എന്നാൽ ഞാൻ പോട്ടെടോ… ഇനിയും കാണാം… അപ്പോൾ പ്രേമിച്ചു കറങ്ങിക്കൊണ്ടു നടക്കാതെ പെട്ടന്ന് കെട്ടാൻ നോക്ക് രണ്ടും….
ഹരീഷ് എന്നോട് യാത്ര പറഞ്ഞു പോയിട്ടും. നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ എനിക്ക് പറ്റനുണ്ടായിരുന്നില്ല..
എനിക്ക് ചുറ്റും നടക്കുന്നതൊന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല … തലയ്ക്കു അകത്തു ഒരു പെരുപ്പു പോലെ… എന്റെ ചുറ്റും കുറെ രൂപങ്ങൾ നിന്നു എന്നെ കളിയാക്കുന്നപോലെ..
ചിന്തകൾ കൊണ്ട് താളം തെറ്റി തുടങ്ങിയ മനസിനെ കൈയിൽ പിടിച്ചുകൊണ്ട് ഞാനും പാർക്കിങ്ങിലേക്ക് നടന്നു….. കാറിനടുത്തായി മാളു നിൽപ്പുണ്ട്… അവളെ നോക്കാൻ തോന്നിയില്ല.. എന്നെ എല്ലാരും ചേർന്നു പറ്റിക്കുന്നു എന്ന ചിന്ത എന്റെ തലയിലൂടെ ഓടുന്നുണ്ട്….
ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു… മാളു പിന്നിലെ ഡോർ തുറന്നു കേറി ഡോറു ക്ലോസയതും. വണ്ടി എടുത്തതും ഒരുമിച്ചു തന്നെയായിരുന്നു…..
ഇങ്ങോട്ട് വന്ന സന്തോഷം തിരികെ ഉള്ള യാത്രയിൽ ഇല്ലായിരുന്നു…. ഹരീഷിന്റെ മുഖം ഓർമകളിൽ പരതി നോക്കി. ഇല്ല ഒരിടവും കാണാൻ സാധിക്കുന്നില്ല….നന്ദൂട്ടി, ദേവൻ… കേട്ട പേരുകളൊക്കെ ഓർത്തു നോക്കി… ഇല്ല കിട്ടുന്നില്ല.. ഞാൻ ആണോ ദേവൻ, എന്നെ ആരെങ്കിലും ദേവൻ ന്നു വിളിച്ചിരുന്നോ.. അറിയില്ല.. ഓർക്കുംതോറും തലയ്ക്കകത്തൂടെ പുഴു നുരയ്ക്കുന്ന പോലെ തോന്നി….
സ്റ്റീറിങ്ങിന്റെ ബാലൻസ് കൈയിൽ നിന്നും പോകും എന്നു തോന്നിയപ്പോൾ വണ്ടി സൈഡിൽ ആയി ഒതുക്കി കുറച്ചു നേരം തല സ്റ്റിയറിങ്ങിൽ കൈകൾക്ക് മീതെ ചേർത്തു വച്ചു കിടന്നു…
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… എല്ലാരും ചേർന്നു എന്നെ പറ്റിക്കുന്നു എന്ന തോന്നലായിരുന്നു മനസ്സിൽ അപ്പോൾ …
“സമയം വൈകുന്നു നമുക്ക് പോകാം….
മാളൂന്റെ ശബ്ദം കേട്ടാണ് തല ഉയർത്തി പിന്നിലേക്ക് നോക്കിയത്… അവളുടെ കണ്ണുകളും കലങ്ങിയിരുന്നു…
എന്താവും അതിനർത്ഥം….. എന്തക്കയോ അവളോട് ചോദിക്കണമ് എന്നുണ്ടായിരുന്നു… പക്ഷെ ഒന്നും വരുന്നില്ല…
“എന്താ നിന്റെ പേര്… ഞാൻ അറിയാതെ തന്നേ എന്നുള്ളിലെ ദേഷ്യം മുഴുവൻ എന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു…..
“മാ… മാളു….
“നിന്റെ ശെരിക്കുള്ള പേരാണ് ഞാൻ ചോദിച്ചത്…
“വൈഗ നന്ദ….
“എന്നെ നിനക്കറിയോ നേരത്തെ….
“അത്… അത് പിന്നെ….
“അറിയോ.. ഇല്ലയോ അതാ ഞാൻ നിന്നോട് ചോദിച്ചത്….
“ആദിയേട്ടന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചിരുന്നു…
“എല്ലാം തകരാൻ പോകുന്നു എന്നു തോന്നിപോയി..
“അറിയാം….. കണ്ണേട്ടൻ പറഞ്ഞിട്ടുണ്ട്…
അല്ലാതെ ഞാനും നീയും തമ്മിൽ ഒരു ബന്ധം ഇല്ല…
ഇ… ഇല്ല…. മനസ്സ് നുറുങ്ങുന്ന വേദനയോടെ പറഞ്ഞൊപ്പിച്ചു..
രൂക്ഷമായ ഒരു നോട്ടം ആണ് അവിടന്ന് കിട്ടിയത്….. ദേഷ്യത്തോടെ തന്നേ വണ്ടി എടുത്തു…. എന്നെ വീട്ടിൽ ഇറക്കിയാൽ മതി.. അമ്പലത്തിന്റെ അടുത്താണ് പേടിയോടെ തന്നേ ഞാൻ പറഞ്ഞു….
“മ്…
ആദിയേട്ടന്റെ ദേഷ്യം മുഴുവൻ സ്പീഡിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ടായിരുന്നു…. എനിക്ക് എത്രയും പെട്ടന്നു വീടത്തിയാൽ മതിയെന്നായി… അശ്വതി ചേച്ചിയുടെ വാക്ക് കേട്ടു ഇറങ്ങി തിരിച്ച സമയത്തെ ഞാൻ ശപിച്ചു….
വീടിന്റ മുൻപിൽ ഉള്ള തിരുവിൽ വണ്ടി കൊണ്ട് നിർത്തിയപ്പോൾ ആണ് ഓർമയിൽ നിന്നും ഉണർന്നത്….
“നാലാമത്തെ വീട്… ഇവിടെ ഇറങ്ങി നടന്നോളാം.. അത് പറഞ്ഞു തീരും മുന്നേ തന്നേ വണ്ടി എടുത്തിരുന്നു. വീടിന്റ ഗേറ്റ്നു മുന്നിൽ വണ്ടി നിർത്തിയതും ഇറങ്ങി കഴ്ഞ്ഞതും വണ്ടി മുന്നോട്ട് എടുത്തിരുന്നു… വണ്ടിയുടെ സ്പീഡ് എന്നെ പേടിപെടുത്തുന്നതായിരുന്നു…
വീടിനകത്തേക്ക് ചെന്നു ആദ്യം കണ്ണേട്ടനേയും ജിത്തുവേട്ടനെയും വിളിച്ചു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.
എല്ലാം കൊണ്ടും ആകെ ഷീണിച്ചിരുന്നു…. മടുത്തു പോയിരുന്നു അത്രയേറെ…. സ്നേഹം കൊണ്ട് ജീവിതത്തിൽ നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ…. ദൈവവും വിധിയും ജീവിതത്തിൽ ചതിച്ചപ്പോൾ ആർക്കു നേരെ പഴി പറയണം എന്നറിയാതെ ജീവിച്ചു തീർക്കുന്ന കുറെ ജന്മങ്ങൾ…..
******************************************
മാളു വിളിച്ചു പറഞ്ഞപ്പോൾ ആകെ ടെൻഷൻ കേറിയാണ് മനയിലേക്ക് ഓടിയത്… എന്താണോ ആരിൽ നിന്നും മറച്ചു വയ്ക്കാൻ ശ്രമിച്ചത്.. അവൻ എല്ലാം അറിയാൻ തുടങ്ങിയിരിക്കുന്നു.. ഇനിയും എന്തു പരീക്ഷണങ്ങൾ ആണ് ദൈവമേ ഞങ്ങളുടെയൊക്കെ ജീവിതത്തിൽ നീ കരുതി വച്ചേക്കുന്നത്…
ബൈക്ക് നിർത്തി ഉമ്മറത്തേക്ക് ഓടി കേറിയപ്പോൾ തന്നേ കണ്ടു ഓപ്പ ഗോവണിയുടെ താഴെ മുകളിലേക്കു കണ്ണും നട്ടു നിൽക്കുന്നത്….
“ഓപ്പേ… ആദി എവിടെ….
“ദാ ഇപ്പൊ വന്നതേ ഉള്ളൂ അവൻ. ജിത്തു എന്തേലും പ്രശ്നം ഉണ്ടോ… അവനെ കണ്ടു എനിക്കാകെ പേടി തോന്നുന്നു…
“എന്താ ഓപ്പേ അവൻ എന്താ പറഞ്ഞെ..വല്ലാത്ത മുഖഭാവത്തോടെയാ വന്നു കേറിത്… ദേഷ്യം ആയിരുന്നു. വന്ന ഉടനെ മാളൂനെ എനിക്ക് നേരത്തെ അറിയോ ചോദിച്ചു. ഇല്ലാന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല…
എല്ലാവരും അവനെ പറ്റിക്കുക അവനതു അറിയാം എന്നു പറഞ്ഞു കേറി പോയി..
എനിക്ക് പേടി ആകുന്നു ജിത്തു അവന്റ ഭാവം കണ്ടിട്ട്. ന്റെ കുട്ടി ഇനി ഒരിക്കൽ കൂടി ഒന്നും സഹിക്കാൻ ആർക്കും ശ്കതി ഇല്ല….
ഒന്നും ഉണ്ടാവില്ല ഓപ്പേ അമ്മു എവിടെ… മോളെ മുകളിലേക്കു വിടണ്ട.. ഞാൻ അവന്റെ അടുത്തേക്ക് ചെല്ലട്ടെ.
ഓരോ പടി കേറുമ്പോളും അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു മനസ്സ്…
ഡോർ തുറന്നു അവന്റെ മുറിയിൽ കേറുമ്പോൾ രണ്ടു കയ്യും കട്ടിലിൽ കുത്തി തല കുനിച്ചു ഇരിക്കുവാരുന്നു അവൻ…
“ആദി….
വിളിച്ചിട്ടും അവന്റെ ഭാഗത്തുന്നു പ്രതികരണം ഒന്നും ഇല്ലാഞ്ഞിട്ടു പതിയെ അവന്റെ അടുത്തേക്ക് നടന്നു തോളിലായി കൈവച്ചു…
“ആദി… ഒന്ന് നോക്കടാ….
എന്റെ നേരെ നോക്കിയ അവന്റെ കണ്ണുകൾ കണ്ടു ഞാൻ കൈ എടുത്തു… ചുമന്നു കലങ്ങി മുടിയൊക്കെ പാറി പറന്നു ഒരു ഭ്രാന്തനെ പോലെ ആയിരുന്നു ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നേ…
“ആദി.. എന്താടാ ഇതൊക്കെ… എന്തു കോലാവാണ് …
“നീ എന്താ ഇ സമയത്തു ഇവിടെ…. ആര് പറഞ്ഞിട്ട ഇങ്ങു വന്നെ…
“ആ… ആരു പറഞ്ഞിട്ട്.. എന്താക്കയാടാ നീയ് പറയുന്നത്…
“മാളൂനെ നിനക്ക് നേരത്തെ അറിയോ…
എനിക്ക് ഞാൻ.. ഞാൻ പറഞ്ഞിട്ടില്ലേ. തിരുവനന്തപുരം പോയപ്പോൾ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്….
അപ്പൊ ഞാൻ എവിടെ ആയിരുന്നു…
നീ ഡൽഹിയിൽ ആയിരുന്ന സമയത്തു..
“ആരാ നന്ദുട്ടി….
നന്ദൂട്ടി യോ.. ആരാ… അങ്ങനെ… അങ്ങനെ ഒരാളെ എനിക്കറിയില്ല…
ചോദ്യങ്ങൾക്കു മേലെ ചോദ്യങ്ങൾ അവൻ ചോദിച്ചു കൊണ്ടിരുന്നു…
നീ എന്തിനാ ജിത്തു പരുങ്ങുന്നേ…..
ഞാൻ പരുങ്ങുകയോ എന്തൊക്കയാടാ പറയുന്നേ.. അതും പറഞ്ഞു അവന്റെ തോളിൽ കൈ വച്ച എന്റെ കൈകളെ അവൻ ശക്തിയിൽ തള്ളി മാറ്റി…
തൊടരുത് എന്നെ… എല്ലാരും ചേർന്നു എന്നെ പറ്റിക്കുന്നോ… എനിക്ക് ഭ്രാന്താണോ അതോ
ഞാൻ പൊട്ടനോ.. എനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസിലാക്കതിരിക്കാൻ…
ആദി…നീ ടെൻഷൻ ആകല്ലേടാ. നീ വിചാരിക്കും പോലെ ഒന്നും അല്ല… ഞാൻ പറയുന്നത്… ഞാൻ പറയുന്നത് കേൾക്കു… മനസു ശാന്തമാക്കു…
വിളിക്കരുത് എന്നെ അങ്ങനെ…
ആദി ഞാൻ പറയുന്നത് ഒന്ന് കേൾക്കു. .. അവനു ആളു മാറിയതാ….
ആളു മാറിയതോ.. ആർക്കു.. ആർക്കു ആളുമാറിയെന്നു… ഞാൻ ആരുടെയെങ്കിലും കാര്യം നിന്നോട് പറഞ്ഞോ… ഇല്ലല്ലോ….
പിന്നെ നീ ആർക്കു ആളു മാറിയെന്ന പറഞ്ഞെ.. ഹും കൊള്ളാം എല്ലാരുടെ ചേർന്നുള്ള നാടകം…
“ഞാൻ അറിയാതെ തലയിൽ കൈവച്ചു പോയി. നാവു ചതിച്ചിരിക്കുന്നു…
ടാ അതങ്ങനെ അല്ല….
മിണ്ടരുത്..
അതും പറഞ്ഞു അവൻ അവന്റെ മൊബൈൽ എടുത്തു അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ എറിഞ്ഞു പൊട്ടിച്ചു…
ആദി.. എന്താടാ ഇത്…..
മിണ്ടരുത് എന്ന പറഞ്ഞെ രണ്ടു കൈയും ചേർത്തു തലമുടിയിൽ പിച്ചി പിടിച്ചു കൊണ്ടവൻ അലറി….
ആദി… ഞാൻ പറയുന്നത് ഒന്ന് കേൾക്കു ആദി… പ്ലീസ് ടാ..
ഇറങ്ങി പോ ജിത്തു… ന്റെ തല പൊട്ടുന്ന പോലെ… ഞാൻ എന്തു ചെയ്യും എന്നു എനിക്ക് തന്നേ അറിയില്ല…… ഇറങ്ങിപ്പോകാൻ എന്റെ മുന്നിൽ നിന്നും…
അയ്യോ….. ആ……
തലയിൽ അടിച്ചും മുടിയിൽ കൊരുത്തു വലിച്ചു കൊണ്ട് അലറി വിളിക്കുന്ന അവനെ കാണാൻ കഴിയാതെ കണ്ണുകൾ ഞാൻ ഇറുക്കെ അടച്ചു കൊണ്ട് അവിടെ തന്നേ ഇരുന്നു… ….
ആദി….. മോനെ എന്താ ഇത്…
ഓപ്പയുടെ കരച്ചിൽ കേട്ടാണ് ഞാൻ ആദിയേ നോക്കിയത്….
പൊട്ടിച്ചിതറിയ കണ്ണാടിയിൽ നിന്നും ഒരു ചീള് എടുത്തു സ്വന്തം ശരീരത്തിൽ വരയുന്ന ആദിയെ ആണ് ഞാൻ കണ്ടത്….
“ആദി എന്താടാ ഇ കാണിക്കുന്നേ.. അത് താഴെ ഇടൂ…..
അടുത്ത് വരരുത് കൊല്ലും ഞാൻ നിന്നെ. എല്ലാരുടെ എന്നെ പൊട്ടനാക്കുവാരുന്നു അല്ലേ ..
അല്ല അങ്ങനെ അല്ല… ഞാൻ പറയുന്നത് കേൾക്കു…
എനിക്കൊന്നും കേൾക്കണ്ട .. ഈ ലോകത്തു ഞാൻ നിന്ന എന്നെക്കാളേറെ വിശ്വസിച്ചിരുന്നു ജിത്തു…
മാളൂനെ കുറിച്ച് ഞാൻ നിന്നോടല്ലേ ആദ്യം പറഞ്ഞത്… അമ്പലത്തിൽ വച്ചു കണ്ടപ്പോളും ഞാൻ ചോദിച്ചതല്ലേ നിന്നോട്…
നീ… കൂടെ നിന്നു ചതിക്കുകയായിരുന്നു.. നീ എന്തു ചെയ്താലും അതിൽ ഒരു ശെരി ഉണ്ടെന്നു വിശ്വസിച്ചിരുന്നവനാ ഞാൻ….
ചോര കുഞ്ഞായിരുന്ന അമ്മുനെ കൈയിൽ തന്നിട്ട് അവൾക്കാരുമില്ല നീ വളർത്തുവോ എന്നു ചോദിച്ചു . മറുത്തു ഒരു ചോദ്യം പോലും ചോദിക്കാതെ അവളെ നെഞ്ചോട് ചേർത്തവനാണ് ഞാൻ… അവളുടെ അച്ഛനായി തന്നെയാണ് വളർത്തിയത്…
ഇന്നുവരെ അതിനെ പറ്റി എന്തേലും ചോദിച്ചിട്ടുണ്ടോ ഞാൻ…. പക്ഷെ നീയോ. നീ എന്നെ ചതിക്കുവാരുന്നു…
അങ്ങനെ അല്ല ആദി… നീ തെറ്റായി ധരിച്ചതാണ് കാര്യങ്ങൾ…
അപ്പോളേക്കും അജുവും വന്നിരുന്നു…..
ആഹാ എല്ലാവരും ആയല്ലോ… തികഞ്ഞു…
ആദി എന്താടാ ഇത്… ആ ചില്ലു താഴെ ഇടൂ… അജുവും കരയുന്നുണ്ടായിരുന്നു…
.
അടുത്ത് വരരുത് കൊല്ലും ഞാൻ… എനിക്കാരെയും കാണണ്ട..
വീണ്ടും വീണ്ടും ശക്തമായി തന്നേ അവൻ ശരീരത്തിൽ വരഞ്ഞോണ്ടിരുന്നു…
കണ്ടു നില്ക്കാൻ കഴിയാതെ അടുത്തേക്ക് പോകാൻ തുടങ്ങിയ ആദിയെയും അജുവിനെയും തള്ളിമാറ്റികൊണ്ട് ഒരു രൂപം ആദിക്കടുത്തെത്തിയിരുന്നു…
കൈയിലെ ചില്ലു പിടിച്ചു വാങ്ങി കളയാൻ ശ്രമിക്കും മുന്നേ തന്നേ ആരെന്നു പോലും നോക്കാതെ അവൻ തള്ളിമാറ്റിയിരുന്നു…
മോളെ മാളൂട്ടി…..
അജുവിന്റെ നിലവിളി കേട്ടാണ് ഞാൻ വീണ ആളെ നോക്കിയത്….
“തലയിൽ കൂടി ഉറുമ്പ് നുരയ്ക്കുന്ന പോലെയായിരുന്നു.. ആരെങ്കിലും അടുത്ത് വന്നാൽ അവരെ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു. ആരാന്നു പോലും നോക്കാതെ എന്റെ കൈയിൽ പിടിച്ച ആളെ പിടിച്ചു തള്ളുമ്പോൾ അത് മാളു ആണെന്ന് കരുതിയിരുന്നില്ല..
അജു അവളെ വീണിടത്തു നിന്നും കോരി എടുക്കുമ്പോൾ ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു… വയറിൽ കണ്ണാടി ചില്ലു കുത്തി ഇറങ്ങിയിരിക്കുന്ന അവളെ കാണും തോറും എന്റെ കണ്ണുകളിൽ ഇരുട്ട് കേറി തുടങ്ങി… ശക്തമായി ന്റെ തലവേദനിച്ചു തുടങ്ങി.. പൂർണമായും കണ്ണടയും മുന്നേ നിറഞ്ഞ ചിരിയോടെ ദേവേട്ടാ എന്നു വിളിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം എന്റെ ഓർമയിൽ തെളിഞ്ഞു… ആ മുഖത്തിന് എന്റെ പ്രണയത്തിന്റെ ഭാവം ആയിരുന്നു.. ദേവേട്ടൻ എന്ന വിളി ചെവികളിൽ സ്ഫോടനം തീർത്തു.. ഞാൻ അറിയാതെ തന്നേ എന്റെ ചുണ്ടുകൾ മന്ത്രിച്ചു മാളൂട്ടി….
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission