Skip to content

ഊമക്കുയിൽ – 3

oomakuyil

എനിക്ക് അറിയില്ല കാവ്യാ … പക്ഷെ ഒന്ന് മാത്രം ഞാൻ പറയാം … എനിക്ക് ഹൃദ്യയെ ഇഷ്ടമായി … ഹൃദ്യക്ക് എന്നെ ഇഷ്ടമാവുകയാണെങ്കിൽ എന്ത് വിലകൊടുത്തും ഞാൻ അവളെ സ്വന്തമാക്കും …

ഗിരിയുടെ ശബ്ദം ഉറച്ചതായിരുന്നു …

ആവേശം ഒക്കെ നല്ലതാണ് ചേട്ടാ !! പക്ഷെ കാര്യത്തോടടുക്കുമ്പോൾ വീട്ടുകാർ ശക്തമായി എതിർക്കും .. മാത്രവുമല്ല  ഇപ്പോഴത്തെ ഈ ആവേശം ഒക്കെ കല്യാണം കഴിയുമ്പോൾ കെട്ടടങ്ങില്ല എന്ന് പറയാൻ പറ്റില്ല ..

എനിക്കോ ചേച്ചിയുടെ വീട്ടുകാർക്കോ ഇത് ഒരു കുറവായിട്ട് തോന്നിയിട്ടില്ല ….ചേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടു ഒന്നുരണ്ടാലൊചനകൾ മുൻപ് വന്നിട്ടുണ്ട് …ആദ്യത്തേത് ചേച്ചിയുടെ കുറവ് ചൂണ്ടികാണിച്ചു ചെക്കന്റെ വീട്ടുവർ പിൻവലിഞ്ഞു രണ്ടാമത്തെ ആലോചന വന്നപ്പോൾ കുറവുകൾ ഒന്നും അവർക്ക് പ്രശ്നമില്ല പകരം ഈ കുറവുകൾ നികത്താൻ പെണ്ണിന്  എന്ത് സ്ത്രീധനം കൊടുക്കുമെന്ന് ചോദിച്ചു തിട്ടപ്പെടുത്തി …ആ ആലോചന ചേച്ചിയായി തന്നെ വേണ്ടന്ന് വെച്ചു …

ഞാൻ മുൻപ് പറഞ്ഞല്ലോ ചേട്ടാ സംസാരിക്കാൻ ഉള്ള കഴിവ് ചേച്ചിക്കില്ല എന്നാൽ ചേച്ചിക്ക് നൃത്തമറിയാം  , ചിത്രകാരി ആണ് .. ഞാൻ തന്നെ വളരെ കഷ്ടപ്പെട്ടാണ് ഈ MBA ഒന്ന് പാസ്സ് ആയത് … ആള്  ഇപ്പോൾ ഭരതനാട്യത്തിന് റിസർച്ച് ചെയ്യാൻ ഉള്ള പുറപ്പാടിൽ ആണ് …

എനിക്ക് എന്തായാലും സന്തോഷമേ ഉള്ളു …ചേച്ചിക്ക് നല്ല ഒരു ജീവിതം ഉണ്ടായി കാണാൻ ഞാൻ ഒരുപാട്‌ ആഗ്രഹിക്കുന്നുണ്ട് ….കാവ്യ ചിരിച്ചു …

ഗിരി കാവ്യ നോക്കി ….

കാവ്യാ !!!

ഞാൻ ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞതല്ല ……എനിക്ക്  ഹൃദ്യയെ ഇഷ്ടമായി …അത് ഞാൻ വീട്ടിൽ സമയം പോലെ അവതരിപ്പിക്കാം ഒക്കുമെങ്കിൽ നാളെ തന്നെ …

പക്ഷെ അതല്ല ഇപ്പോഴത്തെ പ്രശനം ?

ഹൃദ്യക്ക് എന്നെ ഇഷ്ടമാകുമോ ??

സംശയമാണ് ??? കാവ്യ മറുപടി പറഞ്ഞു …

ങേ !!! അതെന്താ ?? എന്നെ കാണാൻ അത്രക്ക് മോശമാണോ ?? ഗിരി സംശയത്തോടെ ചോദിച്ചു ..

ഏയ്‌ … കാണാൻ വലിയ കുഴപ്പം ഉണ്ടായിട്ടല്ല .. രാവിലെ ചേട്ടന്റെ അപലക്ഷണം കെട്ട നോട്ടം കണ്ടിട്ട് ചേട്ടൻ ഒരു പൂവൻകോഴി ആണെന്ന് ഞാൻ പറഞ്ഞു …കാവ്യ ചമ്മിയ ചിരിയോടെ പറഞ്ഞു …

ശ്ശെ !!! സകല വിലയും കളഞ്ഞല്ലോ സാമദ്രോഹി !!!

ഇനി ഇമേജ് മാറ്റാൻ എന്ത് ചെയ്യണം?? ഗിരി ചോദിച്ചു..

ഏയ്‌ അതൊന്നും സാരമില്ല ….എമജ് ഒക്കെ നമുക്ക്‌ വീണ്ടെടുക്കാം

അതിന് ആദ്യം നിങ്ങൾ പരസ്പരം കാണണം സംസാരിക്കണം മനസിലാക്കണം ……രണ്ടു ദിവസം കൊണ്ട് ചേച്ചിയുടെ ഭാഷ. ചേട്ടൻ പഠിച്ചോളും …

അപ്പോൾ എല്ലാം പറഞ്ഞതുപോലെ ……നമ്മുടെ സംഭാഷണം ഇവിടെ നിറുത്താം …

ഗിരിയും കാവ്യയും വീട്ടിലേക്ക് കയറി ചെന്നു ..രണ്ടാളുടെയും പ്രസന്നമായ മുഖം കണ്ടപ്പോൾ ഏവർക്കും സന്തോഷമായി …

ഗിരി !! എന്താ നിന്റെ  അഭിപ്രായം ?? ഗോവിന്ദൻ തിരക്കി …

എനിക്ക് കാവ്യയെ ഇഷ്ടമായി !!

എന്നാൽ …..എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല …

ഗിരിയുടെ മറുപടി കേട്ട് എല്ലാവരും പരസ്പരം നോക്കി …

നിനക്ക് മോളെ ഇഷ്ടമായെങ്കിൽ പിന്നെ എന്താണ് തടസം ?? സരോജിനി തിരക്കി …

ഗിരി കാവ്യയെ നോക്കി !!!

അത്‌ ആന്റി ഗിരി ചേട്ടന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട് … ആളെ മാത്രമേ വിവാഹം കഴിക്കുവൊള്ളൂ എന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യും ?? കാവ്യ കൈ മലർത്തി …

എടാ , സന്തോഷേ  മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ടുനടക്കുന്നവനെ ആണോ എന്റെ മോൾക്ക് ആലോചിച്ചു കൊണ്ട് വന്നത് ?? ഇരുപ്പടത്തിൽ നിന്നും ചാടി എഴുനേറ്റ് രോക്ഷത്തോടെ രാമഭദ്രൻ ചോദിച്ചു …

അയ്യോ !!! എന്റെ പൊന്ന് രാമേട്ടാ എനിക്ക് ഒന്നും അറിയില്ല

അച്ഛാ !! നിങ്ങൾ കാര്യം ഒന്നും അറിയാതെ ആണ് സംസാരിക്കുന്നത് ?? അച്ഛനോടും അമ്മയോടും എന്തും തുറന്ന് പറയുവാനുള്ള സ്വാതന്ത്ര്യം തന്നല്ലേ എന്നെ വളർത്തിയത് ?? എനിക്ക് പറയാനുള്ളത് നിങ്ങൾ ക്ഷമയോടെ കേൾക്കണം അതിന് ശേഷം നിങ്ങൾ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോ ???

ഞാനും ഹൃദ്യചേച്ചിയും  രാവിലെ അമ്പലത്തിൽ പോയപ്പോഴാണ് ഗിരി ചേട്ടനെ ആദ്യമായി കണ്ടത് ……കണ്ടെന്ന് മാത്രമല്ല  ഞങ്ങളെ ഗിരി ചേട്ടൻ അമ്പലത്തിൽ പിന്തുടർന്നു വന്ന് പേര് ചോദിച്ചു ……എന്റെ സ്വഭാവത്തിന് അല്പം മുഷിഞ്ഞു സംസാരിക്കുകയും ചെയ്തു … എന്നാൽ ഇപ്പോൾ ഗിരി ചേട്ടൻ മനസ്സ് തുറന്ന് സംസാരിച്ചപ്പോൾ ആണ് അറിയുന്നത് ….ഗിരി ചേട്ടന് ആദ്യ കാഴ്ചയിൽ തന്നെ ഹൃദ്യ ചേച്ചിയെ ഇഷ്ടമായെന്ന് …രാവിലെ വന്നത് പേരും താമസിക്കുന്ന സ്ഥലവും ഒക്കെ അറിഞ്ഞുവെച്ചു വീട്ടുകാരെ കൊണ്ട് തന്നെ വിവാഹം ആലോചിക്കാൻ ആണെന്ന് ??

രാമഭദ്രൻ സുമലതയെ നോക്കി ….

നീ എന്താ ഈ പറഞ്ഞുവരുന്നത് മോളേ …. ഹൃദ്യമോളെ കല്യാണം ആലോചിക്കുന്ന കാര്യമാണോ ??

അതേ. അച്ഛാ !! ഹൃദ്യ ചേച്ചിക്ക് കല്യാണപ്രായം ആയില്ലേ  ?? എനിക്ക് ആലോചിക്കാമെങ്കിൽ എന്നേക്കാൾ ഒരു വയസ്സ് മുതിർന്ന ചേച്ചിക്ക് എന്തുകൊണ്ട് ആലോച്ചിച്ചു കൂടാ

അത്‌ വല്യേട്ടനോട്‌ ചോദിക്കേണ്ട കാര്യമാണ് !!! രാമഭദ്രൻ പറഞ്ഞു ..

നിങ്ങൾ എല്ലാവരും പറഞ്ഞു വരുന്നത്  ആരുടെ കാര്യം ആണ് ?? ഗോവിന്ദൻ ചോദിച്ചു ..

എനിക്ക് രണ്ട് ചേട്ടന്മാരുണ്ട്  ഞങ്ങൾ മൂന്നുപേരിൽ ഏറ്റവും  മുത്ത്  വിജയേട്ടൻ !! ഞങ്ങളുടെ വല്യേട്ടൻ  !! അയല്പക്കത്താണ് താമസിക്കുന്നത് … കൃഷിക്കാരൻ ആണ്  !! പിന്നെ കുറച്ചേറെ വയൽ ഉണ്ട്  പാട്ടത്തിന് കൃഷി ചെയ്യാൻ കൊടുത്തിരിക്കുന്നു .. വിജയേട്ടന്റെ മകൾ ആണ് ഹൃദ്യ മോള് …..ഒരുപാട് ആറുവർഷത്തെ കാത്തിരിപ്പിന് ശേഷം വിജയേട്ടനും ദേവി ഏട്ടത്തിക്കും ഈശ്വരൻ കൊടുത്ത ദാനമാണ് ഹൃദ്യ മോള് …രണ്ടാമത്തെ ചേട്ടൻ  ഡൽഹിയിൽ ആണ് അവർ കുടുംബസമേതം അവിടെ കഴിയുന്നു .. അവർക്ക് രണ്ട്  ആൺമക്കൾ ആണ് .. ഓണത്തിനോ  വിഷുവിനോ ഒക്കെ വന്നാൽ ആയി …

നിങ്ങളുടെ വീട്ടിലെ തന്നെ കുട്ടിയാണെങ്കിൽ നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ ഞങ്ങൾക്ക് താല്പര്യക്കുറവൊന്നും ഇല്ല ……സരൊജിനി പറഞ്ഞു …

രാമഭദ്രനും സുമലതയും പരസ്പരം നോക്കി …ഞങ്ങൾക്ക് വിഷമം ഒന്നുമില്ല … മറിച്ചു സന്തോഷമേ ഒള്ളു … അവളും ഞങ്ങളുടെ കുട്ടി തന്നെയാണ് … എന്നാൽ ഒരു ചെറിയ പ്രശ്നം ഉണ്ട് …രാമഭദ്രൻ എല്ലാവരുടെയും മുഖത്തു നോക്കി ഒന്ന് നിറുത്തി …

എന്താ … എന്തായാലും പറഞ്ഞോളൂ ??

ഹൃദ്യമോൾക്ക് സംസാരശേഷി ഇല്ല …ഊമയാണ് !!

ഗോവിന്ദനും സരോജിനിയും പരസ്പരം നോക്കി …

എനിക്ക് അറിയാം!! പെട്ടെന്ന് ഇങ്ങനെ കേട്ടാൽ നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നുള്ള കാര്യം ….

നിങ്ങൾ നല്ലതുപോലെ ആലോചിച്ചോളൂ !!! മോനോടും കൂടിയാണ് !! നന്നായി ആലോചിച്ചിട്ട് ഒരു തീരുമാനം അറിയിച്ചാൽ മതി .. നിങ്ങൾക്ക് സമ്മതം ആണെങ്കിൽ മാത്രമേ വല്യേട്ടനോട്‌ ഞാൻ ഈ കാര്യം അവതരിപ്പിക്കത്തൊള്ളൂ .: വെറുതെ ആശ കൊടുത്തിട്ട്  നിരാശ്ശ  ആയി പോകരുതല്ലോ അതാ ….. രാമഭദ്രൻ പറഞ്ഞു ….

ഗോവിന്ദനും സരോജിനിയും ഒന്നും മിണ്ടിയില്ല ..: ഞങ്ങളുടെ തീരുമാനം വൈകാതെ അറിയിക്കാം  !! ഗിരി രാമഭദ്രനോട് പറഞ്ഞിട്ട് ഇറങ്ങി …

യാത്രയിൽ ഉടനീളം ആരും മിണ്ടുനില്ലെന്ന് കണ്ടപ്പോൾ സന്തോഷ് തന്നെ സംസാരിച്ചു …

ഗിരി പറഞ്ഞ ആ കുട്ടിയെ എനിക്ക് അറിയാം ….നല്ല കുട്ടിയാണ്  ഞാനായിട്ട് രണ്ട് കല്യാണാലോചന കൊണ്ട്  ആ വീട്ടിൽ പോയിട്ടുള്ളതുമാണ് …എന്നാൽ എല്ലാവരും സ്വത്തു മോഹിച്ചുള്ള വരവാണെന്ന് മനസ്സിലാക്കി ആ കുട്ടി തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞു …ആ കൊച്ചു അതിന്റെ കുറവ് മനസ്സിലാക്കുന്നില്ല … എന്തേലും കുറവുകൾ വരുമോൾ തങ്ങളുടെ ഭാഗത്തു നിന്നും കുറച്ചു വിട്ടു വീഴ്ച്ച ഒക്കെ വേണ്ടേ ??

സന്തോഷേട്ടൻ ആ കുട്ടിക്ക് എന്ത് കുറവുണ്ടെന്നാണ് ഈ പറഞ്ഞുവരുന്നത് … സംസാരിക്കാൻ ശേഷി ഇല്ലാത്തതാണോ ?? ആ കുട്ടിക്ക് ഒരു കുറവായിട്ട് തോന്നാത്തടത്തോളം കാലം ബാക്കിയുള്ളവർ അത്‌ അലോഹിച്ചു തല പുണ്ണാക്കേണ്ട കാര്യം ഇല്ലല്ലോ ?? ഗിരി പറഞ്ഞത് സന്തോഷിന് അത്ര രസിച്ചില്ലെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല … പത്തുരൂപ തടയേണ്ട കേസ് ആരുന്നു ഇവൻ കാരണം ഇന്ന് ഒന്നും കിട്ടാൻ പോകുന്നില്ല ……..സന്തൊഷ് മനസ്സിൽ ഓർത്തു …

കവലയിൽ എത്തിയപ്പോൾ സന്തോഷ് തന്നെ അവിടെ ഇറക്കി വിട്ടോളാൻ പറഞ്ഞു …കാറിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഗിരി പോക്കറ്റിൽ നിന്ന് പൈസ എടുത്തു സന്തോഷിന് നീട്ടി ..:

അയ്യോ വേണ്ട ഗിരി !!! പോയ കാര്യം നടനില്ലല്ലോ ?? പിന്നെ എന്തിനാ  എനിക്ക് കാശ് ?? സന്തോഷ് ചോദിച്ചു ..

ആര് പറഞ്ഞു നടനില്ലന്ന്?? ഞാൻ കണ്ടെത്താൻ ആഗ്രഹിച്ച ആളെ കണ്ടെത്തി … എല്ലാ വിവരങ്ങളും അറിയുകയും ചെയ്തു … അതിന്റെ സന്തോഷത്തിന് ഇത് ഇരിക്കട്ടെ …. സന്തോഷിന്റെ പോകെറ്റിൽ പൈസ വെച്ചുകൊടുത്തു ഗിരി പറഞ്ഞു …

ഗിരി കാർ വീട്ടിലെ മുറ്റത്തേക്ക് ഓടിച്ചു കയറ്റി …  ഗോവിന്ദനും സരോജിനിയും കാറിൽ നിന്നറങ്ങി …വാതിൽ തുറന്ന് വീട്ടിലേക്ക് കയറി …

കാർ ലോക്ക് ചെയ്തിട്ട് ഗിരി വീട്ടിലേക്ക് കയറി ചെന്നു …

സ്വീകരണമുറിയിൽ ഗോവിന്ദനും സരോജിനിയും ഇരിപ്പുണ്ട് ….

ഗിരി !!! ഇവിടെ വന്നിരിക്ക്‌ … ഞങ്ങൾക്ക് നിന്നോട് സംസാരിക്കാനുണ്ട് … സരോജിനി മുറിയിലേക്ക് നടക്കാനൊരുങ്ങിയ ഗിരിയെ തടഞ്ഞു …

രണ്ടാളെയും മാറി മാറി നോക്കിയ ഗിരി കസേര നീക്കിയിട്ടിരുന്നു ….

എന്താ നിങ്ങൾക്ക് രണ്ടാൾക്കും പറയാനുള്ളത് ?? ഗിരി തിരക്കി ..

ഞങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് നിനക്ക് അറിയാം ?? നിന്റെ നാടകം കളി  എല്ലാം നന്നായിട്ടുണ്ട് ……സരൊജിനി അനിഷ്ടത്തോടെ പറഞ്ഞു …

ഇത്  നല്ല കൂത്ത്  !! ഞാൻ എന്ത് നാടകം കളിച്ചെന്നാണ് !!! ആ കുട്ടിയെ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത് അതും അമ്പലത്തിൽ വെച്ച് … കണ്ട് ഇഷ്ടപെട്ടത് കൊണ്ട്  ആ കുട്ടിയെ പറ്റി കൂടുതൽ അറിയണം എന്ന് തോന്നി … അപ്പോഴാണ് അവൾ ഊമയാണെന്ന് അറിയുന്നത് …

ഊമയായത് കൊണ്ടുള്ള സഹതാപം ഒന്നുമല്ല .. എനിക്ക് ആ കുട്ടിയെ ഇഷ്ടമായി … നിങ്ങൾക്കും കണ്ടാൽ ഇഷ്ടമാകും അത്‌ എനിക്ക് ഉറപ്പാണ് ……ഗിരി പറഞ്ഞു ..

നീ പറഞ്ഞതൊക്കെ ശെരിതന്നെ !! എനിക്ക് വിശ്വാസം ഉണ്ട് .. എന്നാൽ ഒരു ഊമപ്പെണ്ണിനെ  കല്യാണം കഴിക്കുക എന്നൊക്കെ പറഞ്ഞാൽ നാട്ടുകാരും ബന്ധുക്കാരും എന്ത് പറയും ……നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടാണ് ഇങ്ങനെ ഒരു ബന്ധത്തിന് പിന്നാലെ പോകുന്നത് എന്ന് എല്ലാവരും പറഞ്ഞു പരത്തും …നാട്ടുകാരോട് സമാധാനം പറഞ്ഞു മടുക്കും സരോജിനി അമർഷത്തോടെ പറഞ്ഞു ….

നാട്ടുകാരെ കാണിക്കാൻ അല്ല ഈ ഗിരി ജീവിക്കുന്നത് ……എനിക്ക് വേണ്ടിയാണ് ……….എന്റെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തേണ്ടത് ഞാനാണ് അല്ലേ ചുറ്റും നിൽക്കുന്നവർ അല്ല …

നമ്മൾ മലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട്  അവൻ എന്ത് പറയും !!! ഇവൻ എന്ത് കരുതും എന്നൊക്കെ കരുതി നമ്മുടെ ജീവിതത്തിന്റെ നല്ലയൊരു ഭാഗവും മെരുക്കിയെടുത്തു ജീവിക്കും ..പിന്നീട് ഉള്ള കാലം നഷ്ടപ്പെട്ടുപോയ നല്ല കാലം ഓർത്തു പരിതപിക്കും …

എനിക്ക് എന്റെ ജീവിതം മറ്റുള്ളവരുടെ ഇഷ്ടത്തിന് കളയാൻ കഴിയില്ല ..

പിന്നെ ഇപ്പോഴും ആ പെണ്ണിൻറെ ഭാഗത്തു നിന്ന് ഒരു മറുപടി കിട്ടിയിട്ടില്ല ….അ കുട്ടിക്ക് താല്പര്യം ആണെങ്കിൽ അച്ഛനും അമ്മയും എതിർക്കരുത് …. നിങ്ങളെ എതിർത്ത് ഒരു ജീവിതം തിരഞ്ഞെടുക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് …

ഗിരി രണ്ടാളെയും നോക്കിയിട്ട് ഇരുപ്പടത്തിൽ നിന്നും എഴുനേറ്റ് മുറിയിലേക്ക് നടന്നു ….

ഗോവിന്ദനും സരോജിനിയും പരസ്പരം നോക്കി ..

മുറിയിലേക്ക് കയറി ഗിരി വാതിൽ അടച്ചു .. പോക്കറ്റിൽ  കിടന്ന ഫോൺ എടുത്ത് ചാർജ് ചെയ്യാൻ പ്ലഗിൽ കണക്ട് ചെയ്തു മേശയിൽ വെച്ചു …

പെട്ടെന്ന് ഗിരിയുടെ ഫോൺ ബെൽ അടിച്ചു …

ഡിസ്പ്ലേയിലെ പേര് കണ്ടു ഗിരിക്ക് ആകാംഷ ആയി …

കാവ്യ കാളിങ് …..

((തുടരും… ))

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!