ഗിരിയുടെ ഫോണിൽ ഒരു വാട്സാപ്പ് മെസ്സേജ് വന്നു …
ഗിരി മെസ്സേജ് തുറന്ന് നോക്കി …
അത് ഹൃദ്യയുടേതായിരുന്നു … ഗിരിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ….
ഹൃദ്യയുടെ മെസേജിലൂടെ ഗിരി കണ്ണുകൾ ഓടിച്ചു ….
എനിക്ക് ഗിരിയേട്ടനെ നേരിട്ട് കാണണം എന്നുണ്ട് !! ഞാൻ നാളെ തൃശ്ശൂർക്ക് പോകും …ഒരാഴ്ച്ച കഴിഞ്ഞേ മടക്കം ഉണ്ടാകൂ !!! ഗിരിയേട്ടന് സൗകര്യം ഉള്ളപ്പോൾ അറിയിച്ചാൽ മതി ..
ഗിരി വീണ്ടും ആ മെസേജ് വായിച്ചു !! സ്വപ്നം ഒന്നുമല്ലല്ലോ ??? ഏയ് സ്വപ്നമല്ല ……എപ്പൊഴും ആര്യാസിൽ തന്നെയാണ് ……ഗിരി പിറുപിറുത്തു
ഇത് എന്ത് മറിമായം ?? ഇനി ഹൃദ്യയുടെ മനസ്സ് മാറി കാണുമോ? മാറിയാൽ മതിയായിരുന്നു …
ഗിരി പേപ്പർ ടവലിൽ കൈ തുടച്ചു ഹൃദ്യക്ക് മെസ്സേജ് ടൈപ്പ് ചെയ്തു …
എനിക്ക് നാളെ കൊച്ചി വരെ പോകേണ്ട ആവശ്യം ഉണ്ട് …ഞാൻ സാധാരണ ട്രെയിനിൽ പോവുകയാണ് പതിവ് ..താൻ ട്രെയിനിൽ ആണ് പോകുന്നതെങ്കിൽ എനിക്ക് സമയം ഒന്ന് മെസ്സേജ് ഇട്ടാൽ മതി ..
ഗിരി മെസ്സേജ് അയച്ചു ….
മധു കൈ കഴുകിയിട്ട് നടന്നുവരുന്നത് കണ്ട് ഗിരി ഫോൺ പോക്കറ്റിൽ ഇട്ടു …
ഇനി രണ്ടിൽ ഒന്ന് അറിഞ്ഞിട്ട് എല്ലാവരും എല്ലാം അറിഞ്ഞാൽ മതി …
നീയെന്ത് ആലോചിച്ചിരിക്കുവാ ?? കൈ കഴുകി വന്ന മധു ചോദിച്ചു …
ഏയ് ഒന്നുമില്ല … ഗിരി കൈ കഴുകുവാനായി പോയി …
മധു ബില്ല് പേ ചെയ്തു …
രണ്ടാളും കാറിൽ കയറി …
ഗിരി !!! നീ എടുത്തുചാടി ഒരു തീരുമാനം എടുക്കരുത് … വിവാഹക്കാര്യം പെട്ടെന്ന് തീരുമാനിക്കേണ്ട ഒന്നല്ല എന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ …
എന്റെ മധു !!! ആ കുട്ടിയെ കണ്ടപ്പോൾ മനസ്സിൽ അങ്ങനെ ഒരാഗ്രഹം തോന്നിപോയി … അത് നടക്കാം !!! നടക്കാതിരിക്കാം !!! ആ ഒരു കാര്യവും പറഞ്ഞു എല്ലാവരും എന്റെ സ്വസ്ഥത കെടുത്താൻ വരേണ്ട കാര്യമില്ല ……ആഗ്രഹിക്കുന്നതിനും സ്വപ്‌നം കാണുന്നതിനും ആർക്കും കാശ് കൊടുക്കേണ്ട കാര്യമില്ലല്ലോ ……പിന്നെ വിവാഹമെന്ന് പറയുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ് അതിന് കൂട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം കേൾക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല …
നീയും ഞാനും തമ്മിൽ എത്ര കാലത്തേ സൗഹൃദം ആണ് … പക്ഷെ എന്റെ അമ്മക്ക് അത് പറഞ്ഞാൽ മനസിലാവില്ല .. അമ്മയുടെ വിചാരം നമ്മൾ തമ്മിൽ പ്രേമത്തിൽ ആണെന്നാണ് … മധു ഗിരിയെ ഒന്ന് നോക്കി …
എന്തായാലും അമ്മയുടെ ആ ഒരു ചിന്തക്ക് ഇന്നത്തോടെ തിരശീല വീണു …
കാർ മധുവിന്റെ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി ഗിരി …
കാറിന്റെ ശബ്ദം കേട്ട് മഹാദേവൻ ഇറങ്ങിവന്നു … മധു ഇറങ്ങി …
ഗിരി … മോനെ ഇറങ്ങുന്നില്ലേ ?? മഹാദേവൻ തിരക്കി ..
ഇല്ല അങ്കിൾ !!! പോകുവാ … ശാലിനി ആന്റി എവിടെ ??
അവൾ അടുക്കളയിലുണ്ട് …..മഹാദേവൻ പറഞ്ഞു ..
ശെരി അങ്കിൾ പോയേക്കുവാ …ഗുഡ്നൈറ്റ് …
ഗിരി യാത്ര പറഞ്ഞു പോയി …
വന്ന കാലിൽ നിൽക്കാതെ പോയി കുളിച്ചു ഫ്രഷ് ആയിട്ട് വാ മോളേ !!മഹാദേവൻ പറഞ്ഞു ..
മധു അച്ഛനെ ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് കയറി പോയി .. വാതിൽ അടച്ചു …
മധുവിന് ആകെ ഒരു വല്ലായ്മ തോന്നി …
ഗിരി !!! അവൻ എന്നെ മനസ്സിലാക്കത്തതാണോ ?? അതോ മനഃപൂർവം അജ്ഞത നടിക്കുന്നതോ ??
പലപ്പോഴും എന്റെ മനസ്സിലുള്ളത് ഞാൻ തുറന്ന് പറയുമ്പോഴും അവൻ തമാശയായിട്ടാണ് കാണുന്നത് .. ഒരു സൗഹൃദത്തിനപ്പുറം ഒന്നും അവൻ പ്രതീക്ഷിക്കുന്നില്ല ..
അവൻ തന്നെ ഒരിക്കലും അകറ്റി നിറുത്താതിരിക്കുവാൻ വേണ്ടിയാണ് അവന്റെ ഏറ്റവും അടുത്ത സുഹൃത്തായി അവന്റെ കൂടെ നിഴലായി താൻ കൂടെ നടക്കുന്നത് ……മധുവിന്റെ കണ്ണുകൾ നിറഞ്ഞു …
നാട്ടിൽ എത്തിയാൽ അവനെ ആദ്യം കാണണം എന്നുള്ള വാശിയുള്ളതുകൊണ്ടാണ് അവനെ എപ്പോഴും വിളിച്ചുവരുത്തുന്നത് ..
ഇന്ന് ഒരു ദിവസം കൊണ്ട് ഒരു പെണ്ണിനെ കാണുക !!അവളോട് ഇഷ്ടം തോന്നുക !!വിവാഹം കഴിക്കണം എന്ന് വാശി പിടിക്കുക !! ഇന്നലെ വരെ തന്റെ മാത്രമെന്ന് കരുതിയ ആള് ഒരു ദിവസം കൊണ്ട് അകന്നുപോയത് പോലെ !! മധു ഓർത്തു
മധു !!! മോളെ മധു !! വാതിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയല്ലോ ?? കുളിച്ചു വന്ന് ഭക്ഷണം കഴിക്കാൻ നോക്ക് …ശാലിനി കതകിൽ തട്ടി പറഞ്ഞു ..
മധു കണ്ണുകൾ തുടച്ചു …ഞാൻ കുളിച്ചിട്ട് വരാം അമ്മേ !! കതക് തുറക്കാതെ തന്നെ മധു മറുപടി പറഞ്ഞു …
മധു വേഷം മാറി കുളിച്ചിട്ട് വന്നു ..ഊണുമുറിയിൽ മഹാദേവനും ശാലിനിയും കാത്തിരുന്നു …
അമ്മേ എനിക്ക് ഒന്നും കഴിക്കാൻ വേണ്ട !! ഞാൻ ആര്യാസിൽ നിന്ന് മസാല ദോശ കഴിച്ചതാണ് ..
നീ കഴിക്കാൻ കേറുന്ന വിവരം ഒന്ന് വിളിച്ചു പറയാമായിരുന്നില്ലേ ?? ഞാൻ ഒന്നും ഉണ്ടാക്കി വെക്കിലായിരുന്നല്ലോ !! നാളെ നിന്നെക്കൊണ്ട് തന്നെ ഇത് ഞാൻ കഴിപ്പിക്കും …ശാലിനി മധുവിനെ നോക്കി കണ്ണുരുട്ടി …
മോളേ !! മധു …
ഞങ്ങൾക്ക് നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് !! ഇത്രെയും നാൾ ജോലികിട്ടട്ടെ സമ്പാധിക്കട്ടെ എന്നൊക്കെ പറഞ്ഞു നീ ഒഴിഞ്ഞു മാറി …എന്നാൽ ഇനി അത് പറ്റില്ല ..
നിന്റെ മനസ്സിൽ ആരുമില്ലെന്നാണ് അച്ഛന്റെയും അമ്മയുടെയും വിശ്വാസം !! ആരെങ്കിലും ഉണ്ടെങ്കിൽ ഒരു മടിയും കൂടാതെ ഞങ്ങളോട് നിനക്ക് തുറന്ന് പറയാം മോളേ !! നിന്റെ മനസ്സിൽ ആരും ഇല്ലെങ്കിൽ ഞങ്ങളുടെ മനസ്സിൽ ഒരു പയ്യനുണ്ട് !!
മധു മറുപടി ഒന്നും പറഞ്ഞില്ല …
മറ്റാരും അല്ല മോളെ നമ്മുടെ രുദ്രൻ ആണ് ഞങ്ങളുടെ മനസ്സിലെ പയ്യൻ …മഹാദേവൻ പറഞ്ഞു …
ഈതവണ മധു ശെരിക്കും ഞെട്ടി !!!
ആര് രുദ്രേട്ടനോ ??
മ്മ് , അവൻ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു !! അവന്റെ മനസ്സിൽ ഉള്ള ആഗ്രഹം ഞങ്ങളോട് പറയുകയും ചെയ്തു …
ആദ്യം ഞങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും അവൻ ആലോചിച്ചതിലും ആഗ്രഹിച്ചതിലും ഒരു തെറ്റും ഉള്ളതായി ഞങ്ങൾക്ക് തോന്നിയില്ല …
ജനിച്ച കാലം തൊട്ട് അറിയാവുന്നതാണ് രുദ്രനെ … നിന്റെ മുറചെക്കൻ … നല്ല സ്വഭാവം .. മാത്രവുമല്ല ഡോക്ടർ … രുദ്രനും നീയുമായി നല്ല ചേർച്ചയാണ് …
മതി !!! രണ്ടാളും ഒന്ന് നിറുത്താമോ !!! ഈ വീട്ടിൽ വന്ന് കേറിയാൽ അപ്പോൾ തന്നെ രണ്ടാളും കൂടി എന്റെ ചെവി തിന്നും …എന്റെ തല പെരുക്കുന്നു …
മധു ദേഷ്യത്തോടെ രണ്ടാളെയും നോക്കി…
എനിക്ക് മതിയായി ….
മധുവിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് മഹാദേവനും ശാലിനും അമ്പരന്നു നിന്നു ….
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission