മുറിയിലേക്ക് കയറി ഗിരി വാതിൽ അടച്ചു .. പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് ചാർജ് ചെയ്യാൻ പ്ലഗിൽ കണക്ട് ചെയ്തു മേശയിൽ വെച്ചു …
പെട്ടെന്ന് ഗിരിയുടെ ഫോൺ ബെൽ അടിച്ചു …
ഡിസ്പ്ലേയിലെ പേര് കണ്ടു ഗിരിക്ക് ആകാംഷ ആയി …
കാവ്യ കാളിങ് …..
ഗിരി ഫോൺ എടുത്തു….
കാവ്യാ പറയു … ഹൃദ്യയെ കണ്ടോ ?? ഹൃദ്യയോട് സംസാരിച്ചോ ???
ഹലോ ഗിരി ചേട്ടാ …
നിങ്ങൾ പോയതിന് ശേഷം ഞാൻ ഹൃദ്യചേച്ചിയെ നേരിട്ട് പോയി കണ്ടിരുന്നു..
എന്നിട്ട് ??? ഗിരിക്ക് ആകാംഷ അടക്കി നിറുത്താൻ കഴിഞ്ഞില്ല …
ഗിരി ചേട്ടാ ….ഹൃദ്യചേച്ചിക്ക് തൽകാലം വിവാഹം കഴിക്കാൻ താല്പര്യം ഇല്ല … ഞാൻ പറഞ്ഞില്ലേ ചേച്ചീ ഭരതനാട്യത്തിന് റിസർച്ച് ചെയ്യുവാനായുള്ള പുറപ്പാടിൽ ആണ് ……അതിന് ശേഷം തീരുമാനിക്കുന്നോള്ളൂ എന്ന് തീർത്തു പറഞ്ഞു …
ശ്ശെ !! കല്യാണം കഴിഞ്ഞാൽ ഞാൻ പഠിക്കാൻ വിടില്ലെന്ന് കരുതിയാണോ ഇങ്ങനെ ഒരു തീരുമാനം ?? ഗിരി അരിശത്തോടെ സംസാരിച്ചു …
ചേച്ചിക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് ഗിരി ചേട്ടാ !! ഞാൻ ചേട്ടനുവേണ്ടി ഒരുപാട് സംസാരിച്ചു …ആള് നാളെ തൃശൂരിന് പോകും പിന്നെ എന്ന് വരുമെന്ന് പോലും എന്നോട് പറഞ്ഞില്ല …
തൃശ്ശൂരിൽ എവിടെയാണ് ??? ഗിരി തിരക്കി …
കലാമണ്ഡലത്തിൽ !! റിസർച്ച് ചെയ്യാനുള്ള ഏതാനം ഡാറ്റ ശേഖരിക്കാനായിട്ട് പോകുവാണെന്നാണ് പറഞ്ഞത് …
ചേട്ടൻ ഈ കസ് വിട്ടേക്ക് !! അതാ നല്ലത് …കാവ്യ പറഞ്ഞു ….
കാവ്യാ ….ഞാൻ ഈ കേസ് അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ല …തത്കാലം അവളുടെ റിസർച്ച് വർക്ക് പുരോഗമിക്കട്ടെ ….ഞാൻ അവളുടെ പിന്നാലെയുണ്ട് …കാവ്യയ്ക്ക് വിരോധമില്ലെങ്കിൽ ഹൃദ്യയുടെ നമ്പർ ഒന്ന് തരണം പ്ലീസ് …
എനിക്ക് വിരോധം ഒന്നുമില്ല …ഞാൻ തരാം .. ചേട്ടൻ മെസ്സജ് അയച്ചു നോക്കിയാൽ മതി .
താങ്ക്സ് കാവ്യ ……തന്റെ വീട്ടുകാർ ഒക്കെ ആണൊ ??
എന്റെ അച്ഛനും അമ്മയും പാവങ്ങളാണ് .. എന്നേക്കാൾ കൂടുതൽ ഹൃദ്യചേച്ചിക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ അവർക്ക് ആഗ്രഹമുണ്ട് …
പിന്നെ നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആരൊക്കെ എതിർത്താലും അത് നടന്നിരിക്കും …കാവ്യ പറഞ്ഞു ..
ഗിരി ഫോൺ വെച്ചു ….
