Skip to content

അമ്മുക്കുട്ടി – 9

അമ്മുക്കുട്ടി മലയാളം നോവൽ

അമ്മു ഒറ്റയ്ക്കല്ല അവൾക്കുള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ എന്റെ ആധി ഇരട്ടിയായി

വിറയ്ക്കുന്ന കാലുകൾക്കൊപ്പം ഹൃദയമിടിപ്പും വേഗത്തിലായി ഒന്നും വരുത്തരുതേ ഈശ്വരാ എന്ന് പ്രാർത്ഥിച്ചപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു

മങ്ങിയ കാഴ്ചയിലൂടെയും ഞാൻ ചുറ്റും കണ്ണോടിച്ചു അമ്മു ഇവിടെ എവിടേലും ഉണ്ടോന്ന് അറിയാനായ് ചുറ്റും കാതോർത്തു അവളുടെ നന്ദാ എന്നുള്ള ഒരു വിളിക്ക് വേണ്ടി

എന്തൊക്കെയോ നഷ്ടപ്പെട്ട ഒരുവനെ പോലെ ക്ലാസ്സ് മുറികൾ തോറും അവളുടെ പേര് വിളിച്ച് ഇടനാഴിയിലൂടെ പരിഭ്രാന്തനായ് ഞാൻ നടന്നു….

” നന്ദാ…..”

പിന്നിൽ ശ്രുതിയായിരുന്നു അവളുടെ മുഖവും വല്ലാണ്ടായി തുടങ്ങിയിരുന്നു…..

ഒന്നും മിണ്ടാതെ കോപം നിറഞ്ഞ കണ്ണുകളോടെ ഞാനവളെ തീക്ഷ്ണമായ് നോക്കുമ്പോൾ സംസാരിക്കാൻ പോലും നാവ് പൊന്താതെ അവൾ മൂന്നാം നിലയിലെ ലൈബ്രറിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു…….

കണ്ണ് ചിമ്മിയടയും വേഗത്തിൽ ഞാൻ ചുവടുകളോരോന്നും മുന്നോട്ട് വച്ചു…..

ലൈബ്രറിയിലെ വീതിയുള്ള ഡ്സ്കിനു ചുറ്റും നിരത്തിയിട്ട കസേരകളൊന്നിൽ അവൾ ഇരുപ്പുണ്ടായിരുന്നു എണ്ണിയാലൊടുങ്ങാത്ത ചിന്തകളുമായ്…..

“അമ്മൂ…… ”

ഞാൻ പതിയെ വിളിച്ചു……
അപ്പോഴും അവളെന്തൊക്കെയോ ഓർമ്മകളിൽ മുഴുകിയിരിക്കുകയായിരുന്നു…..

ആരുടെയും സഹായമില്ലാതെ അമ്മു ഇവിടെ വരെ വന്നിട്ടുണ്ടെങ്കിൽ പഴയ ഓർമ്മകളുടെ ഏതെങ്കിലും ഒരംശം നിറം മങ്ങാതെ ഇപ്പോഴും അമ്മൂന്റെയുള്ളിൽ ഉണ്ട് ഞാൻ മനസ് കൊണ്ടോർത്തു….

എന്റെയുള്ളിൽ അണഞ് തുടങ്ങിയ പ്രതീക്ഷയുടെ തിരിക്ക് അൽപം തെളിച്ചം വന്നത് പോലെ നിക്ക് തോന്നി….

“അമ്മു എങ്ങനെയാ ഇവിടേക്ക് വന്നേ….. ഓർക്കുന്നുണ്ടോ നമ്മൾ ഒന്നിച്ച് ഇവിടിരുന്നത്………?”

കുട്ടികളുടെ രചനകൾക്കിടയിൽ നിന്ന് ഞാനോടി പോയി അവളുടെ കഥ എടുത്തിട്ട് വന്നു.. അതിന്റെ മുൻപിൽ അവളുടെ ഫോട്ടോയുണ്ടായിരുന്നു…..

“അമ്മു ഓർക്കുന്നുണ്ടോ ഇതൊക്കെഎഴുതിയത്… ദാ ഇത് അമ്മുവാ…. ”

ഞാനവളുടെ ഫോട്ടോയിലേക്ക് വിരൽ ചേർത്ത് പറഞ്ഞു……

അവൾ കുറച്ച് നേരം കണ്ണിമ വെട്ടാതെ ആ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു….

” നന്ദാ…. ”

” എന്താമ്മൂ….. ”

പ്രതീക്ഷയോടെ അവളുടെ അടുത്ത വാക്കുകൾക്ക് വേണ്ടി ഞാൻ കാതോർത്തു…

” ഇത്…. ഇത് ഞാനാണോ നന്ദാ……?”

അവളുടെ ആ ചോദ്യം ഞാൻ തെളിയിച്ച പ്രതീക്ഷകളുടെ തിരിക്ക് മീതെ ഒരു പേമാരി പെയ്തിറങ്ങും പോലെയായിരുന്നു…

അപ്പോഴേക്കും ആരുo അറിയാതെ ഞാനൊരിക്കൽ കാണാൻ പോയ സൈക്കാർട്ടിസ്റ്റ് ഡോക്ടർ ശ്രാവണിന്റെ വാക്കുകൾ എന്റെ ചിന്തയിലേക്കോടിയെത്തി

“ഒന്നുകിൽ നിങ്ങളുടെ പഴയ കാല പ്രണയവും കോളേജിന്റെ അന്തരീക്ഷവും ഒക്കെ കാണുമ്പോൾ അവളിലെന്തേലും ചെറിയ മാറ്റം നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ വ്യക്തമായ രീതിയിലവൾ റെസ്പോണ്ട് ചെയ്യാൻ ശ്രമിക്കും…

അല്ലെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവും ഞാൻ കാണുന്നില്ല…”

” ഡോക്ടർ പ്ലീസ് എന്തേലും ഒരു മാർഗ്ഗം എനിക്കവളെ വേണം ഡോക്ടർ എന്റെ പഴയ അമ്മുവായിട്ട്….. ”

” ഞാൻ നോക്കിയിട്ട് വേറൊരു വഴിമാത്രമേ കാണുന്നുള്ളു…. പക്ഷേ പ്രാക്റ്റിക്കൽ ആയിട്ട് അതൊരിക്കലും ചെയ്യാൻ കഴിയില്ല നന്ദൻ ”

“എന്താണ് ഡോക്ടർ…?”

“അമ്മു എന്ത് കണ്ടപ്പോഴാണോ ഈ അവസ്ഥയിൽ എത്തിയത് അതേ ഇൻസിഡന്റ് റീ ക്രിയേറ്റ് ചെയ്യുക… ഒരു പക്ഷേ അവൾ അത് വീണ്ടും കണ്ടാൽ പഴയ അവസ്ഥയിലേക്ക് തിരികെ എത്തിയേക്കാം…
ഞാൻ ഉറപ്പ് പറയുന്നില്ല…. ചിലപ്പോൾ… ”

അന്നാ ഡോക്ടർക്ക് മുമ്പിൽ നിന്ന് സർവ്വപ്രതീക്ഷയും നഷ്ടപ്പെട്ടവനെ പോലെ തിരികെയിറങ്ങുമ്പോഴും

എന്റെയൊരു കുഞു പ്രതീക്ഷയായിരുന്നു ഇന്നത്തെ ഈ ദിവസം

ഇപ്പോൾ അതും നഷ്ടമായിരിക്കുന്നു…….

ഓർമ്മകൾ ഇന്നലകളുടെ പിന്നാമ്പുറങ്ങൾ തേടി അലഞപ്പോൾ ……..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാനവളോടായ് ചോദിച്ചു

”’നമുക്ക് കഴിക്കാൻ പോകാം…”

ഒന്നും മിണ്ടാതെ അവൾ എനിക്കൊപ്പം നടന്നു……
അവാസന പ്രതീക്ഷയും നഷടപ്പെട്ടവനെ പോലെ ഞാനവളെ ചേർത്തു പിടിച്ചു……

സ്വബോധം നഷ്ടപ്പെട്ട അമ്മു എനിക്കൊരിക്കലും ഒരു ഭാരമായ് തോന്നിയിട്ടില്ല പക്ഷേ…. പിറക്കാനിരിക്കന്ന കുഞ്ഞിന് നല്ലൊരു അമ്മയായ് അമ്മു മാറണമെങ്കിൽ അവൾ പഴയ അമ്മുവായേ പറ്റു…..

ചിന്തകൾ ഒരുപാട് മനസിൽ പേറി ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു വീട്ടിലെത്തിയത്…..

“എന്താ മോനെ ഇത്ര താമസിച്ചത് കോളേജിലെ പരിപാടി കഴിയാൻ ഒത്തിരി വൈകിയോ….?”

“ഇല്ലമ്മേ അമ്മൂ ന് കുറച്ച് സാധനങ്ങള് വാങ്ങാനുണ്ടായിരുന്നു… അതൊക്കെ വാങ്ങിയിറങ്ങിയപ്പോൾ കുറച്ച് താമസിച്ചു…. ”

അമ്മൂന് വേണ്ടി വാങ്ങിയ സാധനങ്ങളെല്ലാം അമ്മയുടെ കൈകളിലേക്കേൽപ്പിച്ചു കൊണ്ടായിരുന്നു ഞാനത് പറഞ് നിർത്തിയത്……

അപ്പോഴേക്കും അമ്മു മാവിൻ ചുവടിനടുത്തെ മുല്ലച്ചെടിക്കരുകിൽ എന്തോ ഒർത്ത് അങ്ങനെ നിൽക്കുവായിരുന്നു…..

“അമ്മൂ…. ”

എന്റെയാ വിളിയിൽ അവളറിയാതൊന്ന് ഞെട്ടിപ്പോയിരുന്നു…

“അവിടിങ്ങനെ നിന്ന് ചുറ്റിത്തിരിയാതെ അകത്തേക്ക് കയറ്….”

അത് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു…. എനിക്ക് പിന്നാലെ അവളും….

” നന്ദാ… ഇത് മാറ്റിത്താ ”

സാരിക്കിടയിൽ ചേർത്ത് കുത്തിയ പിന്നുകളോരോന്നും അഴിച്ച് മാറ്റി അമ്മൂനെ ഡ്രസ്സ് മാറ്റി ഇടിപ്പിക്കുമ്പോഴും എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…

റൂമിലിരുന്ന് അമ്മൂന്റെ കലപില വർത്തമാനവും പൊട്ടത്തരവും കേൾക്കണ്ടല്ലോന്ന് ഓർത്തായിരുന്നു അൽപം സമാധാനം തേടി ഉമ്മറപ്പടിയിൽ വന്നിരുന്നത്….

” നന്ദാ…. ”

പിന്നിൽ നിന്ന് അമ്മു ആയിരുന്നു വിളിച്ചത്

“എന്താമ്മൂ”

” നന്ദാ എനിക്കൊരു പാവേ കൂടെ വാങ്ങി തരുവോ…..?”

“നാളെ വാങ്ങിത്തരാം അമ്മൂ….. ”

” വേണ്ട നന്ദാ ഇപ്പോ…. ഇപ്പോ വാങ്ങിത്താ……. ”

എന്റെ ചുമലിൽ പിടിച്ച് കുലുക്കി കൊണ്ടായിരുന്നു അവളത് പറഞ്ഞത്……

അവളുടെ കൈ തട്ടിമാറ്റി….

“രാവിലെ തൊട്ട് മനുഷ്യന് മനസമാധാനം എന്നൊന്ന് തന്നിട്ടില്ല…. കുറച്ച് നേരം എന്നെയൊന്ന് വെറുതെ വിട് അമ്മു…… ”

ഞാനത് പറഞ് നിർത്തിയതും വല്യ വായിൽ കരഞ്ഞോണ്ട് അവളകത്തേക്ക് ഓടി…..

“അമ്മു…. ”

പിന്നാലെ ഞാനും ചെന്നു…..

“നന്ദൻ വെറുതെ പറഞ്ഞതല്ലേ… കരയാതെ….”

അവള് കരച്ചിലിന്റെ ശബ്ദം വീണ്ടും കുട്ടിയപ്പോൾ

“അമ്മൂ കരയാതിരുന്നാൽ നന്ദനൊരു സാധനം തരാം…..”

അത് കേട്ടപ്പോൾ കരച്ചിലിന്റെ ശബ്ദം കുറച്ച് അവളെന്നെയൊന്ന് നോക്കി…..

മേശ വലിപ്പിൽ നിന്ന് ഞാനെരു ഡയറി മിൽക്ക് അവൾ നേരെ നീട്ടിയപ്പോഴേക്കും സങ്കടം മാറി ആ മുഖത്ത് സന്തോഷം വിരിഞ്ഞു….

കുറേ നേരം ഞാൻ അവളെ തന്നെ നോക്കിയിരുന്നു അവളറിയാതെ തന്നെ…..
കഴിക്കുന്ന ചോക്ലേറ്റ് ഇത്തിരിയായ് പാവയുടെ വായിലേക്കും കൊടുക്കുന്നു…
അതിനോട് എന്തൊക്കെയോ പറയുന്നു ചിരിക്കുന്നു….

കുറേ നേരം അവളെ നോക്കിയിരുന്നപ്പോൾ ഞാനറിയാതെ തന്നെ എന്റെ ടെൻഷനെല്ലാം വേറെങ്ങോ പോയി….

പതിയെ ഞാനവളുടെ അടുത്തേക്ക് ചെന്നിരുന്നു….
മുഖത്തും കൈയ്യിലുമെല്ലാം പറ്റിയിരുന്ന ചോക്ലേറ്റ് തുടച്ചു മാറ്റി…….

അപ്പോഴേക്കും അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരുന്നു…..

” നന്ദാ…. ”

“എന്താമ്മൂ…..?”

“വാവ എപ്പഴാ വര്കാ… എന്നെ അമ്മേന്ന് വിളിക്കാൻ…?”

” ഇനിപ്പോ കുറച്ച് ദിവസങ്ങള് കൂടയല്ലേ ഒള്ളു… വാവ വേഗം വരൂട്ടോ…… ”

കാലത്തിന്റെ ചിറകിൽ നിന്ന് തൂവല് കൊഴിയും പോലെ ദിവസങ്ങളോരോന്നും അടർന്ന് മാറുമ്പോൾ……

അമ്മൂനിത് ഒൻപതാം മാസം….

“ഹലോ അമ്മേ…… അമ്മ അവളെയൊന്ന് റെഡിയാക്കി നിർത്ത്…. ഇന്ന് അഞ്ച് മണിക്കാണ് അപ്പോയ്മെൻറ് പറഞ്ഞിരിക്കുന്നത്…..

ഞാൻ കോളേജിന്ന് നേരത്തെ എത്തിക്കോളാം…… ”

“മo ശരി വേഗന്ന് വാ…”

പൂർണ വളർച്ചയെത്തിയ കുഞ്ഞിനെയും ഉദരത്തിൽ പേറി നടക്കാനൽപം ബുദ്ധിമുട്ടിയാണെങ്കിലും എന്റെ കൈ കോർത്ത് പിടിച്ചവൾ നടക്കുന്നുണ്ട്……

” നന്ദാ… വാവ ഇന്ന് വരുവോ…. ”

“ഇല്ലമ്മൂ…”

” നമുക്ക് ഡോക്ടറെ കാണാം…. ”

ഡോക്ടറുടെ റൂമിലേക്ക് കയറുമ്പോൾ എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു……

അമ്മു ഒരു കൗതുകത്തോടെ അതെല്ലാം നോക്കി കാണുന്ന ണ്ടായിരുന്നു…..

പരിശോധന കഴിഞ്ഞ് ഡോക്ടർ എനിക്കടുത്തേക്ക്നടന്ന് വരുമ്പോഴേക്കും ഏ സി യുടെ തണുപ്പിലും ഞാൻ വല്ലാതെ വിയർത്ത് കുളിച്ചിരുന്നു….

” ഡോക്ടർ അമ്മൂനിപ്പോൾ….?”

വിറച്ച ശബ്ദത്തോടെ ഞാനത് ചോദിച്ചു നിർത്തി….

“പേടിക്കാനായിട്ട് ഒന്നൂല നന്ദൻ ഷീ ഇസ് ഓക്കേ…….”

അത് കേട്ടപ്പോഴായിരുന്നു പാതിശ്വാസം നേരെ വീണത്…….

ഡോക്ടർ റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അവിടൊരു ആൾക്കൂട്ടം….കുറയധികം പത്രക്കാരും…..

വേഗന്ന് ഞാനവിടേക്ക് ഓടി ചെന്നു.. എനിക്ക് പിന്നാലെ അമ്മുവും

കൂട്ടത്തിൽ നിന്നാരോ വിളിച്ച് പറയുന്നുണ്ടായിരുന്നു അമ്പല ജംഗ്ഷന്റെ അവിടെ വച്ചുണ്ടായ ആക്സിഡന്റിനെ പറ്റി

സ്ട്രച്ചറിൽ വെള്ളപുതച്ച ശരീരങ്ങളുമായ് അറ്റന്റർമാർ ഓടുകയാണ്…. രക്ത തുള്ളികളോരോന്നും നിലത്തേക്ക് വീണ് ചിതറി തെറിക്കുന്നു..

അമ്മൂന്റെ പെട്ടന്നുള്ള അലർച്ചയിലാണ് ഞാൻ ഞെട്ടിത്തിരിഞ് നോക്കിയത്

ചെവി രണ്ടും പൊത്തിപ്പിടിച്ച് അവളുറക്കെ കരയുകയാണ്

അവിടെയുള്ള മുഴുവൻ ആളുകളുടെയും ശ്രദ്ധ ഇപ്പോൾ ഞങ്ങളിലേക്കായ് ചുരുങ്ങിയിരിക്കുകയാണ്…….

“അമ്മൂ….. മോളെ ഒന്നൂല്ലടാ…… ”

അവളെ എന്റെ മാറിലേക്ക് ചേർത്ത് പിടിച്ച് പുറത്ത് തട്ടി ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ കരച്ചിലിന്റെ ‘ശബ്ദം കൂടി കൊണ്ടേയിരുന്നു….

പതിയെ പതിയെ കരച്ചിലിന്റെ ശബ്ദം കുറഞ് ഞെട്ടറ്റ താമര തണ്ടു പോൽ അവളെന്റെ മാറിലൂടെ താഴേക്ക് ഊർന്നിറങ്ങി…….

നിലത്തേക്ക് വീഴും മുൻമ്പ് അവളെ എന്റെ കൈകളിൽ കോരിയെടുത്ത് ഡോക്ടർ ടെ റൂമിലേക്ക് ഓടുമ്പോൾ മുൻപോട്ടുള്ള വഴയിയെനിക്ക് വ്യക്തമായിരുന്നില്ല കാരണം അമ്മൂന്റെ കണ്ണുകൾക്കൊപ്പം എന്റെ കണ്ണുകളും നിറഞ് തുളുമ്പിയിരുന്നു….

(അടുത്തത് അവസാന ഭാഗം നാളെയോ മറ്റനാളോ ഇടാം….)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

സ്നേഹം നിറഞ എല്ലാ സൗഹൃദങ്ങൾക്കും ഒരു പാട് നന്ദി നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!