ഹോസ്പിറ്റലിൽ എത്തിയപ്പോ കണ്ട കാഴ്ചയിൽ നടുങ്ങി കണ്ണീരോടെ മീര ജഗതിനേ നോക്കി ലേബർ റൂമിൻ്റെ വാതിലിൽ ഭിത്തിയിൽ ചാരി തറഞ്ഞു നിന്ന സച്ചിയെ കണ്ടതും ജഗത് കണ്ണീരോടെ അവൻ്റെ അടുത്തേക്ക് നടന്നു…
സ…സച്ചി…..
തൻ്റെ ചുമലിൽ കൈ വെച്ച ജഗതിനെ കണ്ടതും ഒരു പോട്ടികരച്ചിലോടെ സച്ചി അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…
കിച്ച എൻ്റെ അനു മോളേ തന്നിട്ട് അവൾ ഞാൻ ഇനി എന്തിനാ ജീവിക്കുന്നത് എനിക്ക് ….
ബാക്കി പറയാതെ തൻ്റെ നെഞ്ചിലേക്ക് വീണ അവനെ ജഗത് കണ്ണീരോടെ ചേർത്തു പിടിച്ചു.. ആ. മരണത്തിൻ്റെ ഞെട്ടലിൽ ലേബർ റൂമിനു മുന്നിൽ എല്ലാരും തറഞ്ഞു ഇരുന്നു….
കിച്ചു ഏട്ടാ അനു ചേച്ചി മരിച്ചിട്ട് ഒന്നര വർഷമായി സച്ചി ഏട്ടനെ എൻ്റെ അച്ഛനെ പോലെ ജീവിക്കാൻ വിടണോ? ദച്ചു മോൾക്ക് ഒരു അമ്മയെ വേണ്ട സച്ചി ഏട്ടൻ സമ്മതിക്കില്ല പക്ഷേ കിച്ചു ഏട്ടൻ വേണം സമ്മതിപിക്കാൻ ദേവ ചേച്ചി മോനെ പോലും കാണാതെ ഇത്രയും നാൾ ലണ്ടനിൽ ഞാൻ പറയുന്നത് മനസിൽ ആയോ ചേച്ചി ഒരമ്മ ആണ് അതു കൊണ്ട് തന്നെ ദച്ചുവിനേ സ്വന്തം ആയി സ്നേഹിക്കാനും പറ്റും എന്നെ പോലെ ഒരു മീര ആവണ്ട ദച്ചു അവൾക്ക്. ഒരമ്മ വേണം സച്ചി ഏട്ടന് ഒരു കുട്ടും അനു ചേച്ചി ഒരു വേദന ആണ് പക്ഷേ …
മീര പറയുന്നത് കേട്ട് ജഗത് അവളുടെ തലയിൽ തലോടി …
നി പറഞ്ഞതാണ് എൻ്റെയും ചിന്ത ദേവ ഉടനെ വരും വരില്ല എന്ന വാശി പക്ഷേ വരുത്തണം ..സച്ചി അവൻ്റെ പെങ്ങൾക്ക് വേണ്ടി കാണിച്ച അതേ സ്വാർഥത എൻ്റെ പെങ്ങൾക്ക് വേണ്ടി ഞാൻ തിരിച്ചു കാണിക്കുന്നു സമ്മതിക്കണം സമ്മതിച്ചേ പറ്റൂ…ഇത്ര എങ്കിലും അവൾക്ക് വേണ്ടി എനിക്ക് ചെയ്യണം…
അടുത്ത് കിടന്ന കുഞ്ഞിനെ തലോടി ജഗത് മീരയെ തന്നിലേക്ക് ചേർത്തു പിടിച്ചു…
ഫ്രീ ആണോ മാനേജർ സാറേ ഒരഞ്ചു മിനിട്ട് എനിക്ക് തരാൻ…..
ബാങ്കിലെക്ക് കയറി വന്നു ജഗത് ചോദിച്ച കേട്ടു ചിരിയോടെ സച്ചി അവനെ നോക്കി…
എന്താ കിച്ചു കോളേജിൽ നിന്നും കുറ്റിയും പറിച്ചു ഇങ്ങോട്ട് എന്നതാ ജഗത് മാധവേ കാര്യം ഇന്നലെയും കുടി കണ്ടതല്ലേ നമ്മൾ …
സച്ചി പറഞ്ഞ കേട്ടു ജഗത് ചിരിയോടെ അവനെ നോക്കി…
എൻ്റെ താടിക്ക് ഒരു വെല്ലവിളിയാണ് നിൻ്റെ താടി സച്ചി ഒത്തിരി വളർന്നു …
ചുമ്മ വളരട്ടെ കിച്ചു ഞാൻ രാവിലെ മോളേ ആക്കാൻ വീട്ടിൽ വന്നപ്പോൾ നി പോയിരുന്നു .. മീര പറഞ്ഞു എന്നോട് എന്തോ ആർജെൻ്റ് ആയി പറയാൻ ഉണ്ടന്ന് എന്നാ കാര്യം ?…
ഹ അതു പറയാൻ തന്നെ വന്നത് നി വാ സച്ചി നമ്മുക്ക് ഒന്നു പുറത്തേക്ക് പോവാം…
എങ്കിൽ 5 മിനിറ്റ് …
ഹ ഇനി പറ കിച്ച എന്താ കാര്യം?…
ബാങ്കിലെ മുന്നിലെത്തി കാറിൽ ചാരി നിന്നു സച്ചി ചോദിച്ച കേട്ടു ജഗത് അവനെ നോക്കി ..നിന്നു….
സച്ചി ദേവ ഇന്നു നാട്ടിൽ വരും ഞാൻ വിളിച്ചിട്ടാണ് അവള് വരുന്നത് ഒത്തിരി നിര്ബന്ധിച്ചു വിളിച്ചിട്ട വരുന്നത് .. പ്ലീസ് അനു മരിച്ചിട്ട് ഒന്നര വർഷമായി നിനക്ക് ഒരു ഭാര്യ ആയിട്ട് അല്ല മോൾക്ക് അമ്മ ആയിട്ട് കുറച്ചു നാൾ അനുവിൻ്റെ വീട്ടിൽ പിന്നെ നിൻ്റെ വീട്ടിൽ അങ്ങനെ ഒരു ഫുട്ബോൾ പോലെ തട്ടി വേണോ നമ്മുടെ മോൾ വളരാൻ ..ദേവ അവൾക്ക് നല്ലൊരു അമ്മ ആവും കാരണം ആദി കൂടെ ഇല്ലെങ്കിലും പേറ്റു നോവ് അറിഞ്ഞത് അല്ലേ അവളും ….
ജഗത് പറഞ്ഞ കേട്ട് ഞെട്ടി തരിച്ചു നിറഞ്ഞ കണ്ണും ആയി സച്ചി അവനെ നോക്കി…
എന്നെ പറ്റി എല്ലാം നിനക്കറിയാം അനു അവൾക്ക് പകരം ഒരാളും വരില്ല എൻ്റെ ലൈഫിൽ എൻ്റെ ഒപ്പം കുടി ദേവക്ക് വേദന മാത്രമേ ഉണ്ടാവൂ എനിക്ക് പറ്റില്ല കിച്ചു…
പറ്റണം നിൻ്റെ പെങ്ങൾക്ക് വേണ്ടി ജീവിതം പോലും കളഞ്ഞ എൻ്റെ ദേവയുടെ നില്പ് അങ്ങനെ ഉള്ള അവൾക്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്നത് ഇതാണ് ഈ കാലു ഞാൻ പിടിക്കാം. സച്ചി നി സമ്മതിക്കണം നിൻ്റെ കൈ കൊണ്ട് ഒരു താലി അതു മതി പ്ലീസ്…
തൻ്റെ കൈ കുട്ടി പിടിച്ചു ജഗത് പറഞ്ഞ കേട്ടു സച്ചി കണ്ണീരോടെ അവനെ നോക്കി…
ഓരോ നിമിഷവും ദേവയടെ അവസ്ഥയിൽ നിറി ആണ് ഞാൻ ജീവിക്കുന്നത് നീ ഒന്നു ചിന്തിച്ചു നോക്കിയേ ആദി അവനിൽ മീരയിലും അവകാശം ദേവക്ക് ആണ് പക്ഷേ ഇത് വരെ കാണാൻ പോലും വന്നില്ല …ഞാൻ നിൻ്റെ വീട്ടിൽ ചെന്ന് എല്ലാവരോടും സംസാരിച്ചു നിയും ദേവയും സമ്മതിച്ച മതി എവിടെ എങ്കിലും എൻ്റെ ദേവ ഒന്നു ജയിക്കട്ടെ എനിക്ക് ഉറപ്പ് ഉണ്ട് ദച്ചുവിന് നല്ലൊരു അമ്മ ആവും ദേവ ഒരു പെൺകുട്ടി അമ്മയുടെ തണലിൽ വേണം വളരാൻ ഇന്ദ്രജിത്ത് അവനെ പോലെ ഒരുത്തൻ മീരയുടെ ലൈഫിൽ വന്നത് ഒരമ്മയുടെ കുറവ് കൊണ്ടാണ്..നിന്നെ ഒത്തിരി സ്നേഹിക്കുന്ന എനിക്ക് വേണ്ടി നിൻ്റെ പെങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് വന്ന ദേവക്ക് വേണ്ടി നമ്മുടെ മോൾക്ക് വേണ്ടി എനിക്കറിയാം നിൻ്റെ കിച്ചൻ പറഞാൽ നി അനുസരിക്കും എതിര് പറയാതെ സമ്മതിക്കില്ലെ സച്ചി…
അപേക്ഷ പോലെ തൻ്റെ കൈ കുട്ടി പിടിച്ചു ജഗത് പറഞ്ഞ കേട്ടു നിറഞ്ഞ കണ്ണും ആയി സച്ചി അവനെ ചേർത്തു പിടിച്ചു…
നിനക്ക് വേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാർ ആണ് കാരണം നിന്നെ പോലെ എന്നെയും എൻ്റെ പെങ്ങളെയും സ്നേഹിക്കാൻ ആർക്കും പറ്റില്ല ..സമ്മതം ആണ് നിൻ്റെ പെങ്ങളെ കൂടെ കൂട്ടാൻ എൻ്റെ മോൾക്ക് അമ്മയായി അനുവിന് പകരം ദേവ എനിക്കറിയില്ല കിച്ചു അതു സാധ്യമാകുമോ എന്നു..പക്ഷേ നി പറഞ്ഞ പോലെ നിനക്കും മീരക്കും വേണ്ടി ദേവ ചെയ്തത് വലിയ ഒരു കാര്യം ആണ്…. പിന്നെ ദേവനന്ദ അവളെ പോലെ ഒരാളെ ഭാര്യ ആക്കാൻ ഉള്ള അർഹത ഒന്നും എനിക്കില്ല അവളെ പോലെ ചിന്തിക്കാൻ അവൾക്ക് മാത്രമേ പറ്റൂ….
മതി ഇത്രയും കേട്ടാൽ മതി അവൾക്ക് ഒരു തുണ എൻ്റെ ദേവയുടെ ജീവിതം ഒരു ചോദ്യചിഹ്നമായി ഇങ്ങനെ നിൽക്കുന്നത് എനിക്ക് സഹിക്കില്ല ഞാനും എൻ്റെ പെങ്ങൾക്ക് വേണ്ടി സ്വാർത്ഥത കാണിക്കും.. പിന്നെ നിനക്ക് ചീത്ത വരുന്നത് ഒന്നും ഞാൻ ചെയ്യില്ല സച്ചി….
അറിയാം മറ്റു ആരെക്കാളും ഈ മനസു അറിയുന്നത് എനിക്കല്ലേ കിച്ചപ്പ നിൻ്റെ സന്തോഷം അല്ലേ എൻ്റെയും സന്തോഷം…
തന്നെ ചേർത്തു പിടിച്ചു സച്ചി പറഞ്ഞ കേട്ടു ജഗത് അവനെ തന്നിലേക്ക് ചേർത്തു നിർത്തി….
സർപ്രൈസ് മീര ..അപ്പെടെ മുത്ത് ഉറക്കം ആണോ?…
ഹ ദേവ ചേച്ചി എപ്പോ വന്നു….
മുറിയിലേക്ക് വന്നു ഉറങ്ങി കിടന്ന കുഞ്ഞിനെ ഉമ്മ വെച്ച ദേവയെ മീര അത്ഭുതത്തോടെ നോക്കി…
ദ്ദേ ഇപ്പൊ എത്തി കിച്ചു വന്നില്ലേ അമ്പലത്തിൽ നിന്നും. ഒരു സമാധാനം പോലും തരാതെ എന്തിനാ അവൻ എന്നെ വിളിച്ചു വരുത്തിയത്?
കുഞ്ഞിൻ്റെ കാലുകളിൽ അമർത്തി ചുംബിച്ചു കൊണ്ടു ദേവ ആദിയെ കണ്ണിമ ചിമ്മാതെ നോക്കി…
മോൻ കിച്ചുവിനെ പോലെ ആണ് അല്ലേ മീര അവൻ്റെ ചെവിയും നെറ്റിയും മുക്ക് വരെ കറക്റ്റ് ആണ്….
കുഞ്ഞിനെ വാരി എടുത്ത് കവിളിലും മുഖത്തും ഓക്കെ തെരു തേരാ ഉമ്മകൾ കൊണ്ട് മൂടിയ ദേവയെ മീര ചിരിയോടെ നോക്കി..ഉറക്കം മുറിഞ്ഞതും ആദി ചിണുങ്ങി തുടങ്ങി…
അയ്യോ അപ്പേടെ പോന്നു മണി എന്തിനാ കരയുന്നത് മുത്തിന് എന്തൊക്കെ ആണ് കൊണ്ട് വന്നത് എന്ന് നോക്കിയേ….
എന്നൽ ഉറക്കം തെളിയതെ ആണോ അതോ അമ്മയെ അറിഞ്ഞു ആണോ എന്നറിയില്ല ആദി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു വീണ്ടും ഉറങ്ങി തുടങ്ങി അവനെ ചേർത്തു പിടിച്ചു ദേവ അവനെ അമർത്തി ചുംബിച്ചു…
ഉറങ്ങി മീര വീണ്ടും മോൻ….
ബെഡിൽ കുഞ്ഞിനെ കിടത്തി ദേവ പറയുന്ന കേട്ട് മീര ചിരിയോടെ അവൾക്ക് അരികിൽ ഇരുന്നു…
ഹ ലണ്ടനിൽ നിന്നും വന്ന മാദമ്മ റസ്റ്റിൽ ആണോ?..എന്തോന്ന് അവിടെ ഡ്രസിന് ഇത്ര ദാരിദ്യം ആണോ? കീറിയ ജിനും ഈ ഷർട്ടിൻ്റെ മേലിലെ കോട്ട് എവിടെ ദേവ ? നിന്നോട് ഒരു 100 തവണ പറഞ്ഞു എൻ്റെ മുന്നിൽ ഇമ്മാതിരി ഡ്രസ്സ് ഇടല്ലെ എന്നു…
തൻ്റെ പുറത്ത് ശക്തിയിൽ അടിച്ചു ജഗത് ചോദിച്ച കേട്ടു ദേവ അവനെ വളിച്ച ചിരിയുമായി നോക്കി…
ഡാ കാല എന്നാ അടിയ പുറം പള്ളിപുറം ആയി നിൻ്റെ മസിൽ ഒക്കെ പിന്നെയും ഉരുണ്ടു കേറി കിച്ചു…
അവളുടെ ഒപ്പം. ബെഡിൽ പിടിച്ചു ഇരുത്തി തൻ്റെ തോളിലേക്ക് ചാഞ്ഞു ദേവ പറഞ്ഞ കേട്ടു ജഗതും മീരയും അവളെ ചിരിയോടെ നോക്കി…
എന്താ നിനക്ക് ഇത്ര ആവശ്യം ഞാൻ വന്നിട്ട് എന്താ കാര്യം പറ കിച്ചു?….
