Skip to content

മായ മയൂരം – 40 (അവസാന ഭാഗം)

maya-mayooram

കാലങ്ങളും  ഋതുക്കളും  മാറി മറിഞ്ഞു   5 വർഷങ്ങൾക്ക്   ഇപ്പുറം…

ഫു..ഫു   വേദന   ഇപ്പൊ   മാറുട്ടോ   അമ്മേ   എൻ്റെ   അമ്മയുടെ   വേദന   മാറാൻ   ആണ് ദച്ചു  ഇങ്ങനെ   ഊതുന്നെ …

എണ്ണ  വീണു   പൊള്ളിയ   തൻ്റെ  കൈ  ഊതുന്ന ദക്ഷിക   എന്ന   ദച്ചുവിനെ  ദേവ   നോക്കിയിരുന്നു   ഇടക്ക്   സങ്കടം   കൊണ്ട്   അവളുടെ   നിറഞ്ഞ  തൻ്റെ  കുഞ്ഞി  കണ്ണുകൾ    തുടക്കുന്നുണ്ട് ….

അച്ച   വരട്ടെ   നമ്മുക്ക്   ഡോട്ടറെ   കാണാൻ   പോവട്ടോ…

ആരെ   ആണ്    ദച്ചു  ഡോട്ടറെ   കാണിക്കണ്ടെത്?  

മുറിയിലേക്ക്   കേറി   വന്ന   സച്ചിയുടെ   ചോദ്യം   കേട്ടു   ദേവ   അവനെ   തൻ്റെ   മുഖം   ഉയർത്തി   നോക്കി …ദച്ചു   ആണേൽ   ദേവയുടെ   കയ്യിൽ   നോക്കി   സങ്കടപ്പെട്ടു   നിന്നു.

എന്തിനാ   അച്ചയുടെ   പോന്നു   കരയുന്നത്   എന്തോ   പറ്റി?…

കുഞ്ഞിനെ   എടുത്തു   പിടിച്ചു   കൊണ്ട്   സച്ചി   ചോദിച്ചതും   ദച്ചുവിൻെറ   കരച്ചിൽ   ഉയർന്നു..

നോക്കിയേ   അച്ച   എൻ്റെ   അമ്മയുടെ   കയ്യിൽ   ഉവ്വാവു   എൻ്റെ   അമ്മ   പാവം   അല്ലേ…

ദച്ചു   പറയുന്ന   കേട്ടു   എണ്ണ   വീണു   പൊള്ളികുടുന്ന   ദേവയുടെ   കയ്യിലേക്ക്   സച്ചി   സങ്കടത്തിൽ   നോക്കി…

അതിനാ   എൻ്റെ   മുത്ത്   കരയുന്നത്   അതിനു   അമ്മയുടെ   കയ്യിൽ   മരുന്നു   ഇട്ടാൽ   മതില്ലോ..കരയാതെ   കണ്ണ്   തുടക്ക്   ആരേലും   കണ്ടാൽ   ഷയിം ഷയിം   വെക്കും  …

സച്ചി   പറഞ്ഞ   കേട്ടു   അവനിൽ   നിന്നും   ഊർന്ന്   ഇറങ്ങി   ദച്ചു   ദേവയെ   കെട്ടിപിടിച്ചു…

എന്നെ  ആരേലും  ഷയിം   വെക്കുമോ   അമ്മേ .. വീണു   എൻ്റെ   കൈ   പോയപ്പോ   അമ്മ   കരഞ്ഞതിന്   ആരേലും   അമ്മയെ 

ഷയിം   വെച്ചോ?..

ഹ   കരഞ്ഞാൽ   ഷയിം   വെക്കും   അതു   കൊണ്ട്   കരയല്ലേ   വാ  ഉറങ്ങിക്കോ   രാവിലെ   സ്കൂളിൽ   പോണ്ടെ…

സച്ചി   ഇപ്പൊ   കഴിക്കുന്നോ?  അതോ   മോളേ   ഉറക്കിട്ടു   മതിയോ,…

ഇല്ല   കുറച്ചു   കഴിഞ്ഞു  മതി   ഞാൻ   ഒന്നു  .ഫ്രഷ്   ആവട്ടെ .. അമ്മായിയെ   ഹോസ്പിറ്റലിൽ   കൊണ്ട്   പോയിട്ട്   എന്തായി?……

അമ്മക്ക് കഴിഞ്ഞ മാസം കൊടുത്ത അതേ   സെയിം   മരുന്നു   കൊടുത്തു   പിന്നെ   BP   ഇത്തിരി   കുറവാണ്   സച്ചി   …. 

ശരി   എന്ന   മട്ടിൽ   തല   അനക്കി  ടവലും    എടുത്തു   ബാത്റൂമിലെക്ക്.  കയറിയ   സച്ചിയേ   നോക്കി  ദേവ  ദച്ചുനു    ഒപ്പം   കിടന്നു   അവളെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു… അമ്മയുടെ  സ്നേഹ   ചൂടിൽ  ലയിച്ചു    തൻ്റെ   ഉറക്കം   മാടി   വിളിച്ച   ആ  കുഞ്ഞി കണ്ണുകൾ ദച്ചു  അടച്ചു….

“നന്ദ”

സച്ചി   വിളിച്ചത്   കേട്ടു   ആരെ   എന്നറിയാൻ   ദേവ   തൻ്റെ   മുഖം   ഉയർത്തി   അവനെ   നോക്കി…തൻ്റെ   മുന്നിൽ   ചിരിയോടെ   നിന്ന   അവനെ   കണ്ടതും   പഴയ   സച്ചി   ആണ്   തൻ്റെ   മുന്നിൽ   എന്നു   അവൾക്ക്   തോന്നി   അവൻ്റെ    വളർന്നു   ഇറങ്ങിയ   താടി   ഓക്കെ  ഡ്രിം   ചെയ്തു  വന്നപ്പോൾ   അവൻ   പഴയതിലും   സുന്ദരൻ   ആയ   പോലെ  അവൾക്ക്   തോന്നി.     …

സച്ചി   എന്നെ   ആണോ   വിളിച്ചത്?…

പിന്നെ   അല്ലാതെ   നിൻ്റെ   പേര്   ദേവനന്ദ   എന്നല്ലേ   അതോ   ഞാൻ  അറിയാതെ  നി   പേര്   മാറ്റിയോ   നന്ദ?…

കുറുമ്പ്   നിറഞ്ഞ   കണ്ണും   ആയി   തൻ്റെ   മുന്നിൽ   നിന്ന   അവനെ   കൗതുകത്തോടെ   ദേവ   നോക്കി…

എന്നെ   ഇങ്ങനെ   ആരും  നന്ദ     എന്നു   വിളിച്ചിട്ടില്ല   സച്ചി   ആദ്യം   ആണ്   ഇങ്ങനെ ….

ഹ   ആരും   വിളിച്ചിട്ടില്ല   അതു   കൊണ്ട്   തന്നെ   ആണ്   ഞാൻ   വിളിച്ചത് .. നി   എന്തോ   സ്പെഷ്യൽ   ആണ്   നന്ദ   ആരും  ചിന്തിക്കാത്ത   കാര്യങ്ങൽ   ചെയ്യും   ഉള്ളൂ   നിറയെ   സ്നേഹം   ആണ് ..സ്വന്തം  മാതൃത്വം   പോലും  ദാനം   ചെയ്തവൽ   ആണ്   നി   ഒരു   വിളിപ്പാട്   അകലെ   നൊന്തു   പ്രസവിച്ച    സ്വന്തം   കുഞ്ഞു   ഉണ്ടായിട്ടും   ഈ   അഞ്ചു   വർഷങ്ങൾ   മുഴുവൻ   നി   എൻ്റെ   മകൾക്ക്   നല്ലൊരു   അമ്മ   ആയിരുന്നു   അനു   ഉണ്ടായിരുന്നു  എങ്കിൽ   എൻ്റെ   ദച്ചു    എങ്ങനെ  വളരുമോ   അതു   പോലെ   നി   അവളെ   വളർത്തി … ഓരോ  നിമിഷവും  ഞാൻ   അകറ്റി  നിറുത്താൻ   നോക്കി   എങ്കിലും   നിഴൽ   പോലെ   എൻ്റെപ്പോം  എൻ്റെ   കാര്യങ്ങൽ   നോക്കി   നി ഉണ്ടായിരുന്നു   ഇനിയും   നിന്നെയും   നിൻ്റെ   സ്നേഹത്തിനെയും   കണ്ടില്ല   എന്നു   വെച്ചാൽ  ദൈവം   പോലും   എന്നോട്   ക്ഷമിക്കില്ല   സോറി  നന്ദ  …

തൻ്റെ   കൈ   കുട്ടി   പിടിച്ചു   സച്ചി   പറഞ്ഞ   കേട്ടു   ദേവ   കണ്ണീരോടെ   അവനെ   നോക്കി..എന്തോ   കൊതിച്ചു   വാങ്ങിയ    കളിപ്പാട്ടം   കിട്ടിയ   പോലെ   അവളുടെ   മുഖം   വിടർന്നു…

നിൻ്റെ   മനസു   മുഴുവൻ   എന്നോടുള്ള   നിഷ്കളങ്കമായ   സ്നേഹം   ആണ്   പക്ഷേ   എൻ്റെ  മനസും   ശരീരവും  കളങ്കപെട്ടത്   ആണ് അനു   ഒത്തിരി ..സ്നേഹിച്ചിരുന്നു   ജീവിതകാലം  മുഴുവനും   എനിക്ക്   ഒപ്പം   വേണം  . എന്നും.  കൊതിച്ചു   പക്ഷേ   വിധി   തട്ടി   എടുത്തു..  ഒരിക്കലും   അവൾക്ക്   പകരം   എന്ന   ചിന്ത   ഇല്ലായിരുന്നു   കിച്ചൻ്റെ   നിർബന്ധം   കൊണ്ട്   തന്നെ   ആണ്   നിൻ്റെ   കഴുത്തിൽ   താലി   ചാർത്തിയത് ..പക്ഷേ   നി   ഉണ്ടല്ലോ   നന്ദ   എന്താ   പറയുക   അനുവിൻ്റെ   അച്ഛനും   അമ്മയ്ക്കും   നല്ലൊരു   മകൾ   ആയി   അവൾ   ജീവനോടെ   ഉണ്ടെങ്കിൽ  അവർക്ക്   വേണ്ടി   എന്തൊക്കെ   ചെയ്യുമോ   അതെല്ലാം   ചെയ്തു..സ്വന്തം   കരിയർ   പോലും   എൻ്റെ     ദച്ചുവിന്    വേണ്ടി നി മാറ്റി വെച്ചു..മറ്റുള്ളവരുടെ  സ്വാർഥത   കൊണ്ട്  ജീവിതത്തിൽ   തോറ്റു   പോയ   ഒരാൾ   ആണ്   നി… എൻ്റെ   കുഞ്ഞിന്  അമ്മ  മാത്രം   ആവണം   എന്ന   എൻ്റെ   സ്വാർഥത   നി   ചെയ്തു   കൊടുത്തതിനു   പ്രത്യുപകാരം  പോലെ   എന്നെ   കൊണ്ട്   നിന്നെ   കല്യാണം   കഴിപിച്ചത്   കിച്ചുവിൻെറ  സ്വാർഥത   പക്ഷേ   നിനക്ക്   എന്നോടുള്ള   സ്നേഹം   ഞാൻ   അറിഞ്ഞിരുന്നു    നന്ദ     പക്ഷേ   എൻ്റെ   മനസ്സ്   അംഗീകരിച്ചത്   ഇപ്പോളാണ്   എല്ലാവരുടെയും   ദേവയിൽ   നിന്നും   എൻ്റെ   മാത്രം   “നന്ദ”   ആവാൻ    ആയിരുന്നു   ഇത്രയും   വർഷങ്ങൾ  സോറി.     ….

സച്ചി   പറഞ്ഞ   കേട്ടു   കണ്ണീരോടെ   ദേവ   അവൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു ..

ഇങ്ങനെ   ഒരു   ദിവസം   ഒരിക്കലും   ഉണ്ടാവും   എന്നു   കരുതിയതല്ല   നിൻ്റെ   ചൂടിൽ   ഇങ്ങനെ   ഒരു   പരാതിയും   ഇല്ല   പരിഭവവും   നിൻ്റെ   മനസിൽ   ഞാനില്ല   അനു   ആണ്   എന്നറിഞ്ഞു സങ്കടപ്പെട്ടു  പക്ഷെ    ഒരിക്കലും   അവൾക്ക്   പകരം   വരണം  എന്നോ   തട്ടി എടുക്കണം   എന്നോ  ചിന്തിച്ചിട്ടില്ല… ഒരിക്കലും  സ്വന്തം   മോൾ  അല്ല   എന്നു.  ചിന്തിച്ചിട്ട്   കുടി   ഇല്ല  .എൻ്റെ   മരണം   വരെ   ദച്ചു   എൻ്റെ   മോളയിരുക്കും   എനിക്ക്   അങ്ങനെ  പറ്റൂ.  സച്ചി  മാറ്റി   ചിന്തിക്കാൻ   ആവില്ല..പിന്നെ   ആദി   അവന്   ജന്മം   നൽകി   പക്ഷേ   ഒരിക്കൽ   പോലും   അമ്മയായി   അവന്   സ്നേഹം   കൊടുത്തിട്ടില്ല   എൻ്റെ   കിച്ചുൻ്റെ   കുഞ്ഞു   അച്ഛൻ പെങ്ങൾ  ആ സ്ഥാനം   മതി   സച്ചി   എനിക്ക്.. പക്ഷേ   ഇത്രയും   നിന്നോട്  ചേർന്നു   നിൽക്കുമ്പോൾ   പറയാതെ   ഇരിക്കാൻ   ആവില്ല   സച്ചി   നിന്നെ   പോലെ   ആരെയും  സ്നേഹിച്ചിട്ടില്ല   സ്നേഹിക്കാനും   ആവില്ല   അത്രയും   ഈ   മുഖം   എൻ്റെ   ഉള്ളിൽ   പതിഞ്ഞു  പോയി …

തൻ്റെ   നെഞ്ചിനേ   നനച്ചു   ഒഴുകുന്ന   ദേവയുടെ  കണ്ണീർ   തുള്ളികൾ   അവൻ്റെ  നെഞ്ച്   പൊള്ളിച്ചു….സച്ചി   അവളെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു   അവളുടെ   നെറുകയിൽ   ചുണ്ട്   അമർത്തി….