തൽകാലം ആരും അറിയേണ്ട … എനിക്ക് ഹൃദ്യയുടെ നിലപാട് എന്തായാലും നേരിട്ട് അറിയണം ..
ഗിരി ആലോചനയിൽ ആയി ..
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു …
മധു ..കാളിങ് …
ആ മധു …എട്ടുമണിക്കല്ലേ ???ഞാൻ സ്റ്റേഷനിൽ കാണും …
ഗിരി !!! നിന്റെ ശബ്ദം എന്താ വല്ലതിരിക്കുന്നത് ?? മധു ചോദിച്ചു ..
എന്ത് ?? ഒന്നുമില്ല …
നേരിട്ട് കാണാം ഓക്കെ ……ഗിരി ഫോൺ വെച്ചു …
കാവ്യ ഹൃദ്യയുടെ നമ്പർ അയച്ചു കൊടുത്തിരുന്നു ..
ഗിരി ..നമ്പർ സേവ് ചെയ്തിട്ട് വാട്സാപ്പ് തുറന്നു ..
വാട്സാപ്പ് ലിസ്റ്റിൽ ഹൃദ്യയുടെ പേര് സെർച്ച് ചെയ്തു ..
പ്രൊഫൈൽ പിക്ചർ ആയിട്ട് മയില്പീലിയുടെ ഫോട്ടോ ഗിരി കണ്ടു ..
രണ്ടും കല്പിച്ചു ഹായ് അയച്ചു ..
രണ്ടുമിനിറ്റ് കഴിഞ്ഞു നോക്കിയപ്പോൾ ഹൃദ്യ മെസ്സേജ് കണ്ടിരിക്കുന്നു …
എന്റെ പേര് ഗിരി !! ഇന്ന് രാവിലെ നമ്മൾ തമ്മിൽ കണ്ടിരുന്നു …കാവ്യ എല്ലാം സംസാരിച്ചുകാണുമെന്ന് അറിയാം ……തന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നത് …ഞാൻ തന്റെ ഒരു സ്വപ്നത്തിനും തടസ്സമാവില്ല …
തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ എനിക്ക് ആഗ്രഹമില്ല .. താൻ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി …
ഗിരി മെസ്സേജ് അയച്ചു … ഹൃദ്യ അത് വായിച്ചെന്ന്. ഗിരിക്ക് മനസ്സിലായി …
എന്നാൽ പ്രതികരണം ഒന്നും കാണാഞ്ഞപ്പോൾ ഗിരിക്ക് വിഷമം തോന്നി …
ഗിരി റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ കാറുമായി മധുവിനെ കാത്തുനിന്നു ..
മധു ഇറങ്ങി വരുന്നത് കണ്ട് ഗിരി കാർ സ്റ്റാർട്ട് ചെയ്തു ..
മധു ബാഗ് എടുത്തു ബാക് സീറ്റിൽ വച്ചിട്ട് ഫ്രന്റ് സീറ്റിൽ കയറി …
ഹോ !! എന്റെ മോനെ … ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട് … കാർ നേരെ ആര്യാസിലോട്ട് വിട് എനിക്ക് മസാലദോശയും ഹോർലിക്സും വേണം … ഗിരി ചിരിച്ചു …
എന്റെ മധു !! നീ വന്നത് ചെന്നൈയിൽ തന്നെയാണോ ?? ഇത്രയും ദോശ തിന്നാൽ മതിയാവാത്ത ഒരു പെണ്ണ് …. ഗിരി മധുവിനെ നോക്കി കളിയാക്കി …
ആര്യാസിൽ പോയി രണ്ട് മസാലദോശയും ഓർഡർ ചെയ്തു ഗിരിക്ക് അഭിമുഖമായി മധു ഇരുന്നു ..
എന്താടാ മോനെ ആകെ കിളി പോയ മട്ടിൽ ഒരു ഇരിപ്പ് ?? നിനക്ക് എന്ത് പറ്റി ??… ഫോൺ വിളിച്ചപ്പോൾ എല്ലാം നിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി …
എന്തായാലും കാര്യം പറ !!
