Skip to content

മായ മയൂരം – 37

maya-mayooram

കിച്ചു  ഏട്ടാ…

മീരയുടെ   വിളി   കേട്ടപ്പോൾ   ജഗത്   ഒരല്പം   കുറ്റബോധത്തിൽ   ദേവയുടെ   വയറിൽ   നിന്നും    കണ്ണെടുത്ത്   അവളെ   നോക്കി   ഒരു   ചിരിയോടെ   മുന്നിൽ   നിന്ന   അവളെ   കണ്ടതും    അറിയാതെ   അവൻ്റെ   ഉള്ളൊന്നു   പിടഞ്ഞു…

ദേവ   ചേച്ചി   കിച്ചു   ഏട്ടൻ   ഇപ്പൊ   ഒത്തിരി   മാറി  പോയി   നേരത്തെ   എൻ്റെ   ഡാൻസ്   കണ്ടാൽ   കണ്ണൊന്നു  ചിമ്മില്ല  ഇപ്പൊ   നോക്കാൻ   കുടി   നേരം   ഇല്ല….

ഒരു   ചിരിയോടെ   തന്നെ   നോക്കി   മീര   പറഞ്ഞ   കേട്ടു   സങ്കടത്തിൽ   ജഗത്   ദേവയെ.  നോക്കി  ..

ആണോഡാ.  കിച്ച   നി   ഒത്തിരി   മാറി   പോയോ?.. മീരയുടെ   പരാതി.  തന്നെ.  എനിക്കും   ഉണ്ട്   ഇപ്പൊ   എന്താ   ജാഡ   ഒപ്പം   വന്നിരുന്ന   പോലും   മിണ്ടില്ല …

തൻ്റെ   അടുത്തേക്ക്   കുടുതൽ   അടുത്തു   വന്നിരുന്നു   ദേവ   പറഞ്ഞ   കേട്ടു   ചിരിയോടെ   ജഗത്   അവളെയും   മീരെയെയും   നോക്കി…

എനിക്ക്   നാളെത്തെക്ക്  കുറച്ചു    നോട്ട്   നോക്കാൻ   ഉണ്ട്   ദേവ  ഞാൻ   റൂമിൽ   കാണും..

ഡാ   കിച്ചപ്പാ   നിന്നെ   അവിടെ   നാളെ   സൺഡേ   ആര  നിൻ്റെ   ക്ലാസ്സ്   കേൾക്കാൻ   ഉള്ളത്…

എഴുനേറ്റു   പോവാൻ   ഒരുങ്ങിയ   തൻ്റെ   കൈ   പിടിച്ചു   ദേവ   ചോദിച്ച   കേട്ട്   ജഗത്  ചിരിയോടെ   അവളെ   നോക്കി. തൻ്റെ   ഒപ്പം   എണീറ്റു   നിന്നു   തൻ്റെ   വലതു   കൈ   വയറിൽ  ചേർത്തു   വെച്ച   അവളെ   ജഗതും   മീരയും   അത്ഭുതത്തോടെ   നോക്കി  …

ഇതല്ലേ   ഇത്രയും   നേരം   നി   ആഗ്രഹിച്ചത്   നിൻ്റെ    കുഞ്ഞിൻ്റെ   അനക്കം   അറിയണം   എന്നത്   ഞാൻ   നിൻ്റെ   അനിയത്തി  അല്ലെട   നിൻ്റെ   കുഞ്ഞിനെ   ഒന്നു   തൊടാൻ   എൻ്റെ   അനുവാദം   വേണോ   നിനക്ക്.. അതോ   ഇനി   മുറ ചെറുക്കൻ്റെ   പുറകെ   പ്രേമം   പറഞ്ഞു  നടക്കുന്ന   ഒരു   പെണ്ണ്   ആയ   എന്നെ   കണ്ടത്   നി   എനിക്ക്   എന്നും   എൻ്റെ   സഹോദരൻ   തന്നെ   ആണ്   നിൻ്റെ   കുഞ്ഞ്   എൻ്റെ   ഉദരത്തിൽ   ഉണ്ടെന്ന്   വെച്ചു   എനിക്ക്   നിന്നോടു   പ്രേമം   തോന്നില്ല  അയ്യേ   പ്രേമിക്കാൻ   പറ്റിയ   മൊതല്   നിൻ്റെ   രാക്ഷസ   സ്വഭാവം   സഹിക്കാൻ   ഈ   പെണ്ണിനെ   പറ്റു   ഈ   ജന്മം   നി   പെട്ടു   മീര   അടുത്ത   ജന്മം   എങ്കിലും   ഈ   കാലൻ്റെ   ഏഴ് അയൽപക്കത്ത്   വരരുത്….

