Skip to content

അമ്മുക്കുട്ടി – 10

അമ്മുക്കുട്ടി മലയാളം നോവൽ

“അമ്മൂ….. മോളെ ഒന്നൂല്ലടാ…… ”

അവളെ എന്റെ മാറിലേക്ക് ചേർത്ത് പിടിച്ച് പുറത്ത് തട്ടി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ കരച്ചിലിന്റെ ‘ശബ്ദം കൂടി കൊണ്ടേയിരുന്നു….

പതിയെ പതിയെ കരച്ചിലിന്റെ ശബ്ദം കുറഞ് ഞെട്ടറ്റ താമര തണ്ടു പോൽ അവളെന്റെ മാറിലൂടെ താഴേക്ക് ഊർന്നിറങ്ങി…….

നിലത്തേക്ക് വീഴും മുൻമ്പ് അവളെ എന്റെ കൈകളിൽ കോരിയെടുത്ത് ഡോക്ടർ ടെ റൂമിലേക്ക് ഓടുമ്പോൾ മുൻപോട്ടുള്ള വഴയിയെനിക്ക് വ്യക്തമായിരുന്നില്ല കാരണം അമ്മൂന്റെ കണ്ണുകൾക്കൊപ്പം എന്റെ കണ്ണുകളും നിറഞ് തുളുമ്പിയിരുന്നു….

അവളെ ഡോക്ടറുടെ ടേബിളിലേക്ക് കടത്തിയപ്പോഴേക്കും ഞെട്ടിയുണർന്ന് വീണ്ടുമവൾ കരയാൻ തുടങ്ങി…..

“നന്ദൻ പ്ലീസ്….. കുറച്ച് നേരം പുറത്തേക്കു നിൽക്കു….”

ഡോക്ടറെന്നോടായ് ആവശ്യപ്പെട്ടു…..
ഞാൻ പതിയെ പുറത്തേക്കിറങ്ങി…… കുറയധികം ഡോക്ടർമാർ ഒന്നിച്ചാ മുറിയിലേക്ക് ഓടി കയറുന്നതും നോക്കി ഒന്നും മനസ്സിലാവതെ ഞാൻ നിന്നു…..

എന്തൊക്കെയോ ഓർത്തിട്ടെന്റെ കൈയ്യും കാലും വിറയ്ക്കാൻ തുടങ്ങിയപ്പോൾ അച്ഛനോടും അമ്മയോടും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു…..

എന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ അവരും എത്തി……

അമ്മുവിന് വേണ്ടി പ്രാർത്ഥിച്ചും നേർച്ച നേർന്നും ആ റൂമിന് പുറത്തിരിക്കുമ്പോൾ അവളെ പഴയത് പോലെങ്കിലും എനിക്ക് തിരിച്ച് കിട്ടിയാൽ മതിയെന്നായിരുന്നു എന്റെ മനസ്സ് ആഗ്രഹിച്ചത്…..

മണിക്കൂറിന്റെ ഇടവേളയ്ക്കു ശേഷം ഡോക്ടർ പുറത്തിറങ്ങി…..

” ഡോക്ടർ അമ്മൂനിപ്പോ…..”

“നന്ദൻ റൂമിലേക്ക് വരു നമുക്ക് സംസാരിക്കാം…..”

എന്തൊക്കെയോ ഓർത്തുകൊണ്ട് ഡോക്ടറുടെ കൂടെ റൂമിലേക്ക് നടക്കുമ്പോൾ ചിന്തകളെന്നെ വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു

നന്ദൻ ഇരിക്കു…. എനിക്ക് മുന്നിലായ് ഇരുന്നു കൊണ്ട് ഡോക്ടറെന്നോട് പറഞ്ഞു…

” ഡോക്ടർ അമ്മൂനിപ്പോൾ…..”

“ഒന്നിനോടും റെസ്പോണ്ട് ചെയ്യുന്നില്ല അമ്മു ഇപ്പോൾ…. നിർത്താതെ ഉള്ള കരച്ചിലാ… തൽക്കാലത്തേക്ക് ഒരു ഇൻജക്ഷൻ കൊടുത്ത് മയക്കി കിടത്തിയിട്ടുണ്ട്….. ”

”ഡോക്ടർ എനിക്കിനി അവളെ….. ”

” നോക്കു നന്ദൻ…. അമ്മൂന്റെ ബി പി യിൽ നല്ല വേരിയഷൻ ഉണ്ട്…..
ചിലപ്പോൾ നിങ്ങളുടെ കുഞ്ഞ്……
അമ്മൂനെയെങ്കിലും രക്ഷിക്കാൻ ഞങ്ങള് മാക്സിമം ശ്രമിക്കും……
ഈശ്വരനോട് പ്രാർത്ഥിക്കു നന്ദൻ….. അല്ലാതെ നമുക്കിനി ഒന്നും ചെയ്യാനാവില്ല……

ചിലപ്പോൾ അമ്മൂനെ നിങ്ങൾ കിട്ടിയേക്കും…. ചിലപ്പോൾ….”

” ഡോക്ടർ…..”

ഡോക്ടറുടെ ആ വാക്കുകളിൽ എനിക്കെന്നെ തന്നെ നഷ്ടമായിരുന്നു…

“എനിക്കവളെ ഒന്ന് കാണാൻ പറ്റുവോ ഡോക്ടർ…..?”

” കണ്ടോളു… ഉണർത്താൻ ശ്രമിക്കരുത്.. ഇൻജക്ഷന്റെ മയക്കത്തിലാണ് താനെ ഉണർന്നോളും…. ”

കയ്യിൽ ട്രിപ്പ് കുത്തിയിട്ടിട്ടുണ്ട്… ശാന്തമായ മയക്കത്തിലായിരുന്നു അവൾ…

അമർത്തി അടച്ചിരുന്ന നീളൻ കൺപോളകളിലേക്ക് ഞാനൊന്ന് അമർത്തി ചുംബിച്ചപ്പോൾ എന്റെ കണ്ണിൽ നിന്നടർന്നു വീണ കണ്ണുനീർ തുള്ളികൾ ആ നെറ്റി തടത്തിലൂടെ ഒഴുകിയിറങ്ങി അവളുടെ കൺപീലികളിൽ തങ്ങി നിന്നു….

അടുത്തിട്ടിരുന്ന സ്റ്റൂളിൽ ഞാനിരുന്നു അവളുണരുന്നതും നോക്കി…..

ക്ലോക്കിലെ സമയം കഴിഞു ഇടയ്ക്കെപ്പോഴോ ഞാനൊന്ന് കണ്ണടച്ചു….

മയക്കമുണർന്നപ്പോൾ മുകളിലെ ചുവരിലേക്ക് കണ്ണുനട്ട് കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് നോക്കിയവൾ കിടക്കുകയായിരുന്നു……

“അമ്മു…. ”

ഞാൻ പതിയെ വിളിച്ചു….

ഒന്നും മിണ്ടാതെ അവളാ കിടപ്പ് തുടർന്നു…..

പക്ഷേ എന്തിനോ വേണ്ടി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……

ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തലയിണക്കിടയിലെ പഞി കെട്ടുകൾക്കിടയിലേക്ക് ഓടിയൊളിച്ചു കൊണ്ടേ യിരുന്നു…..

“അമ്മു… നന്ദാന്ന് ഒന്ന് വിളിക്ക്…… എന്നെ ഒന്നു നോക്കു വേലും ചെയ്യ് അമ്മു…… ”

ഒന്നിനും മറുപടി തരാതെ അവളുടെയാ കിടപ്പ് തുടർന്നു… ഒടുവിൽ ഡോക്ടറുടെ അനുവാദത്തോട് കൂടി അവളെ വീട്ടിലേക്ക് കൊണ്ട് പോകുന്ന വഴിക്കും അവളൊന്നും മിണ്ടിയില്ല…..

വീടെത്തി അവളെ പതിയെ റൂമിലേക്ക് കൊണ്ട് പോയി….

ബെഡ്ഷീറ്റിൽ പാതി പൊതിഞ് അവളെ കിടത്തി…..

ആ കൈ എടുത്ത് എന്റെ മടിയിലേക്ക് വച്ച് പതിയെ തലോടികൊണ്ട് ഞാൻ പറഞ്ഞു….

“അമ്മൂ നും നമ്മുടെ വാവയ്ക്കും ഒരു കുഴപ്പവും ഇല്ലാട്ടോ…… ഉറങ്ങിക്കോ…… ”

അത് പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ കൈകളിൽ അവൾ വിരലുകൾ മുറുക്കിയിരുന്നു…..

ചെറിയൊരു ഞെട്ടലോടെ ഞാൻ ആ മുഖത്തേക്ക് നോക്കി…..

വിറയാർന്ന ശബ്ദത്തോടെ അവളെന്നെ സാർ എന്ന് വിളിച്ചു കൊണ്ട് പതിയെ എണീറ്റു…..

ഒരു നിമിഷം ഒന്നു oമനസിലാവാതെ ഞാൻ ബെഡ്ഡിലേക്കിരുന്നു…..

അവളപ്പോഴേക്കും ഒരു തേങ്ങി കരച്ചിലോടെ അവളെന്റെ മാറിലേക്ക് മുഖം ചേർത്തു കരഞ്ഞു തുടങ്ങിയിരുന്നു……

ഞാനാഗ്രഹിച്ചത് പോലെ അവളെന്റെ സ്വന്തമായതോർത്ത് എന്റെ കണ്ണും നിറഞ്ഞു വന്നു സന്തോഷം കൊണ്ട്….

കുറേ നേരം ആ ഇരിപ്പ് തുടർന്നു…..

“അമ്മു ഇനി നീ വിഷമിക്കരുത്…. ഇനി വിഷമിച്ചാൽ ദോഷം നമ്മുടെ വാവയ്ക്കാ…. ”

അവളുടെ നിറവയറിലേക്ക് കൈ ചേർത്തായിരുന്നു ഞാനത് പറഞ്ഞ് നിർത്തിയത്…..

അപ്പോഴേക്കും ആ മുഖത്തൊരു പുഞ്ചിരി വിടർന്നു……

അവളെ ഉറങ്ങാൻ കിടത്തിയിട്ട് ഞാൻ അച്ഛനെറയും അമ്മയുടെയും മുറിയിലേക്കോടി…..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾനിറകണ്ണുകളുമായ് അമ്മയാദ്യം പൂജാ മുറിയിലേക്കോടി….

അച്ഛനപ്പോഴും എന്റെ പുറത്തു തട്ടി പറയുന്നുണ്ടായിരുന്നു ഞാൻ പറഞ്ഞിട്ടില്ലേ അധികം നാളൊന്നും ഈശ്വരൻമാർക്ക് എന്റെ മോനെ ഇങ്ങനെ പരീക്ഷിക്കാനാവില്ലന്ന്…..

പിറ്റേന്ന് സൂര്യനുദിക്കുമ്പോഴേക്കും എന്റെ ജീവിതം ആകപ്പാടെ മാറിയിരുന്നു….. ഞാനാഗ്രഹിച്ച ജീവിതം എന്നിലേക്ക് വന്ന് ചേർന്നിരുന്നു…

പിറ്റേന്ന് രാവിലെ 6 മണിക്കത്തെ അലാറത്തിന് എണീറ്റ്…..

“അമ്മു വേഗന്ന് എണീറ്റെ…. നിന്നെ കുളിപ്പിച്ചിട്ട് വേണം എനിക്ക് കുളിക്കാൻ…. ”

എപ്പഴത്തേം ഓർമ്മയ്ക്ക് അറിയാതെ പറഞ്ഞു പോയതാ…. അത് മനസ്സിലാക്കാൻ കട്ടിലിൽ എഴുനേറ്റിരുന്നൊള്ള അമ്മുന്റെ ചിരി വേണ്ടിവന്നു എനിക്ക്….

“സാറിന് പോകാൻ നേരായോ…..”

അവളുടെ അരികിൽ വന്നിരുന്ന് ഞാൻ മെല്ലെ ആകാതിൽ പറഞ്ഞു സാർ അല്ല അമ്മു ഏട്ടൻ

അപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞ് വന്നു

“അയ്യേ കരയ്വാ ”

“അല്ല ഏട്ടാ ഞാൻ വെർതെ സന്തോഷം കൊണ്ട്……..”

അന്ന് വൈകിട്ട് കോളേജിൽ നിന്നെത്തിയപ്പോൾ വീടെല്ലാം ശാന്തമായ് കിടക്കുന്നു…..

“അമ്മേ……. അമ്മൂ……… അമ്മേ…..”

” എന്തോന്നാടാ ഇത് വിളിച്ചു കൂവുന്നത്…. ”

“അമ്മു എവിടെ…..?”

” അവള് അമ്പലത്തിൽ പോയേക്ക് വാ…..”

“ഒറ്റയ്ക്കോ…. അതിനവൾക്കിപ്പോ പോകാൻ പാടില്ലല്ലോ……..”

” ഒറ്റയ്ക്കല്ലടാ…. നച്ചൂം ലയയും ഉണ്ട്….. പുറത്ത് നിന്ന് തൊഴാനാ പോയത്……”

“മ്മ്നച്ചു എപ്പോ വന്നു….. ”

“അമ്മൂന് സുഖായീന്ന് അറിഞ് ഉച്ചയ്ക്കേ എത്തിയതാ…. ”

“മ് ഞാനെന്നാ ഒന്ന് പോയ് കുളിക്കട്ടെ……”

അത് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു….

” നന്ദേട്ടാ…… വന്നിട്ടൊരുപാട് നേരായോ……. ”

“കുറച്ച് നേരായി….. ”

“ചായയെടുക്കട്ടെ….. ”

അത് ചോദിച്ചു കൊണ്ടവൾ ഇലക്കീറിലെ ചന്ദനം വിരൽ തുമ്പിലെടുത്ത് എന്റെ നെറ്റിയിലേക്കൊരു കുറി വരച്ചു……

ഞാൻ പതിയെ അവളുടെ നിറവയറിലേക്ക് മുഖം ചേർത്തുകൊണ്ട് പറഞ്ഞു

” ആളിങ്ങ് വരാറായിട്ടോ…. ”

അത് കേട്ടതും മുഖം വെട്ടിച്ച് അവളൊന്ന് ചിരിച്ചു…. ആ ചിരിയിൽ അവളുടെ നീളൻ കണ്ണുകൾ കൂമ്പിയടഞിരുന്നു…….

ഞാനാ വയറിൽ മെല്ലെയൊന്ന് ചുoബിച്ചു….

അപ്പോഴാണ് വാതിലും തള്ളി തുറന്ന് ഏട്ടത്തിന്നും വിളിച്ച് നച്ചു അകത്തേക്ക് വന്നത്…..

വന്ന വേഗത്തിൽ തന്നെ തിരിച്ചറങ്ങി ഞാൻ പിന്നെ വരാവേന്നും പറഞ്ഞവൾ ഓടിപ്പോയി…..

ഞാനൊന്ന് ഉറക്കെ ചിരിച്ചു….. അമ്മു ശ്ശൊന്ന് പറഞ്ഞ് തലയ്ക്ക് കൈ തട്ടി…..

പിറ്റേന്ന് രാവിലെ…..

” നന്ദേട്ടാ…. ഇന്ന് പോണോ….. പോവണ്ടാ…..”

” ഞാൻ പോയിട്ട് വൈകിട്ടിങ്ങ് വരില്ലേ അമ്മു…… പിന്നെന്താ……. ”

ഗേറ്റ് പടിവരെ എന്നെ കൊണ്ടാക്കി അവൾ തിരിച്ച് നടന്നകലുമ്പോൾ ഞാൻ മനസ്സു കൊണ്ടോർത്തു… ഈ അമ്മൂനെ തന്നയായിരുന്നില്ലേ ഞാനും ആഗ്രച്ചത്……

ക്ലാസ്സിൽ ഇരുന്നപ്പോഴും ഞാനത് ഓർത്ത് സന്തോഷിച്ചു….

“ലയാ വാട്ടീസ് റൺ ടൈം പോളിമോർഫിസം…..?”

ചോദ്യം കേട്ടതിനു ‘ശേഷം ഞൊടിയിടയിൽ ഉത്തരം പറഞ് അവളിരിക്കുമ്പോൾ
ഞാൻ മനസ് കൊണ്ടോർത്തു ഇവൾക്കും ഇപ്പോൾ നല്ല മാറ്റമുണ്ട് പഴയ അലസതയെല്ലാം മാറ്റി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു……

പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തപ്പോഴായിരുന്നു ഞാനൊന്ന് ഓർമ്മയിൽ നിന്നുണർന്നത്…

“എന്താമ്മേ…?”

“മോനെ…. അമ്മൂന് ചെറുതായിട്ടൊന്ന് വേദന തുടങ്ങി…. ഞങ്ങള് ആശുപത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്ക്വാ നീ വേഗം അങ്ങോട്ടേക്ക് വാ……..”

ധൃതിയിൽ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ അമ്മൂനെലേബർ റൂമിലേക്ക് കയറ്റാൻ തുടങ്ങുവായിരുന്നു…….

“നന്ദേട്ടനും വരുവോ എന്റെ കൂടെ….?”

ഡോക്റുടെ സമ്മതത്തോടെ ഞാനും അതിനുള്ളിലേക്ക് കയറി…..

എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാൻ കഴിയുന്നത് പോലെ തോന്നി

വലിയൊരു കരച്ചിലിനൊടുവിൽ അമ്മു എന്റെ ചോരയ്ക്ക് ജന്മം നൽകി….

ചോര മണം മാറാത്തൊരു കുത്തിനെ എന്റെ കൈയ്യിലേക്ക് നീട്ടികൊണ്ട് ഡോക്ടർ പറഞ്ഞു….

”പെൺകുഞ്ഞാ…. ”

അത് കേട്ടപ്പോൾ അത്ര നേരം ഉള്ള കരച്ചിലൊക്കെ മാറി അമ്മൂൻെറ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു

കുഞ്ഞിന്റെ മുഖം അമ്മൂനെ കാണിച്ചു കൊണ്ട് അവളുടെ നെറ്റിയിലേക്ക് ചുണ്ട് ചേർക്കുമ്പോൾ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു..

” നന്ദേട്ടാ…… ഒന്നെ ണീറ്റേ……. നന്ദേട്ടാ…… ”

കുറേ നേരം വിളിച്ചിട്ടും ഞാനെണീക്കാതെ ആയപ്പോൾ ഓരോന്ന് പറഞ്ഞ് പിറുപിറുത്തോണ്ട് അമ്മു മുറിക്ക് പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു……

“എന്താ ഏട്ടത്തി രാവിലെ തന്നെ ഒരു ബെഹളം…. ”

” ഇന്ന് മൂന്നാം ആണ്ടല്ലേ ….. അസ്ഥിത്തറേൽ തിരി തെളിയിക്കാൻ രാവിലേ പോണംന്ന് പറഞ്ഞതാ…… എന്നിട്ട് പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട് അച്ഛനും മോളും…..”

“സമയമാകുന്നല്ലേ ഉള്ളു അവരിപ്പോ എണീക്കും….. ഞാൻ വരണോ ഏട്ടത്തി വീട്ടിലേക്ക്……?”

“വേണ്ട നച്ചുവേ ….. ഇപ്പോ തന്നെ ഓരോരുത്തര് വന്ന് തുടങ്ങി കല്യാണ പെണ്ണിനെ കാണാൻ…. നീയിവിടെ വേണം………”

“അമ്മു വാ ഞങ്ങള് റെഡിയായി……..”

“ദാ വരുന്നു നന്ദേട്ടാ…… ”

കാറിൽ കയറിയപ്പോഴായിരുന്നു വീട്ടുമുറ്റത്തേക്ക് മറ്റൊരു കാറ് വന്ന് നിന്നത്….

അതിൽ നിന്ന് ലയ ഇറങ്ങുന്നത് കണ്ടപ്പോഴേക്കും അമ്മു അങ്ങോട്ടേക്ക് ചെന്നു……

എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…….

“അമ്മു വാ… സമയം പോയി…. ”

ധൃതിയിൽ ഓടി വരുന്നതിനിടയിൽ അമ്മു ലയ യോടായ് പറയുന്നുണ്ടായിരുന്നു

“നീ യാ കിണറിന്റെ ഭാഗത്തേക്കൊന്നും പോകണ്ടാട്ടോ…. അവിടെല്ലാം തെന്നി കിടക്കുവാ…. ”

ലയയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം മുമ്പ്…
ഇപ്പോൾ മൂന്ന് മാസം വിശേഷവും…….

നാളെ നച്ചൂന്റെ വിവാഹമാണ് അതിനാണ് ലയയൊക്കെ വന്നിരിക്കുന്നത്…. നച്ചൂന്റെ നല്ല പാതിയെ അവൾ തന്നെ കണ്ടെത്തി അവർ നഴ്സായി വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഒരു ഡോക്ടർ…..

” നന്ദേട്ടാ ഇതെന്തോർത്ത് ഇരിക്ക് വാ….. വണ്ടിയെടുക്ക്….. ”

ഞങ്ങളുടെ കാറ് ചെന്ന് നിന്നത് ഒരു പഴയ വീടിന്റെ മുറ്റത്തായിരുന്നു…..

അമ്മൂന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും അനിയന്റെയും ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ….

തുളസി തറയിൽ ദീപം തെളിയിച്ച് അമ്മു അതുമായ് അസ്ഥി തറയിലേക്ക് നടന്നു…….

നാല് അസ്ഥിത്തറയിലും ദീപം തെളിയിച്ച് കഴിഞ്ഞപ്പോൾ അവരുടെ കണ്ണിൽ നനവ് പടർന്നിരുന്നു

“അമ്മു എല്ലാം കഴിഞ്ഞിട്ട് വർഷം മൂന്നായില്ലേ…… പോട്ടെ ടോ…..”

” നന്ദേട്ടനും മോളു അകത്തേക്ക് പൊയ്ക്കോ ഞാൻ കുറച്ച് നേരം ഒന്ന് തനിച്ചിരിക്കട്ടെ….”

ഞാൻ മോളെയും എടുത്ത് വീടിനകത്തേക്ക് നടന്നു…….

കുറച്ച് കഴിഞ്ഞുള്ള അമ്മൂന്റെ വിളിയിലാണ് ഞാൻ മോളെയും എടുത്ത് പുറത്തേക്ക് ചെന്നത്…..

” എന്നാമ്മൂ……?”

ഉത്തരം പറയും മുമ്പേ അവളൊന്ന് ഓക്കാനിച്ചു….

എന്നിട്ടെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ വട്ടം കെട്ടിപ്പിടിച്ചു……

ഇത് കണ്ട് ഞങ്ങളുടെ കുഞ്ഞ് നന്ദൂട്ടി കുഞ്ഞികൈകൾ ചേർത്ത് മുഖം പൊത്തുന്നുണ്ടായിരുന്നു…

ആണോ എന്നുള്ള എന്റെ ചോദ്യത്തിൽ നാണിച്ചു കൊണ്ടമ്മൂ തലയാട്ടുമ്പോൾ എങ്ങുനിന്നോ പാഞ്ഞെത്തിയ ഇളം കാറ്റിൽ മുറ്റത്തെ വെള്ള ചെമ്പകം പൂക്കൾ പൊഴിച്ചു….

ഞങ്ങളുടെയാ സന്തോഷത്തിന് ………
അസ്ഥിത്തറയിലെ നാല് ആത്മാക്കളും കത്തിച്ചു വെച്ച ദീപങ്ങളും പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ചെമ്പക പൂക്കളും മൂക സാക്ഷികളായ്…….

(അവസാനിച്ചു)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അമ്മുക്കുട്ടിയെയും നന്ദനെയും ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ സൗഹൃദങ്ങൾക്കും ഒരു പാട് നന്ദി…..😍
നിങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം എനിക്ക് എഴുതാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു……

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘

4.7/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അമ്മുക്കുട്ടി – 10”

Leave a Reply

Don`t copy text!