Skip to content

അമ്മുക്കുട്ടി – 4

അമ്മുക്കുട്ടി മലയാളം നോവൽ

“എന്തമ്മേ എന്താ പറ്റിയെ കരയാതെ കാര്യം പറയ്….. ”

“മോനെ അമ്മു……

“അമ്മൂന്………”

“അമ്മൂന്റെ വീട്ടിൽ……”

പിന്നെയും അമ്മ എന്തൊക്കെയോ പറഞ്ഞു…. പക്ഷേ ഞാനതൊന്നും കേട്ടിരുന്നില്ല…. എനിക്ക് ചുറ്റുമുളളതെല്ലാം കറങ്ങുന്നതു പോലൊരു തോന്നലായിരുന്നു……

അവളുടെ വീട്ടിലേക്ക് നടക്കും തോറും എന്റെ ചുവടുകൾ വിറക്കുന്നുണ്ടായിരുന്നു……

ഉമ്മറത്ത് നാല് വാഴയിലകളിലായ് വെള്ളപുതച്ച് കിടത്തിയിരുന്നു തുന്നിക്കൂട്ടിയ അവളുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അനിയത്തിയുടെയും മൃതദേഹങ്ങൾ…..

കണ്ണ് നിറഞ്ഞിട്ട് ബാക്കിയൊന്നും എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല…. പാതി മങ്ങിയ കാഴ്ചയിലും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു നിരാശയായിരുന്നു ഉത്തരം…….

ആക്സിഡന്റായിരുന്നു.. കാലത്തേ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു എല്ലാവരും….. അമ്മു മാത്രം പോയില്ല…
ആരോ അതിനിടയ്ക്ക് പറയുന്നുണ്ടായിരുന്നു കടബാധ്യത മൂലം അവര് അറിഞ്ഞോണ്ട് സ്വയം ചെയ്തതായിരുന്നു ഇതൊക്കെയെന്ന്…..

പറയത്തക്ക ബന്ധുക്കളൊന്നും ഇല്ലാത്തത് കൊണ്ട് അന്ന് വൈകിട്ട് തന്നെ ദഹനം നടത്തി…..

കണ്ണിമ ചിമ്മാതെ ജനൽപ്പാളിയുടെ വിടവിലൂടെ ആരെയോ പ്രതീക്ഷിച്ചെന്നപോലെ ഒന്ന് കരയുക പോലും ചെയ്യാതെ മനസ്സ് മരവിച്ചത് പോലെ അവളിരിക്കുകയാണ്….

നീയൊന്ന് ഉറക്കെ കരയ് അമ്മു എന്ന് പറയണമെന്നുണ്ടായിരുന്നു…..

ആ ഒരു രാത്രി മുഴുവനും എന്റമ്മയും അവളുടെ അച്ഛന്റെ പെങ്ങളും അവൾക്ക് കാവലിരുന്നു……

ദിവസങ്ങളോരോന്നും കഴിഞ്ഞ് പോകുമ്പോൾ ലിവ് കുറവായത് കൊണ്ട് ഞാൻ കോളേജിൽ പോയി തുടങ്ങി…..

അവള് അച്ഛന്റെ പെങ്ങളുടെ കൂടെ അവർടെ വീട്ടിലേക്ക് പോയിരുന്നു……

ഒരു നാൾ വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിൽ വരുമ്പോ അമ്മ പറഞ്ഞാണ് ഞാനതറിഞ്ഞത്……

അവര്ടെ വീടെവിടെയാണ് എന്ന് എത്ര ചോദിച്ചിട്ടും അമ്മ പറയാൻ കൂട്ടാക്കിയില്ല……

അന്നാദ്യമായ് ഇത്ര നാളത്തെ ജീവിതത്തിനിടയിൽ ഞാ നമ്മയോട് വഴക്കുണ്ടാക്കി…..

“നന്ദാ മോനെ…. നമുക്കിനി ആ ബന്ധം വേണ്ട ടാ….. ആ കുട്ടിയായി അവൾടെ പാടായി….. എന്റെ മോൻ കഴിഞ്ഞതെല്ലാം മറന്ന് കളഞേക്കു….. ”

അമ്മയ്ക്കിത്ര വേഗം എങ്ങനെ ഇങ്ങനൊക്കെ പറയാൻ കഴിയുന്നു…..

“അമ്മേ അവൾക്കിനി വേറാരും ഇല്ല…. നമ്മള് മാത്രയേ ഉള്ളു…. ”

” നമ്മളോ… നമ്മളാരാ അവൾടെ…….”

“അമ്മയും ഒരു പെണ്ണല്ലേ എങ്ങനെ ഇത്ര വേഗം നിറം മാറാൻ കഴിയുന്നു… ”

” നിറം മാറ്റം അല്ല മോനെ….. മക്കളോട് ഇഷ്ടം ഉള്ള ഏതൊരമ്മയും ഇങ്ങനൊക്കെയേ പറയു… നിന്റെ കാര്യം വന്നപ്പോൾ ഞാനും സ്വാർത്ഥയായി അത്രമാത്രം…….”

പിന്നമ്മ പറഞ്ഞതൊന്നും കേൾക്കാൻ കാത്ത് നിക്കാതെ ‘ഞാനാ വീട്ടിൽ നിന്നുമിറങ്ങി….

നേരെ പോയത് അമ്പലത്തിനടുത്തെ ആൽമരചുവട്ടിലേക്കായിരുന്നു… അതിന്റെ കൽക്കെട്ടിൽ അൽപ നേരം കിടക്കുമ്പോൾ മനസ്സിനൊരു സമാധന വാ…….

എത്ര നേരം അവിടെ കിടന്നെന്നറിയില്ല……

സന്ധ്യയേറെ വൈകിയിരുന്നു….. ചുവന്നു തുടുത്ത ആകാശവും കൂടണയാനായ് പറന്നകലുന്ന പക്ഷി കൂട്ടങ്ങളെയും നോക്കി കുറേ നേരം ഞാനവിടെ തന്നെ കിടന്നു…….

“ടാ നീയെന്താ ഇവിടെ വന്ന് കിടക്കുന്നെ…”

കൂട്ടുകാരൻ അമൽ അത് ചോദിച്ചപ്പോഴായിരുന്നു ഞാനെണീറ്റത്….

പതിയെ പതിയെ അശ്വിനും അവരവിന്ദും അനന്തൂം എല്ലാരും വന്നു…..

എല്ലാരോടും നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോഴായിരുന്നു ഇത്തിരി ആശ്വാസമായത്……

അവരുടെ എല്ലാം സഹായത്തോടെ കുറച്ചേറെ ബുദ്ധിമുട്ടിയായിരുന്നു അവൾടെ അപ്പച്ചീടെ വീട് കണ്ട് പിടിച്ചത്……

അവിടെ ചെന്നപ്പോ അവരിൽ നിന്നായിരുന്നു അറിഞ്ഞത് അമ്മയുടെ അച്ഛന്റെയുമൊ’ക്കെ മരണത്തിനു ശേഷം അമ്മൂന്റെ സ്വഭാവത്തിലെ മാറ്റത്തെ പറ്റി……

അവള് ഏതോ ഒരു മാനസികാരോഗ്യകേന്ദ്രത്തിലാക്കിയ കാര്യവും അവരായിരുന്നു പറഞ്ഞത് എല്ലാം അറിഞപ്പോൾ തളർന്നു പോയിരുന്നു ഞാൻ……

അവളെ അന്വേഷിച്ച് അവിടേക്ക് കടന്നു ചെല്ലുമ്പോൾ മനസ്സിലൂടെ ഇഴഞ് നീങ്ങിയ ചിന്തകളെല്ലാം ഞങ്ങളൊന്നിച്ച് കണ്ട സ്വപ്നങ്ങളായിരുന്നു……

ഇരുട്ട് മൂടിയ 112 -ാം നമ്പർ സെല്ലിന്റെ മൂലക്ക് മുടിയഴിച്ചിട്ട് കുനിഞ്ഞിരുന്ന പെൺകുട്ടിയെ കാട്ടി അതാണ് അമ്മു എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ എന്റെ സർവ്വ നിയന്ത്രണവും നഷ്ടമായിരുന്നു……….

