‘കനി…മോളേ നീയെന്താ കാട്ടിയേ..?’
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചു പോയി..
‘കൊന്നു ഞാന്‍ ആദി ചേട്ടാ…എനിക്ക് കിട്ടാത്ത കിച്ചനെ അവള്‍ക്കെന്നല്ല ആര്‍ക്കും കിട്ടണ്ട…’
അവളൊരു ഭ്രാന്തിയെപ്പോലെ അട്ടഹസിക്കുന്നത് നോക്കി നില്‍ക്കാനെ ഒരു നിമിഷം എനിക്കായുള്ളു..
അവളുടെ കഴിഞ്ഞ ദിവസങ്ങളിലെ പെരുമാറ്റവും അമ്മൂനേം കിച്ചനെയും കൂടെ കൂട്ടാനുള്ള പ്ലാനില്‍ നിന്നും എനിക്ക് അപകടം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ…
കനി ഇത്രയ്ക്കും പൈശാചികമായി പെരുമാറുമെന്ന് ഞാന്‍ കരുതിയില്ല..
അവരുടെ ആ കിടപ്പ് കാണും തോറും മനസ്സില്‍ കനിയോടുള്ള വെറുപ്പ് ഇരട്ടിക്കയായിരുന്നു…
‘ഏട്ടാ..എന്നെ രക്ഷിക്ക്..’
പെട്ടന്ന് അതും പറഞ്ഞ് കനി എന്‍റെ നെഞ്ചിലേക്ക് വീണു…
അവളാകെ വിയര്‍ത്തിരുന്നു…
അവളെ താങ്ങി എഴുന്നേല്‍പ്പിക്കുമ്പോഴേക്കും മനസ്സില്‍ എന്തോ നോവായിരുന്നു…
അതങ്ങനെയാണല്ലോ സ്വന്തം ചോരയുടെ അവസ്ഥ ആര്‍ക്കും കാണാതെ പോകാനൊക്കില്ലാല്ലോ…
‘കനി..മോളേ ..എഴുന്നേല്‍ക്ക്..’
‘എനിക്ക് ജീവിക്കണ്ട ഏട്ടാ…എന്‍റെ ജീവിതം തീര്‍ന്നു..ജയിലാണെന്‍റെ ജീവിതം…’
‘നീ ചെയ്ത തെറ്റിന് നിനക്കതാണ് ശിക്ഷ കനി..അത് നീ അനുഭവിക്കണം കനീ..’
ഞാന്‍ പറഞ്ഞു നിര്‍ത്തിയതും കനി എന്‍റെ കാലില്‍ വീണു…
‘ഏട്ടാ..പ്ലീസ്സ്…എന്നെ രക്ഷിക്ക്..’
അവളുടെ ദയനീയത എന്‍റെ മനസ്സില്‍ ചാഞ്ചാട്ടം ഉണ്ടാക്കി..
ആവളുടെ കൈയ്യില്‍ നിന്നും കത്തി വാങ്ങിയതും ഡോര്‍ തുറന്നതും ഒരുമിച്ചായിരുന്നു…
വാതില്‍ തുറന്നു വന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി …
”ശ്രീ”
കനിയും ഞെട്ടി..കരഞ്ഞു..
അവള്‍ ചേച്ചി എന്നും പറഞ്ഞ് അവരുടെ അടുത്തേക്ക് ഓടി ചെന്നു..കരഞ്ഞു…
അടുത്ത് കത്തിയുമായി നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ ഞെട്ടിത്തരിച്ചു നിന്നു…
അവളെന്നെ തെറ്റിദ്ധരിച്ചെന്നു മനസ്സിലാക്കിയ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നടത്തു…
**************************************************
ഊരിയെടുത്ത കത്തിയുമായി നില്‍ക്കുന്ന ആദിയും ചോരയില്‍ കുളിച്ചു കിടക്കുന്ന ചേച്ചിയും കിച്ചനും…
അവരുടെ അടുത്തേക്ക് ഞാന്‍ ഓടി ചെന്നു..
എന്നാലും ആദിയും കനിയും ഇങ്ങനെ…
അപ്പോഴാണ് ആദി എനിക്ക് നേരെ കത്തിയുമായി നടന്നു വരുന്നു…
ആദ്യം ഒന്ന് പകച്ചെങ്കിലും ഞാനിറങ്ങി ഓടി..
അവരെ കൊല്ലാന്‍ കഴിഞ്ഞ ആ മനുഷ്യന്‍ എന്നെയും കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…എനിക്ക് എന്‍റെ കുഞ്ഞിനെ രക്ഷിക്കണമായിരുന്നു..
‘ഏട്ടാ അവള്‍..’
എന്നുള്ള കനിയുടെ അലര്‍ച്ച കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് എന്നെ കൊല്ലാനായി പാഞ്ഞടുക്കുന്ന ആദിയെയാണ്…
ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആദി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല…
പെട്ടന്ന് ആദിയെന്നെ പിടികൂടിയെങ്കിലും
അവനില്‍ നിന്നും കുതറി മാറാനുള്ള ശ്രമത്തില്‍
അവനെന്നെ താഴേക്കിട്ടു…
”ശ്രീ”
എന്നുള്ള അവന്‍റെ അലര്‍ച്ച മാത്രമാണ് ബോധം പോകും മുന്‍പ് ഞാന്‍ കേട്ടത്…
ബോധം വരുമ്പോള്‍ എന്‍റെ കുഞ്ഞ് എന്നെ വിട്ട് പോയി കഴിഞ്ഞിരുന്നു…
ആ ആശുപത്രി കിടക്കയില്‍ ഞാനറിഞ്ഞു ആദി കുറ്റമേറ്റെടുത്ത് റിമാന്‍ഡിലാണെന്ന്…
ആദ്യം കരയണമെന്ന് തോന്നിയെങ്കിലും കരഞ്ഞില്ല…പകരം അയാള്‍ക്കെതിരെ മൊഴി കൊടുത്തു..ഒരേ ഒരു സാക്ഷി…
പലരും തടഞ്ഞു..എന്‍റെ വീട്ടില്‍ പോലും എതിര്‍പ്പായിരുന്നു…
ആദി അത് ചെയ്തെന്ന് ആരും വിശ്വസിച്ചില്ല…
പക്ഷേ കണ്ടത് ഞാനായത് കൊണ്ട് അവര്‍ വഴങ്ങി.
തെളിവില്ലാത്തത് കൊണ്ടും ആദി കുറ്റം ഏറ്റത് കൊണ്ടും കനി രക്ഷപെട്ടു…
അവസാനം ജീവപര്യന്ത വിധിയില്‍ അയാളുടെ പാപം ഒതുങ്ങിയെങ്കിലും അയാളെന്‍റെ മനസ്സില്‍ എന്നേ മരണപ്പെട്ടിരുന്നു…
പിന്നീട് ആദിയുടെ കുടുംബത്തിന്‍റെ ഭീക്ഷണി അതിജീവിക്കാനാകാതെ നാട് വിടേണ്ടി വന്നു…
പലരോടും സഹായത്തിനായി ഇരന്നെങ്കിലും ‘അശ്രീകരം’ എന്ന് പറഞ്ഞാട്ടി പായിച്ചു..
ബന്ധുക്കള്‍ പോലും…
അഞ്ച് വര്‍ഷത്തെ അഞ്ജാതവാസം…
ഫോണ്‍ തുടര്‍ച്ചയായി റിംഗ് ചെയ്യുന്നത് കേട്ടാണ് വര്‍ത്തമാന ലോകത്തേക്ക് വന്നത്…
ആരോ അറിയാത്ത നമ്പറാണ്…
അറ്റണ്ട് ചെയ്തതും
”ഒരു വിവാദ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്നും അത്യാവശ്യമായി അവന്യു ഗാര്‍ഡനില്‍ നാളെ പത്തുമണിക്കെത്തുക”
എന്നും പറഞ്ഞ് കാള്‍ കട്ടായി…
തിരികെ വിളിച്ചെങ്കിലും ഓഫായിരുന്നു ഫോണ്‍..
ആരാണ് ?എന്താണ് വിവാദം ?എന്നറിയാതെ ആകെ ഒരു സമാധാനമില്ല..
നാളെ അവന്യു ഗാര്‍ഡനില്‍ പോകാന്‍ തീരുമാനിച്ചു കിടന്നു..
************************************************
ഒരു നിമിഷത്തിലെ കൈയ്യബദ്ധത്തില്‍ ആദിത്യന്‍ എന്ന എനിക്ക് നഷ്ടമായത് എന്‍റെ കുഞ്ഞും എന്‍റെ ജീവനായ പെണ്ണുമാണ്…
പലപ്പോഴും അവളെ കണ്ട് സത്യം പറയണമെന്ന് കരുതിയപ്പോഴും കനിയുടെ മുഖം എന്നെ തടഞ്ഞു..
പക്ഷേ ഇന്നവളെനിക്ക് ജീവനോടെ ബലിയിട്ടപ്പോള്‍ മനസ്സിലായി ആ വെറുപ്പിന്‍റെ ആഴം..
അവളെന്നെ വെറുത്തോട്ടെ കനിയെ പറ്റി അവളെല്ലാം അറിയണം..
ശ്രീയ്ക്കൂടി എന്തേലും പറ്റിയാല്‍ ഞാന്‍ കാത്തിരുന്നത് വെറുതെ ആകും…
അവളെ അറിയിക്കണം എല്ലാം ….
(തുടരും)
പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission