Skip to content

അമ്മുക്കുട്ടി – 5

അമ്മുക്കുട്ടി മലയാളം നോവൽ

സാരിയുടെ കോണ് മെല്ലെ മാറ്റി ഞാനൊന്ന് നോക്കി……. ആ വെളുത്ത വയറിൽ കരിനീലിച്ച് കിടന്ന ചൂരൽ പാടിലേക്ക്……….

ആ വയറിലേക്ക് ഞാൻ ചുണ്ട് ചേർക്കുമ്പോഴേക്കും അവളാ നീളൻ കൺപോളകൾ പതിയെ തുറന്നിരുന്നു………..

ഞാൻ പതിയെ മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി…….

“ഇനി തല്ലല്ലേ നന്ദാ…..”

ഞാൻ മറുത്തെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻമ്പേ കണ്ണുകൾ കൂട്ടിയടച്ച് അവളുറങ്ങിയിരുന്നു…..

ഇടയ്ക്ക് സ്വപ്നം കണ്ട് പറഞ്ഞതാവാം…. പാവം…..

ഞാനവളുടെ തലയ്ക്കൽ ചെന്നിരുന്ന് പതിയെ ആ മുടിയിഴകൾക്കിടയിലൂടെ എന്റെ വിരലോടിച്ചു….

ഒന്ന് നുള്ളി പോലും നോവിക്കരുതെന്ന് ഓർത്താ കൂടെ കൂട്ടിയത്….
സാഹചര്യങ്ങളുടെ വേലിയേറ്റങ്ങൾ കൊണ്ട് പറ്റി പോയതാ….. ഒരായിരം വട്ടം അവളോട് മാപ്പ് ചോദിച്ചു കൊണ്ട് എപ്പോഴോ ഞാനുറങ്ങി…..
രാത്രി ഏറെ വൈകിയത് കൊണ്ടാവാം…. രാവിലെ എഴുനേറ്റപ്പോൾ സമയം എട്ടര കഴിഞ്ഞിരിന്നു…..

ഇന്നിനി എത്ര വേഗത്തിൽ ഇറങ്ങിയാലും കോളേജിൽ ചെല്ലാൻ താമസിക്കും…..
അത് കൊണ്ട് ഞാൻ കോളേജിലേക്ക് വിളിച്ച് ലീവ് പറഞ്ഞു…..

അമ്മു അപ്പോഴും നല്ല ഉറക്കമായിരുന്നു…..

ഞാൻ അടുക്കളേൽ പോയി ഒരു ചായ ഉണ്ടാക്കി കുടിച്ച് അമ്മൂന് ഉള്ളതും കൊണ്ട് റൂമിലേക്ക് വന്നു…..

“അമ്മു എണീറ്റേ……. നേരം ഒരുപാടായി….. ”

“നന്ദാ ഇച്ചിരിo കൂടെ….. ”

” എഴുനേക്ക് അമ്മു….. പെട്ടെന്നെണീറ്റ് വന്നാ ഒരു സ്ഥലത്ത് കൊണ്ട് പോകാം…..”

” എവിടെയാ…. ”

“അതൊക്കെ പറയാം ആദ്യം എണീക്ക്…”

മനസ്സില്ലാ മനസ്സോടെ ഉറക്കച്ചടവോടെ നന്ദാന്ന് വിളിച്ച് അവൾ പതിയെ എണീറ്റു…..

പല്ലുതേപ്പിച്ചു….. കുളിപ്പിക്കാൻ വെള്ളം ഒഴിച്ചപ്പോ

” നന്ദാ എനിക്ക് വേദനിക്കുന്നു….. ”

വയറിലേക്ക് കൈ പൊത്തി ആയിരുന്നു അവള് പറഞ്ഞത്…

കരിനീലിച്ച് ഒരു വിരൽ നീളത്തിൽ കിടക്കുന്ന ആ പാടിലേക്ക് എന്റെ ദൃഷ്ടികൾ നീണ്ടു…..

വെള്ളത്തുള്ളികൾ പറ്റിച്ചേർന്ന ആ വയറിലേക്ക് ചുണ്ടു ചേർത്ത് ഞാൻ പതിയെ അമ്മൂനോട് പറഞ്ഞു.. പെട്ടന്ന് മാറുവേ…

അവൾടെ തല തുവർത്തി ഡ്രസ്സ് മാറ്റി കട്ടിലിൽ കൊണ്ടിരുത്തി മേശവലിപ്പിൽ നിന്നൊരു നുള്ള് സിന്ദൂരം ആ നെറ്റിയിലേക്ക് തൊട്ട് കൊടുത്തു….കൺമഷിയെടുത്ത് ‘ കണ്ണെന്ന് നീട്ടി എഴുതി കഴിക്കാനുള്ള ഭക്ഷണവും കൈയ്യിൽ കൊടുത്ത് ഞാനും കുളിക്കാൻ കയറി…

തിരിച്ചിറങ്ങി വരുമ്പോൾ അമ്മു ഹാളിൽ നച്ചു നോട് എന്തോ പറഞ് ചിരിക്കുവായിരുന്നു……

ഞാൻ വേഗം ഡ്രസ്സ് മാറി അവൾക്കടുത്തേക്ക് ചെന്നു…

“നമുക്ക് പോകാം അമ്മു ”

“എവിടേക്കാ ഏട്ടാ….?”

നച്ചു ആയിരുന്നു അത് ചോദിച്ചത്…

” ഞാൻ വെറുതെ അമ്മൂനേം കൂട്ടി ഒന്ന് പുറത്തേക്ക് പോകാന്ന് വെച്ചു…. ”

” നീ വരുന്നോ.. നിന്നേം കൊണ്ട് പോകാം…”

അമ്മു നച്ചൂ നോടായ് അത് ചോദിച്ചു… ”

“ഞാൻ ഇല്ല…. ഏട്ടനും ഏട്ടത്തി പോയി സന്തോഷത്തോടിങ്ങ് തിരിച്ച് വന്നാ മതീട്ടോ…. ”

കാറ് ദൂരങ്ങൾ താണ്ടുമ്പോൾ ആദ്യമായ് പുറത്തേക്കിറങ്ങുന്ന കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഗ്ലാസിനിടയിലൂടെ അമ്മു കാഴ്ച്ചകളെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു……

രാവിലെ കുറേ നേരം അമ്മൂനേം കൊണ്ട് പാർക്കിൽ പോയിരുന്നു……..

പാർക്കിൽ കളിക്കുന്ന ഓരോ കുട്ടികളേo അവള് മാറി മാറി നോക്കുന്നുണ്ടായിരുന്നു…..

” നന്ദാ…. എനിക്ക് ആ വാവേ തരുവോ……”

ബോൾ തട്ടികളിക്കുന്ന ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞിലേക്കെന്റെ കണ്ണുകൾ നീണ്ടു….

ഞാൻ നോക്കിനിൽക്കെ തന്നെ അവളാ കുഞ്ഞിന്റടുത്ത് ചെന്ന് അതിനൊപ്പം കളിക്കാൻ തുടങ്ങി…..

അവളുടെ കളിയും നോക്കി തണൽമരത്തിനു താഴെ നട്ടുവളർത്തിയ പച്ചപുല്ലിൽ ഞാനിരുന്നു…..

ആ കുഞ്ഞിന്റെ കൂടെ കളിക്കുമ്പോൾ അമ്മു എത്ര സന്തോഷവതിയാണ്….. മുൻമ്പെങ്ങും അവളെ ഞാനിത്ര സന്തോഷത്തിൽ കണ്ടിട്ടില്ല…..

കുറച്ച് കഴിഞ്ഞപ്പോ ആ കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും എന്നു തോന്നിക്കുന്ന രണ്ട് പേർ അതിനെയെടുത്ത് മുമ്പോട്ട് നടന്നു…….

ഞാൻ നോക്കുമ്പോൾ അമ്മുവും അവർക്കു പിന്നാലെ നടക്കുകയാണ് എങ്ങോട്ടന്നില്ലാതെ…

“അമ്മൂ….. ”

ഞാനുറക്കെ നീട്ടി വിളിച്ചു…..

“അമ്മു അവിടെ നിക്ക്……”

” നന്ദാ….. മോളൂട്ടിയെ എനിക്ക് വേണം…. വാങ്ങിച്ചോണ്ട് താ……. ”

“അമ്മു എന്തൊക്കെയാ പറയുന്നേ…അത് അവർടെ കുഞ്ഞല്ലേ……,”

“നന്ദാ എനിക്ക് വേണം…..”

അമ്മൂന്റെ ഉറക്കെയുള്ള കരച്ചില് കേട്ട് പലരും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…….
ഞാനതൊന്നും കണക്കിലെടുക്കാനെ പോയില്ല….

” വാങ്ങി തരാട്ടോ…..”

അത് പറഞ്ഞു കൊണ്ട് ഞാനവളുടെ കണ്ണ് തുടച്ചു…..

“അമ്മൂന് ചോക്ലേറ്റ് വേണോ ഐസ്ക്രീം വേണോ…..?”

” എനിക്ക് മോളൂട്ടിയെ മതി….. ”

ആ കുഞ്ഞു മുഖം അവളുടെ മനസ്സിൽ അത്രമേൽ പതിഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി…….

“അമ്മു നമുക്ക് കടല് കാണാൻ പോവാം…… ”

“പേടിയാ നന്ദാ എനിക്ക് ”

“ഞാനില്ലേ…. പേടിക്കണ്ടാ കേട്ടോ…..”

വണ്ടി കുറച്ച് ദൂരെ മാറ്റി പാർക്ക് ചെയ്ത് മണൽപ്പരപ്പിലേക്ക് അരിച്ചിറങ്ങുന്ന മഞ്ഞവെയിലൂടെ അവളുടെ കൈയ്യിൽ വിരൽ കോർത്ത് ഞാൻ നടന്നു…….

കടലിലെ ഉപ്പുവെള്ളം ഞങ്ങളുടെ കാൽപാദങ്ങളെ തെട്ടു തഴുകി വീണ്ടും കടലിലേക്ക് തന്നെ ഒഴുകി ചേർന്നു…….

കണ്ണെത്തും ദൂരത്തിനും അപ്പുറം പരന്ന് കിടക്കുന്ന കടലിലേക്ക് കണ്ണും നട്ട് മണൽപ്പരപ്പിലിരുന്ന അമ്മുന്റെ മടിയിൽ തലചേർത്ത് കടലിലേക്ക് നോക്കി കുറേ നേരം കിടന്നു …..

അവളപ്പോഴേക്കും എന്റെ താടിയിലെ കുറ്റി രോമങ്ങളിൽ പിടിച്ച് വലിച്ച് ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു…….

ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് അമ്മൂനേം കൊണ്ട് വെറുതെ മാൾ ലേക്കൊന്ന് പോയി……

അവരവരുടെ തിരക്കുകൾക്ക് പിന്നാലെ ഓരോരുത്തരും തീവണ്ടി വേഗത്തിൽ പായുകയാണ്……

വീട്ടിലുള്ളവർക്കെല്ലാം ഡ്രസ്സും അമ്മൂന് പാവയും ചോകേറ്റും കളറിംഗ് ബുക്കും എല്ലാം വാങ്ങി വരും വഴിയായിരുന്നു…. പിന്നിൽ നിന്നാ വിളി


”നന്ദേട്ടാ ”

ല യയായിരുന്നു

” ആഹ് നീയെന്താ ഇവിടെ……..”

“ഫ്രണ്ട്സിന്റെ കൂടെ വെറുതെ……..”

“സമയം അഞ്ചര കഴിഞ്ഞല്ലോ….? ഇത് വരെ വീട്ടിൽ പോകാറായില്ലേ…….?”

” പോവാ നന്ദേട്ടാ…. ”

” നന്ദേട്ടൻ ഇവിടെ……?”

” ഞാൻ അമ്മൂനേം കൊണ്ട് വെറുതെ പുറത്തേക്കിറങ്ങിയതാ….. ”

” ആഹ് ഇവളേം കൊണ്ട് കറങ്ങാൻ പോകാനണോ നന്ദേട്ട നിന്ന് കോളേജിൽ പോലും വരാതെ ലീവെടുത്തത്…..?”

” നീ തൽക്കാലം അത്ര ഭാരിച്ച കാര്യങ്ങളൊന്നും തിരക്കണ്ട… നേരത്തും കാലത്തും വീട്ടിൽ പോകാൻ നോക്ക്….. ”

അത് പറഞ്ഞാൻ തിരിഞ്ഞു നടന്നു….

അതും കഴിഞ് കുറച്ച് വൈകിയാണ് ഞാനും അമ്മുവും വീട്ടിൽ വന്നത്……

വീട്ടിൽ വന്ന് കയറുമ്പോൾ ഹാളിൽ അമ്മയും അച്ഛനും നച്ചുവും കൂടാതെ ലയയും ഉണ്ടായിരുന്നു……

“നീയെന്താ ഇവിടെ….. ”

“ഇത് കേട്ടോ അമ്മായി… എനിക്കെന്താ ഇവിടേക്ക് വരാൻ പാടില്ലേ….. ”

” ഇതെന്ത് ചോദ്യാ നന്ദാ ഇത് അവൾ ടേം കൂടെ വീടല്ലേ……..”

ഞാനൊന്ന് മൂളുക മാത്രം ചെയ്തു….

“അമ്മൂഅതൊക്കെ എടുത്ത് എല്ലാർക്കും കൊടുത്തേ…….”

അവളാദ്യം ഒരു കറെടുത്ത് അച്ഛന് നീട്ടീ…..

“ഇതെന്താ മോളെ….. ”

” അച്ഛന് മുണ്ടും ഷർട്ടും ആണെന്ന് പറ അമ്മൂ…. ”

“മുണ്ടും ഷർട്ടും ”

അച്ഛൻ അമ്മൂന്റെ തലയിലൂടെ ഒന്ന് പതിയെ തലോടി…..

അടുത്ത കവറെടുത്ത് അവൾ നച്ചൂന്നിട്ടീ……

താങ്ക്യൂ ഏട്ടത്തിന്ന് പറഞ്ഞ് നെച്ചു അവളെ കെട്ടിപ്പിടിച്ചു…….

ല യയ്ക്ക് ഇതൊന്നും പിടിക്കുന്നുണ്ടായിരുന്നില്ല….. അമ്മയുടെ മുഖവും കടന്നല് കുത്തിയ പോലെ വീർത്ത് വരുന്നുണ്ടായിരുന്നു…..

അടുത്ത കവറും എടുത്ത് അമ്മു അമ്മയ്ക്ക് നേരെ നീട്ടി……

മുഖം വെട്ടിച്ചൊരു പോക്കായിരുന്ന അമ്മയപ്പോൾ……. ഒപ്പം ലയയും

അമ്മുന്റെ മുഖം വല്ലാതായി തുടങ്ങിയിരുന്നു….

“സാരല്ലാ അമ്മൂ…. പോട്ടെ……”

പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാൻ നേരം ,

“അമ്മു പറഞതൊക്കെ അറിയാലോ അമ്മയോട് തല്ലി പിടിക്കാൻ ‘പോകല്ലേ……
ഉച്ചയ്ക്ക് ചോറ് മുഴുവനും കഴിക്കണേ….
വരുമ്പോ ഒത്തിരി ചോക്ലേറ്റ് വാങ്ങിത്തരാവേ…… അടങ്ങി ഇരുന്നോണേ…. ”

അത് പറഞ്ഞ് അമ്മൂന്റെ രണ്ട് കവിളിലും ഓരോ ഉമ്മയും കൊടുത്ത് തിരിഞ് നോക്കുമ്പോൾ

” ഛെ ”

എന്ന് പറഞ് മുഖം വെട്ടിത്തിരിച്ച് ലയനിൽക്കുന്നു……

അവൾടെ മുഖത്തിപ്പോൾ ദേഷ്യത്തെക്കാളേറെ പകയാണ് ആരോടെന്നില്ലാത്ത പക……..

” നന്ദേട്ടാ ഞാനും ഉണ്ട്….. ”

” ആ വന്ന് കേറ്…….. ”

” നീ ഇനി എന്നാ നിന്റെ വീട്ടിലേക്ക് തിരിച്ച് പോകുന്നത്….?”

” അച്ഛനും അമ്മയും ബാംഗ്ലൂർന്ന് വന്നിട്ട്……”

കോളേജെത്തിയപ്പോൾ അവള് ക്ലാസിലേക്കും ഞാൻ സ്റ്റാഫ് റൂമിലേക്കും നടന്നു…..

രാവിലെ മൂന്ന് അവറും ക്ലാസ്സുണ്ടായിരുന്നത് കൊണ്ട് ഉച്ചയൂണിന് ശേഷം ഞാനൊന്ന് മയങ്ങി……

അപ്പോഴാണ് എന്റെ ക്ലാസ്സിലെ പ്രിയ വന്നത്…

“സാർ…. ”

“ലയക്ക് വയ്യാ…. തലവേദനയും പനിയും….. കരയുന്ന അവള് ”

” ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് ലയയോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറയ്….”

“സാർ ഒട്ടും വയ്യാ….. ഹോസ്പിറ്റലിൽ പോകണംന്നാ പറയുന്നത്……”

ഞാൻ ക്ലാസ്സിലേക്ക് നടന്നു…..

ബെഞ്ചിൽ തലചlയ്ച്ച് കിടക്കുകയായിരുന്നു ലയ…..

“ലയാ…..”

” നന്ദേട്ടാ എനിക്ക് വയ്യാ……. ”

ആദ്യ സംസാരത്തിൽ നിന്ന് തന്നെ അവളുടെ അടവ് എനിക്ക് മനസിലായിരുന്നു…..

” ഹോസ്പിറ്റലിൽ പോണോ….: ”

വേണം എന്ന അർത്ഥത്തിൽ അവൾ തലയാട്ടി…..

“വാ നടക്ക് ഹോസ്പിറ്റലിൽ പോകാം…….”

എഴുന്നേറ്റ് നിന്നപ്പോൾ അവള് വേച്ചു വീഴാൻ പോയി….. ഞാൻ കൈയ്യിൽ പിടിച്ചു…. അപ്പോഴേക്കും അവൾടെ തലയെന്റെ ചുമലിലേക്ക് താങ്ങിയിരുന്നു………

ക്യാഷ്വാൽറ്റിയിലേക്ക് ലയയെ കൊണ്ടു പോകുമ്പോൾ എന്നുള്ളിൽ മുഴുവനും ദേഷ്യമായിരുന്ന…..
ആർക്ക് വേണ്ടി…… എന്തിന് വേണ്ടിയാ ഇവൾ ഇ കള്ളത്തരങ്ങൾ ഒക്കെ കാട്ടി കൂട്ടുന്നത്…..
അതൊരു ഉത്തരമില്ലാ ചോദ്യമായ് എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ഗത്യന്തരമില്ലാതെ അലഞ്ഞു നടന്നു…….

ലയയെ അപ്പോഴേക്കും ട്രിപ്പിട്ടിരുന്നു……

കുറേ നേരം പുറത്തെ ഇടനാഴിയിലൂടെ വെറുതെ നടന്ന് കുറച്ച് കഴിഞപ്പോൾ ഞാൻ ലയക്കടുത്തേക്ക് ചെന്നു……

കണ്ണ് തുറന്നിരുന്ന് ഏതോ വലിയ ചിന്തയിലായിരുന്നു അവൾ…..

“ലയാ…… ”

” നന്ദേട്ടാ…… ”

“ആർക്ക് വേണ്ടിയാ….. എന്തിന് വേണ്ടിയാ ഈ പേ കൂത്തൊക്കെ നിനക്കൊരു അസുഖവും ഇല്ലന്ന് എനിക്കറിയാം…. എന്നേക്കാൾ നന്നായ് അത് നിനക്കും അറിയാം…… പിന്നെന്തിനാ …..?”

” നന്ദേട്ടാ അത് ഞാൻ…… എനിക്ക്……”

“വേണ്ട ഇനിയൊന്നും പറയണ്ട……. ഈ ജന്മം നന്ദന് അമ്മു മാത്രേ ഉള്ളു…….

നീ മനസ്സിൽ ആവശ്യമില്ലാത്ത എന്തേലും സ്വപ്നങ്ങള് വരച്ച് കൂട്ടുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ അതങ്ങ് മായിച്ചു കളയുന്നതാ നല്ലത്……. ”

അവളൊന്നും മിണ്ടാതൊന്ന് മൂള്ക മാത്രം ചെയ്തു….. അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ അടർന്നു വീണു എന്തിനോ വേണ്ടി..

സിസ്റ്ററെ വിളിച്ചോണ്ട് വന്ന് ഞാനവളുടെ ട്രിപ്പൂരിച്ചു….

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവളെന്നോട് ഒന്നും തന്നെ മിണ്ടിയില്ല……

തിരികെ വീട്ടിൽ വരുമ്പോൾ ഉമ്മറത്ത് തന്നെ അമ്മു ഉണ്ടായിരുന്നു….

” നന്ദാ ചോക്ലേറ്റ്……”

“ഞാന തങ്ങ് മറന്ന് അമ്മുവേ……”

അപ്പോഴേക്കും ലയ അവളുടെ ബാഗിൽ നിന്നൊരു ചോകേറ്റെടുത്ത് അമ്മൂന് ന്നീട്ടി

അതിനു നന്ദിയായ് ഞാൻ ലയയെ ഒന്ന് ചിരിച്ച് കാണിച്ചങ്കിലും അത് ശ്രദ്ധിക്കാതെ കരഞ്ഞ് വീർത്ത കൺപോളകളുമായ് അവൾ അകത്തേക്ക് നടന്നു

കുളി കഴിഞ് പുറത്തേക്കിറങ്ങുമ്പോൾ ഏതോ ചിത്രത്തിന് നിറം ചേർക്കുകയായിരുന്നു അമ്മു…

” നന്ദാ……..”

” എന്താമ്മൂ…..?”

“എനിക്ക് വിശേഷം തരുവോ…… ”

കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകുന്നതിനിടയിൽ മുഖം വെട്ടിച്ച് ഞാനവളെ നോക്കി…

കളറിംഗ് ബുക്കിൽ നിന്ന് മുഖമെടുക്കാതെ അവള് വീണ്ടും ചോദിച്ചു

” നന്ദാ എനിക്ക് വിശേഷം തരുവോ…..”

(തുടരും)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘😘

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!