“അമ്മൂ………….”

പെട്ടന്നായിരുന്നു ഇരുന്നിടത്ത് നിന്ന് ചാടി പിടഞ്ഞെണീറ്റ് സെല്ലിന്റെ കമ്പിയിഴകളിൽ പിടിച്ചവളെന്നോടായ് ചോദിച്ചത്……

” അച്ഛൻ വന്നില്ലേ….. അമ്മയെന്നാ കൊണ്ടു വരാത്തെ……. മോനൂട്ടനും മാളൂം……….”

ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ അനാഥയായി പോയപ്പോൾ അവളിലുണ്ടായ മാറ്റങ്ങളാണ് അവളെ ഈ നിലയിലെത്തിച്ചത്……..

“എല്ലാരും വരും….. നമക്ക് പോകാം വീട്ടിലോട്ട്….. ”

അമ്മൂനെ ഈ അവസ്ഥയിൽ കൊണ്ടു പോകരുതെന്നുള്ള ഡോക്ടറുടെ കർശന നിർദ്ദേശത്തെ മാനിച്ച് ഞാനന്ന് അവളെ അവിടെ വിട്ടിട്ട് വീട്ടിലേക്ക് മടങ്ങി……

അച്ഛനും അമ്മയും മോനൂട്ടനും മാളുവും മാത്രമുള്ള അവളുടെ ഓർമ്മയിലേക്ക് നന്ദനെന്ന പേരും പതിയെ പതിഞ്ഞു തുടങ്ങിയിരുന്നു…….

അവളുടെ അവസ്ഥയിൽ നേരിയ മാറ്റമുണ്ടായപ്പോൾ ഞാനവളെയെന്റെ ഒപ്പം കൂട്ടി…. എന്റെ നല്ലപാതിയായിട്ട്……

വാതിലിൽ തുടരെ തുടരെയുള്ള തട്ട് കേട്ടാണ് ഞാനോർമ്മയിൽ നിന്ന് ഞെട്ടിയുണർന്നത്…….

എഴുനേറ്റ് ചെന്ന് വാതില് തുറക്കുമ്പോൾ മുമ്പിൽ നച്ചുവും അമ്മുവുo….

“എന്താ നച്ചൂ നിങ്ങള് ഉറങ്ങിയില്ലേ?……”

”എന്റെ ഏട്ടാ…. ഈ ഏട്ടത്തിയൊന്ന് ഉറങ്ങണ്ടെ… ലൈറ്റ് ഓഫ് ചെയ്തപ്പോ തൊട്ട് നന്ദനെ കാണണംനന്ദന്റെ കൂടെ ഉറങ്ങു എന്നൊറ്റ വാശിയാ…..

ഇന്നാ ഏട്ടന്റെ അമ്മൂനെ ഏട്ടൻ തന്നെ വെച്ചോ ഞാനൊറ്റക്ക് കിടന്നോളാവേ……”

ഞാനമ്മൂനെ നോക്കിയൊന്ന് ചിരിച്ചു കണ്ണ് രണ്ടും ഇറുക്കിയടച്ച് അവളെന്നെയും ഒന്ന് ചിരിച്ച് കാണിച്ചു…….

എന്റെ നെഞ്ചിലെ ചൂടിലേക്ക് തല ചായ്ച്ച് ഒരു പൂച്ച കുഞ്ഞിനെപ്പോലെ എന്നോട് പറ്റി ചേർന്ന് എന്നെ വട്ടം കെട്ടിപ്പിടിച്ചവളുറങ്ങി……

” അമ്മൂ എണീറ്റേ……..”

ഉറക്കച്ചടവിൽ കിടക്കുന്ന അവളെ ഞാൻ കുത്തിയെണീപ്പിച്ചു……

“നമുക്കിന്ന് അമ്പോറ്റിയെ തൊഴാൻ പോകാം…… ”

“വേണ്ട നന്ദാ…. ”

“അങ്ങനെ പറയല്ലേ….. ദോഷം കിട്ടും….. നല്ല കുട്ടിയായിട്ട് എണീക്കമ്മൂ….. ”

അവളെയും കൊണ്ട് പാടത്തിനക്കരയുള്ള അമ്പലത്തിലേക്ക് നടക്കുമ്പോൾ കൂട് തുറന്ന് വിട്ട പക്ഷിയുടെ ഭാവമായിരുന്നു അമ്മൂന്…… വിളഞ്ഞു കിടക്കുന്ന നെൽക്കതിരുകൾക്കിടയിലൂടെ ഒരു പൂത്തുമ്പിയെ പോലവള് പാറി നടന്നു……

ഇളം വെയിലാ മുഖത്തേക്ക് അടിച്ചപ്പോൾ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…….

ക്ഷേത്രത്തിലെ പൂജാ വഴിപാടുകൾക്ക് റെസിപ്റ്റ് എടുക്കാൻ നിന്നപ്പോഴായിരുന്നു അമ്മൂനെ ഞാൻ ശരിക്കും ശ്രദ്ധിച്ചത്……

പിച്ച നടക്കുന്ന ഒരു വാവക്ക് പിന്നാലെ അവളും നടക്കുന്നു ഒരു കൊച്ച് കുട്ടിയെപ്പോലെ……

അത് കണ്ടപ്പോ എനിക്ക് ശരിക്കും ചിരി വന്ന് പോയിരുന്നു……

അവളെ വിളിച്ച് എന്റടുത്ത് കൊണ്ട് നിർത്തിയപ്പോൾ അലക്ഷ്യമായ് അവളെങ്ങോ നോക്കി നിന്നു…..

ദീപാരാധനക്ക് അടച്ചിട്ട ദേവിടെ നടയിലേക്ക് വിരല് ചൂണ്ടി

“അമ്മു അമ്പോറ്റിയോട് പ്രാർത്ഥിക്ക്……”

എന്ന് പറഞ് അവളുടെ കൈകൾ ഞാൻ കൂപ്പി പിടിച്ചു……

“അമ്പോറ്റി എനിക്കൊരു വാവേ തരണേ….. ”

അവളുടെ നിഷ്കളങ്കമായ ആ പ്രാർത്ഥനക്കു മുമ്പിൽ ഞാനറിയാതൊന്ന് പുഞ്ചിരിച്ചു പോയ്…..

അന്ന് വൈകിട്ട് കുട്ടികളുടെ എക്സാം പേപ്പറ് നോക്കി കൊണ്ടിരുന്നപ്പോഴായിരുന്നു എനിക്കൊര് കോള് വന്നത്……..

അമ്മു കട്ടിലിലിരുന്ന് അവളുടെ പാവയെ വെച്ച് കളിക്കുന്നത് കണ്ടായിരുന്നു ഞാൻ പുറത്തേക്കിറങ്ങിയത്……

തിരികെ വന്നപ്പോൾ കട്ടിലിൽ അമ്മുവും ഇല്ല നോക്കി കൊണ്ടിരുന്ന എക്സാം ഷീറ്റും ഇല്ല……

“അമ്മൂ…….. അ മ്മൂ…….”

എന്റെ കുറേ നേരത്തെ വിളിക്ക് ശേഷമായിരുന്നു അവളിറങ്ങി വന്നത്…….

“അമ്മൂ ആ പേപ്പറ് എന്ത്യേ….?”

“ഞാനൊളിപ്പിച്ച് വച്ചൂ….. ”

” എവിടെ?… ”

” ഞാൻ പറയൂല….. ”

“അമ്മു എന്നെ ദേഷ്യം പിടിപ്പിക്കാതെ നീയൊന്ന് പറയുന്നുണ്ടോ……. ”

” പറയൂല……”

ഒരു വിധം അവളെ പിടിച്ച് മുറിയിൽ കയറ്റി…..

“എടുത്ത് താ അമ്മു…… ”

” ഇല്ലാ”

അത് പറഞ് നിർത്തിയും മേശവലിപ്പിൽ നിന്ന് ചൂരല് ഞാൻ വലിച്ച് പുറത്തേക്കെടുത്തത്തും പെട്ടന്നയിരുന്നു

” പറയ് അമ്മു ഇല്ലേൽ ഇപ്പോ അടി തരും…… ”

അപ്പോഴേക്കും അവള് മെത്തയുടെ അടിയിൽ നിന്ന് കളർ പേന കൊണ്ട് കുത്തിവരച്ച കുറേപേപ്പർ എനിക്ക് നേരെ നീട്ടി….

“ഇതെന്താ അമ്മു….. ”

“നന്ദാ ഞാൻ പടം വരച്ചയാ…… ”

ഉച്ചി മുതൽ ഉള്ളം കാല് വരെ തരിച്ചിറങ്ങിയ ദേഷ്യത്തിൽ കൈയ്യിച്ചിരുന്ന ചൂരല് ഞാനൊന്ന് വീശി…..

അവൾടെ കൈക്കൊരു ചെറിയ അടി അത്രയേ ഞാനുദ്ദേശിച്ചിരുന്നുള്ളു പക്ഷേ പെട്ടന്ന വള് കൈ മാറ്റിയപ്പോൾ അതവളുടെ വയറിന്റെ സൈഡിലായിരുന്നുകൊണ്ടത്…….

വയറിൽ കൈ പൊത്തി വല്യവായിലവള് കരഞപ്പോൾ ഞാനടുത്തേക്ക് ചെന്നു…….

ഞാനടത്തേക്ക് ചെല്ലുംതോറും അവളുടെ കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു….

ഞാൻ പതിയെ മുറിയുടെ വാതിലടച്ച് പുറത്തേക്കിറങ്ങി

“എന്താ നന്ദാ മുറിയിലൊരു ബഹളം ആ വട്ടി പെണ്ണിന് വീണ്ടും വട്ടിളകിയോ?….”

പുച്ഛം കലർത്തിയ ഭാഷയിൽ അമ്മയതെന്നോട് ചോദിച്ചപ്പോൾ ദേഷ്യമായിരുന്നു എനിക്കമ്മയോട് തോന്നിയത്….

കുറേ നേരം ഉമ്മറപ്പടിൽ ആരോടും ഒന്നും മിണ്ടാതെ ഞാനിരുന്നു…..

” നന്ദാ കിടക്കുന്നില്ലേ….. നേരം ഒരു പാട് ആയി….. ”

എന്റെ തോളിൽ കൈ തട്ടി അച്ഛനായിരുന്നു അത് പറഞ്ഞത്

“മുകളിലിരുന്ന് ഈശ്വരനെല്ലാം കാണുന്നുണ്ട്…..അധികം കാലമൊന്നു . എന്റെ മോനെ ഇങ്ങനെ പരീക്ഷിക്കാൻ ഈശ്വരനാവില്ല……

നീ കഴിച്ച് കിടക്ക്….. ”

“അമ്മു കഴിച്ചിരുന്നോ? ”

” ഇല്ലടാ നച്ചു വിളിച്ചിട്ടും കഴിച്ചില്ല…. ”

“വിശപ്പില്ലച്ഛാ ഞാനൊന്ന് പോയി കിടക്കട്ടെ.. :: ”

അത് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു

അപ്പോഴേക്കും അമ്മു ഉറങ്ങിയിരുന്നു……..

കരഞ് കലങ്ങിയ കണ്ണിലൂടെ കണ്ണീരിനൊപ്പം ഒഴുകിയിറങ്ങിയ കൺമഷിയുടെ നീർച്ചാലുകൾ എനിക്കാ മുഖത്ത് കാണാമായിരുന്നു……

സാരിയുടെ കോണ് മെല്ലെ മാറ്റി ഞാനൊന്ന് നോക്കി……. ആ വെളുത്ത വയറിൽ കരിനീലിച്ച് കിടന്ന ചൂരൽ പാടിലേക്ക്……….
ആ വയറിലേക്ക് ഞാൻ ചുണ്ട് ചേർക്കുമ്പോഴേക്കും അവളാ നീളൻ കൺപോളകൾ പതിയെ തുറന്നിരുന്നു………..

(തുടരും)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘😘😘

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!