Skip to content

നിഴൽപോലെ – 12

nizhalpole malayalam novel

മനസു വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു… എന്തോ ഒരു പേടി എന്നെ ചുറ്റി വരിയും  പോലെ. വണ്ടിയും എടുത്തു അവനെ അന്വഷിച്ചിറങ്ങുമ്പോൾ മനസു കൊണ്ട് അവനോട് ഞാൻ മാപ്പ് പറയുകയായിരുന്നു…

  തമാശക്കു വേണ്ടി ചെയ്തു പോയ ഒരു തെറ്റു ആദിയെ ഇത്രയേറെ അസ്വസ്ഥ്മാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… എവിടന്നറിയാതെ അവനെ അന്വഷിച്ചു ഇറങ്ങുമ്പോഴും മനസു കുറ്റബോധത്തിലേക്കു കൂപ്പു കുത്തുന്നുണ്ടായിരുന്നു…

*************************************

  എത്ര നേരം ആ പാർക്കിൽ അങ്ങനെ കിടന്നു എന്നു അറിയില്ല. മുഖത്തേക്ക് ശ്കതമായി മഴത്തുള്ളികൾ വീണപ്പോളാണ് ചാടി എണീറ്റത്… കുറച്ചു സെക്കന്റ്‌കൾക്ക് ശേഷമാണു സ്വബോധത്തിലേക്ക്  വന്നത്… അപ്പോഴാണ്  അജുനോട്  ഒരു വാക്ക് പോലും പറയാതെയാണ് ഞാൻ ഇവിടെ വന്നതെന്ന ബോധം വന്നത്..

   ഈശ്വരാ അവൻ പേടിച്ചിട്ടുണ്ടാകും… പെട്ടന്ന് വാച്ചിൽ സമയം നോക്കിയപ്പോൾ നാലു മണി. കോളേജ് ക്ലാസ്സ്‌ കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു..

  പെട്ടന്ന് ഫോൺ എടുത്തു അജുനെ  വിളിക്കാൻ നോക്കുമ്പളാണ് അത് സ്വിച്ച് ഓഫ് ആണെന്ന് കണ്ടത്. ഞാൻ ഓൺ ആക്കിയില്ലല്ലോ  എന്നു അപ്പോഴാണ് ബോധം വന്നത്. പക്ഷെ ഫോൺ ഓൺ ആക്കാൻ നോക്കിയിട്ടും അത് ഓൺ ആകുന്നുണ്ടായിരുന്നില്ല… മഴവെള്ളം നനഞ്ഞത് കൊണ്ടാകും…

    മഴ വകവെയ്ക്കാതെ എണീറ്റു ബസ്സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു… പലർക്കും മഴ പലതാണു, പ്രണയിക്കുന്നവർക്ക് അത് പ്രണയത്തിന്റെ മനോഹരിതയാണ്. പക്ഷെ ഇന്നെനിക്കു മഴ ആകാശത്തിനു ഭൂമിയോട് പറയാനുള്ള സങ്കടങ്ങളുടെ കണ്ണുനീരാണ്. എന്റെ വിഷമങ്ങളും അതിൽ അലിഞ്ഞു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചുപോകുന്നു…

      മനസു ഓർമ്മകൾക്കും നിരാശകൾക്കും പിന്നാലെ ആയിരുന്നു. ആദ്യമായി തോന്നിയ പ്രണയം… അത് മുളയിലേ തന്നെ കുഴിച്ചുമൂടേണ്ടി വരുന്നു. ഞാൻ കാരണം അജുവും  ജിത്തുവും വിഷമിക്കാൻ പാടില്ല. മറക്കണമ് എല്ലാം….നന്ദുന് ഞാൻ കാരണം ഇനി ഒരു വിഷമം വരാൻ പാടില്ല. കഴിയുമെങ്കിൽ അവിടന്ന് ഹോസ്റ്റലിലേക്ക് മാറണം… അജു സമ്മതിക്കില്ല. പക്ഷെ സമ്മതിപ്പിക്കണം.. 

    ബസ്സ്റ്റാൻഡിൽ എത്തി ബസിനു വേണ്ടി കാത്തുനിൽക്കുമ്പോളും മഴ എന്നെ പുല്കുന്നുണ്ടായിരുന്നു… ബസ് വന്നു അതിൽ കേറുമ്പോഴും എനിക്ക് ചുറ്റും ഉള്ളത് ഞാൻ കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല… അല്ലെങ്കിൽ മനസു അതൊന്നും കാണുന്നില്ല എന്നതായിരുന്നു സത്യം…

 *********************************-

   കോളേജ് സ്റ്റോപ്പിൽ നിന്നും ബസിൽ കേറി ഏറ്റവും ഇഷ്ടമുള്ള സൈഡ് സീറ്റിൽ ഇരിക്കുമ്പോഴും ദേവേട്ടനോട് എങ്ങനെ ഇഷ്ടം പറയും എന്നുള്ള ആലോചനയിലാണ്..പ്രണയം എന്നൊരു വികാരം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നു മനസിൽ ഉറപ്പിച്ചിട്ടുള്ളതായിരുന്നു. പലരും വന്നു പ്രണയം പറഞ്ഞപ്പോളും ആരോടും തിരികെ അങ്ങനെ ഒന്ന് തോന്നിയിട്ടില്ല. 

 പക്ഷെ ദേവേട്ടൻ…. ആ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ എന്നെ മറന്നുപോകുന്നു.. അതിന്റെ ആഴങ്ങളിൽ ഞാൻ അലിഞ്ഞു പോകുന്നു. ആ മുന്നിൽ പോയാൽ ദേവേട്ടൻ അത് കണ്ടു പിടിക്കും എന്നു കരുതിയാണ് ഇത്ര നാളും മുന്നേ പോലും ചെല്ലാതെ… പക്ഷെ ഇന്നലെ കണ്ണേട്ടൻ പറഞ്ഞപ്പോൾ. എന്തോ ഇനിയും വിഷമിപ്പിക്കാൻ തോന്നുന്നില്ല..

ഇനിയും എന്റെ പ്രണയം ഞാൻ പറഞ്ഞില്ലെങ്കിൽ എന്റെ ഹൃദയം പൊട്ടി പോകും…

   ദേവേട്ടന്റെ ഓർമകളിൽ മുഴുകി ഇരിക്കുമ്പോളാണ് പ്രതീക്ഷിക്കാതെ മഴ പെയ്തത്, ബസിന്റെ ഷട്ടർ അടച്ചിട്ടു കണ്ണുകൾ ഡോറിൽ കൂടി പുറത്തേക്കു പായിച്ചു കൊണ്ടിരുന്നു , പാർക്കിന്റെ അവിടുള്ള സ്റ്റോപ്പിൽ നിന്നും ശരീരം മുഴുവൻ നനഞ്ഞുകൊണ്ട് ഒരാൾ കേറുന്നത് കണ്ടു… ഒന്നുകൂടെ നോക്കിയപ്പോൾ ആണ് അത് ദേവേട്ടൻ ആണെന്ന് മനസിലായത്…

   അങ്ങനെ ദേവേട്ടനെ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നേ മനസിനകത്തൊരു പിടച്ചിൽ.. ദേവേട്ടൻ എന്താ ഇവിടെ, ആദിയേട്ടന്റെ കൂടെ അല്ലേ പോകാറ്. ഇതിപ്പോ മുഴുവൻ നനഞ്ഞു കുളിച്ചിട്ടുണ്ട്… ആളുടെ ചിന്തകൾ ഇവിടെ ഒന്നും അല്ലെന്നു തോന്നി… ഒരിക്കൽ പോലും ആ നോട്ടം അറിയാതെ പോലും വേറെ ഒരിടത്തേക്കും ചലിച്ചില്ല… മുടിയിൽ നിന്നും മുഖത്തേക്ക്  ഒലിച്ചിറങ്ങുന്ന  വെള്ളം പോലും തുടയക്കാതെ ഉള്ള ആ നിൽപ് ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി കൊണ്ടിരുന്നു…

  ഞങ്ങളുടെ സ്റ്റോപ്പ്‌ എത്തിയതും യാന്ത്രികമായി ദേവേട്ടൻ പുറത്തേക്കിറങ്ങി. ഞാൻ ബസിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തന്നേ ആളു ആ മഴയത്തു മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു…

   കൈയിൽ ഉള്ള കുടനിവർത്തി പിടിച്ചു കൊണ്ട് ആ പിന്നാലെ ഓടുമ്പോൾ മനസിന്റെ  വേഗത ശരീരത്തിന് ഉണ്ടായിരുന്നില്ല…

  ദേവേട്ടന്റെ അടുത്ത് ചെന്നു ആ കൈകളിൽ ആയി പിടിച്ചു കുട അടുത്തേക്ക് ചൂടികൊടുക്കുമ്പോൾ ഒരു പകപ്പോടെ എന്നെ നോക്കുന്നുണ്ടായിരുന്നു….

എന്നെ മനസിലാകാത്തത് പോലെ വീണ്ടും നോക്കുന്നുണ്ട്…

   ഒരു കുടകീഴിൽ ദേവേട്ടനോടൊപ്പം നടക്കുമ്പോൾ ശരീരത്തിൽ വിറയൽ ബാധിക്കുന്നുണ്ടായിരുന്നു..

   “എന്താ ബസിൽ… കണ്ണേട്ടൻ എവിടെ…

അജു.. അജു … എവിടന്നറിയില്ല … ഞാൻ ഉച്ചയ്ക്ക് കോളേജിൽ നിന്നിറങ്ങി പാർക്കിലോട്ടാണ് പോയത് അവിടെ കിടന്നു ഉറങ്ങിപ്പോയി.. എണീറ്റപ്പോൾ മഴ പെയ്തു ആദിയെ വിളിക്കാൻ ഫോൺ ഇല്ല. അത്  സ്വിച്ച് ഓഫ് ആയിപോയി.. അവനോട് പറയാൻ പറ്റിയില്ല.. അവൻ വീട്ടിൽ ഉണ്ടാകും..

 അവളോട് മറുപടി പറയുമ്പോളും വാക്കുകൾ ഇടരുന്നുണ്ടായിരുന്നു… ഹൃദയം കോർത്തു വലിക്കുന്നുണ്ട്.. വേദന പ്രണയത്തിന്റെ വേദന… അതെന്നെ കാർന്നു തിന്നുന്നു.. അവളിൽ നിന്നും ഓടി ഒളിക്കാൻ തോന്നിപോയി..

  എന്താ പറ്റിയെ പെട്ടന്ന്… അക്ഷമയോടെ വെപ്രാളം പിടിച്ചുള്ള എന്റെ ചോദ്യം കേട്ടതുകൊണ്ടാവും, ദേവേട്ടൻ മനസിലാകാത്തപോലെ എന്നെ നോക്കുന്നുണ്ടായിരുന്നു…

    അവളുടെ ചോദ്യം കെട്ടില്ലെന്നു നടിച്ചു. “ഞാൻ…. ഞാൻ… നനഞ്ഞോളാം നന്ദ പൊയ്ക്കോളൂ…. ഇതിപ്പോ നന്ദയും കൂടെ നനയുന്നുണ്ട്….

   “ഓഹ് സോറി അങ്ങനെ വിളിച്ചു ശീലിച്ചു പോയി… നേരിട്ടല്ലങ്കിലും മനസിൽ ഒരുപാട് വിളിച്ചിട്ടുണ്ട് തന്റെ പേര്…. മാറ്റാൻ ശ്രമിക്കാടോ… ക്ഷമിച്ചേക്കു..

   ദേവേട്ടൻ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. എന്താണ് ഇതിനിടയിൽ സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല…

   എന്നോട് പറഞ്ഞു കഴിഞ്ഞതും എന്റെ കുടയിൽ നിന്നും ഇറങ്ങാൻ പോയ ആളുടെ കൈ ഞാൻ അറിയാതെ തന്നേ പിടിത്തം ഇട്ടു..

ഞെട്ടി എന്നെ നോക്കുന്ന കണ്ണിലെ പിടച്ചിൽ എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു..

ആ കണ്ണിൽ നോക്കി ഒരു നിമിഷം നിന്നു… എന്നിട്ട് ദേവേട്ടനോടായി പറഞ്ഞു..

   “എന്റെ മരണം വരെ ദേവേട്ടന്റെ നന്ദുട്ടിയായി ഒരു കുടകീഴിൽ ഒരുമിച്ചു നടക്കാൻ എനിക്കിഷ്ടമാണ് . “

  “അവളെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാക്കാൻ ഒരു നിമിഷം വേണ്ടി വന്നു… പക്ഷെ അജുന്റെ  വാക്കുകൾ ഒരു സംശയം ആയി മനസിൽ തെളിഞ്ഞു വന്നു…

  “എനിക്ക്.. എനിക്കങ്ങട്… വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞിരുന്നു…

   “സത്യവാണ് ദേവേട്ട ഇഷ്ടവാണ്… ഒരാളോട് ഇഷ്ടം തോന്നിയാൽ ആളുടെ മുഖത്തു നോക്കി തന്നേ അത് പറയണം എന്നു പണ്ടേ കരുതിരുന്നതാ…. ദേവേട്ടനോടൊപ്പം ഇനിയുള്ള കാലം ജീവിക്കാൻ എനിക്കിഷ്ടമാണ്…

    അവളുടെ നാവിൽ നിന്നു തന്നേ എന്നെ ഇഷ്ടമാണെന്നു കേട്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു… എന്താ ചെയ്യുണ്ടതെന്നു അറിയില്ല… മഴയത്തു ഇറങ്ങി നിന്നു കൊണ്ട് ആകാശവും ഭൂമിയും കേൾക്കുമാറു ഉറക്കെ ഉറക്കെ അർത്തുലച്ചു കൂകി വിളിച്ചു…

   “ദേവേട്ടാ വട്ടു കാണിക്കാണ്ട് കുടയിലോട്ട് കേറിക്കെ.

   വട്ടാണ് നന്ദൂട്ടി, വട്ടു തന്നെയാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ദിവസം ആണ് ഇന്ന് ..

  ആ ശരി… ആയിക്കോട്ടെ  പക്ഷെ ഇപ്പൊ കുടയിൽ കേറൂ….

       ഒരു കുട കീഴിൽ ദേവേട്ടനോടൊപ്പം നടക്കുമ്പോൾ ആ തണുപ്പിലും ഒരു ചൂട് എന്നെ പൊതിയുന്നുണ്ടായിരുന്നു… മൗനത്തെ കൂട്ടുപിടിച്ചു വീട്ടിലോട്ട് നടക്കുമ്പോൾ നെഞ്ചിൽ പെരുമ്പറ കൊട്ടുന്നുണ്ട്… ഇതാണോ പ്രണയത്തിന്റെ താളം.. അറിയില്ല… സുഖമുള്ള ഒരു സന്തോഷം എന്നെ മൂടുന്നതും എന്റെ ഹൃദയതാളം മുറുകുന്നുന്നതും  ഞാൻ അറിയുന്നുണ്ടായിരുന്നു…

    അവളോടൊപ്പം കുട കീഴിൽ ചേർന്ന് നടക്കുമ്പോൾ ആ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോയി… കുറച്ചു സമയത്തേക്കു ലോകം തന്നേ ഞാൻ മറന്നുപോയി… എന്റെ ലോകം അവളിലായി ചുരുങ്ങുന്നത് ഞാൻ അറിയുന്നുണ്ട്…

ആ മഴമേഘങ്ങളിൽ അലിഞ്ഞു ചേർന്നു ഒരു മഴത്തുള്ളിയായി അവളെയും  ചേർത്തണച്ചു

കുളിർകാറ്റായി അവളിലേക്ക്‌ മാത്രമായി ചുരുങ്ങി ഇരിക്കാൻ കൊതി തോന്നിപോയി…

    “മൗനത്തെ ഭേദിച്ചു ഞാൻ തന്നേ സംസാരിച്ചു തുടങ്ങി…

  “നന്ദൂട്ടി ശരിക്കും നിനക്ക് എന്നോട് ഇഷ്ടം ആണോ….

  “ഇന്ന് ഏപ്രിൽ ഒന്ന് ഒന്നും അല്ലാലോ ദേവേട്ടാ  പറഞ്ഞു പറ്റിക്കാൻ…

   അത്രയും നേരം വന്ന പ്രണയവും കവിതയും ഒക്കെ അവളുടെ ആ ഒറ്റ ചോദ്യത്തിലൂടെ എവിടെയോ പോയി മറഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു…

     ഇതെന്തു സാധനം എന്ന രീതിയിൽ ഞാൻ അവളെ നോക്കി..

    എന്തേ ഞാൻ ചോദിച്ചത് സത്യം അല്ലേ…

   എനിക്ക് തലയ്ക്കു ഓളം ഒന്നുല്ലല്ലോ ദേവേട്ടാ വെറുതെ വന്നു ഇഷ്ടം ആണെന്ന് പറയാൻ… എനിക്ക് ഇങ്ങളെ ഇഷ്ടവാ അതിനു തെളിവൊന്നും ഇല്ല. ഇഷ്ടം ആണ് അത്രേ ഉള്ളൂ.. വിശ്വസിച്ചാൽ ദേവേട്ടന് കൊള്ളാം.. ഇല്ലേലും ദേവേട്ടന് തന്നെ കൊള്ളാം…

  അവളുടെ വാക്ക് കേട്ടപ്പോൾ ആദ്യമായി അജുനോട്  ഇവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ച ചിരിയാണ് ഓർമ വന്നത്…

   “നിനക്ക് ഇതൊന്നും അല്ല ആദി ഇതിലും വലുത് എന്തോ വരാനിരുന്നതാ. എന്നോട് തന്നേ പറഞ്ഞുകൊണ്ട് ഞാൻ ദയനീയമായി അവളെ നോക്കി…

    അവളുടെ മുഖത്തു കണ്ട പുഞ്ചിരി പതിയെ എന്റെ ചുണ്ടിലേക്കും പകർന്നിരുന്നു…

    ആ സമയം ഒന്നും അജു  എന്റെ മനസിലേക്ക് കടന്നുവന്നിരുന്നില്ല എന്നതായിരുന്നു സത്യം…

 ഞങ്ങൾ വീട്ടിലേക്കു നടന്നു അടുക്കും തോറും ഉമ്മറത്ത് നിൽക്കുന്ന അജു  കണ്ണിൽ തെളിഞ്ഞു തുടങ്ങി… അപ്പോഴാണ് ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം മനസിലേക്ക് ഓടി കേറിയത്‌…

   കോളേജിൽ നിന്നു അവനോട് പറയാതെ ഇറങ്ങിയതും മൊബൈൽ സ്വിച്ച് ഓഫ് ആയതെല്ലാം മനസിൽ മിന്നിമാഞ്ഞു. ഞാൻ അറിയാതെ തന്നേ എന്റെ കാലിന്റെ വേഗത കുറഞ്ഞിരുന്നു…

 എന്റെ നടത്തം പതുക്കെ ആയതു കൊണ്ട് ആകും നന്ദു എന്നെ സംശയത്തോടെ നോക്കി…

  എന്താ ദേവേട്ടാ എന്തേലും പ്രശ്നം ഉണ്ടോ . മുഖം എന്താ പെട്ടന്ന് മാറിയത്…

  ഹേയ്…. ഒന്നുല്ല…..

       നീ നടന്നോ ഞാൻ റൂമിലേക്ക്‌ പോട്ടെ.. പിന്നെ കാണാം..

  അപ്പൊ കണ്ണേട്ടനെ കാണുന്നില്ലേ…

  ഇപ്പൊ കണ്ടാൽ ശെരിയാവില്ല നന്ദു. പിന്നെ കാണാം… ഇല്ലേ നീ ഇഷ്ടം പറഞ്ഞ ദിവസം എന്റെ അടിയന്തിരവും അവൻ നടത്തും.. അത്‌ പറഞ്ഞു ദയനീയമായി അവളെ നോക്കി..

  ആഹാ അപ്പൊ അതിൽ എന്തോ ഉണ്ടല്ലോ…

എന്താ സംഭവം…… പെട്ടന്നു പറഞ്ഞോ ദേവേട്ടാ എന്താ കാര്യം എന്നു..

  അവളെന്നോട് അത് പറഞ്ഞു തീർന്നതും എനിക്ക് നേരെ പാഞ്ഞു വരുന്ന അജുനെ യാണ് കണ്ടത്…

   അജു അത്…

. ഞാൻ എന്തേലും പറയും മുന്നേ അവന്റെ കൈ എന്റെ കവിളിൽ പതിഞ്ഞിരുന്നു….

  എന്താ കണ്ണേട്ടാ ഇത്… പേടിയോടെ ഉള്ള നന്ദുന്റെ വിളി എന്റെ ചെവിയിൽ മുഴങ്ങി..

  കേറി പോടീ അകത്തു.. .. ഒന്നും മനസിലാക്കതെ നിൽക്കുന്ന നന്ദുട്ടിയോട് അവൻ അലറുന്നുണ്ടായിരുന്നു..

അജുനെ ഇങ്ങനെ ഒരു ഭാവത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു…

  അവന്റെ ഭാവത്തിൽ നിന്നും തന്നേ മനസിലാക്കാം അവൻ അനുഭവിച്ച വേദന…

   ടാ അജു അത് സോറി.. ടാ.. അപ്പോൾ പെട്ടന്ന്..

  മിണ്ടരുത് നീ…  ആദി നീ ഇപ്പൊ എന്നോട് ഒന്നും  മിണ്ടരുത്.. എന്തേലും ഒരക്ഷരം എന്നോട് പറഞ്ഞാൽ ഞാൻ എന്തു ചെയ്യുമെന്ന് എനിക്ക് തന്നേ അറിയില്ല…

  ഒരു കുറ്റവാളിയെ പോലെ അവന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുമ്പോൾ മനസു ഞാൻ ചെയ്ത തെറ്റൊർത്തു വിങ്ങുകയായിരുന്നു… എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കേറി പോകുന്ന അജുനെ നോക്കുമ്പോൾ  അതുവരെ  അറിഞ്ഞ എല്ലാ സന്തോഷങ്ങളും എന്നിൽ നിന്നു മാഞ്ഞു പോകുന്നത്  ഞാൻ  അറിയുന്നുണ്ടായിരുന്നു..

   അജു ഒന്ന് നില്ക്കു. ഞാൻ പറയുന്നത് ഒന്ന് കേൾക്കു.. പ്ലീസ്..

   എന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ അവൻ അകത്തേക്ക് കേറിപോയി…

  അവനിൽ നിന്നും ഒരു നോട്ടം പോലും കിട്ടാതെ വന്നപ്പോൾ ഞാനും എന്റെ റൂമിലേക്ക്‌ നടന്നു….

  അപ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ വസന്തം ഇല്ലായിരുന്നു… എന്റെ മനസായവന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു തെളിഞ്ഞു നിന്നത്… ആ കണ്ണുകൾ എന്നിലും വേദന നിറച്ചു…

     തുടരും..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!