” നന്ദാ……..”
” എന്താമ്മൂ…..?”
“എനിക്ക് വിശേഷം തരുവോ…… ”
കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകുന്നതിനിടയിൽ മുഖം വെട്ടിച്ച് ഞാനവളെ നോക്കി…
കളറിംഗ് ബുക്കിൽ നിന്ന് മുഖമെടുക്കാതെ അവള് വീണ്ടും ചോദിച്ചു
” നന്ദാ എനിക്ക് വിശേഷം തരുവോ…..”
ഒരു നിമിഷം എനിക്ക് ചിരി വന്നു….
“അമ്മൂനോട് ആരാ ഇതൊക്കെ പറഞ്ഞ് തന്നത് നച്ചുവാണോ……..”
ആണെന്ന അർത്ഥത്തിൽ അവൾ തലയാട്ടി…..
“, നച്ചൂ…… ടീനച്ചൂ….. ”
“എന്താ ഏട്ടാ ഈ സന്ധ്യ നേരത്ത് ഇങ്ങനെ കിടന്ന് വിളിച്ച് കൂവുന്നേ…. ”
” നീ എന്തൊക്കെയാ അമ്മൂനോട് പറഞ്ഞ് കൊടുത്തേക്കുന്നത്…?”
”ഓ അതാണോ…. സുമതി ചിറ്റ ഇന്ന് വന്നിരുന്നു അമ്മയോട് ചോതിച്ചു ഏട്ടത്തിക്ക് വിശേഷം വല്ലതും ആയോന്ന്….
അപ്പോ തൊട്ട് തൊടങ്ങീന്നതാ ഏട്ടത്തിക്ക് വിശേഷം വേണമെന്ന്….
ഞാൻ പറഞ്ഏട്ടൻ വരുമ്പോ ഏട്ടനോട് ചോദിക്കാൻ…. ”
ടീ….
അത് വിളിച്ച് ഞാനവളെ താമശക്ക് തല്ലാൻകൈ ഓങ്ങിയപ്പോഴേക്കും അവളോടി മറഞ്ഞിരുന്നു……..
പിറ്റേന്ന് കോളേജിലേക്ക് എന്നെക്കാൾ മുൻപേ ലയ പോയിരുന്നു…..
ഇന്നലെ വരാത്തതിനു കാരണം തിരക്കകയായിരുന്നു എന്നോടെല്ലാരും സ്റ്റാഫ് റൂമിൽ…..
അത് പറഞ് ജാവയുടെ ടെക്സ്റ്റ് ബുക്കും കൈയ്യിലെടുത്ത് ഞാൻ ക്ലാസ്സിലേക്കു നടന്നു…
ആദ്യ അവർ ലയയുടെ ക്ലാസ്സിലായിരുന്നു….. ഇന്നലത്തെ സംഭവങ്ങൾക്ക് ശേഷം പിന്നവളെ കണ്ടതേയില്ല….. ഇന്ന് പോലും എനിക്കൊപ്പം വരാതെ എന്നേക്കാൾ മുമ്പെ കോളേജിലെത്തിയവൾ……
എ ഡബ്ള്യൂ റ്റി കംപോണൻസും സ്വിംങ്ങും എല്ലാം പഠിപ്പിക്കുമ്പോഴും എന്റെ കണ്ണുകൾ ഇടയ്ക്കിടെ ലയയെ തിരഞ്ഞു….
അവൾ അത്യാവശ്യം ക്ലാസ്സിലൊക്കെ ശ്രദ്ധിച്ച് ബുക്കിൽ നോക്കിയിരിക്കുന്നത് കണ്ടപ്പോ മനസ്സിനൊരാശ്വാസം………
ദിവസങ്ങളോരോന്നും കാല ചക്രത്തിൽ നിന്ന് തെന്നിമാറുമ്പോൾ…..,
പിറ്റേന്ന് കോളേജിലേക്ക് വരുമ്പോൾ ഈ കൊല്ലത്തെ ഓണ സെലിബ്രേഷനെ കുറിച്ചുള്ള തിരക്കിട്ട ചർച്ചയിലായിരുന്നു ക്യാമ്പസ്…
സ്റ്റാഫ് റൂമിലെയും സംസാരം ഓണം തന്നെയായിരുന്നു……
“നന്ദൻ സാർ ഈ ഓണത്തിന് അമ്മുക്കുട്ടിയെ കൂടെ കൊണ്ടുവരണേ…. ”
ദേവി ടീച്ചറായിരുന്നു അത് പറഞ്ഞ് നിർത്തിയത്…… അതിനെ പിൻതാങ്ങി ശ്രുതിയും…..
“എന്റെ പൊന്ന് ടീച്ചറെ അന്ന് നല്ല പിടിപ്പത് പണിയാ നമുക്ക് എല്ലാവർക്കും…. അതിന്റെ കൂടെ അമ്മൂനെ കൂടെ കൊണ്ട് വന്നാൽ അവളെ ശ്രദ്ധിക്കാനൊന്നും ആർക്കും നേരം ഉണ്ടാവില്ല…….”
“സാറ് കൊണ്ട് വാ…. നമ്മളെല്ലാരും ഇവിടെയൊക്കെ ഇല്ലേ…. അമ്മൂന്നും അതൊരു സന്തോഷമാക്കം…..”
” ആ നോക്കട്ടെ…. പറ്റിയിൽ കൊണ്ട് വരാം…. ”
അതും പറഞ് ഫസ്റ്റ് അവർ ക്ലാസ്സില്ലാത്തത് കൊണ്ട് ഞാൻ സ്റ്റാഫ് റൂമിൽ തന്നെ ഇരുന്നു……
ഒരു അര മണിക്കൂർ കഴിഞ് കോളേജിന്റെ താഴത്തെ ഫ്ലോറിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടാണ് ഞാനടക്കമുള്ള അദ്യാപകരും വിദ്യാർത്ഥികളും അവിടേക്കോടിയത്…..
ചുവപ്പും നീലയും കാവിയും തമ്മിലുള്ള സങ്കർഷം…..
ഇവിടെ ഇതൊരു പതിവ് കാഴ്ചയായത് കൊണ്ട് ഞങ്ങൾക്കതിൽ വലിയ പുതുമയൊന്നും തോന്നിയില്ല….
നിമിഷങ്ങൾക്കകം ക്യാമ്പസിൽ പോലീസ് നിറഞ്ഞു…. കുട്ടികളെല്ലാവരും വീട്ടിലേക്ക് പോയി…..
ഉച്ചവരെ കോളേജിലിരുന്ന് ഉച്ചകഴിഞ്ഞപ്പോൾ ഞാന്നും കോളേജിൽ നിന്നിറങ്ങി… അമ്മൂനൊപ്പം കുറച്ചധികം സമയം ചിലവഴിക്കാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെയും……
ഉച്ച സമയം വീട്ടിലേക്ക് വന്ന് കയറിയത് കൊണ്ട് എല്ലാവരും ഉച്ചമയക്കത്തിലായിരുന്നു…..
മുറിയിലേക്ക് നടന്ന് കയറുമ്പോൾ കൺപോളകൾ തുറന്ന് പിടിച്ച് മുകളിലെ ചുവരിലേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു അമ്മു…..
“അമ്മൂസേ……”
അവളെന്നെയൊന്ന് നോക്കുക മാത്രം ചെയ്ത് മിണ്ടാതെ കിടന്നു…..
” എന്ത് പറ്റി…..? അമ്മ വഴക്കു വല്ലതും പറഞ്ഞോ….. ”
ഇല്ലായെന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് കാണിച്ചു…..
” നന്ദാ എനിക്ക് വേദനിക്കുന്നു….. ”
അത് പറഞ് അവളുടെ കൈ നെറ്റിത്തടത്തിലേക്ക് നീണ്ടു….
ഇത്തിരി വിക്സ് എടുത്ത് അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്ത് ഞാനും കുറച്ച് നേരം അവളുടെ അരികിൽ കിടന്നു……..
“അമ്മൂ നമുക്ക് അമ്പലത്തിൽ പോകാം അമ്പോറ്റിയെ തൊഴാൻ…..”
” വേണ്ട നന്ദാ….. വേണ്ട ”
“അതെന്താ അമ്പോറ്റിയോട് പ്രാർത്ഥിക്കണ്ടേ…..
വന്നാ നന്ദൻ ചോക്ലേറ്റ് വാങ്ങി തരാം…”
”….നിക്ക് വേണ്ടാ…..”
അവളെ ഒരു പാട് നിർബന്ധിച്ചാണ് അമ്പലത്തിലേക്ക് കൊണ്ട് വന്നത്……
സന്ധ്യ മയങ്ങി തുങ്ങിയിരുന്നു…. അതിന്റെ സൂചനയായ് ആകാശത്തിലൂടെ കുങ്കുമ വർണ്ണം ഒഴുകി പരന്നിരുന്നു…..
ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട് ….. അന്നത്തെയാ നീളൻ കണ്ണുകളുള്ള പച്ച ദാവണിക്കാരി അമ്മുക്കുട്ടിയെ ഞാൻ അന്നാദ്യമായ് കണ്ടിട്ട് ഇന്നേക്ക് ഒരു വർഷം ആയി….
ദേവിക്കു മുമ്പിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴും അമ്മു അലക്ഷ്യമായ് മറ്റെവിടേക്കോ നോക്കി നിൽക്കുകയായിരുന്നു….
“അമ്മു ദേവിയെ തൊഴുതേ…… ”
ഞാനത് പറഞ്ഞപ്പോഴേക്കും അവളെന്റെ ചുമലിലേക്ക് തല ചായ്ച്ച് കിടന്നു…….
ഇടം കൈ കൊണ്ടവളെ വട്ടംചുറ്റിപ്പിടിച്ച് വലം കൈ ഇടനെഞ്ചോട് ചേർത്ത് ഞാൻ പ്രാർത്ഥിച്ചു…..
അമ്പലത്തിൽ നിന്ന് തിരികെ വന്നയുടൻ തന്നെ അമ്മു കയറി കിടന്നു….
ഞാനൊരു ബുക്കും വായിച്ച് കട്ടിലിൽ തന്നെ ഇരുന്നു…..
ക്ലോക്കിൽ സമയം 8 അടിച്ചു….
“അമ്മു എണീക്ക് കഴിക്കാം…. ”
“വേണ്ട നന്ദാ…..”
“എന്താന്റെ അമ്മൂട്ടിക്ക് പറ്റിയെ….. ”
അതും പറഞ്ഞ് ഞാനവളെ പതിയെ കട്ടിലിലേക്ക് ചായ്ച്ചിരുത്തി….
“ഇവിടിരുന്നോണെ….. ഉറങ്ങല്ലേ….. നന്ദ നിപ്പോ കഞിയെടുത്തിട്ട് വരാവേ…..”.
അത് പറഞ്ഞാൻ ധൃതിയിൽ അടുക്കളയിലേക്ക് നടന്നു…..
“ഇച്ചിരീം കൂടെ കഴിക്ക് അമ്മൂ…… ഇത് മുഴുവനും കഴിച്ചാ ചോക്ലേറ്റ് തരാം….. ദേ പപ്പടം ഉണ്ടല്ലോ…. ”
“മതി നന്ദാ… എനിക്ക് മതി….”
കയ്യിലിരുന്ന പ്ലേറ്റ് മേശമേൽ വയ്ക്കാൻ തുടങ്ങും മുൻമ്പേ കഴിച്ചതത്രയും അമ്മുനിലത്തേക്ക് ഛർദ്ദിച്ചിരുന്നു…….
“നച്ചൂ….. എടി ഇങ്ങോട്ടൊന്ന് ഓടി വന്നേ……..?”
”എന്താ ഏട്ടാ……? ”
” ദേ അമ്മൂ….. ”
ഞാനത് പറഞ്ഞ് നിർത്തിയപ്പോഴേക്കും നച്ചൂ ഓടി വന്ന് അമ്മുനെ വട്ടം കെട്ടിപ്പിടിച്ചു…..
“എന്ത് പറ്റി ഏടത്തി……?”
അത് ചോദിച്ച് തീരും മുമ്പ് അമ്മു ഒന്നൂടെ ഛർദ്ദിച്ചു……
“ഏട്ടാ… വണ്ടിയെടുക്ക് ഏട്ടത്തിക്ക് ഒട്ടും വയ്യാ…… നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം…..”
അമ്മൂനെ താങ്ങി പിടിച്ച് മുറിക്ക് പുറത്തേക്കിറങ്ങുമ്പോഴേക്കും അമ്മയോടി വന്നു…..
“എന്താ മോനേ അമ്മൂന് എന്ത് പറ്റി….?”
“അമ്മേ ഏടത്തിക്ക് വയ്യാ….. ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോവാ…… ”
യൂറിനും ബ്ലഡും എല്ലാം ടെസ്റ്റ് ചെയ്യാൻ കൊടുത്ത് അമ്മൂനെ ട്രിപ്പിട്ട് റൂമിലേക്ക് മാറ്റി…….
നെറ്റിക്കും ദേഹത്തും നല്ല ചൂടുണ്ടായിരുന്നത് കൊണ്ടും പഞി നനച്ച് നെറ്റിയും ദേഹവ്വമെല്ലാം തുടച്ചു…….
”സാർ ഡോക്ടറ് വിളിക്കുന്നു….. ”
നഴ്സ് അത് വന്ന് പറഞപ്പോഴേക്കും ഞാൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു…
” ഡോക്ടർ ആകാശ് വാര്യർ…..”
ഞാൻ ആ പേര് വായിച്ചു……
“ഡോക്ടർ….”
“ഇരിക്കു….. ”
” ഡോക്ടർ ഞാൻ അമ്മൂന്റെ ഹസ്‌ബന്റ് നന്ദൻ….”
“നന്ദൻ… ഞാൻ വിളിപ്പിച്ചത് എന്താണെന്ന് വെച്ചാൽ…. വൈഫ് പ്രഗ്നന്റാണ്……”
ഒരു നിമിഷം പേരറിയാത്ത ദൈവങ്ങളെ പോലും ഞാൻ വിളിച്ചു പോയി…. കാരണം അത്രമേൽ സന്തോഷമുണ്ടായിരുന്നു എനിക്ക്…
പക്ഷേ ഡോക്ടറുടെ മുഖത്തൊരു സന്തോഷമില്ലായ്മ്മ
“എന്താ ഡോക്ടർ…? എനി പ്രോബ്ലം…..”
” നത്തിംഗ് നന്ദൻ….. ആ കുട്ടിയെ കൊണ്ട് ഇത് ഹാന്റിൽ ചെയ്യാൻ പറ്റുവോ…..
അബ് നോർമൽ ആയൊരാള് പ്രഗ്നന്റാവുകാന്ന് വെച്ച് ഇറ്റ് ഇസ് വെരി ഡിഫികൾട്ട്… അതിന്റെ കോംപ്ലിക്കേഷൻസിനെ പറ്റിയൊന്നും ഞാൻ നന്ദന് പറഞ്ഞ് തരണ്ടതില്ലല്ലോ…. ”
“അബ് നോർമൽ ആണേൽ പോലും അമ്മൂന്റെ അബോധ മനസ്സും ആഗ്രഹിച്ചത് ഒരു വാവയെ ആയിരുന്നു…..
എത്ര തന്നെ കോപ്ലിക്കേഷൻസ് ഉണ്ടായാലും ഞങ്ങളത് ഹാന്റില് ചെയ്തോളാം ഡോക്ടർ…….”
“എനിവെ കൺഗ്രാഡ്സ്സ് …..”
“തായ്ക്യൂ ഡോക്ടർ…”
അത്യാവശ്യം കഴിക്കാനുള്ള മരുന്നിന്റെ കാര്യങ്ങളും അറിഞ്ഞാണ് ഞാൻ ഡോക്ടർ ടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയത്…….
” ഡോക്ടർ എന്ത് പറഞ്ഞു ഏട്ടാ…. ”
“നച്ചൂന്റെ ആ ചോദ്യത്തെ കേട്ടില്ലന്ന് നടിച്ചു കൊണ്ടാണ് ഞാൻ അമ്മൂന്റെ അരികിൽ വന്നിരുന്നത്……
“അമ്പോറ്റി നമ്മുടെ പ്രാർത്ഥന കേട്ടു അമ്മു…… അമ്മൂന്റെ വയറ്റിൽ കുഞാവ”
” ആണോ ഏട്ടാ….: ”.
കേട്ടതൊന്നും വിശ്വസിക്കാനാവതെ നച്ചു എന്നോട് ചോദിച്ചു
ഞാൻ പതിയെ തലകുലുക്കി
എന്താണ് ഞാൻ പറഞ്ഞതെന്ന് പോലും അറിയാതെ അമ്മൂന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടേ ഇരുന്നു…….
അവളടെയാ നീളൻ കണ്ണുകളിലേക്കും ചുവന്ന ചുണ്ടിലേക്കും എന്റെ ചുണ്ടുകൾ ചേർന്നപ്പോൾ എന്തിനു വേണ്ടിയോ എന്റെ കണ്ണുകൾ ഇറന്നണിഞിരുന്നു…..
(തുടരും)
അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
അമ്മൂനെയും നന്ദനനെയും എല്ലാവർക്കും ഇഷ്ടമായീ എന്ന് വിശ്വസിച്ചോട്ടെ………?😊😊
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി…….😘😘😍
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission