Skip to content

മായ മയൂരം – 38

maya-mayooram

ഞാൻ   നിന്നോട്   പറഞ്ഞു   മീര   നൊന്തു    പ്രസവിച്ചത്   ഞാൻ   അല്ലേ   അപ്പോ   ഈ   കുഞ്ഞിൽ   പൂർണ്ണ   അവകാശം  എനിക്കാണ് ..എൻ്റെ   കുഞ്ഞിനെ   ഞാൻ   ആർക്കും   വിട്ടു   തരില്ല …

കുഞ്ഞിനെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു     ദേവ   പറയുന്ന   കേട്ടു   മീര   കരച്ചിലോടെ   ജഗതിനേ   നോക്കി….

ദേവ  ചേച്ചി   പ്ലീസ്   ഇങ്ങനെ   ഒന്നും    പറയല്ലെ   എൻ്റെ   കുഞ്ഞിനെ   എനിക്ക്   താ   പറ   കിച്ചു   ഏട്ടാ  നമ്മുടെ  വാവ   ആണന്നു …

കിച്ചു   ഒന്നും    പറയില്ല    ഇനി   പറഞാൽ   തന്നെ   അമ്മയിലും   വലുത്   അല്ല   അച്ഛൻ  ..ഈ   ലോകത്ത്   ഈ   കുഞ്ഞിനു   മേൽ   മറ്റെരക്കാൾ   അവകാശം   എനിക്കാണ്   എനിക്ക്    എൻ്റെ   മോനെ   വിട്ടിട്ട്   പോവാൻ   കഴിയില്ല  അതു   കൊണ്ട്   ഞാൻ   പോവുമ്പോൾ   എൻ്റെ   കുഞ്ഞിനെയും   കൊണ്ടു   പോവും  ….

കിച്ചു   ഏട്ടാ    എൻ്റെ   കുഞ്ഞ്   അവനില്ലാതെ   എനിക്ക്   ജീവിക്കാൻ   പറ്റില്ല   തരാൻ   പറ   എൻ്റെ   കുഞ്ഞിനെ   ഞാൻ   എനി…എനിക്ക്    അവനെ   വേണം . ഇങ്ങു   താ   എ..എൻ്റെ…

  ബാക്കി    പറയാതെ    നിലത്തേക്ക്     വീണ   മീരയുടെ    മുഖം   കണ്ടൂ   ജഗത്    സ്വപ്നത്തിൽ   നിന്നും   ഞെട്ടി   ഉണർന്നു    ചുറ്റും   നോക്കി   എന്നെങ്കിലും   ഒരു   ദിവസം   ശരിക്കും  നടക്കാൻ   സാധ്യത   ഉള്ള   കാര്യങ്ങൽ   ഓർത്തു   തൻ്റെ   ശരിരം   തളരുന്ന   പോലെ   അവന്   തോന്നി… ബെഡിൽ  നിന്നും   എണീറ്റു   ദേവയുടെ   മുറിയിൽ   ചെന്നപ്പോൾ   ബെഡ്   ലാമ്പ്  വെട്ടത്തിൽ   രണ്ടു   അമ്മമാരുടെ   ഇടയിൽ   കിടന്നു   ഉറങ്ങുന്ന   ആ  പൈതലിനെ   അവൻ   കൗതുകത്തിന്   നോക്കി   നിന്നു..പെട്ടന്ന്   ഉണർന്നു  കരഞ്ഞു   തുടങ്ങിയ   കുഞ്ഞിനെ   മീര   തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു   പക്ഷേ   കുടുതൽ   ഒച്ചയിൽ   അവൻ   വിങ്ങി   പൊട്ടി   സങ്കടത്തിൽ   മീര   ദേവയുടെ   കയ്യിലേക്ക്   കുഞ്ഞിനെ   കൊടുത്തതും   അവളുടെ   മാറിലേക്ക്   അവൻ   പാലിന്   ആയി    തിരഞ്ഞു   കരച്ചിൽ   നിന്നു   കുഞ്ഞിന്   അടുത്ത്   ഇരുന്നു   അവൻ്റെ     തല   തലോടിയിരുന്ന   മീരയെ   സങ്കടത്തിൽ നോക്കി   ജഗത്  ആ   റൂം വിട്ടു….

നാളെ   അല്ലേ   മോൻ്റെ    നൂല്   കേട്ട്   പേര്   വല്ലതും   സെലക്ട്   ആക്കിയോ   കിച്ചു…

സച്ചി   ചോദിച്ച   കേട്ടു   ജഗത്   ചിരിയോടെ   അവനെ   നോക്കി…

അതൊക്കെ   നിൻ്റെ   പെങ്ങൾ   കണ്ടൂ   പിടിച്ചു  ആദവ്   കൃഷണ  ആദി   എന്നു   വിളിക്കും..   ജഗത്   വേണ്ട   പകരം   കൃഷണ   മതിന്ന്…

അതെന്താ   കൊച്ചിൻ്റെ   അച്ഛൻ്റെ   പേര്   മാറ്റി   ഇപ്പൊ   കൃഷ്ണൻ   എവിടന്നു   കുറ്റിയും   പറിച്ചു   വന്നു…

സച്ചി   ചോദിച്ച   കേട്ട്   ജഗത്   അവനെ   പുഞ്ചിരിയോടെ   നോക്കി…

ഇതൊക്കെ   ഞാനും   ചോദിച്ചു   ഉടൻ   അവള്   പറഞ്ഞത്   എന്തൊന്നോ   മീര   എന്നു   പറഞ്ഞാ   കൃഷ്ണൻ്റെ   പ്രിയപെട്ട  ഭക്ത   ആയിരുന്നു  പിന്നെ   ഭഗവാൻ   കൃഷ്ണൻ്റെ   പോലെ   നമ്മുടെ   കുഞ്ഞിനും   രണ്ടമ്മ   അല്ലേ   എന്നു   ചിരിയുടെ   മുഖം   മൂടി   ഇട്ടു   ആണ്   പറഞ്ഞത്    എങ്കിലും   ആ   വേദന   എനിക്കറിയാം   സങ്കടം   തോന്നും   ഒരു   വേലക്കാരിയെ   പോലെ   ദേവയുടെയും   കുഞ്ഞിൻ്റെയും   തുണിയും  നനച്ചു   അവരുടെ   കാര്യങ്ങളും   നോക്കി   ഞാൻ   പറഞ്ഞതല്ലേ  സച്ചി   ഇതൊന്നും   വേണ്ടിയിരുന്നില്ല   എന്നു   ആരും   കേട്ടില്ല ..ഇതിലും   അപ്പുറം    ആണ്   മറ്റന്നാൾ   കുഞ്ഞിനെ   ഏല്പിച്ചു   പോകുന്ന   ദേവയുടെ   അവസ്ഥ   എനിക്കറിയില്ല   സച്ചി ….

ജഗത്   പറഞ്ഞ   കേട്ടു   സങ്കടത്തിൽ   സച്ചി   അവനെ   നോക്കി..

എന്താ   ദേവ   ഇത്ര   പെട്ടന്ന്   പോണത് ?..

ഇപ്പൊ   ബാംഗ്ലൂരിലേക്കാണ്   പോണത്   അനിയത്തിയുടെ   കല്യാണ നിശ്ചയം   അച്ഛൻ   രണ്ടു   എങ്കിലും   അനിയത്തിയെ   അവൾക്ക്   ഇഷ്ടം   ആണ്… ഇനിയും   4.5 മാസം  എടുക്കും   വിദേശത്തേക്ക്   പോവാൻ   പക്ഷേ   ഇവിടെ   നിന്നാൽ   കുഞ്ഞിനോട്   കുടുതൽ   അടുക്കും   എന്നൊക്കെയുള്ള   പറച്ചിൽ  ഏതായാലും  ടിക്കറ്റ്   ഒക്കെ   ബുക്ക്   ചെയ്തു   പോവാൻ   റെഡി   ആയി   ഇതൊക്കെ   എങ്ങനെ   സാധിക്കുന്നു   എന്നാണ്   അറിയാത്തത്….

സമ്മതിക്കണം   കിച്ചു   അവളെ     ഒരു   അബോർഷൻ   മീരയെ   അത്രയും   തളർത്തി   ഇതിപ്പോ   സ്വന്തം   കുഞ്ഞിനെ   വിട്ടു   അവളുടെ  മനകട്ടി   ഭയങ്കരം   ആണ് ….

സച്ചി   പറയുന്ന   കേട്ടു   ജഗത്   അവനേ   സങ്കടത്തിൽ   നോക്കി…

എന്തു  മനകട്ടി      ഒന്നും   ഇല്ല   എല്ലാവരെയും   പോലെ   തന്നെ   അവളും   പക്ഷേ  എല്ലാം   എന്നോടുള്ള   സ്നേഹം.  കൊണ്ടു   തന്നെ   ആണ്   കൂടെ ജനിച്ചില്ല   എങ്കിലും.  ഇതു   പോലെ   ഒരു   സഹോദരി   ഒരു   ഭാഗ്യം   ആണ്   പക്ഷേ   അവളുടെ   ലൈഫ് …

അതിപ്പോ   എന്തു   ചെയ്യാൻ   പറ്റും   കിച്ചു   വിധി…

മതി   സച്ചി   ഒരു   ദുഃഖം   രേഖപെടുത്തൽ   ഒന്നും   വേണ്ട   നിൻ്റെ   പെങ്ങളുടെ   ലൈഫ്   നിനക്ക്   നോക്കണ്ടെ   അവളുടെ   സന്തോഷം   അല്ലേ   നിനക്ക്   വലുത്….

ദ്ദേ   കിച്ചു   മതി   നിർത്തിക്കോ  എൻ്റെ   പെങ്ങൾ   തന്നെ   ആണ്.  എനിക്ക്   വലുത്   പിന്നെ   എൻ്റെ   പെങ്ങൾ   നിൻ്റെ   ഭാര്യ   അല്ലേ    അവളുടെ   സന്തോഷം   അല്ലേ   നീയും   നോക്കിയത് ….

സച്ചി   പറയുന്ന   കേട്ടു   ജഗത്   അവനെ   ദേഷ്യത്തിൽ   നോക്കി…

ഹ   ഞാൻ   നോക്കി   കാരണം   നിൻ്റെ   പെങ്ങളെ   ഞാൻ   ഒത്തിരി   ഇഷ്ടപ്പെട്ടു   പോയി   എൻ്റെ   തല   ഒടുങ്ങുന്ന   വരെ   അവളും   കൂടെ   വേണമെന്ന്   തോന്നി   കുഞ്ഞ്   പോയത്   ആണ്   മീരയ്ക്ക്   ഭ്രാന്ത്   എങ്കിൽ   എനിക്ക്   മീരയുടെ   അടുത്ത്   ആണ്   ഭ്രാന്ത്  … സമ്മതിച്ചു   പോയി   ഇപ്പൊ   തോന്നുന്നു   ഒന്നും   വേണ്ടായിരുന്നു   പാവം   ദേവ…

സോറി   കിച്ചു   നി   സങ്കടപെടാനും ദേഷ്യപെടാനും   ഒന്നും   ഞാൻ   പറഞ്ഞത്   അല്ല   അതൊക്കെ   കഴിഞ്ഞില്ലേ   നമ്മൾ   പേടിച്ച    പോലെ   ഒന്നും   സംഭവിച്ചില്ല   ദേവ   നാളെ   കഴിഞ്ഞ്   പോവും .. അതു   പറഞ്ഞപ്പോൾ   ആണ്   മറ്റന്നാൾ   അനുവിനേ   അഡ്മിറ്റ്   ചെയ്യും   നി   കാണില്ലെ   ഹോസ്പിറ്റലിൽ   എനിക്ക്   പേടിയാ   അതാ…

എന്ത്   ചോദ്യം   ആണ്   സച്ചി   ഞാൻ   ഇല്ലാതെ   വരുമോ   ഞാൻ   കാണും   സച്ചിൻ   ജൂനിയർ   വരുമ്പോൾ   വരവേൽക്കാൻ … നി   ഇല്ലെങ്കിൽ    ഞാൻ   ഉണ്ടോ   അപ്പോ   നിൻ്റെ   കൂടെ   കട്ടക്ക്      കാണും…

ജഗത്    പറയുന്ന  കേട്ടു   സച്ചി        ചിരിയോടെ   അവനെ   നോക്കി   …

ദേവ    ചേച്ചിക്ക്   എന്നോട്   ദേഷ്യം   ഉണ്ടോ?..എന്നെ   ശപിക്കുമോ?…

പോവാൻ   റെഡി  ആയി    ഇറങ്ങിയ    ദേവ   മീര   ചോദിച്ച   കേട്ട്   ചിരിയോടെ   അവളെ   ചേർത്തു   പിടിച്ചു…

എന്തിന്   എൻ്റെ   മോനെ   നിന്നെ   പോലെ   സ്നേഹിക്കാൻ   ആർക്കും   പറ്റില്ല   പക്ഷേ   സങ്കടം   ഉണ്ട്   ഒരമ്മയുടെ   വേദന   പക്ഷേ   കുഴപ്പമില്ല   എപ്പോ   വേണമെങ്കിലും   ഓടി   വന്നു   കാണല്ലോ   പോട്ടെ….

നിറഞ്ഞ   കണ്ണുകളോടെ  ദേവ  കുഞ്ഞിൻ്റെ   നെറുകയിൽ   ചുണ്ട്   അമർത്തി .. അമ്മയുടെ   ചൂട്   അറിഞ്ഞു   ആദി   ഒന്നു   അനങ്ങി …

എന്താ   കിച്ചു   സെൻ്റി   ആണോ   ഞാൻ   ഇരങ്ങട്ടെ …

തൻ്റെ   അടുത്ത്    വന്നു   നിന്ന   ദേവയെ   ജഗത്   തന്നിലേക്ക്   ചേർത്തു   നെറുകയിൽ   ചുണ്ട്    അമർത്തി …

സോറി   ദേവ   ഞാൻ   എൻ്റെ   അവസ്ഥ   കൊണ്ടാണ്   എനിക്ക്…

ബാക്കി   പറയാതെ   തന്നെ   നോക്കിയ   അവനെ   ദേവ   ചിരിയോടെ  നോക്കി…

സങ്കടപെടല്ലെ   കിച്ചു   നിൻ്റെ   വേദന   കാണാൻ   വയ്യ   എൻ്റെ  മോൻ   നിൻ്റെ   കയ്യിൽ   അല്ലേ   പിന്നെന്താ   എൻ്റെ   സ്വഭാവം   നിനക്ക്   അറിയില്ലേ   ഒന്നു   കാണണം   എന്നു   തോന്നിയാൽ   കാർ  എടുത്തു   ഇങ്ങു   പോരും ..ഇനി   ലണ്ടനിൽ   ആണേൽ   ഫ്ലൈറ്റ്   എടുത്തു   ഇങ്ങു   പോരും   ഞാൻ   ഇടക്ക്   വരാം   വീഡിയോ   കാൽ   ചെയ്യാം..പിന്നെ   എൻ്റെ   പേര്   പറഞ്ഞു   രണ്ടും   അടി   കൂടരുത്   പോട്ടെ…

എല്ലാവരോടും    യാത്ര   പറഞ്ഞു   മീരയുടെ   കയ്യിൽ    ഉറങ്ങി കിടന്ന    കുഞ്ഞിനെ  തലോടി   കാറിൽ   കേറിയ   ദേവയെ   മീര   കണ്ണീരോടെ   നോക്കി..

ദേവ   ശ്രദ്ധിച്ച്   പോണെ   നിനക്ക്   മുടിഞ്ഞ   സ്പീഡ്   ആണ്…

ഒന്നു   പോ   കിച്ചപ്പ   ഞാൻ   ആദ്യം   ആയാണോ  ഡ്രൈവ്  ചെയ്യുന്നത് …

ചിരിയോടെ   വണ്ടി   സ്റ്റാർട്ട്   ആക്കിയ   അവളെ   കണ്ടതും   അറിയാതെ   ജഗതിൻ്റെ  കണ്ണുകൾ   നിറഞ്ഞു.. ഡ്രൈവ്   ചെയ്യുമ്പോളും   തൻ്റെ   മാറുകൾ   വിങ്ങുന്നതും   പാൽ   ചുരത്തി   ഡ്രസ്സ്   നനയുന്നതും   അറിഞ്ഞു   വണ്ടി   നിർത്തി   ദേവ    കണ്ണീരോടെ   തൻ്റെ   കണ്ണുകൾ   ഇറുക്കി   അടച്ചു….

കിച്ചു   ഏട്ടാ….

കുഞ്ഞിനെ    ഉറക്കി   കിടത്തി   തൻ്റെ   മടിയിലേക്ക്   വന്നിരുന്നു   താടിയിൽ   അമർത്തി   കടിച്ച   മീരയെ   ജഗത്   കൗതുകത്തോടെ   നോക്കി…

എന്താ   ഒരു   സ്പെഷ്യൽ   പ്രണയം  മോനെ  നിൻ്റെ   മാത്രം   ആയി   കിട്ടിയത്  കൊണ്ടാണോ?..

ജഗത്   ചോദിച്ച   കേട്ടു  മീര  ചിരിയോടെ  അവനെ   ഇറുക്കി  പുണർന്നു…

അല്ലന്നു  പറഞാൽ  കള്ളം  ആവും   മോനെ കിട്ടിയത്.  കൊണ്ട്    തന്നെ   ആണ്   ഞാൻ   ഇപ്പൊ   കിച്ചു   ഏട്ടൻ്റെ   കണ്ണിൽ   സ്വന്തം   കാര്യം   മാത്രം   നോക്കുന്ന   സ്വാർഥ അല്ലേ…

മീ…

ജഗത്   ബാക്കി   പറയും   മുന്നേ   ഉറങ്ങി കിടന്ന   കുഞ്ഞു   കരഞ്ഞു   തുടങ്ങി  മീര   അവനെ   ശ്രദ്ധേയോടെ   എടുത്തു   കുപ്പിയിൽ   കരുതിയ   പാൽ   വായിൽ   വെച്ചതും   ഒന്നു   ചപ്പിയിട്ടു      കുടിക്കാതെ കുഞ്ഞ്    കരഞ്ഞു   തുടങ്ങി   എന്നാൾ   വിശപ്പിൻ്റെ   വിളി   കൊണ്ടാവും   പിന്നീട്   അവൻ   പാല്   ചപ്പി  കുടിച്ചു   ഉറങ്ങി   തുടങ്ങി   അമ്മ   ഉണ്ടായിട്ടും   ആ   മാറിലെ   പാൽ   കുടിക്കാൻ   പറ്റാത്ത  ആ കുഞ്ഞിനെ   ജഗത്   സങ്കടത്തിൽ നോക്കി….

എന്നോടു   ദേഷ്യം   ഉണ്ടോ?…

തൻ്റെ   നെഞ്ചില്   തല   എടുത്തു   വെച്ചു   മീര  ചോദിച്ച   കേട്ട്   ജഗത്   അവളെ   ഒന്നു   നോക്കി.

എനിക്കറിയാം   കിച്ചു   ഏട്ടാ   ദേവ   ചേച്ചിയുടെ   അവസ്ഥ  ..

കഴിഞ്ഞത്   കഴിഞ്ഞു   ഇനി   അതിനെ   പറ്റി   പറഞ്ഞിട്ട്   എന്താ   ഞാൻ…

ബാക്കി   പറയും   മുന്നേ   തൻ്റെ   ഫോൺ   ബെൽ   കേട്ട്   ജഗത്   മീരയെ   നെഞ്ചില്   നിന്നും   മാറ്റി  എണീറ്റു  ഇരുന്നു …

 ഫോൺ  എടുത്തു   മറു തലക്കൽ   നിന്നും   പറഞ്ഞ   വാക്കുകൾ   കേട്ടു   നിറഞ്ഞ കണ്ണും   ഇടിത്തീ  വീണ   മുഖവും   ആയി   അവൻ   മീരയെ   നോക്കി   കണ്ണുകൾ   നിറഞ്ഞു   തുളുമ്പി….

തുടരും..

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!