പ്രതികാരം : ഒരു പ്രണയ കഥ – 4

9795 Views

പ്രതികാരം : ഒരു പ്രണയ കഥ

”ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….”

ആ വാക്കുകള്‍ എന്‍റെ ചിന്തകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകോട്ട് പോയി..

സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജിന്‍റെ മുറ്റത്താണ് ഞാനും അമ്മുവേച്ചിയും അയാളെ കാണുന്നത്…
അന്നാദ്യമായി ഞങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനവിടേക്ക് വരുന്നത്….

കൈയ്യിലെ ഒരു ചോക്ലേറ്റ് ബോക്സില്‍ നിന്ന് ഒരു ചോക്ലേറ്റെടുത്ത് നീട്ടിയപ്പോള്‍ അത് തട്ടിതെറിപ്പിച്ചു….

‘നീയെന്തിനാ അവന് കൊടുക്കാന്‍ പോയേ ശ്രീ..അവന് നമ്മളോട് കെറുവാന്ന് അമ്പലത്തില്‍ പോയപ്പോള്‍ അച്ഛമ്മ പറഞ്ഞു…’

അമ്മു ചേച്ചി പറഞ്ഞ അന്നാണ് ഞാനറിയുന്നത്..അയാളെന്‍റെ കുടുംബത്തിന്‍റെ ശത്രുവാണെന്ന്…

ആറ് വയസ്സ്കാരിക്ക് എട്ട് വയസ്സുകാരനോട് തോന്നിയ ദേഷ്യം…

രണ്ട് കുടുംബങ്ങള്‍ക്കിടയിലെ ശത്രുത അത് ഞങ്ങള്‍ക്കിടയിലേക്കും പകര്‍ന്നു കിട്ടി..

അടുത്തടുത്ത് താമസിച്ചിട്ടും തമ്മില്‍ മിണ്ടാതെ ഉള്ള ജീവിതം…

എന്തിലും ഏതിലും വാശി…അവനേക്കാള്‍ എന്തും കൂടുതല്‍ കിട്ടണമെന്ന വാശി…

അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള വാശി…

എന്നാല്‍ അമ്മുവേച്ചി പൊതുവെ ശാന്തയായിരുന്നു..ആ ഒരു സ്വഭാവം കൊണ്ടു മാത്രമായിരുന്നു ഞങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്നത്…

ആരോടും ദേഷ്യമില്ലാത്ത അവള്‍ അവനോടും സൗമ്യമായി പെരുമാറി…അത് എനിക്ക് വാശി കൂട്ടി…

എന്‍റെ ദുര്‍വാശികളില്‍ പിന്തിരിപ്പിച്ചും എന്നെ തിരുത്താനും ശ്രമിക്കലായിരുന്നു ചേച്ചീടെ ജോലി…

അത്രയ്ക്കും പാവമായിരൂന്നു അവള്‍..

അങ്ങനെ പ്ലസ്റ്റു നല്ല മാര്‍ക്കോടെ പാസ്സായ ഞങ്ങള്‍ക്ക് അലോഷ്യസ് കോളേജില്‍ ബി.എ മാസ്സ് കമ്യൂണിക്കേഷനും ബി.എ മലയാളത്തിനും പ്രവേശനം കിട്ടി…

അവിടെ തന്നെയായിരുന്നു ആദിയും പഠിച്ചിരുന്നത്..അവസാന വര്‍ഷബി.എമാസ്സ് കമ്യൂണിക്കേഷന്..

അതായതെന്‍റെ സീനിയര്‍..

ഇതറിഞ്ഞപ്പോള്‍ തന്നെ ചേച്ചി എന്നെ വിലക്കി..
അവള്‍ക്ക് ഭയമുണ്ടായിരുന്നു…

അച്ഛന്‍റെയും അപ്പൂന്‍റെയും കട്ട സപ്പോര്‍ട്ടോടെ ഞാനതേ കോളേജില്‍ ചേക്കേറി…

അതെന്‍റെ ജീവിതം ഇത്തരത്തില്‍ മാറ്റിമറിക്കുമെന്ന് ഞാനറിഞ്ഞില്ല…

‘മാഡം..ഉറങ്ങുവാണോ..?’

ഡ്രൈവറുടെ ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ന്നത്…

‘ഓഫീസെത്തി..’

ആദ്യ ദിവസമാണെന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ…

പുതിയ തുടക്കം…

ഓഫീസിനുള്ളില്‍ കടന്നതും ജോലി തിരക്കുകളില്‍ മുഴുകിപ്പോയി…

അത് വരെ മനസ്സില്‍ കൂട്കൂട്ടി കിടന്ന ചിന്തകളുടെ ഭാരം ഒഴിഞ്ഞ് ജോലിയിലേക്ക് മനസ്സെത്തി…

ഉച്ചയ്ക്ക് ശേഷമാണ് പ്യൂണ്‍ പറയുന്നത് ഒരു വിസിറ്ററുണ്ടെന്ന്…

വിസിറ്റേര്‍സ് ഏരിയായിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ എന്നെ കാണാന്‍ ഉള്ള ആ പ്രത്യേക സന്ദര്‍ശക ആരാന്നറിയാനൊരു ആകാംക്ഷ ഉണ്ടായിരുന്നു…

വന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി…

”കനി..”
ആദീടെ അനുജത്തി..!

‘എന്താ കളക്ടറിന് എന്നെ അറിയുമോ..?’

അവളുടെ ചോദ്യത്തില്‍ പുശ്ചം നിറഞ്ഞുനിന്നിരുന്നു..

‘കനി..നീയെന്താ ഇവിടെ…?’

‘ഓഹ്..എന്‍റെ പേരൊക്കെ ഓര്‍മ്മയുണ്ടോ നാത്തൂന്…സോറി നാത്തൂനല്ലല്ലോ ഇപ്പോള്‍…’

‘കനി എനിക്ക് ജോലി ഉണ്ട്…നീയെന്തിനാ വന്നത്..?

അവളുടെ വാക്കുകള്‍ അത്രയ്ക്കും അസഹനീയമായിരുന്നു…

‘നീയെന്തിനാ ഏട്ടനെ കാണാന്‍ പോയത്…?ഇന്നു വരെ ഏട്ടന് ജീവിക്കാന്‍ നീയെന്നെങ്കിലും കാണാന്‍ വരും ഷമിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…ഇന്നതും ഇല്ലാണ്ടായി…എന്തിനാ നീ…’

ഒരൊറ്റശ്വാസം കൊണ്ടവള്‍ പറഞ്ഞു തീര്‍ത്തു..

‘എന്‍റെ ജീവിതമോ കനി..അതിന് വിലയില്ലല്ലേ…ലോകത്തിന് മുന്‍പില്‍ ഇന്നും ഞാനൊരു കൊലയാളിയുടെ ഭാര്യയാണ്…ആ നശിച്ച ജീവിതം എനിക്ക് തന്നത് നീയും നിന്‍റേട്ടനുമാണ്…’

മറുപടി പറയാന്‍ വാക്കില്ലാതെ നിന്ന അവളോട് ഞാന്‍ തുടര്‍ന്നു…

‘ഒന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല ഞാന്‍..ഓരോന്നിനും പകരം വീട്ടും ഞാന്‍..മറന്നിട്ടില്ലെങ്കില്‍ പറയാം..കിരണെന്ന കിച്ചനെ..മറക്കില്ലെന്ന് അറിയാം..എല്ലാം അറിഞ്ഞിട്ടാ ഈ വരവ്…ഒാര്‍ത്തോ…”

അവള്‍ടെ മുഖത്ത് ഞാനറിഞ്ഞ സത്യങ്ങളെ കുറിച്ചുള്ള പേടി ഞാന്‍ കണ്ടു…

ആ പേടിയാണ് എനിക്ക് വേണ്ടത്..എങ്കിലെ എന്‍റെ കണക്കുകൂട്ടലുകള്‍ ശരിയാകുള്ളു…

‘കിരണ്‍…അവന്‍…നിനക്കെങ്ങനെ…?’

‘നീയെന്താ കരുതിയേ..സത്യം എന്നും മൂടി വെയ്ക്കാമെന്നോ…അതെന്നായാലും ലോകത്തിന് മുന്‍പില്‍ വരും കനി…നിന്‍റെയും നിന്‍റെ ഏട്ടന്‍റെയും മുഖം മൂടി ലോകത്തിന് മുന്നില്‍ അഴിച്ച് വെയ്ക്കാനുള്ള സമയമെത്തി കനി…സൂക്ഷിച്ചോ…’

തിരികെ ക്യാബിനിലെത്തിയിട്ടും ഫയലില്‍ ശ്രദ്ധിക്കാനായില്ല…

കണ്ണിന് മുന്‍പില്‍ പലതും മിന്നിമായണത് പോലെ….

എങ്ങനെയോ വീട്ടിലെത്തിയതും കിടക്കയിലേക്ക് വീണു…

അമ്മയും അച്ഛനും മാറി മാറി ചോദിച്ചിട്ടും കനിയെ കണ്ട കാര്യം പറഞ്ഞില്ല…

എന്തിനാ വെറുതെ അവരെ ടെന്‍ഷനാക്കുന്നത്….

കിടക്കുമ്പോഴും കണ്‍ മുന്നില്‍ ആ രൂപം മാത്രം….

കുഞ്ഞികണ്ണും കുറ്റിത്താടിയും പുഞ്ചിരി വിടര്‍ന്ന മുഖവുമുള്ള എന്‍റെ പ്രിയ സുഹ്യത്ത്….

”കിരണ്‍ ”

ആദ്യമായി കോളേജില്‍ വന്ന എനിക്ക് വച്ച ട്രാപ്പില്‍ നിന്നും എന്നെ രക്ഷിച്ച കിരണിനെ എനിക്ക് മറക്കാനാകില്ല….

കോളേജിന്‍റെ ആദ്യ ദിനത്തില്‍ എനിക്ക് കിട്ടിയ ചങ്ക്…

അന്ന് ഒരു മിനിറ്റ് വൈകിയിരുന്നെങ്കില്‍ ഞാന്‍ എന്നന്നേക്കുമായി ലോകത്ത് നിന്നും ഇല്ലാതായേനെ…

ഫ്രഷേര്‍ഷ്സ് ഡേയ്ക്ക് എന്‍റെ നേര്‍ക്ക് കളിയായി ആദി ചെയ്ത ഒരു തമാശ മാത്രമായിരുന്നു എല്ലാവരുടെയും കണ്ണില്‍ അത്…

കിരണ്‍ അതിനെതിരെ പ്രതികരിച്ചു….
ആദിക്ക് സസ്പെന്‍ഷനും വാങ്ങി കൊടുത്തു…

അതോടെ കോളേജില്‍ പുതിയ ഒരു ഹീറോയുടെ വരവായിരുന്നു…

അവന്‍ കിരണില്‍ നിന്നും ഞങ്ങടെ കിച്ചനും ആയി മാറി…

ഒപ്പം ആദീടെ കണ്ണിലെ കരടും…

പലപ്പോഴും ഞങ്ങളുടെ കൂട്ട്കെട്ട് അവനെ അലോസരപ്പെടുത്തിയിരുന്നതായി ഞാന്‍ കണ്ടു…

അതൊന്നും ഞാന്‍ കണക്കിലെടുത്തില്ല എന്നു മാത്രമല്ല..അവനോടുള്ള വാശിക്ക് കിരണിനെ കുറച്ച് കൂടി അടുത്ത് പെരുമാറി…

ഞാന്‍ പുതിയ ഹീറോയുടെ വരവില്‍ ഒരുപാട് സന്തോഷിച്ചു….

എന്ത് കൊണ്ടും ആദിക്ക് സമനായിരുന്നു കിച്ചന്‍…

പക്ഷേ അവന്‍റെ വരവ് വെറും വരവായിരുന്നില്ല എന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി…

(തുടരും)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply