Skip to content

അവൾ ആരുടെ കൂടെ പോയി? 🤔

നിനക്കായ്‌ മാത്രം... ❤️ മലയാളം നോവൽ

നിനക്കായ്‌ മാത്രം… ❤️ – Martha Mariam

Love, Suspense, Thriller · 136 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – നിനക്കായ്‌ മാത്രം… ❤️

അവൾ സിനിമക്ക് പോയത് അമലിനൊപ്പം… അതും അർദ്ധരാത്രി! അമ്മ അറിയാതെ അവൾ എവിടെയൊക്കെ പോയിരുന്നു?


“ആരൂ…..
ഡി ആരൂ …”
സ്റ്റെപ് കയറാൻ മടിയായത് കൊണ്ട് രാജി താഴെ നിന്നും അവളെ ഉറക്കെ വിളിച്ചു…

“അമ്മ വെറുതെ വിളിച്ചു തൊണ്ട പൊട്ടിക്കണ്ട…
അവളിന്നലെ സിനിമയ്ക്കൊക്കെ പോയി ലേറ്റ് നൈറ്റ്‌ ആണ് വന്ന് കിടന്നത്…. “
താഴേക്ക് ഇറങ്ങി വന്ന ആരാധ്യ പറഞ്ഞു…

“സിനിമയ്ക്കോ…
എപ്പോ…?”
രാജി കണ്ണു മിഴിച്ചു …

”അപ്പോ അവൾ അമ്മയോട് പറഞ്ഞില്ലേ…”
എരി തീയിൽ എണ്ണ എന്നപോലെ ആതി അത്ഭുതം ഭാവിച്ചു…

“ഇല്ലടി…
പറഞ്ഞെങ്കിൽ പിന്നെ ഞാൻ ചോദിക്കോ…
അവളിന്നലെ എപ്പോളാ സിനിമയ്ക്ക് പോയത്…? “
രാജി ദേഷ്യത്തോടെ ചോദിച്ചു…

“പന്ത്രണ്ടു മണിയുടെ ഷോയ്ക്ക്…
ആ അമലിന്റെ ഒപ്പം…
ഞാൻ കരുതിയത് അമ്മയോട് പറഞ്ഞിട്ടുണ്ടാവുമെന്ന്…”
ഡൈനിങ് ടേബിളിലേക്ക് ഇരുന്നുകൊണ്ട് ആതി പറഞ്ഞു..

‘ഓഹ്..
അപ്പോ ഞാനറിയാതെ രാത്രി പൊക്കൊക്കെ ഉണ്ടല്ലേ…
അവളിങ്ങ് എഴുന്നേറ്റ് വരട്ടെ..
നടും പുറം ഞാൻ തല്ലി പൊളിക്കും.. “
ദേഷ്യത്തോടെ മുരണ്ടുകൊണ്ട് രാജി അടുക്കളയിലേക്ക് പോയി…

“മോളെ ആരോഹി നീ ഇങ് ഇറങ്ങി വാ..
നിനക്കുള്ളത് രാവിലെ തന്നെ ഞാൻ റെഡി ആക്കിട്ടുണ്ട്…”
ആതി അമർത്തി ചിരിച്ചു…

ഇതേ സമയം താഴെ നടന്ന ഭൂകമ്പം അറിയാതെ നല്ല ഉറക്കത്തിലാണ് ആരോഹി….

                  ആരോഹി വിശ്വനാഥൻ 

സ്വപ്നത്തിൽ ഇന്നലെ കണ്ട സിനിമയിലെ നായികയ്ക്ക് പകരം അവളാണ്…
നായകനായ വിദ്യുത് ജംവാളിനൊപ്പം സോങ്ങിന് ശേഷമുള്ള ഫ്രഞ്ച് കിസ്സിനായി ചുണ്ടുകൾ അടുപ്പിക്കുമ്പോളാണ് പെട്ടന്ന് ഫോൺ റിംഗ് ചെയ്തത്…
ആരോഹി ഞെട്ടലോടെ കണ്ണുകൾ തുറന്നു…

“ഛെ…”
സ്വപ്നത്തിൽ ആണെങ്കിലും ആ കിസ്സ് കിട്ടാത്തതിൽ അവൾക് നിരാശ തോന്നി…

“ആരാണാവോ ഈ വെളുപ്പാൻ കാലത്ത്…
അവൾ ബെഡിലെവിടെയോ അലസമായി ഇട്ടിരുന്ന ഫോൺ കൈയിൽ എടുത്തു…

അമലാണ് കാളിൽ…

                          അമൽ 

“അവനു വിളിക്കാൻ കണ്ട നേരം…”
അവൾ ദേഷ്യത്തോടെ പിറുപിറുത്തു…

“എന്താടാ…?
ഫോൺ എടുത്ത പാടെ അവൾ ചീറി…

“നീ എവിടെ…
ഷോപ്പിലുണ്ടോ …? “
അവൻ ചോദിച്ചു…

“പിന്നെ ഈ വെളുപ്പാൻ കാലത്തു ഷോപ്പിൽ പോയിരിക്കാൻ എനിക്ക് ഭ്രാന്തല്ലേ… “
അവൾ ചുണ്ട് കൊട്ടി..

“വെളുപ്പാൻ കാലമോ…
മോളുടെ റീലെ ഒക്കെ പോയോ…
സമയം ഒൻപതര ആയി…
ഞാൻ  ഇപ്പോ കടയിൽ എത്തും..
നീ വേഗം വാ.. “
അതും പറഞ്ഞുകൊണ്ട് അമൽ ഫോൺ കട്ട്‌ ചെയ്തു…

“സമയം അത്രയയോ..
വന്ന് കിടന്നതേ ഒള്ളുലോ…”
അവൾ ഫോണിൽ സമയം നോക്കികൊണ്ട് പിറുപിറുത്തു….

എന്തായാലും ബാക്കി കൂടി കാണാൻ പറ്റുമോ എന്നറിയാൻ അവൾ വീണ്ടും കണ്ണടച്ചു കിടന്നെങ്കിലും വിദ്യുത് ജംവാൾ അയാളുടെ പണി നോക്കി പോയിരുന്നു….

“ഛെ…”
അവൾ തല കുടഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു…
അഴിഞ്ഞു കിടന്ന മുടി ഉച്ചിയിൽ വാരി കെട്ടി കൊട്ടുവാ ഇട്ടുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു…
ഫ്രഷ് ആയി ഇന്നലെ കണ്ട സിനിമയിലേ പാട്ടും മൂളിക്കൊണ്ട് അവൾ താഴേക്ക് ചെല്ലുമ്പോൾ ആരാധ്യ ഭക്ഷണം കഴിയ്ക്കുകയാണ്…

“അമ്മേ ചായ…”
അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് അവൾ കസേര വലിച്ചിട്ട് ഇരുന്നു…

“നീ ലീവ് ആണോ…?”
ഡൈനിങ് ടേബിളിൽ താളം പിടിച്ചുകൊണ്ടു അവൾ ചോദിച്ചു…

                 ആരാധ്യ വിശ്വനാഥൻ 

“ഇല്ല പോണം…”
ദോശ മുറിച്ചു വായിൽ വെച്ചുകൊണ്ട് ആരാധ്യ പറഞ്ഞു…

“എന്താ വൈകിയേ…
അല്ലങ്കിൽ നീ ഒൻപതു മണിക്ക് പോവുന്നതല്ലേ… “
അമ്മ ചായ കൊണ്ടു വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് അവൾ ചോദിച്ചു…

“ഇന്നലെ സിനിമ കാണാൻ പോയതുകൊണ്ട് എഴുന്നേറ്റപ്പോൾ ലേറ്റായി അതുകൊണ്ട് പോകാനും ലേറ്റായി…”
ആതി ആരോഹിയെ ആക്കി പറഞ്ഞു…

“പയ്യെ പറയെടി അമ്മ കേട്ടാൽ എന്നിനി ഇതും പറഞ്ഞായിരിക്കും അങ്കം …”
അവൾ ആരാധ്യയുടെ കയ്യിൽ പിടിച്ചു ഞെക്കി…

“നിങ്ങൾ ചെയ്യുന്നതിനൊന്നും കുഴപ്പമില്ല ഞാൻ പറയുന്നതിനാണ് കുഴപ്പം അല്ലേടി…”
അമ്മയുടെ ശബ്ദം കേട്ട് ആരോഹി തലയ്ക്കു കൈ കൊടുത്തു…

“നീ ഇന്നലെ രാത്രി എവിടെ പോയതാ…? “
അവൾക് മുൻപിൽ എളിയിൽ കൈ കുത്തി നിന്നുകൊണ്ട് അമ്മ ചോദിച്ചു…

“ഞാനെങ്ങും പോയില്ല…”
മുഖത്ത് ആവോളം നിഷ്കളങ്കത വാരി വിതറികൊണ്ട് അവൾ പറഞ്ഞു…
ഒരു ഭാവം വിത്യാസവുമില്ലാതെ അവൾ കളളം പറയുന്നത് കേട്ട് അമ്മയ്ക്ക് പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി…

“നുണ പറഞ്ഞാൽ അടിച്ചു കണ്ണ് പൊട്ടിക്കും  ഞാൻ…
ഇവള് പറഞ്ഞാലോ നീ ആ ചെക്കന്റെ കൂടെ സിനിമ പോയെന്ന്…”
അവൾക് നേരെ കയ്യൊങ്ങി കൊണ്ട് അമ്മ പറഞ്ഞതും ആരോഹി മുഖം പൊത്തി കുനിഞ്ഞിരുന്നു….

“ദുഷ്ട..
പണി തരാടി പട്ടി..”
വിരലിനിടയിലൂടെ ആതിയെ നോക്കികൊണ്ട് ആരൂ പല്ലു ഞെരിച്ചു..

ആരൂവിനെ അമ്മ ചീത്ത പറയുന്നതും ആസ്വദിച്ചുകൊണ്ട് ദോശ മുറിച് ചമ്മന്തിയിൽ മുക്കി വായിലേക്ക് വെയ്ക്കുകയാണ് ആതി…

“ഇന്നത്തോടെ ആ ചെക്കന്റെ ഒപ്പമുള്ള കറക്കം നിർത്തികോളണം..
കടയിലും പോവണ്ട…
ഇവളും ആ ചെക്കനും ബൈക്കിൽ പോവുന്നത് കണ്ട ആ തെക്കേലെ ഉഷ കഴിഞ്ഞ കുടുംബസംഗമത്തിനു എല്ലാവരുടെയും മുൻപിൽ വെച്ച് എന്റെ തൊലിയുരിച്ചതാണ്…
രാത്രി പോയത് ഇനി ആരൊക്കെ കണ്ടിട്ടുണ്ടാവുമോ ആവോ..
നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട് ഓരോ കോപ്രായങ്ങൾ…
അമ്മ അരിശത്തോടെ പല്ല് ഞെരിച്ചു…

“എടി നീ എന്തിനാ അമ്മയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്…?”
ആതി ചോദിച്ചത് ആരൂ രൂക്ഷമായി അവളെ നോക്കി…

“ഉഴപ്പി നടന്ന് തോറ്റ ആ രണ്ട് വിഷയങ്ങൾ എഴുതി എടുത്ത് നല്ലൊരു ജോലിയ്ക്ക് പോവാൻ പറഞ്ഞാൽ അവൾക് വയ്യ..
എന്നാ പഠിക്കാൻ പറഞ്ഞാലോ അതും വയ്യ…
ഒരു പട്ടി കുഞ്ഞു പോലും തിരിഞ്ഞ് നോക്കാത്ത ആ ജംബുവന്റെ കാലത്തുള്ള കടയിൽ പോയി രാവിലെ മുതൽ അന്തി ആവുന്നത് വരെ ഇരിക്കാൻ മാത്രം കൊള്ളാം..
എന്നിട്ട് അച്ഛന്റെ കടയാണെന്നുള്ള സെന്റിമെന്റ്സും…”
അമ്മ പതിവ് പരാതികൾ നിരത്തി..

സ്ഥിരമായത് കൊണ്ട് ആരൂ അത്‌ ശ്രദ്ധിക്കാതെ ടേബിളിന് പുറത്ത് വെച്ചിരിക്കുന്ന ടിന്നിൽ നിന്നും കായ വറുത്തത് എടുത്തു വായിലേക്ക് ഇട്ടു…

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…”
അവളുടെ അലസത കണ്ട് അമ്മയ്ക്ക് നല്ല രീതിയിൽ ദേഷ്യം വന്നു….
അവർ ആരൂവിന്റെ തോളിൽ ശക്തിയിൽ തട്ടി…

“ഈ അമ്മയ്ക്ക് എന്താ…”
മുഖം ചുളിച്ചുകൊണ്ട് അവൾ അമ്മയെ നോക്കി…

“ഒന്നിനും പോവാൻ പറ്റില്ലെങ്കിൽ ഇവിടെ ഇരുന്നോ…
ഇനി ഈ വീടിന്റെ പടിക്ക് പുറത്തേക്കിറങ്ങരുത്…
ഇറങ്ങിയാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും…
മൂന്ന് നേരത്തിനു നാലു നേരം തിന്നാൻ കിട്ടിയാൽ പോരെ..
അത്‌ തന്നോളം…
അല്ലാതെ ആളുകളെ കൊണ്ട് അതുമിതും പറയിപ്പിച്ചു നടക്കണ്ട…”
അമ്മ തറപ്പിച്ചു പറഞ്ഞു…

“അമ്മയ്ക്ക് എന്താ…
എപ്പോളും എന്റെ കുറ്റം മാത്രം നോക്കി നടക്കുന്നത്…
ചേച്ചി ചെയ്യുന്നതിനൊന്നും അമ്മ ഒന്നും പറയില്ല…”
ചുണ്ട് കൊട്ടികൊണ്ട് അവൾ പറഞ്ഞു….

”അവൾ എന്ത് ചെയ്തെന്നാ…?
നിന്റെ ഈ പ്രായത്തിൽ അവൾ പഠിക്കുന്നതിനൊപ്പം അവളുടെ ചിലവുകൾക്കായി പാർട്ട് ടൈം ജോലിയ്ക്ക് പോകുമായിരുന്നു…
നീയോ…?
ഒരു ഷഡി വാങ്ങണമെങ്കിൽ  പോലും നിനക്ക് അമ്മയുടെയോ ചേച്ചിയുടെയോ കാലു പിടിക്കേണ്ട…”
അപ്പോളേക്കും അടുക്കളയിൽ നിന്നും കുക്കറിന്റെ വിസിൽ കേട്ട് പറയാൻ വന്നത് മുഴുവിപ്പിക്കാതെ അമ്മ അടുക്കളയിലേക്ക് പോയി…

“നിനക്ക് നാണമില്ലേ ആരൂ..
അമ്മയുടെ വായിൽ നിന്നും എന്നും ഇങ്ങനെ ചീത്ത കേൾക്കാൻ…
നന്നായിക്കൂടെ ഡി…”
ആതി അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു…

“നീ വെല്ലാണ്ട് അഹങ്കാരിക്കണ്ട.. നിന്റെ കള്ളത്തരം എന്നെങ്കിലും ഞാൻ കൈയോടെ പോക്കും..”
അതും പറഞ്ഞുകൊണ്ട് അവൾ ഒരുപിടി കായ വറുത്തതും വാരിയെടുത്തു  റൂമിലേക്ക് പോയി…

ബെഡിൽ മലർന്നു കിടന്ന് കായവറുത്തത് ഓരോന്നായി വായിലേക്ക് ഇട്ടുകൊണ്ട് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി…

“എന്തെങ്കിലും ജോലി നോക്കണം..”
അവൾ മനസിലോർത്തു….
കായവറുത്തത് തീർന്നത് അവൾ ബെഡിൽ നിന്നെഴുന്നേറ്റ് ഫോൺ എടുത്തു…
അമലിന്റെ മൂന്ന് മിസ്സ്ഡ് കാൾ കണ്ട് അവൾ മുഖം ചുളിച്ചു….
“ഇവനൊന്നും വേറെ പണിയില്ലേ…”
പിറുപിറുത്തുകൊണ്ട് അവൾ തിരികെ വിളിച്ചു…

“എന്താടാ…?”

“നീ വരുന്നില്ലേ…
ഞാനിവിടെ പോസ്റ്റാ….”
ഫോണിലൂടെ അമൽ അക്ഷമനായി പറഞ്ഞു…

“വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റില്ലഡാ…
അമ്മ കലിപ്പിലാണ്..”
വിരി നീക്കി ജനൽ പാളികൾ തുറന്നിട്ടുകൊണ്ട് ആരൂ പറഞ്ഞു…
ഗേറ്റ് കടന്ന് ആതിയുടെ ഡിയോ പോവുന്നത്  കണ്ട് അവൾ കുശുമ്പോടെ ചുണ്ട് കൊട്ടി …

“അത്‌ സ്ഥിരമല്ലേ…
നീ ഇങ്ങ് വാ…
എനിക്ക് കഴിഞ്ഞ ആഴ്ചയിലെ കാറ്ററിങ്ങിന്റെ പൈസ കിട്ടിയിട്ടുണ്ട് നമുക്കൊരോ ഷവർമ അടിക്കാം…”
അമൽ അവളെ പ്രലോഭിപ്പിച്ചു…

” ഷവർമയോ…”
നന്നായി വിശക്കുന്നതുകൊണ്ട് അവന്റെ ഓഫർ അവൾക്ക് നിരസിക്കാൻ ആയില്ല…

” നീയവിടെ നിൽക്…
ഞാൻ ഇറങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ… “
കോൾ കട്ട് ചെയ്തു കൊണ്ട് ആരു വേഗം തന്നെ റെഡിയായി താഴേക്ക് ഇറങ്ങി ചെന്നു …
ഹാളിൽ അമ്മയെ കാണാത്തതുകൊണ്ട് അവൾ പതിയെ അടുക്കളയിലേക്ക് എത്തിനോക്കി…
അമ്മ അടുക്കളയിൽ ചോറ് വാർക്കുന്ന തിരക്കിലാണ്…
“ഇതുതന്നെയാണ് അവസരം…”
ആരൂ ടിവി സ്റ്റാൻഡിനു മുകളിൽ ഇരുന്ന സ്കൂട്ടിയുടെ ചാവിയുമെടുത്ത് പുറത്തേക്ക് പറഞ്ഞു…
വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്നും സിറ്റൗട്ടിലേക്ക് വന്നപ്പോഴേക്കും അവൾ വണ്ടിയുമായി പുറത്തേക്ക് പാഞ്ഞിരുന്നു….

തുടരും…

   


📖 കഥ തുടരാം

“നിനക്കായ്‌ മാത്രം… ❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Martha Mariam-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!