എന്താ   നന്ദ   ഈ   കയ്യിൽ   പറ്റിയത്   എങ്ങനെ   പൊള്ളി?…..

തൻ്റെ   കൈ   എടുത്തു   പിടിച്ചു    സച്ചി   ചോദിച്ച   കേട്ട്   ദേവ   ചിരിയോടെ   അവൻ്റെ   നെഞ്ചില്   നിന്നും   തല   ഉയർത്തി….

അതു  നെയ്യപ്പം   ഉണ്ടാക്കിയതാണ്   സച്ചി   നാളെ   മീരയുടെ   ഏഴാം   മാസത്തെ   ചടങ്ങ്   അല്ലേ   ഞാനും   അച്ഛനും  അമ്മയും   അപ്പനും.  എല്ലാം   കുടി  ഹോമിലി  സ്വീറ്റ്   ഉണ്ടാക്കാം   എന്നു   കരുതി   പക്ഷേ   ചീറ്റി   പോയി   കൈ   പൊള്ളിയത്   മിച്ചം…

ഹ   ബെസ്റ്റ്   ഇങ്ങ്   വാ   ഞാൻ   മരുന്ന്   ഇട്ടു   തരാം…

തന്നെ   ബെഡിൽ   പിടിച്ചു   ഇരുത്തി   ശ്രദ്ധയോടെ   ഒയിൽമൻ്റ്   ഇടുന്ന   അവനെ   ദേവ   കണ്ണീരോടെ   നോക്കി…

സച്ചി   എൻ്റെ   ഒരു   ആഗ്രഹം പറഞാൽ  സാധിച്ചു   തരാമോ?.. ഒരിക്കലും   നടക്കില്ല   എന്നു   കരുതിയതാണ്  …

എന്താണ്   നന്ദ  കാര്യം   കേൾക്കട്ടെ  നിൻ്റെ  അത്രയും   വലിയ  ആഗ്രഹം…

അതിപ്പോ   നിനക്ക്   ചെറുതാവും   സച്ചി   പക്ഷേ  എൻ്റെ   ജീവിതാഭിലാഷം   ആയിരുന്നു   ഇതു   വേറൊന്നും   അല്ല  ഒരു  ദീർഘ  ചുബനം   ദ്ദേ   ഇവിടെ…

ഇട്ടിരുന്ന   ടോപ്പിൻ്റെ   സീബ്   നിക്കിയതും    ഇട നെഞ്ചില്  തൻ്റെ   പേര്   കണ്ടൂ   സച്ചി  നിറഞ്ഞ   കണ്ണും   ആയി   അവളെ   നോക്കി …

ഇതെപ്പോ   വേധനിച്ചില്ല  നന്ദ   നിനക്ക്?…

തൻ്റെ   പേരിലൂടെ   വിരൽ   ഓടിച്ചു   സച്ചി   ചോദിച്ച   കേട്ട്   പിടക്കുന്ന   മിഴിയോടെ.  ദേവ   അവനെ   നോക്കി..തൻ്റെ   ശരിരത്ത്   ഒരിക്കലും   ഇങ്ങനെ   ഒരു  വസന്തം   കടന്നു   വരില്ല   എന്നാണ്   കരുതിയത്   പക്ഷേ    അവൻ്റെ   ഒരൊറ്റ   സ്പർശനം   കൊണ്ട്   തൻ്റെ   ഉള്ളിലെ   പെണ്ണ്   ഉണർന്നു   പൂവിടുന്നത്   അവൾ    അറിഞ്ഞു…

ഇതു   ഒത്തിരി   വർഷം   ആയി   ബാംഗ്ലൂരിൽ   വെച്ചു   ഒരിക്കൽ  ചെയ്തത്    ആണ്   ഞാനും   കിച്ചനും   നിൻ്റെ   പേര്    അവൻ്റെ   കയ്യിലും   എൻ്റെ ….

ബാക്കി   പറയാതെ   നാണം  വിടർന്ന   കണ്ണുകളോടെ  .ദേവ   സച്ചിയെ   നോക്കി..  ആ  നോട്ടത്തിൻ്റെ   അർഥം    മനസിലാക്കി   ഒരു   കള്ളച്ചിരിയോടെ   സച്ചി   അവളുടെ   ഇടനെഞ്ചിൽ ..ചുണ്ട്   അമർത്തി   ശരീരത്തിൽ   ആകെ   ഉണ്ടായ   തരിപ്പിൽ   ദേവ   സച്ചിയുടെ   ചുമലിൽ   കൈ   അമർത്തി…

നട്ട   ചെടിക്ക്   രണ്ടു    ദിവസത്തെ   വാട്ടം   ഉണ്ടാവും   പിന്നീടത്   പുതിയ  മണ്ണിനെ   സ്നേഹിച്ചു   തുടങ്ങും ..  അതു   പോലെ   തന്നെ   ആണ്    ഓരോ   ആണിൻ്റെയും   പെണ്ണിൻ്റെയും   മനസ്സ്,

വരികൾ –  കടപ്പാട്  :.   ആമി

എനിക്കറിയാം  നി   എന്നെ   ഒത്തിരി   സ്നേഹിക്കുന്നു   നന്ദ  മറ്റു ആരെക്കാളും   ഈ   ചോദ്യം  അനാവശ്യം    ആണ്   എങ്കിലും  ഈ   നിമിഷം  മനസു   കൊണ്ടും   ശരിരം   കൊണ്ടും   എന്നെ  സ്വീകരിക്കാൻ   ഒരുക്കം   ആണോ   നന്ദ….

തന്നോട്   ചേർന്നു   കിടന്നു   സച്ചിയുടെ   ചോദ്യം   കേട്ടു   ചിരിയോടെ   ദേവ   അവൻ്റെ   അധരത്തിൽ   ചുണ്ട്   അമർത്തി   കണ്ണുകൾ   നിറഞ്ഞു  ഒഴുകി ..തൻ്റെ   വായിൽ   അറിഞ്ഞ   കണ്ണുനീരിൻ്റെ   ഉപ്പു രസത്തിൽ   സച്ചി   അവളിൽ   നിന്നും   അകന്നു   അവളുടെ   കണ്ണുൾ തുടച്ചു…

എന്താ   നന്ദ   ഇതു   രണ്ടു   പേര്   ഗാഡമായി   ലിപ് ലോക്ക്   കിസ്സ്   ചെയ്യുമ്പോൾ   വായിൽ   ചോവക്കുന്നത്   ഇരുമ്പ് രസവും  ചോരയും   ഓക്കെ  ആണ്   ഇതിപ്പോ   കണ്ണീര് ..   പൊതുവേ   ക്ലീഷെ   അതാണ്    എൻ്റെ   കാര്യത്തിൽ   മാറ്റാൻ   ഞാൻ   സമ്മതിക്കില്ല   നിനക്ക്   കിസ്സ്   ചെയ്യാൻ   അറിയില്ല   നന്ദ ..

സമ്മതിച്ചു   സച്ചി   എനിക്കറിയില്ല   പക്ഷേ   അറിയുന്ന   നി   വേണ്ടേ   പഠിപ്പിച്ചു   തരാൻ….

കുറുമ്പ്   നിറഞ്ഞ   കണ്ണും   ആയി   ദേവ   പറയുന്ന   സച്ചി   അവളെ   ഇടുപ്പിൽ   പിടിച്ചു   തന്നിലേക്ക്   ചേർത്തു ..പിടക്കുന്ന   കണ്ണുകളോടെ   ദേവ   അവനെ   നോക്കി   സച്ചിയുടെ   കണ്ണുകൾ   അവളുടെ   നിറഞ്ഞ   പുഞ്ചിരിയിൽ   ഒതുങ്ങി   നിന്നു…

നിൻ്റെ   ചിരി   വളരെ    മനോഹരം    ആണ്   നന്ദ  ….

സച്ചി   പറഞ്ഞ   കേട്ടു   നാണം  നിറഞ്ഞ   മുഖവും   ആയി   ദേവ   അവൻ്റെ   കഴുത്തിൻ്റെ   ഇടയിൽ   മുഖം   ഒളിപ്പിച്ചു …

സത്യം   ആണ്   നന്ദ   ഒരു   പെണ്ണിൻ്റെ   ഡ്രസ്സിംഗ്   വെച്ചു   അവളുടെ   സ്വഭാവം   അളക്കാൻ   പറ്റില്ല    സത്യം   പറയാമല്ലോ   മുന്നേ   ബാംഗ്ലൂരിൽ   നിന്നും   വരുന്ന   നിൻ്റെ   കോലവും   അതു   കാണുമ്പോൾ   ഉള്ള   കിച്ചപ്പൻ്റെ   ദേഷ്യവും   ഓർക്കുമ്പോ   ചിരി   വരും   പക്ഷേ   നി   ഒരു   പ്രത്യേക   ജിന്ന്   ആണ്   നന്ദ   ഒരു   കാര്യം   ചോദിക്കട്ടെ   ആദിയെ   മറന്നു    എങ്ങനെ  ഒരു   വർഷം   നി   ലണ്ടനിൽ   ജീവിച്ചു…

സച്ചിയുടെ   ചോദ്യം   കേട്ടു   നിറഞ്ഞ   കണ്ണും   ആയി   ദേവ   അവനെ  നോക്കി…

അവനെ   എങ്ങനെ   മറക്കും   സച്ചി   ഇനി   അഥവാ   ഞാൻ   മറക്കാൻ   ശ്രമിച്ചാലും   എൻ്റെ   മാറുകൾ   എന്നെ   ഓർമിപ്പിക്കും   ഒരു   മുന്നു   മാസങ്ങൾ   മാറു   വിങ്ങി   പാല്   ചുരത്തും   പിന്നെ   ഫുഡ്   കുറച്ചു   ബ്രസ്റ്റ് പമ്പ്    ഉപയോഗിച്ച്   മാറിലെ   വേദനയിലും   മനസിന്   ആയിരുന്നു   വേദന   പക്ഷേ   ഒരിക്കൽ   പോലും   അവനെ   അമ്മയുടെ   അവകാശം   പറഞ്ഞു   സ്വന്തം   ആക്കാൻ  കൊതിച്ചിട്ടില്ല   എന്നും   പറയും   പോലെ   അച്ഛൻ  പെങ്ങൾ   ആ സ്ഥാനം   ആണ്   ആഗ്രഹിച്ചത് .. കിച്ചു   പറഞ്ഞത്   തന്നെ   സംഭവിച്ചു   മീര   പ്രഗ്നെൻ്റ്   ആയി   പക്ഷേ   ഈ   അഞ്ചു   വർഷം   അവൾ  ജീവിച്ചത്   ആദി   ഒപ്പം   ഉണ്ടായിരുന്ന   കൊണ്ടാണ്   ഒരു   കുഞ്ഞ്    അവർക്ക്   ഇടയിൽ   ഇല്ലായിരുന്നു   എങ്കിൽ   മീരയുടെ   അവസ്ഥ   ഓർക്കാൻ  പോലും   ആവില്ല   ഒന്നുകിൽ   മരണം.  അല്ലെങ്കിൽ   മുഴു ഭ്രാന്ത്   അതൊന്നും  .എൻ്റെ   കിച്ചൻ   സഹിക്കില്ല   സച്ചി    അവൻ   തകർന്നു   പോവും   അത്രയും   അവന്   മീര   എന്ന   അവൻ്റെ   പെണ്ണിനോട്   ഭ്രാന്തമായ   സ്നേഹം   ആണ്.. പിന്നെ   ഞാൻ   ചെയ്തത്   ഒരിക്കലും   ത്യാഗമോ   ഒന്നും.  അല്ല   സ്വന്തം   സഹോദരൻ   വേദനിക്കതെ   ഇരിക്കണ്ടത്   ഒരു   സഹോദരിയുടെ   ആവശ്യം   ആണ്    ഒപ്പം   ജനിച്ചില്ല   എങ്കിലും  എൻ്റെ   കിച്ചൻ്റെ   അടുത്തുള്ള   സ്നേഹം   പറഞ്ഞു   അറിയിക്കാൻ   ആവില്ല… പിന്നെ   ആദി   ഏറ്റവും   സുരക്ഷിതമായ   കൈകളിൽ   ആണ്   അവന്   കൊടുക്കണ്ട   മുഴുവൻ  സ്നേഹവും   ഞാൻ   നമ്മുടെ   മോൾക്ക്   ആണ്   കൊടുത്തത്    എനിക്ക്   എൻ്റെ   ദച്ചുവിൻെറ   മാത്രം  അമ്മ   ആയ   മതി   സച്ചി   അവളെ   സ്നേഹിച്ചു   അവളുടെ   മാത്രം   അമ്മ ….

ഉറങ്ങി കിടന്ന   മോളേ   തലോടി   ദേവ   പറഞ്ഞ   കേട്ടു   സച്ചി   അവളെ   ഗാഡമായി   ഇറുക്കി   പുണർന്നു…

എന്തൊരു   ജന്മം   ആടി   നി   നിന്നെ   പോലെ   സഹോദരിയെ   കിട്ടിയ   കിച്ചു   ഭാഗ്യവാൻ   ആണ്    സ്നേഹം   എന്നതിൽ   കവിഞ്ഞ്   നി   എന്ന   പെണ്ണിനോട്   തോന്നുന്ന   വികാരം   ബഹുമാനം   ആണ്   നിൻ്റെ   സ്നേഹം   അനുഭവിക്കുന്നവർ   ഭാഗ്യം   ഉളളവർ   ആണ്   എന്നെയും   എൻ്റെ   മോളെയും   പോലെ…

സച്ചി   പറഞ്ഞ   കേട്ടു   സങ്കടത്തിൽ   ദേവ  അവനിൽ    നിന്നു  അകന്നു   കണ്ണീരോടെ   നോക്കി .. ആ നോട്ടത്തിൻ്റെ   അർഥം   അറിഞ്ഞു   ചിരിയോടെ   സച്ചി   അവളെ   വീണ്ടും   ചേർത്തു   പിടിച്ചു…

സോറി   സോറി   സോറി   ഇനി   അങ്ങനെ    എൻ്റെ   മോൾ   എന്നു  പറയില്ല   നമ്മുടെ   മോൾ   പോരെ …

നിൻ്റെ  മാത്രം   മോൾ   എന്നു   പറയരുത്   സച്ചി   എൻ്റെ   ഹൃദയം   നുറുങ്ങി   പോവും   എനിക്കറിയാം   ഞാൻ  .അവളുടെ   പെറ്റമ്മ   അല്ല   പോറ്റമ്മ   ആണ്   എന്നെലും   എൻ്റെ   ദച്ചു   അറിയും   അനാമിക   ആണ്   അവളുടെ   അമ്മ   എന്നത്   പക്ഷേ   ആ   ദിവസം   ഓർത്തു   എനിക്ക്   ഒരു   പേടിയും   ഇല്ല   കാരണം   എൻ്റെ   ദച്ചു   എന്നെ   തള്ളി   പറയില്ല   നമ്മുടെ   മോൾ   എന്നെ   ഒത്തിരി   സ്നേഹിക്കുന്നില്ലെ   സച്ചി…

ഹ   ഉണ്ട്   നന്ദ   ആരെക്കാളും   നിന്നെ   ആണ്  അവൾ  സ്നേഹിക്കുന്നത്   ഇപ്പൊ   തന്നെ   കണ്ടില്ലേ   നിനക്ക്   വേദനിച്ച  അവൾക്കും   നോവും…

ദച്ചു   നന്നായി   ഡാൻസ്   കളിക്കും   സച്ചി …

ദേവ   പറഞ്ഞ   കേട്ടു   സ്വതവേ   ഉള്ള   ചിരിയോടെ   സച്ചി    അവളെ   നോക്കി…

അതങ്ങനെ  അല്ലേ   വരു   നന്ദ  കലാമണ്ഡലം   മീര   ജഗത്  മാധവ്   എന്ന   സ്വർണ്ണ മയുരത്തിൻ്റെ   അനന്തിരവൾ  അല്ലേ  ജനിക്കുന്ന   കുട്ടി  പെണ്ണ്   എങ്കിൽ    അച്ഛൻ   പാതി   അപ്പച്ചി   എന്ന   പഴമക്കാർ   പറയുക   അച്ഛൻ്റെ   പെങ്ങളെ   പോലെ   തന്നെ    ആ  പാരമ്പര്യം   പക്ഷേ   മുടി   അനുവിൻ്റെ   ആണ്   സ്പ്രിംഗ്   പോലെ…

തൻ്റെ   ദേഹത്തുടെ   കയ്യേത്തി   തനിക്ക്   ഒപ്പം   കിടന്ന   മോളുടെ   തലയിൽ   തലോടിയ   സച്ചിയെ   ദേവ   നോക്കി … ആ   ശരിരം   തന്നിൽ   സ്പർശിക്കുന്ന   സമയത്ത്    തനിക്ക്    ഉണ്ടാവുന്ന    വികാരം   എന്തെന്ന്   മനസിൽ  ആക്കി   ദേവ   എണീറ്റു   ഇരുന്നു…

നന്ദ …

കാതോരം   വന്നു   സച്ചി   വിളിച്ച   കേട്ട്   ഞെട്ടി പിടഞ്ഞു   ദേവ   അവനെ   നോക്കി…

നിൻ്റെ   ശരീരത്തിൽ   ഉണ്ടാവുന്ന   ഒരോ   മാറ്റവും   ഞാൻ   അറിയുന്നു  നന്ദ   നി  കാത്തിരുന്ന   ഞാൻ   എന്ന    പ്രണയം    നിന്നിൽ   ഈ   രാത്രി   അലിഞ്ഞ്   തീരട്ടെ   മഴ  തുള്ളികൾ   പച്ച   മണ്ണിൽ   അലിയുന്ന  പോലെ  ….

സച്ചി   ചോദിച്ച  കേട്ടു   നാണത്തിൽ   കുതിർന്ന   മുഖവും   ആയി   ദേവ   തൻ്റെ   തല   അനക്കി … ബെഡിലേക്ക്   ചായ്ച്ചു   കിടത്തി   തന്നിലേക്ക്   അമർന്ന   അവനെ   ദേവ   കണ്ണിമ   ചിമ്മാതെ   നോക്കി..തനിക്ക്   കീഴിൽ   ഉള്ള   അവളുടെ   ശരിരം   വിറക്കുന്നത്   അറിഞ്ഞു   സച്ചി   ചിരിയോടെ   അവളുടെ   കണ്ണിൽ   അമർത്തി   ചുംബിച്ചു    മുഖം   മുഴുവൻ   ഉമ്മകൾ   കൊണ്ടു   മുടി   ഒടുവിൽ   അധരത്തിൽ   എത്തി   അതിൻ്റെ  ഇണയിൽ   ലയിച്ചു   ദേവയുടെ  കൈ   അവൻ്റെ   മുടിയിൽ   കോർത്തു   വലിച്ചു… രണ്ടു   ഉടലിലും   സിരകൾക്ക്   ചൂട്   പിടിച്ചു   വസ്ത്രങ്ങൾ   മാറി   അവൻ്റെ   ചുണ്ടുകൾ   അവളുടെ   ശരീരം   മുഴുവൻ   ഒഴുകി  നടന്നു      ഉമിനീരിലും   വിയർപ്പിലും   അവളുടെ   ശരീരം   കുതിർന്നു    അവളിൽ   നിന്നുതിർന്ന   സിൽക്കാരങ്ങൾ  കേൾക്കുന്തൊരും   കുടുതൽ   കുടുതൽ   ഉന്മാദത്തോടെ അവൻ    അവളിൽ   പെഴ്ത്   ഇറങ്ങി   ഒടുവിൽ   ഒരു   ചെറു  നോവ്   സമ്മാനിച്ചു   അവളിൽ   ആഴ്ന്ന്   ഇറങ്ങി   അവളെ   സ്വന്തം   ആക്കി.. സച്ചിൻ   എന്ന     പേര്  കൊറി ഇട്ട   ആ   ഇട നെഞ്ചില് അമർത്തി    ചുംബിച്ചു  കിതപ്പോടെ   അവൻ   കിടന്നു   ഒരിക്കലും    കിട്ടില്ല  എന്നു   കരുതിയിരുന്ന    തൻ്റെ   പ്രണയത്തെയും   പ്രാണനനെയും   നിറഞ്ഞ   കണ്ണും   ആയി  അവള്   ചേർത്തു   പിടിച്ചു   അമർത്തി ചുംബിച്ചു    ഒരിക്കലും   അടരാനും   അടർത്തി   മാറ്റാനും   ആവാതെ   അവൻ്റെ   മാത്രം   ” നന്ദ ”   ആയി….

” സ്വന്തമാക്കണം   എന്നു   ആഗ്രഹിക്കുന്നവയെ   സ്വാതന്ത്രമായി   വിടുക..തിരിച്ചു   വന്നാൽ   അതു   നിങ്ങളുടേതാണ്  അല്ലെങ്കിൽ    അതു   വേറെ   ആരുടെയോ   ആണ് “

ഒരിക്കലും  കിട്ടില്ല   എന്നു 

കരുതി   ആരെയും   പ്രണയിക്കാതെ

ഇരിക്കരുത്

വരികൾ – കടപ്പാട്  : ആമി

ഇടത്തേക്ക്   തിരി   ആനേ  …

മീര   നി    ആ   നിറവയറും   ആയി   മാറി   ഇരിക്കു   അപ്പൂപ്പനും   മോനും   ആന   കളിച്ചു   നിൻ്റെ   മേലെ  കിടക്കും…

നിർമ്മല   പറഞ്ഞ   കേട്ടു     മീര   ആദിയെയും   മാധവനെയും   ചിരിയോടെ  നോക്കി… ഇതെല്ലാം   കണ്ടു   ചിരിയോടെ   ജഗത്    മീരയുടെ   വയറിൽ   തലോടി  …

ഇനി   ആന   കളിച്ചത്   മതി   എനിക്ക്   വയ്യ   ദ്ദേ   ഇരിക്കുന്നു   നിൻ്റെ    അച്ഛൻ   അവനെ    വിളിച്ചു   ആന   കളിക്കു   അവൻ്റെ   ബോഡി   ആവുമ്പോ   കറക്റ്റ്   ആണ്   ചെല്ല്   ആനെ   സോറി   കിച്ചു   ചെല്ല്   ചെല്ല്….

തൻ്റെ    അടുത്ത്   വന്നിരുന്നു   മാധവൻ   പറഞ്ഞത്   കേട്ടു   ചിരിയോടെ   ജഗത്   ഒന്നു   നോക്കി.. ആദിയെ.   വിളിച്ചു   ഒപ്പം   ഇരുത്തി….

ഈ   മാസം   എങ്കിലും   ഇങ്ങോട്ട്   ട്രാൻസ്ഫർ   ആവുമോ   കിച്ചു   ഈ  തൃശൂർ  ഡെയിലി  പോയി   വരുന്നത്   പാട്   അല്ലേ…

നിർമ്മല   ചോദിച്ച   കേട്ടു   ജഗത്   മീരയെ   ഒന്നു   നോക്കിയതും   അവളൊന്നു    നിഷ്കളങ്കമായി   ചിരിച്ചു  കാണിച്ചു ….

ഭാര്യയുടെ   കലാമണ്ഡല മോഹം   സാധിക്കാൻ   അവിടത്തെ   കോളജിൽ   ട്രാൻസ്ഫർ  വാങ്ങി  പോയപ്പോൾ   ഞാൻ   ഓർത്തില്ല    അമ്മ  ഇങ്ങനെ   ഒരു   പണി   വല്ലതും   നടക്കുമോ   അച്ഛാ….

ജഗത്   സങ്കടത്തിൽ   ചോദിച്ച  കേട്ടു   മാധവൻ   ചിരിയോടെ    അവനെ   നോക്കി…

നി   സങ്കടപെടതെ   നമ്മുക്ക്    വഴി   ഉണ്ടാക്കാം   കിച്ചു   അപ്പുപ്പടെ   മുത്ത്   ഇങ്ങു   വാ   എൻ്റെ   കൂടെ  കിടക്കുന്നോ   ഇന്നു….

ഇല്ല   ഞാൻ   എൻ്റെ   അമ്മയെ   കെട്ടിപിടിച്ചു  മാത്രമേ   കിടക്കു….

തൻ്റെ    അടുത്ത്   വന്നിരുന്നു   കവിളിൽ   അമർത്തി   ചുംബിച്ചു   ആദി   പറഞ്ഞ  കേട്ടു   മാധവൻ   അവനെ   ചേർത്തു   പിടിച്ചു….

എങ്കിൽ    ശരി   ഗുഡ് നൈറ്റ്….

തൻ്റെ  തലയിൽ   തലോടി   എണീറ്റു   പോയ   മാധവനെ   നോക്കി   ആദി   മീരയെ   കെട്ടിപിടിച്ചു…….

അച്ഛാ    എനിക്ക്   ദച്ചുവിനേ   കല്യാണം  കഴിക്കാൻ   പറ്റുമോ?…

തൻ്റെ    അടുത്ത് വന്നിരുന്നു   ആദി   ചോദിച്ച   ചോദ്യം  കേട്ടു   ജഗത്   വാ  പൊളിച്ചു   മീരയെ   നോക്കി…

ഡാ   ഭയങ്കരാ    ഏഴ്   വയസു   അടുത്ത   മാസമെ   ആവു    ഇപ്പോഴെ   നിനക്ക്   കെട്ടണോ?.. അതും   വേറെ   ആരെയും   അല്ല ദച്ചുവിനേ   അവൾ   നിൻ്റെ   അനിയത്തി   അല്ലേ?…

ജഗത്   ചോദിച്ച   കേട്ടു   ആദി   മീരയെ   കെട്ടി പിടിച്ചു …

അമ്മുമ്മ   പറഞ്ഞത്   എൻ്റെ   അനിയത്തി   പെണ്ണ്   അമ്മയുടെ   വയറ്റിൽ   ആണന്ന  എങ്കിലും   എന്തിനാ   അമ്മ    എൻ്റെ   അനിയത്തിയെ    വിഴുങ്ങിയത് ?…

തന്നെ    ആലോചിച്ച്   ഇരുന്ന  ആദിയെ   നോക്കി   ജഗത്   ചിരിയോടെ   മീരയെ   നോക്കി… മീര    അവനെ   ചേർത്തു  പിടിച്ചു   കവിളിൽ   ചുണ്ട്   അമർത്തി……

ആദി   മോനെ  അമ്മയുടെ വയറ്റിൽ   ഉള്ള     ഈ   പെണ്ണ്   മാത്രം അല്ല    ദച്ചു   പെണ്ണും   മോൻ്റെ    അനിയത്തി   ആണ്    അമ്മയെയും   സച്ചി  മാമ്മനെയും   പോലെ    അച്ഛനെയും   ദേവ  അപ്പച്ചിയെയും   പോലെ   മനസിൽ   ആയോ?…

ജഗത്      പറഞ്ഞ കേട്ട്    ചിരിയോടെ   ആദി   അവനെ   കെട്ടിപ്പിടിച്ചു   ഒപ്പം   കിടന്നു…

ജഗത്   സാറേ   മറന്നോ   നാളെ   ഏഴാം   മാസത്തെ   ചടങ്ങ്   ആണ്   ഞാൻ   പോണ   ദുഃഖം   ഒന്നും   മുഖത്തില്ലല്ലോ?…

ഉറങ്ങി   കിടന്ന   മോനെ   തലോടി   തൻ്റെ    ഒപ്പം   വന്നു  കിടന്നു   മീര   പറയുന്ന കേട്ടു    ജഗത്   അവളുടെ   നിറ വയറിൽ  കൈ  ചേർത്തു …അച്ഛൻ്റെ    ചൂട്    അറിഞ്ഞു   ഉള്ളിലെ   ആൾ   ശക്തിയിൽ    അനങ്ങി…..

എന്തിനാടി   എനിക്ക്   സങ്കടം   ഇവിടന്ന്.   രാവിലെ   10   മണിക്ക്   പോയാൽ   ഉച്ചക്ക്    1 മണിക്ക്   നി   ഇവിടെ   തിരിച്ചു   എത്തും   പിന്നെന്ത്…..

ജഗത്   പറഞ്ഞ   കേട്ടു   മീര  അവനെ   ഇരുത്തി   ഒന്നു   നോക്കി…

ഒന്നു   പോ   സാറേ   ഏഴാം   മാസം   ഇഞ്ചയും   നെയ്യും   ഭർത്താവിൻ്റെ   അമ്മയുടെ   കയ്യിൽ   നിന്നും  വാങ്ങി   വീട്ടിൽ   പോയാൽ   പ്രസവം  കഴിഞ്ഞ്  കുഞ്ഞു   ആയിട്ടെ  തിരിച്ചു   വരാവു   അങ്ങനെ ആണ്  ആചാരം..പിന്നെ   ഇപ്പൊ   പെടിക്കാനും   ഇല്ല   ഇന്ദ്രജിത്തിൻ്റെ   വീട്ടിൽ   ആരും   ഇല്ലല്ലോ   നിങ്ങളെ   പേടിച്ചു   അവർ   നാട് വിട്ടു..അവൻ്റെ   കാലു   ഓക്കെ   ഇപ്പൊ   റെഡി   ആയി   നടക്കാൻ   തുടങ്ങിയോ   ആവോ?  എന്നാലും.  എൻ്റെ   സാറേ   ഇജാതി   ഇടി…

തന്നോട്   കുടുതൽ   ചേർന്ന്    കിടന്നു  മീര   പറഞ്ഞ  കേട്ട്   ചിരിയോടെ   ജഗത്   അവളെ   നോക്കി…

ഹ   അല്ലേൽ   അവർക്ക്   അറിയാം   അവരുടെ മോൻ   എൻ്റെ   കൈ   കൊണ്ട്   തീരും   എന്നത്…നെയ്യും   ഇഞ്ചയും   വാങ്ങി   പോക്ക്  ദ്ദേ   ഞാൻ   ഒരു   കാര്യം   പറയാം   ഉച്ചക്ക്   ഞാൻ   വിളിക്കാൻ    വരുമ്പോൾ   ഇങ്ങു   പൊരണം   അല്ലേൽ   എൻ്റെ   സ്വഭാവം   മാറും ..ബാക്കി   ഉള്ളവൻ   നിന്നെയും   മോനെയും   കാണാതെ   ഇരിക്കാൻ   പറ്റാത്ത   കൊണ്ടാണ്   ഡെയ്‌ലി.  തൃശൂർ   വരെ   പോയി   വരുന്നത്   ട്രെയിനിൽ   ഇരുന്നു   ഉറങ്ങി   എനിക്ക്   മടുത്തു …

വരും   സാറേ   സാറിൻ്റെ   ഈ   പെർഫ്യൂം   മണം   ഇല്ലാതെ   എനിക്ക്   ഉറങ്ങാൻ   പറ്റില്ല   അല്ലാതെ   ഈ   നെഞ്ചിൽ   കിടന്നാൽ   മാത്രമേ   ഉറക്കം   വരു  അങ്ങനെ   ഒന്നും   ഇല്ല …

ഒരു   ചിരിയോടെ   തൻ്റെ   നഗ്നമായ  നെഞ്ചിലേക്ക്   തല   എടുത്തു   വെച്ച   മീരയെ   ജഗത്   ചേർത്തു   പിടിച്ചു   നെറുകയിൽ   ചുണ്ട്   അമർത്തി…

എനിക്ക്   ചിലങ്ക  കെട്ടി     ഒരു   ഡാൻസ്   കളിക്കാൻ   തൊന്നുവാ?..

എന്തോ? എങ്ങനെ?  എങ്കിൽ   കൊല്ലും   പന്നി   നിന്നെ   ഈ.  ട്രോഫി   ഒന്നു.  ഉള്ളിൽ   ആവാൻ   ഞാൻ   പെട്ട പാട്   ഡെലിവറി   കഴിയുന്ന   വരെ   ഡാൻസ്   എന്നു  മിണ്ടിയ …  അറിയാലോ   മീര   എന്ത്   ട്രീറ്റ്മെൻ്റ്  ചെയ്തു   എന്നു   ഒരിക്കലും   ഉണ്ടാവില്ല   എന്നു   കരുതിയത്   ആണ്   ഒരു   കുഞ്ഞു..പ്ലീസ്   സുക്ഷിക്കണെ   പൊന്നെ….

ജഗത്   പറയുന്ന   കേട്ടു   ചിരിയോടെ   മീര   അവൻ്റെ   താടിയിൽ   തൻ്റെ   പല്ലുകൾ   ആഴ്ത്തി   കൈ   കോർത്തു   വലിച്ചു….

അല്ലേലും   ദേഷ്യം   വന്നാൽ   എൻ്റെ   ജഗത്   സാർ   മുടിഞ്ഞ   ലൂക്ക്   ആണ് ..എന്ന   ഗ്ലാമർ   ആന്നെ..നിങ്ങളുടെ   ഫോട്ടോ കോപ്പി   ആണ്   ആദി…

വീണ്ടും   തന്നിലേക്ക്   ചേർന്നു     കിടന്ന   അവളെ   നോക്കി   ജഗത്   എണീറ്റു   അവളുടെ   വയറിൽ   അമർത്തി ചുംബിച്ചു  ജഗതിൻെറ   കയ്യിൽ   ഇരുന്ന   ചിലങ്ക   ഒന്നു   കിലുങ്ങിയതും   കുഞ്ഞു   ശക്തിയിൽ  അവൻ്റെ   കൈ   വെച്ച    അവിടെ   അനങ്ങാൻ   തുടങ്ങി ..

കേട്ടോ   മുത്തേ   പക്ഷേ   നി   നിൻ്റെ    അമ്മയെ   പോലെ   ആയ   മതി   ആ   നീണ്ട  മുടിയും   പിന്നെ   ഭംഗിയുള്ള   നിളം   ഉള്ള   മുക്കും  ..  ചന്ദന ഗന്ധവും   ഉള്ള   ഒരു   മാലാഖ.. നിനക്ക്   വേണ്ടിയാണ്   ഇനിയുള്ള   കാത്തിരുപ്പ്…

ജഗത്   പറഞ്ഞ   കേട്ട്   ചിരിയോടെ   മീര   അവനെ   ഇറുക്കി   പുണർന്നു   അച്ഛൻ്റെ   ചൂട്   അറിഞ്ഞു   കുഞ്ഞു   കുടുതൽ   ശ്കതിയിൽ   അനങ്ങി   തുടങ്ങി…

കിച്ചു   ഏട്ടൻ്റെ   സ്നേഹം   ആണ്   എന്നെ   സുന്ദരി   ആക്കുന്നത്   നിങ്ങളെ   പോലെ   എന്നെ   സ്നേഹിക്കാൻ   ആർക്കും   പറ്റില്ല   ഇനിയുള്ള   എല്ലാ   ജന്മങ്ങളിളും   സാർ   തന്നെ   എൻ്റെ   പാതി   ആവണം   എന്നാണ്   എൻ്റെ   ആഗ്രഹം…

അപ്പോ   ഇനിയുള്ള   ജന്മങ്ങളിളും   നിന്നെ   ഞാൻ.  സഹിക്കണം   ഹ   വിധി   നി   ഇപ്പോളും   പോയി   കുളിച്ചൊരുങ്ങി.  എന്താ   മണം   ഇവിടെ   ആണ്   ഞാൻ   പതറുന്നത്..

തൻ്റെ   അടുത്ത്   മുഖം   അടുപ്പിച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   അവൻ്റെ   താടിയിൽ   കൈ   കോർത്തു   വലിച്ചു…

ഒരു   കിസ്സ്   വേണേൽ   പറഞ്ഞ   പോരെ    ഇങ്ങനെ   സോപ്പ്   വേണോ?   കാള   വാലു   പോക്കുമ്പോ   തന്നെ   അറിയാം…

നി   കിസ്സ്   തരണ്ട   ഞാൻ   തന്നോളം.  അതാ  ഹീറോയിസം   എന്താ   തരട്ടെ…

മുഖം   അടുപ്പിച്ചു    ജഗത്   ചോദിച്ച   കേട്ടു.  മീര   തൻ്റെ   തല   അനക്കി .. മുക്കുത്തി   ഇട്ട   മുക്കിൽ ചുംബിച്ചു   തുടങ്ങി  അധരം   അതിൻ്റെ   ഇണയിൽ    എത്തി   നിന്നു ….

  I love   you   കിച്ചു   ഏട്ടാ   ജഗത്   മാധവ്   ഇല്ലാതെ   ഈ   മീര   ഒരിക്കലും   പൂർണ്ണം   ആവില്ല …

ഞാൻ   നിന്നോട്.  I love you to   പറയില്ല   മീര  കാരണം   നിന്നോട്   ഉള്ള   എൻ്റെ   സ്നേഹം   വാക്കുകൾക്കും   അതിതം   ആണ്   നി   എനിക്ക്     ഭ്രാന്ത്   ആണ്   ഏതു   തടവറയിൽ   കുടുക്കി   ഇട്ടാലും   പൊട്ടിച്ചു   നിന്നിലേക്ക്   ഒഴുകുന്ന     നിന്നിലേക്ക്   മാത്രം   ഒഴുകുന്ന.   ഭ്രാന്ത് …

തൻ്റെ  നെറുകയിൽ   അമർത്തി   ചുംബിച്ചു   ജഗത്   പറയുന്ന   കേട്ടു   മീര   അവനിലേക്ക്   ചേർന്ന്   കിടന്നു   അവൻ്റെ   നഗ്നമായ   നെഞ്ചില്   അമർത്തി   ചുംബിച്ചു    അടുത്ത്   കിടന്ന   ആദിയെ   തലോടി   ജഗതിൻ്റെ  കൈകൾ   മീരയുടെ   നിറ വയറിൽ   അമർന്നു   തങ്ങളുടെ   ജീവിതത്തിലെ   പുതിയ   പ്രതീക്ഷയേ   ചേർത്തു   പിടിച്ചു   ജീവിതത്തിലേക്ക് ….

അവസാനിച്ചു   എന്നു   എഴുതാൻ   മടിയാണ്   ജഗതും   മീരയും   ആദിയും   വരുന്ന   മാലാഖയും  ഒത്തിരി   കാലം   ജീവിക്കട്ടെ   പിന്നെ    സച്ചിയും അവൻ്റെ   മാത്രം   നന്ദയും  കുഞ്ഞു   ദച്ചുവും … സദാ റോമൻസ്   theme തന്നെ ആയിരുന്നു   മനസിൽ.  പക്ഷേ   ഇടക്ക്   ഒന്നു മാറി ചിന്തിച്ചു   നല്ല പൊങ്കാല കിട്ടി  എങ്കിലും happy ആണ്   സ്നേഹം   പിന്നെ   മായ മയൂരം   എന്ന   വാക്കിൻ്റെ  അർത്ഥം   മയൂരം.  എന്നൽ മയിൽ   ഡാൻസ്  ജീവൻ   ആയ    നായിക   ആയത്  കൊണ്ടാണ്   ആ പേര്    .. എല്ലാവരോടും സ്നേഹം  പിന്നെ   ” ദേവനന്ദ” എന്നും   മനസിൽ   ഉണ്ടാവും   മീര   എന്ന   എൻ്റെ   ഹീറോയിനിൽ   നിന്നും   ഒരു   പിടി   മുകളിൽ   ഇഷ്ടം   സച്ചിയുടെ   നന്ദയുടെ  അടുത്താണ് സച്ചിൻ   എഴുതി തുടങ്ങിയപ്പോൾ   തന്നെ   എൻ്റെ   മനസിൽ   വന്ന   മുഖം  ഗോവിന്ദ് പത്മസൂര്യയുടെ   ആണ്    ഇവിടന്നും   ഐബി   നിറയെ   പൊങ്കാല   കിട്ടി   എല്ലാവരോടും   സ്നേഹം എത്ര   പേർക്ക്  ക്ലൈമാക്സ് ഇഷ്ടം ആയി എന്നറിയില്ല എങ്കിലും സ്നേഹം

 

 

Aswathy Umesh Novels

ലക്ഷ്മി

 

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!