Skip to content

മായ മയൂരം – 34

maya-mayooram

മീര    തർക്കം   വേണ്ട   ഇതു    ഉറപ്പ്   ആയും   മോൾ   തന്നെ   ആവും  നിന്നെ   പോലെ   സുന്ദരി   ആയ   ഒരു   മോളു    ഇതെ   കണ്ണും   മുക്കും  പിന്നെ   ഈ   മുടിയും   ഇപ്പൊ   ഇത്ര   മതി   ഇനി   നിന്നെ   കുടുതൽ   വർണ്ണിച്ചു   ഞാൻ   എന്തിനാ  എൻ്റെ   കൺട്രോൾ   കളയുന്നത്…

തൻ്റെ   വയറിൽ   മുഖം  പൂഴ്ത്തി   ജഗത്   പറഞ്ഞ  കേട്ട്   മീര   ചിരിയോടെ    അവനെ   നോക്കി   ഇരുന്നു…

എനിക്ക്   മോൻ   മതി   കിച്ചു   ഏട്ടൻ്റെ   അതേ   പോലെ   ഉള്ള   ഒരു   മോൻ   പക്ഷേ   ഈ   കലിപ്പ്   സ്വഭാവം   മാത്രം   വേണ്ട….

താടിയിൽ   കൈ.  കോർത്തു   പിടിച്ചു   മീര   പറഞ്ഞ  കേട്ടു   ജഗത്   അവളെ   നോക്കി …

ഞാൻ   കലിപ്പൻ   ഇപ്പൊ   എന്നെ   പോലെ   പാവം   വേറെ   ആരും   ഇല്ല   നേരത്തെ    ആയിരുന്നു   എങ്കിൽ   ഈ   താടിയിൽ   വലിച്ചു  വേദനിപ്പിച്ച   നിന്നെ   കാലിൽ   വാരി  നിലത്ത്   അടിച്ചനെ.. അല്ലെട   മുത്തേ  ….

വീണ്ടും   തൻ്റെ   വയറിൽ   മുഖം   അമർത്തിയ   അവനെ  മീര   ചിരിയോടെ   നോക്കി … അവൻ്റെ  നെറ്റിയിൽ   ചുണ്ടമർത്തി…

മീര….

തൻ്റെ   അടുത്ത്  .വന്നിരുന്നു   തോളിൽ   കൈ   വെച്ചു   ജഗത്   പറഞ്ഞ   കേട്ട് . ഓർമ്മയിൽ  നിന്നും   ഞെട്ടി   തിരിഞ്ഞു   നിർവികാരതയോടെ   അവനെ   നോക്കി   കൊണ്ട്   മീര   ബെഡിലേക്ക്   കിടന്നു ..  രണ്ടും   കൈകളും   കൊണ്ട്  വയറിൽ   ചുറ്റി   കിടന്ന   അവളെ   ജഗത്   സങ്കടത്തിൽ  നോക്കി…

മീര   ഹോസ്പിറ്റലിൽ   നിന്നും   വന്നിട്ട്   രണ്ടു മാസത്തിൽ ഏറെ  ആയി   നി   ഇരിപ്പ്   ഇങ്ങനെ  ഇരിക്കുന്നു…   കഴിഞ്ഞത്   കഴിഞ്ഞു   ഇനി   അതിനെ   ഓർത്തു   കരഞ്ഞ  കൊണ്ടു   എന്താ   പ്രയോജനം…..

ജഗത്   പറഞ്ഞ   കേട്ടു   ഒന്നും  മിണ്ടാതെ   മീര   അവനെ   നോക്കി   മനസിലെ   ഉത്തരം   കണ്ണീരു   ആയി   ഒഴുകി   ഇറങ്ങി…

എനിക്ക്   കിച്ചു   ഏട്ടൻ്റെ   അടുത്ത്   ഒരു   കാര്യം   പറയാൻ   ഉണ്ട്.. പറയട്ടെ….

അനുവാദം   ചോദിച്ചു   കൊണ്ട്   മാത്രം   എന്നോട്   ഒരു   കാര്യം  പറച്ചിൽ.   അത്ര   അകന്നു   പോയോ   ഞാനും   നീയും …

തൻ്റെ   ഒപ്പം   വന്നു   കിടന്നു   തന്നെ   ചേർത്തു   പിടിച്ച   അവനെ   തട്ടി   മാറ്റി   മീര   എണീറ്റു   ഇരുന്നു…

എന്തിനാ   മീര   എന്നെ   ഇങ്ങനെ   അവഗണിക്കുന്നത്   ഞാൻ എന്താ   ചെയ്തത്   ഒന്നു   ചേർത്തു   നിർത്താൻ   പോലും   സമ്മതിക്കാതെ   നി…

ബാക്കി   പറയാതെ   തൻ്റെ   മുഖത്തേക്ക്    സങ്കടത്തിൽ  നോക്കിയ   അവൻ്റെ   നോട്ടവും   മനസിൻ്റെ   വേദനയും   അവഗണിച്ചു   മീര   മുഖം   തിരിച്ചു…

ഈ   മാസം   നമ്മുടെ   വെഡ്ഡിംഗ്   ആനിവേഴ്സറി   ആണ്   .. എനിക്ക്   മടുത്തു   കിച്ചു   ഏട്ടാ   ഈ   ജീവിതം   ഒരു   അർത്ഥവും   ഇല്ലാത്ത   ഇങ്ങനെ …   എനിക്ക്   ഇനി   പറ്റില്ല    മ്യൂച്ചൽ ഡിവോഴ്സ്   അതാ   നല്ലത്   പ്ലീസ്   നിങ്ങളുടെ   ജീവിതത്തിൽ   ഒരു   കരടു   ആയി   ഇങ്ങനെ   നിൽക്കാതെ   ഞാൻ   എങ്ങോട്ട്   എങ്കിലും   പൊക്കോട്ടെ    അത്രയും   എനിക്ക്   മടുത്തു….

ഒരു   ഭാവ വ്യത്യാസവും   ഇല്ലാതെ   തൻ്റെ   മുന്നിൽ   നിന്ന   മീരയെ   ജഗത്  നോക്കി  നിന്നു .. രണ്ടു   മാസങ്ങൾ   കൊണ്ടു   അവളിൽ  വന്ന   മാറ്റം   അറിഞ്ഞു   അവൻ   വേദനയോടെ   അവളെ   ചേർത്തു   പിടിച്ചു…

നി   എന്തൊക്കെ   ആണ്   മീര   ഈ   പറയുന്നത്   നിന്നെ   വിട്ടു   കളഞ്ഞു   ഒരു   ജീവിതം   അതെനിക്ക്   പറ്റും   എന്ന   നി  കരുതുന്നത്   എന്തിനാ   നി   ഇതൊക്കെ   ഇപ്പൊ   പറയുന്നത്   എന്താ   നിൻ്റെ   മനസിൽ   നി   തുറന്നു   പറ…

തൻ്റെ   മുഖം   കൈകുള്ളിൽ    എടുത്ത്   പിടിച്ച   അവനെ   നോക്കാതെ   മീര   തൻ്റെ   തല   താഴ്ത്തി…

മകന്   ഒരു   കുഞ്ഞ്   ഉണ്ടാവുന്നതും   അതിനെ  കൊഞ്ചിക്കുന്നതും  കളിപ്പിക്കുകുന്നതും   ഓകെ   അച്ഛനമ്മാരുടെ   ആഗ്രഹം   ആണ്…   കിച്ചു   ഏട്ടൻ്റെ   അച്ഛനും  അമ്മയും   അങ്ങനെ   തന്നെ   ആവും   എനിക്ക്   പറ്റില്ല   നിങ്ങളുടെ   കുഞ്ഞിൻ്റെ  അമ്മ   ആവാൻ  നിങ്ങളിൽ   അവസാനിക്കാൻ   ഉള്ളതല്ല   ഈ കുടുംബം   പ്ലീസ്   ഒരു   ഭാര്യയും   ഇങ്ങനെ   പറയാൻ   പാടില്ല  എങ്കിലും  ഞാൻ   പറയുന്നു.. കിച്ചു   ഏട്ടൻ   വേറെ   ഒരു   വിവാഹം   കഴിക്കണം   അതൊരിക്കലും   ഒരു   കുഞ്ഞിന്   വേണ്ടി   മാത്രം   അല്ല   കുടുംബത്തിന്   കൂടെ   വേണ്ടിയാണ്…

മതി   നിർത്തു   മീര  വായിൽ   നാക്ക്   ഉണ്ടെന്ന്   കരുതി   പറയുന്ന   ഓരോ   വാക്കുകളും  സൂക്ഷിച്ചു   പറയണം   രണ്ടു   മാസം   ആരോടും   മിണ്ടാതെ   ഇരുന്നിട്ട്   ഇപ്പൊ   വാ   തുറന്നത്   ഇതു   പറയാൻ   ആണോ?… നിന്നെ   കളഞ്ഞു   നിൻ്റെ   സ്ഥാനത്ത്   എൻ്റെ   മനസിൽ   വേറെ   ഒരാള് വരുമായിരുന്നു    എങ്കിൽ   എന്നെ   ആയേനെ   നിന്നെ   ഇത്രയും   സ്നേഹിക്കുന്ന   എന്നോട്   എന്തിനാ   നി   ഇങ്ങനെ  …

പെട്ടന്ന്  ദേഷ്യം   മാറി     അവൻ്റെ   മുഖത്ത്   കണ്ട   സങ്കടത്തിൽ   മീരയുടെ   കണ്ണുകൾ   നിറഞ്ഞു.. പെട്ടന്ന്   തന്നെ   ഇറുക്കി   പുണർന്നു   കെട്ടി  പിടിച്ച   അവനെ   ചേർത്തു   പിടിക്കാതെ   മീര   തൻ്റെ   കൈകളെ  നിയന്ത്രിച്ചു   നിർത്തി….

എന്തിനാ   പൊന്നെ   എന്നോട്   ഇങ്ങനെ   ഒക്കെ   പറയുന്നത്    എനിക്കു   നി   ഇല്ലാതെ   ജീവിക്കാൻ   അറിയില്ല   അതിനു   കഴിയില്ല   നിന്നെക്കാൾ  ഇരട്ടി   വേദന   ഞാനും   അനുഭവിക്കുന്നുണ്ട് … നിനക്ക്   ഒരമ്മ   ആവാൻ   പറ്റും   ഒരു   2% ചാൻസ്   നമ്മുടെ   മുന്നിൽ   ഉണ്ട്   ഒരു   മിറാക്കിൽ   ഏതു   നിമിഷവും   സംഭവിക്കാം …

അങ്ങനെ  സംഭവിക്കില്ല  ഒരു   മിറാക്കിൽ  അതൊന്നും   ഉണ്ടാവില്ല   വയറ്റിൽ   കുരുത്ത   ഒരു   ജീവനെ പോലും   ഭൂമിയിൽ   എത്തിക്കാൻ   എനിക്ക്   പറ്റിയില്ല  ..   എനിക്കു   മടുത്തു   ഇങ്ങനെ   ജീവിക്കാൻ   വയ്യ   സ്വന്തം   ഭർത്താവിന്   ഒരു   കുഞ്ഞിന്  പോലും   കൊടുക്കാൻ   ആവാതെ   ഒരു   ജീവിതം   അമ്മയുടെ   മനസിലും  ഇതൊക്കെ   തന്നെ   ആവും   പക്ഷേ   ഒന്നും   പറയില്ല   എന്നെ   ഉള്ളു.. എനിക്ക്   മടുത്തു   ഈ   ജീവിതം    രണ്ടു   മാസം   കൊണ്ട്   തന്നെ   എനിക്ക്   ഭ്രാന്ത്   പിടിക്കുന്നു   പ്ലീസ്   കിച്ചു   ഏട്ടാ   ഞാൻ   എങ്ങോട്ട്   എങ്കിലും   ഓടി   പോയിക്കൊട്ടെ   അല്ലെങ്കിൽ   മരിച്ചോട്ടെ…

ഒരു   പോട്ടികരച്ചിലോടെ   നിലത്തേക്ക്   ഊർന്ന്    ഇരുന്ന   അവളുടെ   ഒപ്പം   വന്നിരുന്നു   ജഗത്   അവളെ   ചേർത്തു   പിടിച്ചു…

പ്ലീസ്   മീര   ഇതൊക്കെ   ഇപ്പോളത്തെ   സങ്കടത്തിൽ   നിനക്ക്   തോന്നുന്നത്   ആണ്  നമുക്ക്   കുഞ്ഞുങ്ങൾ   ഉണ്ടാവും   ഉറപ്പ്   ആയും   ഉണ്ടാവും   നി   എന്നെ   ഒന്നു   വിശ്വസിക്ക്….

പെട്ടന്ന്   തന്നെ   തള്ളി   മാറ്റി   ചാടി  എഴുന്നേറ്റ   മീരയെ   ജഗത്   പകപ്പോടെ   നോക്കി….

ഞാൻ   പറഞ്ഞില്ലേ   എനിക്ക്   ആ   ഉറപ്പ്   ഇല്ല .. നിങ്ങൾക്ക്   നല്ലൊരു   ഭാര്യ   ആവാൻ.  ഒന്നും   ഇനി  എനിക്ക്   പറ്റില്ല   ഭാര്യ   എന്നു   പറയാൻ   പോലും   പറ്റില്ല    പ്രസവിക്കാത്ത   ഒരു   മച്ചിയായ   ഭാര്യയെ  ചുമ്മന്നു   കൊണ്ട്   നടക്കാൻ   നിങ്ങൾക്ക്   നാണം.  ഇല്ലെ….

പറഞ്ഞു   കഴിഞ്ഞതും   തൻ്റെ   കവിളിൽ   കിട്ടിയ   അടിയിൽ   തരിച്ചു  മീര   ജഗതിനേ     പേടിയോടെ  നോക്കി   അവൻ്റെ   ഉള്ളിലെ   ദേഷ്യം   മുഖത്ത്   നിന്നു   അറിഞ്ഞു   അവനിൽ   നിന്നും   അകന്നു   നിന്നു .. മനസിൻ്റെ   വേദനയിലും   അടിയുടെ   വേദനയിലും   അവളുടെ  കണ്ണുകൾ   നിറഞ്ഞു ..വീണ്ടും   തന്നെ   ചേർത്തു   ഇറുക്കി  പുണർന്ന   അവനെ   മീര   സങ്കടത്തിൽ   നോക്കി   ആ   മനസിലെ   സ്നേഹം   അറിഞ്ഞു   കണ്ണീരു   ഒഴികി   ഇറങ്ങി…

സോറി   പൊന്നെ   ഞാൻ   അടിക്കണം   എന്നു   കരുതിയതല്ല   പെട്ടന്ന്   നി   അങ്ങനെ   ഓകെ   പറഞ്ഞപ്പോ   എനിക്ക്   കൺട്രോൾ   ചെയ്യാൻ   പറ്റിയില്ല    വേദനിച്ചോഡാ….

തൻ്റെ   കവിളത്ത്   അടിച്ച   ഭാഗം    തലോടി   ജഗത്   പറഞ്ഞ   കേട്ടു   മീര   സങ്കടത്തിൽ   അവനെ   നോക്കി   താൻ  അനുഭവിച്ച   വേദനയിലും   നൂറു   ഇരട്ടി   വേദന   ആ  മനസിൽ   ഉണ്ടെന്ന്   അറിഞ്ഞു  അവൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു…

എനിക്ക്   ഒരു   കുഞ്ഞിനെ   വേണം   കിച്ചു   ഏട്ടാ   അല്ലെങ്കിൽ  എനിക്ക്  ഭ്രാന്ത്   പിടിക്കും  നമ്മുക്ക്   ഒരു   കുഞ്ഞിനെ   ദത്തെടുക്കം   പ്ലീസ് ….

തൻ്റെ   മുഖത്തേക്ക്   നോക്കി   മീര   പറഞ്ഞ   കേട്ടു   ജഗത്   സങ്കടത്തിൽ   അവളെ   നോക്കി   ആ  കണ്ണുകൾ    തുടച്ചു…

മീര   അതിനൊക്കെ   ഇനിയും   സമയം   ഉണ്ട്   വെറും   പത്തൊൻപത്   വയസു   അല്ലേ   നിനക്ക്   ഉള്ളൂ   എനിക്കും  ഇരുപത്തിയെട്ട്   വയസു   പോലും   ആയില്ല   ഇനിയും   ടൈം   ഉണ്ട്.  എടുത്തു   ചാടി   ഒരു   തീരുമാനം   വേണ്ട   മോളേ    നമ്മുക്ക്   ഒരു   3   വർഷം   കുടി   വെയിറ്റ്   ചെയ്യാം   പ്ലീസ്..

വേണ്ട   മുന്നു   അല്ല   മുന്നൂറു   വർഷം   കഴിഞ്ഞാലും   എനിക്ക്   ഒരമ്മ  ആവാൻ   പറ്റില്ല   നല്ലോരു   ഭാര്യ   ആവാനും  എനിക്ക്   ഒരു   വാവയെ   വേണം   കിച്ചു   ഏട്ടാ   ഞാൻ   അല്ലെങ്കിൽ   നെഞ്ച്   പൊട്ടി   മരിച്ചു   പോവും.. ഞാൻ   ഒരു   കാര്യം   പറഞ്ഞ   കിച്ചു   ഏട്ടൻ  അനുസരിക്കുമോ,..?..

എന്താ   കാര്യം  ആദ്യം   അതു   പറ …

അതിപ്പോ  ഒരു  suroogate  mother  ഇപ്പോ   അതൊക്കെ   സാധാരണ   അല്ലേ   കിച്ചു   ഏട്ടാ …

പെട്ടന്ന്   തന്നെ   നോക്കി   ദേഷ്യത്തിൽ   കൈ   ചുരുട്ടിയ   അവനെ   മീര   പേടിയോടെ   നോക്കി…

നിനക്ക്   മുഴുത്ത   ഭ്രാന്ത്   ആണ്    മീര ഇതൊന്നും    ഞാൻ   സമ്മതിക്കില്ല   Dr.. ഭാഗ്യലക്ഷ്മി   അവരുടെ  സീനിയർ  ഡോക്ടറിൻ്റെ   കാര്യം   പറഞ്ഞു   ഉച്ച   കഴിഞ്ഞ്   ഒന്നു   കാണാൻ   പോകാം   ഇനി  അതിൻ്റെ   ഒരു   കുറവ്   വേണ്ട.. ഇതിൽ   കുടുതൽ   ഒന്നും   എന്നിൽ   നിന്നും   പ്രതീക്ഷിക്കരുത്…

തന്നെ   നോക്കി   ദേഷ്യത്തിൽ   പുറത്തേക്ക്   പോയ   അവനെ   നോക്കി   മീര   കണ്ണീരോടെ   ബെഡിൽ   ഇരുന്നു…

Dr.. റോസ് മേരി  വർഗീസ്.(gyanaccolagist) .. MBBS .. MD  … DGO

ഹ    വരൂ   Mr.&Mrs… ജഗത്    ഭാഗ്യ   പറഞ്ഞു   നിങ്ങളുടെ   കാര്യം    ഇരിക്കു…

ഡോക്ടർ   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവരുടെ   മുന്നിലെ   ചെയറിൽ   ഇരുന്നു  മീരയും…

ഞാൻ   നിങ്ങളുടെ   മെഡിക്കൽ   റിപ്പോർട്ട്   മുഴുവൻ   നോക്കി   Mr.. ജഗത്   ഭാഗ്യ   പറഞ്ഞ   2% പോലും   നടക്കണം   എങ്കിൽ   മിറാക്കിൽ   സംഭവിക്കണം   പിന്നെ   ഒരു   IVF (  IN Vitro fertilization) ട്രീറ്റ്മെൻ്റ്   പോലും   നിങ്ങളുടെ   വൈഫിന്   possible   അല്ല   കാരണം   pregnant   ആകുന്നില്ല   എന്നതല്ല   പ്രോബ്ലം   കുഞ്ഞിനെ   ക്യാരി   ചെയ്യാൻ   പറ്റുന്നില്ല   എന്നതാണ്   അപ്പൊൾ   പിന്നെ   ഒരു   വഴി   ദൈവം   തരട്ടെ   എന്നു   പറഞ്ഞു   കാത്തിരിക്കണം   അല്ലെങ്കിൽ   മാറ്റമ്മ (surrogate  mother)   രണ്ടു   ഓപ്ഷൻ   ഉണ്ട്    ഏത്   വേണേലും   തിരഞ്ഞു   എടുക്കാം      നിങ്ങൾക്ക്   അത്ര   ഏജ്   ആയില്ല   പിന്നെ   കല്യാണം   കഴിഞ്ഞു   ഒരു   വർഷം   ആയുള്ളൂ    വേണേൽ   ഒരു   മുന്നു   year  വെയിറ്റ്   ചെയ്യാം  ….

വെയിറ്റ്   ചെയ്യാൻ   പറ്റില്ല   എനിക്ക്   ഒരു   കുഞ്ഞിനെ   എങ്ങനെ   എങ്കിലും   കിട്ടിയേ   പറ്റു   അല്ലെങ്കിൽ   എ..എനിക്ക്…..

ബാക്കി   പറയാതെ   കരഞ്ഞു   കൊണ്ട്   ഡോക്ടറുടെ   ക്യാബിൻ   തുറന്നു   പുറത്തേക്കു  ഓടിയ  മീരയെ   ജഗത്   സങ്കടത്തിൽ   നോക്കി…

സോറി   ഡോക്ടർ   അബോർഷൻ   കഴിഞ്ഞേ    പിന്നെ രണ്ടു   മാസം   ആയി   ഡിപ്രഷൻ   മൂഡിൽ   ആണ്     അതാണ്   again   സോറി…

It’s ok   ജഗത്   ഒരു   പെണ്ണിൻ്റെ   ഏറ്റവും   വലിയ   ഭാഗ്യവും   പുണ്യവും   ആണ്   അമ്മ   ആവുക   എന്നത്   അതു   തനിക്കില്ല   എന്ന   വേദന   ആണ്   ആ   മനസു   നിറയെ   മീരയെ   എനിക്ക്.  മനസിൽ   ആവും   കാരണം   10  വർഷം   മുന്നേ   ഇങ്ങനെ.  ഒരു   കാര്യം   കേട്ട്   shock   ആയ      മനസ്സ്    ആണ്   എൻ്റേത്….

തൻ്റെ   മുന്നിൽ   ഇരുന്ന നിറഞ്ഞ   കണ്ണുകൾ   തുടച്ചു   ഡോക്ടർ   പറഞ്ഞ   കേട്ട്   ജഗത്  അവരെ   അത്ഭുതത്തോടെ   നോക്കി…

ഡോക്ടർക്ക്.  അപ്പോ   കുട്ടികൾ…

ഉണ്ട്. ജഗത്   ഒരു   മോളുണ്ട്   9  വയസു   ആയി   പക്ഷേ   അമ്മ   ഞാൻ.  അല്ല   ഗതികേട്   കൊണ്ട്   സ്വന്തം   മാതൃത്വം  വിൽക്കേണ്ടി   വന്ന  ഏതോ   ഒരമ്മ   surrogate  mother   കുഞ്ഞിനെ   പ്രസവിച്ചു   തന്നു   പറഞ്ഞ   എഗ്രിമെൻ്റ്   പ്രകാരം   കാശും   വാങ്ങി.  അവർ   പോയി   എവിടെ   എന്നറിയില്ല   മനപൂർവ്വം   അറിയാനും  ആഗ്രഹം.  ഇല്ല …എന്നെ   പറ്റി   നന്നായി   അറിയാം  ഭാഗ്യക്ക്   അതാ   ഇങ്ങോട്ട്   തന്നെ   നിങ്ങളെ   ഭാഗ്യ   വിട്ടത് … അനുഭവിച്ച   കൊണ്ട്   പറയുന്നത്   ആണ്   മീര   ഇപ്പൊ   അനുഭവിക്കുന്നത്   വളരെ   വല്ലാത്ത   ഒരു   അവസ്ഥ   ആണ്   പഴയ   ലൈഫിലെക്ക്   നിങൾ   തിരിച്ചു   വരണം   എങ്കിൽ   നിങ്ങൾക്ക്    ഒരു   ബേബി   വേണം   ഏതു   വിധേനയും …  നിങൾ   വാശി   കാണിച്ചാൽ   നഷ്ടങ്ങൾ   നിങ്ങൾക്ക്   മാത്രം   ആവും    surrogate  mother    എന്നെ   ഉള്ളൂ   കുഞ്ഞു   നിങ്ങളുടെ   തന്നെ   ആണ്   നിങ്ങളുടെ സ്പേം  മീരയുടെ  Ovem   നിങ്ങളുടെ   സ്വന്തം   ചോര.. പിന്നെ  യുട്രസ്   മാത്രം    ആണ്   വാടകക്ക്   എന്തായാലും   ജഗത്   ഒന്നു   ആലോചിക്കുക   അപ്പോ   ശരി ….

താങ്ക്സ്  ഡോക്ടർ…

വെൽകം …

മീര…..

ഡോക്ടറുടെ   ക്യാബിൻെറ   മുന്നിൽ   കരഞ്ഞു   കൊണ്ടിരുന്ന   മീര   ജഗത്   വിളിച്ച   കേട്ട്   കണ്ണുകൾ   തുടച്ചു   അവനെ   നോക്കി…

എൻ്റെ   കുഞ്ഞിനെ   നി   പ്രസവിച്ചു   തരണം   എന്നാണ്   മീര   എൻ്റെ  ആഗ്രഹം   ഈ   ഉദരത്തിൽ   കിടന്നു   നിൻ്റെ   മാറിലെ   പാൽ   കുടിച്ചു   നമ്മുടെ   കുഞ്ഞു   surrogate   mother   അതൊന്നും   ഉൾകൊള്ളാൻ   എനിക്ക്   പറ്റില്ല  മീര…

നിറഞ്ഞ   കണ്ണുകൾ   തുടച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   ദേഷ്യത്തിൽ   അവനെ   നോക്കി…

എങ്കിൽ   നിങ്ങളുടെ   ലൈഫിൽ   നിന്നും   അകന്നു   പോവാൻ   അനുവദിക്കൂ   ഇങ്ങനെ   ജീവിക്കാൻ   എനിക്ക്   വയ്യ   പ്ലീസ്   സമ്മതിക്കണം   കിച്ചു   ഏട്ടാ   അല്ലെങ്കിൽ   എൻ്റെ   അമ്മ   സത്യം   ഞാൻ   ഒന്നുകിൽ  മരിക്കും   അല്ലെങ്കിൽ    എങ്ങോട്ട്   എങ്കിലും   ഇറങ്ങി   പോകും   അത്രയും   വേദന  സഹിക്കാൻ  പറ്റാത്ത   അവസ്ഥയാണ്….

മീര   പറഞ്ഞ   കേട്ട്    കണ്ണീരോടെ  ജഗത്   അവളെ  തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു …

നി   എന്നെ   ഇമോഷണൽ   ആയി   ബ്ലാക്ക്   മേയിൽ   ചെയ്യുന്നു   മീര   ഞാൻ   ഒന്നു   ആലോചിച്ചു   പറയാം   ഇതൊക്കെ   ലൈഫിൽ   ഒറ്റക്ക്   എടുക്കേണ്ട   തീരുമാനങ്ങൾ   അല്ല   അതിനുള്ള   സമയം   നി   എനിക്ക്   തരണം   പ്ലീസ്……

അപേക്ഷ   പോലെ   പറഞ്ഞു   കൊണ്ട്   തന്നിൽ   നിന്നും   അകന്നു   മാറി   ചെയറിൽ   ഇരുന്ന   ജഗതിനെ    മീര    സങ്കടത്തിൽ   നോക്കി ..

എന്താ   സച്ചി   ഞാൻ   ചെയ്യുക…..

ബാങ്കിൽ   വന്നിരുന്നു   ജഗത്   ചോദിച്ച   കേട്ട്   സച്ചി   അവനെ   തന്നേ   നോക്കി   ഇരുന്നു…

ഇതാവും   കിച്ചു   വിധി   നി   സമ്മതിക്കണം   പ്ലീസ്   അവളുടെ   കണ്ണീരു   തോരാതെ   ആർക്കും   സമാധാനം   ഉണ്ടാവില്ല…

പക്ഷേ   സച്ചി   ഞാൻ ….

ഒരു   പക്ഷെ   ഇല്ലയും   ഇപ്പൊ   ഈ   ഓഡിറ്റിംഗ്   നടക്കുന്ന   കൊണ്ട്  ഞാൻ   ബിസി   ആണ്   നമ്മുക്ക്   വൈകിട്ട്   കാണാം ….

 ശരി   സച്ചി   നിൻ്റെ   ജോലി   നടക്കട്ടെ   നിൻ്റെ   പെങ്ങൾ   ജയിക്കാൻ   ഞാൻ തന്നെ   വീണ്ടും   തോറ്റു   തരാം   എങ്കിൽ  ഞാൻ   ഇറങ്ങുന്നു ..

നിറഞ്ഞ   കണ്ണും   ആയി  ജഗത്   പോയത്   നോക്കി   സച്ചി   സങ്കടത്തിൽ   ഇരുന്നു….

എന്താ   ഡോക്ടർ   പറഞ്ഞതിനെ   പറ്റി  കിച്ചു   നിൻ്റെ   അഭിപ്രായം….

മാധവൻ   ചോദിച്ചത്  കേട്ടു   പ്രതീക്ഷയോടെ മീര   ജഗതിനെ   നോക്കി … അടുക്കളയിൽ   നിന്ന   ദേവയും   നിരമ്മലയും  അയാളുടെ   ചോദ്യം   കേട്ടു   ഹാളിലേക്ക്   വന്നു   മീരയ്ക്ക്   ഒപ്പം   ഇരുന്നു….

ഞാൻ   ഇപ്പൊ    എന്താ  അച്ഛാ   പറയുക   സച്ചിയും   മീരയുടെ   അച്ഛനും   ഒക്കെ   പോസിറ്റീവ്   ആയി   ആണ്   respond   ചെയ്തത്   പക്ഷേ   എനിക്ക്  അങ്ങോട്ട്….

ബാക്കി   പറയാതെ   ഇരുന്ന   ജഗതിനെ   നോക്കി   സങ്കടത്തിൽ  മീര   നിർമ്മലയുടെ   മുഖത്തേക്ക്   നോക്കി   കണ്ണീരോടെ   റൂമിലേക്ക്   പോയി.. ആ   നോട്ടത്തിൻ്റെ   അർഥം   മനസിലാക്കി   അവർ   ജഗതിൻ്റെ   അടുത്തേക്ക്   ചെന്നിരുന്നു   അവൻ്റെ   തലയിൽ   തലോടി…

ഒരു   കുഞ്ഞ്   വേണം   മോനെ    അതിപ്പോ   എങ്ങനെ   എങ്കിലും   മീരയുടെ   കണ്ണീരു   ഇനി  കാണാൻ  വയ്യ .. ഇപ്പൊ    തന്നെ   ആകെ   ഭ്രാന്ത്   പിടിച്ച   അവസ്ഥയിൽ   ആണ്    സമ്മതിക്ക്   മോനെ …..

തൻ്റെ   തലയിൽ   തലോടി    നിർമ്മല   ചോദിച്ച   കേട്ട്   ജഗത്   നിറഞ്ഞ   കണ്ണുകളും   ആയി.  അവരെ   നോക്കി….

ഞാൻ  അവൾക്ക്   വേണ്ടി   എന്താ   അമ്മെ   സമ്മതിക്കാത്തത്   എല്ലാത്തിലും   വലുത്   എനിക്ക്   മീര   ആണ്.  അവളുടെ   വാശി   തന്നെ   ജയിക്കട്ടെ   ഞാൻ   ഡോക്ടറെ  വിളിച്ചു   പറഞ്ഞിട്ടുണ്ട്   ഒരാളെ   കിട്ടിയാൽ   അവർ   എന്നെ   inform   ചെയ്യും   ഗ..

ബാക്കി   പറയും   മുന്നേ   തൻ്റെ   ഫോൺ   റിംഗ്   ചെയ്തത്   കേട്ട്   ജഗത്   തൻ്റെ   ഫോൺ   കയ്യിൽ   എടുത്തു…

ഡോക്ടർ   ആണ്   അമ്മേ….

  ഹലോ   ജഗത്   ഞാൻ   Dr.. റോസ് മേരി   ആണ് ….

ഹ   മനസിൽ   ആയി   ഡോക്ടർ   എന്താ   ഇപ്പൊ   ഈ   ടൈമിൽ….

ഇപ്പോളാണ്   ഹോസ്പിറ്റലിൽ   നിന്നും   വിളിച്ചു   പറഞ്ഞത്   നിങ്ങൾക്ക്   വേണ്ടി   surrogate mother   വന്നു   എന്നു   മലയാളി   ആണ്   ഈ   നാട്ടുകാരിയും   അറിഞ്ഞപ്പോൾ   തന്നെ   വിളിച്ചു   പറയണം   എന്നു   തോന്നി…

  താങ്ക്സ്   ഡോക്ടർ   ഞാൻ   മീരയോട്   പറയാം …ആളിൻ്റെ   പേര്   ഒന്നു   പറയാമോ   ഞങ്ങൾക്ക്   വേണ്ടി   ഇത്രയും   വലിയ   ത്യാഗം   സഹിക്കുന്ന   ആരാണ്   എങ്കിലും   തീർത്താൽ   തീരാത്ത   കടപ്പാട്   ഉണ്ട്…

ശരിയാണ്   ജഗത്   ഇവരെ   പോലെ   ഉളളവർ   ഉള്ളത്   കൊണ്ടാണ്   ഓരോ   അച്ഛനും   അമ്മയും   ജനിക്കുന്നത്   പക്ഷേ   ഈ   കുട്ടി   ഈ ഫീൽഡിൽ   ഉള്ള   ആൾ   അല്ല   നിങ്ങൾക്ക്   വേണ്ടി   മാത്രം   ആണ്   തയ്യാർ   ആയത്   അതും   ഓഫർ   ചെയ്ത   ക്യാഷ്   പോലും   വേണ്ടാതെ….

ഞങ്ങൾക്ക്   വേണ്ടി   മാത്രം   ആര   അങ്ങനെ   ഒരാള്…

  ” ദേവനന്ദ  ശ്രീനിവാസൻ” അങ്ങനെ   ആണ്   പേര്   പറഞ്ഞത്   details ഞാൻ   നോക്കി.   പറയാം….

  What.. ദേവനന്ദ  ശ്രീനിവാസൻ”  ശരി   ഡോക്ടർ   ഞാൻ   അങ്ങോട്ട്   വിളിക്കാം….

ഡോക്ടർ   പറഞ്ഞ   പേര്  കേട്ടതും    ജഗത്   ദേഷ്യത്തിൽ   അടുത്ത്   നിന്ന   ദേവയെ   നോക്കി    അവൾക്ക്   അരികിലേക്ക്   ചെന്നു….

തുടരും…..

ഇതാണ്   ആ   ട്വിസ്റ്റ്   പൊങ്കാല  ഞാൻ   ഏറ്റെടുക്കുന്നു   മീരയും ജഗതും  ഒപ്പം ദേവയും യാത്ര തുടരട്ടെ……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!