Skip to content

പ്രതികാരം : ഒരു പ്രണയ കഥ – 3

പ്രതികാരം : ഒരു പ്രണയ കഥ

ജയിലിന്‍റെ ഓരോ പടികയറുമ്പോഴും മനസ്സില്‍ വിജയിയുടെ ആത്മവിശ്വാസമായിരുന്നു…

തച്ചുടക്കാന്‍ നോക്കീട്ടും തകര്‍ന്ന് പോകാത്ത പെണ്‍മനസ്സിന്‍റെ ആത്മവിശ്വാസം..

‘മേ ഐ കമിന്‍ ഓഫീസര്‍…’

എന്നെ മനസ്സിലായ പോലെ വാര്‍ഡന്‍ സല്യൂട്ട് ചെയ്തു..

‘മേഡം..ഇവിടെ..’

‘ഒരാളെ കാണണം…ആദിത്യന്‍..ഇവിടെയാണ്..ജീവപര്യന്തം..’

വാര്‍ഡന്‍ തലകുലുക്കി..പുറത്തേക്ക് നടന്നു..ഞാനയാളെ പിന്തുടര്‍ന്നു..

‘മേഡം..അതാണ്…’

ഒരു നീണ്ട ഇടനാഴിക്കവസാനമുള്ള ജയില്‍ മുറിയിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു…

‘എനിക്ക് ഒറ്റയ്ക്ക് കാണണമെന്നുണ്ട്…നിയമം അനുവദിക്കുമെങ്കില്‍…’

കൂടെ വരാന്‍ വന്നവരെ തടഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു..

അവരവിടെ നിന്നു..ഞാന്‍ മുന്നോട്ട് നടന്നു..

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച..

പലരും പലപ്പോഴും നിര്‍ബന്ധിച്ചെങ്കിലും..മനസ്സില്‍ വാശിയായിരുന്നു…

അയാളുടെ തകര്‍ച്ചയിലും എന്‍റെ വിജയത്തിലും മാത്രമേ ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാകൂന്ന്…

അതിന്നാണ്…ഈ ദിനം..

ജയില്‍ മുറിക്ക് മുന്നിലെത്തിയെങ്കിലും അകത്തെ ഇരുട്ടില്‍ ഒന്നും കാണാനാകുന്നില്ല…

‘ആദിത്യന്‍..’

എന്‍റെ വിളിക്ക് മറുപടി എന്നോണം അകത്ത് ഒരു നിഴലനങ്ങുന്നുണ്ടായിരുന്നു…

അത് അടുത്തേക്ക് വരും തോറും മുഖം വ്യക്തമായി…

കണ്ണുകള്‍ കുഴിഞ്ഞ് എല്ലുകള്‍ തെളിഞ്ഞ് വിക്യതമായ രൂപം..

മുഖത്ത് നിരാശാഭാവം…ആ പഴയ തേജസ്സ് എന്നോ നഷ്ടമായി…

അത് കണ്ട് ചങ്ക് പൊടിഞ്ഞെങ്കിലും അയാളുടെ പ്രവ്യത്തി ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്…

‘ശ്രീ…ശ്രീ..നീ…വന്നോ…’

എന്നെ അപ്രതീക്ഷിതമായി കണ്ടതിന്‍റെ തിളക്കമാണ് കണ്ണുകളില്‍…

‘എനിക്കറിമായിരുന്നു നീ വരുമെന്ന്…നിനക്കെന്നെ വെറുക്കാനാവില്ലാന്ന്….നിന്‍റെ ആദിയേട്ടനെ….’

‘നിര്‍ത്ത്…എന്‍റെ ആദിയേട്ടനോ…ആ മനുഷ്യന്‍ എന്നേ മരിച്ചു…നീ ആദിത്യന്‍ ആണ്..മനസ്സും മനസാക്ഷിയും മരവിച്ച ആദിത്യന്‍…’

ഞാന്‍ പൊട്ടിതെറിച്ചു…

‘താനെന്താ കരുതിയെ..ഞാന്‍ തന്‍റെ ന്യായീകരണം കേള്‍ക്കാന്‍ വന്നതാണെന്നോ…അല്ല..തന്‍റെ പകയില്‍ നഷ്ടങ്ങള്‍ എനിക്ക് മാത്രമാണല്ലോ…
നാല് ജീവനാ..നീ ഇല്ലാതാക്കിയത്….അതിന് മാത്രം എന്ത് ചെയ്തു ഞാന്‍…’

ഞാനവന്‍റെ ഉടുപ്പില്‍ പിടിച്ച് ആക്രോശിച്ചു…

‘ശ്രീ കുട്ടീ….മോളേ ..ഞാന്‍…’

‘മിണ്ടിപോകരുത്… ആ പേര് പോലും..അതെനിക്കെന്‍റെ ജീവനായ മനുഷ്യന്‍ വിളിച്ചിരുന്ന പേരാ…അയാള്‍ മരിച്ചു…ഒപ്പം ശ്രീയും… ഇത് ശ്രീ നിധിയാ..ശ്രീ നിധി ഐ.എ.എസ്..’

ഒന്ന് നിര്‍ത്തി..അവന്‍റെ ഞെട്ടല്‍ വ്യക്തമാണാ മുഖത്ത്…

‘നീ തകര്‍ത്തിട്ടും വീണ്ടും ഞാന്‍ ജീവിച്ചത്…നിന്‍റെ നാശത്തിനാ..അതീ ജയില്‍ മുറിയില്‍ തീരില്ല…നീ കാണാന്‍ പോകുന്നതെ ഉള്ളൂ..’

തുളുമ്പിനിന്ന അവന്‍റെ കണ്ണിലെ കണ്ണുനീരിനാകില്ല എന്‍റെ ഉള്ളിലെ പകയുടെ കനലില്ലാതാക്കാന്‍…

****************************************************
അവളിവിടേക്ക് വരണ്ടിയിരുന്നില്ല…

ഇത്രയും നാള്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..അവളെന്നെ വെറുക്കില്ല..മാപ്പ് തരുമെന്ന്…

പക്ഷേ ഇന്നാ പ്രതീക്ഷയും അസ്തമിച്ചു…

അവളെന്നെ വെറുക്കുന്നു..എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വെറുക്കുന്നു…

ഇന്നലെ വരെ എന്ത് പ്രതീക്ഷ യാണോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്…അതിനി ഇല്ല…

അവളാകെ മാറിപ്പോയി…

കണ്ണുകളില്‍ പണ്ടത്തെ പ്രണയത്തിന്‍റെ തിളക്കത്തിന് പകരം പകയുടെ കനലുകള്‍..

മുഖത്ത് കരുണയല്ല..പകരം എന്നെ വിജയിച്ചതിന്‍റെ ഭാവം…

പഴയ ശ്രീകുട്ടി ഒരുപാട് മാറി…ഇപ്പോള്‍ അവള്‍ ശ്രിനിധിയാ…

അവള്‍ നടന്നകലുന്നത് നോക്കി നില്‍ക്കാനേ എനിക്കാകുള്ളു…

************************************************
തിരികെ നടക്കുമ്പോള്‍ ഹ്യദയം വിങ്ങിപൊട്ടുകയായിരുന്നു…

ഒരിക്കല്‍ ഒരുപാട് സ്നേഹിച്ചിരുന്നതിനാലാകാം..
ഇല്ല..ആ സ്നേഹം ഇനി ഒരിക്കലും ഉണ്ടാകില്ല..ഇനി പ്രതികാരം മാത്രം…

നീണ്ട ഇടനാഴി തിരിയുമ്പോഴാണ് ആ രണ്ട് പോലീസ്കാരുടെ സംസാരം കേട്ടു..

എന്നെ പറ്റിയാണ്..എന്തോ ഒരു നിമിഷം നിന്നു..

‘സാര്‍..അതാരാ ആ പെണ്‍കുട്ടി..’

‘ഡോ..താന്‍ പത്രമൊന്ന് വായിക്കാറില്ലേ….അതാണ് ഇന്ന് മുതല്‍ ജില്ലയുടെ പുതിയ കളക്ടര്‍…ശ്രീ നിധി..’

‘മേഡം എന്താ സാറേ ഇവിടെ..അതും ഇന്ന്…’

‘ഒന്ന് പതുക്കെ പറയഡോ..അവരാണം കേട്ടാലോ…
അവര്‍ ആ ആദിത്യനെ കാണാന്‍ വന്നതാ…’

‘കളക്ടര്‍ കൊലപ്പുള്ളിയെ കാണാന്‍ വരുന്നു..നല്ല കാര്യം..’

അയാള്‍ പുശ്ചിച്ചു ചിരിച്ചു…

‘ഡോ….അവരല്ലാതെ ആരാ കാണേണ്ടത്…ആദിത്യന്‍ ആരാന്നറിയോ തനിക്ക്…
ശ്രീനിധിയുടെ ജീവന്‍റെ പാതി…അവരുടെ ഭര്‍ത്താവ്…പ്രണയ വിവാഹമായിരുന്നു അവരുടേത്…..’

അയാളൊന്ന് ഞെട്ടി..

‘അയാള്‍ കൊന്ന് കളഞ്ഞതോ….മേഡത്തിന്‍റെ ഇരട്ട സഹോദരിയേയും അയാളുടെ സ്വന്തം ചോരയില്‍ പിറക്കാനിരുന്ന കുഞ്ഞടക്കം നാല് പേരെ….അയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതോ സ്വന്തം ഭാര്യയും…അവരുടെ വിധി…’

അയാളുടെ വാക്കുകള്‍ എന്‍റെ ഹ്യദയത്തിലാണ് കൊണ്ടത്…
എന്നെ കണ്ടതും അയാള്‍ സംസാരം നിര്‍ത്തി…

കാറില്‍ കയറുമ്പോഴും മനസ്സില്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു…

”ശ്രീനിധിയുടെ ജീവന്‍റെ പാതി…”

അതെ …അയാളെന്‍റെ നല്ലപാതിയായിരുന്നു…

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ സീമന്ത രേഖയിലെ സിന്ദൂരമായി മാറിയവന്‍…

അതേ കൈകൊണ്ട് എന്‍റെ സന്തോഷങ്ങളും നശിപ്പിച്ചവന്‍…
ഇരുപതാം വയസ്സിലെ ദുരന്തമായിരുന്നു അയാള്‍..

അന്നെനിക്കയാള്‍ എന്‍റെ ആദിയേട്ടനായിരുന്നു….

”ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….”

(തുടരും…)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!