Skip to content

പ്രതികാരം : ഒരു പ്രണയ കഥ – 7

പ്രതികാരം : ഒരു പ്രണയ കഥ

”ആദിത്യനും കനിയും…”

രണ്ടുപേരെയും കണ്ട് ബാക്കിയുള്ളവരുടെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയി..

എനിക്കവരുടെ വരവില്‍ യാതൊരു അത്ഭുതവും തോന്നിയില്ല പകരം ചിരിയാണ് വന്നത്…

എന്‍റെ ചിരി കണ്ട് അവര്‍ ഞെട്ടി..

കനി മുന്നോട്ട് വന്നതും ആദി അവളെ തടഞ്ഞു…

‘എന്തേ ഞാന്‍ ഞെട്ടുമെന്ന് കരുതിയോ രണ്ടാളും…
നിന്നെയൊന്നും ഇന്നും ഇന്നലെയുമല്ലോ കാണാന്‍ തുടങ്ങിയത്…ഈ വരവ് ഞാന്‍ പ്രതീക്ഷിച്ചതാണ്..’

എന്നെ ഇങ്ങനെ അവരൊട്ടും പ്രതീക്ഷിച്ചില്ലാന്ന് അവരുടെ മുഖത്ത് വ്യക്തമായിട്ടുണ്ട്…

‘ഡീ…നീ എന്‍റെ ഏട്ടന് ബലിയിടുന്നോ..?’

‘അത് കൊള്ളാല്ലോ..ആര് നിന്‍റെ ഏട്ടന് ബലിയിട്ടു..’

ഞാന്‍ പുശ്ചിച്ചു…

‘ഞാന്‍ ബലിയിട്ടത് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയ എന്‍റെ ഭര്‍ത്താവ് ആദിത്യനാണ്…അല്ലാതെ നിന്‍റെ ഏട്ടനെന്ന് പറഞ്ഞ് നില്‍ക്കുന്ന ഈ ജീവനുള്ള ജഡത്തിനല്ല…’

ആദിയുടെ മുഖം താണിരുന്നു..

കനിയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടിയിരുന്നു…

അവളെനിക്ക് നേരെ കൈയ്യോങ്ങിയെങ്കിലും ആദി അത് തടഞ്ഞു..

‘കനി..വേണ്ട..അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടേ…’

കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മുങ്ങി നിവരുമ്പോള്‍ എന്തോ വിജയിച്ച പ്രതീതി ആയിരുന്നു…

അതിന്‍റെ ആത്മവിശ്വാസത്തില്‍ ഞാന്‍ അയാളുടെ മുഖത്ത് നോക്കുമ്പോള്‍ ആ കണ്ണുകള്‍ വിതുമ്പുകയായിരുന്നു…

ഒരിക്കല്‍ ആ കണ്ണുകള്‍ നിറയാതിരിക്കാന്‍ ഞാനീ ലോകത്തോട് തന്നെ പോരാടിയിരുന്നു…

ഇന്നാ കണ്ണുകള്‍ നിറയ്ക്കുന്നതും ആ ഹ്യദയത്തെ വേദനിപ്പിക്കുന്നതുമാണ് എന്‍റെ ലക്ഷ്യം..

തലതുവര്‍ത്തി മുന്നോട്ട് നടക്കുമ്പോള്‍ പെട്ടന്ന് ആദി എന്നെ തടഞ്ഞു..

‘ശ്രീ…പ്ലീസ്സ്..ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക്…’

‘വഴി മാറ്..എനിക്ക് പോണം..’

ഞാന്‍ മുന്നോട്ട് നടന്നെങ്കിലും അവനെന്‍റെ കൈയ്യില്‍ പിടിച്ചു..

‘താന്‍ പൊയ്ക്കോ….എന്നെ ഒന്ന് നോക്കിക്കൂടെ നിനക്ക്…അത്രയ്ക്കും വെറുത്തോ നീയെന്നെ….’

‘ഇതിനുള്ള മറുപടി പണ്ടേ തന്നതാണ്..എനിക്ക് വെറുപ്പാണ് തന്നെ…അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല’

‘ശ്രീ…ഞാന്‍ നിന്‍റെ ആദിയേട്ടന്‍ അല്ലേ…? എനിക്ക് മാപ്പ് ..’

അയാളെന്‍റെ കാല്‍ക്കല്‍ വീണു…

‘അല്‍പ്പമെങ്കിലും പശ്ചാത്താപം ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ മാപ്പിരക്കുന്നതിന് പകരം ആത്മഹത്യ ചെയ്യണമായിരുന്നു…’

കാല്‍ പിന്‍വലിച്ച് കൊണ്ട് ഞാന്‍ തുടര്‍ന്നു..

‘മാപ്പ് തരാം..എന്‍റെ ജീവന്‍റെ പാതിയായി വന്ന എന്‍റെ ചേച്ചിയെ കൊന്നതിനും എന്‍റെ ആത്മ മിത്രങ്ങളെ കൊന്നതിനും എന്നെയും ഇവരെയും ചതിച്ചതിനും മാപ്പ് തരാം ഞാന്‍..
പക്ഷേ എന്‍റെ ഉള്ളില്‍ വളര്‍ന്നിരുന്ന ഒന്നുമറിയാത്ത ആണോ പെണ്ണോ എന്നു പോലും അറിയാത്ത നിങ്ങളുടെ ജീവന്‍റെ തുടിപ്പിനെ ഇല്ലാതാക്കിയതിന് ഒരിക്കലും മാപ്പില്ല…’

ഞാന്‍ കിതച്ച് പോയി..പിറകിലേക്ക് മറിയാന്‍ പോയ എന്നെ ആദിയുടെ കൈകള്‍ പിടിക്കാനെത്തിയെങ്കിലും ഞാനത് തട്ടി മാറ്റി..

അപ്പുവെന്നെ താങ്ങി അപ്പോഴേക്കും..

‘മാപ്പില്ല..ഒന്നിനും..കനി..നിന്‍റെ ഏട്ടന്‍ അനുഭവിക്കുന്നതിനപ്പുറമാണ് നിന്നെ കാത്തിരിക്കുന്നത്…’

അപ്പുവിന്‍റെ കൈപിടിച്ച് കാറില്‍ കയറുമ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടാകും എനിക്കറിയാം….

അതിനായി എനിക്ക് തിരിഞ്ഞ് നോക്കേണ്ടതില്ല..അയാളുടെ ഓരോ ഹ്യദയമിടിപ്പും എനിക്ക് വ്യക്തമാണ്..

‘ഞാനൊരിക്കലും ചേച്ചി പറഞ്ഞത് വിശ്വസിച്ചിരുന്നില്ല…ഇന്നെനിക്ക് മനസ്സിലായി ചേച്ചി ചെയ്തതാണ് ശരിയെന്ന്…’

അപ്പു എന്നോട് പറഞ്ഞു..

‘എന്നാലും എന്‍റെ കുഞ്ഞ് ഈ നാട്ടിലേക്ക് വന്നപ്പോള്‍ തന്നെ അവനാരാ ജാമ്യം എടുത്തത്…’

അച്ഛന്‍റെ വാക്കുകളില്‍ പേടിയായിരുന്നു..

‘അവന് ജാമ്യം നല്‍കിയതിന് പിന്നില്‍ ഞാനാണ്..’

പെട്ടന്ന് അച്ഛന്‍ ബ്രേക്ക് അമര്‍ത്തി ചവുട്ടി..ആ ആഘാധത്തേക്കാള്‍ വലുതായിരുന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍..

‘നീയെന്താ പറഞ്ഞത്…നീയാണെന്നോ..? എന്തിന്..?’

‘ഇനി കളികള്‍ നേരിട്ടാകുന്നതാണ് നല്ലത്…അയാളോട് കണക്കുകള്‍ നേരിട്ട് തീര്‍ക്കണം…അതിന് കനി മാത്രം പോരാ…ആദിത്യനും വേണം പുറത്ത്….’

*************************************************

ശ്രീയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല…
അവളാകെ മാറിപ്പോയിരിക്കുന്നു…

എങ്ങനെ മാറാതിരിക്കും…അതുപോലെയുള്ള കൊടും പാതകമല്ലേ ഞാനവളോട് ചെയ്തത്…

സ്വന്തം കുഞ്ഞിനെ നശിപ്പിക്കേണ്ടി വന്ന ലോകത്തിലെ നിര്‍ഭാഗ്യവാനായ അച്ഛനാകും ഞാന്‍…

‘ഏട്ടന്‍ അവളെയാണോ ഓര്‍ക്കുന്നത്..’

കനി വന്നത് ഞാനറിഞ്ഞില്ല..

‘എന്തിനാ ഏട്ടാ..വെറുതെ…അവളുടെ പ്രതികാരം..കണ്ടോ തീര്‍ക്കും ഞാനവളെ…’

‘കനി….’

ഞാനവളുടെ കഴുത്തില്‍ കയറി പിടിച്ചു…

‘നീ തൊടില്ല എന്‍റെ പെണ്ണിനെ…തൊട്ടാല്‍…എല്ലാം നശിപ്പിച്ചിട്ടും തീര്‍ന്നില്ലേ നിനക്ക്..’

ഞാന്‍ കൈ അയച്ചു…

‘അങ്ങനെ തീരില്ല..കനി ഇഷ്ടപ്പെട്ടത് തട്ടി എടുത്തവരാരും രക്ഷപ്പെട്ടിട്ടില്ല…അവളും രക്ഷപെടില്ല..കണ്ടോ..’

എന്നെ വെല്ല് വിളിച്ച് അവളിറങ്ങിപ്പോയി….

ഇല്ല..ഇനി എന്‍റെ ശ്രീക്കൂടി ഒന്നും വരാന്‍ പാടില്ല…
അവള്‍ പാവമാണ്..

ഒരിക്കല്‍ ഞാനവളെ ദ്രോഹിച്ചെങ്കിലും തിരിച്ചറിയാന്‍ വൈകിപ്പോയി ഞാനെല്ലാം…

അവള്‍ ക്ഷമിച്ചില്ലേലും ഞാനവള്‍ക്ക് കാവലുണ്ടാകും…

കനിയുടെ മാത്രമല്ല ഞങ്ങളെ ഇങ്ങനെയാക്കിയ മറ്റേ കണ്ണുകളില്‍ നിന്നും…അവളെ രക്ഷിക്കണം…
*************************************************

വീട്ടില്‍ വന്ന് കിടക്കുമ്പോഴും ആദീടെ മുഖമായിരുന്നു മനസ്സില്‍…

അവനാകെ മാറി ഇരിക്കുന്നു…

ഒരുപക്ഷേ കനി എന്ന അനുജത്തി അവനില്ലായിരുന്നുവെങ്കില്‍ അവനിങ്ങനെ ആകില്ലായിരുന്നു…

അന്നത്തെ ആ ദിവസം അവളെ ആദ്യമായി കണ്ട ദിവസം…

അതൊരിക്കലും മറക്കാനാകില്ല…

അതാണല്ലോ എല്ലാത്തിന്‍റെയും തുടക്കം…

എന്‍റെയും ആദിയുടേയും മറ്റുള്ളവരുടെയും ജീവിതം തകര്‍ത്ത ഞങ്ങളുടെ ഫ്രഷേര്‍സ് ഡേ…

(തുടരും)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!