എനിക്ക് അതിന് കഴിയുമായിരുന്നെങ്കിൽ ഞാൻ ഗിരിയോട് എന്നേ പറഞ്ഞേനെ രുദ്രേട്ടാ ??
ഇല്ല !! എനിക്ക് പറ്റില്ല !! ഒരു സൗഹൃദത്തിനപ്പുറം എനിക്ക് അവനോട് ഇഷ്ട്ടം ആയിരുന്നു എന്ന് അവൻ അറിയുന്ന ആ നിമിഷം എന്നെ വെറുക്കും !! അത് എനിക്ക് സഹിക്കാൻ കഴിയില്ല ..
അവന്റെ മനസ്സിൽ ഞാനില്ല രുദ്രേട്ടാ … ഉണ്ടായിരുന്നെങ്കിൽ ആ പെണ്ണിന്റെ പിറകെ പോകില്ലായിരുന്നല്ലോ !! മധു പറഞ്ഞു …
രുദ്രൻ മധുവിനെ നോക്കി …
ഞാൻ തന്നെ ക്ഷണിച്ചത് എന്റെ ജീവിതത്തിലേക്കാണ് …എപ്പൊഴോ എന്റെ മനസ്സിന്റെ കോണിൽ ഇടം പിടിച്ചവൾ ആണ് നീ!! പലപ്പോഴും നിന്നോട് മനസ്സ് തുറന്ന് പറയണം എന്ന് എനിക്കുണ്ടായിരുന്നു … എന്നാൽ ഒരു ജോലിയായിട്ട് ദേവൻ അങ്കിളിന്റെ അടുത്ത് അവതരിപ്പിക്കാമെന്ന് പിന്നീട് തോന്നി …
പക്ഷെ ഇപ്പോൾ തോന്നുന്നു എന്റെ തീരുമാനം തെറ്റായി പോയി എന്ന് ….രുദ്രൻ മധുവിനെ നോക്കി ..
ആദ്യം നിന്റെ മനസ്സറിഞ്ഞിട്ട് വേണമായിരുന്നു ഞാൻ അങ്കിളിനെ സമീപിക്കാൻ !! രുദ്രന്റെ ശബ്ദം ഇടറി …
മധു ചലനമില്ലാതെ നിന്നു …
മധു …. ഞാൻ ഒരു കാര്യം ചോദിക്കട്ടെ !!
ഗിരി ആ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ നിന്റെ തീരുമാനം ഒറ്റക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണോ ??
ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല രുദ്രേട്ടാ ?? മധു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു …
മധുവിന്റെ പെരുമാറ്റത്തിൽ വേദന തോന്നിയ രുദ്രൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല …
നമുക്ക് പോകാം !! രുദ്രൻ കാർ പാർക്ക് ചെയ്തിടത്തേക്ക് നടന്നു ……….മധു അനുഗമിച്ചു …
മധു !! ആ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നത് എല്ലാം നിനക്കുള്ളതാണ് ….കഴിഞ്ഞ കുറെ കാലമായി നിനക്ക് വേണ്ടി വാങ്ങി കൂട്ടിയ സമ്മാനങ്ങൾ ആണ് … രുദ്രന്റെ വാക്കുകൾ ചിലമ്പിച്ചു …
രുദ്രേട്ടാ !!!
ഇത്രെയൊക്കെ പറഞ്ഞിട്ടും രുദ്രേട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ ??
എന്തിന് നിന്നോട് എനിക്ക് ദേഷ്യം തോന്നണം !! നിന്റെ മനസ്സിൽ ഉള്ള കാര്യം സത്യസന്ധമായി എന്നോട് തുറന്ന് പറഞ്ഞില്ലേ ?? അത് തന്നെ സന്തോഷം …
രുദ്രേട്ടന്റെ മനസ്സിൽ ഇപ്പോഴും എന്നോട് ഇഷ്ടമുണ്ടോ ?? മധു രുദ്രന്റെ കണ്ണുകളിലേക്ക് നോക്കി ….
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് മധു !! രുദ്രൻ പറഞ്ഞു ….
മധു മുഖം പൊത്തി നിന്നു കരഞ്ഞു !! ഏയ്
മധു എന്തായിത് !! എന്തിനാ കരയുന്നത് ?? ഞാൻ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല !! എന്റെ മധു എന്ത് തീരുമാനം എടുത്താലും എനിക്ക് സന്തോഷമേ ഉള്ളു …
മധു സന്തോഷമായിട്ടിരിക്കണം എനിക്ക് അത്ര മാത്രമേ ഉള്ളു .. രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു ..
ഗിരിയും ഹൃദ്യയും നാൾക്കുനാൾ അടുത്തുകൊണ്ടേ ഇരുന്നു ..
ഹൃദ്യയുടെ അരികിൽ സമയം ചിലവഴിക്കാൻ തുടങ്ങിയതോടെ ഗിരി മധുവിനെ വിളിക്കുന്നത് ഒരുപാട് ചുരുങ്ങി .. എപ്പോഴെങ്കിലും ഗിരി മധുവിനെ വിളിച്ചാൽ ഹൃദ്യയുടെ വിശേഷം മാത്രം ഗിരി പറഞ്ഞുകൊണ്ടിരിക്കും ..ആദ്യമൊക്കെ ഗിരിയുടെ പെരുമാറ്റം മധുവിനെ ഒരുപാട് വേദനിപ്പിച്ചു … പതിയെ യാഥാർഥ്യം ഉൾക്കൊള്ളുവാൻ മധുവിന് കഴിഞ്ഞു ..
ഗിരിയുടെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴില്ലന്ന ബോദ്യം ഗോവിന്ദനും സരോജിനിക്കും ഉണ്ടായി …
ഒടുവിൽ ഗിരിയുടെയും ഹൃദ്യയുടെയും സ്നേഹത്തിന്റെ മുന്നിൽ രണ്ടുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി ..
ഗിരിയുടെയും ഹൃദ്യയുടെയും വിവാഹം ഉറപ്പിച്ചതോടെ മധു ഗിരിയെ വിളിക്കാനോ മെസ്സേജ് അയക്കുവാനോ ശ്രമിച്ചിട്ടില്ല … ഗിരി വിളിച്ചാലും മധു ഫോൺ എടുക്കാതെ ആയി …
മധുവിന്റെ മാറ്റങ്ങൾ കണ്ട് മഹാദേവനും ശാലിനിക്കും പലവിധ സംശയങ്ങൾ ഉണ്ടായി …
മോളെ മധു …
അച്ഛന് മോളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ??
എന്താ അച്ഛാ ?? മധു തിരക്കി …
മോളും ഗിരിയും തമ്മിൽ എന്താ പ്രശ്നം ?? നിങ്ങൾ തമ്മിൽ പിണങ്ങിയോ ?? മഹാദേവൻ മധുവിന്റെ നിറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു …
മധു ഒന്ന് പതറി … ഏയ് ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ അച്ഛാ !!! മധു പറഞ്ഞൊപ്പിച്ചു …
നീ ഈ അച്ഛനോട് ഒന്നും ഒളിക്കാൻ നോക്കണ്ടേ !! അച്ഛന് എല്ലാം അറിയാം .. കഴിഞ്ഞ ദിവസം ഗിരിയെ ഞാൻ ടൗണിൽ വച്ച് കണ്ടിരുന്നു …ഗിരി പറഞ്ഞു .. നീ ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കില്ല മെസ്സേജിന് റിപ്ലൈ ഒന്നും കൊടുക്കില്ല എന്നൊക്കെ …
മഹാദേവൻ പറയുന്നത് കേട്ട് മധു ഒന്ന് ചിരിച്ചു …
ഞാൻ അവനോട് ഒരു അകൽച്ച കാണിക്കുന്നുണ്ടെന്നുള്ളത് ശരിയാണ് അച്ഛാ … അത് മറ്റൊന്നും കൊണ്ടല്ല .. അവന്റെ കല്യാണം ഉറപ്പിച്ചില്ലേ .. ഞാൻ അവന്റെയെടുത്തു ഇനിയും സ്വാതന്ത്ര്യം കാണിക്കുന്നത് ചിലപ്പോൾ ആ കുട്ടിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അവന്റെ മനസമാധാനം കളയും … ഞാനായിട്ട് അവനെ വിഷമിപ്പിക്കാൻ പാടില്ല അച്ഛാ !! മധുവിന്റെ ശബ്ദം ഇടറി …
നിന്റെ മനസ്സിൽ ഗിരിയായിരുന്നു അല്ലേ ?? മഹാദേവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ മധു പകച്ചിരുന്നുപോയി …
അച്ഛാ !!!
മധുവിന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി …
എല്ലാ ഇഷ്ടങ്ങളും നടക്കില്ലല്ലോ അച്ഛാ ??
മധു നിയന്ത്രണം വിട്ട് മഹാദേവനെ കെട്ടിപിടിച്ചു കരഞ്ഞു …
ഞാൻ …. ഞാൻ …അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ് അച്ഛാ … എന്നെ പഴയതൊന്നും ഓർമിപ്പിക്കല്ലേ അച്ഛാ !! മധുവിന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കണ്ടു മഹാദേവന്റെ കണ്ണുകളും നിറഞ്ഞു …
എന്റെ പൊന്നുമോൾ എപ്പോഴെങ്കിലും അച്ഛനോട് ഈ കാര്യം തുറന്ന് പറഞ്ഞിരുന്നെങ്കിൽ അച്ഛൻ നേരിട്ട് ഗിരിയുടെ വീട്ടുകാരോട് സംസാരിച്ചു ഈ ബന്ധം ഉറപ്പിച്ചേനെ ..
എന്റെ മനസ്സിലും അങ്ങനെ തന്നെയായിരുന്നു അച്ഛാ..എന്നാൽ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകിടം മറിഞ്ഞത് ഒരു ദിവസ്സം കൊണ്ടല്ലേ …
എനിക്ക് ഇപ്പോൾ ഒരു വിഷമവും ഇല്ല .. എന്റെ കമ്പനിയിൽ നിന്ന് ജർമ്മനിക്ക് പോകാൻ ഒരു അവസരം വന്നിട്ടുണ്ട് … ഞാൻ പോകാൻ തീരുമാനിച്ചു അച്ഛാ … എനിക്ക് ഒരു മാറ്റം വേണം ..
ഇവിടെ നിന്ന് എനിക്ക് കുറച്ചുകാലം ഒന്ന് മാറി നിൽക്കണം .. അച്ഛൻ എതിരൊന്നും പറയരുത് …
എന്റെ മോളുടെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ … പക്ഷെ ഗിരിയെ ഓർത്തു ഇല്ലാതാക്കേണ്ട ഒന്നല്ല എന്റെ കുട്ടിയുടെ ജീവിതം !! അത് ഓർത്താൽ നന്ന് …
രണ്ടാഴ്ചക്ക് ശേഷം ഗിരി മധുവിന്റെ വീട്ടിൽ വന്നു.
ഇതാര് … ഗിരിയോ ??
കയറി വാ മോനെ !! മഹാദേവൻ വീട്ടിലേക്ക് ക്ഷണിച്ചു..
ഗിരി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നു ..
മധുവും ശാലിനിയും സംസാരം കേട്ട് ഇറങ്ങി വന്നു
കല്യാണവിശേഷം ഒക്കെ അറിഞ്ഞു .. ഒരുക്കങ്ങൾ ഒക്കെ എവിടെവരെ ആയി ?? മഹാദേവൻ തിരക്കി ..
അത് പറയാനാണ് ഞാൻ വന്നത് അങ്കിൾ !! ഈ വരുന്ന മുപ്പതാം തിയതി എന്റെ വിവാഹ നിശ്ചയം ആണ് ……വിവഹം ആറ് മാസം കഴിഞ്ഞേ ഒള്ളു ……ആദ്യം ഇവിടെ വന്ന് മഹുവിനെയും അങ്കിളിനെയും ആന്റിയെയും ക്ഷണിക്കണം എന്ന് തോന്നി ….ഗിരി ചിരിച്ചുകൊണ്ട് പറഞ്ഞു ..:
മധു ചിരിച്ചു ……എന്റെ ആശംസകൾ ഗിരി …
അച്ഛനും അമ്മയും ചടങ്ങിന് ഉണ്ടാകും .. എന്റെ കാര്യം എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല …
അതെന്താ ?? ഗിരി നെറ്റി ചുളിച്ചു …
എന്റെ കമ്പനി രണ്ടുവർഷത്തേക്ക് എന്നെ ജർമ്മനിക്ക് അയക്കാൻ തീരുമാനിച്ചു .. വിസക്ക് കൊടുത്തിട്ടുണ്ട് … മിക്കവാറും അടുത്ത ആഴ്ച്ച എല്ലാം റെഡി ആകും .. അത് അനുസരിച്ചു തയ്യാറായിക്കൊള്ളാൻ കമ്പനിയിൽ നിന്ന് അറിയിച്ചിട്ടുണ്ട് …
മധു !!
നീ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ ??
നമ്മൾ തമ്മിൽ ഇങ്ങനെയല്ലായിരുന്നല്ലോ ??
എന്താ നിനക്ക് പറ്റിയത് ??
നീ എന്താ എന്നിൽ നിന്ന് ഇത് ഒളിച്ചു വെച്ചത് ??
മുൻപ് നിനക്ക് ഇതുപോലെ ഓഫർ വന്നപ്പോൾ നാട് വിട്ട് എങ്ങോട്ടും ഇല്ലന്ന് പറഞ്ഞ നീ ഇപ്പോൾ ഇങ്ങനെ പോകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല … ഗിരി ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചു …
ഗിരി !!!
എനിക്ക് ഇപ്പോൾ വലുത് എന്റെ ജോലി ആണ് ..: നല്ല ഒരു ഓഫർ വരുമ്പോൾ കണ്ടില്ലെന്ന് വെക്കാൻ എനിക്ക് കഴിയില്ല ..
പിന്നെ പലതും പലരുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ലേ … അതെല്ലാം മറ്റൊരാളോട് ഷെയർ ചെയ്യാൻ പറ്റി എന്ന് വരില്ലല്ലോ ?? മധു ഗിരിയെ കൊള്ളിച്ചു സംസാരിച്ചു …
മധുവിന്റെ മറുപടി ഗിരിയിൽ വേദന ഉണ്ടാക്കി .:
യെസ് മധു !! യു അർ റൈറ്റ് !! ഇത് നിന്റെ ജോലി നിന്റെ മാത്രം കാര്യമാണ് !! അവിടെ നിന്റെ തീരുമാനം ആണ് വലുത് … ബാക്കി ഉള്ളവർ വെറും കാണികൾ മാത്രമാണ് .. ഗോ അഹെഡ് …
നീ എന്റെ ബെസ്റ് ഫ്രണ്ട് ആണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് .. എന്റെ ലൈഫെയിലെ പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോൾ നീ കൂടെ വേണം എന്ന് തോന്നി ..: ഇപ്പോൾ തോന്നുന്നു അത് തെറ്റായി പോയി എന്ന് ..
എനിവേ ആൾ ദ ബെസ്റ് മധു !! ഗിരിയുടെ കണ്ഠം ഇടറി …
മധു ഇല്ലെന്ന് കരുതി അങ്കിളും ആന്റിയും വരാതെ ഇരിക്കരുത് കേട്ടോ …
ഗിരി യാത്രചോദിച്ചിട്ട് വീട്ടിൽ നിന്നും ഇറങ്ങി …
ഗിരി കാറിൽ കയറുവാൻ ഒരുങ്ങിയതും വീട്ടുമുറ്റത്തേക്ക് ഒരാൾ ബുള്ളറ്റിൽ വരുന്നത് കണ്ടു .:
ബുള്ളറ്റ്. മുറ്റത്തു നിറുത്തിയിട്ട് ഹെൽമെറ്റ് ഊരി മാറ്റി …
ബുള്ളറ്റിൽ ഇരിക്കുന്ന ആളെ ഗിരി നടുക്കത്തോടെ തിരിച്ചറിഞ്ഞു ….
രുദ്രൻ ….
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission