Skip to content

നിഴൽപോലെ – 13

nizhalpole malayalam novel

അവനിൽ നിന്നും ഒരു നോട്ടം പോലും കിട്ടാതെ വന്നപ്പോൾ ഞാനും എന്റെ റൂമിലേക്ക്‌ നടന്നു….

  അപ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ വസന്തം ഇല്ലായിരുന്നു… എന്റെ

മനസ്സായവന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു തെളിഞ്ഞു നിന്നത്… ആ കണ്ണുകൾ എന്നിലും വേദന നിറച്ചു… 

   എന്റെ തെറ്റു തന്നെയാണ്… ഞാൻ.. അപ്പൊ അതൊന്നും ഓർത്തില്ല… റൂമിൽ കേറി ആദ്യം ഫോൺ ചാർജ് ചെയ്യാൻ ഇട്ടു …. എന്നിട്ട് നേരെ കുളിക്കാൻ കേറി.. മനസ്സ് അസ്വസ്ഥമായി തന്നേ തുടർന്നു..

   കുളിച്ചു ഇറങ്ങി ഫോൺ ഓൺ ആക്കി നോക്കിയിട്ടും അത് ഓൺ ആയിരുന്നില്ല..

 ” ആ അതിന്റെ കാര്യത്തിൽ തീരുമാനം അയിന്ന് തോന്നുന്നു…

 അവിടിന്നിറങ്ങി നേരെ അജുന്റെ അടുത്തേക്ക് നടന്നു. അവനോട് മിണ്ടീലെ ഒരു സമാദാനം ഉണ്ടാകില്ല… ഉമ്മറപ്പടിയിൽ അവനെ കണ്ടില്ല. മുത്തശ്ശിയാണ് പറഞ്ഞത് അവൻ മുറിയിലാണെന്നു…

  റൂമിൽ എത്തിയതും അവൻ കിടക്കുന്നതാണ് കണ്ടത്… പതിയെ അവന്റെ അടുക്കലായി ചെന്നു കിടന്നു…

  അജു എനിക്ക് ഫോൺ ഒന്ന് തന്നെ ജിത്തൂനെ ഒന്ന് വിളിക്കട്ടെ ..

 അവന്റെ ഭാഗത്തുന്നു രൂക്ഷമായ ഒരു നോട്ടം ആണ് കിട്ടിയത്..

  ആളു കട്ട കലിപ്പാണ്… പതപ്പിക്കാം അതെ വഴിയുള്ളു..

  അളിയാ നീ ദേഷ്യപ്പെടല്ലേ.. ഞാൻ..അത്  നീ അവൾക്കെന്നെ ഇഷ്ടമില്ലാന്നു പറഞ്ഞപ്പോ സഹിക്കാൻ കഴിഞ്ഞില്ല. . അതാ… ഞാൻ..

കുറച്ചു സമയം  മാറിയിരിക്കണം എന്നു തോന്നി. ഒറ്റയ്ക്ക് ഇരിക്കണം എന്നു തോന്നി.. നേരെ പാർക്കിലോട്ട പോയെ അവിടെ ഇരുന്നു എന്തൊക്കയോ ഓർത്തു മയങ്ങിപ്പോയി.. അജു.. മഴ പെയ്തു തുടങ്ങിയപ്പോഴാ ഉണർന്നത്.. ഫോൺ സ്വിച്ച്  ഓൺ ആക്കാൻ നോക്കിയിട്ട് പറ്റിയില്ല..

 അപ്പൊ തോന്നിയ വട്ടിന്റെ പുറത്താണ് ഫോൺ ഓഫ് ചെയ്തെ കുറച്ചു കഴിഞ്ഞു ഓൺ ആക്കണം എന്നു കരുതിയതാ വിട്ടുപോയി..

   ഞാൻ ബസിലാ വന്നത്. ഇവിടെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോളാണ് നന്ദു അതിൽ ഉണ്ടന്നു മനസിലായത്…

   ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ ഭാഗത്തുന്നു ഒരു മറുപടിയും കിട്ടിയില്ല..

 ടാ അജു സോറി പറഞ്ഞില്ലേ.. അപ്പോ ഉണ്ടായ സങ്കടത്തിൽ പറ്റി പോയതാ. നീ വേണേ രണ്ടടിയും കൂടി അടിച്ചോ പക്ഷെ മിണ്ടാതിരിക്കരുത്…

   “ആം തെറ്റു എന്റെ ഭാഗത്തും ഉള്ളത് കൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു..

അല്ലേലും അവനു എന്നോട് പിണങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാം…

   മാളു എന്താ പറഞ്ഞെ… നിന്നോട്…

 അതൊക്കെ പോട്ടെ… അജു. രാവിലെ നീ എന്നോട് എന്താ പറഞ്ഞെ അതൊന്നും ശെരിയാവില്ല വിട്ടുകള… അതാണ്.. ഇതാണ്.. അവന്റെ മുഖത്തെ ഭാവം എന്തായിരുന്നു അഭിനയം.. പട്ടി, ഞാൻ അനുഭവിച്ച വേദന.. നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്… നി വല്ല ഫിലിമിലും ഒന്ന് ട്രൈ ചെയ്യുട്ടോ…

  അത് അവള് പറയാന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ നിന്നെ വട്ടാക്കാൻ… സോറി അളിയാ…

   ഒരു കോറി. നീ ഫോൺ ഒന്ന് താ ജിത്തൂനെ വിളിക്കട്ടെ…അവനോട് പറയട്ടെ എന്റെ സന്തോഷം…

   ഫോൺ എടുത്തു പുറത്തേക്കു പോകുന്ന ആദിയെ കണ്ടപ്പോൾ മനസു നിറഞ്ഞ സന്തോഷം ആയിരുന്നു എന്നിലും ..

  അവനെ ഒന്ന് പറ്റിക്കാൻ പറഞ്ഞതാണെങ്കിലും ഞാൻ കാരണം കുറെ വിഷമിച്ചു അവൻ… അവൻ മാളൂനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് അവൻ…

   ഫോണും കൊണ്ട് തിരികെ കേറി വന്നവൻ തുള്ളിച്ചാടുന്നുണ്ടായിരുന്നു..

   എന്താടാ ആദി ഇത്ര സന്തോഷം..

  ജിത്തു വരുന്നു… നാളെ കഴിഞ്ഞു വരും ന്നാ പറഞ്ഞെ. അവനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിച്ചതെ ഉള്ളൂ..

 ആഹാ നമുക്ക് അടിച്ചു പൊളിക്കാം ആദി… എടാ അതൊക്കെ പോട്ടെ എന്തു പറഞ്ഞു നിന്റെ നന്ദൂട്ടി..

  അതൊന്നും പറയില്ല മോനെ അജുട്ട… പക്ഷെ ഞാൻ ഒരുപാട് ഹാപ്പി അണ്.. അളിയോ.. ഒരുപാട് ഹാപ്പി….

***************************************

  രണ്ടു ദിവസം കഴിഞ്ഞു ജിത്തൂവേട്ടൻ വന്നു… കണ്ണേട്ടനും ദേവേട്ടനും ആഘോഷം തന്നെയായിരുന്നു…

  ആരോടും ഒരിക്കലും ഒരു പ്രണയവും തോന്നില്ല എന്നു കരുതിയ ഞാനാണ് ഇപ്പോൾ പ്രണയത്തിന്റെ തേരിൽ ഏറി പാറി പറക്കുന്നത്…

   കണ്ണേട്ടനും കൂടി ഇപ്പൊ ദേവേട്ടന്റെ റൂമിൽ ആണ് വീട്ടിൽ വരാൻ ഉള്ള സമയം ഇല്ല. ഇത് മൂന്നും കൂടെ അവിടെ എന്താണാവോ പരുപാടി…

         ഞാൻ അങ്ങട് ഇഷ്ടം ആണെന്ന് പറയുന്നതുവരെ പാറി വീഴുന്ന നോട്ടവെങ്കിലും ഉണ്ടാവും. ഇതിപ്പോ.. പറഞ്ഞു കഴിഞ്ഞപ്പോ ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല…

  “വൈഗ കുട്ടി എന്താണ് ഇത്ര വല്യ ആലോചന….

   ജിത്തൂവേട്ടനെ കണ്ടതും കോലായിൽ നിന്നു  ചാടി എണീറ്റു…

ഒന്നുല്ല ഏട്ടാ വെറുതെ ഓരോന്ന്… എന്റെ കണ്ണുകൾ ജിത്തൂവേട്ടന് പിന്നിലായി പായുന്നുണ്ട്…

  നീ ഇതെവിടോട്ട നോക്കുന്നെ, അവന്മാര് അവിടെ റൂമിൽ ഉണ്ട്. എനിക്ക് വൈഗയോട് കുറച്ചു സംസാരിക്കാൻ ഉണ്ട് അതാ ഞാൻ ഇങ്ങോട്ട് പോന്നതു..

  എന്താ ജിത്തൂവേട്ടാ….

  “വൈഗ… മോൾക്ക്‌,  ആദിക്കു പറ്റിയ ആക്‌സിഡന്റിനെ കുറിച്ച് അറിയാല്ലോ അല്ലേ….

 “ആ കണ്ണേട്ടൻ പറഞ്ഞിട്ടുണ്ട്. ആ ആക്‌സിഡന്റിൽ അല്ലെ ദേവേട്ടന്റെ അച്ഛനും, ചേച്ചിയുടെ ഭർത്താവും നഷ്ടായതു..

  “ആം…. ആദിക്കു തലയ്ക്കായിരുന്നു പരിക്ക്.. മേജർ സർജറി ഒക്കെ കഴിഞ്ഞതാ. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ടാകും അവനെ തിരികെ കിട്ടിയത്…

  ഞാൻ പറയാൻ വന്നത്.. ആ ആക്‌സിഡന്റിൽ അവന്റെ ബ്രയിനിനു ചെറിയ ഡാമേജ് ഉണ്ടായിരുന്നു.. ഇപ്പോഴും അവന്റെ ബ്രെയിനിൽ ബ്ലഡ്‌ കോട്ടിങ് ഉണ്ട്.. അതിന്റെ പരിണിത ഫലം എന്താന്ന് വച്ചാൽ അവന്റെ ജീവിതത്തിലെ കുറച്ചു ഭാഗം അവൻ മറന്നുപോയി മോളെ… നാട്ടിൽ നിൽക്കുമ്പോൾ പലരും വന്നു അറിയാവോ എന്നൊക്കെ ചോദിക്കുമ്പോൾ അവനു ഡിസ്റ്റർബ് ആകാൻ തുടങ്ങിയപ്പോളാണ് അവനെ ഇങ്ങോട്ടേക്കു ആക്കിയത്. ഇവിടെ ആകുമ്പോൾ അജു  ഉണ്ടാകുംല്ലോ കൂടെ…

   “ജിത്തൂവേട്ടൻ എന്താണ് പറഞ്ഞു വരുന്നത് എന്നറിയാൻ ആകാംഷയോടെ ഞാൻ ആ മുഖത്തേക്ക് നോക്കിയിരുന്നു…

   “അപ്പോൾ ദേവേട്ടന് ഇനി പഴയ ഓർമ്മകൾ തിരികെ കിട്ടില്ലേ..

      “ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് ഓർമ്മകൾ അവനിലേക്ക്‌ മടങ്ങി വരും എപ്പോഴായാലും. അത് ചിലപ്പോൾ മാസങ്ങൾക്കുള്ളിലൊ, ദിവസങ്ങൾക്കുള്ളിലൊ, വർഷങ്ങൾക്കുള്ളിലൊ ആകും. നമുക്ക് പറയാൻ കഴിയില്ല..

    “വൈഗ.. അത് എന്താച്ചാ.. മോളു.. മോളു അറിഞ്ഞിരിക്കേണ്ട കാര്യം… അവന്റെ കാര്യത്തിൽ ഡോക്ടർ ഒരു സാധ്യത പറഞ്ഞിട്ടുണ്ട്.. കഴിഞ്ഞകാല ഓർമ്മകൾ തിരികെ കിട്ടുമ്പോൾ ചിലപ്പോൾ അതിനു ശേഷം അവന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അവന്റെ ഓർമയിൽ നിന്നും മാഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്…

 അങ്ങനെ സംഭവിച്ചാൽ എന്നെങ്കിലും അവന്റെ ഓർമകൾ തിരികെ കിട്ടുന്നത് വരെ നമ്മൾ വെയിറ്റ് ചെയ്യേണ്ടി വരും. ഒരു തരത്തിലുള്ള ഓർമപ്പെടുത്തലുകളും നമുക്ക് ചെയ്യാൻ കഴിയില്ല അത് അവന്റെ ജീവന് പോലും ആപത്താണ്.. അങ്ങനെ സംഭവിക്കും എന്നല്ല. അതിനുള്ള ചാൻസ് ഉണ്ടന്നാണ് പറഞ്ഞത്. ബാക്കി ദൈവത്തിന്റെ കൈയിൽ ആണ്..

   ഇതൊക്കെ നീ അറിഞ്ഞിരിക്കണം എന്നു തോന്നി. ഇതൊന്നും ആദിക്കു അറിയില്ല. അറിഞ്ഞിരുന്നേൽ ഒരിക്കലും അവൻ നിന്നോട് ഇഷ്ടം തോന്നിയാൽ പോലും പറയില്ലായിരുന്നു…. അത്രയ്ക്കും പാവം ആണ് അവൻ…

   ഇനി മോളു ആലോചിച്ചു തീരുമാനിക്ക്. അവൻ ഒരിക്കലും മോളെ ചതിച്ചു എന്നു മാത്രം പറയരുത്‌  ….

   ഹേയ് ഇതിൽ ദേവേട്ടന്റെ തെറ്റെന്താ ജിത്തൂവേട്ടാ… ആരോടും പ്രണയം തോന്നില്ല എന്നു ഉറപ്പിച്ച എന്റെ മനസിലൊട്ടാണ് ദേവേട്ടൻ വന്നത്. ഇനി അതിൽ നിന്നും ഒരു മടക്കം എനിക്കുണ്ടാവില്ലാ .. ഏതു അവസ്ഥയിലും ഞാൻ കൂടെ ഉണ്ടാകും…

   ഇതൊന്നും ഒരിക്കലും അവൻ അറിയരുത്ട്ടോ . ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഇല്ലേ രണ്ടും കൂടെ ഇങ്ങെത്തും ..

   ജിത്തൂവേട്ടൻ പോയിട്ടും മനസു ജിത്തൂവേട്ടന്റെ വാക്കുകളിൽ ആയിരുന്നു. എന്നെങ്കിലും ദേവേട്ടൻ എന്നെ മറക്കുവോ.. ഇനി എനിക്കൊരിക്കലും ദേവേട്ടനിൽ നിന്നും ഒരു മടങ്ങിപോക്കുണ്ടാകില്ല..

   മഴമേഘങ്ങൾ പെയ്തു ഒഴിഞ്ഞ വഴികളിൽ നീ കാത്തു നിൽക്കുമ്പോൾ.. നിനക്കരികിലേക്ക് നടന്നടുക്കുന്ന എന്നിലേക്ക്‌ നിന്റെ നോട്ടം വർഷിക്കവേ..

പ്രണയപരവശയായി നിന്നിൽ നിന്നു ഉതിരുന്ന പ്രണയചക്ഷകം എന്നോട് ചേർന്നു ഒരു പൂവിൻ സൗരഭമായി ഈ ഭൂമിയിലായ് അലിഞ്ഞു ചേർന്നിടുന്നു…

   ആരോ വന്നു കണ്ണു പൊത്തിയപ്പോളാണ് ഞെട്ടി ഉണർന്നത്.. എന്നരികിലേക്ക് കടന്ന് വന്ന ആ സൗരഭം എന്റെ ചുണ്ടുകളിൽ നാണത്തിന്റെ നറുമണം വിടർത്തിയിരുന്നു..

  “കൈ എടുക്കു ദേവേട്ടാ മുത്തശ്ശി കാണും..

  ഓഹോ അപ്പൊ ആരും കണ്ടില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ അല്ലേ…

 ചെറിയ കുറുമ്പൊടെ അത് പറയുന്ന ദേവേട്ടനെ രൂക്ഷമായി നോക്കി..

   നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി.. ആ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും…

” ഓഹ് രണ്ടു ദിവസം മുന്നേ വരെ എന്തായിരുന്നു. എവിടെ പോയാലും എന്നെ നോക്കി നിൽക്കുന്നത് കാണാറുണ്ട്. ഇപ്പോ അതിനു വേണ്ടി ഒരു നോട്ടം എങ്കിലും..

  “ആഹാ ദാ വന്നാലോ പെണ്പിള്ളേരുടെ സ്ഥിരം സ്വഭാവം.. പരാതി പരിഭവം. പോരട്ടെ ഓരോന്നായിട്ട്..

        “പരാതിയും പരുഭവവും ഒന്നും അല്ല സത്യവ പറഞ്ഞെ..

   ” എടി പൊട്ടിക്കാളി. അപ്പോഴൊക്കെ നീ എനിക്ക് നഷ്ടം  ആകുമോ എന്നുള്ള പേടിയായിരുന്നു ഓരോ നിമിഷവും. അതാണ് അങ്ങനെ നിന്റെ പിന്നാലെ..

 ഇപ്പൊ.. ഇപ്പൊ എനിക്കാ പേടിയില്ല നന്ദു.. നീ എന്റെ പ്രാണനിൽ കലർന്നു പോയി.. ഇപ്പോൾ ഞാനും നിന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇനി നീ ഇല്ലാതെ ഞാൻ ഉണ്ടാവില്ല. നിന്നെ പിരിയുക എന്നു പറഞ്ഞാൽ എന്റെ പ്രാണന്റെ അവസാനം ആണ് നന്ദു..

   അയ്യേ എന്താ ദേവേട്ടാ ഇതൊക്കെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ദേവേട്ടനിൽ നിന്നും ഒരു മടക്കം ഈ നന്ദുട്ടിക്കില്ല..എങ്കിൽ അതെന്റെ മരണം കൊണ്ട് മാത്രം ആകും…

 എന്റെ മരണവും ജീവിതവും ഇനി ദേവട്ടനിലാണ്…

  “ആണോ നന്ദുട്ടി,

അതും ചോദിച്ചു എന്റെ കണ്ണിലേക്കു നോക്കുന്ന ദേവേട്ടന്റെ  പ്രണയാതുരമായ നോട്ടം താങ്ങാൻ കഴിയാതെ ഞാൻ മിഴികൾ താഴ്ത്തിനിന്നു..

   എന്റെ അടുക്കലേക്കു നടന്നു വരുന്ന ദേവേട്ടനെ തള്ളി മാറ്റി അകത്തേക്ക് ഓടുമ്പോൾ എന്റെ കണ്ണിലും പ്രണയം പൂക്കുന്നുണ്ടായിരുന്നു…

  പിന്നീട് ഉള്ള നാളുകൾ എന്നിൽ പ്രണയത്തിന്റെ വസന്തം തീർക്കുവായിരുന്നു. കഥകളിലും കവിത കളിലും മാത്രം അറിഞ്ഞിരുന്ന പ്രണയം എന്റെ ഹൃദയത്തിലും പൂത്തുലയ്യന്നുണ്ടായിരുന്നു..

*********************************

പിന്നീടുള്ള നാളുകൾ എന്റെയും നന്ദുന്റെയും  പ്രണയത്തിന്റേത് ആയിരുന്നു.. വീട്ടിൽ വച്ചു സംസാരിക്കാൻ പോലും നന്ദു തയ്യാറയിരുന്നില്ല.. ഞങ്ങളുടെ സ്ഥലം കോളേജ് ഗ്രൗണ്ടും, വാകമര തണലുകളും ആയിരുന്നു..

  പക്ഷെ സാധാരണ യിൽ നിന്നും വ്യത്യസ്‌ഥയായിരുന്നു നന്ദു. അവളൊരിക്കലും മരം ചുറ്റി പ്രണയത്തോടൊ മണിക്കൂർ ചിലവിടുന്ന സംസാരത്തിലോ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല…

കോളേജിന്റെ റാങ്ക് പ്രതീക്ഷയായ അവൾ ക്ലാസ്സു കട്ട് ചെയ്തു വരുന്നതിനെ കുറിച്ചൊന്നും ആലോചിക്കുവേ വേണ്ടായിരുന്നു.. 

  കോളേജിൽ ഏറ്റവും പ്രിയപ്പെട്ടവൾ അവളിലെ ഡാൻസും പാട്ടും, പഠിത്തവും കുറുമ്പും ഒക്കെ വിദ്യാർത്ഥികൾക്ക് എന്നപോലെ അവളെ അധ്യാപകർക്കും പ്രിയങ്കരിയാക്കി..

  പക്ഷെ എന്നിലേക്ക്‌ വരുമ്പോൾ എന്നിൽ കുറുമ്പ് കാട്ടുന്ന എന്റെ മാത്രം നന്ദൂട്ടിയായിട്ട് അവൾ ഒതുങ്ങിയിരുന്നു…

   ടാ ആദി.. നീ എന്താ ഇവിടെ ഇരുന്നു ആലോചിക്കുന്ന… ഇപ്പൊ എപ്പോഴും എന്തേലും ആലോചനയിലാണല്ലോ..

   അജുവിനൊപ്പം അവന്റെ ഫ്രണ്ട് ഹരീഷും ഉണ്ടായിരുന്നു..

 ഒന്നുല്ലടാ ക്ലാസ്സില്ല ഫ്രീ ഹൗർ ആണ് അപ്പോൾ ഇവിടെ വന്നിരിക്കാം എന്നു കരുതി..

 നീ എന്താ അജു ഇവിടെ. നിനക്ക് ക്ലാസില്ലേ…

  ” ക്ലാസ്സുണ്ട്, നീ ഉച്ചയ്ക്ക് ശേഷം ഫ്രീ ആണേ ഒന്ന് പുറത്തു പോകാം…

  “എന്തേ, ഫ്രീ ആക്കാം… നമുക്ക്. പക്ഷെ എന്താ എമർജൻസി..

  അത് മാളൂന്റെ ബർത്ഡേ  ആണ് അവൾക്കു ഒരു വണ്ടി വാങ്ങി കൊടുക്കാം എന്ന ധരണയിലാണ്,  നീ വന്നപ്പോൾ അവള് ബസിൽ പോയി തുടങ്ങിയത്… അത് ബര്ത്ഡേ ഗിഫ്റ്റ് തന്നെ  ആകട്ടെ….

  “ആ നമുക്ക് പോകാം..

 “അർജുൻ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…

   എന്താ ഹരീഷേ നിനക്ക് എന്തേലും പറയാൻ മുഖവുരയുടെ ആവശ്യം എന്താ…

     എടാ അത്.. അത് ഞാൻ പറയുന്നത് ശരിയാണോ എന്നറിയില്ല. പക്ഷെ പറഞ്ഞില്ലങ്കിൽ ഒരു സമാദാനം ഉണ്ടാവില്ല..

അതെന്താടാ അത്ര വല്യ കാര്യം… എന്തായാലും നീ പറഞ്ഞോ..

   “വൈഗയെ എനിക്ക് ഇഷ്ടമാണ് ..  വിവാഹം ചെയ്താൽ  കൊള്ളാം എന്നുണ്ട്. നിനക്കറിയല്ലോ എംബിഎ കഴിഞ്ഞാൽ ഞാൻ അച്ഛന്റെ ബിസിനസ്‌ ഏറ്റെടുക്കും…

എനിക്ക് അവളെ ഒരുപാട് ഇഷ്ടം ആണ്. അവളുടെ ആ കുറുമ്പും നിഷ്കളങ്കതയുമൊക്കെ.. നീ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ..

  ഹരീഷ് അത് പറഞ്ഞു കഴിഞ്ഞതും എന്റെ അടുത്തിരുന്ന ആദിയുടെ മുഖം മാറുന്നതും പെട്ടന്ന് അവൻ അവിടെ നിന്നും ദേഷ്യത്തിൽ എണീറ്റു പോകുന്നതും കണ്ടു എനിക്ക്ച്ചിരി വന്നു..

   ആദി എണീറ്റു പോയതും നോക്കി അന്തം വീട്ടിരിക്കുന്ന ഹരീഷിനെ നോക്കി ഞാൻ പറഞ്ഞു.

    നിനക്ക് തരാനുള്ള എന്റെ മറുപടിയാണ് ദേ പോയത്.. അവര് ഇഷ്ടത്തിലാണ് ഹരീഷ്.. നീ ഒന്നും മനസിൽ വച്ചേക്കണ്ടാട്ടോ  വിട്ടുകള. അതും പറഞ്ഞു ആദിക്കു പിന്നാലെ ഓടുമ്പോൾ അവന്റെ കുശുമ്പ് ഓർത്തു മനസിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു…

    തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!