ഗിരി മധുവുനെ ഒന്ന് നോക്കി … ശേഷം ഹൃദ്യയെ രാവിലെ അമ്പലത്തിൽ കണ്ടതും കാവ്യയെ പെണ്ണ് കാണാൻ പോയതും ഹൃദ്യയുടെ മറുപടിയും എല്ലാം പറഞ്ഞു …
ഗിരിയുടെ വെളിപ്പെടുത്തൽ ഒരു ഞെട്ടലോടെയാണ് മധുവിന് ഉൾകൊള്ളാൻ ആയത് …
എടാ !! നീ ഇത് എന്തൊക്കെയാ പറയുന്നത് ?? നീയി പറയുന്നതുപോലെ ഊമപെണ്ണിനോടൊപ്പം ഉള്ള ജീവിതം അത്ര സുഖകരം ഒന്നുമാവില്ല … നീ ഈ പറയുന്നതൊക്കെ വല്ല സിനിമയിലും നടക്കും ..ജീവിതത്തിൽ പാടാണ് ഗിരി …
ഇതാ മധു കുഴപ്പം !! നിന്നെപോലെയാണ് എല്ലാവരും ചിന്തിക്കുന്നത് !! എന്റെ അച്ഛനും അമ്മയും ഇത് തന്നെയാണ് പറയുന്നത് …
എല്ലാവരും ചിന്തിക്കുന്നതിലും അല്പം വത്യസ്തമായി ചിന്തിക്കാനാണ് എനിക്ക് ആഗ്രഹം മധു …
ആട്ടെ നിന്റെ വിശേഷം പറ !! എത്ര ദിവസം ഉണ്ട് നാട്ടിൽ ?? ഗിരി ചോദിച്ചു …
ഒരാഴ്ച്ച ഉണ്ടാകും ………വീട്ടിൽ ചെന്നാൽ ഉടൻതന്നെ കല്യാണക്കാര്യം പറഞ്ഞു മുഷിയും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വയസ്സ് 26 ആയില്ലേ !!
നീയിത് ആർക്ക് വേണ്ടിയുള്ള കാത്തിരിപ്പാ !! നല്ല ജോലി നല്ല ചുറ്റുപാട് ഒരു ബാധ്യതയും ഇല്ല … പിന്നെ എന്താണ്. നിന്റെ പ്രശ്നം …
എന്റെ പ്രശ്നം നീയാണ് ഗിരി !!! മധു പറഞ്ഞോ …
ങേ !! ഞാനോ ??
ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കിയെന്നാ ?? ഗിരി ചോദിച്ചു …
എടാ കുരങ്ങാ !! നിന്നെപൊലെ എന്നെ മനസ്സിലാക്കിയ വേറെ ഒരുത്തൻ ഈ ഭൂമിയിൽ ഉണ്ടോ !!! നിന്നോടല്ലേ ഞാൻ എല്ലാം ഷെയർ ചെയ്തിട്ടുള്ളത് !! നിന്നെപൊലെ ഒരാളെ വേറെ എവിടെയെങ്കിലും ഇനി കിട്ടുമോ ??
അഥവാ ഞാൻ ഒരു കോന്തനെ കിട്ടിയെന്ന് തന്നെ ഇരിക്കട്ടെ ?? അവന് നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്. മനസ്സിലാകുമോ എന്ന് ആര് കണ്ടു ?? മധു പറയുന്ന ന്യായങ്ങൾ കേട്ട് ഗിരി കണ്ണ് തള്ളി ഇരുന്നു …
നീയെന്താ ഇങ്ങനെ നോക്കുന്നത് ?? മധു ചോദിച്ചു …
ഏയ് നീ പറഞ്ഞതൊക്കെ കേട്ട് ഞാൻ ഇരുന്നു പോയതാണ് എന്റെ മധു …
നീ കാര്യമായെടുത്തോ ??? ഞാൻ തമാശ പറഞ്ഞതാ ……മധു ചിരിച്ചു
കഴിച്ചു കഴിഞ്ഞെങ്കിൽ പോയി കൈ കഴുകിയാട്ടെ ….ഗിരി പറഞ്ഞു …
മധു കൈ കഴുകുവാനായി എഴുനേറ്റ് പോയി
ഗിരിയുടെ ഫോണിൽ ഒരു വാട്സാപ്പ് മെസ്സേജ് വന്നു …
ഗിരി മെസ്സേജ് തുറന്ന് നോക്കി …
അത് ഹൃദ്യയുടേതായിരുന്നു … ഗിരിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ….
ഹൃദ്യയുടെ മെസേജിലൂടെ ഗിരി കണ്ണുകൾ ഓടിച്ചു …
(തുടരും ..)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission