Skip to content

ഊമക്കുയിൽ – 8

oomakuyil

Dr രുദ്രൻ !!

ഇയാൾ എന്താ  ഇവിടെ ?? ഗിരി മനസ്സിൽ ഓർത്തു ..

എന്താ  മോനെ രുദ്രാ  പതിവില്ലാതെ ?? ശാലിനി ചോദിച്ചു ..

ചുമ്മാതെ വന്നതാ ആന്റി …

ഇതാരാ ??മനസ്സിലായില്ലല്ലോ ?? കാറിൽ കയറാൻ ഒരുങ്ങിയ ഗിരിയെ നോക്കി രുദ്രൻ മഹാദേവനോട് ചോദിച്ചു ..

ആ!! പരിചയപ്പെടുത്താൻ മറന്നു ..ഇത്. ഗിരീഷ് ……..മധു മോളുടെ കൂടെ പഠിച്ചതാണ് …

രുദ്രൻ ഗിരിയെ അടിമുടി നോക്കി ..

ഗിരി എല്ലാവരെയും  വിവാഹ നിശ്ചയത്തിന് ക്ഷണിക്കാൻ വന്നതാണ് ….

വിവാഹ നിശ്ചയമോ ?? ആരുടെ ?? രുദ്രൻ പകപ്പോടെ ചോദിച്ചു …

ഗിരിയുടെ !! അല്ലാതെ  ആരുടെ കല്യാണത്തിന് ക്ഷണിക്കാൻ ആണ് …

ഗിരി !! ഇത് രുദ്രൻ ..ശാലിനിയുടെ  ഏട്ടന്റെ മകൻ !!

രുദ്രൻ ന്യൂറോ സർജൻ ആണ് കേട്ടോ …

ഏത് ഹോസ്പിറ്റലിൽ  ആണ് ?? ഗിരി ചോദിച്ചു 

ഞാൻ അമേരിക്കയിൽ ആയിരുന്നു ..നാട്ടിൽ നോക്കണോ തിരിച്ചുപോണോ എന്ന് തീരുമാനിച്ചിട്ടില്ല ……ഒരു ബ്രേക്ക് എടുത്തു വന്നതാണ് ..രുദ്രൻ പറഞ്ഞു ..

നാട്ടിൽ മുൻപ് ജോലി ചെയ്തിട്ടുണ്ടോ ?? ഗിരി സംശയത്തോടെ ചോദിച്ചു ..

ഞാൻ ബാംഗ്ലൂർ കുറച്ചു കാലം ഉണ്ടായിരുന്നു ..അവിടെ നിന്ന് രാജി വെച്ചിട്ടാണ് അമേരിക്കയിൽ പോയത് … രുദ്രൻ പറഞ്ഞു ..

ബാംഗ്ലൂർ !! ഗിരിയുടെ മനസ്സിൽ പല ഓർമ്മകളും മിന്നി മറഞ്ഞു …

കണ്ടതിലും പരിചയപെട്ടതിലും സന്തോഷം …എങ്കിൽ ഞാൻ ഇറങ്ങട്ടെ ….ഗിരി യാത്ര ചോദിച്ചു കാറിൽ കയറി …

മോൻ ഇവിടെ നിൽക്കാതെ കയറി വന്നാട്ടെ !! മഹാദേവൻ രുദ്രനെ വീട്ടിലേക്ക് ക്ഷണിച്ചു …

മധു ഇല്ലേ അങ്കിൾ ??

ഉണ്ട് !! കമ്പ്യൂട്ടറിൽ എന്തോ കുത്തികൊണ്ടിരിക്കുവാ !!ഞാൻ വിളിക്കാം …

വേണ്ട  അങ്കിൾ …ഞാൻ മധുവിനെ പോയി കണ്ടോളാം …രുദ്രൻ സ്വതന്ദ്രിയതോടെ പറഞ്ഞപ്പോൾ മഹാദേവൻ ശാലിനിയെ ഒന്ന് നോക്കി …

വിവാഹ നിശ്ചയ ക്ഷണകത്തിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി മധു ഇരുന്നു ..

ഹലോ മാഡം !!

അകത്തേക്ക് വരാമോ ?? രുദ്രൻ വാതിലിൽ തട്ടി ..

ഹാ !! രുദ്രേട്ടനോ ?? എന്തിനാ  മുഖവര ?? കയറിപോര് .. മധു ചിരിച്ചു ..

ഇത്‌ എന്താ  കയ്യിൽ ?? രുദ്രൻ ചോദിച്ചു …

ഗിരി  വന്നിരുന്നു !! വിവാഹനിശ്ചയത്തിനു ക്ഷണിക്കാൻ … ഇൻവിറ്റേഷൻ കാർഡ്  ആണ് …

മധു രുദ്രന് നേരെ  നീട്ടികൊണ്ട് പറഞ്ഞു .:

രുദ്രൻ അത് വാങ്ങി വായിച്ചു ..

നിന്റെ വിസ വന്നാൽ നിനക്ക് ഇതിൽ പങ്കെടുക്കാൻ പറ്റില്ലല്ലോ  മധു ?? രുദ്രൻ ചോദിച്ചു ..

ഇല്ല !! എനിക്ക് പങ്കെടുക്കാൻ താല്പര്യം ഇല്ല രുദ്രേട്ടാ ?? അതിന് മുൻപ് ജർമ്മനിക്ക് പോയാൽ മതി ..

മ്മ് .. ഒളിച്ചോട്ടം അല്ലേ ??

അതെ  .. തീർച്ചയായും ……പക്ഷെ തിരിച്ചു ഈ നാട്ടിൽ വരുന്നത് പുതിയ ഒരു മധുബാല ആയിട്ടായിരിക്കും …

ഉവ്വ് !!! രുദ്രൻ ചിരിച്ചു …

ഗിരിയെ കണ്ടപ്പോൾ തോന്നിയ ഒരു സംശയം ആണ് !! അവൻ ബാംഗ്ലൂർ ഉണ്ടായിരുന്നോ ??

മ്മ് .. ഉണ്ടായിരുന്നു!! എഞ്ചിനീയറിംഗ് കഴിഞ്ഞു അവൻ വണ്ടി കയറിയത് നേരെ ബാംഗ്ലൂർക്കാണ് .. എനിക്ക് പ്ലേസ്മെന്റ് കിട്ടി ചെന്നൈക്ക് പോയി ..

ഗിരി ബാംഗ്ലൂർ ജോലി ചെയ്തിരുന്നോ ??

ഏയ്‌ ഇല്ല !! അവൻ ജോലിക്ക്‌ ഒന്നും ശ്രമിച്ചില്ല .. അവന്റെ കസിൻസ് അവിടെ ഉണ്ടായിരുന്നു .. അത്യാവശ്യം നല്ല  സെറ്റപ്പ് ആണ് .. അവരുടെ ഒപ്പമായിരുന്നു താമസം .. പിന്നെ വല്ലപ്പോഴും പാർട്ട് ടൈം ജോലിക്ക്‌ പോകും .. അവന് പണിക്ക് പോകാൻ ഒന്നും ഇഷ്ടമല്ലായിരുന്നു ..

കുറച്ചുകാലം ആയപ്പോൾ അവന് തന്നെ മടുത്തു തുടങ്ങിയിരുന്നു …അങ്ങനെ ഞങ്ങളുടെ കമ്പനി കൊച്ചിയിൽ സ്റ്റാർട്ട് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് അവന്റെ ബിയോഡേറ്റ ഞാൻ നിർബന്ധിച്ചു കൊടുപ്പിച്ചു .. ഞങ്ങളുടെ മാനേജറിനെ കൊണ്ട് റകമന്റ് ചെയ്യിപ്പിച്ചു .. അങ്ങനെ കിട്ടിയ ജോലിയാണ് …

അല്ല!! രുദ്രേട്ടൻ ഇതൊക്കെ ചോദിക്കാൻ കാരണം ??

ഒന്നുമില്ലടോ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി ….ചിലപ്പോൾ ബാംഗ്ലൂർ വച്ചു കണ്ടതായിരിക്കും …രുദ്രൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..

ഞാൻ ഒന്ന് പുറത്തു കറങ്ങാൻ വേണ്ടി ഇറങ്ങിയതാണ് … വിരോധം ഇല്ലെങ്കിൽ മധുവിനും കൂടാം … പിന്നെ കാറിൽ അല്ല വന്നത്  .. ബുള്ളറ്റിൽ ആണ് …

അയ്യടാ !! കള്ള  ഡോക്ടറെ ?? ബുള്ളറ്റ് ഗട്ടറിൽ ഇടാൻ ഉള്ള പുറപ്പാടാണെങ്കിൽ വേണ്ട …കഴിഞ്ഞ ആഴ്ചത്തെ  ബുള്ളറ്റ്  ട്രിപ്പ് ഞാൻ മറന്നിട്ടില്ല !!

രുദ്രൻ ചിരിച്ചു …

വരുന്നില്ലെങ്കിൽ വേണ്ട !! ഞാൻ പോയേക്കുവാ !! രുദ്രൻ പറഞ്ഞു …

ഒരു പത്തു മിനിറ്റ് ഞാൻ വരാം .. മധു പറഞ്ഞു …

അങ്ങനെ വഴിക്ക് വാ മോളെ … രുദ്രൻ മനസ്സിൽ പറഞ്ഞു …

തന്റെ മനസ്സിൽ ഇപ്പോഴും ഗിരിയാണോ ??

തട്ടുകടയിൽ നിന്ന് ചായ കുടിച്ചുകൊണ്ട് രുദ്രൻ ചോദിച്ചു …

ഇല്ല … എന്റെ മനസ്സിൽ ഇപ്പോൾ ഗിരി ഇല്ല രുദ്രേട്ടാ !!

അതെങ്ങനാ !! ഗിരിയെ ഓർക്കാൻ രുദ്രേട്ടൻ ഒരു അവസരം തരുന്നില്ലല്ലോ ?? ഒന്നുകിൽ വീട്ടിൽ വരും .. അല്ലെങ്കിൽ പുറത്തു കൊണ്ടുപോകും .. ഇതൊന്നുമില്ലെങ്കിൽ ഫോണിൽ മെസ്സേജ് അയച്ചുകൊണ്ടിരിക്കും .. മധു ഒളികണ്ണിട്ട് രുദ്രനെ നോക്കി പറഞ്ഞു …

അതിന് നിന്നോട് പറഞ്ഞോ  എന്നെ പ്രേമിക്കാൻ ?? ഇല്ലല്ലോ .. രുദ്രൻ തിരിച്ചു ചോദിച്ചു ..

പ്രേമമോ ?? എനിക്ക് രുദ്രേട്ടനോടോ ?? മണ്ണാങ്കട്ട !! മധു പൊട്ടി ചിരിച്ചു …

മധുവിന്റെ പെട്ടെന്നുള്ള പ്രതികരണം കണ്ട് രുദ്രന് വല്ലായ്മ തോന്നി ..

രുദ്രന്റെ മുഖം കണ്ടു  മധു ചിരി നിറുത്തി …എന്തെ  മുഖം ആകെ മാറിയല്ലോ ?? മധു കൈ കെട്ടി നിന്ന് ചോദിച്ചു ..

ഏയ്‌ ഒന്നുമില്ല … രുദ്രൻ തിരിഞ്ഞു നിന്നു …

രുദ്രേട്ടാ !! എനിക്ക് രുദ്രേട്ടനോട് ശെരിക്കും പിണക്കമാണ് !! എന്നോട് പണ്ട് ഇഷ്ട്ടം തോന്നിയ സമയത്തു പറഞ്ഞിരുന്നെങ്കിൽ ഇന്ന്  ഇങ്ങനെയൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കില്ലായിരുന്നു …

ഇപ്പോൾ രുദ്രേട്ടനോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് അറിയുമോ ?? രുദ്രേട്ടൻ കൂടെ ഉണ്ടെന്നുള്ള സമാദാനവും ,,എന്റെ ഒപ്പം ഉണ്ടെന്നുള്ള ധൈര്യവും ആണ് ഇപ്പോൾ എനിക്ക് ഉള്ള ഏക ആശ്വാസം …

മധുവിന്റെ വാക്കുകൾ രുദ്രന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി … രുദ്രന്റെ കണ്ണ് നിറഞ്ഞു ..

പക്ഷെ !! ഞാൻ ഇപ്പോൾ ആകെ  വല്ലാത്ത ഒരു അവസ്ഥയിൽ ആണ് രുദ്രേട്ടാ !!

ഇനി  എന്താ  മധു നിന്റെ പ്രശ്‌നം ??

എനിക്ക് ഒരു മാറ്റം വേണം എന്നുള്ളത് യാഥാർഥ്യമാണ് !! അതുകൊണ്ടാണ് ജർമ്മനിക്ക് പോകാൻ തീരുമാനിച്ചത് ..

എന്നാൽ !! രുദ്രേട്ടനെ മിസ് ചെയ്യുമല്ലോ എന്നാണ് ഇപ്പോൾ എന്റെ വിഷമം ..

അതിന്  നീ ഒറ്റക്കല്ലല്ലൊ പോകുന്നത് … കൂടെ ഞാനുമുണ്ട് നിന്റെ കൂടെ ജർമ്മനിക്ക് !!! രുദ്രൻ ചിരിച്ചു ..

പിന്നെ !!!!ഒരു മയത്തിനോക്കെ തള്ള് രുദ്രേട്ടാ ..

ഞാൻ അവിടെ ഒരു കോഴ്സിന് അപ്ലൈ ചെയ്തിട്ടുണ്ട് .. അത്‌ അപ്പ്രൂവൽ ആയി മധു .. ഭാഗ്യമുണ്ടെങ്കിൽ നമുക്ക്‌ ഒരുമിച്ചു ജർമ്മനിക്ക് പറക്കാം .. അവിടെ ജോലിക്ക്‌  ശ്രമിക്കാനും പറ്റും ..

മധുവിന്റെ കണ്ണ് വിടർന്നു …

നിനക്ക് സർപ്രൈസ് തരണം എന്ന് കരുതിയതാണ് .. പക്ഷെ നീ സെന്റി അടിച്ചു എല്ലാം കുളമാക്കി …

താങ്ക്യൂ രുദ്രേട്ടാ !! ഇതിൽപരം ഒരു സന്തോഷം എനിക്ക് വേറെ ഇല്ല …

മധു രുദ്രന്റെ കവിളിൽ നുള്ളി …

മധുവിന്റെ സന്തോഷം കണ്ട് രുദ്രൻ ചിരിച്ചു …

ഗിരിയുടെ മനസ്സ് അകെ അസ്വസ്ഥമായിരുന്നു …

രുദ്രൻ !! അയാൾക്ക് തന്നെ മനസ്സിലായില്ലേ ?? അതോ മനഃപൂർവം മനസിലാകാത്തത് പോലെ മൗനം നടിച്ചതാണോ ??

അയാൾ  തന്നെ മനസ്സിലാക്കിയെങ്കിൽ മധു എല്ലാം  അറിയും .. തന്റെ സകല  വിലയും അതോടെ തീരും …

ഗിരി  മേശപ്പുറത്തു  തുറന്ന് വെച്ചിരുന്ന ബിയർ ബോട്ടിൽ എടുത്തു രണ്ടുകവിൾ ബിയർ കുടിച്ചു ..

എല്ലാം മറന്നു വരികയായിരുന്നു .. വീണ്ടും പഴയ ഓർമ്മകൾ തന്നെ വേട്ടയാടും … ഗിരി കണ്ണുകൾ അടച്ചു …

ഹൃദ്യയുടെ  മെസ്സേജ്  വന്നതിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ വന്നു … ഗിരി റിപ്ലൈ കൊടുക്കാതെ ഫോൺ സൈലന്റിൽ ഇട്ടു …

കുറച്ചുനേരം കണ്ണടച്ച് ഇരുന്ന ശേഷം ഗിരി ഫോൺ എടുത്ത് നോക്കി ..

നാല് മിസ്ഡ് കാൾ !! പരിചയം ഇല്ലാത്ത നമ്പർ …

ഗിരി ഒന്ന് ആലോചിച്ചതിന് ശേഷം ആ നമ്പറിലേക്ക് വിളിച്ചു …

മറുതലക്കൽ ബെൽ അടിക്കുന്നുണ്ടായിരുന്നു …

ഫോൺ അറ്റൻഡ് ആയി …

ഹലോ ഇത് ഗിരി അല്ലേ ??

അതെ !! ഗിരി ആണ് … ആരാണ് സംസാരിക്കുന്നത് ??

എന്റെ ഈ ശബ്ദം ഗിരിക്ക് ഓർത്തെടുക്കാൻ പാടാണെന്ന് എനിക്കറിയാം !!

നമ്മൾ തമ്മിൽ ഇന്ന് രാവിലെ കണ്ടിരുന്നു !! തന്റെ ഫ്രണ്ട് മധുബാലയുടെ വീട്ടിൽ വെച്ച് …

രുദ്രൻ !! രുദ്രനാണോ ??

ഗിരിയുടെ ഇടറിയ ശബ്ദം രുദ്രന്റെ കാതുകളിൽ പതിച്ചു ..

അതെ !! രുദ്രൻ തന്നെയാണ് …ബാംഗ്ലൂർ ഉണ്ടണ്ടായിരുന്ന രുദ്രൻ ……നിനക്ക് എന്നെ ഓർമയുണ്ട്  അല്ലേ ??

അല്ലെങ്കിലും പഴയതൊന്നും മറക്കാൻ കഴിയില്ലല്ലോ ?? രുദ്രന്റെ പുച്ഛം കലർന്ന ശബ്ദം ഗിരിയുടെ കത്തിൽ തുളച്ചുകയറി …

രുദ്രാ !! പ്ളീസ്….ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ……എന്നെ വെറുതെ വേട്ടയാടരുത് …

നീ ഒരു തെറ്റും ചെയ്തിട്ടില്ല അല്ലേ ?? നീ ഒന്ന് പുറകോട്ട് ആലോചിച്ചു നോക്ക് നീയും നിന്റെ കൂടെ ഉള്ളവന്മാരും എന്താണ് ചെയ്തുകൂട്ടിയത് എന്ന് …

രുദ്രന്റെ മൂർച്ചയുള്ള ശബ്ദം കേട്ട് സ്‌തബ്ധനായി ഗിരി ഇരുന്നു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!