Skip to content

ഏഴാംജന്മം – ഭാഗം 13

ezham janmam malayalam novel

✍️ Rincy Prince

ഞെട്ടി വിറച്ചു നിൽക്കുന്ന ഗൗരിയുടെ മുൻപിലേക്ക് ദേവൻ കയറിനിന്നു,

“എന്താ പേടിച്ചു പോയോ?

“പിന്നെ ത്രിസന്ധ്യ നേരത്ത് പുറകിൽ കൂടിവന്നു പിടിച്ചാൽ പേടിക്കില്ലേ,

“പേടിക്കണ്ട ഞാൻ അല്ലേ,

“നിങ്ങൾക്ക് എന്താ പ്രത്യേകത പേടിക്കാതിരിക്കാൻ,

” ഞാൻ പറഞ്ഞതാണ് ദേവേട്ടൻ എന്ന് വിളിക്കണമെന്ന്,

“അതിനുമാത്രമുള്ള ബന്ധമൊന്നും നമ്മൾ തമ്മിൽ ഇല്ല,

“ഉണ്ടാകുമല്ലോ,

കാലിന് വേദന കുറവുണ്ടോ?

അവൾ മറുപടിയൊന്നും പറയാതെ നടന്നകന്നു,

“എത്രയോക്കെ ഒളിച്ചാലും നിൻറെ കണ്ണുകളിൽ എനിക്ക് കാണാം എന്നോടുള്ള പ്രണയം,

അവൻ മനസ്സിൽ പറഞ്ഞു,

അവളുടെ മനസ്സിലും അതു തന്നെയായിരുന്നു ചിന്ത, എത്ര ഒളിപ്പിച്ചിട്ടും അവനോടുള്ള സ്നേഹം അറിയാതെ പുറത്തുവരുന്നു,

പക്ഷേ പാടില്ല ശിവദ അവനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് തനിക്ക് അറിയാവുന്നതാണ്,

കാലത്ത് അച്ഛന് കലശലായ പനി ആണ് എന്ന് അമ്മ പറഞ്ഞത് കേട്ടാണ് ആണ് ഗൗരി അയാളുടെ അരികിലേക്ക് ചെല്ലുന്നതു,

നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ തന്നെ മനസ്സിലായി കടുത്ത പനി ആണ്,

“മോളെ നീ സൂര്യ മംഗലം വരെ പോയി കുറച്ച് മരുന്ന് വാങ്ങിയിട്ട് വാ, അവിടെ ഔഷധസസ്യങ്ങൾ ഒക്കെ ഒരുപാട് ഉണ്ടല്ലോ, തിരുമേനിയോട് പറഞ്ഞാൽ മതി അച്ഛന് പനിയാണെന്ന്,

അമ്മ ഗൗരിക്ക് നിർദ്ദേശം കൊടുത്തു,

സൂര്യ മംഗലത്തിലേക്ക് പോകാൻ അവൾക്ക് മനസ്സുകൊണ്ട് താൽപര്യമുണ്ടായിരുന്നില്ല, ദേവനെ അഭിമുഖീകരിക്കേണ്ട കാരണം തന്നെയായിരുന്നു അതിനു പിന്നിൽ,

എങ്കിലും അമ്മയുടെ നിർദ്ദേശ പ്രകാരം അവൾ അവിടേക്ക് പുറപ്പെട്ടു,

പടിപ്പുര കയറിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തിരുന്ന ദേവനാരായണനെ,

“എന്താ കുട്ടിയെ,

“അച്ഛന് കലശലായ പനി, അമ്മ പറഞ്ഞു ഇവിടെ നിന്ന് എന്തെങ്കിലും ഔഷധം വാങ്ങിയിട്ട് വരാൻ,

“ഔഷധത്തിന്റെ കാര്യമൊക്കെ ദേവനാണ് നോക്കുന്നത്,

എൻറെ മകൻ ദേവദേവൻ,

ഞാൻ അവനെ വിളിക്കാം കുട്ടി കയറി ഇരിക്ക്യാ,

നെഞ്ചിൽ ഭാരം ഉള്ള ഒരു കല്ലെടുത്തു വച്ചത് പോലെ തോന്നി ഗൗരിക്ക്,

കുറച്ചു സമയങ്ങൾക്ക് ശേഷം അകത്തുനിന്നും ദേവൻ പ്രത്യക്ഷപ്പെട്ടു,

“നിനക്കറിയില്ലേ കുട്ടിയെ, കൃഷ്ണ മംഗലത്തെ ദത്തൻറെ മകളാണ്,

“ഉവ്വ് ,എവിടെയോ വെച്ച് ഒരു നോട്ടം കണ്ടിരിക്കണു,

ദേവൻറെ മറുപടി കേട്ട് ഗൗരി അതിശയിച്ചുപോയി,

അവളോട് ഒന്നും സംസാരിക്കാതെ അവൻ ഔഷധങ്ങൾ പറിക്കാൻ തുടങ്ങി,

“കുറച്ച് അപ്പുറത്താണ് ഞാൻ ഞാൻ എടുത്തിട്ട് വരാം,

അവൾ സമ്മത ഭാവത്തിൽ തലയാട്ടി,

അവൻ അവളോട് ഒന്നും സംസാരിക്കാത്തത് അവളിൽ നേരിയ വിഷമം പടർത്തിയിരുന്നു,

അവൾ സൂര്യ മംഗലത്തെ കാഴ്ചകളൊക്കെ കണ്ട് നടന്നു,

അപ്പോഴാണ് കുറച്ച് മാറി താമര പൂക്കൾ വിടർന്നു നിൽക്കുന്നത് അവൾ കണ്ടത്,

ആ കാഴ്ച അവളുടെ മനസ്സിന് ഒരു സന്തോഷം നൽകി,

അവൾ പടവുകളിറങ്ങി താമര പറിക്കാനായി നടന്നു,

ഇട്ടിരുന്ന പട്ടുപാവാട അല്പം പൊക്കി താമരയായി കൈ നീട്ടിയതും, വഴുക്കൽ ഉണ്ടായിരുന്നു പടവിൽ നിന്നും അവൾ കുളത്തിലേക്ക് വീണു,

നിലയില്ലാ കയത്തിലേക്ക് താഴുന്നതിന് മുൻപ് ഒരു കൈ വന്ന് അവളെ ചുറ്റി എടുത്ത് കരയിൽ കിടത്തി,

തന്നെ നോക്കി നിൽക്കുന്ന മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല, ദേവൻ അല്ല എൻറെ ദേവേട്ടൻ അറിയാതെ അവളുടെ മനസ്സ് മന്ത്രിച്ചു,

അവളുടെ വയറിൽ മൃദുവായി അവൻ ഞെക്കി,

വായിൽ നിന്നും അല്പം വെള്ളം പുറത്തേക്ക് വന്നു,

“നല്ല ആഴമുള്ള കുളമാണ്,

എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്തേനെ, അറിയില്ലെങ്കിൽ കരയിലിരുന്ന് കാണണം,

വേവലാതിയോടെ ഉള്ള അവൻറെ മറുപടി കേട്ട് അവൾ അവനെ തന്നെ നോക്കി അവൻറെ മുഖത്തെ ഭാവം കണ്ടാൽ തന്നെ അറിയാം അവൻ നന്നായി പേടിച്ചിട്ടുണ്ട്,

അത്രയും പറഞ്ഞ് അവൻ നടക്കാൻ തുടങ്ങിയതും അവൾ അവൻറെ കയ്യിൽ പിടിച്ചു,

“ദേവേട്ടാ…..

ഒരു അത്ഭുതത്തോടെയാണ് അവളുടെ ആ വിളിക്ക് അവൻ കാതോർത്തത്,

“താമര വേണമായിരുന്നു എങ്കിൽ എന്നോട് പറഞ്ഞ പോരായിരുന്നോ ഞാൻ പറിച്ചു തരില്ലേ,

ആർദ്രം ആയിരുന്നു ആ മറുപടി,

“എന്നോട് എന്തിനാ ഈ അകൽച്ച കാണിക്കുന്നത്, ഈ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയാം,

ദേവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറയാൻ തുടങ്ങി,

“ഞാൻ പോണു ആകെ നനഞ്ഞ് ഇരിക്കുകയാ,

പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചു ചേർത്ത് അവൻ പറഞ്ഞു,

“ഇത് പറഞ്ഞിട്ട് പോയാ മതി,

“ശിവദ അവളെനിക്ക് കൂട്ടുകാരി അല്ല സഹോദരിയാണ്,

അവളെ വേദനിപ്പിക്കുന്നത് ഒന്നും ഞാൻ ചെയ്യില്ല,

“ഈയൊരു കാരണം കൊണ്ടാണോ എൻറെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നത്,

അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കാം,

“എത്ര പറഞ്ഞാലും അവളുടെ മനസ്സിൽ നിന്നും ഈ രൂപം പോകില്ല, അത്രമേൽ ആഴത്തിൽ പതിഞ്ഞതാണ്,

“അതിലുമെത്രയോ ആഴത്തിൽ പതിഞ്ഞതാണ് എൻറെ മനസ്സിൽ നിൻറെ രൂപം,

ആഴത്തിലുള്ളത് നീ മാത്രമാണ്,

ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി അവൾ,

അവളെ അറിയാതെ ചേർത്ത് തന്നിലേക്ക് പിടിച്ചു അവൻ, എതിർക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല,

“പ്രണയം ഒരാളോട് മാത്രം ഒരിക്കൽ തോന്നുന്ന ഒരു വികാരമാണ്,

നിന്നെ മറന്ന് ആ സ്ഥാനത്തേക്ക് മറ്റൊരാളെ എനിക്ക് ചിന്തിക്കാൻപോലും കഴിയില്ല ,

“എന്തോ ഓർത്ത് എന്നതുപോലെ അവനിൽനിന്നും അവൾ അടർന്നുമാറി,

അവൻ ചിരിയോടെ അവളെ കൂട്ടി അകത്തേക്ക് പോയി,

“അയ്യോ ഇത് എന്തു പറ്റിയതാ,

ദേവിക അവളെ കണ്ട് ഭയന്നു,

“കുട്ടിക്ക് താമര പറിക്കണം എന്ന് ഒരു ആഗ്രഹം, കുളത്തിലേക്ക് ഒന്നു വീണത് ആണ്,

ഞാൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു,

ദേവൻ അമ്മയുടെ ആശങ്കയ്ക്ക് മറുപടി നൽകി,

“കുട്ടി വരൂ,

ഈറൻ മാറാം

ദേവിക ഗൗരിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,

ദേവൻ അവളെ ഒന്നു നോക്കി ആ സമയം തന്നെ ഗൗരിയും തിരിഞ്ഞു നോക്കിയിരുന്നു,

കണ്ണുകൾ പരസ്പരം ഇടഞ്ഞു,

പിന്നീട് പ്രണയമായിരുന്നു,

ആർക്കും ആരാലും പിരിക്കാൻ സാധിക്കാത്ത വിധം അവർ രണ്ടുപേരും പ്രണയിച്ചു,

ഒരാൾ ഇല്ലാതെ മറ്റൊരാൾ ഇല്ല എന്ന രീതിയിൽ,

പക്ഷേ രാമഭദ്രന് ഇതൊന്നും ഇഷ്ടമായിരുന്നില്ല,

തിരുവാതിരനാളിൽ ജനിക്കുന്ന കൃഷ്ണ മംഗലത്തെ പെൺകുട്ടിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ സൂര്യ മംഗലം മനയുടെ നിലവറയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയു,

പക്ഷേ അതിന് അവൾ മനസ്സുകൊണ്ട് പോലും മറ്റൊരാളുടേത് ആയിരിക്കാൻ പാടില്ല,

അങ്ങനെയായാൽ നിലവറയുടെ മൂന്നാം വാതിൽ തുറക്കപ്പെടുകയില്ല,

ഇനിയൊരിക്കലും ഗൗരിയെ കൊണ്ട് തനിക്ക് നിലവറയ്ക്കുള്ളി

ൽ പോകാൻ കഴിയില്ല,

പക്ഷേ ദേവന് സാധിക്കും,

അങ്ങനെ അവർ നിലവറയ്ക്കുള്ളിൽ കടന്നാൽ ആ മോതിരങ്ങൾ പരസ്പരം അണിഞ്ഞാൽ അവർക്ക് ലഭിക്കാൻ പോകുന്നത് ഐശ്വര്യങൾ ആണ്, ഒപ്പം താളിയോലകൾ കൂടി ലഭിച്ചാൽ അമരത്വവും,

പാടില്ല തനിക്ക് അല്ലാതെ മറ്റാർക്കും ആ താളിയോലകൾ ലഭിക്കാൻ പാടില്ല,

സൂര്യ മംഗലം മനയിലെ മത്ത് പിടിപ്പിക്കുന്ന സ്വർണാഭരണങ്ങളും താളിയോലകളും രത്നങ്ങളും സ്വപ്നം കണ്ടാണ് താൻ ഓർമ്മവച്ച കാലം മുതൽ ജീവിച്ചത്, അത് മറ്റാർക്കും ലഭിക്കാൻ താൻ സമ്മതിക്കില്ല

രാമഭദ്രൻ മനസ്സിൽ കുറിച്ചു,

പലവട്ടം ശിവദയുടെ ഉള്ളിൽ നിന്നും ദേവനെ കുടിയിറക്കാൻ പലരീതിയിൽ ഗൗരി ശ്രമിച്ചിരുന്നു, പക്ഷേ നിരാശയായിരുന്നു ഫലം,

ശിവദ ഒരു വാശി പോലെ അവനെ പ്രണയിക്കുന്നത് ഗൗരിയിൽ ഒരു ഉൾഭയം നിറച്ചിരുന്നു,

എങ്കിലും ഒരിക്കൽ പോലും തൻറെ മനസ്സിൽ ഉള്ളത് ശിവദയോടെ തുറന്നു പറയാനുള്ള ധൈര്യം ഗൗരിക്ക് ഉണ്ടായിരുന്നില്ല, അവളുടെ സൗഹൃദം നഷ്ടമാകുമോ എന്ന് ഗൗരി ഭയന്നിരുന്നു,

എല്ലാം ശിവദ അറിയുന്ന ഒരു ദിവസം ഭയത്തോടെ ആയിരുന്നു ഗൗരി ഓർത്തത്,

അധികം വൈകാതെ തന്നെ ദേവൻ വീട്ടുകാരെ കൂട്ടി കൃഷ്ണ മംഗലത്ത് എത്തി ഗൗരിയെ വിവാഹം ആലോചിച്ചു,

രണ്ടു വീട്ടുകാർക്കും സമ്മതമായിരുന്നു,

സൂര്യ മംഗലത്തെ ഏതൊ ഒരു വാല്യകാരിയിൽ നിന്നും ദേവൻറെ വിവാഹം ആണെന്ന് ശിവദ അറിഞ്ഞു,

പെൺകുട്ടി ആരാണെന്ന് അറിഞ്ഞിരുന്നില്ല,

അന്ന് മുഴുവൻ അവൾ മുറിയിൽ അടച്ചിരുന്ന് കരഞ്ഞു,

വൈകിട്ട് കാവിൽ വിളക്ക് വയ്ക്കാൻ ആയിപോയി,

“കുട്ടിക്കാലം മുതൽ എന്നെ അറിയുന്നവരാണ് നിങ്ങൾ,

അവൾ നാഗങ്ങളോട് പറഞ്ഞു,

“ഇനി എനിക്ക് സങ്കടപ്പെടാൻ വയ്യ,

എൻറെ അമ്മ മരിച്ച കാലം മുതൽ ഞാൻ ആണ് ഇവിടെ നിങ്ങൾക്ക് തിരി വെക്കുന്നത്,

നാഗ ചൈതന്യമുള്ള പെണ്ണാണ് ശിവ എന്ന് എല്ലാവരും പറയുന്നു,

അങ്ങനെ എന്തെങ്കിലും ഒരു കഴിവ് എനിക്ക് ഉണ്ടെങ്കിൽ നിങ്ങളെന്നെ ദംശിക്കൂ,

ഇഷ്ടപ്പെട്ട പുരുഷൻ മറ്റൊരു പെണ്ണിൻറെ സ്വന്തമാകുന്നത് കാണാൻ എനിക്ക് വയ്യ,

അവൾ നാഗ കാവലിരുന്ന നാഗങ്ങളുടെ പൊത്തിലേക്ക് കൈ നീട്ടി,

ഒരു നാഗം അവിടേക്ക് ഇഴഞ്ഞു വന്നു അവളുടെ കല്പനയനുസരിച്ച് അവളുടെ കയ്യിൽ ദംശികാനായി പത്തി വിരിച്ചു,

പൊടുന്നനെ അവളുടെ കൈ വലിച്ചു മാറ്റി ഒരാൾ ഇരുട്ടിൻറെ മറവിൽ നിന്നും പ്രത്യക്ഷപ്പെട്ടു,

“രാമഭദ്രൻ”

“നീ എന്താണ് കാണിക്കുന്നത്,

“എനിക്ക്…. എനിക്ക് ജീവിക്കേണ്ട,

“ഉറ്റ തോഴി ചതിച്ചത്തിൽ ഉള്ള സങ്കടം ആണോ? അതോ ഇഷ്ടപ്പെട്ട പുരുഷനെ കിട്ടാത്തതിലുള്ള വിരഹമോ?

“ചതിച്ചെന്നോ? നിങ്ങൾ എന്താണ് പറയുന്നത്,

“അപ്പോൾ ഞാൻ ചിന്തിച്ചത് ശരിയായിരുന്നു നീ ഒന്നും അറിഞ്ഞിട്ടില്ല,

“എന്താണെങ്കിലും വ്യക്തമായി പറയൂ,

“നീ അറിഞ്ഞില്ലേ , ദേവൻ വിവാഹം കഴിക്കാൻ പോകുന്നത് നിൻറെ പ്രിയപ്പെട്ട കൂട്ടുകാരിയെയാണ് ഗൗരിയെ, അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു,

ഒരു സ്ഫോടനം പോലെയായിരുന്നു ഭദ്രൻ്റെ വാക്കുകൾ ശിവദയുടെ കാതിൽ അലയടിച്ചത്,

“അല്ല…… ഗൗരി അവൾ അങ്ങനെ ചെയ്യില്ല നിങ്ങൾ കള്ളം പറയുന്നതാണ്,

“നീ അവളോട് തന്നെ ചോദിച്ചു നോക്കൂ,

ദേവൻറെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് ഞാൻ,

അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് കുറെ കാലമായി എനിക്കറിയാമായിരുന്നു,

പക്ഷേ നിനക്ക് അവനെ ഇഷ്ടമാണെന്ന് ഞാൻ ഇന്നാണ് അറിയുന്നത്,

നീ അറിയാതെ വിവാഹം നടക്കണമെന്ന് ഗൗരി ദേവനോട് പറയുന്നത് കേട്ടപ്പോൾ ആണ് അതിനെക്കുറിച്ച് ഞാൻ അറിയുന്നത്,

നിൻറെ മനസ്സിൽ അവനോട് ഇഷ്ടം ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു, എന്നിട്ടും അവൾ അവനോട് പ്രണയം പറഞ്ഞു,

നിനക്ക് വേണ്ടി സംസാരിക്കാൻ ആണെന്ന് പറഞ്ഞു അവൾ പറഞ്ഞത് അവളുടെ പ്രണയമായിരുന്നു,

അവൾ പറഞ്ഞില്ലായിരുന

്നെങ്കിൽ ദേവൻ നിന്നെ സ്വീകരിച്ചേനെ,

ഭദ്രന്റെ ഓരോ വാക്കുകളും ശിവദ ആഴത്തിൽ ചിന്തിച്ചു,

തൻറെ ഇഷ്ടം പറയാൻ ഗൗരി മുന്നിട്ടിറങ്ങിയതും പിന്നീട് പറഞ്ഞില്ല എന്ന് തന്നോട് പറഞ്ഞതും,

ഒടുവിൽ പലവട്ടം എല്ലാം മറക്കാൻ തന്നോട് പറഞ്ഞതും എല്ലാം കൂട്ടി വായിച്ചപ്പോൾ ഭദ്രൻ പറഞ്ഞത് സത്യമാണെന്ന് അവൾക്ക് തോന്നി,

അവളുടെ നീലക്കണ്ണുകളിൽ പകയായിരുന്നു,

“ചതി”

അവളുടെ അധരങ്ങൾ മൊഴിഞ്ഞു,

ഭദ്രന്റെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു,

“അതെ ചതിക്കുകയായിരുന്നു രണ്ടു പേരും കൂടി ചേർന്ന്,

ഇപ്പോൾ വിഡ്ഢി ആക്കപ്പെട്ടത് നീയാണ്,

നീ ചിന്തിച്ചു നോക്കൂ ഒരു വിഡ്ഢി ആയി മരിക്കണോ, അതോ ഒരു വിജയ്യി ആയി ജീവിക്കണോ എന്ന്,

നിന്നെ ചതിച്ചവളോട് നിനക്ക് പ്രതികാരം ചെയ്യേണ്ടേ,

നിൻറെ പ്രണയം കാണാതിരുന്നവനോട് നിനക്ക് പ്രതികാരം ചെയ്യേണ്ടേ,

“വേണം,

പക്ഷേ എന്നെക്കൊണ്ട് എന്ത് സാധിക്കും,

“സാധിക്കും നിന്നെക്കൊണ്ട് മാത്രമേ സാധിക്കു,

നീ ഈ നാഗ കാവിലെ റാണിയാണ്,

ഈ നാഗങ്ങൾ നിൻറെ ആജ്ഞാനുവർത്തികളാണ്,

നീ എന്തു പറഞ്ഞാലും ഇവർ അനുസരിക്കും,

അങ്ങനെ ഒരു കഴിവ് നിനക്ക് ഉണ്ട്,

നീ ആരെയെങ്കിലും കൊല്ലാൻ പറഞ്ഞാലും ഇവർ അനുസരിക്കും,

അയാളുടെ കണ്ണുകൾ കുറുകി,

അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി,

“നിനക്ക് ലഭിക്കാതെ പോയ പ്രണയം അവൾക്കും അവനും ലഭിക്കാൻ പാടില്ല, അതിന് അവരെ ഇല്ലാതാക്കുന്നതാണ് വഴി എങ്കിൽ അത് തന്നെ ചെയ്യണം,

ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ,

അവൻ എൻറെ പ്രിയപ്പെട്ട കൂട്ടുകാരനാണ് പക്ഷേ ഒരു പാവം പെണ്ണിനെ വഞ്ചിച്ച് ജീവിക്കാൻ ഞാനവനെ സമ്മതിക്കില്ല, അതുകൊണ്ട് നിനക്ക് എന്ത് സഹായവും ഞാൻ ചെയ്യാം,

അവരെ ഈ കാവിൽ എത്തിച്ചാൽ നിൻറെ ലക്ഷ്യം പൂർത്തിയാകും,

അതിനെ എന്ത് വേണം എന്ന് ഞാൻ പറഞ്ഞു തരാം,

അവൾ സമ്മത ഭാവത്തിൽ തലയാട്ടിയപ്പോൾ രാമഭദ്രൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി,

“താൻ അഭ്യർത്ഥിച്ച് മന്ത്രങ്ങൾ കൊണ്ട് ഒരു പൂജനടത്തിയാൽ പൂർണ്ണമായും ഗൗരിയുടെ ഓർമ്മ നഷ്ടപ്പെടുത്താൻ സാധിക്കും,

