Skip to content

നിഴൽപോലെ – 8

nizhalpole malayalam novel

അജു അവളെ വീണിടത്തു നിന്നും  കോരി എടുക്കുമ്പോൾ ആ മുഖത്തേക്ക്  ഒന്നേ നോക്കിയുള്ളു… വയറിൽ കണ്ണാടി ചില്ലു കുത്തി ഇറങ്ങിയിരിക്കുന്ന അവളെ കാണും തോറും എന്റെ കണ്ണുകളിൽ ഇരുട്ട് കേറി തുടങ്ങി… ശക്തമായി ന്റെ തലവേദനിച്ചു തുടങ്ങി.. പൂർണമായും കണ്ണടയും മുന്നേ നിറഞ്ഞ ചിരിയോടെ ദേവേട്ടാ എന്നു വിളിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം എന്റെ ഓർമയിൽ തെളിഞ്ഞു… ആ മുഖത്തിന്‌ എന്റെ പ്രണയത്തിന്റെ ഭാവം ആയിരുന്നു.. ദേവേട്ടൻ എന്ന വിളി ചെവികളിൽ സ്ഫോടനം  തീർത്തു..  ഞാൻ അറിയാതെ തന്നേ എന്റെ ചുണ്ടുകൾ മന്ത്രിച്ചു മാളൂട്ടി….

   അലറി കരഞ്ഞുകൊണ്ട് വന്ന ഓപ്പയെ പിടിച്ചുമാറ്റി ആദിയുടെ മുഖത്തു വെള്ളം തളിച്ചിട്ടും അവൻ കണ്ണു തുറന്നിരുന്നില്ല..

  എന്താടാ ജിത്തു ഇതൊക്കെ…. എന്റെ ആദിക്കെന്താ പറ്റ്യേ. കരഞ്ഞുകൊണ്ട് ചോദിക്കുന്ന ഓപ്പയ്ക്ക് കൊടുക്കാൻ എന്റെ പക്കൽ ഉത്തരം ഇല്ലായിരുന്നു…

   എല്ലാം പറയാം ഓപ്പേ ആദ്യം ഇവരെ ഹോസ്പിറ്റലിൽ എത്തിക്കട്ടെ….

     ആദിയെയും മാളൂനെയും കൊണ്ട് ഹോസ്പിറ്റലിലോട്ട് ഓടുമ്പോൾ ഹൃദയം പൊട്ടുന്നുണ്ടായിരുന്നു… എന്തു വിധിയാണിത്. പലപ്പോഴും ദൈവം ക്രൂരനാവാറുണ്ട്… ഇനിയും കഴിഞ്ഞില്ലേ ആവോ  പരീക്ഷണ കാലഘട്ടം….. ഒരിക്കൽ ജീവിതത്തിൽ നിന്നും കരകയറ്റിയവൻ.. വീണ്ടും ദുഖത്തിന്റെ പടു ഗർത്തത്തിൽ വീണുപോകുന്നു..

     Icu -വിനു മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ എല്ലാം തകർന്നു നിൽക്കുന്ന അജുവായിരുന്നു എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്…

   അവന്റെ അച്ഛനും അമ്മയും മരിച്ചതിനു ശേഷം മാളൂനെ അത്രയും കെയർ ആയിട്ടായിരുന്നു അവൻ വളർത്തിയത്… അവനോട് പറയാൻ ഉള്ള ആശ്വാസ വാക്കുകൾ എന്നിൽ നിന്നും പിണങ്ങി മാറി നിന്നു  .. അവനെ സാന്ത്വനിപ്പിക്കാൻ കഴിയാതെ സ്വയം സമാദാനം കണ്ടത്താൻ കഴിയാതെ മനസു ഉഴറുന്നുണ്ടായിരുന്നു..

    “മാളുവിന്‌ കുഴപ്പം ഒന്നുമില്ലന്നും, മുറിവ് ഒരുപാട് ആഴത്തിൽ ഉള്ളതല്ലാത്തതു കൊണ്ട് ഇന്റെർണൽ ബ്ലീഡിങ് ഒന്നും ഇല്ലന്നറിഞ്ഞപ്പോളും ആണ് പകുതി ശ്വാസം വന്നത്…

 ഇനിയുള്ളത് എന്റെ ആദി..

    ആദിയുടെ ഡോക്ടറും ഞങ്ങളുടെ ഫ്രണ്ടും ആയ ശ്യാമിന്റെ  അടുത്തിരിക്കുമ്പോൾ വിറയലോടെ ഇരിക്കുന്ന അശ്വതി ഓപ്പയുടെ പോലെ എന്റെ ഹൃദയവും വിറക്കുന്നുണ്ടാരുന്നു..

   “പെട്ടന്ന് ആദിക്കു ഇങ്ങനെ പറ്റാൻ എന്താ ചേച്ചി കാരണം….

എനിക്കറിയില്ല ഡോക്ടർ.. എന്റെ അറിവിൽ ഒന്നുണ്ടായിട്ടില്ല…

 അതും പറഞ്ഞു ചേച്ചി കണ്ണു തുടച്ചു…

അവനായിട്ട് ഒന്നും ഓർക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കരുത് എന്നു ഞാൻ പറഞ്ഞതല്ലേ… ജിത്തു…

     രാവിലെ വരെയ്ക്കും   ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. ഇപ്പൊ പഴേ പോലെ തലവേദന പറയുകയോ ഇടയ്ക്കിടെ ഒറ്റയ്ക്കിരിക്കെ ഒന്നും ഉണ്ടാവാറില്ല… എല്ലാം മാറിന്നു തന്നെയാ കരുതിയെ… ഒന്ന് പുറത്തേക്ക് പോയി വന്നപ്പോഴേക്കും എന്താ എന്റെ കുട്ടിക്ക് പറ്റ്യേ എന്നു എനിക്കറിയില്ല ഡോക്ടർ… ഞങ്ങൾക്ക് അവൻ മാത്രേ ഉള്ളൂ….

   “അയ്യേ ചേച്ചി കരയല്ലേ.. അവനു കുഴപ്പം ഒന്നും ഉണ്ടാവില്ല…. ആദ്യം അവനു ബോധം തെളിയട്ടെ. എന്നിട്ട് നമുക്ക് നോക്കാം… ആദിക്കു ഒന്നും ഉണ്ടാവില്ല.. ഞാൻ അല്ലേ പറയുന്നേ…

   ചേച്ചി റൂമിലേക്ക്‌ പൊയ്ക്കോ എനിക്ക് ജിത്തൂനോട് സംസാരിക്കാനുണ്ട്… അത് കഴിഞ്ഞു അവൻ അങ്ങട് എത്തിക്കോളും…

   അശ്വതി ഓപ്പ പോകുന്നതും നോക്കി ഞാനിരുന്നു …

ടാ ജിത്തു… എന്താ സംഭവിച്ചേ….

   “ശ്യാമിനോട് ആദി  മാളൂനെ കണ്ടത് മുതൽ ഇന്ന് സംഭവിച്ച കാര്യങ്ങൾ വരെ എല്ലാം  പറഞ്ഞു കൊടുത്തു…

   “മാളു വന്നത് തന്നേ ആണ് അല്ലേ ജിത്തു  പ്രശ്നം..

   ഞാൻ എങ്ങനെയാടോ അവളോട് പറയുവാ.. ഇവിടെ നിന്നും പോണം എന്നു.. അജുവിനോട് ഞാൻ എന്താ പറയാ… അവനെ പോലെ ഒരു ഫ്രണ്ട് അതൊരു പുണ്യം ആണ് ശ്യാം….

   ആദിയുടെ തെറ്റുകൊണ്ടല്ലങ്കിൽ പോലും അവൻ കാരണം ആണ് മാളുൻറെ ജീവിതം നശിച്ചത് എന്നിട്ട് പോലും അജുന് ആദിയോട് ഒരു ദേഷ്യവും ഇല്ല…. അവനോട് എത്ര നന്ദി പറഞ്ഞാലാണ് തീരുക….

“നീ വിഷമിക്കണ്ട ജിത്തു ഒന്നുണ്ടാവില്ല. നമുക്ക് പ്രാർത്ഥിക്കാം.. നീ അശ്വതി ചേച്ചിടെ അടുത്തേക്ക് പൊയ്ക്കോ… icu വിന്റെ മുൻപിൽ ആരും വേണ്ട.. എന്തേലും ഉണ്ടങ്കിൽ അവർ അറിയിക്കും. നിങ്ങൾ റൂമിലേക്ക്‌ പൊയ്ക്കോ…

   Icu വിന്റെ മുൻപിൽ നിന്നും ഓപ്പയെയും വിളിച്ചുകൊണ്ടു റൂമിലേക്ക്‌ പോകുമ്പോൾ അജുവിനെയും കൂടെ വിളിച്ചെങ്കിലും ഒന്നുടെ ഡോക്ടറെ കണ്ടിട്ട് വരാം എന്നു പറഞ്ഞു അവൻ അവിടെ തന്നേ നിന്നു…

    റൂമിൽ എത്തിയതും ഓപ്പ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിരുന്നു .

   ജിത്തു എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ആദിക്കു പെട്ടന്നു എന്താ പറ്റ്യേ..

മാളൂന്  ആദിയേ  നേരത്തെ അറിയോ…നീ എന്തേലും ഒന്ന് പറയു. ഓർത്തിട്ട് എനിക്ക് ഒരു സമാദാനവും ഇല്ല ..

 അജുവും മാളുവും എങ്ങനെയാ ആ സമയത്ത്‌ അവിടെ വന്നത്…അജുന്റെ ആരാ ജിത്തു  മാളു..

    ഞാൻ പറയാം ഓപ്പേ…. അല്ലേലും എന്നേക്കാൾ നന്നായി ആർക്കാ എല്ലാം  പറയാൻ കഴിയാ…

 അജുന്റെ ശബ്ദം കേട്ടു വാതില്കലേക്കു നോക്കിയപ്പോൾ നിർവികാരത ഏറിയ അവൻറ് മുഖം ആണ് കണ്ടത്… അതെന്നിൽ നോവ് തീർക്കുന്നുണ്ടായിരുന്നു..

   ഡോക്ടർ എന്തു പറഞ്ഞു അജു… മാളൂന് ഇപ്പൊ എങ്ങനെ ഉണ്ട്…

   കുറെ ബ്ലഡ്‌ പോയതല്ലെ ജിത്തു  അതിന്റെ ഷീണം കൊണ്ടുള്ള മയക്കം ആണെന്ന് പറഞ്ഞു. വേറെ കുഴപ്പം ഒന്നൂല്യ…

    ഓപ്പയ്ക്ക് ന്താ അറിയേണ്ടത്.. മാളു എന്റെ ആരാന്നാണോ.. അവൾക്കു ആദിയെ നേരത്തെ അറിയോന്നോ…

   പറയാൻ ഒത്തിരി ഉണ്ട് ഓപ്പേ… പറയാം എല്ലാം പറയാം….

    മാളു എന്റെ അനിയത്തി ആണ്…. വൈഗ നന്ദ അതാ അവളുടെ പേര് … ന്റെ മാളൂട്ടി…

     അവൾക്കു പത്തു വയസുള്ളപ്പോളാണ് അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിക്കുന്നതു. അച്ഛനും അമ്മയും മരിച്ചപ്പോൾ അവൾ ആകെ തകർന്നു പോയിരുന്നു… ആരോടും മിണ്ടാതെ മുറിയിൽ ഒതുങ്ങി കൂടി…

  അമ്മയുടെ സഹോദരങ്ങൾ എല്ലാം തിരുവനന്തപുരത്താണ് ഉള്ളത്.  അവൾക്കു ഒരു മാറ്റത്തിനു വേണ്ടിയാണു എന്റെ  പത്താം ക്ലാസ്സ്‌ കഴിഞ്ഞതും ഞങ്ങൾ ഇവിടെ നിന്നും അങ്ങോട്ടേക്ക്  മാറിയത്….

   അവിടെ മാളൂന് കൗൺസിലിംഗ് കൊടുത്തും, വേറെ കാര്യങ്ങളിൽ എൻഗേജ്ഡ് ആക്കിയുമൊക്കെ പതിയെ ജീവിതത്തിലേക്കു മടക്കി കൊണ്ട് വന്നു…

   നൃത്തം ആയിരുന്നു അവളുടെ പ്രാണൻ. പതിയെ എന്റെ കുറുമ്പി മാളൂട്ടിയെ എനിക്ക് തിരിച്ചു കിട്ടി.. ഞാൻ അവളുടെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു…

   ഞാൻ ഇടയ്ക്കെങ്കിലും  ഇവിടെ നാട്ടിൽ വന്നു പോയെങ്കിലും അവൾ ഒരിക്കലും ഇങ്ങോട്ടേക്കു വരാൻ ആഗ്രഹിച്ചിരുന്നില്ല… ചോദിക്കുമ്പോൾ ഇവിടെ അച്ഛന്റെയും അമ്മയുടെയും മരണത്തിന്റെ മണം ആണെന്ന അവൾ പറയാറ്…

     എന്റെ ഡിഗ്രിയും മാളൂന്റെ പ്ലസ് ടു വും കഴിഞ്ഞപ്പോൾ ഞങ്ങൾ കോയമ്പത്തൂർ ഒരു കോളേജിൽ അഡ്മിഷൻ എടുത്തു  മുത്തശ്ശിയോടൊപ്പം അവിടെ ഒരു വീടെടുത്തു താമസമാക്കി …

   ആ സമയത്താണ് ആദിക്കു ആക്‌സിഡന്റ് കഴിഞ്ഞു ഓർമ്മകൾ നഷ്ടം ആയതു…. ജിത്തു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ കൊടുത്ത ധൈര്യത്തിലാണ് അവനെ ഒരു മാറ്റം ആവശ്യം ആണെന്ന് കരുതി കോയമ്പത്തൂർ പറഞ്ഞയച്ചത്.. ഞങ്ങളുടെ അതെ കോളേജിൽ ജേർണലിസം ആൻ  മാസ്സ് കമ്മ്യൂണിക്കേഷനിൽ അവനു അഡ്മിഷൻ എടുത്തു….

   നാട്ടിൽ നിന്നാൽ മറ്റുള്ളവരുടെ സഹതാപത്തിന് ഇരയാകേണ്ടി വരും.. പിന്നെ അവന്റെ കൈയിൽ നിന്നും പറ്റിയ അബദ്ധം ആണ് ആക്‌സിഡന്റിനു കാരണമായതെന്നു അവൻ അറിയാതിരിക്കണമായിരുന്നു..  കാരണം ആക്‌സിഡന്റിൽ  അവൻ കാരണം ആണ്  ഓപ്പയുടെ ഹരിയേട്ടന്റെയും,  അച്ഛന്റെയും മരണം സംഭവിച്ചത് എന്നറിഞ്ഞാൽ അവനെയും നഷ്ടപ്പെടാൻ ചാൻസ് ഉണ്ടന്നു ഡോക്ടർ പറഞ്ഞപ്പോൾ ജിത്തുവിന് തോന്നിയ ബുദ്ധിയായിരുന്നു കോയമ്പത്തൂരിലേക്കുള്ള അവന്റെ മാറ്റം ..

  അന്ന് ഡോക്ടർമാർ പറഞ്ഞ പലകാര്യങ്ങളും ഞാൻ നിങ്ങളിൽ നിന്നും മറച്ചുവച്ചിരുന്നു ഓപ്പേ…. അജുവിന്റെ ബാക്കി എന്നോണം ജിത്തു പറഞ്ഞു തുടങ്ങി…

ആ ആക്‌സിഡന്റിൽ ഹരിയേട്ടന്റെയും അച്ഛന്റെയും ജീവനാണ് നഷ്ടം ആയതെങ്കിൽ അവനു നഷ്ടമായത് ഓർമ്മകളാണ്… ബ്രെയിനിൽ  ഉണ്ടായ സരമായ പരിക്കുകൾ കുറച്ചു വർഷങ്ങൾ അവനിൽ നിന്നും അടർത്തി എടുത്തു  പോയിരുന്നു…

  പലരും വന്നു പലതും ഓർമ്മപ്പെടുത്തുമ്പോൾ അവനു അവനെ തന്നേ നഷ്ടപെട്ടു തുടങ്ങിയിരുന്നു…

   എല്ലാം കൊണ്ടും തകർന്നിരിക്കുന്ന അമ്മയെയും ഒപ്പയെയും ഇതൊന്നും അറിയിക്കാൻ അന്നേരം ഞങ്ങൾക്ക് തോന്നിയില്ല. അതുകൊണ്ടാണ് അവനു ഒരു മാറ്റത്തിനു  വേണ്ടിയാണു എന്നു നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്…

    കോയമ്പത്തൂർ അവന്റെ മാറ്റത്തിന്റെയും,  അവന്റെയും ഞങളുടെയും സന്തോഷത്തിന്റെ മാറ്റു കൂട്ടുന്ന  നാളുകൾ ആയിരുന്നു ….

   അവൻ ആദ്യം മാളൂനെ കാണുന്നത് കോളേജിൽ വച്ചായിരുന്നു ഓപ്പേ. അജുവിന്റ ഓർമകളിൽ കോളേജിലേക്കും അവിടത്തെ നാളുകളിലേക്കും എത്തിനോക്കി തുടങ്ങിയിരുന്നു.. 

 എന്റെ മാളുവായിരുന്നു കോളേജിൽ എല്ലാറ്റിനും ഫസ്റ്റ്…. ഡാൻസ് പാട്ടു എന്നു വേണ്ട എല്ലാറ്റിലും മുമ്പിലുണ്ടാകും… കുറുമ്പിനും ഒരു കുറവില്ലാതെ മുന്നോട്ട് പോയ്കൊണ്ടിരുന്ന സമയം….

    “വൈഗ നന്ദ കണ്ണു തുറന്നിട്ടുണ്ട്… സിസ്റ്റർ വന്നു പറഞ്ഞപ്പോൾ അജു പറഞ്ഞത് നിർത്തിയിട്ടു  വേഗം അങ്ങോട്ടേക്ക് നടന്നു…

സിസ്റ്ററിന്റെ പിന്നാലെ ഒബ്സർവേഷൻ റൂമിലേക്ക്‌ നടക്കുമ്പോൾ സങ്കടം അണപ്പൊട്ടാതിരിക്കാൻ മനസിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു..

     “മാളുട്ടി… മോളെ…

      “കണ്ണു തുറന്നു മുന്നിൽ നോക്കിയപ്പോ കണ്ണു നിറച്ചു നിൽക്കുന്ന കണ്ണേട്ടനെയാണ് കണ്ടത്…

    ഒന്നുല്ല ഏട്ടാ എനിക്ക് ഒന്നുല്ല ..  ദേവേട്ടൻ….. വാക്കുകൾകൂട്ടി വച്ചു കണ്ണേട്ടനോട് ചോദിക്കുമ്പോഴേക്കും തൊണ്ടയും മനസും ഇടറിയിരുന്നു…..

    ബോധം വീണിട്ടില്ല…. വേറെ കുഴപ്പം ഒന്നുമില്ല  ഒബ്സെർവഷനിൽ ആണ്….

    “അധികം സംസാരിപ്പിക്കണ്ട എന്നു നേഴ്സ് പറഞ്ഞപ്പോൾ മാളുനോട് യാത്ര പറഞ്ഞു പുറത്തേക്കു ഇറങ്ങി….

   റൂമിൽ കാത്തിരിക്കുന്ന ഓപ്പയോടും ജിത്തൂനോടും  മാളുവിന്റെ കാര്യം പറഞ്ഞിട്ട്. ആദി എങ്ങനെ ദേവനും എന്റെ മാളൂട്ടി എങ്ങനെ നന്ദുട്ടി ആയതും എന്ന  കഥ പറഞ്ഞു തുടങ്ങി…ഞങ്ങളുടെ  സന്തോഷങ്ങളുടെ നിറം മങ്ങിയ കഥ…

    ****************************************

     “ഓർമ്മകൾ പിന്നിലോട്ട് വലിക്കുകയാണ് എത്രയൊക്കെ വേണ്ടാന്ന് വച്ചാലും ഉള്ളൂ പൊള്ളിച്ചുകൊണ്ട് എന്നിലേക്ക്‌ മടങ്ങിയെത്തുന്ന എന്റെ വസന്തകാലം..

         “മാളൂട്ടി എണീക്കു..  എന്തുറക്കാവാണ് പെണ്ണെ ഇത്… ഒരുവർഷം കൂടി കഴിഞ്ഞാൽ കെട്ടിക്കാം ഇപ്പോഴും അവൾക്കു ചായ ഞാൻ കൊണ്ട് കൈയിൽ കൊടുക്കണം….

    ബെഡിൽ എണീറ്റിരുന്നു കാൽമുട്ട് കൂട്ടി പിടിച്ചു അതിൽ തലവച്ചു ചരിഞ്ഞു കിടന്നുകൊണ്ട് കണ്ണേട്ടൻ പറയുന്നതും കേട്ടോണ്ട് ഇരിക്കുകയിരുന്നു ഞാൻ…

ആ സമയത്തു കണ്ണേട്ടൻ എന്റെ അമ്മയായിട്ട് മാറുകയായിരുന്നു…

   “എന്തിനാടി ചിരിക്കുന്നേ.. എന്റെ മുഖത്തെന്താ കഥകളി നടക്കുന്നുണ്ടോ…

    “ഏട്ടൻ എന്താ ഇങ്ങനെ ടിപ്പിക്കൽ അമ്മമാരെ പോലെ… അയ്യേ…

 “അല്ല കണ്ണേട്ടാ ഒരു വർഷം കൂടെ കഴിഞ്ഞാൽ ആരു കെട്ടാൻ പോകുന്ന കാര്യവാ ഏട്ടൻ  പറഞ്ഞത്.  

   “എന്റെ മാളൂട്ടി.. . നിന്നെ ഒരുത്തനെ ഏൽപ്പിച്ചിട്ട് വേണം എനിക്കൊരുത്തിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ.. അല്ലങ്കിൽ നീ അവളെ ജീവനോടെ വച്ചേക്കുവോ…

  പോടാ ഏട്ടാ അതും പറഞ്ഞു കൈയിൽ കിട്ടിയ പില്ലോ എടുത്ത് കണ്ണേട്ടന് നേരെ എറിഞ്ഞു കൊടുത്തു…

    ഞാൻ അതിനു ഇപ്പോഴൊന്നും കെട്ടുന്നില്ലല്ലോ … ഞാൻ പറയുന്ന കാര്യങ്ങൾ  ഏട്ടൻ മറക്കുന്നതാണോ അതോ മറന്നതായി അഭിനയിക്കുന്നതാണോ…

 എന്തു….

 എനിക്ക് എന്റെ pg കാനഡയിൽ ചെയ്യണം അതിൽ ഒരു മാറ്റവും ഇല്ല. അതിനിടയ്ക്ക് കല്യാണം എന്നൊന്നും പറഞ്ഞു വരണ്ട ഏട്ടൻ ….

  നീ അതിൽ സീരിയസ് ആണോ മാളു.. എങ്ങനെ രണ്ടുവർഷം അവിടെ ഞങ്ങളെ കാണാതെ… എനിക്ക് പറ്റില്ല മാളു.. ശരി ഞാൻ സമ്മതിച്ചുന്നു ഇരിക്കട്ടെ. മുത്തശ്ശി സമ്മതിക്കുംന്നു തോന്നുന്നുണ്ടോ…

അതൊക്കെ നമുക്ക് സമ്മതിപ്പിക്കാം അന്നേരം എന്നോടൊപ്പം കണ്ണേട്ടൻ നിൽക്കണം. അന്നെങ്ങാനും കാലു മാറിയാൽ ആ അറിയാല്ലോ എന്നെ…

   ഓഹ് അറിയാം അറിയാം… മാഡം ഒന്ന് എണീക്കോ. ഇന്ന് കോളേജിൽ ഫ്രഷേസ് ഡേ പ്രോഗ്രാമിന്റെ കാര്യം മറന്നോ നീ… ഡാൻസിന്റെ കോസ്റ്റും ഒക്കെ എടുക്കണം.. മറക്കല്ലേ…

   “ഇല്ല ഏട്ടാ ഇന്നലെ എല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്… ഏട്ടൻ കാണില്ലേ ആ സമയത്തു…

  നോക്കട്ടെ മോളെ.. നമ്മുടെ ആദി ഇന്നാണ്  വരുന്നേ അവനെ പിക് ചെയ്തിട്ടു വേണം കോളേജിൽ വരാൻ..

  ഓഹ് ആ മുതൽ ഇന്നാണോ വരുന്നത്…. കേട്ടു കേട്ടു ചെവി അടിച്ചു പോയ പേരാണ്. ആളെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല… ത്രിമൂർത്തീസിൽ മൂന്നാമൻ… വരട്ടെ.. ഇപ്പോഴെങ്കിലും ഒന്ന് കാണാല്ലോ….

   ഉവ്വ നിന്റെ വിളച്ചിൽ ഒന്നും കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലണ്ടട്ടോ.. ജിത്തൂനെ പോലല്ല അവൻ….

   ഓഹ്ഹ് ഉത്തരവ് ആർജ്ജുന മഹാരാജാവേ….

  ഒരു ചിരിയോടെ അവളുടെ തലയ്ക്കൊരു കൊട്ടും കൊടുത്തു അവൻ താഴേക്കു പോയി….

വൈകുന്നതിനു മുന്നേ എണീറ്റു റെഡി ആയി താഴേയ്ക്ക് പോയി….

   ഭക്ഷണവും കഴിച്ചു മുത്തശ്ശിയ്ക്ക് ഒരു ഉമ്മയും കൊടുത്തു ഏട്ടനോടൊപ്പം കോളേജിലേക്ക് തിരിച്ചു…

   കോളേജ് ഗേറ്റിൽ എന്നെ ഇറക്കി ഏട്ടൻ മൂന്നാമനെ വിളിക്കാൻ ബസ്സ്റ്റോപ്പിലേക്ക് പോയി…

    ക്ലാസ്സിൽ എല്ലാ വാലുകളും എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… ക്ലാസ്സ്‌ തുടങ്ങീട്ട് ഒരു മാസമേ  ആയിട്ടുള്ളു എങ്കിലും… ഏറ്റവും അലമ്പ് ക്ലാസ്സാണ് എന്നുള്ള സൽപ്പേര് ഞങ്ങൾ ഇതിനോടകം തന്നേ നേടിയിരുന്നു…

     തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!