പ്രതികാരം : ഒരു പ്രണയ കഥ – 11

9221 Views

പ്രതികാരം : ഒരു പ്രണയ കഥ

‘ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?’

കനിയുടെ വാക്കുകള്‍ എന്നെ ആകെ തകര്‍ത്തു…

‘കനീ..മിണ്ടാതിരിക്ക്…’

അച്ഛയാണ്…

‘എന്തിനാ ഞാന്‍ മിണ്ടാതിരിക്കുന്നത്..ഇതെന്‍റെ വീടാണ്…കല്യാണം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞില്ലാത്ത എന്‍റെ അച്ഛനും അമ്മയ്ക്കും തോന്നിയ അബദ്ധമാണ് നീ എന്ന തെരുവ് ചെക്കൻ… എന്നും നിനക്കായി ഇവർ എന്നെ മാറ്റി നിർത്തി.. സ്വന്തം ചോരയിൽ പിറന്ന എന്നെ പോലും… അവസാനം ഞാൻ മോഹിച്ചവനെ തട്ടിതെറിപ്പിച്ചവളെ നീ ജീവിത സഖി ആക്കി.. അന്ന് തുടങ്ങിയ പ്ലാനിങ് ആണ് നിന്റെ നാശത്തിനായി… ‘

പെട്ടന്ന് അച്ഛന്റെ കൈകൾ അവളുടെ മുഖത്ത് പതിച്ചു…

‘ഈ പിശാചിനെ ആണോ ഞാൻ പ്രസവിച്ചത് ഭഗവതി.. ‘

അമ്മ കരയാൻ തുടങ്ങി..

‘എന്തിനാ അമ്മ കരയുന്നെ…ഇവനാണോ നിങ്ങളുടെ മകൻ?അല്ല ഞാനാണ്…’

‘നിനക്ക് എങ്ങനെ തോന്നിയെഡി ഇത്രയും ക്രൂരത ചെയ്യാൻ..’

‘ഞാൻ ഇഷ്ടപ്പെട്ടതു എനിക്ക് കിട്ടിയില്ലേൽ വേറെ ആർക്കും കിട്ടില്ല…ഇവൻ അങ്ങനെ സുഖമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..അതിനാ അമ്മുവിനെയും കിച്ചനേം കൊന്നിട്ട് അവന്റെ തലയിൽ അത് കെട്ടിവെച്ചു..ഞാൻ നീ കുറ്റക്കാരൻ ആണെന്നും രക്ഷികണേ എന്നും കരഞ്ഞു പറഞ്ഞപ്പോൾ നിന്റെ ഭാര്യ അത് വിശ്വസിച്ചു..ഇനി ഒരിക്കലും അവൾ നിന്നെ വിശ്വസിക്കില്ല..’

‘ഡീ…….’

‘വെയിറ്റ് ചേട്ടാ സോറി എന്റെ ഡ്യൂപ്ലിക്കേറ്റ് ചേട്ടാ പറഞ്ഞു തീർന്നില്ല..’

ഞാൻ അവളെ കൊല്ലാൻ മുന്നോട്ട് നടക്കും മുൻപ് അവളെന്നെ തടുത്തു..

‘പറഞ്ഞു തീർന്നില്ല..ഒരു ഗുണമുള്ളത് ഈ കൂട്ടത്തിൽ നീ തന്നെ നിന്റെ നശിച്ച സന്തതിയെ കൊന്നു….അല്ല നീ അറിയാതെ നിന്നെ കൊണ്ട് ഞാൻ കൊല്ലിച്ചു…’

അതെനിക്ക് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു..പെട്ടന്നായിരുന്നു ഒരു കൈ അവളുടെ മുഖത്ത് പതിച്ചതു…

അടിച്ച ആളിനെ കണ്ടു ഞാൻ അത്ഭുതപ്പെട്ടു…

“ശ്രീ…”

****************************************************

അവളെന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല…

ആദി എന്നെ കണ്ട് ഞെട്ടി നിൽപ്പുണ്ട്…

‘നീ പറഞ്ഞത് വിശ്വസിച്ചവള ഞാൻ… നിന്റെ ഉള്ളിലെ വിഷം ഞാൻ കണ്ടില്ല..എന്ത് തെറ്റാ എന്റെ കുഞ്ഞ് നിന്നോട് ചെയ്തത്…’

കരഞ്ഞു തളർന്നു നിലത്തു വീഴാൻ പോയ എന്നെ താങ്ങാൻ
ആദി ഓടി വന്നു…

‘എന്നോട് ക്ഷമിക്കണം ആദി…ഞാൻ ഒരിക്കലും നിന്നെ വിശ്വസിച്ചില്ല.. ‘

‘എല്ലാം നഷ്ടപ്പെട്ടത് നിനക്കല്ലേ..ഞാനല്ലേ നിന്നോട് ക്ഷമ ചോദിക്കണ്ടതു…’

അവനെന്നെ ചേർത്ത് പിടിച്ചു…

‘ഓഹോ അപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു നിങ്ങൾ ഒന്നായി…നിന്നെ ഒന്നും ഞാൻ ജീവിക്കാൻ സമ്മതിക്കില്ല..ഇതെന്റെ വാശിയാണ്..’

‘എന്നാൽ നീയും കേട്ടോ കനി…ആദിയുടെ പരോള്‍ തീരാന്‍ ഇനി പത്ത് ദിവസം..അതിനുള്ളില്‍ ആദിയുടെ നിരപാദിത്വം ഞാന്‍ തെളിയിക്കും…’

കനിയൊന്നുറക്കെ ചിരിച്ചു..

‘ശ്രീ..നിയമത്തിന് വേണ്ടത് തെളിവാണ്…അതൊക്കെ ഇവനെതിരാണ്…അഞ്ച് വര്‍ഷം മുന്‍പ് നടന്നതിന് നീ എവിടുന്ന് തെളിവ് കൊണ്ട് വരും…?’

‘ദൈവം ഉണ്ടെടി…അല്ലെങ്കിൽ ആദി മറന്നു വച്ച പേഴ്സ് തരാൻ ഞാൻ ഇവിടേക്ക് വരില്ലായിരുന്നു…ആ ശക്തി ഉണ്ടെങ്കിൽ ഞാനത് കണ്ടെത്തും…’

‘ദൈവം…!അങ്ങനൊന്നുമില്ല ശ്രീ…നീ കണ്ടെത്തു…ഇനിയും മായാത്ത ദൈവം നിനക്കായി മാറ്റിവെച്ച തെളിവുകൾ…ആൾ ദി ബെസ്റ്റ്…’

അവളൊന്നു പുച്ഛിച്ചു ചിരിച്ചു…

അവിടെ നിന്നിറങ്ങുമ്പോള്‍ മുന്നോട്ട് പോകാനുള്ള ഒരു പ്രതീക്ഷയും കണ്ടില്ല…
പക്ഷേ വിശ്വാസമുണ്ടായിരുന്നു…

എന്‍റെ ഇടം കൈയ്യില്‍ ആദീടെ വലം കൈയ്യുള്ളപ്പോള്‍ ഞാന്‍ തളരില്ലാന്നുള്ള വിശ്വാസം….

****************************************************

ദിവസങ്ങള്‍ കടന്നുപോയി…

കേസ് റീ ഓപ്പണ്‍ ചെയ്തത് മാത്രം ബാക്കി…
ഒരു തെളിവും കണ്ടെത്താനായില്ല….

വീണ്ടും തോല്‍വിയുറപ്പിച്ചപ്പോഴാണ് ആദിയുടെ കാള്‍ വന്നത്…

രാവിലെ വീട്ടിലെത്തണമെന്ന്…
വീണ്ടും പ്രതീക്ഷ…

രാവിലെ കനിയുടെ വീട്ടിലെത്തിയ ഞാന്‍ കണ്ടത് വീട് നിറയെ ആളും പോലീസുമാണ്….

അകത്തേക്ക് കയറിയ ഞാന്‍ ഞെട്ടി…..

”ഹാളില്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന കനിയും അരികില്‍ ആദിയും…..”

(തുടരും)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply