Skip to content

ഊമക്കുയിൽ – 2

oomakuyil

കാവ്യയുടെ സ്കൂട്ടി കണ്ണിൽ നിന്ന് മായുന്ന വരെ ഗിരി ആ നിൽപ്പ് നിന്നു …

നീ ആരെ നോക്കി നിൽകുവാ ?? വന്ന് കാറിൽ കയറാൻ നോക്ക് !! കാറിൽ ഇരുന്നുകൊണ്ട്  ഗോവിന്ദൻ  ഗിരിയെ വിളിച്ചു …

ഹോ എന്റെ ദൈവമേ !!! രണ്ടിനെയും അധികം വൈകാതെ ഞാൻ കൊണ്ട്  കിണറ്റിൽ ഇടും !! ഗിരി പിറുപിറുത്തുകൊണ്ട് വന്ന് കാറിൽ കയറി ..

എടാ  ഈ പെൺപിള്ളാര്‌ പ്രാർത്ഥിക്കാൻ വന്നതാണ് !! അല്ലാതെ നിന്റെ സൗന്ദര്യം കാണാൻ അല്ല !!! ഗോവിന്ദൻ ഒളികണ്ണിട്ട് ഗിരിയെ നോക്കി പറഞ്ഞു ..

ഏത് പെൺപിള്ളേർ ?? ഞാൻ ആരെയും കണ്ടില്ലല്ലോ !!! ഗിരി അജ്ഞത നടിച്ചു ..

വേണ്ട മോനെ വീണടത്തു കിടന്ന് ഉരുളണ്ട … നീ വണ്ടി എടുക്കാൻ നോക്ക് …

ഗിരി !! മോനെ ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി ?? ഇന്ന് നമുക്ക്‌ ആ പെണ്ണിനെ കാണാൻ പോയാലോ .. MBA കഴിഞ്ഞ കുട്ടിയാണ് .. ടൗണിൽ. ഒരു ബിസിനസ് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നുണ്ട് …

മ്മ് , പോയേകാം  അമ്മക്ക് വേണ്ടി പോയി കാണാം … അവർക്ക് ഒക്കെ ആണെങ്കിൽ നാലുമണിക്ക് പോയി കാണാം … എനിക്ക് എട്ടുമണിക്ക് മധുവിനെ വിളിക്കാൻ പോണം ……ഗിരി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു …

സരോജിനി എന്തോ പറയാൻ തുടങ്ങിയപ്പോൾ തന്നെ ഗോവിന്ദൻ കൈ കൊണ്ട് തടഞ്ഞു ..

ഗോവിന്ദൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു ……ഹലൊ സന്തോഷ് അല്ലേ ??

നീ കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ആലോചന കൊണ്ടുവന്നില്ലേ ?? ഗിരി ഇന്ന് വൈകുന്നേരം ഫ്രീ ആണ് .. അവർക്ക് വിരോധം ഇല്ലെങ്കിൽ പെണ്ണിനെ വന്നു കണ്ടോട്ടെ എന്ന് ചോദിക്ക് … അവരെ വിളിച്ചിട്ട് എന്താ അവരുടെ തീരുമാനം എന്ന് വേഗം തന്നെ അറിയിക്കണേ …ഗോവിന്ദൻ ഫോൺ  കട്ട് ചെയ്തു …

വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ സന്തോഷ് ഗോവിന്ദനെ വിളിച്ചു …

സരോജിനി  !! അവർക്ക് വൈകുനേരം അസൗകര്യം ഒന്നുമില്ലെന്ന്‌ പറഞ്ഞു …നാലുമണിക്ക്  അവിടെ പോകാം … സരോജിനി ചിരിച്ചു .. ഗിരി മറുപടി ഒന്നും പറഞ്ഞില്ല …

ഗിരി  മുറിയിൽ വന്നിട്ട് ഫോൺ എടുത്തു വെറുതെ നോക്കി ..”ഹൃദ്യ “… പേരുപോലെ തന്നെ തനിക്ക്  ഹൃദ്യമായി തോന്നിയവൾ … ഒന്നും പറഞ്ഞില്ലെങ്കിലും മുൻപ് എവിടേയോ കണ്ടു പരിചയം ഉള്ള മുഖം  ….

ഇനി എപ്പോഴെങ്കിലും കണ്ടുമുട്ടുമോ ?? അറിയില്ല ..: അപ്പോൾ വന്ന ദേഷ്യത്തിന് തിരിച്ചു പറഞ്ഞതാണെങ്കിലും സംസാരിക്കാൻ വയ്യാത്ത ഒരു പാവം പെണ്ണാണെന്ന് അറിഞ്ഞപ്പോൾ ഗിരിയുടെ മനസ്സ് വിങ്ങി …

കട്ടിലിൽ കിടന്നു കൊണ്ട് ഫേസ് ബുക്കിൽ ഹൃദ്യ എന്ന് പേര് സെർച്ച് ചെയ്തു ….ഹൃദ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല .. പിന്നെ കാവ്യയുടെ പേര് സെർച്ച് ചെയ്തു … നിരാശ്ശ ആയിരുന്നു ഫലം ..

ഫോൺ ഓഫ് ചെയ്തിട്ട് ഗിരി പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു …

വാതിലിൽ മുട്ടുന്നത് കേട്ടാണ് കേട്ടാണ് ഗിരി ഉണർന്നത് … മൊബൈലിൽ സമയം  നോക്കി .. മൂന്നുമണി ആകുന്നു …

ഗിരി എഴുനേറ്റ്. വാതിൽ തുറന്നു ….സരൊജിനി ചായയുമായി വന്നതായിരുന്നു ..

നാലുമണിക്ക് പെണ്ണിന്റെ വീട്ടിൽ എത്താമെന്ന് പറഞ്ഞതാണ് !! ചായ കുടിച്ചിട്ട് മോൻ റെഡി ആയിക്കോ … ഞങ്ങൾ താഴെയുണ്ടാകും ..

ഗിരിക്ക് ഒരു സന്തോഷവും ഉന്മേഷവും തോന്നിയില്ല …ഇപ്പോൾ ഇങ്ങനെ ഒന്ന് വേണ്ട എന്ന് പറഞ്ഞാൽ അമ്മക്ക് ഒരായിരം അനാവശ്യ  ചിന്തകൾ മെനഞ്ഞുകൂടി  സ്വസ്ഥത കെടുത്തും …

എന്തായാലും ഇത്രെയും  ആയി … അവിടെവരെ പോയി പെണ്ണിനെ കണ്ടിട്ട് വരാം …

ഗിരി പോകുവാനായി തയ്യാറായി ഇറങ്ങി …

ഗിരിയെ കാത്തു  ഗോവിന്ദനും സരോജിനിയും നില്പുണ്ടായിരുന്നു …

എന്നാൽ ഇനി വൈകിക്കേണ്ടേ !! സന്തോഷ് മുറ്റത്തു കാത്തു നില്പുണ്ടായിരുന്നു …

എല്ലാവരും പെണ്ണിന്റെ വീട്ടിലേക്ക് പുറപ്പെട്ടു ..

കാർ ചെന്നു നിന്നത്‌ പഴയ ഒരു നാലുകെട്ടിന്റെ മുന്നിലാണ് .. ആഢ്യത്വം വിളിച്ചോതുന്ന അന്തരീക്ഷം …

അത്യാവശ്യം ചുറ്റുപാടുള്ളവരാ അല്ലേ സന്തോഷേ ?? സരോജിനി ചോദിച്ചു …

പിന്നെ !! നല്ല കൂട്ടരായതുകൊണ്ടല്ലേ ഈ ആലോചനയുമായി ഞാൻ ഗോവിന്ദേട്ടനെ സമീപിച്ചത് …

ഒറ്റ മകൾ ആണ് !! നല്ല വിദ്യാഭ്യാസം ,ജോലി ..സാമ്പത്തീക ഭദ്രത ഉള്ള കുടുംബം ബാധ്യതകളൊന്നുമില്ല ..എന്തുകൊണ്ടും  നമ്മുടെ ഗിരിക്ക് അനുയോജ്യമാണ് …സന്തോഷ്‌ പറഞ്ഞു …

മ്മ് ,, ഗിരിക്ക് കുട്ടിയെ ഇഷ്ടമായാൽ പിന്നെ കൂടുതലൊന്നും ആലോചിക്കേണ്ട !! ഗോവിന്ദൻ പറഞ്ഞു ..

ഗിരി ഒന്നിനും മറുപടി പറഞ്ഞില്ല …

അൻപതിനടുത്തു പ്രായം തോന്നിക്കുന്ന ഗൃഹനാഥൻ അവരെ സ്വീകരിച്ചിരുത്തി …

ഞാൻ രാമഭദ്രൻ  എലെക്ട്രിസിറ്റി ബോർഡിൽ  എഞ്ചിനീയർ ആണ് … ഇത് എന്റെ ഭാര്യ  സുമലത  … എല്ലാവരും പരസ്പരം പരിചയപെട്ടു …

എന്നാൽ വൈകിക്കേണ്ട !! കുട്ടിയെ വിളിച്ചോളൂ സുമേ !!!

സുമലത  പോയി പെൺകുട്ടിയെ വിളിച്ചുകൊണ്ട് വന്നു …

ഗിരിക്ക് നേരെ ചായ നീട്ടി … ഗിരി പെൺകുട്ടിയെ ഒന്ന് നോക്കി … പെൺകുട്ടി തിരിച്ചും !! രണ്ടാളും അമ്പരന്നു …. കാവ്യ !!

ആഹാ നിങ്ങൾക്ക് മുൻപ് പരിചയം ഉണ്ടോ ?? സന്തോഷ് ചോദിച്ചു …

ഇന്ന് അമ്പലത്തിൽ വെച്ച് കണ്ടുള്ള പരിചയം !!അത്രേയൊള്ളൂ … ഗിരി പറഞ്ഞു …

കാവ്യ ഗിരിയെ നോക്കി ചിരിച്ചു …

ഗിരി തിരിച്ചും ചിരിച്ചു കാണിച്ചു …

ഇനി കുട്ടികൾ പരസ്പരം സംസാരിക്കട്ടെ!! രാമഭദ്രൻ പറഞ്ഞു …

കാവ്യ മുറ്റത്തേക്ക് ഇറങ്ങി … ഗിരി കാവ്യയെ അനുഗമിച്ചു …

രാവിലെ കൂടെ കണ്ട ആള് ഇവിടെ ??? ഗിരി തിരക്കി …

ആര്  ഹൃദ്യ ചേച്ചിയോ ?? ചേച്ചീ  ദോ ആ വീട്ടിലാണ്  താമസം , അയല്പക്കത്തെ വീട് ചൂണ്ടിക്കാട്ടി കാവ്യ പറഞ്ഞു …

അപ്പോൾ ഹൃദ്യ  കാവ്യയുടെ സ്വന്തം ചേച്ചീ അല്ലേ ???

അല്ല !! എന്റെ വല്യച്ഛന്റെ മകൾ ആണ് ഹൃദ്യ !! എന്നേക്കാൾ ഒരു വയസ്സിന് മുത്തതാണ് …

രാവിലെ താൻ പറഞ്ഞത് സ്വന്തം ചേച്ചിയാണെന്നല്ലേ ?? അതുകൊണ്ട് ചോദിച്ചതാണ് …

അതെ സ്വന്തം ചേച്ചീ തന്നെയാണ് …ഞാനും  ചേച്ചിയും  ഒറ്റ മക്കൾ ആയിട്ടാണ് ജനിച്ചത്  .. വളർന്നതും അങ്ങനെ തന്നെ …

എന്താ  ചേച്ചിയെ പറ്റി കൂടുതൽ അന്വേഷിക്കുന്നത് ?? ചേച്ചിയെ വിവാഹം ആലോചിക്കണം എന്ന് ഉണ്ടോ ?? കാവ്യ നർമ്മത്തോടെ ചോദിച്ചു …

തന്നോട് സത്യം പറയാമല്ലോ !! ഏറെ  നാളുകൾക്ക് ശേഷം ആണ് ഞാൻ ഇന്ന് അമ്പലത്തിൽ വന്നത് അതും അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാത്തത് കൊണ്ട് വന്നത് … അമ്മക്ക് ഞാൻ ഇപ്പോൾ തന്നെ കല്യാണം കഴിക്കണം അതിനുള്ള വഴിപാട് നടത്താൻ വേണ്ടി വന്നതാണ് … ഹൃദ്യയെ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു പ്രതീക്ഷ തോന്നി .. അതാണ് ഓടി വന്നതും പേര് ചോദിച്ചതും … പക്ഷെ മിണ്ടാൻ കഴിയില്ലെന്ന് താൻ പറഞ്ഞപ്പോൾ എനിക്ക് ആകെ വിഷമം ആയി ……പക്ഷെ അതൊന്നും എനിക്ക് ഒരു കുറവായി തോന്നുന്നില്ല …

എനിക്ക് ഹൃദ്യയെ ഇഷ്ടമായി … വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് …

മ്മ്  , ശെരി എനിക്ക് സന്തോഷമേ ഉള്ളു … എന്റെ ചേച്ചിപ്പെണ്ണിനെ  മനസ്സിലാക്കാനും കൂടെ കൂട്ടാനുമുള്ള മനസ്സ് കാണിക്കുന്നതിന് നന്ദിയുണ്ട് …ചേച്ചിക്ക് ഒരു ജീവിതം കിട്ടിയാൽ ചേച്ചിയേക്കാളും ഭാഗ്യം ചെയ്തത്  നിങ്ങൾ ആണെന്ന് ഞാൻ പറയും … അത്രക്ക് നന്മയുള്ള മനസ്സാണ് … ചേട്ടനെ പൊന്നുപോലെ നോക്കുമെന്ന കാര്യം എനിക്കുറപ്പാണ് …

പക്ഷെ ഈ ബന്ധത്തിന് ചേട്ടന്റെ വീട്ടുകാര് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ?? കാവ്യ ചോദിച്ചു ….

എനിക്ക് അറിയില്ല കാവ്യാ … പക്ഷെ ഒന്ന് മാത്രം ഞാൻ പറയാം … എനിക്ക് ഹൃദ്യയെ ഇഷ്ടമായി … ഹൃദ്യക്ക് എന്നെ ഇഷ്ടമാവുകയാണെങ്കിൽ എന്ത് വിലകൊടുത്തും ഞാൻ അവളെ സ്വന്തമാക്കും …

ഗിരിയുടെ ശബ്ദം ഉറച്ചതായിരുന്നു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!