അതുവഴി അവൾ ദേവനെ മറക്കും,

പിന്നീട് അവളുടെ മനസ്സിൽ തനിക്ക് സ്ഥാനം നേടാൻ സാധിക്കും,

ശേഷം അവളെയും കൊണ്ട് നിലവറയിലെ നീതി കുംഭത്തിൽ തനിക്ക് ചെല്ലാം,

അതിന് ദേവൻ ഇല്ലാതാവണം,

അതിന് ശിവദയുടെ മനസ്സിൽ പക നിറച്ചേ സാധിക്കൂ,

പിറ്റേന്ന് അമ്പലത്തിൽ പോകുമ്പോൾ ശിവദ ഗൗരിയെ കാത്തുനിന്നിരുന്നു,

“നീയെന്താണ് വരാൻ താമസിച്ചത്,

ഗൗരിയുടെ മുഖത്തേക്ക് നോക്കി ശിവദ ചോദിച്ചു,

“കുറച്ച് ജോലിയുണ്ടായിരുന്നു,

“നിൻറെ വിവാഹം ഉറപ്പിച്ചിട്ട് എന്നോട് പറയാതിരുന്നത് എന്താണ്,

അവളുടെ മുഖത്ത് നോക്കാതെയാണ് ശിവദ ചോദിച്ചത് , പൊടുന്നനെ ഗൗരിയിൽ ഒരു ഞെട്ടൽ ഉണ്ടായി,

“ദേവേട്ടൻ നിന്നെ ആയിരുന്നു ഇഷ്ടം എന്ന് എന്നോട് പറഞ്ഞാൽ മതിയായിരുന്നു,

“മോളെ ഞാൻ പലവട്ടം നിന്നോട് പറയാൻ വേണ്ടി ഇരുന്നതാ, പക്ഷേ നീ എന്നോട് പിണങ്ങിയാലോ എന്ന് കരുതി,

അവളുടെ മറുപടി കേട്ടപ്പോൾ അവളെ കൊല്ലാനാണ് ശിവദയ്ക്ക് തോന്നിയത്,

“എങ്കിലും എന്നോട് പറയാമായിരുന്നു,

സാരമില്ല എനിക്ക് പിണക്കം ഒന്നുമില്ല ഞാനും നീയും ഒരുപോലെയല്ലേ,

നീ ദേവേട്ടനെ വിവാഹം കഴിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂ,

വൈകിട്ട് രണ്ടാളും ഒരുമിച്ച് കാവിൽ വരണം,എനിക്ക് ദേവേട്ടനോടും മാപ്പ് പറയണം,

ഗൗരി ശിവദയെ കെട്ടിപ്പിടിച്ച

ു,

“എൻറെ മോളെ എനിക്ക് ഇപ്പോഴാ സമാധാനമായത്,

നീ ക്ഷമിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു പക്ഷേ…..

“നീ വൈകിട്ട് ആളെക്കൂട്ടി കാവിൽ വരണം,

“തീർച്ചയായും വരും

ഒരുപാട് സന്തോഷത്തോടെ വരുന്ന ഗൗരിയെ കണ്ടാണ് ദേവൻ വായനശാലയിൽ നിന്നും ഇറങ്ങി വന്നത്,

“വേളി ഉറപ്പിച്ചു കഴിഞ്ഞതിൽ പിന്നെ വലിയ സന്തോഷത്തിലാണല്ലോ,

“സന്തോഷത്തിലാണ് പക്ഷേ വേളി ഉറപ്പിച്ചത് കൊണ്ട് മാത്രമല്ല,

“പിന്നെ എന്താണാവോ ഈ സന്തോഷത്തിനു കാരണം,

“അത് പറയാനും ദേവേട്ടനെ കാണാനും ആണ് ഞാൻ ഇവിടെ ഓടിവന്നത്,

“എങ്കിൽ പറയുന്നേ,

ഗൗരി ശിവദ പറഞ്ഞ കാര്യങ്ങളെല്ലാം ദേവനോട് പറഞ്ഞു, കേട്ടപ്പോൾ അവനും സന്തോഷമായി,

നമ്മുടെ വിവാഹം കഴിയുമ്പോൾ എങ്ങനെയെങ്കിലും ആ കുട്ടിയുടെ വിവാഹം നടത്തണമെന്ന് മനസ്സിൽ ഞാൻ ആഗ്രഹിച്ചിരുന്നു,

ഇല്ലെങ്കിൽ നമ്മൾ ജീവിതം തുടങ്ങുമ്പോൾ അതൊരു സങ്കടമായി കിടന്നേനെ, ഏതായാലും അവൾക്ക് എല്ലാം മനസ്സിലാക്കി ഇടപെടാൻ കഴിഞ്ഞല്ലോ അതുമതി,

” ദേവേട്ടന്റെ കൂട്ടുകാരെ പോലെയല്ല എൻറെ കൂട്ടുകാരി,

“ഗൗരി, പല പ്രാവശ്യം ഞാൻ പറഞ്ഞു ഭദ്രനെ നിനക്ക് ഇഷ്ടമല്ല എന്ന് എനിക്കറിയാം, എന്നുവച്ച് അവൻറെ കുറ്റം നീ എന്നോട് പറയണ്ട,

“ഞാൻ പറയുന്നതാണോ നാട്ടുകാരു മുഴുവൻ പറയുന്നുണ്ട്, അയാൾക്ക് ആഭിചാരവും കൂടോത്രം ഒക്കെ വശം ഉണ്ടെന്ന്,

മാത്രമല്ല ഞാൻ സ്വപ്നത്തിൽ കണ്ടതാണ് ദേവേട്ടനെ അയാൾ ചതിക്കുന്ന ആയിട്ട്,

എന്താണെങ്കിലും ഒരു അകലം ഇട്ട് പെരുമാറിയാൽ മതി അയാളോട്,

“ഗൗരി ഈ കാര്യം പറഞ്ഞ് വെറുതെ നമ്മൾ തമ്മിൽ തെറ്റും,

ഗൗരി പിന്നീട് ഒന്നും മിണ്ടിയില്ല,

“മുഖം വീർപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഭദ്രൻ എൻറെ കുട്ടിക്കാലം മുതലേ ഉള്ള ചങ്ങാതിയാണ്,

