മതി !!! രണ്ടാളും ഒന്ന് നിറുത്താമോ !!! ഈ വീട്ടിൽ വന്ന് കേറിയാൽ അപ്പോൾ തന്നെ രണ്ടാളും കൂടി എന്റെ ചെവി തിന്നും …എന്റെ തല പെരുക്കുന്നു …
മധു ദേഷ്യത്തോടെ രണ്ടാളെയും നോക്കി…
എനിക്ക് മതിയായി ….
മധുവിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് മഹാദേവനും ശാലിനും അമ്പരന്നു നിന്നു ….
എന്താ മോളെ ?? നീ എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത് ?? നിനക്ക് രുദ്രനെ വേണ്ടെങ്കിൽ വേണ്ട ഞങ്ങൾ നിർബന്ധിക്കില്ല … മഹാദേവൻ മധുവിനെ നോക്കി
പക്ഷെ കൊണ്ടുവരുന്ന എല്ലാ ആലോചനകളും ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കുന്നത് എന്തുകൊണ്ടെന്ന് എന്ന് എനിക്ക് ഇപ്പോൾ അറിയണം !! മഹാദേവന്റെ ശബ്ദത്തിന് മൂർച്ച ഏറി ..
എല്ലാ സ്വാതന്ത്ര്യവും തന്നാണ് മോളെ ഞങ്ങൾ വളർത്തിയത് അത് ഞങ്ങളുടെ ബലഹീനതയായി കാണരുത് ..ശാലിനി കണ്ണ് തുടച്ചു
മധു നിസ്സഹായതയോടെ നിന്നു ….
അച്ഛാ !! എന്റെ മനസ്സിൽ ഒരാൾ ഉണ്ടായിരുന്നു !!! എന്നാൽ അയാളുടെ മനസ്സിൽ ഞാൻ ഇല്ലെന്ന യാഥാർത്ഥം ഞാൻ ഇന്ന് മനസ്സിലാക്കി … എന്നോട് ആരും ഒന്നും ചോദിക്കരുത് …
അച്ഛനും അമ്മയും എന്നെ ഓർത്തു വിഷമിക്കരുത് !! നിങ്ങൾ ആരെ ചൂണ്ടി കാണിച്ചാലും ഞാൻ എതിർപ്പൊന്നും പറയില്ല ..
രുദ്രേട്ടൻ എങ്കിൽ രുദ്രേട്ടൻ !!
പക്ഷെ ഈ വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് എനിക്ക് രുദ്രേട്ടനെ തനിച്ചൊന്ന് കാണണം ..
മധു പിന്നെ അവിടെ നിന്നില്ല …
ദേവേട്ടാ ?? മധു പറഞ്ഞത് കേട്ടില്ലേ ?? അവളുടെ മനസ്സിൽ ആരോ ഉണ്ടായിരുന്നു എന്ന്
ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് !! ഇപ്പോഴും ഉണ്ടെന്ന് അല്ലല്ലോ !! അപ്പോൾ അത് ഒരു അടഞ്ഞ അദ്ധ്യായം അല്ലേ ശാലു !!
രുദ്രനെ നമുക്ക് അറിയാം. നമ്മുടെ വീട്ടിലെ പയ്യനല്ലേ .. അവർക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നിയത് തന്നെ മധുമോളുടെ ഭാഗ്യമായി തന്നെയാണ് ഞാൻ കാണുന്നത് ……ഒന്നുമില്ലെങ്കിലും നമ്മുടെ മകൾ ദൂരെ എങ്ങും പോകുന്നില്ലല്ലോ … മഹാദേവൻ പറഞ്ഞു …
എന്തോ !! എനിക്കറിയില്ല ദേവേട്ടാ ?? മനസ്സിന് ഒരു സുഖം തോന്നുന്നില്ല …
രുദ്രട്ടൻ !!! തന്നെക്കാളും നാലു വയസ്സ് മൂത്തത് ……അനിയത്തി രാധികയും താനും സമപ്രായക്കാർ ആയതുകൊണ്ട് തന്നെ ചെറുപ്പത്തിലേ കൂട്ട് മൊത്തം അവളോടായിരുന്നു … രാധികയെ കാണാൻ വേണ്ടി വീട്ടിൽ പോയാലും രുദ്രേട്ടൻ തന്നോട് മിണ്ടുകയോ അടുപ്പം കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല . വല്ലപ്പോഴും മുഖാമുഖം കണ്ടാൽ ഒരു ചിരി !!അത് തന്നെ കിട്ടാൻ തന്നെ വലിയ ബുദ്ധിമുട്ടാണ് … അങ്ങനെയുള്ള ഒരാൾ വന്ന് തന്നെ കല്യാണം ആലോചിച്ചു എന്ന് ഓർക്കുമ്പോൾ തന്നെ വിചിത്രമായി തോന്നുന്നു … അവസാനമായി രുദ്രേട്ടനെ കണ്ടത് രണ്ടുവർഷം മുൻപ് രാധികയുടെ വിവാഹത്തിനാണ് ….അന്ന് രുദ്രേട്ടൻ വന്ന് വിശേഷങ്ങൾ തിരക്കിയിരുന്നു …
പിന്നീടെപ്പോഴോ നാട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു അമേരിക്കയിൽ ഉപരിപഠനത്തിന് പോയി എന്ന് ……..ഒരൊന്ന് ആലോചിച്ചു കൊണ്ട് മധു കട്ടിലിൽ കണ്ണടച്ച് കിടന്നു . പെട്ടെന്ന് മധുവിന്റെ ഫോൺ ബെൽ അടിച്ചു .. പരിചയം ഇല്ലത്ത നമ്പർ ….അതും ഈ സമയത്തു??എടുക്കണോ ?? എന്തായാലും എടുക്കാം … മധു ഫോൺ അറ്റൻഡ് ചെയ്തു ..
മധു !! ഉറങ്ങിയോ ??
ഇല്ല !! ഇത് ആരാണ് സംസാരിക്കുന്നത് ??
ഞാൻ രുദ്രൻ ആണ് !!
മധു കട്ടിലിൽ നിന്ന് എഴുനേറ്റ് ഇരുന്നു …
ദേവൻ അങ്കിൾ ആണ് മധുവിന്റെ നമ്പർ തന്നത് !! ഇന്ന് ഞാൻ വീട്ടിൽ വന്നിരുന്നു .. താൻ ഇന്ന് നാട്ടിൽ വരുന്നുണ്ടെന്ന് അങ്കിൾ പറഞ്ഞിരുന്നു …മധുവിനെ ഈ സമയത്തു വിളിച്ചത് ബുദ്ധിമുട്ടായോ ??
ഇല്ല !! മധുവിന് വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപെട്ടു ..
മധുവിന് യാത്രാ ക്ഷീണം കാണുമെന്ന് അറിയാം !! അതുകൊണ്ട് ഞാൻ അധികം സംസാരിക്കുന്നില്ല .. നാളെ ഞാൻ ടൗണിൽ ഇറങ്ങുന്നുണ്ട് ഒരു ചെറിയ ഷോപ്പിംഗ് .. താൻ ഫ്രീ ആണെങ്കിൽ എന്റെ കൂടെ വരാമോ ?? രുദ്രൻ ചോദിച്ചു …
ഞാൻ !! എനിക്ക് …മധു എന്ത് പറയണം എന്ന് അറിയാതെ വിക്കി ..
അസൗകര്യം എന്തേലും ഉണ്ടെങ്കിൽ വേണ്ട മധു !! പിന്നീടൊരിക്കൽ ആക്കാം !! മധുവിന്റെ പരുങ്ങൽ കേട്ട് രുദ്രൻ മറുപടി പറഞ്ഞു …
എനിക്ക് അസൗകര്യം ഒന്നുമില്ല … നാളെ ഞാൻ വരാം …
ശെരി !! എങ്കിൽ ഞാൻ രാവിലെ അങ്ങോട്ട് വന്ന് കൂട്ടികൊണ്ട് പോകാം … രുദ്രൻ പറഞ്ഞു …
മ്മ് .. മധു ഒന്ന് മൂളി …
എന്നാൽ ശെരി !! താൻ ഉറങ്ങിക്കോളൂ ..ഗുഡ് നൈറ്റ് !!രുദ്രൻ ഫോൺ വെച്ചുവെന്ന് മധുവിന് മനസ്സിലായി …
എന്റെ കൃഷ്ണാ !!! ഇപ്പോൾ വിളിച്ചത് രുദ്രേട്ടൻ തന്നെയാണോ ??ജീവിതത്തിൽ ആദ്യമായിട്ടാണ് രുദ്രേട്ടൻ തന്നോട് ഇത്രെയും സംസാരിക്കുന്നത് !!
മധു ഫോണിൽ ഗിരിയുടെ നമ്പർ എടുത്തു !!
ഗിരിയോട് രുദ്രേട്ടന്റെ കാര്യം പറയണോ ?? വേണ്ട !! എന്തിനാ പറയുന്നത് ?? അവൻ പെണ്ണുകാണാൻ പോയ കാര്യം പറഞ്ഞത് നേരിട്ട് കണ്ടപ്പോൾ അല്ലേ ?? അവന് ഒരു മെസ്സേജ് അയക്കാമായിരുന്നല്ലോ ?? അത് അവൻ ചെയ്തില്ല !! അതുകൊണ്ട് അവനും ഒന്നും അറിയേണ്ട !! ആദ്യം രുദ്രേട്ടനെ കാണണം .. എനിക്ക് പറയാനുള്ളത് എല്ലാം പറയണം ശേഷം രുദ്രേട്ടൻ തീരുമാനം എടുക്കട്ടേ !!
മധു ലൈറ്റ് അണച്ചു ഉറങ്ങാൻ കിടന്നു …
റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തിട്ട് ഗിരി ഹൃദ്യയുടെ നമ്പറിൽ വിളിച്ചു …
ഹൃദ്യ കാൾ കണ്ടു .. വാട്സാപ്പിൽ പ്ലാറ്റഫോമിൽ ഉണ്ടെന്ന് മെസ്സേജ് അയച്ചു …
ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി ഗിരി പ്ലാറ്റഫോമിലേക്ക് നടന്നു … ഗിരി ഹൃദ്യയെ കണ്ടു …കടും നീല സാരിയിൽ ഹൃദ്യ ആതീവസുന്ദരിയായി ഗിരിക്ക് തോന്നി …
ഗിരി ഹൃദ്യയുടെ അരികിലേക്ക് ചെന്നു … ഗിരി ഫോൺ എടുത്തു മിസ് കാൾ കൊടുത്തു .. ഹൃദ്യ തിരിഞ്ഞു നോക്കി … ഗിരിയെ കണ്ടതും ഹൃദ്യ ചിരിച്ചു …
എന്നെ കാണാൻ വേണ്ടിയാണോ കൊച്ചിക്ക് പോകണം എന്ന് പറഞ്ഞു ഇന്ന് ഇറങ്ങിയത് !! ഹൃദ്യ മെസ്സേജ് അയച്ചു ..
ഗിരി അതെ എന്ന് തലയാട്ടി ..
അല്പം സ്വല്പം കള്ളത്തരം ഉണ്ട് അല്ലേ ?? ഹൃദ്യ ചോദിച്ചു ..
കള്ളത്തരം ഇല്ലാത്ത ആരുണ്ട് ?? കണ്ണിറുക്കി കൊണ്ടുള്ള ഒരു ഇമോജി അയച്ചുകൊണ്ട് ഗിരി മറുപടി കൊടുത്തു …
ഗിരിയേട്ടനെ നേരിട്ട് കാണണം എന്ന് പറഞ്ഞത് ബുദ്ധിമുട്ടായോ ?? ഹൃദ്യ ചോദിച്ചു …
ഇല്ല ഞാൻ തന്നെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്നപ്പോൾ ആണ് എനിക്ക് താൻ മെസ്സേജ് അയച്ചത് … ഗിരി മറുപടി കൊടുത്തു ..
മുൻപ് എന്റെ രണ്ട് വിവാഹാലോചന മുടങ്ങിപോയതാണ് … കാരണങ്ങൾ പലതെങ്കിലും പ്രധാനം എന്റെ കുറവ് തന്നെയാണെന്ന് എനിക്ക് അറിയാം !! അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛനോട് പറഞ്ഞു ഇനി തൽകാലം എനിക്ക് ഒരു ആലോചനയുമായി വീട്ടിലേക്ക് ആരെയും വിളിക്കേണ്ട എന്ന് .. ഹൃദ്യ മെസ്സേജ് അയച്ചുകൊണ്ട് ഗിരിയെ നോക്കി ..
എല്ലാവരും ഒരുപോലെ അല്ലല്ലോ ഹൃദ്യ !! അങ്ങനെ ആയിരുന്നു എങ്കിൽ എനിക്ക് ഇന്നലെ കാവ്യയെ മതിയെന്ന് വീട്ടുകാരോട് പറഞ്ഞാൽ മതിയയിരുന്നല്ലോ ?? തന്നെ ഇഷ്ടമായതുകൊണ്ട് തന്നെയാണ് ഇന്നലെ ഞാൻ കാവ്യയോട് തന്നെപ്പറ്റി തിരക്കിയത് … കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത് അത്രക്ക് ഇഷ്ടമായത് കൊണ്ടാണ് .. പെട്ടെന്ന് ഒരു മറുപടി തരേണ്ട … ഞാൻ തനിക്ക് ചേരുമെന്ന് തനിക്ക് ഉറപ്പ് വരുന്ന കാലം വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് …ഗിരി തിരിച്ചു മെസ്സേജ് അയച്ചു …
മെസ്സേജ് വായിച്ചിട്ട് ഹൃദ്യ ഗിരിയുടെ മുഖത്തേക്ക് നോക്കി …
മ്മ് ,, ശെരി തൽകാലം ഇങ്ങനെ പോകാം … എനിക്ക് ചേരുന്ന ആളാണ് ഗിരിയേട്ടൻ എന്ന് എനിക്കും ഞാൻ തന്നെ മതിയെന്ന് ഗിരിയെട്ടനും ഉറപ്പ് വന്നാൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം !! ഹൃദ്യ ഗിരിയുടെ മുഖത്തു നോക്കി ചിരിച്ചു .. ഗിരി ഹസ്തദനതിനയി കൈ നീട്ടി … ഹൃദ്യ ചിരിച്ചുകൊണ്ട് അത് സ്വീകരിച്ചു ….
കടൽ തീരത്തെ ഒഴിഞ്ഞ ബെഞ്ചിൽ മധുവിന് അഭിമുഖമായി രുദ്രൻ ഇരുന്നു …
എനിക്ക് പറയുവാനുള്ളത് ഞാൻ രുദ്രേട്ടനോട് പറഞ്ഞു !! ഇനി രുദ്രേട്ടന് തീരുമാനിക്കാം !!
താൻ പറഞ്ഞത് എല്ലാം ഞാൻ കേട്ടു !! ഗിരിയോട് ഒരു ഇഷ്ട്ടം തോന്നിയത് ഒരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല .. പക്ഷെ എന്റെ സംശയം താൻ എന്തുകൊണ്ട് തന്റെ മനസ്സിൽ ഉള്ള ഇഷ്ട്ടം അയാളോട് തുറന്ന് പറഞ്ഞില്ല .. തന്റെ മനസ്സിൽ ഉള്ളത് താൻ ഗിരിയോട് പറഞ്ഞു നോക്ക് .. എന്നാൽ അല്ലേ അയാൾക്ക് നിന്നെ ഇഷ്ടമാണോ അല്ലയോ എന്ന് അറിയാൻ കഴിയൂ … രുദ്രൻ മധുവിനോട് പറഞ്ഞു …
മധു രുദ്രനെ നോക്കി ….
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission