ദാവണി പെണ്ണിന്റെ ജീവിതവും പ്രണയും അവളുടെ തൂലിക തുമ്പിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ അറിയാതെപ്പോഴോ ഞാനും അതിന്റെ വായനക്കാരനായ് മാറിയിരുന്നു….
എല്ലാവർക്കുമൊപ്പം മുഖമില്ലാത്ത ആ എഴുത്തുകാരിയെ തേടി ഞാനും ഇറങ്ങി….
“നന്ദൻ സാർ…..”
മനസ്സിലേക്കൊഴുകിയെത്തിയ ഓർമ്മകൾക്കൊരു വിശ്രമം നൽകി ആരാ വിളിച്ചതെന്നറിയാൻ………ഞാൻ പതിയെ തിരിഞ്ഞു നോക്കി……..
“ആഹാ ശ്രുതിമിസ്സോ…. ”
“എന്താ ഇവിടെ ഒറ്റയ്ക്കിരുന്നൊരു ആലോചന….. ”
“ഏയ്… ഞാൻ വെറുതെ അമ്മൂന്റെ പഴയൊരു കഥ നോക്കുവായിരുന്നു….. ”
ശ്രുതി എന്റെ കൂടെ ഇതേ കോളേജിൽ പഠിച്ച് ഇപ്പോ എന്റെ സഹപ്രവർത്തകയും ഏറ്റവുമടുത്ത കൂട്ടുകാരി കൂടാണ്….
“നന്ദാ അമ്മൂ നിപ്പോ എങ്ങനെ ഉണ്ട്….? എന്തേലും മാറ്റം…… ”
അത് ചോദിക്കുമ്പോൾ ‘ശുതിയുടെ മുഖത്തൊരു പ്രതീക്ഷയുടെ വെള്ളി വെളിച്ചം അലയടിക്കുന്നുണ്ടായിരുന്നു…….
” അവളുടെ പിടിവാശിയും കുസൃതിയും ഇത്തിരി കൂടിയിട്ടുണ്ടന്നല്ലാതെ കാര്യമായ് വേറൊരു മാറ്റവുo…. ”
പറയാൻ തുടങ്ങിയ വാക്കുകൾ എങ്ങനെ പറഞവസാനിപ്പിക്കണമെന്നറിയാതെ വാക്കുകൾ പലതും ഞാൻ പാതി വഴിയിൽ വിഴുങ്ങി……
“അതൊക്കെ ശരിയാവും നന്ദാ……
ദേ ലഞ്ച് ബ്രേക്കിനുള്ള ടൈം ആയി… വാ സ്റ്റാഫ് റൂമിലേക്ക് പോകാം…… ”
അത് പറഞ്ധൃതിയിൽ ശ്രുതി എനിക്കു മുമ്പേ നടന്നു……
എന്റെ മുഖത്തെ വിഷമം കാണാൻ വയ്യാതെ വിഷയം മാറ്റി കൊണ്ടുള്ള ഒരു പോക്കായിരുന്നു അതെന്ന് മനസ്സിലാക്കാൻ എനിക്കധികനേരമൊന്നും വേണ്ടി വന്നില്ല………
സ്റ്റാഫ് റൂമിൽ വന്ന് ഭക്ഷണം കഴിച്ച് കൈഴുകി ഇരിക്കുമ്പോഴാണ് ദേവി ടീച്ചറ് ഒരു ബോക്സും കൊണ്ട് എനിക്കടുത്തേക്ക് വന്നത്…
“എന്താ ടീച്ചറെ ഞങ്ങക്കാർക്കും തരാതെ നന്ദൻ സാറിന് മാത്രമായൊരു സമ്മാനം….?”
തമാശകലർത്തിയാണ് ശ്രുതിയത് പറഞ്ഞു നിർത്തിയത്…..
” ഹരിയേട്ടൻ ദുബായ് ന്ന് വന്നു…. ഇത് അമ്മൂന് കൊടുക്കാൻ കുറച്ച് ചോക്ലേറ്റ്സാ….. ”
അതും തന്ന് ടീച്ചറ് പോയി ടീച്ചറുടെ സീറ്റിൽ ഇരുന്നു….
“നന്ദൻ സാറേ.. അമ്മൂനിപ്പോ എങ്ങനെയുണ്ട്.. മാറ്റം വല്ലതും ഉണ്ടോ…”
ദേവി ടീച്ചറ് അത് ചോദിക്കുമ്പോൾ സ്റ്റാഫ് റൂമിലെ പല മുഖങ്ങളും എന്റെ ചുണ്ടിലേക്കുറ്റു നോക്കുന്നുണ്ടായിരുന്നു.. എന്റെ ഉത്തരമറിയാനായ്…
” പഴയത് പോലെക്കൊ തന്നെ.. ”
അത് പറഞ് നിർത്തിയപ്പോൾ ചെറുതായെന്റെ സ്വരമൊന്നിടറി…..
” കേട്ടോ നന്ദൻ സാറേ…. ഹരിയേട്ടന്റെ ഒരു സുഹൃത്തുണ്ട്…. കക്ഷിയൊരു സക്കാർട്ടിസ്റ്റാ…. നമുക്ക് അമ്മൂനെയൊന്ന് ഡോക്ടറേ കാണിച്ചാലോ….
നല്ല ഡോക്ടറാന്നാ കേട്ടിട്ടുള്ളത്….”
ഒന്നും മിണ്ടാതെ മേശമേലിരുന്ന ബുക്കുമെടുത്ത് ഞാൻ ക്ലാസ്സിലേക്ക് നടന്നു…….
കുട്ടികളെ ഓരോന്ന് പഠിപ്പിക്കുവേം അവരുടെ സംശയങ്ങള് തീർത്ത് കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും മനസ്സില് നിറയെയും അമ്മുവായിരുന്നു…..
ക്ലാസ്സ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ മനസ്സുകൊണ്ട് ഞാനൊരു തീരുമാനമെടുത്തിരുന്നു…. ആരെന്തൊക്കെ പറഞ്ഞാലും അമ്മനെയൊരു ഭ്രാന്തിയായ് ചിത്രീകരിച്ച് ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിലേക്ക് വിടില്ലന്നൊരു തീരുമാനം……..
എന്നേലും അവളെന്റെ പഴയ അമ്മുവായ് മാറുo…. അതിനിനി എത്ര കാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്…….
“അമ്മു…. അമ്മൂ”
വിളിച്ചത് അമ്മൂനെയാണേലും വന്നത് നച്ചു ആയിരുന്നു…..
” ആ… നീയെപ്പോ വന്നു….?”
” വന്നിട്ട് കുറച്ച് നേരം ആയി ഏട്ടാ…..”
നക്ഷത്ര…. ഞങ്ങടെ നച്ചു… എന്റെ ഒരേയൊരു പെങ്ങള്… നഴ്സിംഗ് മൂന്നാം വർഷം പഠിക്കുന്നു…. പഠിപ്പൊക്കെ ഹോസ്റ്റലിൽ നിന്നായത് കൊണ്ട് ഇടയ്ക്കൊക്കെ മാത്രമേ വീട്ടിലേക്ക് വരാറുള്ളു….
അമ്മൂന്നു വെച്ചാ ഇവൾക്ക് ജീവാനാ…… ഈ വീട്ടിൽ അമ്മയൊഴികെ ബാക്കിയെല്ലാർക്കും അമ്മൂനെ ഒത്തിരി ഇഷ്ടാ…
“അമ്മു എന്തേ ടീ… ”
“അമ്മു ഏടത്തി ദാ ഏട്ടൻ വിളിക്കുന്നു…… ”
” അമ്മൂ…… ”
അവളേം വിളിച്ചോണ്ടായിരുന്നു ഞാനുമ്മറത്ത് നിന്ന് അകത്തേക്ക് കയറിയത്…..
ടിവി കണ്ടിരിക്കുകയാണ് അമ്മു…… ടി വി കാണുമ്പോ ആര് വിളിച്ചാലും അവള് കേൾക്കില്ല….
ഞാൻ പിന്നിലൂടെ ചെന്ന് പതിയെ അവളുടെ തോളിൽ കൈവച്ചു……..
“നന്ദാ ചോക്ലേറ്റ്….. ”
കണ്ട മാത്രയിൽ ആദ്യം തന്നെ അവളെന്നോട് ചോദിച്ചത് അതായിരുന്നു…..
ദേവി ടീച്ചറ് നൽകിയ ചോക്ലേറ്റ് അവളുടെ കൈകളിലേക്കേൽപ്പിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ മുഖത്ത്…..
അപ്പോഴേക്കും അമ്മയെനിക്ക് ചായയുമായി വന്നിരുന്നു……
ചിരിച്ച മുഖത്തോട് കൂടിയാണ് അമ്മയെനിക്ക് ചായ തന്നത്…… അതിനർത്ഥം അമ്മു ഇന്ന് കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല……
പകുതി ആശ്വാസമായി…..
ഓരോ ദിവസവും കോളേജ് കഴിഞ്ഞ് വരുമ്പോൾ ഒരു തരം പേടിയാണ്…. ഇന്ന് അമ്മു എന്ത് പ്രശ്നമാ ഉണ്ടാക്കി വെച്ചേക്കുന്നതെന്നോർത്ത്….
ചായ കപ്പ് ടേബിളിൽ വച്ച് കുളിക്കാനായ് ഞാൻ മുറിയിലേക്ക് നടന്നു….
കുളിച്ച് വേഷം മാറി തിരികെയിറങ്ങുമ്പോഴായിരുന്നു ചുവരിലേക്ക് ഞാൻ നോക്കിയത്……
“അമ്മു….. ”
ശബ്ദമുയർത്തിയുള്ള എന്റെ ആ വിളിയിൽ അവളോടിമുറിയിലെത്തിയിരുന്നു….
“എന്താ ഇത്….. ”
ചുവരിലേക്ക് വിരൽ ചൂണ്ടി ഞാനത് ചോദിക്കുമ്പോൾ അവള് ചിരിച്ചോണ്ട് പറയുന്നുണ്ടായിരുന്നു…..
“നന്ദാ അതില്ലേ ഞാൻ പടം വരച്ചയാ…… ”
” ഇങ്ങനൊന്നും ചെയ്യല്ലെന്ന് എത്ര പറഞാലും നിനക്കെന്താ അമ്മു മനസിലാകത്തേ…. മനുഷ്യന്റെ ഉള്ള സമാധനം കളയാൻ എന്നും എന്തേലും ഒപ്പിച്ച് വെച്ചോളും…….
എന്റെ മുമ്പീന്ന് പോകുന്നുണ്ടോ നീയ്….”
പതിയെ പതിയെ അവളുടെ മുഖത്തെ ഭാവം മാറി വരുന്നുണ്ടായിരുന്നു….
കൈ ചുരുട്ടി കണ്ണിലേക്ക് ചേർത്ത് കരയാനുള്ള ഭാവമായിരുന്നു അവൾക്കിപ്പോൾ………..
“അയ്യേ…. അമ്മു കരയ്യാ…. ഞാൻ വെറുതെ പറഞ്ഞതല്ലേ…. പടം വരയ്ക്കുന്നത് പേപ്പറിലല്ലേ…. അമ്മൂന് നാളെ ഞാൻ പേപ്പറ് വാങ്ങി തരാട്ടോ….. ഇനി തൊട്ട് അതേൽ വരച്ചാ മതിയേ….. ”
പറഞ്ഞതെല്ലാം അവള് തല കുലുക്കി സമ്മതിച്ചു……
അവളുടെ മുഖത്തിന്റെ അവിടെ വിടയായ് പറ്റിയിരുന്ന ചോക്ലേറ്റിന്റെ അംശങ്ങൾ ഞാനടുത്ത കവി കൈലിയുടെ തുമ്പു കൊണ്ട് തുടച്ച് കൊടുത്തു ഞാൻ പറഞ്ഞു….
” എന്നാ അമ്മു പോയി ടി വി കണ്ടോ…. ”
അവള് ടിവി കാണാൻ പോയ സമയത്ത് ഞാനവിടിരുന്ന് കുട്ടികളുടെ ഇൻറ്റേർണൽ എക്സാമിന്റെ പേപ്പറ് നോക്ക വായിരുന്നു…….
“ഏട്ടാ കഴിക്കാൻ വാ…..”
” കഴിക്കാൻ ഉള്ള സമയമായോ നച്ചുവേ… ”
“എട്ടര കഴിഞ്ഞേ ട്ടാ…. ”
അപ്പോഴാണ് ഞാനും ക്ലോക്കിലേക്കൊന്ന് നോക്കിയത്
“അമ്മു അമ്മേം അച്ഛനും കഴിച്ചോ…”
“ഏടത്തി കഴിച്ചു. അമ്മേം അച്ഛനും കഴിക്കുന്നു…. ഏട്ടൻ വാ…..”
ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോ നച്ചു എന്നോടായ് ചോദിക്കുന്നുണ്ടായിരുന്നു….
“ഏട്ടാ അമ്മു ഏടത്തി ഇന്ന് എന്റെ കൂടെ കിടന്നോട്ടെ….. ”
” ആംമ്…”
അമ്മൂനെ നച്ചൂന്റെ കൂടെ കിടക്കാൻ വിട്ടിട്ട് കട്ടിൽ പടിയിലേക്ക് തലയിണ ചാരി ഞാനതിലേക്കൊന്നമർന്നിരുന്നു കൊണ്ട് അവളുടെ എഴുത്തുകളിലൂടെ ഒന്ന് കണ്ണോടിച്ചു……
ഞാൻ വീണ്ടും പഴയ നന്ദനായത് പോലൊരു തോന്നൽ…….
” നന്ദാ നിന്റെ ആളെ ഞാൻ കണ്ട് പിടിച്ചൂട്ടോ……..”
“എന്താ ശ്രുതി…. ”
” അതേ ടാ നിന്റെ എഴുത്ത് കാരിയെ ഞാൻ കണ്ട് പിടിച്ചൂന്ന്….. ”
“അമ്മുക്കുട്ടി….”
എന്റെ ചുണ്ടുകൾ ആ പേര് വീണ്ടും മന്ത്രിച്ചു…..
” തേർഡ് ഇയർ മലയാളം…..”
” ശരിക്കും…. ”
” അതേ ടാ….ദാ നീ നോക്ക് ആ വരാന്തയിൽ നിൽക്കുന്ന പെണ്ണിനേ കണ്ടോ അതാ ആള്….. ”
തൂണിനു പിന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന പച്ച ദാവണിക്കാരിയേ ഞാനൊന്നേ നോക്കിയുള്ളു……..
കോളേജിലെ അദ്ധ്യാപകനിൽ നിന്നു മാറി ഞാൻ വീണ്ടുമൊരു സ്റ്റുഡന്റായിരുന്നെങ്കിൽ എന്നൊരു നിമിഷം ഓർത്ത് പോയ്…..
” ശ്രുതി ഒന്ന് വാടി…. നമുക്കൊന്ന് അവിടെ വരെ പോയിട്ട് വരാം…… ”
” നന്ദാ…… ”
“ഒന്ന് വാടി….”
ഒരു വിധം ശ്രുതി യേം കൂട്ടി കൊണ്ട് ഞാൻ മുന്നോട്ടേക്ക് നടന്നു… അവള് നിൽക്കുന്ന തൂണിനടുത്തെത്തുമ്പോഴേക്കും കണ്ണ് ചിമ്മിയടയും വേഗത്തിൽ എന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു….
കൈവിറച്ചതാണോ അതോ ഇനി അവളുടെ മുഖം കാണുമ്പോ ഉള്ള ആ നിമിഷത്തെക്കുറിച്ച് ഓർത്തിട്ടാണോ എന്തോ……. എന്റെ കൈയ്യിലിരുന്ന ബുക്ക് അവളുടെ അടുത്തെത്തിയപ്പോഴേക്കും താഴേക്ക് വീണു…..
താഴെ വീണ ബുക്കെടുത്ത് തൊട്ട് തൊഴുതിട്ട് എനിക്ക് നേരെ നീട്ടിയത് അവളായിരുന്നു……..”‘ അമ്മു'”
തൊണ്ടക്കുഴിയിലെയും നെറ്റിത്തടത്തിലെയും വെള്ളമയം വിട്ടുമാറത്ത വെള്ളചന്ദനക്കുറിയും ……..കറുത്ത കുഞ് വട്ടപൊട്ടും …….ചിരിക്കുമ്പോൾ കൂമ്പിയടഞ് പോകുന്ന കരിമഷിയെഴുതിയ നീളൻ കണ്ണുകളും…..
ഒരു നിമിഷം ആ മുഖത്ത്ന്ന് കണ്ണെടുക്കാനെനിക്ക് തോന്നിയില്ല……
താളം തെറ്റിയ ഹൃദയിടിപ്പിനിടിയിലൂടെ എന്റെ മനസ്സ് വീണ്ടുമാ പേര് മന്ത്രിച്ചു …. “അമ്മുക്കുട്ടി “…….
(തുടരും)
അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
വായിച്ച് നോക്കി ഇഷ്ടപ്പെട്ടാൽ അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ അല്ലേ……😊😊😊
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission