“നന്ദനെനിക്ക് അമ്പിളിമാമനെ കാട്ടിത്തരുവോ…. ”
“അമ്മു അടങ്ങി കിടന്നില്ലേൽ അടി വാങ്ങിക്കും പറഞ്ഞില്ലെന്ന് വേണ്ടാ…..”
” നന്ദാ…..”
അവളുടെ കൈയ്യും പിടിച്ച് ടെറസിനു മുകളിലേക്ക് നടക്കുമ്പോൾ ആയിരം പൂർണചന്ദ്രൻമാർ ഒന്നിച്ച് ഉദിച്ച സന്തോഷമായിരുന്നു ആ മുഖത്ത്….
ടെറസിനു മുകളിൽ നിന്ന് ആകാശത്തേക്ക് നോക്കുമ്പോഴേക്കും ഭൂമിയിലെ രണ്ട് നക്ഷത്രങ്ങളെ നോക്കി ആകാശത്തിലെ ആയിരക്കണക്കിനു നക്ഷത്രങ്ങൾ ഒന്നിച്ചു കണ്ണു ചിമ്മി…….
അമ്മു അതൊരു അത്ഭുതത്തോടെ നോക്കി നിന്നു…… അപ്പോഴേക്കും ഞാനവളെ ഇറുകെ പുണർന്നിരുന്നു…
ആകാശത്തിലെ നീല വെളിച്ചത്തെ തഴുകി ഞങ്ങളിലേക്ക് വന്നു ചേർന്ന കാറ്റിനപ്പോൾ ഒരു പ്രത്യേകതയുണ്ടായിരുന്നു……
പിറ്റേ ദിവസം വൈകിട്ട് ഞാൻ കോളേജ് കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ വീടെല്ലാം അടഞ്ഞു കിടന്നിരുന്നു…..
ഞാൻ ഫോണെടുത്ത് നച്ചൂനെ വിളിച്ചു…..
” ഹ..ഹലോ ഏട്ടാ…. ”
” ഞാൻ എത്ര നേരം കൊണ്ട് വിളിക്കുന്നു നീയെന്താ ഇത് വരേം ഫോണെടുക്കാഞെ…. ”
അത്…. അത് പിന്നെ ഏട്ടാ…. ”
” ഈ വീടെല്ലാം അടച്ചിട്ട് നിങ്ങളല്ലാരും എവിടെ പോയേക്ക് വാ…”
“ഏട്ടാ… ഏട്ടനൊന്ന് വേഗം വാ…ഏട്ടത്തി ചെറുതായൊന്ന് സ്റ്റെയറിൽ നിന്ന് വീണു….
ഇപ്പോ കുഴപ്പമൊന്നുമില്ലന്നാ ഡോക്ടറ് പറഞ്ഞത്…”
കേട്ടതൊന്നും വിശ്വസിക്കനാവത്ത വിധം എന്റെ നാവിന്റെ ചലനമറ്റ് പോയിരുന്നു…..
“അമ്മു….. കുഞ്….. ”
“ഇല്ല ഏട്ടാ… ഏട്ടത്തിക്കും വാവയ്ക്കും ഒരു കുഴപ്പവുമില്ല
ഡോക്ടര് ഏട്ടനെ കാണണമെന്ന് പറഞ്ഞിരുന്നു വേഗം ഇവിടേക്ക് വാ…”
ആശുപത്രിയുടെ ഇടനാഴികളിൽ കൂടി നടന്നു മുന്നോട്ട് നീങ്ങുമ്പോൾ ഞാനറിയാതെന്റെ കാലുകൾക്ക് വേഗതയേറുകയായിരുന്നു……
കണ്ണ് കൂട്ടിയടച്ച് സുഖമായ് ഉറങ്ങുകയാണ് അമ്മു…… നെറ്റിയിലൂടെ വട്ടം കെട്ടിയിരിക്കുന്ന വെള്ളത്തുണിക്കിടയിലൂടെ ഇത്തിരി വൃത്തത്തിൽ ചോര പാട് തെളിഞ്ഞു നിന്നിരുന്നു…..
അവൾക്കടുത്ത് തന്നെ അമ്മയും അച്ഛനും ഉണ്ട്……
ഞാൻ വേഗം ഡോക്ടർ ടെ മുറിയിലേക്ക് ചെന്നു
“നന്ദൻ ഇരിക്കു….”
” ഡോക്ടർ അമ്മൂന് ഇപ്പോ…. ”
” ഇപ്പോൾ അമ്മയും കുഞ്ഞും സെയ്ഫാണ് പക്ഷേ….. ”
“നന്ദൻ ഈ പ്രഗ്നൻസി നിങ്ങള് കണ്ടിൻയൂ ചെയ്യുകയാണെങ്കിൽ…. ഒന്നുകിൽ അമ്മൂനെ അത്രമാത്രം കെയർ ചെയ്യണം ,
ഒരു പക്ഷേ ഒരു സെവൻ ഓർ എയ്റ്റ് മന്ത്സ് കഴിഞ്ഞാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നതെങ്കിലോ… ”
“ഡോക്ടർ…..”
ഞാൻ പോലും അറിയാതെന്റെ ശബ്ദ മിത്തിരി ഉയർന്നിരുന്നു….
“നന്ദൻ കൂൾ…. അങ്ങനെ സംഭവിക്കും എന്നല്ല സംഭവിച്ചാൽ……
അത്രയേ ഉദ്ദേശിച്ചുള്ളു…….
അവളൊരു അമ്മയാണെന്ന കാര്യവും അവളുടെ വയറ്റിലൊരു കുഞ്ഞ് ജീവൻ തുടിക്കുന്നുണ്ടെന്ന് ഉള്ള കാര്യവും അവൾ പലപ്പോഴും മറന്ന് പോകുന്നു…..
ഇതിന്റെ സീരിയസ് നെസ്സ് ഒന്നും അറിയാതെ അവളൊരു അമ്മ ആയാൽ ഉണ്ടാകുന്ന ഭവിഷത്ത്കളെ പറ്റിയാണ് ഞാൻ പറഞ്ഞത്….. ”
“നന്ദൻ…. നിങ്ങള് നിങ്ങടെ പേരന്റ്സിനോടും കൂടെ ഒന്ന് ആലോചിക്കു…..
ഞാൻ ഇത്രേം ഡീറ്റേൽ ആയ്ട്ട് നിങ്ങളോട് പറയാൻ കാരണം ഇതൊരു റയർകേസ് ആയത് കൊണ്ടാണ്……
നന്ദന് ഞാൻ പറയുന്നതൊക്കെ മനസിലാകുന്നുണ്ടല്ലോ അല്ലേ….. ”
…….
” ഉണ്ട് ഡോക്ടർ….”
ഡോക്ടർ ടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴേക്കും എന്റെ കാലുകൾ നിലത്തേക്ക് ഉറയ്ക്കുന്നുണ്ടായിരുന്നില്ല…..
എന്റെ മനസ്സും സ്വസ്ഥതയും എല്ലാം എനിക്കെവിടെയോ നഷ്ടമായിരുന്നു…..
അമ്മൂനെയും കൊണ്ട് തിരികെ വീട്ടിലേക്ക് പോകും വഴിയും ഞാൻ മറ്റെന്തൊക്കെയോ ചിന്തകളിലായിരുന്നു…..
അവളെ കൊണ്ട് റൂമിൽ കിടത്തി അപ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു…..
ഞാൻ പതിയെ ഉമ്മറത്തേക്കിറങ്ങി……
ഇരുട്ട് പരന്ന മുറ്റത്തൂടെ അൽപം നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു…
തിരികെ റൂമിൽ കയറി ഇന്നലെ പാതിവരിയിൽ വായിച്ചു നിർത്തിയ ബുക്കൊന്നെടുത്തു….
വായിച്ച് തുടങ്ങിയിട്ടും എനിക്കതിൽ പൂർണമായും കോൺസൻട്രേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….
തലേൽ കെട്ടും വെച്ച് കട്ടിലിൽ നിരത്തിയിട്ടിരിക്കുന്ന കളർ പെൻസിലുകൾ ഓരോന്നും മാറി മാറിയെടുത്ത് പടം വരയ്ക്കുകയാണ് അമ്മു……
അവൾ പോലും അറിയാതെ കുറേ നേരം ഞാനവളുടെ ചലനങ്ങളെ വീക്ഷിച്ചു…….
പെട്ടന്നാണ് ഡോക്ടര് പറഞ്ഞ ഓരോ കാര്യങ്ങളും മകരമഞ്ഞ് പെയ്തിറങ്ങും പോലെ എന്റെ ഓർമ്മയിലേക്ക് അരിച്ചിറങ്ങിയത്…….
ഒടുവിൽ എന്റെ മനസ്സൊരു തീരുമാനം എടുത്തു……
എന്നിലെ സ്വാർത്ഥന് ഭാര്യയെയും കുഞ്ഞിനെയും സ്നേഹത്തിന്റെ ത്രാസിൽ വെച്ച് അളന്നപ്പോൾ ഭാര്യയുടെ ത്രാസ്താണ് തന്നെ നിന്നു…..
അങ്ങനെയാണ് കുഞ്ഞിനെ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി ചേർന്നത്……..
അമ്മൂനോടത് പറയുമ്പോൾ അവൾ ഏത് രീതിയിൽ റിയാക്ട് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ 0…..
ഞാൻ കട്ടിലിൽ അമ്മൂനടുത്തായ് ചെന്നിരുന്നു……
“അമ്മു….. ”
” ഉം ”
വരച്ചുകൊണ്ടിരുന്ന ചിത്രത്തിൽ നിന്ന് ഒന്ന് മുഖം പോലും ഉയർത്താതവൾ വിളി കേട്ടു…..
“അമ്മു ഇങ്ങോട്ടൊന്ന് നോക്കിയേ….. ”
“എന്താ നന്ദാ…..?”
അത് ചോദിച്ച് ചോദ്യഭാവത്തിൽ അവളെന്നെയൊന്ന് നോക്കി….
“അമ്മൂ നമുക്കീ കുഞ്ഞാവ യെ വേണ്ട…… അമ്മൂന്നന്ദൻ വേറെ കുഞാവയെ തരാട്ടോ…..”
” വേണ്ട… നന്ദാ ക്ക് ഇത് മതി…. വേറെ വേണ്ടാ…..”
“വേറെ നല്ല കുഞ്ഞാവ യെ തരാം അമ്മൂ…… ”
“അപ്പോ ഈ കുഞ്ഞാവയെയോ…..?”
കയ്യിലിരുന്ന പേപ്പർ കഷ്ണങ്ങൾ എനിക്ക് നേരെ നീട്ടി…..
ഞാനത് തിരിച്ചും മറിച്ചും നോക്കി അതിൽ നിറയെയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പല ചായകൂട്ടുകൾ ചേർത്ത് അവൾക്കറിയാവുന്ന വിധത്തിൽ വരച്ചു വച്ചിരിക്കുന്നു….
ഒരു നിമിഷം എന്റെ ഉള്ളൊന്ന് കാളി…..
“എന്താ അമ്മൂ ഇത്…..?”
“നന്ദനല്ലേ പറഞ്ഞത് എന്റെ വയറ്റില് കുഞ്ഞാവ ഒണ്ടെന്ന്….. അതാ ഈ കുഞ്ഞാവ……”
പുറത്തേക്ക് വരും മുമ്പേ ചിത്രവും വരച്ച് വെച്ച് ആ കുഞ്ഞിനായ് അവൾ കാത്തിരിക്കുന്നു……
ഞാനവളെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അവളാ കുഞ്ഞിനെ സ്നേഹിക്കുന്ന…..
അറിയാതെപ്പോഴോ അവളിലെ അമ്മയോട് എനിക്കും ബഹുമാനം തോന്നി തുടങ്ങിയിരുന്നു…….
ഒരു നിമിഷം മനസ് കൊണ്ട് ഞാനെടുത്ത തെറ്റായ തീരുമാനത്തെക്കുറിച്ചോർത്ത് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി…..
“നന്ദാ…. ”
അവളുടെ വിളി കേട്ട് ഓർമ്മയിൽ നിന്ന് ഞാനുണർന്നപ്പേഴേക്കും അവളെന്നെ വീണ്ടും വിളിച്ചു…..
” നന്ദാ……. ”
“എന്താമ്മൂ….. ”
“എനിക്കീ വാവയെ മതി നന്ദാ……. ”
അത് പറഞ്എന്റെ മടിയിൽ തല വെച്ച് കാല് നീട്ടിയിട്ട് അവള് കിടന്നു…….
അവളുടെ മുടിയിഴകളിൽ വിരൽ കോർത്ത് ഉത്തരം കിട്ടാത്ത കുറയധികം ചോദ്യങ്ങളും അവസാനമില്ലാത്ത കുറെയേറെ ചിന്തകളുമായ് ഞാനിരുന്നു…….
കാലത്തിന്റെ കുത്തൊഴുക്കിനൊപ്പം ദിവസങ്ങളും ഓരോന്നായ് ഒഴുകി നീങ്ങി തുടങ്ങിയിരുന്നു…..
മാസങ്ങൾക്ക് മുമ്പ് തൊട്ടുള്ള കണക്ക് കൂട്ടലുകൾക്കൊടുവിൽ കോളേജിലെ ഓണാഘോഷത്തിന് നാളെ കൊടികയറുവാണ്……
അമ്മൂനെ കൂട്ടിക്കൊണ്ടേ ചെല്ലാവു എന്നുള്ള ടീച്ചർമാരുടെ സംസാരങ്ങൾക്ക് ഉറപ്പ് പറഞ്ഞാണ് അന്നേ ദിവസം ഞാൻ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്….
വൈകിട്ട് വരും വഴി കുറച്ച് മുല്ല പൂക്കൾ വാങ്ങി അമ്മൂന് നാളെ തലയിൽ വെയ്ക്കാൻ….
വീട്ടിൽ വന്ന് കയറുമ്പോൾ ഉമ്മറത്ത് തന്നെ അമ്മു ഇരിപ്പൊണ്ടായിരുന്നു……
എന്റെ കാറ് ഗേറ്റ് പടികടന്ന് വന്നതും അവളോടി അതിനടുത്തേക്ക് വന്നു…….
” നന്ദാ വാങ്ങിച്ചോ….?”
“അമ്മൂ ഞാൻ മറന്ന് പോയി നാളെ മറക്കാതെ വാങ്ങിച്ച് തരാവേ…….”
ഇത്തിരി വീർത്തവയറും വെച്ച് മുഖം വെട്ടിച്ച് അവളകത്തേക്ക് ഒറ്റ പോക്ക്
“അമ്മൂ…… ”
മിണ്ടാതെ മാറിയിരിക്കുവാണ് അമ്മു…. ഞാൻ പതിയെ കവറിൽ നിന്ന് ആ പാവയെ എടുത്തു…….
“താ നന്ദാ….. അത താ”
ഞാനത് ആ കൈകളിലേക്ക് വച്ച് കൊടുക്കുമ്പോൾ എന്തോ വലിയ നിഥി കിട്ടിയ സന്തോഷമായിരുന്നു ആ മുഖത്ത്………
ഞാൻ കുളി കഴിഞ്ഞ് തിരിച്ചിറങ്ങി വരുമ്പോൾ മേശവലിപ്പിൽ നിന്ന് സിന്ദൂരവും കൺമഷിയും എല്ലാം അവിടിവുടായ് ചിതറി കിടന്നിരുന്നു….
” നന്ദാ… നന്ദാ ഞാൻ വാവയെ പൊട്ട് തൊട്ട് കണ്ണെഴുതി നോക്ക് നന്ദാ………”
അവളുടെ മുഖത്തെ ആ കുഞ്ഞ് സന്തോഷം കണ്ടപ്പോൾ വഴക്കായ് ഒന്നും പറയാനും എനിക്ക് തോന്നിയില്ല
അതെല്ലാം ശ്രദ്ധയോടെ നിലത്ത് നിന്ന് തുടച്ച് മാറ്റുന്നതിനിടയിൽ ഞാൻ ചോദിച്ചു…..
“അമ്മു നമുക്ക് നാളെ ഒരു സ്ഥലത്ത് പോകാം…..”
“അമ്പോറ്റിയെ പ്രാർത്ഥിക്കാനാണോ നന്ദാ…?”
“അല്ലമ്മൂ നമ്മടെ കോളേജിലെ ഓണത്തിന്….”
” എന്ന ശെരിക്കും കൊണ്ട് പോകുവോ..?”
അവളുടെയാ നിഷ്കളങ്കമായ ചോദ്യം എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി….
“രാവിലെ നേരത്തെ എഴുനേറ്റോണം ഇല്ലേൽ ഞാൻ കൊണ്ട് പോകില്ല….. ”
അതും പറഞ് അവള് പാവയെ വച്ച് കളിച്ചോണ്ടിരിക്കുന്നത് കണ്ടാണ് ഞാൻ ബുക്ക് വായിക്കാൻ ഇരുന്നത്….
കുറച്ച് കഴിഞ്ഞപ്പോൾ ശബ്ദമൊന്നും കേൾക്കാതെയായി
ഞാൻ പതിയെ ചെന്ന് നോക്കിയപ്പോഴേക്കും പാവയെയും ചേർത്ത് പിടിച്ച് അവൾ ഉറങ്ങി തുടങ്ങിയിരുന്നു
ഞാനവൾക്കരുകിൽ ഇരുന്ന് സിന്ദൂരം പടർന്ന നെറ്റിത്തടത്തെയും ചെറുതായ് വീർത്ത് പൊങ്ങിയ ആ കുഞ്ഞു വയറിനെയും തലോടി തലോടി ഞാനും പതിയെ ഉറങ്ങി തുടങ്ങി
“നന്ദാ….”
“എന്താമ്മൂ….. ”
കണ്ണു തിരുമി എഴുനേറ്റ് ഞാൻ ക്ലോക്കിലേക്ക് നോക്കി 3.45
“എന്താമ്മൂ എന്തിനാ വിളിച്ചേ…. ”
” എനിക്ക് വെള്ളം വേണം…. ”
ജഗ്ഗിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് ഞാനവൾക്ക് കൊടുത്തു
വെള്ളം കുടിച്ച ശേഷം അവളുറങ്ങിയിട്ടില്ല ഓരോന്ന് പറഞ് കളിച്ചും ചിരിച്ചും അങ്ങനെയേ കിടന്നു…. എന്നെയൊട്ട് ഉറക്കിയില്ല താനും
നോക്കി നോക്കിയിരുന്ന് ഒരു വിധം നേരം വെളുപ്പിച്ചു….
കുറച്ച് ബുദ്ധിമുട്ടിയാണ് അവളെ സാരിയുടുപ്പിച്ചതും മുടി കെട്ടിയതും പൂവ് വെച്ച് കൊടുത്തതും എല്ലാം
അച്ഛനോടും അമ്മയോടും യാത്ര പറഞ് കോളേജിലേക്ക് ഞങ്ങളിറങ്ങുമ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു ഒരു പക്ഷേ ആ കോളേജും ആ അന്തരീക്ഷവും എല്ലാം കാണുമ്പോൾ അമ്മൂന് പഴയതെന്തേലും ഓർമ്മ വന്നാലോ എന്നൊരു പ്രതീക്ഷ…..
കാറ് കോളേജിലെത്തിയപ്പോൾ ഞാനമ്മുന്റെ മുഖത്തേക്ക് നോക്കി കാര്യമായ വ്യത്യാസങ്ങളൊന്നും ആ മുഖത്ത് പ്രകടമായിരുന്നില്ല
അവളെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു….
പെട്ടന്ന് അമ്മൂനെ എനിക്കൊപ്പം കണ്ടപ്പോൾ ദേവി ടീച്ചറും ശ്രുതിയും എല്ലാരും ഓടി ഞങ്ങൾക്കടുത്തേക്ക് വന്നു
“അമ്മൂ ന് ഞങ്ങളെയൊക്കെ അറിയുവോ ”
അവരെല്ലാം ഓരോ ചോദ്യങ്ങൾ ചോദിക്കും തോറും അമ്മൂ എന്നോട് കൂടുതൽ പറ്റി ചേർന്നു നിന്നു
പൂക്കള മത്സരം നടന്നോണ്ടിരിക്കുന്നത് കൊണ്ട് പിള്ളേരെല്ലാം ക്ലാസ്സിലായിരുന്നു””
അന്നത്തെയാ പച്ച ദാവണിക്കാരിയെ ഞാനാദ്യമായ് കണ്ട ഇടനാഴി ഒഴിഞ്ഞുകിടന്നു ആരുമില്ലാതെ
അമ്മൂന്റെ കൈ കോർത്ത് പിടിച്ച് ഞാൻ വെറുതെയാ ഇടനാഴിയിലൂടെന്ന് നടന്നു…..
സാഫല്യമായ എന്റെ പ്രണയത്തിന്റെ പല നല്ല മുഹൂർത്തങ്ങളും അരങ്ങേറിയിരിക്കുന്നത് ഈ ഇടനാഴിയിലും കോളേജിലുമായിരുന്നു
ധൃതി വെച്ച് എന്നെ സാറ് വിളിച്ചപ്പോൾ അമ്മൂനെ ശ്രുതിയെ ഏൽപ്പിച്ച് ഞാൻ ഓഫീസിലേക്ക് ചെന്നു….
ഇടയ്ക്കിടെ ശ്രുതിയുടെ അടുത്ത് വന്ന് ഞാൻ അമ്മൂനെ നോക്കുന്നുണ്ടായിരുന്നു
ഓണസദ്യയുണ്ണാൻ നേരമായപ്പോൾ ഞാൻ ശ്രുതിക്കരുകിലേക്ക് ചെന്നൂ……
“ടോ അമ്മു എവിടെ.. ഭക്ഷണം കഴിക്കണേൽ അവൾക്ക് ഞാൻ അടുത്ത് വേണം… ”
“അമ്മു സാറിന്റെ അടുത്തേക്ക് വന്നല്ലോ …….”
“ഇല്ല ശ്രുതി.. അവളെ നിന്നെ ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോയത് ”
“അമ്മു ഇവിടെയുണ്ട് നന്ദൻ ഒന്ന് ശാന്തമാകു നമുക്ക് കണ്ട് പിടിക്കാം……..”
ഒരു നിമിഷം എന്റെ ചിന്തകൾ പല വഴിക്ക് ഇഴഞ്ഞു നീങ്ങി
ഇന്ന് ഞങ്ങളെ ഇവിടെ കണ്ടപ്പോഴും ലയയുടെ മുഖം അത്ര തെളിഞ്ഞില്ല ഇനി അവളെന്തേലും…….
അമ്മു ഒറ്റയ്ക്കല്ല അവൾക്കുള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി ഉണ്ടല്ലോ എന്നോർത്തപ്പോൾ എന്റെ ആധി ഇരട്ടിയായി
വിറയ്ക്കുന്ന കാലുകൾക്കൊപ്പം ഹൃദയമിടിപ്പും വേഗത്തിലായി ഒന്നും വരുത്തരുതേ ഈശ്വരാ എന്ന് പ്രാർത്ഥിച്ചപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു
മങ്ങിയ കാഴ്ചയിലൂടെയും ഞാൻ ചുറ്റും കണ്ണോടിച്ചു അമ്മു ഇവിടെ എവിടേലും ഉണ്ടോന്ന് അറിയാനായ് ചുറ്റും കാതോർത്തു അവളുടെ നന്ദാ എന്നുള്ള ഒരു വിളിക്ക് വേണ്ടി
( തുടരും)
അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
നിങ്ങള്ടെ സ്വന്തം അമ്മുക്കുട്ടി😘😘
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission