വാതിലിൽ ശക്തമായ തട്ടും വിളിയും കേട്ടാണ് നച്ചു തലയിൽ നിന്നും പുതപ്പ് മാറ്റിയത്..അമ്മയാണ്.. അവൾ തല ഉയർത്തി സമയം നോക്കി…
ഹോ ഏഴു ആവുന്നേ ഉള്ളൂ.. അപ്പോഴേക്കും ഇതെന്തിനാ ഇങ്ങനെ തല്ലിപ്പൊളിക്കുന്നത്.. അവൾ പുതപ്പ് എടുത്തു മാറ്റി ചാടിത്തുള്ളി എണീറ്റ് കതക് തുറന്നു.. വാതിലിൽ അവളെ ഉഴപ്പിച്ചു നോക്കികൊണ്ട് നിൽക്കെയാണ് ഹരിത.. നച്ചു ഒന്നിളിച്ചു കാണിച്ചു പറഞ്ഞു
നച്ചു : എന്തിനാ രാവിലെ ഇങ്ങനെ വിളിച്ചു കൂവുന്നേ അമ്മേ… ഒന്നുറങ്ങാനും വിടൂലെ..
ഹരിത : അടിച്ചിട്ട് തരും പെണ്ണെ ഞാൻ… എപ്പോഴേ നിന്നെ വിളിക്കുന്നെടി.. ഇങ്ങനേം ഉണ്ടോ ഉറക്കം.. ഒരു പെണ്ണാണ് അന്യ വീട്ടിൽ പോകാനുള്ളതാണ് എന്നൊരു ചിന്തയും ഇല്ലാതെ..
ഹോ രാവിലെ ഉപദേശം തുടങ്ങി.. നച്ചു അകത്തേക്ക് കയറി പറഞ്ഞു
നച്ചു : അമ്മ കാര്യം പറയുന്നേൽ പറയ്.. ഇല്ലേൽ എനിക്ക് പല്ലു തേക്കണം..
ഹരിത : ദേ നിന്റെ ഫോണിൽ കിട്ടുന്നില്ല എന്നും പറഞ്ഞു ഗീതു വിളിച്ചിരുന്നു… നേരത്തെ കോളേജിൽ പോകാൻ ഇറങ്ങണം എന്ന് പറയാൻ.. നാളെ വിഷു അല്ലെ ഇന്നെന്തോ സെലിബ്രെഷൻ ഉണ്ടെന്ന്..
നച്ചു : ഓഹ് ശരി… പപ്പ വിളിച്ചോ..
ഹരിത : ഇല്ല…
നച്ചു : ഏട്ടൻ എണീറ്റോ..
ഹരിത : നിന്നെപോലെയല്ല എണീറ്റു ജോഗിങ്ങിനും പോയി വന്നു പുറത്തുണ്ട്..
അതും പറഞ്ഞു ഹരിത താഴേക്ക് പോയി.. ഇത് നച്ചു എന്ന് വിളിക്കുന്ന നക്ഷത്രശേഖർ…ഹരിത ശേഖറിന്റെയും ശേഖറിന്റെയും രണ്ടുമക്കളിൽ ഇളയവൾ.. മൂത്ത ആൾ നരേഷ് ശേഖർ.. അച്ഛന്റെ ബിസിനെസ്സ് മേൽനോട്ടം ആണ് ഇവളുടെ നാവിന്റെ മൂർച്ച കൊണ്ടാണ് അഡ്വക്കേറ്റ് പഠനത്തിന് വിട്ടത്…സ്വഭാവം വെച്ച് പഠനം ഒഴിച്ച് ബാക്കിയെല്ലാം നടക്കുന്നുണ്ട്..
ഇന്നിനി ഈ കുട്ടിത്തേവാങ്ക് എന്തൊക്കെ ഉണ്ടാക്കി കൊണ്ട് വരും എന്ന് വഴിയേ കാണാം… കുളിച്ചൊരുങ്ങി ഒരു സ്ലീവ്‌ലെസ് ടോപ്പും പാവാടയും ഇട്ടു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളാണ് നച്ചുവിന് ഒരു തോന്നൽ..കോളേജിലേക് ഇന്ന് ഏട്ടന്റെ ബുള്ളറ്റ് എടുത്താൽ എന്താ…ഉച്ച വരെ ക്ലാസ് ഉള്ളൂ.. വൈകിട്ട് ബിസിനെസ്സ് ടൂർ കഴിഞ്ഞു പപ്പ വരും മുന്നേ ബുള്ളറ്റ് വീട്ടിൽ കയറ്റാം.. ഏട്ടൻ പറയില്ല ‘അമ്മ അറിയാതെ ഇരുന്നാൽ മതി.. ഹ്ഹ്മ്മ്മ് അതുറപ്പിച്ചു കൊണ്ട് അവൾ ഇട്ടിരുന്ന വേഷം മാറ്റി.. ഒരു ബ്ലൂ ജീൻസും ബ്ലാക്ക് ടീ ഷർട്ടും ഇട്ട് അവൾ കോളേജിലെക്ക് ഇറങ്ങി..
വിശപ്പില്ല എന്നും പറഞ്ഞു അവൾ നരേഷിന്റെ അടുത്തേക്ക് നടന്നു.. അവന്റെ കയ്യിൽ നിന്നും എങ്ങനെ ബുള്ളറ്റിന്റെ ചാവി ഒപ്പിക്കാം എന്ന് ആലോചിക്കുമ്പോളാണ് ചങ്ക് ഗീതികയെ ഓർമ്മ വന്നത്… അവളോട് നരേഷിനുള്ള ചായ്‌വ് തന്നെ ശരണം.. അവളൊന്ന് ചിരിച്ചു കൊണ്ട് നരേഷിന്റെ അടുത്തേക്ക് വന്നിരുന്നു.. അവൻ അവളെ നോക്കി ചോദിച്ചു .
നരേഷ് : എന്താണ്.. ഒരു കള്ളത്തരം..
നച്ചു : അതെ ഏട്ടന്റെ ബുള്ളറ്റ് ഒന്ന് തരുമോ.. ഉച്ച വരെ മതി..
നരേഷ് : അയ്യടി മോളെ.. അതാണോ കാര്യം.. നടക്കൂല.. വിട്ടോ വിട്ടോ..
ഓഹോ അങ്ങനെയാണോ..നച്ചു ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ നടത്തിക്കും മോനെ..
നച്ചു : ഓ തരില്ല എങ്കിൽ വേണ്ട.. ആ ഗീതു പറഞ്ഞിട്ടാണ്… അവൾക്ക് ബുള്ളറ്റിൽ കേറാൻ ഒരു മോഹം.. നിന്റെ ഏട്ടനോട് ചോദിച്ചാൽ ബുള്ളറ്റ് തരും എന്നൊക്കെ അത് പറഞ്ഞപ്പോ ചുമ്മാ ചോദിച്ചു നോക്കിയതാ.. അപ്പോഴേ അവളോട് ഞാൻ പറഞ്ഞു നീ തരില്ല എന്ന്.. ഇനിയിപ്പോ പറയാലോ ഞാൻ അവളോട് പറഞ്ഞ പോലെ ആ പപ്പടമോറൻ വണ്ടി തന്നില്ലാന്നു..
നരേഷ് അവളെയൊന്ന് നോക്കി..
ഈശ്വരാ ആ ഗീതിക അത്ര കാശുകാരി ഒന്നും അല്ല പക്ഷെ കാണാൻ നല്ല നാടൻ സുന്ദരികൊച്ചാണ്.. അത്കൊണ്ടാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത്.. ഇടയ്‌ക്കൊക്കെ അവളുടെ അവളുടെ നോട്ടം തന്നിലേക്ക് വരുമ്പോൾ ഇതുവരെ തോന്നാത്ത ഒരു സുഖം തോന്നാറുണ്ട്.. ദേവിയെ ഈ കുരിപ്പ് എല്ലാം ഇന്നത്തോടെ നശിപ്പിക്കും..
നച്ചു അവന്റെ ആലോചന കണ്ടു ഊറിച്ചിരിച്ചു കൊണ്ട് എണീറ്റു പുറത്തേക്ക് പോകാനൊരുങ്ങി… ഇതെന്താ ഇവൻ വിളിക്കാത്തത്..
നരേഷ് : നച്ചു…
അയ് അടിപൊളി… വിളിച്ചല്ലോ ക്യാമുകൻ.. അവൾ നിഷ്കളങ്കമായി തിരിഞ്ഞു നോക്കി…
നരേഷ് : ചാവി ഞാൻ തരാം.. പക്ഷെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്…
നച്ചു : ഓക്കേ ഏറ്റു…
അവൻ താക്കോൽ കൊണ്ട് വന്നു കൊടുത്തു.. നച്ചു ‘അമ്മ കാണാതെ ബുള്ളറ്റുമായി ഗേറ്റ് കടന്നു റോഡിൽ ഇറങ്ങിയതും ദേ വരുന്നു ഗീതിക…
ഗീതികയേ അവൻ കാണും മുൻപേ വലിച്ചു ബുള്ളറ്റിൽ കയറ്റി അവൾ വണ്ടിയെടുത്തു.. കോളേജിലേക്ക്..കോളേജിൽ ചെന്നു കയറുമ്പോളേ കണ്ടു.. അവർക്ക് എതിരെ ആയി നടന്നു വരുന്ന ജിത്തുവിനെയും ടീമിനെയും…
അവൾ വണ്ടിയൊതുക്കി ഗീതവുമായി തിരിഞ്ഞതും വഴി തടഞ്ഞു കൊണ്ട് ജിത്തുവും ഫ്രണ്ട്സും കയറി നിന്നു..നച്ചു അവനെയൊന്ന് നോക്കി.. അവന്റെ വഷളൻ കണ്ണുകൾ ഗീതുവിന്റെ ദേഹത്തിലൂടെ പരതിനടക്കുകയാണ്..നച്ചുവിന്റെ മുഖം മാറുന്നത് കണ്ട ഗീതിക അവളുടെ കയ്യ് പിടിച്ചു വലിച്ചു ക്ലാസിലേക്ക് വേഗത്തിൽ നടന്നു കയറി…
തുടരും….
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission