ്നങ്ങളെയും ചേർത്തല്ലേ ഞാൻ പ്രണയിച്ചത്… അപ്പോൾ അത് നടക്കാൻ ഞാൻ കൂടെ നിൽക്കുവല്ലേ ചെയ്യുക..

   നീ വിഷമിക്കല്ലേ  ആദി നമുക്ക് ശെരിയാക്കാം…

  ഞാൻ അവളോട് ഒന്ന് ചോദിച്ചു നോക്കട്ടെ…

********************************

      മുറിയിലെ കട്ടിലിൽ ആയി വെറുതെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോളാണ് കണ്ണേട്ടൻ റൂമിലേക്ക്‌ വന്നത്…

   “മാളൂട്ടി എന്താ നിനക്ക് ആകെ ഒരു ഉന്മേഷം ഇല്ലാതെ….

 ഏട്ടനെ കണ്ടതും ഏട്ടന്റെ മടിയിലായി തലവച്ചു കിടന്നു…

   “അങ്ങനെ ഒന്നുല്ലലോ കണ്ണേട്ടാ…

ഏട്ടൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട്…

 എന്നോട് എന്തേലും ചോദിക്കാൻ ഏട്ടന് മുഖവുര വേണോ അതെപ്പോ മുതൽ ആണ് അങ്ങനെ…

  “ഹേയ് അതൊന്നും അല്ല ഞാൻ ചോദിക്കാൻ പോകുന്ന കാര്യം അങ്ങനെ ഒന്നാണ് ഏട്ടന്മാര് ഒരിക്കലും അനിയത്തിമാരോട് ചോദിക്കാൻ പാടുണ്ടോന്നു അറിയില്ല. പിന്നെ ഇത് നിന്റെ ജീവിതം ആണ്…. അത്‌ എന്റെ ഏറ്റവും വല്യ സ്വപ്നം ആണ്… നിനക്ക് നല്ലത് പറയാനായാലും ചീത്ത പറയാനായാലും ഞാൻ അല്ലേ ഉള്ളൂ..

  ഏട്ടൻ പറയു…. എന്തായാലും ഏട്ടന് എന്നോട് ചോദിക്കാലോ. എന്റെ ഏട്ടനല്ലേ….

   “മ്… മോളെ മാളൂട്ടി.. ആദിയെ..അവനെ  നിനക്കിഷ്ടം ഇല്ലേ…..

   “അത്… ഏട്ടാ….എനിക്ക്…..

“ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് അവൻ അറിയാതെ നീ അവനെ നോക്കുന്നത്… പിന്നെ നിന്റെ സ്വഭാവം എനിക്കറിയാം.. ഇഷ്ടം ഇല്ലന്നുണ്ടങ്കിൽ അവന്റെ മുഖത്തു നോക്കി നീ അത് പറഞ്ഞേനെ…

  “നീ വിചാരിക്കുന്നുണ്ടാവും മാളു ഏട്ടൻ എന്താ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്… എനിക്ക് ആദിയും നിന്നെപ്പോലെ പ്രിയപ്പെട്ടതാണ്… നിന്നെ അവനെ ഏൽപ്പിക്കുന്നതിൽ പരം സന്തോഷം ഏട്ടന് വേറെ ഇണ്ടാവില്യ..

    അവനിന്നു എന്നോട് പറഞ്ഞു ഇവിടെ വന്നു നിന്നെ കണ്ടതിൽ പിന്നെ ഓർമ്മകൾ അവനെ വേട്ടയാടാറില്ല എന്നു… നിന്നിൽ അവൻ അവന്റെ സന്തോഷത്തെ തിരയുന്നുണ്ട് മാളു… കഴിയുമെങ്കിൽ നീ അവന്റെ സന്തോഷം ആകുക… പക്ഷെ ഏട്ടൻ മോളെ നിര്ബന്ധിക്കില്ല… നിന്റെ ഇഷ്ടം ആണ് ഏട്ടന് വലുത്…

    നിനക്കറിയാത്ത ഒരു കാര്യം പറയാം… ആദിയുടെ മൈൻഡ് ഇപ്പൊ സ്റ്റേബിൾ അല്ല മാളു.. ഒരു ആക്‌സിഡന്റ് ആയിരുന്നു അതിൽ നഷ്ടമായത് അവന്റെ അച്ഛനും ചേച്ചിയുടെ ഭർത്താവും പിന്നെ അവന്റെ കുറെ ഓർമകളും ആണ്…

   അവന്റെ ജീവിതത്തിന്റെ കുറെ ഭാഗങ്ങൾ അവന്റെ ഓർമയിൽ ഇല്ല.. ട്രീറ്റ്മെന്റ് തുടരുന്നുണ്ട് മാറ്റം ഉണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്… അവന്റെ അച്ഛന്റെയും, ഹരിയേട്ടന്റെയും മരണം അവനു വല്ലാത്ത ഷോക്ക് ആയിരുന്നു.. അവൻ ഡിപ്രെഷൻ സ്റ്റേജിലോട്ട് പോയി തുടങ്ങിയപ്പോളാണ് ഞാനും ജിത്തുവും അവനെ ഇവിടെ കൊണ്ട് വരാം എന്നു തീരുമാനിച്ചത്… കഴിയുമെങ്കിൽ മോള് അവന്റെ ജീവിതത്തിൽ ഒരു താങ്ങകണം.

  പിന്നെ നീ കാനഡയിൽ പോകാൻ ഉള്ള നിന്റെ ആഗ്രഹങ്ങൾക്കു  തടസ്സം വരും എന്നു വച്ചാണ് ഈ ഇഷ്ടം വേണ്ടാന്ന് വയ്ക്കുന്നതെങ്കിൽ ഒന്ന് ഞാൻ പറയാം,   നിന്റെ ഇഷ്ടങ്ങളെയും ചേർത്താണ് അവൻ നിന്നെ പ്രണയിച്ചത്… ഞാനും നിന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും എതിരല്ല. നിന്നെ ഒറ്റയ്ക്കു വിടാനും പിരിഞ്ഞിരിക്കാനും ഉള്ള മടികൊണ്ടാണ് തടസ്സം പറയുന്നത്…

 മോളു നല്ലപോലെ ആലോചിക്ക്, നിനക്കും ഇഷ്ടമാണെങ്കിൽ അവനോട് തുറന്നു പറയു. ഇല്ലങ്കിൽ ഇല്ലാന്ന് പറയു.ഇനിയും അവനു പ്രതീക്ഷ കൊടുക്കരുത്.   അവന്റെ വിഷമം കാണാൻ എനിക്ക് കഴിയില്ല..

  നീ എന്തു തീരുമാനം എടുത്താലും ഞാൻ ഉണ്ടാകും നിന്റെ ഒപ്പം…

  കണ്ണേട്ടൻ എനിക്കരികിൽ നിന്നും പോയിട്ടും ചിന്തകളുടെ ഭ്രാന്തമായ ഒഴുക്കിൽ ഞാൻ അകപ്പെട്ടിരുന്നു…

  എന്തുകൊണ്ടോ ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല… ഇഷ്ടവാണോ എന്നു ചോദിച്ചാൽ ഇഷ്ടവാണെന്നു തന്നെയാണ് കിട്ടുന്ന ഉത്തരം…

    ദേവേട്ടൻ.. എന്തുകൊണ്ടോ ആ പേരുപോലും എന്റെ ഹൃദയതാളം തെറ്റിച്ചിരുന്നു…. ആളു അടുത്തുവരുമ്പോൾ എന്നിൽ ഉയർന്നു വരുന്ന ഹൃദയതാളവും, എന്റെ കണ്ണിലെ പിടച്ചിലും എന്റെ പ്രണയം വിളിച്ചോതുന്നുണ്ട്….

  അത് ദേവേട്ടൻ അറിയാതെ ഇരിക്കാൻ വേണ്ടിയാണു ഞാൻ ഒഴിഞ്ഞു മാറുന്നത്..

പക്ഷെ ഇപ്പൊ കണ്ണേട്ടൻ പറഞ്ഞപോലെ ഇത്രയും വേദന മനസിൽ കൊണ്ട് നടക്കുന്ന ആളായിരുന്നോ….

   ദേവേട്ടനെ ഇഷ്ടാണെന്നു മനസു ഉറക്കെ വിളിച്ചു പറയുന്നുണ്ട്.. എന്റെ ഇഷ്ടം തുറന്നു പറയാൻ ഉറപ്പിച്ചു കൊണ്ട്, എന്റെ പ്രണയത്തെ സ്വപ്നം കണ്ടുകൊണ്ടു  എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു….

********************************************

   രാവിലെ ഉണർന്നു ആദ്യം കണ്ണേട്ടന്റടുത്തേക്ക് ആണ് ചെന്നത് …

   “എന്താണ് മാളു രാവിലെ ഒരു പരുങ്ങൽ..

എന്നെകൊണ്ട് എന്തേലും കാര്യം സാധ്യം ഉണ്ടോ…

  ഇല്ലാലോ.. എന്തേലും കാര്യം ഉണ്ടേൽ മാത്രേ എനിക്ക് ഏട്ടന്റെ അടുത്ത് വരാൻ പാടുള്ളോ..

  അതല്ല … അല്ലാതെ നീ ഇത്ര പാവം ആയിട്ട് എന്റെ മുന്നിൽ നിൽക്കില്ല അതോണ്ട് ചോദിച്ചതാണ്…

  ഓഹ്….

 ശരി അതുപോട്ടെ എന്താ കാര്യം….

   കണ്ണേട്ടാ.. അത്..അതുണ്ടല്ലോ  അതെ .. എനിക്ക്.. എനിക്ക്.. ദേവേട്ടനെ ഇഷ്ടാണ്…

  ദേവേട്ടനോ അതാരാ…. ഞാൻ അറിയാത്ത ഒരാൾ…

   കണ്ണേട്ടൻ അറിയുന്ന ആളു തന്നെയാ.. അത് ആദിയേട്ടൻ എന്നോട് അങ്ങനെ വിളിച്ചാൽ മതി  എന്നു പറഞ്ഞിരുന്നു…

 ആഹാ അപ്പോ അതുവരെ എത്തി കാര്യങ്ങൾ.. എന്നിട്ടാണ്.. ഇതൊക്കെ എപ്പോഴായിരുന്നു..

 അയ്യോ അങ്ങനെ അല്ല അന്ന് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ ദിവസം എന്നോട് പറഞ്ഞിരുന്നത്‌ ആണ്…

  അവളുടെ കൈ പിടിച്ചു.. എന്റെ ഉള്ളം കൈയിൽ ചേർത്തു വച്ചു…

  നീ അവനോട് പറഞ്ഞോ മാളൂട്ടി…

  “ഇല്ല….

 “എന്നാൽ ഞാൻ പോയി പറയാം…..

   “അയ്യടാ അതുവേണ്ട… അത്‌ എന്റെ ഇഷ്ടം ഞാൻ പറഞ്ഞോളാം. എനിക്ക് തത്കാലം ഒരു ബ്രോക്കർ ന്റെ ആവശ്യം ഇല്ല അതും പറഞ്ഞു കണ്ണേട്ടന്റെ മുറിയുടെ പുറത്തേക്കു ഓടുമ്പോൾ…

 “കണ്ണേട്ടന്റെ ച്ചിരി എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു…

 അവളുടെ തീരുമാനം എനിക്കും സന്തോഷം ഉള്ളതായിരുന്നു..

   “ആദിക്കു ഒരുപാട് സന്തോഷം ആകും…. അവള് തന്നേ പറയട്ടെ…

ആദ്യം ജിത്തൂനെ വിളിച്ചു കാര്യം പറഞ്ഞു. അവനോട് ആദിയോട് പറയേണ്ടന്നും പറഞ്ഞു….

    വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ആദി എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖത്തു ഒട്ടും തെളിച്ചം ഇല്ല… ഞാൻ ഇന്നലെ മാളുനോട് സംസാരിക്കാം എന്നു പറഞ്ഞതുകൊണ്ടാവും അവൻ പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്…

  ഞാൻ മുഖത്തു ദുഃഖ ഭാവം വരുത്തി…. അവനോട് ഗൗരവത്തോടെ സംസാരിച്ചു…

  “ആദി കേറൂ നമുക്ക് പോകാം വൈകുന്നു…

   “അജു… നീ അവളോട് സംസാരിച്ചോ…

   “അതൊക്കെ പിന്നെ പറയാം നീ കേറൂ ആദ്യം….

   പറഞ്ഞിട്ട് പോകാം അജു. എനിക്ക് ഈ ടെൻഷൻ സഹിക്കാൻ പറ്റുന്നില്ല…

    എന്തു പറയാനാ ആദി.. അതൊന്നും നടക്കില്ല നീ അതൊക്കെ വിട്ടേരെ….

   അവന്റെ മുഖം മാറുന്നത് എനിക്ക് കണ്ണാടിയിൽ കൂടെ കാണാൻ കഴിയുന്നുണ്ട്…

   “ഞാൻ.. ഞാനിന്നു വരുന്നില്ല അജു.. നീ.. നീ പൊയ്ക്കോ…

അജുനോട് എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു.. അവൾക്കു എന്നെ ഇഷ്ടമില്ല എന്നത് വല്ലാത്ത നോവായിരുന്നു.. എന്റെ സ്വപ്നങ്ങളുടെ തകർച്ച…

  “കേറട അങ്ങോട്ട് നീ ആരാ നിരാശ കാമുകൻ ആണോ…

 അവന്റെ നിർബന്ധത്തിനു വഴങ്ങി ബൈക്കിനു പിന്നിൽ ഇരിക്കുമ്പോളും മനസു അസ്വസ്ഥമായിരുന്നു… എവിടേലും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹം തോന്നി..

  കോളേജിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി നടന്ന എന്നോടായി അജു വിളിച്ചു പറയുന്നുണ്ടായിരുന്നു ക്ലാസ്സ്‌ കട്ട്‌ ചെയ്യരുതെന്ന്….

    ആദ്യത്തെ രണ്ടു ഹൗർ ക്ലാസ്സിൽ ഇരുന്നെങ്കിലും ഒട്ടും പറ്റില്ലെന്നു തോന്നിയ നിമിഷം ബാഗും എടുത്തോണ്ട് അവിടെ നിന്നും ഇറങ്ങി…

     എങ്ങോട്ട് പോകണം എന്നറിയില്ല മനസു ആകെ അസ്വസ്ഥമാണ്… ജിത്തൂനെ വിളിക്കണം എന്നു തോന്നി…

പിന്നെ വേണ്ടാന്ന് വച്ചു. വെറുതെ അവനെ കൂടെ വിഷമിപ്പിക്കാൻ തോന്നിയില്ല… ഫോൺ  എടുത്തു സ്വിച്ച്ഓഫ് ചെയ്തു…

   പതിയെ കോളേജിൽ നിന്നും പുറത്തേക്കിറങ്ങി…. എങ്ങോട്ടാ പോകേണ്ടതെന്നറിയില്ല. അടുത്തുള്ള ഒരു പാർക്കിലേക്കാണ് പോയത്. അവിടെ പേരറിയാത്ത ഒരു മരത്തിന്റെ തണലിലായി ഇരുന്നു..

   വേദനിക്കുന്നു ഹൃദയം.. കത്തികൊണ്ട് ആരോ വരയും പോലെ…. ഒരു അസ്വസ്ഥത ആകെ ചുറ്റി വരിയും പോലെ.. തലക്കകത്തൊക്കെ ഒരു പെരുപ്പുപോലെ.. എന്തോ ഒരു വിങ്ങൽ തൊണ്ടകുഴിയിലായ് നിറഞ്ഞു നിൽക്കുന്നു.. അത് താഴോട്ടോ മുകളിലോട്ടോ ഇറങ്ങാത്തവസ്ഥ…

   ഇത്രയും വേദന ഉണ്ടായിരുന്നോ പ്രണയത്തിനു… വേണ്ടിയിരുന്നില്ല.. ഞാൻ അറിഞ്ഞുകൊണ്ടല്ലങ്കിലും നന്ദയെ എന്റെ ഹൃദയത്തിൽ ഏറ്റാൻ പാടില്ലായിരുന്നു….

   ഹൃദയം നുറുങ്ങുന്ന വേദനയിൽ ഞാൻ എത്ര സമയം അവിടെ ഇരുന്നു എന്നു  എനിക്കറിയില്ല…

***********************************

   ഉച്ചയ്ക്ക് ഇന്റർവെൽ സമയത്താണ് ആദിയുടെ ബ്ലോക്കിലേക്ക് നടന്നത്.. വെറുതെ അവനെ വട്ടാക്കണ്ടായിരുന്നു പാവം…

  അവന്റെ ക്ലാസ്സിൽ എത്തിയതും അവനെ അവിടെ കണ്ടില്ല. കൂടെ ഉള്ളവരോട് ചോദിച്ചിട്ടും അവൻ നേരത്തെ ക്ലാസ്സിൽ നിന്നും ഇറങ്ങിയെന്നാണ് പറഞ്ഞത്. അവനെ വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി ….

   ഞാൻ ചെയ്തത് അല്പം കൂടിപ്പോയോ.. വെറുതെ അവനെ ഒന്ന് വട്ടാക്കാൻ ചെയ്‌തത.. ഈശ്വരാ അവനിതെവിടെ പോയി…. കോളേജിൽ മുഴുവൻ നോക്കിയിട്ടും അവനെ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ജിത്തു വിളിച്ചത്..

  അവനോട് കാര്യം പറഞ്ഞപ്പോൾ അവനും അല്പം ടെൻഷൻ ആയി… ഇങ്ങനെ ഒന്ന് ആദിയുടെ ഭാഗത്തുന്നു ആദ്യം ആയിട്ടായിരുന്നു. സാധരണ അവനെന്തേലും വിഷമം വന്നാൽ അവൻ എന്റെ കൂടയോ ജിത്തൂന്റ് ഒപ്പവോ ഇരിക്കാറ് ആണ് പതിവ്… അതോണ്ടാ ഞാൻ വെറുതെ കളിപ്പിച്ചത്… ഇനി ഞാൻ എവിടെ പോയി തിരക്കും…

   മനസു വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു… എന്തോ ഒരു പേടി എന്നെ ചുറ്റി വരിയും  പോലെ. വണ്ടിയും എടുത്തു അവനെ അന്വഷിച്ചിറങ്ങുമ്പോൾ മനസു കൊണ്ട് അവനോട് ഞാൻ മാപ്പ് പറയുകയായിരുന്നു…

  തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!