Skip to content

പ്രതികാരം : ഒരു പ്രണയ കഥ – 12

പ്രതികാരം : ഒരു പ്രണയ കഥ

അതു കണ്ട് തലകറങ്ങുന്ന പോലെ തോന്നി…

തിരിച്ച്കിട്ടിയ ജീവിതം
വീണ്ടും കൈവിട്ട് പോകുവാന്നോ ഭഗവാനേ….

‘ആദീ…..’

എന്‍റെ വിളി കേട്ട് അവൻ തലപൊക്കി എന്നെ നോക്കി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

ഞാൻ അവന്റെ അടുത്തേക്ക് നടന്നു…

‘ആദി… നീ എന്താ ഈ ചെയ്തത്.. ‘

അവൻ അത്ഭുതപ്പെട്ടു എന്നെ നോക്കി..

‘ഞാനെന്തു ചെയ്തഡീ? ‘

നിലത്ത് കിടന്ന കനിയുടെ നേർക്കു നോക്കിയിട്ട് ഞാനവനെ നോക്കി…

അപ്പോൾ അവനെന്റെ തല പിടിച്ചു തിരിച്ചു അകത്തേക്ക് നോക്കാൻ പറഞ്ഞു…

അകത്തു മുഴുവൻ പോലീസ് ആയിരുന്നു…

പെട്ടന്ന് അവർ ഒരാളെ അകത്തുനിന്നും പുറത്തേക്കു കൊണ്ടു വന്നു…

ആളെ കണ്ടതും ഞാൻ ആദിയെ വാപൊളിച് നോക്കി നിന്നു…

‘കരണ്‍…’

അവനിതെങ്ങനെ അറിഞ്ഞു കനിയാണിതെല്ലാം ചെയ്തതെന്ന്…

അവസാനം കാണുമ്പോള്‍ ആദിയെ കൊല്ലാനായി പോയതാണിവന്‍..

പിന്നെ സത്യം പറയാന്‍ ഒരുപാട് തവണ വിളിച്ചെങ്കിലും അവനെ കിട്ടിയില്ല…

കരണെന്ന ഭയം ഉള്ളില്‍ ഉറഞ്ഞ് കൂടിയിരിക്കുകയായിരുന്നു ഇതുവരെ…

**************************************************

ശ്രീയുടെ കരച്ചിലും പിന്നുള്ള അന്ധാളിപ്പും കണ്ടപ്പോഴേ എനിക്ക് കത്തി എന്‍റെ പെണ്ണിന് ഒന്നും മനസ്സിലായില്ലാന്ന്….

ഞാനെന്തെങ്കിലും പറയും മുന്‍പ് കരണ്‍ ഓഫീസര്‍ന്‍റെ അനുവാദം വാങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു….

‘ശ്രീ…ഒരു വലിയ ശരിയാണ് ഞാന്‍ ചെയ്തത്…ആദിയെ ഞാന്‍ തെറ്റിദ്ധരിച്ചു..തെളിവെല്ലാം കണ്ടപ്പോള്‍ ആദിയുടെ നിരപരാധിത്വം ഞാനറിഞ്ഞു…’

‘തെളിവോ…’

അവളെന്നെ തുറിച്ചു നോക്കി…

‘അതെ…
നീ പറഞ്ഞ പോലെ ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ തെളിവ്…സിസിടിവിയിലെ സമയം…
അതില്‍ കനി പുറത്ത് പോയിട്ട് വന്ന സമയവും ഞാന്‍ അവിടേക്ക് വന്ന സമയവും വ്യക്തമാണ്…അതായത് കൊലപാതകം നടന്നു അഞ്ച് മിനിറ്റ് ശേഷമാണ് ഞാന്‍ അവിടേക്ക് ചെല്ലുന്നത്…അന്ന് നിന്‍റെ മൊഴിക്ക് പ്രാധാന്യം കൊടുത്ത പോലീസ് ഇതു ശ്രദ്ധിച്ചില്ല…’

‘കരണിതെല്ലാം എങ്ങനെ അറിഞ്ഞു…?’

അവള്‍ ചോദിച്ചു…

‘ആദിക്ക് ഈ തെളിവ് കിട്ടിയപ്പോള്‍ അവനാദ്യം വന്നത് എന്നെ തേടിയായിരുന്നു…’

‘അതെ..ശ്രീ…എന്‍റെ അനുജത്തി കാരണം ഏറ്റവും നഷ്ടം സംഭവിച്ചവരാണ് നിങ്ങള്‍…
അതാണ് നിങ്ങളിതാദ്യം അറിയണമെന്ന് ആഗ്രഹിച്ചത്… പക്ഷേ നിങ്ങള്‍ ഈ ചെയ്തത്…വേണ്ടിയിരുന്നില്ല കരണ്‍…അവള്‍ മരിക്കണ്ടവളാണ്..അത് നിങ്ങളുടെ കൈകൊണ്ട് വേണ്ടിയിരുന്നില്ല…’

‘അല്ല ആദി…
ഇത് ചെയ്യേണ്ടത് ഞാനാണ്..എങ്കിലേ എന്‍റെ കിച്ചന്‍റെ ആത്മാവിന് സമാധാനം കിട്ടു..മരണത്തിന് തൊട്ടു മുന്‍പ് എന്‍റെ അച്ചയ്ക്കും അമ്മയ്ക്കും ഞാന്‍ കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു…’

അവന്‍റെ കണ്ണ് നിറഞ്ഞു…

ഒരിക്കല്‍ എന്നെ കൊല്ലാനായി നടന്ന കരണായിരുന്നില്ലത്….

‘മതി..മതി…പോകാം…’

ഓഫീസര്‍ കരണിനെ കൂട്ടി പോയി…

പോലീസ് ജീപ്പില്‍ കൈയ്യാമം വെച്ചു കയറുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

പ്രതികാരം പൂർത്തീകരിച്ചവന്റെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി…

****************************************************

രണ്ട് മാസങ്ങൾ വേഗം കടന്നു പോയി…

പുതിയ തെളിവുകളും ഞാൻ വെറുതെ അനുഭവിച്ച അഞ്ചു വർഷത്തെ തടവും പരിഗണിച്ചു എന്നെ വെറുതെ വിടാൻ കോടതി വിധിച്ചു…

ആ വിധി എന്നെക്കാൾ ഏറെ സന്തോഷിപ്പിച്ചതു എന്റെ ശ്രീക്കുട്ടിയെ ആണ്…

അവൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു…

ഇനി രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഞങ്ങളുടെ ജീവിതം വീണ്ടും തുടങ്ങുന്നു…

‘അല്ല…മാഷേ…ഇതെന്താ കണ്ണാടിക്ക് മുന്നിൽ കോപ്രായങ്ങൾ കാട്ടുന്നത്..’

പെട്ടന്ന് റൂമിന്റെ ഡോർ തുറന്നു ശ്രീ കയറി വന്നു…

‘ഏയ്‌…ഒന്നുമില്ലെടാ..നീ ഇതെങ്ങോട്ടാ…?’

‘മറന്നോ ഇതെന്റെയും റൂമല്ലേ…ഇവിടെനികെത്ര ഓര്‍മ്മകളുള്ളതാ…..അഞ്ചു വർഷങ്ങൾ..ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ നമ്മൾ അകന്ന് ജീവിക്കുന്നു…’

അവളുടെ കണ്ണ് നിറയാന്‍ തുടങ്ങി…

‘ഡീ പഴയതൊന്നും ഓർക്കാതെ…പുതിയ ജീവിതത്തെ പറ്റി ആലോചിക്കാം..’

അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണ് തുടച്ചു…

‘അതെ നാളെ ഒരു യാത്രയുണ്ട്…റെഡി ആകണേ…’

യാത്ര എന്ന് കേട്ടതും പെണ്ണിന്റെ മുഖം പ്രസന്നമായി…

‘എങ്ങോട്ടാ ആദി ഏട്ടാ… ‘

‘അതൊക്കെ സസ്പെൻസ് ആണ്…അവിടെ ചെന്നിട്ട് അറിഞ്ഞാൽ മതി…’

ഒന്ന് മൂളി എനിക്കൊരു ഇടിയും തന്നു അവൾ പുറത്തു പോയി…

നാളത്തെ ഒരു ദിവസം കൊണ്ട് എല്ലാം അവസാനിക്കുന്നു…

എന്റെ അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനു ഫലമുണ്ടാകുന്നു…

എന്റെ പ്രതികാരം പൂർണമാകുന്നു…..

ഇത് ശ്രീയുടെയോ കരണിന്‍റെയോ പ്രതികാരം അല്ല….

ഇതെന്‍റെ പ്രതികാരമാണ്…
അഞ്ച് വര്‍ഷം നീണ്ട എന്‍റെ പ്രതികാരം….

മനസ്സില്‍ ഉണങ്ങാത്ത നീറ്റലുകള്‍ സമ്മാനിച്ചവര്‍ക്കുള്ള പ്രതികാരം….

ഈ ആദിത്യന്‍റെ പ്രതികാരം…..

(തുടരും)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പ്രതികാരം : ഒരു പ്രണയ കഥ – 12”

Leave a Reply

Don`t copy text!