Skip to content

അമ്മുക്കുട്ടി – 7

അമ്മുക്കുട്ടി മലയാളം നോവൽ

“അമ്പോറ്റി നമ്മുടെ പ്രാർത്ഥന കേട്ടു അമ്മു…… അമ്മൂന്റെ വയറ്റിൽ കുഞാവ”

” ആണോ ഏട്ടാ….: ”.

കേട്ടതൊന്നും വിശ്വസിക്കാനാവതെ നച്ചു എന്നോട് ചോദിച്ചു
ഞാൻ പതിയെ തലകുലുക്കി

എന്താണ് ഞാൻ പറഞ്ഞതെന്ന് പോലും അറിയാതെ അമ്മൂന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടേ ഇരുന്നു…….

അവളടെയാ നീളൻ കണ്ണുകളിലേക്കും ചുവന്ന ചുണ്ടിലേക്കും എന്റെ ചുണ്ടുകൾ ചേർന്നപ്പോൾ എന്തിനു വേണ്ടിയോ എന്റെ കണ്ണുകൾ ഇറന്നണിഞിരുന്നു…..

ട്രിപ്പൂരി അമ്മൂനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങും വഴിയെല്ലാം എന്റെ ചിന്ത ഞങ്ങൾക്ക് സ്നേഹിക്കാനും ഞങ്ങളെ സ്നേഹിക്കാനും മാത്രമായ് ഞങ്ങൾക്കിടയിലേക്ക് വരുന്ന ഞങ്ങളുടെ വാവയെക്കുറിച്ചായിരുന്നു…..

കാറ് ഗേറ്റ് കഴിഞ് അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു….

ഛർദ്ദിച്ച ക്ഷീണം കൊണ്ടാകും അമ്മു ഉറക്കം തൂങ്ങിയ കൺപോളകൾ പാതിയടച്ച് എന്റെ ചുമലിലേക്ക് തല ചാരിയത്……

” നന്ദാ…. എന്താ മോനെ പറ്റിയത്……?”

അമ്മയായിരുന്നു അത് ചോദിച്ചത്…

“അമ്മേ ഏട്ടത്തിക്ക് വിശേഷം…..”

നച്ചു അതിനുള്ള മറുപടിയും കൊടുത്തു….

പതിവ് പോലെ തന്നെ അമ്മയുടെ വായിൽ നിന്നെന്തേലും കുത്തുവാക്ക് പുറത്തേക്ക് ചാടും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കിയതേ ഇല്ല…..

ഉറക്കം തൂങ്ങി നിന്ന അമ്മുനെയും താങ്ങി പിടിച്ച് റൂമിൽ കൊണ്ട് വന്ന് കിടത്തി….
കിടന്നപാടെ കണ്ണുകളിറുക്കിയടച്ച് അവളുറങ്ങി തുടങ്ങിയിരുന്നു……

ക്ഷേത്രത്തിൽ നിന്ന് തൊട്ട വെള്ള ചന്ദനവും മഞ്ഞളും പാതി അടർന്ന് ആ നെറ്റിയിൽ പറ്റിപ്പിടിച്ചിരുന്നു….. അതിനു മുകളിലേക്ക് ഞാനൊന്ന് അമർത്തി ചുംബിച്ചു…

ആ നെറ്റിയിൽ തഴുകി അവളെ വയറിലൂടെ ചുറ്റിപ്പിടിച്ച് എപ്പോഴോ ഞാനുറങ്ങി തുടങ്ങിയിരുന്നു….

” നന്ദാ… നന്ദാ.. എണീക്ക്.. ”

“എന്താ അമ്മുക്കുട്ടി…? ഛർദ്ദിക്കാൻ വരുന്നോ? ”

ഇല്ല എന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ച് കാണിച്ചു…

“പിന്നെന്തിനാ ഇത്ര രാവിലെ എണീറ്റത്… കുറച്ച് നേരം കൂടി കിടന്നോ… ”

” വേണ്ട നന്ദാ… ഇനി ഉറങ്ങണ്ടാ….എനിക്ക് അമ്പോറ്റിയെ കാണണം… ”

” ഈ നേരം പുലർന്ന നേരത്തോ….. ”

ഞാൻ ക്ലോക്കിലേക്ക് സമയം നോക്കി 5.15 കഴിഞ്ഞിരുന്നു…

“വാ നന്ദാ കുളിക്കാം…. ”

” ഇച്ചിരി കൂടി കഴിയട്ടെ അമ്മു…. ”

അതും പറഞ്ഞ് ഞാനവളെ ബലമായ് പിടിച്ച് എന്നിലേക്ക് ചേർത്ത് കിടത്തി…

“അമ്മൂ… അമ്മൂന്റെ വയറ്റിലൊരു കുഞാവ ഉണ്ട്… അമ്മൂന്റെയും നന്ദന്റെയും കുഞ്ഞാവ….”

“എനിക്ക് എപ്പഴാ നന്ദാ കുഞ്ഞാവയെ കാണാൻ പറ്റ്ക..?”

“കുറച്ച് മാസം കൂടെ കഴിയുമ്പോ കുഞ്ഞാവ നമ്മളെ കാണാൻ വരൂട്ടോ….
കുഞ്ഞാവ അമ്മൂനെ അമ്മേന്ന് വിളിക്കും….. ”

അത് പറഞ് ഞാനവളെ കുഞ് കുട്ടികള് വിളിക്കും പോലെ അമ്മേന്ന് വിളിച്ചു….

സന്തോഷം കൊണ്ടാണോ എന്തോ നാണത്തിൽ ചാലിച്ചൊരു പുഞ്ചിരി ആ മുഖത്തു വിടർന്നു….. നല്ല ചന്തമുള്ളൊരു പുഞ്ചിരി….

അപ്പോഴേക്കും അമ്പലത്തിൽ പോകുന്ന കാര്യമൊക്കെ അവള് മറന്നു കഴിഞ്ഞിരുന്നു….
സമയക്കുറവ് മൂലം ഞാനായിട്ടത് ഓർമ്മിപ്പിക്കാനും പോയില്ല……

രാവിലെ കോളേജിലേക്ക് പോകാൻ വേണ്ടി ഡ്രസ്സ് മാറി അമ്മൂനുള്ള ഭക്ഷണം കൊടുത്തോണ്ടിരിക്കുകയായിരുന്നു’…

“അമ്മു വാ തുറന്നേ…. വേഗം കഴിച്ചേ…..നന്ദന് പോകാൻ നേരായി… ”

” നന്ദാ എനിക്ക് ദോശ വേണ്ട… പുട്ട് മതി….. ”

” പുട്ടൊക്കെ നാളെ ഉണ്ടാക്കി ത്തരാം ഇപ്പോ നല്ല കുട്ടിയായിട്ട് ഇത് കഴിച്ചേ….. ”

” നന്ദാ… വീണ്ടും എനിക്കിവിടെ വേദനിക്കുന്നു…… ”

അത് പറഞ്ഞ് നിർത്തുംമുൻമ്പേ കഴിച്ച ദോശയും ചട്നിയും അമ്മൂന്റെ വായിലൂടെ ഒഴുകി ഛർദ്ദിയായ് പുറത്തേക്ക് വന്നിരുന്നു….
നിലത്തേക്ക് അതെല്ലാം ചിതറി തെറിച്ചിരുന്നു……

“നച്ചു…. എടി ഒന്നിങ്ങ് ഓടി വന്നേ….. ”

വിളിച്ചത് നച്ചൂനെ ആണേലും വന്നത് അമ്മയായിരുന്നു…..

“എന്താ മോനെ എന്താ പറ്റിയെ….. ”

ഞാനതിന് മറുപടിയൊന്നും പറയാൻ പോയില്ല……

അമ്മ വേഗം പോയി കുറച്ച് വെള്ളം എടുത്തിട്ട് വന്നു……

അപ്പോഴേക്കും അമ്മു ഒരു തവണ കൂടി ഛർദ്ദിച്ചിരുന്നു……

ഛർദ്ദിച്ച് അവശയായ് വാടിയ ചേമ്പിൻ തണ്ട് കണക്കെ അവളെന്റെ മാറിലേക്ക് ചാഞ്ഞു….
വെള്ളത്തിൽ കൈമുക്കി അമ്മ അമ്മൂന്റെ മുഖം തുടച്ചു….

“മോളെ…. അമ്മൂ….. ഒന്നൂല്ലാട്ടോ… മോൾക്കൊന്നൂലാ…..”

എന്തൊക്കെയോ മനസ്സിലായത് പോലെ അമ്മു അവശതയിലും; തലയാട്ടുന്നുണ്ടായിരുന്നു…….

അമ്മയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ ഞാനൊന്ന് ഞെട്ടിയിരുന്നു….

ഇത്ര നാളുകൾക്കിടയിൽ അമ്മ ആദ്യമായാണ് അവളെ മോളേന്ന് വിളിക്കുന്നത്……

” നന്ദാ….. നീയിത് എന്ന് നോക്കി നിൽക്കാ… പോകാൻ നോക്കുന്നുണ്ടോ….. മോൾടെ കാര്യം ഞാൻ നോക്കിക്കോളം…….”

കേട്ടതൊന്നും വിശ്വാസം വരാത്തത് പോലെ ഞാൻ അമ്മയെ തന്നെ നോക്കി നിന്നു…..

“ടാ വായും പൊളിച്ച് നിക്കാതെ കോളേജിൽ പോകാൻ നോക്ക്… അമ്മ പറഞ്ഞത് കേട്ടില്ലേ അമ്മൂന്റെ കാര്യം ഞങ്ങള് നോക്കിക്കോളാം…… ”

അച്ഛനായിരുന്നു അത് പറഞ്ഞത്……

വീണ്ടും കേട്ടതൊന്നും വിശ്വാസം വരാത്തത് പോലെ ഞാൻ ചുറ്റും നോക്കി……

കോളേജിൽ പോടാ ന്ന് പറഞ് അച്ഛനെന്നെ തള്ളി തള്ളി വീടിന്റെ പാതി വരെ കൊണ്ടുവന്നു…….

അതെല്ലാം കണ്ടു കൊണ്ട് അമ്മു വാ പൊത്തിയിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു…..

എന്റെ മനസ്സിന്റെ സന്തോഷം ഇപ്പോൾ വാക്കുകൾക്കതീതമാണ്……..
28 വയസ്സിന്റെ ജീവിതത്തിനിടയിൽ ഞാൻ മനസ്സ് തുറന്ന് ഇത്രയേറെ സന്തോഷിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല….

അന്ന് കോളേജിലേക്ക് പോകും വഴി ടീച്ചേഴ്സിനെല്ലാം സ്വീറ്റ്സ് വാങ്ങിയിരുന്നു…..

“ശ്രുതി ഇതെടുക്ക്…. ദേവി ടീച്ചറ് എടുക്ക്….. :”

അങ്ങനെ പറഞ്ഞ് ഓരോരുത്തർക്കും നേരെ ഞാൻ സ്വീറ്റ്സ് നീട്ടി…..

” നന്ദാ സസ്പെൻസി ടാതെ കാര്യം പറ….. ”

സ്വീറ്റ്സ് വായിലേക്ക് വയ്ക്കുന്നതിനിടെ ശ്രുതി ചേദിച്ചു……

എന്റെ ഉത്തരമറിയാനായ് ഓരോ കണ്ണുകളും എന്റെ ചുണ്ടിലേക്കുറ്റ് നോക്കിയിരുന്നു……

:” അമ്മു പ്രഗ്നന്റാ…..”

“സത്യായിട്ടും …… ”

:”അതെ…… ”

ഓരോരുത്തരും മാറി മാറി വന്ന് സന്തോഷം അറിയിച്ചു….

അപ്പോഴേക്കും ക്ലാസ്സിലേക്ക് പോകാനുള്ള ബെല്ല് അടിച്ചിരുന്നു…..

ഇന്ന് പതിവിലും സന്തോഷമായിരുന്നു കുട്ടികൾക്ക് ക്ലാസ്സെടുക്കാനെനിക്ക്

ഉച്ച സമയത്ത് വീട്ടിലേക്ക് വിളിച്ച് അമ്മൂനെങ്ങനെ ഉണ്ടെന്ന് അന്വേഷിച്ചപ്പോഴായിരുന്നു എനിക്ക് പാതി ആശ്വാസമായത്……

ഇപ്പോൾ അമ്മുവും അവളുടെ കുസൃതിത്തരങ്ങളും ഇല്ലാതെ പറ്റില്ലന്ന് ആയി തുടങ്ങിയിരിക്കുന്നു…….

വൈകിട്ട് വീടിന്റെ പടി കയറുന്നതിനിടക്ക് എന്തോ വറക്കുന്നതിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചത് കൊണ്ടാണ് ഞാൻ നേരെ അടുക്കയിലേക്ക് നടന്നത്……..

അടുക്കളയിൽ അച്ഛപ്പം ഉണ്ടാക്കുന്ന തിരക്കിലാണ് അമ്മ… അമ്മയ്ക്ക് അരികിൽ തന്നെ അമ്മുവും….. നച്ചുവും
അവളെന്തൊക്കയോ പൊട്ടത്തരങ്ങള് പറയുന്നുണ്ട്…. അത് കേട്ട് ചിരിക്കാൻ അമ്മയും

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിറമുള്ള കാഴ്ച അതാണെന്ന് എനിക്ക് തോന്നിപ്പോയി

പെട്ടന്നാണ് രണ്ട് കൈകൾ വന്നെന്റെ ചുമലിലേക്ക് ചേർന്നത്……

” അച്ഛൻ…: ”

“എന്താടാ വന്ന് കേറിയ പാടെ സ്വപ്നം കണ്ട് നിക്കുന്നത്….. ”

ഞാൻ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടി….

” ആ നിൽക്കുന്ന നിന്റെ അമ്മയെ നിനക്ക് നൂറ് ശതമാനം വിശ്വസിക്കാം…… കളങ്കമില്ലാത്ത സ്നേഹമാണത്….. ”

ഒന്നും മനസ്സിലാകാതെ ഞാൻ അച്ഛനെ നോക്കി……

” എല്ലാം കലങ്ങി തെളിയാൻ തുടങ്ങിയിരുന്നു….. മിഴിച്ച് നോക്കാതെ ഡ്രസ്സ് മാറിയിട്ട് വന്ന് വല്ലതും കഴിക്കാൻ നോക്ക്…. ”

ഞാൻ പതിയെ മുറിയിലേക്ക് നടന്നു……. അമ്മു അമ്മയെ ചുറ്റിപറ്റി അടുക്കളയിൽ തന്നെ നിന്നു…..

അവളെന്റെ അടുത്തില്ലാത്തത് കൊണ്ട് എനിക്കെന്തോ വല്ലാത്തൊരു വീർപ്പുമുട്ടല് പോലെ തോന്നി…..

വായിച്ച് നിർത്തിയ ബുക്കിന്റെ പാതി വായിച്ച് ഞാൻ മുറിയിൽ തന്നെയിരുന്നു…..

ക്ലോക്കിൽ സമയം 8 ആയപ്പോൾ അമ്മൂന് ഭക്ഷണം കൊടുക്കാനായ് ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി…

” ദേ ഈ ഒരു ഉരുള കൂടി കഴിക്ക് മോളെ….. ”

“വേണ്ടമ്മേ……. മതി”

“നല്ല മോളല്ലേ… ഇത്തിരി കൂടി കഴിക്ക്…. ”

അപ്പോഴേക്കും അവള് വാ തുറന്നിരുന്നു…….

സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞത് കൊണ്ട് ആ കാഴ്ച എനിക്ക് പൂർണമായ് കാണാൻ പറ്റിയില്ല….

ചോറ് കൊടുത്ത് തിരിഞ് നടക്കുന്നതിനിടയിൽ അമ്മയെന്നെ ഒന്ന് ചിരിച്ചു കാണിച്ചു

“മോന് ഭക്ഷണം എടുക്കട്ടെ….. ”

ഞാൻ മെല്ലെ തലയാട്ടി…

രാത്രി അമ്മൂന് കഴിക്കാനുള്ള മരുന്നും കൊടുത്ത് ഞാനവളെ നിർബന്ധിച്ച് കിടത്തി….

” നന്ദാ എനിക്കുറക്കം വരുന്നില്ല…….”

“കണ്ണടച്ച് കിടന്നോ ഉറക്കം വരൂ ട്ടോ…. ”

” നന്ദാ അമ്പോറ്റിയെ പ്രാർത്ഥിക്കാൻ പോവാം…..”

“രാവിലെ പോകാം അമ്മൂ…. ”

” ഇപ്പോ പോകാം…… ”

” അടങ്ങി കിടക്ക് അമ്മൂ…. ”

“നന്ദനെനിക്ക് അമ്പിളിമാമനെ കാട്ടിത്തരുവോ…. ”

“അമ്മു അടങ്ങി കിടന്നില്ലേൽ അടി വാങ്ങിക്കും പറഞ്ഞില്ലെന്ന് വേണ്ടാ…..”

” നന്ദാ…..”

അവളുടെ കൈയ്യും പിടിച്ച് ടെറസിനു മുകളിലേക്ക് നടക്കുമ്പോൾ ആയിരം പൂർണചന്ദ്രൻമാർ ഒന്നിച്ച് ഉദിച്ച സന്തോഷമായിരുന്നു ആ മുഖത്ത്….

ടെറസിനു മുകളിൽ നിന്ന് ആകാശത്തേക്ക് നോക്കുമ്പോഴേക്കും ഭൂമിയിലെ രണ്ട് നക്ഷത്രങ്ങളെ നോക്കി ആകാശത്തിലെ ആയിരക്കണക്കിനു നക്ഷത്രങ്ങൾ ഒന്നിച്ചു കണ്ണു ചിമ്മി…….
അമ്മു അതൊരു അത്ഭുതത്തോടെ നോക്കി നിന്നു…… അപ്പോഴേക്കും ഞാനവളെ ഇറുകെ പുണർന്നിരുന്നു…

(തുടരും)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

നന്ദനെയും അമ്മൂട്ടിയെയും ഹൃദയത്തോട് ചേർത്ത എല്ലാ സുഹൃദങ്ങൾക്കും ഒത്തിരി നന്ദി സ്നേഹം……. അധികം വലിച്ച് നീട്ടാതെ അടുത്ത രണ്ട് പാർട്ടിന്നുള്ളിൽ കഥ അവസാനിക്കുന്നതാണ്😊😊

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘

4.5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!