അവനെപ്പറ്റി വീട്ടിൽ പോലും ആരും എന്നോട് ഒരു കുറ്റം പറയില്ല , എനിക്കത് ഇഷ്ടമല്ല എന്നറിയാം,

“ഞാനൊന്നും പറയുന്നില്ല,

“എങ്കിൽ നല്ല കുട്ടിയായിട്ട് നീ ചെല്ല് വൈകിട്ട് കൃത്യ സമയത്ത് ഞാൻ കാവിൽ ഉണ്ടാവും,

പറഞ്ഞതുപോലെ സന്ധ്യയോടെ അടുത്ത് ദേവനും ഗൗരിയും കാവിലേക്ക് വന്നിരുന്നു,

അവരെ കാത്ത് കറുത്ത പട്ടുപാവാട ഇട്ട് ശിവ കാത്തുനിൽപ്പുണ്

ടായിരുന്നു,

അവളുടെ മുടി മുഴുവൻ അഴിച്ചിട്ടിരിക്കുകയായിരുന്നു,

നെറ്റിയിൽ ഒരു ചുവന്ന പൊട്ട്,

മറ്റു ചമയങ്ങൾ ഒന്നുമില്ല നീലമിഴികൾ തിളങ്ങിയിരുന്നു,

“വന്നിട്ട് കുറേ നേരമായോ?

“ഇല്ല എത്തിയതേയുള്ളു,

മറുപടി പറഞ്ഞത് ദേവനായിരുന്നു

രണ്ടുപേരും ഒരുമിച്ച് ആണോ വന്നത്,

“അതെ

അവളുടെ ചോദ്യങ്ങൾക്കൊക്കെ ഒരു ആജ്ഞ ഭാവം ഉണ്ടായിരുന്നു, അത് ദേവൻ ശ്രദ്ധിച്ചിരുന്നു, അവന് അത് ഇഷ്ടമായിരുന്നില്ല,

“നീയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്,

ഗൗരി തിരക്കി,

“ഞാൻ എത്രത്തോളം ദേവേട്ടനെ സ്നേഹിച്ചിരുന്നു എന്ന് ഈ ലോകത്ത് നിനക്ക് മാത്രമേ അറിയൂ,

എന്നിട്ടും നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞില്ല,

അപ്പോൾ നിനക്കറിയാം ചെയ്യുന്നത് ചതിയാണെന്ന്,

അപ്പോൾ നിനക്ക് ഒരു ശിക്ഷ വേണ്ടേ,?

മരണമാണ് ഗൗരി നിനക്കുള്ള ശിക്ഷ,

ദേവെട്ടനും കൂട്ടുപ്രതി അല്ലേ,

ൻറെ സ്നേഹം മനസ്സിലാക്കാതെ തിരസ്കരിച്ചതല്ലെ,

ദേവേട്ടനും ഒരു ശിക്ഷയുണ്ട് എന്താണെന്നല്ലേ,

നിങ്ങളുടെ സൂര്യ മംഗലം മനയിലെ ഒരു പുരുഷൻ പോലും ഇനി 30 വയസ്സിന് മുകളിൽ ജീവിച്ചിരിക്കില്ല, ഇത് പ്രണയം നഷ്ടപ്പെട്ട ഒരുവളുടെ ശാപം ആണെന്ന് കൂട്ടിക്കോ,

ഞാൻ ഈ നാഗ കാവിലെ അമ്മയാണ്,

എൻറെ ശാപം ഫലിക്കും,

ശിവദയുടെ മുഖഭാവം പെട്ടെന്ന് മാറി അത് ദേവനിലും ഗൗരിയിലും ഭയം ഉളവാക്കി,

“അനന്തു…..

ശിവദ ഉച്ചത്തിൽ വിളിച്ചു,

ഉടനെ ഒരു കരിമൂർഖൻ അവിടേക്ക് ഇഴഞ്ഞു വന്നു,

“ഇവൻ എൻറെ ചങ്ങാതിയാണ്, ഞാൻ എന്ത് പറഞ്ഞാലും കേൾക്കുന്ന എൻറെ ഉറ്റ ചങ്ങാതി,

നിന്നെപ്പോലെ കൂടെ നിന്ന് ചതിക്കുന്ന ചങ്ങാതി അല്ല,

അവൾ ഗൗരിയെ നോക്കി പറഞ്ഞു,

“അനന്തു ഇവൾ എന്നെ ചതിച്ചു,

ഞാൻ പ്രാണനു തുല്യം സ്നേഹിച്ച പുരുഷനെ ഇവൾ സ്വന്തമാക്കി,

ഇവൾക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടത്,

എന്താണെങ്കിലും നിനക്കിഷ്ടമുള്ളത് കൊടുത്തോളൂ,

അവളുടെ നിർദ്ദേശം കേട്ട് കരിമൂർഖൻ ഗൗരിയുടെ നേർക്ക് ഇഴഞ്ഞ് ചെന്ന് പത്തിവിടർത്തി,

അത് കണ്ടതും ദേവൻ ഗൗരിയെ അവിടെനിന്നും നീക്കിയതും കരിമൂർഖൻ ദേവൻറെ കണങ്കാലിൽ കൊത്തിയതും ഒരുമിച്ചായിരുന്നു,

“ദേവേട്ടാ…..

ഗൗരി ഓടി ദേവൻറെ അരികിലേക്ക് ചെന്നു,

“ദേവേട്ടാ….

ഒരു ഗദ്ഗദത്തോടെ ശിവദ യും അത് തന്നെ വിളിച്ചു,

“അനന്തു നീ എന്താ ചെയ്തത് എൻറെ പ്രാണനെ ആണ് നീ നോവിച്ചത് ഞാൻ സഹിക്കില്ല, ശിവദ കരിമൂർഖനെ നോക്കി പറഞ്ഞു,

അത് ശിവയ്ക്ക് മുൻപിൽ പത്തി താഴ്ത്തി,

“ശിവ ഞങ്ങൾ നിന്നെ ചതിച്ചിട്ടില്ല നീ പെട്ടെന്ന് എന്തെങ്കിലും ചെയ്യ്,

ഞാൻ മാറി തരാം, നീ ദേവേട്ടന് ഒപ്പം ജീവിച്ചോളൂ, പക്ഷേ ദേവേട്ടൻ ജീവനോടെ ഭൂമിയിൽ ഉണ്ടാവണം, എനിക്ക് അത്രയേ ഉള്ളൂ,

നീ എന്തെങ്കിലും ചെയ്യൂ

ഗൗരി കേണു പറഞ്ഞു,

“സത്യമായും നീ മാറി തരുമോ?

“സത്യം, ഞാൻ ഉപാസിക്കുന്ന ശിവഭഗവാൻ സത്യം,

നീ ദേവേട്ടനെ മരണത്തിനു വിട്ടു കൊടുക്കാതെ രക്ഷിക്കൂ,

“വേണ്ട….

അവശതയിലും ദേവൻ പറഞ്ഞു,

അങ്ങനെയൊരു ഉറപ്പിൽ നീ എന്നെ രക്ഷിക്കേണ്ട,

ഞാൻ മരിച്ചാലും നിന്നെ സ്വീകരിക്കില്ല,

നിന്നെ ജീവനുതുല്യം സ്നേഹിച്ച വൾ ആണ് ഗൗരി,

നിനക്ക് വേണ്ടി സ്വന്തം സ്നേഹം മറന്നവൾ,

ഇഷ്ടപ്പെട്ട പുരുഷനെ നിനക്ക് നൽകാൻ പോലും അവൾക്ക് മടിയുണ്ടായിരുന്നില്ല,

ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച അവളോട് നീ എന്താ ചെയ്തത്,

സ്നേഹത്തോടെ വിളിച്ചുവരുത്തി കൊല്ലാൻ നോക്കുന്നോ,

നീ എന്താ കരുതിയത് അവൾ ഇല്ലാതായാൽ ഞാൻ നിന്നെ സ്വീകരിക്കുമെന്നോ?

അവൾ ഇല്ലാതായാൽ ആ നിമിഷം ഞാനും ഇല്ലാതാകും,

അവൻറെ വാക്കുകൾ ഇടറിയിരുന്നു അപ്പോഴേക്കും ശരീരത്തിൽ നീല നിറം പടരാൻ തുടങ്ങി,

“ദേവേട്ടാ……

വേദനയുടെ ഗൗരി വിളിച്ചു,

“എങ്കിൽ ഇനി ദേവേട്ടന്റെ സ്വന്തമായവൾ നിങ്ങളുടെ മുൻപിൽ വച്ച് മറ്റൊരുത്തന്റെ ആവുന്നത് നിങ്ങൾ കാണണം,

അവളുടെ മനസ്സ് സ്വന്തമാക്കിയത് നിങ്ങളാണെങ്കിൽ ശരീരം സ്വന്തമാക്കാൻ പോകുന്നത് രാമഭദ്രൻ ആണ്, നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ,

ബോധം മറയുന്നതിന് മുൻപും ആ വെളിപ്പെടുത്തൽ ദേവനിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു,

അപ്പോഴേക്കും ഇരുട്ടിൻറെ മറവിൽ നിന്നും രാമഭദ്രൻ അവിടേക്ക് വന്നിരുന്നു,

“ഭദ്രാ…….നീ……

വേദനയോടെ ദേവൻ വിളിച്ചു

” ക്ഷമിക്ക് ദേവ,

സൂര്യ മംഗലം നിലവറയിലെ കണക്കറ്റ സ്വത്തുക്കൾ കണ്ടാണ് ഞാൻ നിന്നോട് ചങ്ങാത്തം കൂടിയത്,

അതിന് കൃഷ്ണ മംഗലത്തെ കന്യകയുടെ സാന്നിധ്യം എനിക്ക് ആവശ്യമായിരുന്നു,

പക്ഷേ അവളുടെ മനസ്സിൽ നീ കയറി നിമിഷംമുതൽ പൂജകളും മന്ത്രങ്ങളും പിഴക്കാൻ തുടങ്ങി,

അവളെ എനിക്ക് വേണം ദേവാ,

ഞാനൊരു പൂജ ചെയ്ത് അവളുടെ മനസ്സിൽ നിന്നും നിൻറെ ഓർമ്മകൾ ഇല്ലാതെയാകും,

പിന്നീട് ആ മനസ്സിൽ എനിക്ക് മാത്രം സ്ഥാനം നൽകും,

അങ്ങനെ സൂര്യ മംഗലം നിലവറയിലെ താളിയോലകളും മോതിരങ്ങളും ഞാൻ സ്വന്തമാക്കും,

ഇത് കണ്ടോ ശിവദ നിന്നോട് ഇത് ചെയ്തില്ലായിരുന്നെങ്കിൽ നിന്നെ കൊല്ലാനായി ഞാൻ ഇങ്ങോട്ട് വന്നത്,

അരയിൽ നിന്നും ഒരു കത്തി വലിച്ചൂരി ദേവനും മുൻപിൽ നീട്ടി ഭദ്രൻ പറഞ്ഞു,

ഇതൊക്കെ നീ എന്നെക്കൊണ്ട് ചെയ്യിച്ചതാണ്,പലവട്ടം ഞാൻ നിന്നോട് പറഞ്ഞു ഗൗരിയെ നോക്കരുതെന്ന് നീ കേട്ടില്ല,

ഇനി സൂര്യ മംഗലം മനയിലെ നിലവറയുടെ താഴുകൾ തുറക്കണമെങ്കിൽ കൃഷ്ണ മംഗലത്തെ പെണ്ണിൻറെ ഉദരത്തിലൊരു ഒരു ജീവൻ ഉണ്ടാകണം,

ആ ജീവൻറെ തുടിപ്പ് ഈ രാമഭദ്രന്റേതാകണം,

അതുകൂടി കണ്ടിട്ടേ നീ മരിച്ചാൽ മതി,

അതും പറഞ്ഞ് രാമഭദ്രൻ ഗൗരിയുടെ കയ്യിൽ കടന്നു പിടിച്ചു,

“ഇല്ല ഭദ്രാ നിൻറെ ഉദ്ദേശം നടക്കില്ല,

ജീവനുള്ള കാലം വരെ ഗൗരി എന്നും ദേവന് സ്വന്തം ആയിരിക്കും,

ദേവൻറെ മാത്രമായിരിക്കും,

അതും പറഞ്ഞ് ഭദ്രന്റെ കയ്യിലിരുന്ന കത്തി വാങ്ങി സ്വയം വയറിലേക്ക് ഗൗരി ആഞ്ഞു കുത്തി,

“ഗൗരീ……

മറയുന്ന ബോധത്തിന് ഇടയിലും ആ കാഴ്ച ദേവൻറെ ഹൃദയം പിളർക്കുന്നത് ആയിരുന്നു,

വേച്ച് വേച്ച് ദേവൻറെ അരികിലേക്ക് വന്ന് അവൻറെ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകി ഗൗരി,

അവളുടെ ആദ്യ ചുംബനം, അവസാനത്തെയും,

ശേഷം അവൻറെ കൈ കൂട്ടിപ്പിടിച്ചു,

“ഞങ്ങളുടെ പ്രണയം സാക്ഷാത്കാരത്തിനായി ആയി ഞങ്ങൾ വീണ്ടും പുനർജനിക്കും ഭദ്രാ…….

അത് നിൻറെ അവസാനമായിരിക്കും,

നിന്നോട്……….. എനിക്കൊന്നും പറയാനില്ല, നിനക്ക് വേണ്ടി മനസ്സിൽ……….. ഒരുപാട് അകലം ഇട്ടിട്ടുണ്ട് ഞാൻ എൻറെ ദേവേട്ടനോട്,

ഒരു കാര്യം കൂടി നീ……..നീ മനസ്സിലാക്കിക്കൊള്ളു……….. നിന്നെക്കാൾ ഏറെ മുൻപേ ഞാൻ സ്നേഹിച്ചതാണ്…….. ദേവേട്ടനെ നിനക്ക് വേണ്ടി വേണ്ടെന്നു വച്ചതാണ്,

അത് പറഞ്ഞതും അവൾ ശ്വാസം ശക്തമായി മുകളിലേക്ക് വലിച്ചു , ശേഷം ആ കണ്ണുകൾ അടഞ്ഞു,

ഈ സമയം ദേവനും മരണത്തിലേക്ക് തന്നെ പോയിരുന്നു,

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ നിൽക്കുകയായിരുന്നു ശിവദ,

അവൾ പ്രതീക്ഷിച്ചതൊന്നും അല്ല സംഭവിച്ചത് എന്നത് അവളെ ഭയത്തിൽ ആഴ്ത്തി,

പെട്ടെന്ന് ഘോരമായ ഇടിമിന്നലുകൾ ആകാശത്തു നിന്ന് പുറപ്പെട്ടു,

ശിവൻ താണ്ഡവമാടുന്ന പോലെ അനുഭവപ്പെട്ടു,

രണ്ടുപേർക്കും തല പൊട്ടി പോകുന്നതായി തോന്നി, പെട്ടെന്ന് നാഗ കാവിൽ വലിയ പ്രകാശം പരന്നു,

പെട്ടന്ന് ഒരു അശരീരി പോലെ ഒരു ശബ്ദം കേട്ടു,

” ശിവദേ സ്വന്തം കൂട്ടുകാരിയെ ചതിച്ചു കൊല്ലാൻ ശ്രമിച്ച നിനക്ക് നാഗചൈതന്യം നഷ്ടപ്പെട്ടിരിക്കുന്നു,

അതിനുള്ള ശിക്ഷയായി നീ ഇന്ന് മുതൽ ഒരു നാഗകന്യകയായി മാറും,

ആഭിചാര പ്രക്രിയകളിലൂടെ മന്ത്രതന്ത്രങ്ങൾ സായുക്തം ആക്കിയ ഭദ്രാ,

നീ ഇന്ന് മുതൽ മരണത്തിനും ജീവിതത്തിനും കീഴ്പ്പെടാതെ ജടാനരകൾ ബാധിച്ച് ഒരു വൃദ്ധൻ ആയി മാറും, ആത്മാവിനു മോക്ഷം ഇല്ലാതെ 500 വർഷം ഭൂമിയിൽ അലയും,

ഇവരുടെ പുനർജന്മം വരെ നിൻറെ സിദ്ധികൾ നിനക്ക് ലഭിക്കില്ല,

ഇവൻറെ ജീവൻ ഇവളുടെ ഉദരത്തിൽ ജനിക്കുന്ന നിമിഷം നിൻറെ വലം കൈ തളർന്നു പോകും,

ഇവരുടെ പുനർജന്മത്തിൽ ഇവർ സൂര്യ മംഗലം നിലവറയിൽ കയറി മോതിരങ്ങൾ അണിയുന്ന തോടെ നിൻറെ ശരീരം മുഴുവനായി തളർന്നുപോകും, രോഗ ശൈലിയിൽ ഒരു തുള്ളി ദാഹജലം പോലും ലഭിക്കാതെ നീ മരണമടയും, പുഴുവരിച്ച നിൻറെ ശരീരം ഉറുമ്പുകൾ തിന്നും,

അതോടെ ആ വെളിച്ചം അപ്രത്യക്ഷമായി,

ശിവദ പെട്ടെന്ന് ഒരു നാഗം ആയി മാറി, ഭദ്രൻ ജഡാനരകൾ ബാധിച്ച ഒരു വൃദ്ധനായി,

*******

കണ്ണുകൾ തുറക്കുമ്പോൾ മൈഥിലിയുടെ മനസ്സിൽ നിറയെ ശിവദയുടെ മുഖമായിരുന്നു, ആ മുഖത്തിന് അനഘയുടെ മുഖച്ഛായ യും,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!