തന്നെയും   മീരയെയും   നോക്കി   ദേവ   പറഞ്ഞ   കേട്ട്   ചിരിയോടെ   ജഗത്   അവളെ   നോക്കി    മീര   നിറഞ്ഞ   കണ്ണുകളും   ആയി   നിന്നു…

തൊട്ടു   നോക്കിക്കോ   നിൻ്റെ   മോനെ…

മോ … മോനോ? നിന്നോട്   ആര്   പറഞ്ഞു…

കൈ   വെച്ച   അവിടെ   അനക്കം   കിട്ടാത്ത   കൊണ്ട്   തൻ്റെ   കൈ   ഇപ്പുറത്തേക്ക്   നിക്കി   വെച്ചു   ദേവ   പറഞ്ഞ.  കേട്ടു   കൗതുതത്തോടെ    ജഗത്   അവളെ   നോക്കി..

ആരും   പറഞ്ഞില്ല   എനിക്കറിയാം   എന്താ  ചവിട്ടു   കഴിഞ്ഞ  ആറു   മാസം   വരെ   നിൻ്റെ   അടിയും   ഇടിയും   എന്തോരം   കൊണ്ട്   ദ്ദേ   ഇപ്പൊ   നിൻ്റെ   കുഞ്ഞും   എന്നെ  ചവിട്ടുന്നു   ജഗത് മാധവ്   മുന്നിൽ   നിൽക്കുന്ന   ആളിനെ   ഇടിച്ചു  താഴെ   ഇടാൻ   മോശം.  അല്ലല്ലോ   അപ്പോ   നിൻ്റെ   കുഞ്ഞും   അങ്ങനെ   തന്നെ പാവം   ഞാൻ …

ഒരു   ചിരിയോടെ   ദേവ   പറഞ്ഞ   കേട്ടു   ജഗത്   അവളെ   തന്നിലേക്ക്   ചേർത്തു   നിർത്തി…

സോറി   ഞാൻ   നിന്നെ   ഒരുപാട്   അവോയിഡ്   ചെയ്തു   നിന്നെ   മനസിലാക്കാൻ   പറ്റുന്നില്ല   എന്തൊരു   ജിന്ന്   ആടി   നി…

ഒന്നു   പോടാ   സുഖിച്ച്   പക്ഷേ   നിൻ്റെ   കൈ   വെച്ചാൽ   കുഞ്ഞു   അനക്കം   കുറവാ   കുഞ്ഞിന്   അച്ഛനെലും  ഇഷ്ടം   അവൻ്റെ   അമ്മയോട…

ദേവ   പറയുന്ന   കേട്ടു   ജഗത്   അവളെ   നോക്കി ആ നോട്ടം   മനസിലാക്കി   ചിരിയോടെ   ദേവ   മീരയെ   നോക്കി…

ഞാൻ   നിൻ്റെ   ഭാര്യയുടെ   കാര്യം   പറഞ്ഞത്   ഈ   കുഞ്ഞിന്   ഒരിക്കലും   ഞാൻ   അമ്മ   ആവില്ല   എപ്പോളും   എൻ്റെ   മരണം   വരെ   അച്ഛൻ   പെങ്ങൾ   മാത്രമേ   ആവൂ .. പക്ഷേ   മീര  ഇത്രയും   നേരം   ആയിട്ടും   ഒരനക്കവും   ഇല്ല   നി   ഒന്നു   വിളിച്ചു   നോക്കിയേ…

അമ്മയുടെ   മുത്ത്   ഉറക്കാണോ?…

ദേവ   പറഞ്ഞ   കേട്ടു   മീര   അവളുടെ   വയറിൽ  ചുണ്ട്   ചേർത്തു    തനിക്ക്   പരിചിതമായ  സ്പർശനം   അറിഞ്ഞു   ജഗതിൻെറ   കൈ   ഇരുന്ന  അവിടെ   ആയി   കുഞ്ഞ്   ഒന്നു   അനങ്ങി   ഇപ്പൊ   എങ്ങനെ   ഉണ്ടന്ന   മട്ടിൽ  ദേവ   അവനെ   കണ്ണ്   കൊണ്ട്   കാണിച്ചു    കുഞ്ഞിൻ്റെ   അനക്കം   അറിഞ്ഞതും   അറിയാതെ   ജഗതിൻ്റെ   കണ്ണുകൾ   നിറഞ്ഞു…

കണ്ടോടാ   നിൻ്റെ   കൊച്ചിന്   അമ്മയോട   സ്നേഹം   കുഞ്ഞിനെ   കുറ്റം   പറയാൻ   പറ്റില്ല   നിനക്ക്  മുടിഞ്ഞ  ജാഡ   അല്ലേ…

തൻ്റെ   പുറത്ത്   ശക്തിയിൽ   അടിച്ചു   ദേവ   പറയുന്ന   കേട്ടു   ജഗത്   ചിരിയോടെ   മീരയെയും  ദേവയെയും   മാറി മാറി.  നോക്കി…

എനിക്ക്.  നൊന്തു   ദേവ   ഈ   സമയം   ആയത്   കൊണ്ടാണ്   അല്ലെങ്കിൽ   നിന്നെ   കൊന്നേനെ   പന്നി…

അതാ   നല്ലത്   ഇപ്പൊ   നിൻ്റെ   തല്ല്   കൊള്ളാൻ   ഉള്ള   ബാല്യം   എനിക്ക്   ഇല്ല…

ജഗതിനെ   നോക്കി   ചിരിയോടെ   തൻ്റെ   നീരു   വെച്ചു   വിങ്ങിയ   കാലു   തടവി   ബെഡിൽ   ഇരുന്ന   അവളെ   ജഗതും   മീരയും   സങ്കടത്തിൽ   നോക്കി…

ചേച്ചിയുടെ   കാലിൽ   ഇന്നലെ   ഉള്ളതിലും   നീരു   വെച്ചു   ഞാൻ   തിരുമ്മി ഉടക്കാം   ചേച്ചി…

വേണ്ട.  എനിക്ക്.  വേദന   ഇല്ല   മീര..

ദേവയുടെ   കാലു   മടിയിൽ   എടുത്തു   വെച്ചു   മീര     തിരുമ്മി   കൊടുക്കുന്നത്   കണ്ടപ്പോൾ   ദേവ   സങ്കടത്തിൽ   ജഗതിനെ   നോക്കി   ഒരു   അവൻ്റെ   മുഖത്തെ   സങ്കടം   കണ്ടതും   ദേവ   തൻ്റെ   കാൽ   മീരയുടെ   മടിയിൽ   നിന്നും.  വലിച്ചു   എടുത്തു    പക്ഷേ   ബലമായി   പിടിച്ചു   മീര   ദേവയുടെ   കാലുകൾ   തിരുമ്മി   കൊണ്ടിരുന്നു….

ദേവ   ചേച്ചി   എന്തു   പാവം   ആണല്ലേ   കിച്ചു   ഏട്ടാ   ഫസ്റ്റ്   കണ്ടപ്പോൾ   ഒരു   അഹങ്കാരി   ആയാണ്   തോന്നിയത്   ഇപ്പൊ   നമ്മുക്കും   നമ്മുടെ   കുഞ്ഞിനും   വേണ്ടി   എന്തൊക്കെ   സഹിക്കുന്നു   ഇനി   ചേച്ചിയുടെ  ലൈഫ്   എങ്ങനെ   ആവും…

തൻ്റെ   നെഞ്ചിൽ   കിടന്നു   മീര   ചോദിച്ച   കേട്ടു   ജഗത്   അവളെ   ദേഷ്യത്തോടെ   നോക്കി…

ദേവയുടെ   കാര്യം   നി   എന്തിനാ   ചിന്തിക്കുന്നത്   കുറച്ചു   മാസങ്ങൾ  ആയിട്ട്   നിൻ്റെ   കാര്യങ്ങളിൽ   മാത്രം  ആണ്   ചിന്ത .. കുറച്ചു   കാത്തിരുന്നു   എങ്കിൽ   എല്ലാ   പ്രോബ്ലവും   സോൾവ്   ആയേനെ   നിൻ്റെ   ഒപ്പത്തിന്   തുള്ളാൻ   ഞാനും…

സോറി  ആ   സമയത്ത്   ഇനി   എന്നെ   വഴക്ക്   പറയല്ലേ   ദേവ  ചേച്ചിയുടെ   അമ്മ   കിച്ചു  ഏട്ടൻ്റെ   അപ്പച്ചി   ഇങ്ങോട്ട്   വരില്ലേ    ഞാൻ   ഇതു   വരെ   കണ്ടിട്ടില്ല…

അതൊരു   കഥയാണ്   അപ്പയുടെ    പുതിയ   ഭർത്താവിനെ   ദേവക്ക്   കണ്ടൂകുടാ.  പക്ഷേ   രണ്ടു   അനിയത്തിമാർ   ഉണ്ട്   അവരെ   ഇഷ്ടം.  ആണ് … അവൾക്ക്   ഒരു   6  വയസു   ഉള്ളപ്പോൾ   അച്ഛൻ   മരിച്ചു   പിന്നെ   അപ്പയുടെ   രണ്ടാം  കല്ല്യാണം  പിന്നെ   മക്കളുടെ   ജനനം  ഇങ്ങനെ   ഒരാള്   ഉണ്ടന്ന്   പോലും   ആരും   ചിന്തിച്ചില്ല  .. ഇവിടെ  കൊണ്ട്   നിർത്തി   പക്ഷേ   അവളുടെ   ചിന്തകളും  ആശയങ്ങളും   വേറെ   ആണ്   തീരുമാനങ്ങളും   ആകെ   സ്വന്തം   ആയി   കിട്ടണം  എന്നു   കരുതിയത്   സച്ചിയെ   ആണ്    അതും   അവൾക്ക്   കിട്ടിയില്ല   അവളുടെ   നെഞ്ചില്   ആണ്   അവൻ്റെ   സ്ഥാനം.. ഞാൻ   എൻ്റെ  കയ്യിൽ   സച്ചിയുടെ   പേര്   ടാറ്റു  ചെയ്തു  ദേവ   ഇടനെഞ്ചിലും   വല്ലാത്ത   ഒരു   പ്രണയം   ഒരിക്കലും   കിട്ടില്ല   എന്നറിയാം   എങ്കിലും   അവനെ   ഇപ്പൊഴും   സ്നേഹിക്കുന്നു …

ജഗത്   പറഞ്ഞ  കേട്ടു   സങ്കടത്തിൽ   മീര   അവനെ   നോക്കി…

നാളെ   രൂപേഷ്   സാറിൻ്റെയും   രജിയുടെയും.  മോതിര മാറ്റം  അല്ലേ   പോവുന്നില്ല?…

പോണം   നി   വരുന്നില്ലേ   മീര   നിൻ്റെ   ചങ്ക്   അല്ലേ   രജിത…

തൻ്റെ   മുടിയിൽ   തലോടി   ജഗത്   ചോദിച്ച   കേട്ടു   ഇല്ല   എന്ന   മട്ടിൽ  മീര   ചുമലു കുച്ചി…

ഞാനില്ല    രജിയുടെ   അടുത്ത്   പറഞ്ഞിട്ടുണ്ട്   വരില്ല   എന്നു   എനിക്ക്   പറ്റില്ല   എൻ്റെ   കുഞ്ഞു  വരുമ്പോൾ    മാത്രമേ   ഇനി   എൻ്റെ   മനസ്സ്   നേരെ   ആവു   ..

തന്നിലേക്ക്   ഒന്നൂടെ   ചേർന്ന്   കിടന്നു   മീര   പറഞ്ഞത്   കേട്ടു   ജഗത്   അവളുടെ   തലയിൽ   തലോടി   നെറുകയിൽ   ചുണ്ട്  അമർത്തി….

ദേവക്ക്   ഡേറ്റ്.  അടുത്തു   നിനക്ക്   ടെൻഷൻ   ഇല്ലെ   കിച്ചു….

സച്ചിയുടെ   ചോദ്യം   കേട്ടു  ജഗത്   അവനെ   സങ്കടത്തിൽ   നോക്കി…

ടെൻഷൻ   അതേ   ഉള്ളൂ   കുഞ്ഞിനെ പറ്റി  ദേവയെ   പറ്റി   മീരയെ  പറ്റി   ആ   കുഞ്ഞിൻ്റെ   വരവോട്   കുടി   എന്തൊക്കെ   ആണ്   നടക്കുക എനിക്ക്   അറിയില്ല   സച്ചി.. ഒരമ്മ  തൻ്റെ   കുഞ്ഞിനെ   അങ്ങനെ   വിട്ടു   നിൽക്കുവോ   ഒരു   പിടിയും   ഇല്ല  ഇതൊക്കെ   എങ്ങനെ   അവസാനിക്കും   എന്നത്…

അതിപ്പോ ദേവ…

സച്ചി   എന്തോ   പറയാൻ   ഒരുങ്ങിയതും   ജഗതിൻെറ   ഫോൺ   റിംഗ്   ആയി…

സച്ചി   അച്ഛൻ   ആണ്   വിളിച്ചത്   ദേവക്ക്   പെയിൻ   സ്റ്റാർട്ട്   ആയി   ഹോസ്പിറ്റലിൽ.  കൊണ്ട്   പോകുന്ന   വഴി   ആണ്  …

ആണോ.  എങ്കിൽ   ഞാനും   വരുന്നു …

എനിക്ക്   എന്തോ   പേടി   ആവുന്നു   സച്ചി   എന്തൊക്കെ   ആവും   ഇനി…

പോടാ   ആദ്യം   നമ്മുടെ   ജൂനിയർ   വരട്ടെ   ബാക്കി   പിന്നെ   നി   വാ…

എന്തു   പറഞ്ഞു     ഡോക്ടർ …

നോർമൽ   ആണ്   നോക്കുന്നത്   സിസേറിയൻ   വേണ്ടി   വന്നാൽ   ബ്ലഡ്   വേണം   എന്ന്   പറഞ്ഞു….

ലേബർ റൂമിനു    വെളിയിൽ   നിന്ന   നിർമ്മല   പറഞ്ഞത്   കേട്ട്   ജഗത്   മീരയുടെ   അടുത്തേക്ക്   ചെന്നു.. പേടിയും  ടെൻഷനും   സങ്കടവും   കൊണ്ട്   വല്ലാത്ത   ഒരവസ്ഥയിൽ   ആയിരുന്നു   മീര   അവനെ   കണ്ടതും   മീര   അവൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു…

ദേവനന്ദ  ശ്രീനിവാസൻ   പ്രസവിച്ചു   ആൺകുട്ടി….

പെട്ടന്ന്  ലേബർ റൂം   തുറന്നു   നഴ്സ്   പറഞ്ഞത്   കേട്ടു   മീര   ചിരിയോടെ   ജഗതിൻ്റെ    മുഖത്തേക്ക്   നോക്കി.  കണ്ണുകൾ   നിറഞ്ഞു   തുളുമ്പി..മാസങ്ങൾക്ക്   ശേഷം   അവൾക്ക്   ഉണ്ടായ   മാറ്റം   അവൻ്റെയും   കണ്ണുകൾ   നിറച്ചു..

സിസ്റ്റർ   ദേവ…

കുഴപ്പം   ഇല്ല   കുറച്ചു   കഴിഞ്ഞു   റൂമിലേക്ക്   മാറ്റും…

തങ്ങളുടെ   രണ്ടു   പേരുടെയും   കയ്യിലേക്ക്   സിസ്റ്റർ  വെച്ചു   തന്ന   ആ   കുഞ്ഞുമുഖത്തേക്കു   രണ്ടു   പേരും   ഒരു   പോലെ   നോക്കി    ചിരിയോടെ   മീര   ആ   കുഞ്ഞിളം   നെറ്റിയിൽ   അമർത്തി   ചുംബിച്ചു    തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു ….

തുടരും….

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!