Skip to content

ഏഴാംജന്മം – ഭാഗം 16 (അവസാനഭാഗം)

ezham janmam malayalam novel

✍️ Rincy Prince

“നിലവറയിൽ കയറുന്നതിനു മുൻപ് അതിനെപ്പറ്റി ഞാൻ ചെറിയൊരു ധാരണ നൽകാം,

രണ്ടുപേരും അക്ഷമരായി ഭട്ടതിരിയുടെ വാക്കുകൾക്കായി കാതോർത്തു,

“രണ്ടുപേരും തറവാട്ട് കുളത്തിൽ പോയി കുളിച്ച് കുടുംബക്ഷേത്രത്തിൽ ശിവഭഗവാനെ തൊഴുതശേഷം,

സൂര്യ മംഗലത്തെ പൂജാമുറിയുടെ തൊട്ടപ്പുറത്തുള്ള അറയിലേക്ക് കയറുക,

ശേഷം വാതിലടച്ചു ത്രിശൂലം ആലേഖനം ചെയ്തു വച്ചിരിക്കുന്ന ചുവരിന് അടുത്തേക്ക് നീങ്ങുക,

അവിടെ ചെന്ന് രണ്ടുപേരും നിങ്ങളുടെ വലം കയ്യിലെ മോതിരവിരൽ കോർത്ത് പിടിക്കുക,

നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ ആ നിലവറവാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കപ്പെടും,

അത് തുറക്കപെട്ടാൽ നിങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാം,

അകത്തേക്ക് കയറുമ്പോൾ ഒരു കിണർ ഉണ്ടാകും,

അതിൽ നിന്നും മൂന്നുവട്ടം വെള്ളം കോരി രണ്ടാളും ശരീരത്തിൽ ഒഴിക്കുക,

 

നിലവറക്ക് അകത്ത് കിണറോ? മൈഥിലി അത്ഭുതം പൂണ്ടു,

 

അകത്ത് താലത്തിൽ ഒരു ചുവന്ന ചേല ഉണ്ടാകും,

അത് മൈഥിലിക്ക് ഉള്ളതാണ്,

അതിനോട് ചേർന്ന് ഒരു കൽവിളക്ക് ഉണ്ടാകും,

രണ്ടുപേരും കൂടി ചേർന്ന് ആ വിളക്കിൽ എണ്ണ ഇട്ട് തിരി തെളിയിക്കണം,

അതിനു ശേഷം അടുത്ത വാതിൽ നിങ്ങൾക്ക് മുൻപിൽ താനെ തുറക്കപ്പെടും,

ആ വാതിൽ കടന്നു ചെല്ലുമ്പോൾ അകത്ത് ഒരു സ്വർണ്ണ താലത്തിൽ ഒരു തങ്ക മാലയും ഒരു സ്വർണ്ണ ചെപ്പിൽ അല്പം കുങ്കുമവും കാണും,

ശ്രീറാം ആ മാല മൈഥിലിയുടെ കഴുത്തിൽ കെട്ടി കൊടുക്കണം,

ഇന്നുമുതൽ എന്നും ആ മാല മൈഥിലിയുടെ കഴുത്തിൽ ഉണ്ടാവണം, ഇവിടുത്തെ തറവാട്ടമ്മയ്ക്ക് അവകാശപ്പെട്ടതാണ് അത്,

ആ സ്വർണ്ണ താലത്തിൽ നിന്നും ഒരു നുള്ളു കുങ്കുമം സീമന്തരേഖയിൽ ചാർത്തി കൊടുക്കണം,

ശേഷം അവിടെ ചെമ്പട്ടിൽ ഇരിക്കുന്ന ഒരു ത്രിശൂലം ഉണ്ട് അത് ശ്രീറാം വലംകയ്യിൽ എടുക്കണം കൈമാറാൻ പാടില്ല, ശേഷം നിലവറക്ക് പുറത്തുവന്ന തറവാട്ടമ്മ ചുവപ്പ് ചേല അണിഞ്ഞു തറവാട്ടിലെ ഇപ്പോഴത്തെ അവകാശി യോടൊപ്പം ത്രിശൂലവും ആയി കുടുംബക്ഷേത്രത്തിൽ എത്തണം,

കുടുംബക്ഷേത്രത്തിൽ ത്രിശൂലം സമർപ്പിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും കൈകൾകോർത്ത് പിടിക്കണം, അതോടെ വ്രതം അവസാനിക്കും,

ഉടനെ മൂന്നാമത്തെ വാതിൽ തുറക്കപ്പെടില്ല, അതിന് കുറച്ച് സാവകാശം വേണം,

പറഞ്ഞത് വ്യക്തമായല്ലോ,

 

“ആയി തിരുമേനി,

 

“എങ്കിൽ രണ്ടുപേരും കുളത്തിൽ പോയി കുളിച്ചതിനു ശേഷം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു വരിക,

 

“തിരുമേനി എന്തെങ്കിലും ആപത്ത്….

 

അരുന്ധതി ഭയം മറച്ചുവെച്ചില്ല,

 

“ശിവദയാണെങ്കിൽ സൂര്യ മംഗലം മനയുടെ ഉള്ളിൽ പ്രവേശിക്കാൻ അവൾക്ക് കഴിയില്ല, എൻറെ മന്ത്രങ്ങൾ കൊണ്ട് ബന്ധിത യാണ് അവൾ, സൂര്യ മംഗലത്തിന് പുറത്ത് അവൾക്ക് നിങ്ങളെ എന്തെങ്കിലും ചെയ്യാൻ കഴിയു,

പിന്നെ ഭദ്രൻ അവൻറെ മന്ത്രങ്ങൾകൊന്നും ഇവിടേക്ക് പ്രവേശനമില്ല,

എല്ലാത്തിലുമുപരി ശ്രീറാമും മൈഥിലിയും ഒരുമിച്ച് ആണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല,

നിങ്ങൾ പോയി ക്ഷേത്രത്തിൽ അത് നൽകുന്നതുവരെ, ഞാൻ പൂജകളും ആയി ഇവിടെ നിങ്ങൾക്ക് കാവലായി ഉണ്ടാകും,

 

എല്ലാ മുഖങ്ങളിലും ആശങ്ക ഒഴിഞ്ഞു,

 

ഭട്ടതിരി പറഞ്ഞതുപോലെ താമര കുളത്തിൽ പോയി കുളിച്ചതിനു ശേഷം രണ്ടുപേരും ക്ഷേത്രത്തിൽ ചെന്ന് നന്നായി പ്രാർത്ഥിച്ചു,

ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നുവെങ്കിലും മൈഥിലി അത് പ്രകടിപ്പിച്ചില്ല, ശ്രീറാമിനെ അനുഗമിച്ച് അവൾ മുറിയിലേക്ക് നടന്നു,

 

അറയിലേക്ക് കയറിയതും തിരുമേനി പറഞ്ഞതുപോലെ ശ്രീറാം മുറി അടച്ചു,

ശേഷം ചുവരിനോട് ചേർന്ന് ത്രിശൂലത്തിൽ അരികിലേക്ക് രണ്ടാളും നീങ്ങി നിന്നു,

മോതിര വിരലുകൾ തമ്മിൽ കോർത്തു,

നോക്കിനിൽക്കെ ചുവരിലെ ഒരു ഭാഗം തെന്നിമാറി,

അവിടെ ഒരു വാതിൽ കാണപ്പെട്ടു,

രണ്ടാളും അവിടേക്ക് നടന്നു,

പൂജാമുറിക്ക് സമാനമായി തോന്നി ആ മുറി കണ്ടപ്പോൾ,

ആ മുറിയിലെ ഇരുട്ടിനെ മറക്കാനായി ഒരു കെടാവിളക്ക് ചുമരിൽ തൂക്കിയിട്ട ഉണ്ടായിരുന്നു,

ആ കെടാവിളക്കിലെ വെളിച്ചത്തിൽ രണ്ടാളും ആ മുറി നന്നായി കണ്ടു,

ഇരുട്ടു പുതച്ച ഒരു കിണർ നിലവറയ്ക്കുള്ളിൽ,

അവർ ആ നിലവറ മൊത്തത്തിൽ ഒന്നു നോക്കി,

ഒരുഭാഗത്ത് അടുക്കിവെച്ചിരിക്കുന്ന പഴയ ഓട്ടുപാത്രങ്ങളും നിലവിളക്കുകളും,

ഇടതുവശത്ത് കിണറും ഓവും,

അതിനോട് ചേർന്ന് ഒരു കുഞ്ഞു വാതിൽ, അതും അടഞ്ഞുകിടക്കുകയാണ് അതാവും രണ്ടാമത്തെ വാതിൽ,

മധ്യഭാഗത്തായി താലത്തിൽ വച്ചിരിക്കുന്ന ചുവന്ന ചേല അതിനരികിൽ ഒരു കൽവിളക്ക്,

 

ശ്രീറാം ചെന്ന് കിണറ്റിൽ നിന്നും മൂന്നു പ്രാവശ്യം വെള്ളം കോരി തലവഴി ശരീരത്തിലേക്ക് ഒഴിച്ചു,

ശേഷം മൈഥിലിയും അതുതന്നെ ചെയ്തു,

 

“ആ ചേല എടുത്തോളൂ,

 

ശ്രീറാം മൈഥിലി യോട് പറഞ്ഞു

 

അവൾ താലത്തിൽ നിന്നും ആ ചേല എടുത്തു,

ശേഷം രണ്ടുപേരും കൽവിളക്കിൽ എണ്ണ പകർന്ന് തിരിയിട്ട് കത്തിച്ചു,

 

ആ തിരികൾ കത്തിയപ്പോഴേക്കും ആ നിലവറയുടെ അകം മുഴുവൻ കാണാൻ സാധിക്കുമായിരുന്നു,

 

മൈഥിലിക്ക് ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു,

 

ശേഷം രണ്ടാളും അടുത്ത് വാതിലിന് മുൻപിലേക്ക് നടന്നു,

ആ വാതിലും ഉടൻതന്നെ അവർക്കു മുൻപിൽ തുറക്കപ്പെട്ടു,

അവിടെയും ഒരു കെടാവിളക്ക് ഉണ്ടായിരുന്നു,

ആ മുറിയിൽ കുറെ ചെമ്പട്ടു കളും ചെമ്പു തകിടുകൾ ഉം ആയിരുന്നു സൂക്ഷിച്ചിരുന്നത്,

വർഷങ്ങളായി പൂട്ടിയിട്ട മുറിയുടെ ഗന്ധമോ പൊടിയോ ഒന്നും ആ മുറിയിൽ ഇല്ല എന്നത് ഇരുവരെയും അത്ഭുതപ്പെടുത്തി,

അപ്പോഴാണ് രണ്ടാളും അത് കണ്ടത് സ്വർണ വാതിലിൽ തീർത്ത ഒരു ഭംഗിയുള്ള മുറി,

അതാണ് മൂന്നാമത്തെ മുറി എന്ന് രണ്ടാൾക്കും മനസ്സിലായി,

 

വെള്ളിയിൽ തീർത്ത ഒരു പീഠത്തിൽ ആയിരുന്നു മാലയും കുങ്കുമവും ഇരുന്നത്,

ശ്രീറാം മാല എടുത്ത് മൈഥിലിയുടെ കഴുത്തിൽ അണിഞ്ഞു,

ശേഷം ഒരു നുള്ള് കുങ്കുമം അവളുടെ സീമന്തരേഖയിൽ,

അവളുടെ കണ്ണുകളിൽ പ്രണയം മിന്നുന്നത് അവൻ കണ്ടു,

അതിനോട് ചേർന്ന് തന്നെ ഒരു സ്വർണ്ണ താലത്തിൽ ചെമ്പട്ടിൽ പൊതിഞ്ഞ ത്രിശൂലം അവൻ കണ്ടിരുന്നു,

അവൻ വലം കൈയ്യാൽ ത്രിശൂലം എടുത്തു ഇടം കയ്യിൽ അവളെ ചേർത്ത് പിടിച്ചു,

തിരിച്ച് നടന്നു,

ചുവരിന്റെ ഭാഗം അവർക്കായി വീണ്ടും തെന്നിമാറി,

 

രണ്ടാളും അറക്ക് പുറത്തിറങ്ങിയപ്പോഴേക്കും ഭട്ടതിരിയുടെ മനസ്സിൽ സമാധാനം നിറഞ്ഞു,

ശേഷം മൈഥിലി മുറിയിൽ പോയി ചുവന്ന ചേല അണിഞ്ഞ അമ്പലത്തിൽ പോകാനായി ഇറങ്ങി,

രണ്ടുപേരും കൈകൾ കോർത്തു പിടിച്ച് കുടുംബ ക്ഷേത്രത്തിലേക്ക് നടന്നു,

 

******

 

“ഇല്ല എൻറെ മന്ത്രങ്ങൾ ഒക്കെ പിഴക്കുകയാണ്, സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിക്കാൻ പോകുന്നു,

 

രാമഭദ്രൻ ഒരു ഭയത്തോടെ പറഞ്ഞു,

 

“എനിക്കും സമാനമായ അനുഭവം തന്നെയാണ് ഭദ്രാ,

സൂര്യ മംഗലം മനയുടെ അകത്തേക്ക് പ്രവേശിക്കാൻ എനിക്ക് കഴിയുന്നില്ല,

ഏതോ ഒരു ശക്തി എന്നെ വലയം ചെയ്യുന്നു,

 

“നീ കാണിച്ചത് മുഴുവൻ ബുദ്ധിമോശം ആണ് ശിവദ,

അപകടത്തിൽ അവനെ നിനക്ക് പൂർണ്ണമായും ഇല്ലാതാക്കാമായിരുന്നില്ലേ,

 

അവളുടെ കറുത്ത മിഴികൾ നീല കണ്ണുകൾ ആയി മാറി,

ആ കണ്ണുകളിൽ പക എരിഞ്ഞു, ഒരുവേള ഭദ്രന് താൻ പറഞ്ഞതിന്റെ അബദ്ധം മനസ്സിലായി,

 

“അതിനാണോ ഇത്ര കാലം ഞാൻ കാത്തിരുന്നത്,

എൻറെ പ്രാണനാ, അവന് ഒരു ചെറിയ ഉറുമ്പ് കടിക്കുന്നത് പോലും ഞാൻ സഹിക്കില്ല,

അവനെ ഇല്ലാതാക്കാൻ വേണ്ടിയാണോ ഞാൻ കാത്തിരുന്നത് ?വെറുതെ പോലും ഇനി നിൻറെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് വന്നാൽ നിന്നെ ഞാൻ തന്നെ ദംശിച്ചു കൊല്ലും,

 

ശിവദയുടെ മുഖം കണ്ട് ഭദ്രന് ഭയം തോന്നി,

 

“അങ്ങനെയല്ല ഞാൻ പറഞ്ഞത്,

നിനക്ക് അവനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ…..

 

“വേണ്ട വെറുതെ ഇനിയും അത് തന്നെ പറയേണ്ട,

എൻറെ ലക്ഷ്യം അവളാണ്,

ഇല്ലാതാക്കേണ്ടത് അവളാണ്,

അവൾ ഇല്ലാതായാൽ അവൻ എൻറെ സ്വന്തമാകും,

ഈ നാഗകന്യക യിൽ നിന്നും എനിക്ക് ശാപമോക്ഷം ലഭിക്കും,

സൂര്യ മംഗലത്തിന് അകത്ത് വച്ച് അവളെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരിക്കും, പക്ഷേ അവൾ പുറത്തിറങ്ങാതെരിക്കില്ലല്ലോ,

ഞാൻ കാത്തിരുന്നു കൊള്ളാം,

 

*****

 

ക്ഷേത്രത്തിൽനിന്നും വന്നപാടെ കുളിക്കാനായി മുറിയിൽ കയറിയതായിരുന്നു ശ്രീറാം,

നിലവറയിലെ വിശേഷങ്ങളെല്ലാം ദേവയാനിയോടും അരുന്ധതിയോടും പങ്ക് വച്ച ശേഷമായിരുന്നു മൈഥിലി മുറിയിലേക്ക് വന്നത്,

അവൾ വരുമ്പോൾ ശ്രീറാം കുളികഴിഞ്ഞ് ഇറങ്ങുകയായിരുന്നു,

ചുവന്ന പട്ട് സാരിയിൽ അവൾ അതീവ സുന്ദരിയായി അവനു തോന്നി,

അവളുടെ ചുവന്ന മുക്കുത്തി കല്ല് അതിന് ചേരുന്നത് പോലെ ആമുഖത്തിൽ തെളിഞ്ഞുനിന്നു,

കരിമഷി നിറഞ്ഞ കണ്ണുകളും ചുവന്ന പൊട്ടും സീമന്തരേഖയിൽ നിറഞ്ഞുനിൽക്കുന്ന കുങ്കുമവും ശ്രീറാമിൻറെ മനസ്സിലെ പ്രണയത്തെ ഉണർത്തി,

അവൻ അവൾക്ക് അരികിലേക്ക് വന്നു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു,

 

“ഈ വേഷത്തിൽ താൻ സുന്ദരിയായിരിക്കുന്നു,

 

അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ മാറിലേക്ക് ചാഞ്ഞു,

അവൻറെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനിൽ നിന്നും തെന്നി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളെ തന്നിലേക്ക് വലിച്ച് അടുപ്പിച്ചു,

ചെമ്പക പൂക്കളുടെ മണം ആ മുറിയിൽ മുഴുവൻ വ്യാപിച്ചു,

ചെമ്പക മണം പടർന്ന ആ രാത്രിയിൽ അവർ ഒന്നായി,

മനസ്സുകൊണ്ടും ശരീരം കൊണ്ടും മൈഥിലി ശ്രീറാമിന് സ്വന്തമായി,

 

പിറ്റേന്ന് രാവിലെ മൈഥിലിയുടെ നെഞ്ചിൽ തലവച്ചു കിടന്നു ഉറങ്ങുന്ന ശ്രീറാമിന്റെ മുഖം നിഷ്കളങ്കം ആയി അവൾക്ക് തോന്നി,

അവനെ ഉണർത്താൻ അവൾ പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റു കുളിമുറിയിലേക്ക് പോയി,

കുളി കഴിഞ്ഞ് വന്ന് കണ്ണാടിയിൽ നോക്കി സിന്ദൂരം അണിഞ്ഞു,

ഇന്ന് ആ സിന്ദൂര ത്തിൻറെ പതിവിലും തിളക്കം ഉള്ളതായി അവൾക്ക് തോന്നി,

കഴിഞ്ഞ രാത്രിയുടെ ഓർമ്മകൾ അവളിൽ ഒരു നാണം സൃഷ്ടിച്ചു,

ശേഷം അടുക്കളയിലേക്ക് പോയി ശ്രീറാമിന് ഉള്ള ചായയുമായി തിരിച്ചുവന്നപ്പോൾ അകത്തെ ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാമായിരുന്നു അവൻ ഉണർന്നു എന്ന് അവൾക്ക് മനസ്സിലായി,

കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന് ശ്രീറാം അവളെ നോക്കി വിടർന്ന ഒരു പുഞ്ചിരി നൽകി,

 

“താൻ നേരത്തെ എഴുന്നേറ്റ് പോയോ,

 

“കുറച്ചേ ആയുള്ളൂ, അമ്മ പറഞ്ഞു ഇന്ന് ഭട്ടതിരിപ്പാട് തിരിച്ചുപോകുംന്ന്,

പിന്നീട് നമ്മൾ വിളിക്കാതെ തന്നെ വരുമെന്ന് പറഞ്ഞു ,

 

“ആണോ?,

എനിക്കും ഓഫീസിൽ പോണം,

ഇവിടെ നിന്ന് ഉള്ള യാത്ര ഭയങ്കര ബുദ്ധിമുട്ടാണ്, ഞാൻ നേരത്തെ താമസിച്ച വീട്ടിലേക്ക് മാറിയാലോന്ന് എന്നാലോചിക്കുകയാണ്,

കുടുംബക്ഷേത്രം ഉള്ളതുകൊണ്ട് അച്ഛമ്മയും അമ്മയും ഒന്നും വരാൻ ചാൻസ് ഇല്ല,

അതുകൊണ്ട് നമുക്ക് അങ്ങോട്ട് മാറിയാലോ,

 

“വേണ്ട റാം,

ഈ വീട്ടിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റെങ്ങും നമുക്ക് കിട്ടില്ല,

അമ്മ എന്നോട് പറഞ്ഞതാണ്,

ഇതിനകത്തേക്ക് നമ്മുടെ ശത്രുക്കൾക്ക് പ്രവേശനമില്ല, പക്ഷേ ഇതിനു പുറത്ത് നമ്മൾ അത്ര സുരക്ഷിതരല്ല,

 

“നമ്മുടെ കയ്യിൽ ഏലസ് ഉണ്ടല്ലോ, അതുകൊണ്ട് ഒന്നും പേടിക്കാനില്ല,

 

“എങ്കിലും അതിനോട് എനിക്ക് അത്ര യോജിപ്പില്ല,

 

“തനിക്ക് ഇവിടെ ഇഷ്ടമാണെങ്കിൽ ഇവിടെ തന്നെ മതി, പക്ഷേ ചില എമർജൻസി മീറ്റിംഗ് ഒക്കെ എനിക്ക് ഉള്ളപ്പോ നമുക്ക് അങ്ങോട്ട് ഷിഫ്റ്റ് ചെയ്യേണ്ടിവരും, അപ്പോൾ താൻ തടസ്സം പറയരുത്,

പിന്നെ താൻ ഇനി ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ, വീട്ടമ്മയെ ഇരിക്കാൻ തീരുമാനിച്ചോ,

 

“അങ്ങനെ ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല റാം,

ഞാൻ എപ്പോൾ തിരിച്ചു ചെന്നാലും എൻറെ ചാനലിൽ എനിക്ക് ജോലി കിട്ടും,

പക്ഷേ ഇപ്പോ ഈ വീട്ടമ്മ ആയിരിക്കാൻ എനിക്കൊരു ഇൻട്രസ്റ്റ് ആ പോസ്റ്റ് നന്നായി ഒന്ന് ആസ്വദിച്ചതിനുശേഷം ഞാൻ ജോലിക്ക് ഉള്ളൂ,

 

“ആയിക്കോട്ടെ,

 

പ്രാതൽ കഴിഞ്ഞതിനുശേഷം റാം ഓഫീസിലേക്ക് പോകാനായി ഇറങ്ങി,

 

“റാം എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,

 

“എന്താ മൈഥിലി,

 

“വിവാഹം കഴിഞ്ഞ് ഇതുവരെ നമ്മൾ എൻറെ വീട്ടിലേക്ക് പോയിട്ടില്ലല്ലോ, വീട്ടീന്ന് കുറെ പ്രാവശ്യം വിളിച്ചിരുന്നു,

 

“ഞാനത് ഓർത്തിരുന്നു മൈഥിലി,

ഈ രണ്ടാഴ്ച ഒന്നു കഴിയട്ടെ അതിനുശേഷം നമുക്ക് വീട്ടിലേക്ക് പോകാം, എനിക്ക് കുറച്ചു തിരക്കുള്ള ദിവസങ്ങളാണ്, താൻ വീട്ടിൽ വിളിക്കുമ്പോൾ പറഞ്ഞേക്ക്,

 

“ഒക്കെ റാം,

 

വണ്ടിയുടെ അടുത്ത് വരെ മൈഥിലി റാമിനെ അനുഗമിച്ചു,

റാമും ഡ്രൈവർ ഗൗതമനും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്ന് മൈഥിലിക്ക് തോന്നിയിരുന്നു,

റാം ഒരിക്കലും ഒരു മുതലാളി ഭാവത്തോടെ തൊഴിലാളികളോട് ഇടപെടാറില്ല എന്നുള്ളത് മൈഥിലിക്ക് ഇഷ്ടപ്പെട്ട അവൻറെ ഒരു സ്വഭാവമായിരുന്നു,

 

രണ്ടാഴ്ചയ്ക്ക് ശേഷം മൈഥിലിയോടെ വാക്ക് പറഞ്ഞതുപോലെ ശ്രീറാമും മൈഥിലിയും കൃഷ്ണ മംഗലത്തേക്ക് പുറപ്പെട്ടു,

ഊർമ്മിളയും മാധവനും എല്ലാമൊരുക്കി അവരെ കാത്തിരിക്കുകയായിരുന്നു,

 

“വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മാസം ആകാറായി, ഇപ്പോഴാണ് ഭാര്യ ഗൃഹത്തിലേക്ക് മരുമകൻറെ വരവ്,

 

മാധവൻ തമാശയായി ശ്രീറാമിനോട് പറഞ്ഞു,

 

“എൻറെ തിരക്കുകൾ ഒക്കെ അച്ഛൻ അറിയാമല്ലോ,

 

“ഞാൻ വെറുതെ പറഞ്ഞതാ മോനേ,

അയാൾ പറഞ്ഞു

 

രണ്ടുപേരും അകത്തേക്ക് കയറി,

മൈഥിലി ഊർമ്മിളയുടെ അടുത്ത് വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആയിപോയി, മാധവൻ തമ്പി ശ്രീറാമിനെ കൂട്ടി അകത്തേക്ക് പോയി സംസാരിച്ചു,

മൈഥിലി സന്തോഷവതിയാണെന്ന് ഊർമ്മിളയ്ക്ക് മനസ്സിലായി,

അവർക്ക് മനസ്സുനിറഞ്ഞു,

രണ്ടു ദിവസം അവിടെ തങ്ങിയ തിനുശേഷമാണ് രണ്ടുപേരും തിരിച്ചു മടങ്ങാൻ ഇറങ്ങിയത്,

മൈഥിലിയുടെ കൈയ്യിലെ ഏലസ് അവിടെ എവിടെയോ നഷ്ടപ്പെട്ടത് രണ്ടാളും അറിഞ്ഞില്ല,

പക്ഷേ ശിവദ അത് അറിഞ്ഞിരുന്നു,

അവളുടെ നീലക്കണ്ണുകളിൽ പകയെരിഞ്ഞു,

 

തിരിച്ച് അങ്ങോട്ടുള്ള യാത്രയിൽ മൈഥിലി അതീവ സന്തോഷവതിയായിരുന്നു,

 

“നമുക്ക് തേക്കടിയിലേക്ക് പോയാലോ,

 

ശ്രീറാമിൻറെ ചോദ്യം കേട്ട് അവൾ അത്ഭുതത്തിൽ അവനെ നോക്കി,

 

“റാം സീരിയസ് ആയിട്ടു പറഞ്ഞതാണോ?

 

“അതേടോ വിവാഹം കഴിഞ്ഞ് നമ്മൾ അങ്ങനെ ഒരു ട്രിപ്പ് ഒന്നും പോയിട്ടില്ലല്ലോ,

എൻറെ തിരക്കുകൾ താൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം,

നാളെ സൺഡേ അല്ലേ എനിക്ക് ഓഫീസിൽ പോണ്ടല്ലോ,

ഇന്ന് വൈകിട്ട് അവിടെ കൂടിയിട്ട് നാളെ അവിടെ ഫുള്ളും ഒന്ന് കറങ്ങി തിങ്കളാഴ്ച രാവിലെ പോരാം,

 

“എനിക്ക് സന്തോഷമേയുള്ളൂ,

എങ്കിൽ ഞാൻ അമ്മയെ വിളിച്ചു പറയാം നമ്മൾ ഇന്ന് വരില്ല എന്ന്,

 

അവൻ ഉടനെ തന്നെ ഫോൺ കോളിംഗ് ഇട്ട് അരുന്ധതിയെ വിളിച്ചു പറഞ്ഞു,

 

അങ്ങോട്ടുള്ള യാത്രയിൽ ഇടയ്ക്ക് ഒരു തട്ടുകടയിൽ കയറി മൈഥിലിയുടെ ആഗ്രഹപ്രകാരം രണ്ടുപേരും ആഹാരം കഴിച്ചു,

രാത്രി വല്ലാതെ വൈകിയിരുന്നു അവർ തേക്കടിയിലേക്ക് അടുക്കുംതോറും ഇരുട്ട് വ്യാപിക്കാൻ തുടങ്ങി,

 

“ഇനി റിസോട്ട്സ് ഒക്കെ അവൈലബിൾ ആയിരിക്കുമോ റാം,

 

“അതോർത്ത് വിഷമിക്കേണ്ട ഞാൻ അതൊക്കെ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്,

 

“ഓഹോ അപ്പോ എല്ലാം പ്ലാൻ ചെയ്തതായിരുന്നു,

 

“തനിക്ക് ഒരു സർപ്രൈസ് തരാൻ ആയിരുന്നു,

 

ഇടയ്ക്ക് ആൾതാമസമില്ലാത്ത ഒരു റോഡിൽ വച്ച് വണ്ടി ബ്രേക്ക് ഡൗണായി,

 

“എന്തു പറ്റിയതാ റാം

 

“അറിയില്ല നോക്കട്ടെ,

 

ഉടനെ ഒരു കരിനാഗം അവിടേക്ക് ഇഴഞ്ഞു വന്നു,

ശ്രീറാമിൻറെ കൈയ്യിലെ ഏലസ് പ്രഭാവത്താൽ ശ്രീറാമിന് അടുത്ത് നിൽക്കുന്ന മൈഥിലിയുടെ അടുത്തെത്താൻ അവൾക്ക് കഴിഞ്ഞില്ല,

പെട്ടെന്ന് കാറിൽ കിടന്ന് മൈഥിലിയുടെ ഫോൺ ശബ്ദിച്ചു,

അവൾ അതും എടുത്ത് ശ്രീറാമിന് അരികിൽ നിന്നും അല്പം നീങ്ങി നിന്നു,

അപ്പോഴേക്കും ആ വലിയ നാഗം അവളുടെ മുൻപിൽ വന്ന പത്തി വിരിച്ചിരുന്നു,

 

“റാം……..

 

മൈഥിലി ഒച്ചവെച്ചെങ്കിലും അപ്പോഴേക്കും അത് അവളുടെ കണങ്കാലിൽ കൊത്തിയിരുന്നു,

ശ്രീറാം ഓടി വന്നപ്പോഴേക്കും കാലിൽ നോക്കി നിൽക്കുന്ന മൈഥിലിയും മുൻപിൽ പത്തി വിരിച്ചു നിൽക്കുന്ന നാഗത്തെ യും ആണ് കണ്ടത്,

ശ്രീറാമിന്റെ ഏലസ്സിൽ നിന്നും അടിച്ച പ്രഭാവത്താൽ അവൾക്ക് അധികം നേരം അവന് അരികിൽ നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല,

അപ്പോഴാണ് ശ്രീറാം അത് ശ്രദ്ധിച്ചത് മൈഥിലിയുടെ കൈയ്യിലെ ഏലസ് നഷ്ടപ്പെട്ടിരിക്കുന്നു,

അതോടെ അവന് മനസ്സിലായി അത് ശിവദയാണെന്ന്,

അവൻ അവളെ നോക്കാതെ മൈഥിലിയെ താങ്ങിയെടുത്ത് കാറിലേക്ക് കയറി,

പക്ഷെ ശക്തമായ കാറ്റിൽ അവർ ഉലയുകയായിരുന്നു,

 

“എന്നെ തോൽപ്പിച്ച് അവളോടൊപ്പം നീ ജീവിക്കില്ല,

എനിക്ക് സ്വന്തം ആകാത്ത നീ അവൾക്കും സ്വന്തം ആകാൻ ഞാൻ അനുവദിക്കില്ല,

 

ഒരു അശരീരി പോലെ ശിവദയുടെ വാക്കുകൾ അവിടെ അലയടിച്ചു,

 

മനുഷ്യർ പറന്നു പോകുന്ന പോലെ കാറ്റ് അവിടെ അടിച്ചു ,

 

“സൂര്യ മംഗലത്തിന് ചുറ്റും എനിക്കെതിരെയുള്ള പ്രഭാവം ഉണ്ടാക്കിയാൽ ഞാൻ ഇവളെ ഒന്നും ചെയ്യില്ല എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു,

വീണ്ടും എന്നെ വിഡ്ഢിയാക്കി ജീവിക്കാമെന്ന് നിങ്ങൾ കരുതി,

പക്ഷേ ദേവേട്ടൻ എൻറെ ആണ്, അവൾക്ക് ഞാൻ വിട്ടുകൊടുക്കില്ല,

 

“ശിവദാ, നീ കരുതുന്നതുപോലെ ഞാൻ ദേവൻ അല്ല, ദേവൻറെ പുനർജന്മമാണ്,

ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഒരിക്കലും എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിയില്ല,

 

“ദേവേട്ടന്റെ പുനർജന്മം ആണെങ്കിലും അത് ശിവദക്ക് മാത്രം അവകാശപ്പെട്ടതാണ്,

എന്നെ തോൽപ്പിച്ച് അവളോടൊപ്പം ജീവിക്കാൻ ഞാൻ അനുവദിക്കില്ല,

ഞാൻ പ്രാണനായ് സ്നേഹിച്ച താണ്, അത് തിരസ്കരിച്ച് എന്നെ വിഡ്ഢിയാക്കി, ഇനിയുമത് ആവർത്തിക്കാൻ ഞാൻ അനുവദിക്കില്ല,

 

“നീ ഒരിക്കലും യഥാർത്ഥത്തിൽ ദേവനെ സ്നേഹിച്ചിട്ടില്ല,

യഥാർത്ഥ സ്നേഹം പ്രതികാരം ചെയ്യില്ല ശിവദ,

 

ശ്രീറാം അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു അപ്പോഴേക്കും മൈഥിലിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു,

 

“എൻറെ സ്നേഹം യാഥാർത്ഥ്യം ആയതുകൊണ്ട് മാത്രമാണ് 500 വർഷക്കാലം ഞാൻ കാത്തിരുന്നത്,

ദേവേട്ടനെ എനിക്ക് വേണം, സ്വന്തമായി,

 

“എനിക്ക് നിന്നോട് വെറുപ്പാണ്, വെറുപ്പും മാത്രമേയുള്ളൂ,

ഇവളെ ഇല്ലാതാക്കി നിനക്കെന്റെ സ്നേഹം പിടിച്ചു വാങ്ങാൻ കഴിയും എന്ന് തോന്നുന്നുണ്ടോ,

ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ നിൻറെ കണ്മുൻപിൽ കിടന്ന് ഞാനും മരിക്കും,

 

ആ വാക്കുകൾക്ക് മുന്നിൽ ശിവദക്ക് പിടിച്ചുനിൽക്കാൻ ആകുമായിരുന്നില്ല,

ഒരിക്കൽ പ്രാണനേ പോലെ സ്നേഹിച്ചവൻ ആണ് പറയുന്നത് തന്നെ വെറുപ്പാണ് എന്ന്,

കണ്ട ജീവനേക്കാൾ ഏറെ വില അവന് താൻ നൽകിയിരുന്നു,

അവളിലെ പെൺമനസ്സ് ഉണർന്നു,

500 വർഷം അവൾ സംഭരിച്ച ശക്തികൾ എല്ലാം നഷ്ടപ്പെടാൻ അവൻറെ ആ വാക്കുകൾ ധാരാളമായിരുന്നു,

 

“ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തീർച്ചയായും ഞാൻ മരിക്കും,

തന്നെ ആവില്ല, നിന്നെ കൊന്നിട്ട് ഞാൻ മരിക്കും,

 

ശ്രീറാമിൻറെ വാക്കുകൾ ഉറച്ചതായിരുന്നു,

മൈഥിലിയുടെ ശരീരത്തിൽ നീല നിറം പടരാൻ തുടങ്ങിയിരുന്നു,

 

“ദേവേട്ടൻറെ മനസ്സിൽ ഞാൻ ഇല്ല എന്നും, എന്നോട് വെറുപ്പാണ് എന്നു പറഞ്ഞ നിമിഷംതന്നെ ഞാൻ മരിച്ചു കഴിഞ്ഞു,

ഇവൾക്കു വേണ്ടി നിങ്ങൾ മരിക്കും എന്ന് പറഞ്ഞ നിമിഷം ഞാൻ പൂർണ്ണമായും ഇല്ലാതായി ദേവേട്ടാ,

 

അവളുടെ വാക്കുകൾ ഇടറിയിരുന്നു,

അവൾ വേഗം തന്നെ നാഗ രൂപത്തിലേക്ക് തിരികെ പോയി,

മെല്ലെ ഇഴഞ്ഞ് മൈഥിലിയുടെ കണങ്കാലിൽ ഒരിക്കൽകൂടി ദംശിച്ചു,

ശേഷം ഇഴഞ്ഞ് ശ്രീറാമിന് അരികിൽ വന്ന് അവൻറെ കാലിന് അരികിൽ കിടന്നു,

പെട്ടെന്ന് തന്നെ അതിൻറെ ജീവൻ നഷ്ടപ്പെട്ടു,

മൈഥിലിയുടെ ശരീരത്തിൽ നിന്നും നീലനിറം അപ്രത്യക്ഷമായി,

ശ്രീറാം പെട്ടെന്നുതന്നെ മൈഥിലി എടുത്തു ഹോസ്പിറ്റലിലേക്ക് പോകാനായി തുടങ്ങി,

ചേതനയറ്റ് കിടക്കുന്ന ശിവദ അവൻറെ മനസ്സിൽ ഒരു നോവ് ആയിരുന്നു,

 

ഹോസ്പിറ്റലിൽ ചെന്നപ്പോൾ മൈഥിലിക്ക് കുഴപ്പമൊന്നുമില്ല എന്ന് അറിയാൻ സാധിച്ചിരുന്നു,

അത് കേട്ടപ്പോൾ ആണ് ശ്രീറാമിന് സമാധാനമായത്,

എങ്കിലും ഒരു സ്കാനിങ് അവർ ആവശ്യപ്പെട്ടിരുന്നു,

അത് അവനെ ആശങ്കയിലാഴ്ത്തിയിരുന്നു,

 

“മൈഥിലിയുടെ ഹസ്ബൻഡ് അല്ലേ,

 

“അതെ ഡോക്ടർ സ്കാനിങ്ങിൽ മൈഥിലി എന്തെങ്കിലും കുഴപ്പമുണ്ടോ,

 

“ചെറിയൊരു കുഴപ്പമുണ്ട്,

 

അവൻറെ മുഖത്ത് ആശങ്ക പടരുന്നത് ഡോക്ടർ ശ്രദ്ധിച്ചു,

 

“ആ കുട്ടി പ്രഗ്നൻറ് ആണ്,

നന്നായി റസ്റ്റ് എടുക്കണം,

 

ശ്രീറാമിൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു,

 

******

 

മൈഥിലിയെ ഇല്ലാതാക്കാൻ പോയ ശിവദ കുറേ നേരമായിട്ടും കാണാതായപ്പോൾ ഭദ്രൻ വെറ്റിലയിൽ മഷി പുരട്ടാൻ ആയി എടുത്തപ്പോഴാണ്, തൻറെ വലംകൈ അനങ്ങാതെ ഇരുന്നത്,

ഒരു ഉൾ പേടിയോടെ ഭദ്രൻ വീണ്ടും വീണ്ടും കൈ അനക്കാൻ ശ്രമിച്ചു പക്ഷേ സാധിക്കുന്നില്ലായിരുന്നു,

അയാളൊരു ഭയത്തോടെ ആ സത്യം തിരിച്ചറിഞ്ഞു,

 

“ദേവൻറെ കുഞ്ഞ് ഗൗരിയുടെ ഉദരത്തിൽ പിറന്നിരിക്കുന്നു,

 

+++++++++

 

തിരിച്ച് സൂര്യമംഗലത്തേക്ക് ചെന്ന മൈഥിലിയേയും ശ്രീറാമിനെയും കാത്ത് ഭട്ടതിരി അവിടെ ഉണ്ടായിരുന്നു,

 

“നിലവറയുടെ മൂന്നാമത്തെ വാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കാനുള്ള സമയമായി അല്ലേ…..

 

ഭട്ടതിരി ശ്രീറാമിനെ മുഖത്ത് നോക്കി ചോദിച്ചു,

 

അരുന്ധതിയും ദേവയാനിയും ശ്രീറാമിനെ പ്രതീക്ഷയോടെ നോക്കി,

 

അവൻ അതെ എന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ എല്ലാവർക്കും സന്തോഷം തോന്നി,

 

“ശിവദ ഇല്ലാതായെന്ന് ഇന്നലെ എൻറെ കവടിയിൽ തെളിഞ്ഞപ്പോൾ തന്നെ ഞാനത് ഊഹിച്ചു,

ഇനി വൈകേണ്ട രണ്ടാളും കുളിച്ച് വേഗം നിലവറയിലേക്ക് നടക്കുക,

 

“മൈഥിലിക്ക് നല്ല വിശ്രമം വേണം എന്നാണ് ഡോക്ടർ പറഞ്ഞത്,

 

ശ്രീറാം പറഞ്ഞു,

 

“നിലവറയിൽ കയറി മോതിരങ്ങൾ അണിയുന്നതോടെ നിങ്ങളെ ഒരു ശക്തിക്കും ഉപദ്രവിക്കാൻ സാധിക്കില്ല,

അവിടെ താലത്തിൽ ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ താളിയോലകൾ ഉണ്ടാകും അത് എടുത്ത് നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ വയ്ക്കണം,

വേഗം പോയി കുളിച്ചു നിലവറയിലേക്ക് നടന്നോളൂ,

 

രണ്ടുപേരും അകത്തെ മുറിയിലേക്ക് ചെന്നു,

ചെന്നപാടെ ശ്രീറാം മൈഥിലിയെ വാരിപ്പുണർന്നു,

ശേഷം അവർ കുളികഴിഞ്ഞ് നിലവറയിലേക്ക് നടന്നു,

അവർക്കു മുൻപിൽ ചുവര് തെന്നിമാറി,

രണ്ട് വാതിലുകളും കടന്ന് അവർ മൂന്നാമത്തെ സ്വർണ വാതിലിനു മുൻപിൽ നിന്നു,

കുറച്ചു സമയങ്ങൾക്ക് ശേഷം അവർക്ക് മുൻപിൽ ആ വാതിൽ തുറന്നു,

അതിശയിപ്പിക്കുന്ന അകത്തളം ആയിരുന്നു ,

ആ മുറി മുഴുവൻ ചന്ദന തടിയിൽ തീർത്തതായിരുന്നു, അതിനാൽ ആ മുറിയിൽ നിറയെ ചന്ദനത്തിന്റെ ഗന്ധമായിരുന്നു,

ഒരു ഭാഗത്തായി അടുക്കിവെച്ചിരിക്കുന്ന താളിയോല കെട്ടുകൾ,

മുറിയുടെ നടുവിൽ ഭാഗത്തായി ഒരു ചെറിയ കുളം അത് മൈഥിലിയെ അതിശയിപ്പിച്ചിരുന്നു, ,

ആ കുളത്തിൽ നടുവശത്ത് ആയി ആറടി പൊക്കം വരുന്ന ശിവപാർവ്വതി രൂപം,

അതിനു താഴെ ഒരു സ്വർണ്ണ പീഠത്തിൽ ഒരു സ്ഫടികപ്പാത്രത്തിൽ രണ്ടു മോതിരങ്ങൾ തിളങ്ങുന്നു, ഒപ്പം ചുവന്ന പട്ടിൽ പൊതിഞ്ഞ താളിയോലകൾ, ആ സ്ഫടിക പാത്രത്തിന് അരികിൽ കാവലായി ഒരു സ്വർണ്ണ നാഗം,

അവർ മുന്നിലേക്ക് നടന്നു,

ആഴംകുറഞ്ഞ കുളം ആയിരുന്നു അതിനാൽ നടന്ന് തന്നെ അപ്പുറത്തേക്ക് എത്താമായിരുന്നു,

വെള്ളത്തിലേക്ക് കാലു വച്ചതും ഐസ് കട്ടയിൽ തൊടുന്നത് പോലെ തോന്നി രണ്ടാൾക്കും,

അവർ നടന്ന് ആ ശിവപാർവ്വതി രൂപത്തിനു മുമ്പിൽ എത്തിയതും സ്വർണ്ണ നാഗം ശിവപാർവ്വതി പ്രതിഷ്ഠയ്ക്ക് പുറകിലേക്കു മാറി,

അവർ ആ സ്ഫടികപ്പാത്രത്തിൽ നിന്നും മോതിരങ്ങൾ പരസ്പരം അണിഞ്ഞു,

ഉടനെ ആ നിലവറയിലെ കുറെ തിരികൾ തന്നെ കത്തി,

നിറയെ വെളിച്ചത്തിൽ ആ നിലവറ ഭംഗിയായി തിളങ്ങി,

ഉടനെ തന്നെ ആ നാഗം ശിവപ്രതിഷ്ഠ യുടെ മുകളിലേക്ക് ഇഴഞ്ഞ് ശിവന്റെ കഴുത്തിൽ ചുറ്റി ഇരുന്നു,

രണ്ടുപേരും ആ പ്രതിഷ്ഠയ്ക്ക് മുമ്പിൽ കൈകൂപ്പി വണങ്ങി,

 

ശ്രീറാമിന്റെ മനസ്സിൽ 2 പ്രാർത്ഥനകളെ ഉണ്ടായിരുന്നുള്ളൂ,

പ്രണയം ലഭിക്കാതെ മരിച്ച ശിവദയുടെ ആത്മാവിനു ശാന്തി ലഭിക്കണം എന്ന്,

ഒപ്പം ഇനിയുള്ള ജന്മങ്ങളിലും മൈഥിലിയെ തനിക്ക് തന്നെ നൽകണമെന്ന്,

അപ്പോഴൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല, അവൻറെ ചോരയിൽ പിറക്കുന്ന ആൺകുഞ്ഞിനു വേണ്ടി ശിവദ വീണ്ടും പുനർജനിക്കും എന്ന്,

അവൻ അവളെ ജീവിതസഖിയാക്കി അവളുടെ പ്രണയം സാക്ഷാത്കരിക്കും എന്ന്,

 

ശേഷം താലത്തിൽ ചുവന്ന പട്ടിൽ പൊതിഞ്ഞു വെച്ച താളിയോലകൾ എടുത്ത് അവർ പുറത്തേക്ക് നടന്നു,

സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടി,

 

ശരീരം മുഴുവൻ തളർന്ന ഭദ്രൻ ഒരു ആശ്രയവും ഇല്ലാതെ തന്നെ വീണു,

ശാപങ്ങൾ എല്ലാം തീർന്നു സൂര്യ മംഗലം മന വീണ്ടും പ്രതാപത്തോടെ തന്നെ ഉയർന്നു നിന്നു,

 

(അവസാനിച്ചു)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഈ കഥ ആദ്യം മുതലേ എൻറെ മനസ്സിൽ ഇങ്ങനെ തന്നെയായിരുന്നു,

ഒരുപാട് വലിച്ചു നീട്ടാൻ ഇതിലധികം ഇല്ലായിരുന്നു,

എൻറെ സങ്കല്പത്തിൽ വിരിഞ്ഞ ഒരു ചെറിയ കഥയാണ് ഇത്,

ശിവപാർവ്വതി മാരുടെ പ്രണയത്തിൽ നിന്നും ആർജ്ജവമുൾകൊണ്ട് എഴുതിയ ഒരു കഥയാണിത്,

തികച്ചും സാങ്കല്പികം,

ഇഷ്ടമായെങ്കിൽ എനിക്കായി ഒരു വരി കുറിക്കാൻ മറക്കരുത്,

ഒരു കുഞ്ഞു പ്രണയകഥയുമായി ഞാൻ വീണ്ടും നിങ്ങളുടെ മുൻപിൽ എത്തും, അധികം വൈകാതെ,

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

11 thoughts on “ഏഴാംജന്മം – ഭാഗം 16 (അവസാനഭാഗം)”

  1. Super story ആയിരുന്നൂട്ടോ… അഭിനന്ദനങ്ങൾ… ഒരുപാടു കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ……

  2. ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤😘😘 … ഇതിന്റെ അടുത്ത ഭാഗം എഴുതണേ❤❤ തൂലികയിൽ നിന്ന് ഒരുപാട് കഥകൾ വിരിയട്ടേന്ന് ആശംസിക്കുന്നു ..
    Waiting for your next story 🥰🥰🥰🥰

  3. Very nice story…. എല്ലാ വിധ ആശംസകളും.. ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ

  4. ഉഫ്…… amzng…. polich… othiri ishttamaayi…. ottayiruppil motham bhagangalum kuthiyirunn vayichadha…. thettukalonnum ulladhayi tjonniyilla… thudakkavum odukkavum nannayi… prfction undayirunnu… keep going… u r really talented💜💜💜

Leave a Reply

Don`t copy text!