Skip to content

മായ മയൂരം – 36

maya-mayooram

കിച്ചു    ഏട്ടൻ   എന്താ   കോളേജിൽ   നിന്നും   താമസിച്ചു   ആണോ   ഇറങ്ങിയത്?…

അല്ല   എന്താ?…

മീരയുടെ   ചോദ്യം   കേട്ട്   ഇട്ടിരുന്ന   ഷർട്ട്     ഊരി    അവളുടെ   കയ്യിൽ   കൊടുത്തു   കൊണ്ട്   ജഗത്   അവളെ   ഒന്നു   നോക്കി…

വരാൻ   ഇത്രയും    ലേറ്റ്   ആയ  കൊണ്ട്   ചോദിച്ചതാ…

ഞാൻ   ദേവയുടെ   റൂമിൽ   ഉണ്ടായിരുന്നു   അവൾക്ക്   നല്ല    വോമിറ്റിങ്   പിന്നെ   ബേബിയുടെ   അനക്കവും   തുടങ്ങി   നി   ഇതൊന്നും   അറിഞ്ഞില്ല    ഒന്നുകിൽ   പഴയ    പോലെ കോളേജിൽ    വന്നു   തുടങ്ങൂ   മീര   ഇവിടെ   നിന്നത്   കൊണ്ട്   എന്താ   പ്രയോജനം   ദേവയുടെ  കാര്യം   നോക്കാൻ   അമ്മ   ഉണ്ട്…

ഒരു  കുറ്റപ്പെടുത്തൽ   പോലെ   ഉള്ള   ജഗതിൻ്റെ   സംസാരം   കേട്ടു   സങ്കടത്തിൽ   മീര   അവനെ  നോക്കി…അവളുടെ   സങ്കടം   അറിഞ്ഞു   ജഗത്   അവളെ   തന്നിലേക്ക്   ചേർത്തു  പിടിച്ചു    അവളുടെ   നീണ്ട  മുടി   മാറ്റി   പുറം കഴുത്തിൽ   ചുംബിച്ചു…

നിന്നോട്   ഞാൻ   പറഞ്ഞതല്ലേ   മീര   ഈ   പ്രഗ്നൻസി   കടമ്പ   കടക്കാൻ   ബുദ്ധിമുട്ട്   ആണന്നു   ഈ   അഞ്ചു   മാസങ്ങൾ   ആയി   നിൻ്റെ   മനസ്സ്   എനിക്ക്   അറിയാം   ഒരു   കുഞ്ഞു   വരും   എന്നുള്ളതിൽ   നി   ഹാപ്പി   ആണ്    അതു   മാറ്റി   നിർത്തിയാൽ   നിൻ്റെ   മനസിലെ  ചിന്ത   എന്തൊക്കെ   ആണ്  മോളേ….

ജഗത്   ചോദിച്ച   കേട്ടു   ഒരു   ചിരിയോടെ   മീര   അവൻ്റെ   നഗ്നമായ    നെഞ്ചിലേക്ക്   ചാഞ്ഞു…

 നമ്മുടെ   കുഞ്ഞിൻ്റെ   അനക്കം കിട്ടി തുടങ്ങി  ഞാൻ   കൈ   വെച്ചപ്പോ   എനിക്കും  കിട്ടി    നമ്മുടെ   പ്രാണൻ്റെ   തുടിപ്പ്   അറിയണം   കിച്ചു   ഏട്ടാ   പറഞ്ഞറിയിക്കാൻ   ആവില്ല   ആ നിർവൃതി   അറിയണ്ടേ….

തൻ്റെ   മറുപടിക്ക്   കാത്തു  നിന്ന   മീരയെ   ജഗത്   സങ്കടത്തിൽ  നോക്കി…

അറിയണം കഴിഞ്ഞ   അഞ്ചു   മാസം   വരെ   ഒരേ  പാത്രത്തിൽ   ആഹാരവും കഴിച്ചു   ഒരേ ബെഡിൽ  കിടന്നു   ഉറങ്ങുന്നവർ   ആയിരുന്നു   ഞാനും ദേവയും  ഇപ്പൊ   അവളുടെ  അടുത്ത്  ഇടപെഴുകാൻ   എനിക്ക്   പേടിയാണ്   എന്തോ    ഒരു   നെഗറ്റീവ്   വൈബ്    രൂപേഷ്   പറഞ്ഞത്   കേട്ടപ്പോൾ   ഒരു   ഭയം..

എന്ത്   ഭയം   എന്താ   രൂപേഷ്   സാർ   പറഞ്ഞത്….

ദേവക്ക് .  കുഞ്ഞിൻ്റെ   അടുത്തുള്ള   സ്നേഹം   കുഞ്ഞിൻ്റെ  അച്ഛൻ്റെ   അടുത്തു   തോന്നാം .. അതു   പോലെ   എനിക്കും   കുഞ്ഞിൻ്റെ   അമ്മയുടെ   അടുത്ത്   സ്പെഷ്യൽ   ഫീലിംഗ്   തോന്നാം   എന്നൊക്കയായിരുന്നു   രൂപേഷ്   പറഞ്ഞത്..    അറിയില്ല   മീര   ആ   പേടി   ആ   ചിന്ത    എൻ്റെ   മനസ്സിനെ   കീറി മുറിക്കുന്നു   മുന്നു   വർഷങ്ങൾ   എന്നൊക്കെ   പറഞ്ഞു  എങ്കിലും   ഞാൻ   ഇപ്പൊ   ഏറ്റവും   കാത്തിരിക്കുന്നത്   ദേവയിലുടെ. വരുന്ന  നമ്മുടെ   ജീവിതത്തിന് വേണ്ടിയാണ്   ഇപ്പൊ  ഒരുപാട്   കൊതിക്കുന്നു   ആ   കുഞ്ഞിന്   വേണ്ടി.. അവളുടെ   വീർത്തു   തുടങ്ങിയ   വയർ   കാണുമ്പോൾ   ഞാൻ  പോലും   അറിയാതെ   എൻ്റെ   ഉള്ളിലെ   അച്ഛൻ   അറിയാതെ   ഉണരും  എൻ്റെ  കുഞ്ഞിനെ  ഒന്നു   തലോടാൻ   മനസു   കൊതിക്കും   പക്ഷേ….

ജഗത്   പറഞ്ഞ  കേട്ടു   മീര   ഒരു  ഞെട്ടലോടെ   അവനെ   നോക്കി…

എന്തൊക്കെ   ആണ്   ഈ   പറയുന്നത്   ആ കുഞ്ഞ്   അറിയണ്ടത്  കിച്ചു   ഏട്ടൻ്റെ   ശബ്ദം   ആണ്    സ്പർശനം   ആണ്   ഈ   തലോടൽ   ആണ്   അകന്നു   മാറല്ലെ  പ്ലീസ്   പെട്ടന്ന്   എന്താ  പറ്റിയത്   എന്നെ   പറ്റി   ചിന്തിച്ചു   ആണോ?. ദേവ   ചേച്ചിയെ   ഇത്രയും   വിശ്വാസം  ഇല്ല  പാവം   ഇതൊക്കെ   കേട്ടാൽ   ചേച്ചിക്ക്   സഹിക്കാൻ പറ്റില്ല എനിക്ക്   എന്നേക്കാൾ   വിശ്വാസം   കിച്ചു   ഏട്ടനെ   ആണ്  ….

ഒന്നൂടെ   തൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു   മീര   പറഞ്ഞ   കേട്ട്   ജഗത്   അവളുടെ  നെറുകയിൽ   ചുണ്ടമർത്തി…

ദേവ   അങ്ങനെ   ആണ്   എന്നൊന്നും   ഞാൻ   പറയില്ല   സ്വാർഥത   ആണ്   മനുഷ്യരെ   അന്ധരാക്കുന്നത്   കുഞ്ഞ്   എന്ന   സ്വാർഥത   നീയും   നീ   എന്ന   സ്വാർഥത   ഞാനും   കാണിച്ചു . ഇതിനൊക്കെ   ഇടയിൽ   ജീവിതം   പോയത്   അവളുടെ   ആണ് ..

ജഗത്   പറഞ്ഞ   കേട്ടു   സങ്കടത്തിൽ   മീര   അവനെ   നോക്കി…

സോറി   കിച്ചു   ഏട്ടാ  എല്ലാർക്കും   എന്നോട്   ഇപ്പൊ   ദേഷ്യം   ആണ്   എൻ്റെ   തീരുമാനങ്ങൾ   തെറ്റി   എന്ന   രീതിയിൽ   ഈ   അഞ്ചു   മാസങ്ങൾക്കിടയിൽ  എപ്പോ   വിളിച്ചാലും   അനു   ചേച്ചി   വഴക്ക്   പറയും  രജി ചോദിച്ച   ചോദ്യങ്ങൾക്ക്   ഉത്തരം  കിട്ടാതെ   ഞാൻ   നിന്നു   ഉരുകും..   പക്ഷേ   ആരും   എന്നെ   മനസിൽ  ആക്കുന്നില്ല   എൻ്റെ   ജീവിതത്തിൽ   എന്താണ്   കിച്ചു   ഏട്ടാ  ഞാൻ   ആഗ്രഹിച്ചത്   കിട്ടിയത്  ..  കിട്ടി   എങ്കിൽ   തന്നെ   സന്തോഷം    ആയി   ഇരിക്കാൻ   പറ്റിയത്…സ്വന്തം   അമ്മയിൽ   തുടങ്ങി   നമ്മുടെ   മോളിൽ   എത്തി  നിൽക്കുന്ന   നഷ്ടങ്ങൾ   ഇടയിൽ   പലരും   മോഹിച്ച   നിങ്ങളെ   ഭർത്താവ്  ആയി   കിട്ടി   അതും   ജീന   പറഞ്ഞ   പോലെ   കോളജിൽ  അന്നുണ്ടായ ഇഷ്യൂ   കൊണ്ട്   മാത്രം   വേദ ലക്ഷ്മി   അവൾക്ക്   ഒക്കെ   നിങ്ങളോട്   അടങ്ങാത്ത   പ്രണയം   ആണ്    ഒരിക്കലും   ഇങ്ങനെ   ഒരു   ശല്യായി   ജീവിക്കണം   എന്നു   ആഗ്രഹിച്ചില്ല   മരിക്കാൻ   എനിക്കു   പേടിയാ   പെട്ടന്ന്     പൊട്ട  ബുദ്ധിയിൽ    തോന്നുക   എങ്ങോട്ട്   എങ്കിലും   ഓടി   പോവാൻ   ആണ്   പക്ഷേ   എനിക്ക്   കിച്ചു   ഏട്ടനെ   വിട്ടു   എങ്ങും   പോവാൻ  പറ്റില്ല   ഈ   ചേർത്തു  നിർത്തലും  സാമീപ്യവും  ഈ  ഗന്ധവും   ഒന്നും   എനിക്ക്   ചുറ്റും   ഇല്ലെങ്കിൽ   ഞാൻ   നെഞ്ച്   പൊട്ടി   മരിച്ചു   പോവും   അത്രയും   ഞാൻ   നിങ്ങളെ….

ബാക്കി   പറയാതെ   വീണ്ടും   തൻ്റെ   നെഞ്ചിലേക്ക്   കുടുതൽ   ചേർന്നു   നിന്നു   നെഞ്ചില്  അമർത്തി ചുംബിച്ച  മീരയെ  ജഗത്   ചേർത്തു  പിടിച്ചു   ആ   കണ്ണീരിൻ്റെ   ചൂട്   തൻ്റെ   ശരിരം   മൊത്തം   ചുട്ടു  പൊള്ളിച്ചത്  പോലെ   അവന്  തോന്നി….

നി   എന്നെ   സ്നേഹിക്കുന്നത്തിൽ   ആയിരം   ഇരട്ടി   ഞാൻ   നിന്നെ   സ്നേഹിക്കുന്നു  മീര .. നിന്നെ   മരണത്തിനും ഭ്രാന്തിനും  ഒന്നു  വിട്ടു   കൊടുക്കാൻ   വയ്യാത്ത   കൊണ്ടാണ്   നിനക്കൊപ്പം   ഞാൻ   ഇങ്ങനെ   നിൻ്റെ   ഇഷ്ടങ്ങൾക്ക്   ഒപ്പം …  ഇപ്പോളും   എനിക്കറിയില്ല   ദേവ  അവളുടെ   മനസ്സിൽ   എന്താണ്   ഇപ്പൊ   ഉള്ള   വികാരം   എന്നു ….  ഇപ്പോ   അവളൊരു   അമ്മ   ആണ്   നൊന്തു  പ്രസവിച്ച   കുഞ്ഞിനെ   വിട്ടിട്ട്   പോവുക   എന്നത്.  അത്ര   ഈസി   ആയ   കാര്യം   അല്ല   ദേവക്ക്   ലണ്ടനിൽ   പോണം   എന്നൊക്കെ   അവള്   പറയുന്നു   പക്ഷേ   കുഞ്ഞിനെ   വിട്ടിട്ടു   പോവും   എന്നുള്ളതിൽ   എന്താണ്   ഉറപ്പ്   ഒരു   എഗ്രിമെൻ്റ്   മാത്രം  കയ്യിൽ   ഉണ്ട്   പോയില്ല   എങ്കിൽ   നിൻ്റെ   തൊട്ടു   മുന്നിൽ   നിൻ്റെ   ആരും   അല്ലാതെ   ആ  കുഞ്ഞു   വളരും   നിനക്ക്   പേടി   തോന്നുന്നില്ലേ   മീര….

ജഗത്   ചോദിച്ച   കേട്ടു   മീര  അവനിൽ   നിന്നും   അകന്നു   മാറി   ടവ്വൽ   എടുത്ത്   കയ്യിൽ   കൊടുത്ത്  കൊണ്ട്   അവനെ  ചിരിയോടെ  നോക്കി…

ഉദരത്തിൽ  ജന്മം   കൊണ്ട   ജീവനെ   പോലും   എനിക്ക്  കിട്ടിയില്ല   പക്ഷേ   ദേവ ചേച്ചിയുടെ   ഉള്ളിൽ    ഉള്ള  നമ്മുടെ   കുഞ്ഞിനെ  എന്നും   കണ്ടാൽ   മാത്രം    മതി   ഒരമ്മയുടെ   വേദന   എനിക്കറിയാം  ചേച്ചിയുടെ   സ്വഭാവം  ചിലപ്പോൾ   മാറും  എന്നൈക്കെ   അറിഞ്ഞു   തന്നെ   ആണ്    ഇത്രയും   വലിയ   പരീക്ഷണം …  ഒരിക്കലും   ചെയ്ത   തെറ്റ്   ന്യായികരിക്കുന്നത്   അല്ല   ആ   കുഞ്ഞു   മുഖം   ഒന്നു  കണ്ടാൽ   മതി       .. ഞാൻ   സ്വയം   എടുക്കുന്ന   തീരുമാനങ്ങൾ  എല്ലാം   തെറ്റാണ്    അങ്ങനെ   തന്നെ   ആവും   ഇതും   പക്ഷേ   കിച്ചു   ഏട്ടൻ   പറഞ്ഞ   മുന്നു  വർഷങ്ങളിൽ    ഞാൻ   പറഞ്ഞത്   തന്നെ   വീണ്ടും   പറയുന്നു   വലിയ   മാറ്റം   ഒന്നും   നമ്മുടെ   ലൈഫിൽ   ഉണ്ടാവില്ല …   പിന്നെ      എനിക്കറിയാം   കിച്ചു   ഏട്ടൻ   എനിക്ക്   വേണ്ടി   ഒത്തിരി   വേദന   സഹിക്കുന്നുണ്ട്   എന്നെ   സ്നേഹിച്ചു   തുടങ്ങിയ   കാലം  തൊട്ടു   ഞാൻ   തന്നിരുന്നത്    മുഴുവൻ   വേദനയും   അപമാനവും   ആണ്   നിങ്ങളിലെ   പുരുഷൻ്റെ   ആഗ്രഹത്തിന്   നല്ലൊരു   ഭാര്യ   ആവാൻ   പോലും   എനിക്ക്   സാധിച്ചില്ല   അറിഞ്ഞു   കൊണ്ടല്ല   എങ്കിലും   പല  തവണ   മാറ്റി   നിർത്തി   സോറി ….

എനിക്കറിയാം  മീര   നിൻ്റെ  മനസു മറ്റെരക്കളും. ഇപ്പൊ   എന്താ   നിനക്ക്   നിന്നെ   ഒരു   കാരണം    കൊണ്ടും   ഞാൻ    മാറ്റി  നിർത്തില്ല   ആരും   മാറ്റി   നിർത്താൻ   സമ്മതിക്കുകയും   ഇല്ല .. വീണ്ടും   ഞാൻ   പറയുന്നു   നിനക്ക്    പകരം   എൻ്റെ   മനസ്സിൽ   ആരും   വരില്ല   അത്രയും   നി   എന്നിൽ   അലിഞ്ഞു  ചേർന്നു   ഞാൻ   പോലും   അറിയാതെ … കരയരുത്   ഈ   കണ്ണുകൾ   നിറയുന്നത്   എനിക്ക്    സഹിക്കാൻ  പറ്റില്ല  പൊന്നെ….

തൻ്റെ   മുക്കിൽ   മൃദുവായി   പല്ലുകൾ  ആഴ്ത്തി   ജഗത്   പറഞ്ഞത്   കേട്ട്   മീരയുടെ  കണ്ണുകൾ   ഒഴുകി   ഇറങ്ങി….

അനു   ചേച്ചിക്ക്   വിശേഷം   ഉണ്ട് ….

സച്ചി   വിളിച്ചു   പറഞ്ഞു    ആദ്യം   എന്നോടാണ്   പറഞ്ഞത്    നല്ലത്   അല്ലേ    സച്ചിക്ക്  കുട്ടികളിക്ക്   കൂട്ട്   ആയി   നിനക്ക്   പോണോ   അനുവിനേ   കാണാൻ….

വേണ്ട   ഇനി   ഞാൻ   ഇല്ല   ചേച്ചിയുടെ   അമ്മ   വന്നിട്ടുണ്ട്    അവരൊക്കെ   വലിയ  അന്ധവിശ്വാസങ്ങൾ   ഉള്ളവരാണ്    ഇനി   ഞാൻ   ചെന്നിട്ട്   എനിക്ക്   പേടിയാ   ഒരു   തവണ   അമ്മ   ആയി   എങ്കിലും  ഇനിയും   പ്രസവിക്കാൻ   സാധ്യത   ഇല്ലാത്ത   ഞാൻ   മച്ചിക്ക്   തുല്യം   ആണ്   അവർ   എന്തേലും   പറയും  പിന്നെ   സച്ചി   ഏട്ടൻ   അവരോട്   വഴക്കിടും   എന്നെ   കൊണ്ടുള്ള   എല്ലാ  ശല്യവും  ജഗത്   സാർ   മാത്രം   സഹിച്ച   പോരെ ….

തൻ്റെ   കവിളിൽ   തലോടി   മീര  പറയുന്ന   കേട്ടു   ജഗത്  അവളെ   ദേഷ്യത്തിൽ   നോക്കികൊണ്ട്   ബെഡിൽ  ഇരുന്നു….

നിന്നോട്   ഞാൻ   പല  തവണ   പറഞ്ഞു   ആ   വാക്ക്   പറയരുത് എന്ന്   എനിക്ക്   ഉറപ്പ്   ഉണ്ട്   നി   അമ്മ   ആവും   എന്തിനാ   മീര   എന്നെ   മനഃപൂർവം   ദേഷ്യം   പിടിപ്പിക്കുന്നത്….

അതോ   ദേഷ്യം   വന്നാൽ   സാറിനെ   കാണാൻ   മുടിഞ്ഞ  ഗ്ലാമർ  ആണ്   എന്താ   ഭംഗി   കിച്ചു   ഏട്ടൻ്റെ  ലുക്കിന്  ഒപ്പം   കട്ടക്ക്   നിൽക്കാൻ   എനിക്ക്   പറ്റില്ല   എങ്കിലും   എൻ്റെ   സാറേ   ഈ   താടി   കാണുമ്പോൾ   ആണ്….

തൻ്റെ   ഒപ്പം   വന്നിരുന്നു   താടിക്കുള്ളിൽ   കൈ   വിരലുകൾ   കടത്തിയ   മീരയെ   അവൻ   നോക്കിയിരുന്നു   ആ  കണ്ണുകളിൽ      തെളിഞ്ഞു   കണ്ട  വിഷാദ ഭാവം   അവനിൽ   നോവ്   പകർത്തി   എങ്കിലും   ആ   കുഞ്ഞിൻ്റെ   തുടിപ്പ്  അറിഞ്ഞപ്പോൾ   മുതൽ  അവൾക്ക്   ഉണ്ടായ   മാറ്റം   അവൻ  അത്ഭുതത്തോടെ   നോക്കി…

ഗ്ലാമർ ,താടി   മിണ്ടരുത്   ഞാൻ    ഒന്നു   തൊട്ടാൽ   ഉടൻ   വീട്ടിൽ   പോവാൻ   ബാഗ്   എടുക്കുന്ന   ദുഷ്ട  അല്ലേ  നി.. എനിക്ക്   ഇനി   പട്ടിണി  കിടക്കാൻ   വയ്യ   മീര   ഒരു   മാനുഷിക   പരിഗണന   തരണം   ഒരു    കടി   ഉമ്മ   താ   മീര   പ്ലീസ്…..

തൻ്റെ    താടിയിൽ   കൈ   വെച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   അവൻ്റെ   കവിളിൽ   ചുണ്ടമർത്തി….

ഈ   സ്പെഷ്യൽ  സ്പോട്ടിൽ   ഉമ്മക്ക്   ഒന്നും   സമയം   ആയില്ല   ആവുമ്പോൾ   തരും   ഇപ്പൊ   പോയി   ഫ്രഷ്   ആവൂ .. സിക്സ് പാക്കും   എയിറ്റ്   പാക്കും   കാണിച്ചു   നിൽക്കുന്നു   പോയി   കുളിക്കാൻ   നോക്കു   സാറേ … പിന്നെ   10 മിനിട്ട്   കൊണ്ട്   റെഡി   ആയി   വന്നാൽ   എൻ്റെ   ഒരു   ഡാൻസ്   കാണാം   ദേവ   ചേച്ചി   പറഞ്ഞപ്പോൾ   നോ   പറയാൻ   തോന്നിയില്ല… മാസങ്ങൾക്ക്   ശേഷം    ഒന്നു   കളിച്ചു   നോക്കം   പക്ഷേ   ചിലങ്ക  വേണ്ട   പോരു…

തൻ്റെ   വയറിൽ  കൈ   ചുരുട്ടി   ഇടിച്ചു    കൊണ്ട്  ചിരിയോടെ   നിന്ന   മീരയെ ജഗത്   അടി മുടി   നോക്കി…

ഡാൻസ്   ഒക്കെ   കളിക്കാൻ   തുടങ്ങിയ  കൊണ്ട്   എൻ്റെ  കാര്യത്തിൽ   തീരുമാനം   ഇന്നു   രാത്രി   ഉണ്ടാക്കണം   അല്ലേൽ   മോളേ   എല്ലാം   കയ്യിന്ന്   പോയി   ഞാൻ   TG രവി   ആവും   അതാ   അവസ്ഥ …..

തന്നെ   വീണ്ടും    ചേർത്തു   പിടിച്ചു   ജഗത്   പറഞ്ഞ  കേട്ടു   മീര   ചിരിയോടെ  അവനെ   നോക്കി….

അതൊക്കെ   രാത്രി   അല്ലേ  അപ്പോ   നോക്കാം   ഇപ്പൊ   എൻ്റെ   ഡാൻസ്   കാണാൻ  വാ… 

തന്നെ   നോക്കി   കണ്ണ്   രണ്ടും   ചിമ്മി   പുറത്തേക്ക്   പോയ   മീരയെ  നോക്കി   ജഗത്   ചിരിയോടെ    നിന്നു   ഫ്രഷ്   ആയി   ദേവയുടെ   റൂമിൽ   ചെല്ലുമ്പോൾ   മീരയുടെ   ഡാൻസിൽ   ലയിച്ചു   ഇരുന്ന   ദേവയെ   ജഗത്   ചിരിയോടെ   നോക്കി..പഴയ   വഴക്കളി   സ്വഭാവം  ഒക്കെ   മാറി  പക്വത   എത്തിയ   ഒരു   അമ്മയെ   പോലെ   വയറിനു  മുകളിൽ  ഒരു  കൈ   ചേർത്ത്   വെച്ചിരിക്കുന്നു.. താൻ   വന്നത്   പോലും   അറിയാതെ   ഡാൻസിൽ   ലയിച്ചു   ഇരുന്ന   അവൾക്ക്   അരികിൽ   ജഗത്   ഇരുന്നു..ഡാൻസ്   കളിച്ചു   കൊണ്ടിരുന്ന   മീരയുടെ   ചിലങ്കയുടെ   കിലുക്കത്തിൻ്റെ  കുറവ്   അവനിൽ   വേദന   പരത്തി   ആ ഒഴിഞ്ഞ കാലിൽ   ജഗത്   സങ്കടത്തിൽ  നോക്കി ….

ബഹുവിധ  മേളം  ബഹുതര  നാദം

അറിയാൻ   കരളിൽ   ഒരു   താളം

ബഹുവിധ  വർണ്ണം  ബഹുതര   ഭാവം

മിഴിയിൽ   പതിയാൻ  ഒരു  കിരണം

പനിമതീ   മുഖപടമാഭരണം

കരളിലെ  കദനവും  കാവ്യ മയം

തകധിമി തകധിമി ധിം.. ത..തോം

ധിമിതക ധിമിതക   ധിം.. ത..തോം

ശിവകര ഡമരു   ക ലയമായി  നാദം

ഋതുപദ  ഗതിയുടെ  നടയായി   താളം

സാഗര ചലനം  ആ… ആ..

പ്രകിതിയിലനഗ  ജതികളയി

വനലതയിളകും  ലയഗതി പവന കളയി

സ്വരകലിക ചടുലമോഴുകും അമൃത ഗംഗേ

തൻ്റെ  മുന്നിലെ   ഏറ്റവും   മനോഹരമായ   കാഴ്ചയിൽ   ലയിച്ചു   അതിൽ   ആസ്വദിച്ചു   ദേവ  ഇരുന്നു   ഒരു   സ്വർണ്ണ   മയുരത്തെ   പോലെ   മതി  മറന്നു   ആടി   മീരയും  ജഗത്   ആണേൽ   മീരയെയും   അവളുടെ    ചുവടുകളും   ശ്രദ്ധിക്കാതെ   ദേവയുടെ മുഖത്തും   വീർത്തു ഉന്തിയ   വയറിലും  കണ്ണും  നട്ടിരുന്നു   തൻ്റെ   സ്വപ്നത്തിൻ്റെ   തുടിപ്പ്   അറിയാൻ   ഒന്നു   തലോടാൻ , അമർത്തി ചുംബിക്കാൻ  കൊതിച്ചു  കൊണ്ട് ….

തുടരും….

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!