Skip to content

അമ്മുക്കുട്ടി – 3

അമ്മുക്കുട്ടി മലയാളം നോവൽ

തൊണ്ടക്കുഴിയിലെയും നെറ്റിത്തടത്തിലെയും വെള്ളമയം വിട്ടുമാറത്ത വെള്ളചന്ദനക്കുറിയും ……..കറുത്ത കുഞ് വട്ടപൊട്ടും …….ചിരിക്കുമ്പോൾ കൂമ്പിയടഞ് പോകുന്ന കരിമഷിയെഴുതിയ നീളൻ കണ്ണുകളും…..

ഒരു നിമിഷം ആ മുഖത്ത്ന്ന് കണ്ണെടുക്കാനെനിക്ക് തോന്നിയില്ല……

താളം തെറ്റിയ ഹൃദയിടിപ്പിനിടിയിലൂടെ എന്റെ മനസ്സ് വീണ്ടുമാ പേര് മന്ത്രിച്ചു …. “അമ്മുക്കുട്ടി “…….

ബുക്കെടുത്ത് തന്നിട്ട് അവള് ക്ലാസ്സിലേക്ക് കയറിപ്പോയി….. ഒന്നുമോർക്കാതെ ഒരു നിമിഷം ഞാനാ വരാന്തയിൽ തന്നെ നിന്നുപോയ്….

” നന്ദാ…. ”

“എന്താടി… ”

“ഇവിടിങ്ങനെ നിന്നാ മതിയോ….? നിനക്ക് ഫസ്റ്റവർ ക്ലാസ്സില്ലേ……!!”

ഇടനാഴിയിലൂടെന്റെ കാലുകൾ മുന്നോട്ട് ചലിക്കുമ്പോഴും മനസ്സ് അവിടെവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു…….

അവളുടെ അക്ഷരങ്ങളിലൂടെയും ആ കരിമഷി കണ്ണുകളിലൂടെയും ഞാനവളെ പ്രണയിക്കുന്നുണ്ടെന്ന് എന്നുള്ളിലുരുന്ന് ആരോ പറയും പോലെ…

ഫസ്റ്റവർ ക്ലാസ് സെക്കന്റിയർ കമ്പ്യൂട്ടർ സയൻസിലേക്കായിരുന്നു…….

കുട്ടികളെ പഠിപ്പിക്കുമ്പോഴും നോട്ട് പറഞ്ഞു കൊടുക്കുമ്പോഴും ആരും കാണാതെന്റെഎന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി ലയയുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…..

മനസ്സിന്റെ ഏതോ കോണിലൊളിപ്പിച്ചു വച്ച അമ്മുവിന്റെ മുഖമായിരുന്നു ആ പുഞ്ചിരിക്കു പിന്നിലൊളിച്ചിരുന്ന ഒരേയൊരു കാരണം….

ക്ലാസ്സ് കഴിഞ് പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ വന്ന് ലയ വിളിക്കുന്നുണ്ടായിരുന്നു….

” നന്ദേട്ടാ…”

“എന്താ… ”

” ഇന്നെന്നോട് ദേഷ്യമില്ലേ നന്ദേട്ടാന്ന് വിളിച്ചതിന്….?”

ഞാൻ മറുത്തെന്തേലും പറയാൻ തുടങ്ങുന്നതിന് മുൻമ്പ് തന്നവൾ പറഞ്ഞു തുടങ്ങിയിരുന്നു….

” എനിക്കറിയാം നന്ദേട്ടന്റെ ഈ ദേഷ്യമൊക്കെ വെറും ജാഡയാണെന്ന്…. ഇഷ്ടമില്ലൽ ഇന്നെന്തിനാ എന്നെ നോക്കി ചിരിച്ചത്……?
ഇപ്പോ ഞാൻ നന്ദേട്ടാന്ന് വിളിച്ചപ്പോ വഴക്ക് പറയാഞ്ഞത് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ……”

“നിനക്ക് വട്ടാ…. ”

അത് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല അവൾക്കെന്നോട് ശരിക്കുമൊരു പ്രണയം ഉണ്ടെന്നത്……..

അടുത്ത രണ്ടവർ ഫ്രീയായത് കൊണ്ട് ഞാൻ പതിയെ ലൈബ്രറിയിലേക്ക് നടന്നു……..

ഒരു ബുക്കും കൈയ്യിലെടുത്ത് ലൈബ്രറിയിലേ വിശാലമായ ടേബിളിനു ചുറ്റുമുള്ള കസേരയിലേക്കൊന്ന മർന്നിരുന്നു….

വായിച്ചു കൊണ്ട് താളുകളോരോന്നും പിന്നിലേക്ക് മറിക്കുമ്പോൾ……..

“അമ്മു ഞാൻ താഴെനിക്കാം…. നിന്റെ വായന കഴിയുമ്പോ താഴേക്ക് വാ…..”

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനൊന്നെത്തി നോക്കി…. വീണ്ടുമാ പച്ച ദാവണിക്കാരി…” അമ്മു ”

ഏതോ ഒരു ബുക്കും കൈയ്യിലെടുത്ത് എനിക്കെതിർ വശത്തായ് അവൾ വന്നിരുന്നപ്പോൾ വീണ്ടുമെന്റെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിലായി……

അവളാണേൽ ബുക്കിൽ നിന്ന് മുഖമുയർത്തുന്നതേയില്ല……. എന്റെ കണ്ണുകൾ ഇടയ്ക്കിടെ എന്റെ അനുവാദം പോലുമില്ലാതെ ആ മുഖത്തേക്കെത്തി നോക്കുന്നുണ്ടായിരുന്നു……

അങ്ങോട്ട് കയറിയൊന്ന് മിണ്ടാന്ന് വെച്ചാ അവളൊരിക്ക ലേലും എന്റെ മുഖത്തേക്കൊന്ന് നോക്കണ്ടേ…….

എന്തൊക്കെയോ ഓർത്തങ്ങനെ ഇരിക്കുമ്പോഴേക്കും ഉച്ചയൂണിനുള്ള ബെല്ലടിച്ചിരുന്നു…..

ഇത്ര വേഗം പന്ത്രണ്ടര ആയോന്ന് ഉറപ്പിക്കാനായി ഞാനെന്റെ വാച്ചിലേക്കൊന്ന് നോക്കി…….

അപ്പോഴേക്കും അവള് പോയിരുന്നു……..

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോ മനസ്സാകെ അസ്വസ്ഥമായിരുന്നു……

പിറ്റേന്ന് രാവിലെ പതിവ് കുളിയും കഴിഞ്അമ്മേടെ കൈയ്യിന്ന് ഭക്ഷണവും വാങ്ങി കഴിച്ചിറങ്ങിയപ്പോഴേക്കും സമയമൊരുപാട് താമസിച്ചിരുന്നു……

ഇന്നിനി എത്ര വേഗത്തിലോട്ടിയാലും ബസ്സ് കിട്ടില്ലന്ന് ഉറപ്പുള്ളത് കൊണ്ടു ഞാൻ കാറെടുത്തു……

“സൂക്ഷിച്ച് പോണേ മോനേ….. ”

അമ്മയുടെ ആ വാക്കുകൾ മറുപടിയായ് ഞാനൊന്ന് തല കുലുക്കി കൊണ്ടാണ് കാറിലേക്ക് കയറിയത്……

ബസ്റ്റോപ്പിലേക്കുള്ള അവസാന വളവിന് പാതി വഴിയിൽ വെച്ച് ഒരു പെണ്ണിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടായിരുന്നു ഞാൻ കാറ് നിർത്തിയിറങ്ങിയത്……

കരഞ്ഞുകൊണ്ടെനിക്കടുത്തേക്ക് ഓടിയടുത്ത പെൺകുട്ടി അതവളായിരുന്നു അമ്മു……

അവൾക്ക് പിന്നാലെ അവളേക്കാൾ വേഗത്തിലോടിക്കൊണ്ടൊരു നായയും……

വഴിയിൽ കിടന്നൊരു കല്ലെടുത്തെറിഞപ്പോൾ അത് തിരിഞ്ഞോടി…..

“താനെന്താ ഇവിടെ……”

പേടി നിറഞ കണ്ണുകളും വിറച്ചുകൊണ്ടിരുന്ന ചുണ്ടുകളും…… എന്റെ ചോദ്യത്തിനവൾ ക്കുത്തരം പറയാൻ കഴിഞില്ല…… കാരണം അവളത്രക്ക് പേടിച്ചിരുന്നു…..

കൈ കൊണ്ട് വെള്ളം വേണമെന്നവൾ ആംഗ്യം കാണിച്ചപ്പോൾ കാറിലിരുന്ന കുപ്പിവെള്ളം ഞാനവൾക്ക് നീട്ടി…..

” താനെന്താ ഇവിടെ…… ഇതിനു മുൻമ്പെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ…… ”

” പുതിയ താമസക്കാരാ……. ”

“താനെന്തിനാ പട്ടിയെ കണ്ടപ്പോ ഓടിയത് അത് കൊണ്ടല്ലേ അത് പിന്നാലെ വന്നത്….. ”

“അത് പിന്നെ…. ”

“താൻ വരുന്നോ…. ഞാനും കോളേജിലേക്കാ…….. ഇപ്പോ തന്നെ സമയം താമസിച്ചു….”

കാറിനുള്ളിലേക്ക് കയറിയിരുന്നു ഫ്രണ്ട് ഡോറ് അവൾക്കായ് തുറന്നുകൊടുക്കുമ്പോൾ

ചെറുപുഞ്ചിരിയോടെ അവളെന്നെ നോക്കി…….

“തന്റെ വീട്ടിലാരൊക്കെയുണ്ട്……”

“അമ്മേം അച്ഛനും അനിയനും അനിയത്തിയും…… ”

“മം…. തന്റെ കഥയൊക്കെ നന്നാവുന്നുണ്ട് കേട്ടോ…… ”

“സാറ്…. സാറ് വായിക്കാറുണ്ടോ അതൊക്കെ……?”

അത്ഭുതത്തോടെ അവളെന്നോടായ് അത് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ട് ഞാനൊന്ന് തലയാട്ടി….

പിന്നീടങ്ങോട്ട് ബസ്സിലുള്ള യാത്രയൊഴിവാക്കി ഞാനെന്നും കാറിൽ പോകാൻ തുടങ്ങി….. മിക്ക ദിവസങ്ങളിലും പാതി വഴിയിൽ നിന്ന് അവളും കയറാറുണ്ടായിരുന്നു…

ഒരു ദിവസം രണ്ടും കൽപ്പിച്ച് എന്റെ ഉള്ളിലെ പ്രണയം ഞാനവളോട് പറഞ്ഞു…

പിന്നീടാ യാത്രയിൽ അവളെന്നോടൊന്നും മിണ്ടിയില്ല……

രണ്ട് മൂന്ന് ദിവസം ഞാനവളെ പിന്നെ കണ്ടതേയില്ല….. ക്ലാസ്സിൽ പോയി ഞാനായിട്ട് അവളെ അന്വേഷിക്കാനും പോയില്ല……. ഇനിയൊരു പക്ഷേ അവൾക്കത് ഇഷ്ടമായില്ലങ്കിലോ എന്നോർത്ത്

കുറച്ച് ദിവസങ്ങൾക്ക് ശേഷം വളവിന്റെ പാതി വഴിയിൽ വെച്ച് ഞാനവളെ വീണ്ടും കണ്ടു….

കേറുമെന്നുറപ്പില്ലെങ്കിലും വണ്ടിയവളുടെ അടുത്ത് കൊണ്ട് നിർത്തി

ഡോറ് തുറന്ന വള് കയറി…..

കുറേ നേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു……… എന്റെ കണ്ണുകൾ അവളുടെ മുഖത്തേക്കൊരു നേർത്ത പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു……

“സാർ…. ”

“മ്മ് എന്താ…… ”

” വീട്ടിൽ വന്ന് അച്ഛനോട് പറഞ് എല്ലാർക്കും ഇഷ്ടായാൽ എനിക്കും…. ”

പിന്നീടെല്ലാം പെട്ടന്നായിരുന്നു…… വീട്ടുകാരേം കൊണ്ടവളുടെ വീട്ടിലേക്ക് പോയതും തൽക്കാലം ഒരു മോതിരം മാറ്റൽ ചടങ്ങ് നടത്തിയതും എല്ലാം……..

ഒന്ന് രണ്ട് മാസം പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയകാലമായിരുന്നു……. അമ്മു എന്റെ സ്വന്തമാകുന്ന ദിവസത്തെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു പിന്നീടുള്ള ഓരോ രാത്രികളും ഞാൻ തള്ളി നീക്കിയത്……

അന്നൊരു ഞായറാഴ്ച ഉച്ചയുറക്കത്തിൽ നിന്ന് നിറഞ്ഞൊഴുകിയ കണ്ണുകളുമായ് വന്ന് അമ്മയെന്നെ വിളിച്ചെണീപ്പിക്കുമ്പോൾ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ ഞാൻ പരിഭ്രമിച്ചു പോയിരുന്നു…….

“എന്തമ്മേ എന്താ പറ്റിയെ കരയാതെ കാര്യം പറയ്….. ”

“മോനെ അമ്മു……

“അമ്മൂന്………”

(തുടരും)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

എല്ലാർക്കും ഈ പാർട്ടും ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു…….😊😊

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘

4.2/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!