Skip to content

നിഴൽപോലെ – 5

nizhalpole malayalam novel

ആദിയുടെ കൈയിൽ നിന്നും  അമ്മുനെ വാങ്ങി കളിപ്പിച്ചോണ്ടിരുന്നപ്പോളാണ് പെട്ടന്നു അവൾ മാളൂട്ടി ന്നു വിളിച്ചു കൊണ്ട് എന്നിൽ നിന്നും ഇറങ്ങി ഓടിയത്….

ദൂരെ നിന്നും മാളുവും  അവളോടൊപ്പം വരുന്ന   ആളെയും  കണ്ടു ഞാൻ  പതിയെ എണീറ്റു..

    “അജു…….. ഞാൻ ഓടിച്ചെന്നു അവനെ ചേർത്തു പിടിച്ചു…

   എവിടെ ആയിരുന്നെടാ ഇത്രയും നാളും…. ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ… നിന്റെ പഴേ നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ല..

  പറയാം ടാ….

     ജിത്തൂനോട് അതും പറഞ്ഞു അവന്റെ കൈ വിടുവിച്ചു കൊണ്ട് മാളൂന്റെ തോളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന അമ്മുന് നേരെ കൈ നീട്ടി…..

   പരിജയ കുറവ് കാരണം ആകും അവൾ… മാളുവിലേക്കു തന്നെ പതിഞ്ഞിരുന്നു….

   “കുറുമ്പി… മാളു നീ അകത്തു കേറി തൊഴുതോ ഞാൻ വന്നോളാം …

    മാളു പോകുന്നതും നോക്കി നിന്നു ….

ജിത്തൂനൊപ്പം പതിയെ അവിടെ ഉള്ള ആലിന്റെ ചുവട്ടിൽ ഇരുന്നു…

    “ഇനി പറയു എവിടെയായിരുന്നു…. ഇത്രോം നാളും…. വൈഗയ്ക്ക് ഇപ്പൊ എങ്ങനെ….

    ഒരു വർഷം കൊണ്ട് നോർമൽ ആണ് ജിത്തു….

നോർമൽ ആയപ്പോൾ അവൾക്കു ഇങ്ങോട്ട് വരണം എന്നു പറഞ്ഞു.. പിന്നെ ഞാൻ ട്രാൻസ്ഫറിനോക്കെ കൊടുത്തു… എനിക്കിപ്പോഴാ ഇങ്ങടേക്കു മാറ്റം ആയതു.. മാളുവും മുത്തശ്ശിയും ആറു മാസം കൊണ്ട് ഇവിടെ ഉണ്ട്…..

    “നീ വരുന്നോ ജിത്തു, തൊഴുതിട്ട് വരാം…

   ഞാൻ തൊഴുതു… നീ പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാവും. ആദി അകത്തേക്ക് പോയിട്ടുണ്ട്….

   അജു പോകുന്നതും നോക്കി ഇരുന്നു…. ചില ജന്മങ്ങൾ അങ്ങനെയാണ് പരീക്ഷണങ്ങൾ കൊണ്ട് ദൈവം അവരെ സമ്പന്നരാക്കും..

    ആദിദേവ് എന്ന ആദി, അർജ്ജുൻ എന്ന അജു, ഇന്ദ്രജിത് എന്ന ഞാൻ.. മൂന്നുപേരും ഒരുമിച്ചാണ് പത്തുവരെ പഠിച്ചത്… കൂടെപ്പിറപ്പുകളെക്കാൾ സ്നേഹം….

   ഒൻപതിൽ പഠിക്കുമ്പോളാണ് അജുന്റെ അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിക്കുന്നതു.. പത്തു കഴിഞ്ഞതോട് കൂടി അവൻ ഇവിടെ നിന്നും താമസം മാറി പോയി… തിരുവനന്തപുരത്തേക്ക് അവന്റെ അമ്മേടെ നാട്ടിലേക്കു….

   പിന്നെ ഇടയ്ക്ക് വരുന്ന ഫോൺ കാളിൽ ആയി.. സൗഹൃദം പുതുക്കൽ…. കോളേജിൽ ആയപ്പൊളേക്കും ഇടയ്ക്കൊക്കെ അവൻ ഓടി വരും ഞങ്ങളെ കാണാൻ..

  അവന്റ കുഞ്ഞിപ്പെങ്ങൾ മാളൂട്ടി.. പണ്ടും ഒരുമിച്ചു കൂടുമ്പോൾ അവനു പറയാനുള്ളത് അവളെ പറ്റിയാണ്…. പക്ഷെ ഒരിക്കലും അവളെ കാണാൻ പറ്റിയിരുന്നില്ല അന്നൊന്നും. ഒരു കുറുമ്പി, കിലുക്കാം പെട്ടി… ഇന്നോ… എല്ലാം നഷ്ടപ്പെട്ടു പാതിവഴിയിൽ ജീവന്റെ ജീവിനായവനെയും ഉപേക്ഷിച്ചു…നാലുച്ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോയൊരു ജന്മം…

   എങ്ങനെ ജീവിക്കേണ്ട കുട്ടിയായിരുന്നു….

  പഴേകാര്യങ്ങൾ ഓർത്തിരുന്നപ്പോളാണ് അജുവും ആദിയും കൂടെ അടുത്ത് വന്നത്…

 “ഇവനെ അകത്തു നിന്നും കിട്ടിയോ അജുവേ…..

   “ഇവനോട് മിണ്ടാൻ പാടില്ല.. ജിത്തു.. അത്രയ്ക്കും ദേഷ്യം ഉണ്ട് എനിക്ക്…

  അതെന്താടാ ആദി.. എന്തിനാ നിനക്കിത്ര ദേഷ്യം… എന്നോട്…

   “നിനക്ക് ദേഷ്യം ഇല്ലേ ജിത്തു അജുനോട്,  ഇവൻ നമ്മളെ വിളിച്ചിട്ട് എത്ര നാളായി.. എന്തെങ്കിലും ഒരു കോൺടാക്ട്… നമ്മൾ അവന്റെ ആരും അല്ലാഞ്ഞിട്ടല്ലേ… രണ്ടാഴ്ചയായി അവൻ നാട്ടിൽ വന്നിട്ടെന്ന്.. എന്നിട്ട് ഇപ്പോഴാണ് അവനു കാണാൻ തോന്നിയത്.. അതും അവനായിട്ടു വന്നതല്ലലോ.. അമ്പലത്തിൽ വന്നപ്പോ കണ്ടതല്ലേ…

 ആദി പറയുന്നത് കേട്ടു ചിരിക്കു‍ന്ന അജുവിനെയാണ് കണ്ടത്…

എന്താടാ ചിരിക്കുന്നേ…..

  “അല്ല ജിത്തു ഇവന് മാറ്റവും ഇല്ലാല്ലോന്നു ആലോചിക്കുവാരുന്നു….

     മൂന്നു പേരും കൂടെ സംസാരിച്ചിണ്ടിരുന്നപ്പോളാണ് അമ്പലത്തിൽ പൂജ തുടങ്ങിയത്…

 മനസില്ല മനസോടെ എണീറ്റു അകത്തേക്ക് പോയി. പണ്ടുമുതലേ അങ്ങനെയാ അജുവും, ജിത്തുവും ഉണ്ടങ്കിൽ എല്ലാം മറന്നൊരു ഇരുപ്പാണ് ഞങ്ങൾ. ഞങളെടേതായ ലോകത്തിൽ..

എണീറ്റു അകത്തേക്ക് പോയി…. ഇല്ലേ അമ്മ ഇപ്പൊ തുടങ്ങും അടിയുണ്ടാക്കാൻ…

 അമ്പലനടിയിൽ ഭാഗവാനെ തൊഴുതു തിരിഞ്ഞു നോക്കിയപ്പോളാണ്… കണ്ണടച്ച് തൊഴുതുകൊണ്ടിരുന്ന മാളുവിനെ കണ്ടത്….

    കളഞ്ഞുപോയ നിധി കിട്ടിയ സന്തോഷം ആയിരുന്നു മനസിൽ….

 ഇവള് എപ്പോഴാ വന്നത്.. ഞാൻ കണ്ടില്ലല്ലോ…. അവളുടെ കൈയിൽ ഇരുന്നു അമ്മു എന്തൊക്കയോ സംസാരിക്കുന്നുണ്ട്… ഇടയ്ക്ക് അമ്മുനെ ശാസിച്ചു അവളുടെ സംസാരം നിർത്തിക്കുന്നുണ്ട്…..

   ധാവണിയായിരുന്നു വേഷം… കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ടിരിക്കുന്ന മുടിയിൽ തുളസീകതിര് ചൂടിയിരുന്നു…. ചമയങ്ങൾ ഒന്നും ഇല്ലങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖം…

    “ടാ നീ ഇവിടെ തൊഴാൻ വന്നതോ വായിനോക്കാൻ വന്നതോ…

   ജിത്തൂന്റെ ശബ്ദം കേട്ടാണ് ഞാൻ അവളെ നോക്കി നിൽക്കുകയായിരുന്നു എന്നുള്ള ബോധം വന്നത്…

   “ടാ അതാണ് എന്റെ മാളു… ഞാൻ പറഞ്ഞില്ലേ നിന്നോട്…

   “നിന്റെ മാളുവോ… അത് നീ മാത്രം തീരുമാനിച്ചാല്മതിയോ..

  “ടാ പരട്ടെ കരിനാക്ക് വളക്കല്ലേടാ…

   അമ്പലത്തിൽ വച്ചാണോ പള്ളൂ പറയുന്നതും വായിനോക്കുന്നതും… നേരെ തൊഴിതിട്ട് പുറത്തിറങ്ങടാ…

“അവനെ നോക്കി ഒരു ഇളിച്ച ചിരി പാസാക്കി വീണ്ടും ഭാഗവാന് നേരെ കൈകൂപ്പി….

  പക്ഷെ കണ്ണുകൾ അനുസരണ ഇല്ലാതെ അവളെ തേടി പോയി.. ഇനിയും അവിടെ നിന്നാൽ ശെരിയാകില്ലന്നു തോന്നിയപ്പോൾ… തൊഴുതിട്ട് ആൽത്തറയിലേക്ക് നടന്നു… പോകുമ്പോൾ എനിക്കറിയാമായിരുന്നു വാലുപോലെ അവന്മാരും വരുമെന്ന്….

   ആൽത്തറയിൽ ഇരുന്നതും അവന്മാരും വന്നു അടുത്തിരുന്നു….

.  എന്തുകൊണ്ടോ ജിത്തു മാളൂനെ കുറിച്ച് ഒന്നും ചോദിച്ചില്ല ഞാനും ഒന്നും പറയാൻ ശ്രമിച്ചില്ല… ഞങ്ങൾ പഴയ കാര്യങ്ങൾ പറഞ്ഞു ഇരുന്നു അപ്പോളും കണ്ണുകൾ വാതിൽപടിയിൽ ആയിരുന്നു… അവളെ കാണാൻ വേണ്ടി കണ്ണുകൾ തുടിച്ചു…

    “അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന  അവളെ കണ്ണു എടുക്കാതെ നോക്കി നിന്നു… അവള് ഞങ്ങളുടെ അടുത്തേക്കാണ് വന്നത്. ഇവളെന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന സംശയത്തോടെ ഞാൻ എണീറ്റു നിന്നു…

  അവൾ അജുന്റെ അടുത്തേക്കാണ് വന്നത്.. അതുകണ്ടു ഒന്നും മനസിലാവാതെ ഞാൻ നിന്നു…

   “കണ്ണേട്ടാ ഞാൻ വീട്ടിലോട്ടു പോവുകയാട്ടോ. മുത്തശ്ശി ഒറ്റയ്ക്കല്ലേ…. ഏട്ടൻ കുറച്ചു കഴിഞ്ഞല്ലേ വരുള്ളൂ…

  ആ നീ പൊയ്ക്കോ.. ഞാൻ ങ്ങടെക്ക് ആക്കണോ..

  വേണ്ടെട്ടാ. ഞാൻ പോയ്കോളാം… എന്നെ നോക്കി ചിരിച്ചു കൊണ്ട്.. ജിത്തൂനോട് യാത്രയും പറഞ്ഞു അവൾ നടന്നകന്നു….

   “ടാ അജു അത്…

   “എന്റെ അനിയത്തിയാടാ മാളൂട്ടി… വൈഗനന്ദ അതാ ശരിക്കുള്ള പേര് … അവള് അവിടെ ഡാൻസിന് വരുന്നുണ്ടല്ലോ അറിയില്ലേ..

  “ആ അജു,  കണ്ടിട്ടുണ്ട്..  നിന്റെ അനിയത്തി ആണെന്ന് അറിയില്ലാരുന്നു…

പക്ഷെ നീ പറഞ്ഞപോലെ ഒന്നും അല്ലാലോ അവള് ആകെ ഗ്ലൂമി ആണല്ലോ…

  അത്…… അതൊന്നും ഇല്ല ഇപ്പൊ അവളങ്ങനെയാ… ആദിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനില്ലാത്തത് കൊണ്ട്  പെട്ടന്നു തന്നെ അവിടെ നിന്നും എണീറ്റു…

   എന്നാ ഞാൻ പോട്ടെടാ.. കാണാം…

 അതെന്താ ഇത്ര പെട്ടന്ന് കുറച്ചു കഴിഞ്ഞല്ലേ പോകുന്നുള്ളൂ പറഞ്ഞത്…

    മുത്തശ്ശിയുടെ ഒരു മരുന്ന് കഴിഞ്ഞു ആദി. ഇപ്പോഴാ ഓർത്തത്‌… പോയി വാങ്ങണം…. വായിൽ തോന്നിയ ഒരു കള്ളം ആദിയോട് പറഞ്ഞിട്ട്… ജിത്തൂനോടും അവനോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി…

   അജു പോയ വഴിയേ നോക്കി. എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന ആദിയെ രണ്ടു തട്ട് കൊടുത്താണ് സ്വബോധത്തിലേക്കു കൊണ്ട് വന്നത്…

    “എന്തു ഓർത്തുകൊണ്ടിരിക്കുവാ ആദി നീ….

   “”നിനക്കെങ്ങനെയാ ജിത്തു… മാളൂനെ അറിയുക … നിന്റെ മുഖം കണ്ടാൽ അറിയാം മുൻപരിജയം ഉള്ളപോലെ…. ഞാനും നീയും കുഞ്ഞിലേ അവളെ കണ്ടിട്ടില്ല.. പിന്നെ നീ മാത്രം….. എപ്പോഴാ അവളോട് കൂട്ടായതു..

  “അത്…. അത് ഞാൻ ഇടയ്ക്ക് തിരുവന്തപുരത്തു പോയപ്പോൾ കണ്ടു… ഞാൻ…. ഞാൻ നിന്നോട് പറഞ്ഞതാണല്ലോ….

   “അതിനു നീ എന്തിനാ ജിത്തു പരുങ്ങുന്നേ…..

   പരുങ്ങേ ഞാനോ പോടാ എണീറ്റു…

അവന്റെ പരുങ്ങലിൽ നിന്നും മനസിലായി അവൻ എന്തോ മറയ്ക്കുന്നുണ്ടന്നു…

    “ജിത്തു എന്നോട്  എന്താവും മറയാക്കാൻ ശ്രമിക്കുന്നത്….. അത്… ഞാൻ അറിയാൻ പാടില്ലാത്ത എന്തു രഹസ്യം ആണ്….” വൈഗനന്ദ ” എവിടയോ കേട്ടപോലെ…. എവിടെയാകും… മാളൂനെ കണ്ടപ്പോൾ മുതൽ അവളെ മുന്നേ അറിയാം എന്നുള്ള ഫീൽ ആയിരുന്നു… ആലോചിച്ചിട്ട് തല വേദനിക്കുന്നപോലെ..

   നീ എന്താ ആദി ഈ ആലോചിച്ചു കൂട്ടുന്നെ…

   ഹേയ് ഒന്നുല്ലടാ…. തല വേദനിക്കുന്നു…

  “തല വേദനയോ.. നല്ല പോലുണ്ടോ.. ഞാൻ പറഞ്ഞത് സത്യവ.. നീ അതിനെ പറ്റി ആലോചിക്കുവാരുന്നോ… ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ ഒന്നും ആലോചിക്കാൻ പാടില്ലെന്ന്.. ഓർക്കാൻ ശ്രമിക്കരുതെന്നു… നിനക്കെന്താ ആദി എന്നെ വിശ്വാസം ഇല്ലേ…

   നീ ഇവിടെ ഇരിക്കൂ ഞാൻ അമ്മയെയും അശ്വതി ഒപ്പയെയും കണ്ണനെയും കൂട്ടി വരാം. നമുക്ക് പോകാം…

   അതും പറഞ്ഞു എണീറ്റു പോകാൻ ശ്രമിച്ച അവന്റ കൈകളിലായി ഞാൻ പിടിത്തം ഇട്ടു…

   നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ… എനിക്കൊന്നും ഇല്ല… അവര് വരട്ടെ… അത്രേ വല്യ വേദന ഒന്നുല്ല…

     അവനെ അവിടെ ഇരുത്തി അവന്റ മടിയിലായി തലവച്ചു കിടക്കുമ്പോൾ. എനിക്കറിയാൻ സാധിക്കുന്നുണ്ടായിരുന്നു അവന്റെ ടെൻഷൻ…

   ന്റെ ഒപ്പം എന്തിനും കൂടെ ഉള്ളവൻ കൂടെപിറക്കാതെ കൂടെപ്പിറപ്പായാവാൻ… ന്റെ ചങ്ക് ഒന്ന് പിടഞ്ഞാൽ അവൻ അറിയും.. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഉടനെ വരും കാൾ….

   അവനെ നോക്കി കിടക്കവേ ടെൻഷൻ ഒക്കെ അലിഞ്ഞു പോണ പോലെ തോന്നി…

  അമ്മയും ഓപ്പയും ഒക്കെ വന്നപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു… വീട്ടിൽ എത്തിയിട്ടും മനസു ആകെ അസ്വസ്ഥമാണ്…

   ഉറങ്ങാൻ കിടക്കുമ്പോഴും അമ്മു പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല..

  ഞാൻ ശ്രദ്ധിക്കുന്നില്ല എന്നു കണ്ടത് കൊണ്ടാകും അവളുടെ കുഞ്ഞി കൈകൊണ്ടു അടിവച്ചു തന്നു..

    അയ്യോ അമ്മുക്കുട്ടി അച്ഛനെ അടിച്ചേ…. ഞാൻ കരയുന്നതു പോലെ അഭിനയിച്ചതും അവൾക്കു സങ്കടം വന്നു…

   വിതുമ്പുന്ന ചുണ്ടുമായി എന്റെ നെഞ്ചിലേക്ക് കേറികിടന്നു കവിളിൽ ഉമ്മ തന്നുകൊണ്ടിരുന്നു…

  ഞാൻ കളിച്ചതാ അച്ഛേ…. ചോറി….

        അച്ഛൻ ചുമ്മാ പറ്റിച്ചതല്ലേ ന്റെ വാവേന…. സങ്കടപെടണ്ട ട്ടോ… മോളുറങ്ങിക്കോ…

  അവളെ നെഞ്ചോട് ചേർത്തുറക്കുമ്പോളും മനസു അസ്വസ്ഥമായി തുടർന്നു..

   അജുവിനോട് മാളൂനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് അവൻ ഒഴിഞ്ഞു മാറിയത്… ജിത്തുവിനും അവളെ നേരത്തെ അറിയാം.. പക്ഷെ എനിക്ക്… അവളെ കണ്ട നാൾ മുതൽ മുൻപ് ഞാൻ കണ്ടു മറന്ന മുഖം പോലെയാണ് അവളെനിക്ക്.. പക്ഷെ എവിടെ ആകും… തല വല്ലാതെ വേദനിച്ചു തുടങ്ങിയതും… അമ്മുനെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി… എണീറ്റു കാബോർഡ് തുറന്നു ഒരു ടാബ്ലറ്റ് കഴിച്ചു…

   വീണ്ടും കിടക്കാൻ തുടങ്ങിയതും…. ഫോൺ റിങ് ചെയ്തു…

 “ജിത്തു… നീ എന്താ ഈ രാത്രിയിൽ.. എന്തേലും പ്രശ്നം ഉണ്ടോ…

  “എനിക്ക് പ്രശ്നം ഒന്നുല്ല.. നിന്റെ തലവേദന മാറിയോ ഇപ്പൊ കുഴപ്പം ഒന്നുല്ലലോ അല്ലേ…

   “എന്റെ പൊന്നെ ഒന്ന് പോടാ കോപ്പേ പോയി കിടന്നുറങ്ങു.. എനിക്കൊരു കുഴപ്പവും ഇല്ല….

   ഫോൺ കട്ട് ചെയ്തിട്ടു പതിയെ അമ്മുനേം ചേർത്തു പിടിച്ചു കണ്ണടച്ച് കിടന്നു…

*****************************************

        മാളൂട്ടി…. മോള് ഉറങ്ങിയില്ലേ..

   ഇല്ല ഏട്ടാ…

    എന്താ മോളെ ഇത്… വീണ്ടും പഴേ പോലെ ആവുകയാണോ നീ.. എപ്പോഴും ഈ മുറിക്കകത്തു കേറി ഇരുന്നു എന്തു ആലോചിക്കുവാ….

  എന്റെ കാര്യം പോട്ടെ… മുത്തശ്ശിയെ കുറിച്ചെങ്കിലും നീ ഓർക്കണ്ടേ…

    ഞാൻ.. എനിക്ക് പറ്റാഞ്ഞിട്ട കണ്ണേട്ടാ … എത്ര ശ്രമിച്ചാലും പറ്റണില്ല… ഒന്ന് ചിരിക്കാൻ, സന്തോഷിക്കാൻ…..

  “മോളെ ഏട്ടൻ ഒരു കാര്യം പറയട്ടെ…

   “ജിത്തു ഇന്ന് എന്നോട് ഒരു കാര്യം പറഞ്ഞു..

   “ആദിക്കു നിന്നെ.. നിന്നെ കണ്ട നാൾമുതൽ നിന്നോട് ഇഷ്ടം ആണെന്ന്…

    നിന്നെ അവനു വേണ്ടി കല്യാണം ആലോചിച്ചാലോ എന്ന അവൻ ചോദിക്കണേ….

  എന്നിട്ട്.. എന്നിട്ടെന്തു ചെയ്യും കണ്ണേട്ടാ… അജീവനന്തകാലം ഞാൻ ആദിയുടെ മാളുവയിട്ട് ജീവിക്കണോ…

    “ഇല്ല ഇല്ല കണ്ണേട്ടാ… പറ്റില്ല…

  “മോളെ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കു…..

  “കണ്ണേട്ടന് ഞാൻ ഒരു ഭാരം ആയി തുടങ്ങിയോ… ഞാൻ എന്നും ദേവേട്ടന്റെ നന്ദൂട്ടിയ… നിങ്ങളുടെ ആദിയെ എനിക്ക് വേണ്ട…

    ഒഴുകി വന്ന കണ്ണുനീരിനെ ശക്തിയോടെ തുടച്ചു എറിഞ്ഞു കൊണ്ട് അവൾ വീണ്ടും ചോദിച്ചു…

  ഒക്കെ പോട്ടെ… കണ്ണേട്ടന്റെ വിഷമം കണ്ടു ഞാൻ സമ്മതിച്ചുന്നു ഇരിക്കട്ടെ.. അപ്പൊ എന്റെ മോളോ ഏട്ടാ… അവള് എപ്പോഴും അനാഥയായി തന്നെ ജീവിക്കണോ….

   “പറ… പറയാൻ .. ഭാഗ്യം കെട്ട ഒരമ്മയാണ് ഞാൻ.. എന്റെ പൊട്ടത്തരം കൊണ്ട് എന്റെ കുട്ടിക്ക് അമ്മേടെ സ്നേഹം നിഷേധിച്ചവളാ ഞാൻ. ഇനിയും വയ്യ എനിക്ക്… വയ്യ…

    എന്റെ ഷിർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ കരയുന്ന അവളെ നെഞ്ചോട് ചേർത്തു കൂടെ കരയാൻ മാത്രമേ അപ്പൊ എനിക്ക് കഴിയുമായിരുന്നുള്ളു..

   തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!