കാര്യം പറയാം പക്ഷേ നോ പറയരുത് അനുസരിക്കണം …
പിന്നീട് ജഗത് പറഞ്ഞ കാര്യങ്ങൾ കേട്ടു ദേവ കണ്ണീരോടെ അവരെ നോക്കി …
കിച്ചു സച്ചിയെ ഞാൻ അതു വേണോ? ഞാൻ അനുവിന് പകരം അതൊന്നും ആഗ്രഹിച്ചത് അല്ല അതുമല്ല അവൻ സമ്മതിക്കില്ല….
അവന് സമ്മതം ആണ് പ്ലീസ് മോളേ എനിക്കറിയാം ദച്ചു മോൾക്ക് നി നല്ല ഒരമ്മ ആവും നി ഈ കുഞ്ഞിന് വേണ്ടി അനുഭവിച്ച മരണ വേദന നിൻ്റെ മാതൃത്വം ഒരു അർത്ഥപൂർണ്ണം ആവട്ടെ പ്ലീസ് …
ജഗത് പറഞ്ഞ കേട്ട് ദേവ സങ്കടത്തിൽ അവനെ നോക്കി…
കിച്ചു ഞാൻ…
സമ്മതം അല്ല എന്നാണ് ഉത്തരം എങ്കിൽ എന്നോടുള്ള എല്ലാ ബന്ധവും നിനക്ക് വേണ്ടന്നു വെക്കാം കാരണം ഞാൻ നിൻ്റെ ആരും അല്ലല്ലോ ..സ്വന്തം അനിയത്തിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ പോലും എനിക്ക് അവകാശം ഇല്ല ഞാൻ നിനക്ക് ഒരു അന്യൻ അല്ലേ….
ജഗത് പറഞ്ഞ കേട്ടു കണ്ണീരോടെ ദേവ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഇങ്ങനെ ഒന്നും പറയല്ലേ കിച്ചു ഞാൻ നി പറയുന്ന എന്തും കേൾക്കാം ഒരു പരിധി വരെ സച്ചിൻ എൻ്റെ ആവണം എന്നത് ഞാനും എന്നോ കൊതിച്ചത് അല്ലേ…പക്ഷേ ഇപ്പൊ സാഹചര്യങ്ങൾ ….
പ്ലീസ് ചേച്ചി ഞങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ചേച്ചി വേറെ ഒരു കല്യാണം സമ്മതിക്കണം…
അടുത്തേക്ക് വന്നിരുന്നു മീര പറയുന്നത് കെട്ടു ദേവ സങ്കടത്തിൽ അവളെ നോക്കി….
നി എന്താ മീര ഇങ്ങനെ പറയുന്നത് വേറെ ഒരു കല്യാണം അതൊന്നും ദേവക്ക് പറ്റില്ല ഓർമ്മ വെച്ച നാൾ തൊട്ട് നി കൊതിച്ചത് സച്ചി നിൻ്റെ ആവണം എന്നല്ലേ പക്ഷേ സാഹചര്യങ്ങൾ ഇങ്ങനെ ആയി പോയി അവനും ഒത്തിരി മാറി പോയി അവൻ്റെ മുഖത്തെ ചിരി മറ്റുള്ളവരിലേക്കും പകർന്നു നൽകിയ പഴയ സച്ചി അല്ല ഇപ്പൊ ദച്ചു അവൾക്ക് മാത്രമായി ഒരു ജീവിതം ഞാൻ നിന്നോട് പറയുന്നത് സച്ചിൻ്റെ ഭാര്യ ആവാൻ അല്ല ദക്ഷികക്ക് അമ്മ ആവാൻ ആണ് അനുവിനേ പോലെ പറ്റില്ലേ നിനക്ക് ഒരു കുറ്റബോധവും വേണ്ട ആരുടെയും ഒന്നും തട്ടി എടുത്തത് അല്ല വിധി കൊണ്ട് വന്നു തന്നതാണ് അനുസരിക്കില്ലെ നി എന്നെ….
സമ്മതം മൂളി നിറഞ്ഞ കണ്ണും ആയി ദേവ ജഗതിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു … മുഹൂർത്ത സമയത്ത് താലി കെട്ടിയപ്പോളും മാധവൻ കൈ പിടിച്ചു കൊടുത്തപ്പോലും നിർവികാരത നിറഞ്ഞ സച്ചിയുടെ മുഖത്തേക്ക് ദേവ സങ്കടത്തിൽ നോക്കി.. കുറുമ്പ് നിറഞ്ഞ കണ്ണുകളും ചിരി മാത്രം ഉണ്ടായിരുന്ന ആ മുഖം അന്യം ആയത് പോലെ ഇത്രയും നേരം ആയിട്ടും തന്നെ ഒന്നു അവൻ നോക്കിയില്ല എന്നത് അവളുടെ കണ്ണുകൾ നിറച്ചു… കരഞ്ഞു തുടങ്ങിയ മോളേ ഉറക്കാൻ കൊണ്ടു നടന്ന സച്ചിയിൽ നിന്നും മോളേ വാങ്ങി തന്നിലെക്ക് ചേർത്തപ്പോൾ അവിടെ ജനിച്ചത് ഒരമ്മ ആണ് ജന്മം കൊണ്ടല്ല എങ്കിലും തന്നിലേക്ക് ചേർന്നു മയങ്ങുന്ന ആ കുഞ്ഞിളം നെറുകയിൽ ദേവ അമർത്തി ചുംബിച്ചു എന്നൊക്കെയോ തനിക്ക് മാത്രം സ്വന്തം ആവണം എന്നു കരുതിയ അവൻ്റെ പേരിലെ താലി അണിഞ്ഞു കൊണ്ട്….
നി എന്താ മീര കബോഡിലെ സാരി മുഴുവൻ എടുത്തു വെളിയിൽ ഇട്ടത് എന്താ നോക്കുന്നത്?…
കബോർഡിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്ന മീര കുഞ്ഞിനെ ഉറക്കി കൊണ്ടിരുന്ന ജഗത് ചോദിച്ച കേട്ട് ചിരിയോടെ അവനെ നോക്കി…
അതെ കിച്ചു ഏട്ടാ നാളെ രജിയുടെയും രൂപേഷ് സാറിൻ്റെയും കല്യാണം അല്ലേ എൻ്റെ ഒരു റോസ് സാരി തപ്പുവാ ഞാൻ ഒന്നു തിളങ്ങട്ടെ ജഗത് സാറേ…
പിന്നെ തിളങ്ങണം നന്നായി തന്നെ നിന്നോട് ആരാ പറഞ്ഞത് സാരി ഉടുത്താൽ മാത്രമേ നി സുന്ദരി ആവു എന്നു.. ഏതു ഡ്രസ്സ് ഇട്ടാലും നി പോളി ആണ് ഇന്നു കല്യാണം അവരുടെ എങ്കിലും ഫസ്റ്റ് നൈറ്റ് നമ്മുക്ക് ആണ് എന്ത് മണം ആടി നിനക്ക് ….
പുറകിലൂടെ ചേർത്ത് പിടിച്ചു മുടി മാറ്റി പുറം കഴുത്തിൽ അമർത്തി ചുംബിച്ചു ജഗത് പറഞ്ഞ കേട്ടു ചിരിയോടെ മീര അവനെ നോക്കി…
മുന്ന് വർഷം മേലെ ആയി ഇതെ മണം തന്നെ അല്ലേ എനിക്ക് പിന്നെന്താ സാറേ ഇത്ര പെട്ടന്ന് മോൻ ഉറങ്ങി …
പിന്നെ അവന് ഉറക്കം ആണ് മേയിൻ മുന്നല്ല മുവായിരം വർഷം കഴിഞ്ഞാലും നീയും നിൻ്റെ സ്മേലും എനിക്ക് വീക്നെസ് ആണ് മീര അത്രയും ഇഷ്ടം അല്ലേ നിന്നോട്….
തൻ്റെ ദേഹത്തുടേ വിരലുകൾ ഓടിച്ചു ജഗത് പറഞ്ഞ കേട്ടു ചിരിയോടെ മീര അവനിലേക്ക് ചേർന്നു കിടന്നു…
ദച്ചു എന്തു പെട്ടന്നാണ് ദേവ ചേച്ചിയും ആയി അടുത്തത് ..
ഹ നി നോക്കിക്കോ മീര ദേവ നല്ലൊരു അമ്മ ആവും ഉറപ്പ് ആയും നല്ലൊരു അമ്മ പിന്നെ സച്ചി ഉടനെ ഒന്നും ഇല്ലെങ്കിലും എന്നേലും അവനും അറിയും അവൾടെ സ്നേഹം .. സച്ചി അവന് നല്ല ധൈര്യം ആണ് അനു ഒപ്പം ഇല്ലാത്തത് അവൻ അതിജീവിച്ചു ഞാൻ ആയിരുന്നു എങ്കിൽ നിനക്കൊപ്പം തന്നെ ….
ബാക്കി പറയാൻ അനുവദിക്കാതെ തൻ്റെ വാ പൊത്തി പിടിച്ച മീരയെ ജഗത് നോക്കി…
ബാക്കി പറയാതെ അറിയാം കിച്ചു ഏട്ടൻ്റെ ഉള്ളിൽ എന്നോടുള്ള സ്നേഹം അതിൽ നുറു മടങ്ങ് കൂടുതലാണ് നിങ്ങളോടുള്ള സ്നേഹം …
തൻ്റെ താടിയിൽ കൈ കോർത്തു പിടിച്ചു മീര പറയുന്ന കേട്ടു ജഗത് അവളുടെ നെറുകയിൽ ചുണ്ട് അമർത്തി…
സാധാരണ ഭാര്യമാർ സ്നേഹം വരുമ്പോൾ ഉമ്മ വെച്ചാണ് സ്നേഹം പ്രകടിപ്പിക്കുക നി എൻ്റെ താടി വലിച്ചു പറിക്കും എനിക്ക് വേദനിക്കുന്നു പൊന്നെ….
തൻ്റെ താടി പിടിച്ചു സങ്കടത്തിൽ ജഗത് പറഞ്ഞ കേട്ട് ചിരിയോടെ മീര അവൻ്റെ താടിയിൽ ചൂണ്ടമർത്തി പതിയെ അവളുടെ ദന്തങ്ങളും….
വേദനിച്ചോ ജഗത് സാറേ എൻ്റെ സ്പെഷ്യൽ . സ്പോട്ട് ആണ് …..
വീണ്ടും തൻ്റെ താടിയിൽ കൈ കോർത്തു മീര പറഞ്ഞ കേട്ടു ജഗത് ചിരിയോടെ അവളെ തന്നിലേക്ക് ചേർത്തു…
വേദനിച്ചു നന്നായി തന്നെ വേദനിച്ചു നല്ല സുഖമുള്ള വേദന ആ വേദന ഞാൻ മാത്രം അല്ല നീയും അറിയണ്ടേ?…
തൻ്റെ കഴുത്തിൽ മുഖം അമർത്തി ജഗത് പറഞ്ഞ കേട്ടു മീര ചിരിയോടെ അവനെ ചേർത്തു പിടിച്ചു അവൻ ഒഴുക്കുന്ന സ്നേഹ പുഴയിൽ മുങ്ങി നിവരാൻ….
തുടരും……
ചില മരണങ്ങൾ അനിവാര്യം ആണ് ചില കുടി ചേരലിന് … ആ ഒരു കുടി ചേരൽ മുന്നിൽ കണ്ടു മാത്രമാണ് ആരും സഞ്ചരിക്കത്ത വഴിയിൽ ഒരു ഭ്രാന്തിയെ പോലെ ഞാൻ നടന്നത് ഇത്രയും പൊങ്കാല കേട്ടത് ഇപ്പൊ മനസിൽ ആയില്ലേ മീര അല്ല വാശിക്കാരി എന്നു ഇനി ഒരു പാർട്ട് ക്ലൈമാക്സ് ദേവ ഇഷ്ടം
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission