Skip to content

ഏഴാംജന്മം – ഭാഗം 14

ezham janmam malayalam novel

✍️ Rincy Prince

“നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങളൊക്കെ ഇപ്പൊ മാറിയിട്ടുണ്ടാകുംല്ലോ? കണ്മുൻപിൽ തെളിഞ്ഞത് ഒക്കെ മിഥ്യയാണെന്ന് തോന്നുന്നുണ്ടോ?

ഭട്ടതിരിയുടെ ചോദ്യംകേട്ട് ശ്രീറാമും മൈഥിലിയും മറുപടി പറയാതെ പരസ്പരം നോക്കി,

“ഇല്ല തിരുമേനി

പതിഞ്ഞ ശബ്ദത്തിൽ ശ്രീറാം മറുപടി പറഞ്ഞു,

“ഇതിലെ പല സംഭവങ്ങളും ഞാൻ പലവട്ടമായി സ്വപ്നത്തിൽ കണ്ടിട്ടുണ്ട്,

മൈഥിലി പറഞ്ഞു,

“ഗൗരി ആണ് ഏറ്റവും വിഷമിച്ചു മരണപ്പെട്ടത്,

അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ സ്വപ്നദർശനം കിട്ടിയതും മൈഥിലിക്ക് ആകും,

“500 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവർ പുനർജനിക്കാൻ ഇത്രയും സമയമെടുത്തത് എന്താണ് തിരുമേനി?

ചോദ്യം ദേവയാനിയുടെ തായിരുന്നു

“അതിനുത്തരം എനിക്ക് കൃത്യമായി പറയാൻ സാധിക്കില്ല ദേവയാനി,

കാരണം ഓരോ ജന്മത്തിനും ഓരോ കർമം ഉണ്ട്, അത് പൂർത്തിയാക്കേണ്ട സമയം ആകുമ്പോൾ ആ ജന്മം ഭൂമിയിൽ പിറവിയെടുക്കും,

ദേവനും ഗൗരിയും പേരുകളിൽ പോലും സാമ്യം പുലർത്തിയിരുന്നു, ദേവൻ ശിവൻ ഗൗരി എന്നാൽ പാർവതി,

അതുപോലെ തന്നെയാണ് ഇവരും ശ്രദ്ധിച്ചുനോക്കൂ, ശ്രീറാം എന്നാൽ ശ്രീരാമൻ, മൈഥിലി എന്നാൽ സീത,

ഇപ്പോഴും പേരുകളിൽ പോലും ഇവർക്ക് ഒരു ഒത്തൊരുമ ഉണ്ട്,

“ഇവരുടെ പുനർജന്മം കൊണ്ട് ഏറ്റവും കൂടുതൽ ഭയക്കുന്നത് ഭദ്രൻ ആയിരിക്കും,

അതുകൊണ്ടുതന്നെ ഇവർ ഒരുമിക്കാതെ ഇരിക്കാൻ വേണ്ടതൊക്കെ ഭദ്രൻ ചെയ്യും,

പിന്നെ ശിവദ അടങ്ങാത്ത പകയും ആയി ജീവിക്കുന്ന ആളാണ് അവളിപ്പോഴും,

സംശയിക്കേണ്ട ശ്രീറാം നിങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ അത് അവൾ ഉണ്ടാക്കിയതാണ് ശിവദ,

കുറ്റബോധത്തോടെ അവൻ മൈഥിലി നോക്കി,

“ഇനി നിങ്ങൾക്ക് ഒരു യാത്രയുണ്ട് അതിനുശേഷം നിങ്ങളുടെ കർമ്മത്തിലേക്ക് കടക്കാം,

എത്രയും പെട്ടെന്ന് പോകേണ്ട ഒരു യാത്ര,

തമിഴ്നാട്ടിലെ തിരിച്ചങ്കോട്ട് അർദ്ധനാരീശ്വര ക്ഷേത്രത്തിലേക്ക്,

അർത്ഥനാരീശ്വരൻ പ്രധാന പ്രതിഷ്ഠയായുള്ള അമ്പലം,

അവിടെ പോയി ആ ശക്തിയുടെ അനുഗ്രഹം വാങ്ങുക,

അതിനുശേഷം മൂന്ന് നാൾ നീണ്ടുനിൽക്കുന്ന വ്രതം,

അത് കഴിയുമ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും നിങ്ങൾ പൂർണ്ണമായും ഒന്നാകണം,

എങ്കിൽ മാത്രമേ സൂര്യ മംഗലം മനയിലെ നിലവറയുടെ വാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കൂ,

നിലവറക്ക് മൂന്ന് വാതിലുകൾ ആണുള്ളത്,

പ്രധാന വാതിൽ തുറന്ന് അകത്തു കടക്കാം,

അതിനകത്തേക്ക് മറ്റൊരു വാതിൽ,

അത് കഴിഞ്ഞു ചെല്ലുന്ന മൂന്നാമത്തെ വാതിൽ ആണ് പ്രധാനം,

ആ വാതിലിന് കാവൽ ഒരു സ്വർണ്ണനാഗം ആണ്,

ആ വാതിൽ കടക്കണമെങ്കിൽ ഒരു ഉപാധി ഉണ്ട്,

അതിനാൽ തന്നെ നിലവറയുടെ രണ്ടു വാതിലുകളും കടന്നതിനു ശേഷം 15 16 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ നിലവറയുടെ പ്രധാനവാതിൽ കടക്കാൻ കഴിയും,

ആ വാതിൽ കടക്കണമെങ്കിൽ മൂന്ന് ദിവസത്തെ വൃതം വേണം,

“എന്താണ് തിരുമേനി ആ ഉപാധി,

“ആ വാതിൽ തുറക്കണമെങ്കിൽ മൈഥിലിയുടെ ഉദരത്തിൽ ശ്രീറാമിൻറെ ജീവൻറെ തുടിപ്പ് വേണം,

മൈഥിലിയും ശ്രീറാമും ഒരുപോലെ ഞെട്ടി,

“കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മൈഥിലി ഗർഭിണിയാണെങ്കിൽ മാത്രമേ ആ വാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കൂ,

“പിന്നെ നാഗപഞ്ചമി മുൻപ് ഇതെല്ലാം സംഭവിച്ചിരിക്കണം,

ഇല്ലെങ്കിൽ അത് നിങ്ങളുടെ നാശത്തിന് വഴിവയ്ക്കും,

നാഗപഞ്ചമി കഴിഞ്ഞാൽ ശിവദയും ഭദ്രനും ശക്തി കൂടും,

പരകായപ്രവേശം പോലും അവനു സാധ്യമാകും,

അത് കഴിഞ്ഞാൽ അവരെ തോൽപ്പിക്കാൻ നമുക്കാവില്ല,

ഇനി നാഗപഞ്ചമി ക്ക് രണ്ടുമാസംകൂടി ഉള്ളൂ,

ഇനി എല്ലാരും പൊയ്ക്കോളൂ എനിക്ക് കുറച്ച് പൂജകൾ ഉണ്ട്, ഞാൻ പറഞ്ഞത് മറക്കണ്ട എത്രയും പെട്ടെന്ന് യാത്ര വേണം,

കഴിയുന്നതും വേഗം പറ്റുമെങ്കിൽ നാളെ തന്നെ,

“ശരി തിരുമേനി,

എല്ലാവരും പുറത്തേക്ക് പോകുമ്പോൾ മൈഥിലിയുടെ മനസ്സിൽ അനഘയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു,

“ശ്രീ തിരുമേനി പറഞ്ഞത് കേട്ടില്ലേ എത്രയും പെട്ടെന്ന് യാത്ര പോകണം എന്ന്,

“അമ്മയ്ക്ക് അറിയാലോ അങ്ങനെ പെട്ടെന്നൊന്നും പോകാൻ പറ്റുന്ന ഒരു മാനസികാവസ്ഥ അല്ല ഞാൻ, എനിക്ക് ഒരുപാട് കമ്മിറ്റ്മെൻസ് ഉണ്ട്, എനിക്ക് ഇന്ന് തന്നെ ഓഫീസിൽ പോണം, ചില കാര്യങ്ങൾ പറഞ്ഞു ഏൽപ്പിക്കാൻ ഉണ്ട്, അതിനുശേഷം യാത്രയെപ്പറ്റി ഞാൻ ആലോചിക്കാം,

“ഒരുപാട് വൈകരുത് ശ്രീ,

“ഇല്ല അമ്മ,

“മോളുടെ മുഖം എന്താ വല്ലാത്ത ഇരിക്കുന്നത്, ഒക്കെ കേട്ട് ഭയന്ന് നിൽക്കുകയാണോ?

ദേവയാനി മൈഥിലിയുടെ ചോദിച്ചു,

” ഹേയ് അല്ല അഛമ്മേ ,

“എനിക്ക് അത്യാവശ്യം ആയിട്ട് ഓഫീസിൽ പോണം,

എല്ലാവരോടുമായി പറഞ്ഞു ശ്രീ റൂമിലേക്ക് പോയി

മൈഥിലി അവനെ അനുഗമിച്ചു,

റൂമിലേക്ക് മൈഥിലി വരുന്നത് കണ്ടിട്ടും ശ്രദ്ധിക്കാതെ നിന്നു ശ്രീ ജോലിയിൽ മുഴുകി,

“എനിക്ക് ഒന്ന് പുറത്തു പോണം ഒരാളെ കാണണം ഓഫീസിലേക്ക് പോകുമ്പോൾ ഞാനും വന്നോട്ടെ

“വന്നോളൂ

അവൾ പെട്ടെന്ന് തന്നെ വേഷം മാറി റെഡിയായി,

ഓഫീസിലേക്കുള്ള യാത്രയിൽ രണ്ടുപേരും മൗനം പാലിച്ചു,

“സോറി

സ്റ്റിയറിങ്ങിൽ നിന്നും കൈവിട്ട അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീറാം പറഞ്ഞു,

അത്ഭുതത്തോടെ അതിലുപരി അമ്പരപ്പോടെ അവൾ ശ്രീറാമിനെ നോക്കി,

“തിരുമേനി പറയുന്നത് വരെ ,അല്ല നമ്മൾ കാണുന്നത് വരെ ഇതിൽ ഒന്നും എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല, അതുകൊണ്ട് എല്ലാം ഒരു സെൻസേഷണൽ ന്യൂസിന് വേണ്ടി താൻ കാട്ടിക്കൂട്ടിയത് ആണെന്ന് ഞാൻ കരുതിയത്,

അതുകൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത് സോറി

“സാരമില്ല, സാറിൻറെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെ പ്രതികരിക്കൂ,

“സാറോ? ഞാനിപ്പോ തൻറെ ഭർത്താവാണ്

പെട്ടെന്ന് ശ്രീറാം അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നി, അവനിൽനിന്നും അങ്ങനെ ഒരു അംഗീകാരം ആദ്യമാണ്,

“സോറി ഞാൻ എന്ത് വിളിക്കാ?

ശ്രീയേട്ടൻ എന്ന് ഒന്നും വിളിക്കാൻ എനിക്ക് ഇഷ്ടമില്ല,

“അമ്മ വിളിക്കും പോലെ ശ്രീ എന്ന് വിളിച്ചാൽ മതി,

“അത് വേണ്ട എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ അതിൽ എന്താ രസം ഞാൻ റാം എന്ന് വിളിക്കാം,

“തൻറെ ഇഷ്ടം,

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,

“ചോദിച്ചോ

“ശരിക്കും ഇഷ്ടപ്പെട്ടു തന്നെയാണോ എന്നെ വിവാഹം കഴിച്ചത്,

“അങ്ങനെ ചോദിച്ചാൽ സത്യസന്ധമായി പറയുകയാണെങ്കിൽ നോ എന്ന് ഞാൻ പറയും,

അവളുടെ മുഖം മങ്ങുന്നത് അവൻ കണ്ടു,

“തനിക്ക് അറിയാമല്ലോ നമ്മൾ തമ്മിൽ നല്ല ഇഷ്യു ആയി നിന്ന് ടൈമിലാണ് വിവാഹാലോചന വരുന്നത്,

നന്നായി തന്നെ ഞാൻ എതിർക്കാൻ ശ്രമിച്ചതാണ്, അമ്മയുടെ ഒരാളുടെ വാശിയുടെ പുറത്താണ് വിവാഹം നടന്നത്,

വിവാഹം സമ്മതിക്കുമ്പോഴും എൻറെ മനസ്സിൽ ഒരിക്കലും തനിക്ക് മാപ്പ് നൽകരുതെന്ന് ആയിരുന്നു,

വിവാഹ സ്വപ്നങ്ങളുമായി വരുന്ന തന്നെ പൂർണ്ണമായും അവഗണിച്ച തന്നോട് പ്രതികാരം ചെയ്യാം എന്ന് ഞാൻ മനസ്സിൽ കരുതി,

ഒരു ചെറിയ പുഞ്ചിരി അവന് അവൾ സമ്മാനിച്ചു,

“പക്ഷേ നമ്മൾ തമ്മിൽ ഒരു പ്രശ്നമുണ്ടായില്ലായിരുന്നെങ്കിൽ ഈ വിവാഹത്തിന് ആദ്യം സമ്മതിക്കുന്നത് ഞാൻ ആയിരുന്നേനെ,

കാരണം ആദ്യകാഴ്ചയിൽ തന്നെ എൻറെ മനസ്സ് കീഴടക്കിയ പെണ്ണാണ് താൻ,

ആ മുഖത്തെ ആശങ്കകൾ പതിയെ മായുന്നത് അവൻ കണ്ടു,

“ആദ്യമായി തന്നെ കണ്ട നിമിഷം മുതൽ എൻറെ മനസ്സിൽ തൻറെ മുഖം ഉണ്ടായിരുന്നു,

അത് ജന്മാന്തര ബന്ധം കൊണ്ടായിരിക്കാം,

എങ്കിലും വിവാഹത്തിനെ പറ്റി ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് തൻറെ മുഖം ആയിരുന്നു,

“ഇപ്പോൾ എന്നെ ഇഷ്ടമാണോ?

“എന്താ മൈഥിലി ഞാൻ ഇതിനു മറുപടി പറയുക താൻ ഇപ്പൊ എൻറെ ഭാര്യയാണ്,

അതിനുമപ്പുറം എത്രയോ ജന്മങ്ങൾക്ക് മുൻപേ താൻ എൻറെ സ്വന്തം ആയിരുന്നു,

പക്ഷേ തന്നോട് ഇപ്പോൾ എൻറെ മനസ്സിലുള്ള വികാരം എന്താണെന്ന് ചോദിച്ചാൽ അതിനു മറുപടി പറയാൻ എനിക്ക് അറിയില്ല,

“എനിക്ക് മനസ്സിലാകും റാം,

“തനിക്ക് എവിടെയാ പോകാനുണ്ട് എന്ന് പറഞ്ഞത്,

“ഒരു ഫ്രണ്ടിനെ കാണാൻ

“എങ്കിൽ ഒരു കാര്യം ചെയ്യാം താൻ ഓഫീസിലേക്ക് വരു,

ഞാൻ ഓഫീസിൽ ചെന്ന് അതിനുശേഷം ഡ്രൈവറെ കൂടി തന്നെ വിടാം,

“വേണ്ട റാം എനിക്ക് ഡ്രൈവിംഗ് അറിയാം, വണ്ടിയുടെ കീ തന്നാൽ മതി ഞാൻ പോയിട്ട് വരാം,

“ഒക്കെ അങ്ങനെ ചെയ്യാം,

ഓഫീസിലെത്തിയപ്പോൾ ശ്രീറാമിന് ഒപ്പം വരുന്ന പെൺകുട്ടിയിൽ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധ, ശ്രീറാം വിവാഹിതനായി എന്ന് എല്ലാവരും അറിഞ്ഞിരുന്നു പക്ഷേ വധു ആരാണെന്ന് അറിഞ്ഞിരുന്നില്ല,

ലൈറ്റ് റോസ് കളർ അനാർക്കലി ആയിരുന്നു മൈഥിലിയുടെ വേഷം,

നീളമുള്ള മുടി വെറുതെ അഴിച്ചിട്ടിരിക്കുന്നു, നെറുകയിൽ ഒരു നുള്ള് സിന്ദൂരം, കഴുത്തിൽ ശ്രീയുടെ പേര് കൊത്തിയ താലി,

എല്ലാവരും ആരാധനയോടെ തന്നെ മൈഥിലിയെ നോക്കി,

അവൾക്ക് പരിചയമില്ലാത്ത മുഖങ്ങൾ ആയിരുന്നു എല്ലാം, പക്ഷേ റിസപ്ഷനിസ്റ്റ് ഹേമയുടെ മുഖത്തേക്ക് നോക്കി അവൾക്ക് ഒരു ചെറു പുഞ്ചിരി മൈഥിലി സമ്മാനിച്ചു,

ഹേമയ്ക്ക് വലിയ സന്തോഷം തോന്നി,

ക്യാബിനിൽ ചെന്നശേഷം ശ്രീറാം അവളോട് പറഞ്ഞു

“തനിക്ക് കോഫി വല്ലതും വേണോ

“വേണ്ട,

“തൻറെ ഫ്രണ്ടിനെ കണ്ടിട്ട് തിരികെ ഓഫീസിൽ വന്നാൽ മതി, അറിയാതെ വഴിയിലൂടെ തന്നെ സൂര്യ മംഗലത്ത് പോകണ്ട,

ഇവിടെ കുറച്ച് പെൻറിംഗ് വർക്ക് തീർത്താൽ ഒരുമിച്ച് ഇറങ്ങാം,

വണ്ടിയുടെ കീ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ശ്രീറാം പറഞ്ഞു,

“ശരി റാം

“എങ്കിൽ ഞാൻ പോയിട്ട് വരാം,

അവൾ പോകാനായി എഴുന്നേറ്റു

തും അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീ പറഞ്ഞു,

“ഒരുപാട് പൈങ്കിളി രീതിയിൽ ഇടപെടാൻ ഒന്നും എനിക്കറിയില്ല,

പക്ഷേ എൻറെ മനസ്സിൽ നിറയെ ഈ മുഖമാണ്,

അത് എൻറെ അകൽച്ചയായി കരുതരുത്,

“എൻറെ മനസ്സിലെ എല്ലാ സങ്കടങ്ങളും മാറാൻ ഈ വാക്കുകൾ മാത്രം മതി,

മൈഥിലി ആദ്യം പോയത് ഹോസ്റ്റലിലേക്ക് ആയിരുന്നു,

അവിടെ ചെന്ന് അനഘയെ പറ്റി അന്വേഷിച്ചപ്പോൾ അവൾ കുറേ ദിവസമായി അവിടെ ചെന്നിട്ടില്ല എന്ന് മാത്രമാണ് അറിയാൻ സാധിച്ചത്,

അവിടെനിന്നും അവൾ അനഖ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് തിരിച്ചു,

അവിടെ ചെന്ന് അനഘയെ പറ്റി തിരക്കി,

“ഇവിടെ മൂന്നാല് അനഘ ജോലിചെയ്യുന്നുണ്ട് അതിൽ ആരാണെന്ന് ഞാൻ എങ്ങനെ അറിയാ,

റിസപ്ഷനിസ്റ്റ് പറഞ്ഞു,

“ഞാന് മീഡിയയിൽ നിന്നും ആണ് വരുന്നത്, ഒരു പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ആണ് ഇങ്ങോട്ട് പറഞ്ഞു വിട്ടത്, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡീറ്റെയിൽസ് ഉണ്ടാവില്ലേ, ഇവിടെ ജോലി ചെയ്യുന്ന അനഘ എന്ന പേരുള്ള മുഴുവൻ നഴ്സുമാരുടെയും ഡീറ്റെയിൽസ് തരുമോ, ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട പോലീസ് നേരിട്ട് വന്നോളൂം,

“അയ്യോ ബുദ്ധിമുട്ടൊന്നുമില്ല മാഡം ഞാൻ ഇപ്പോ തന്നെ എടുത്തു തരാം,

“ഓക്കേ,

കുറച്ചു നേരത്തെ ആ കാത്തിരിപ്പ് പോലും മൈഥിലിക്ക് അസഹനീയമായി തോന്നി,

കുറച്ചു സമയങ്ങൾക്ക് ശേഷം റിസപ്ഷനിൽ ഇരുന്ന് പെൺകുട്ടി 4 ചിത്രങ്ങൾ എടുത്ത് കമ്പ്യൂട്ടറിൽ മൈഥിലിയെ കാണിച്ചു, ആ നാല് പെൺകുട്ടികൾക്കും താൻ അന്വേഷിച്ച് അനഘയുടെ മുഖച്ഛായ ആയിരുന്നില്ല,

“ഇവരാരെങ്കിലും ആണോ മേടം,

“അല്ല, സോറി ഫോർ ദ ഡിസ്റ്റർബൻസ്,

“സാരമില്ല മേഡം

അവിടെ നിന്നും ഇറങ്ങി മൈഥിലി നേരെ പോയത് അനഖ ജോലി ചെയ്യുന്ന ക്ലിനിക്കിലാണ്,

“ഇവിടെ അനഘ എന്ന പേരുള്ള ഒരു കുട്ടി വർക്ക് ചെയ്യുന്നില്ലേ,

“റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് അവൾ ചോദിച്ചു,

“ഉണ്ട്

“ആൾ ഇന്ന് ലീവ് ആണോ?

“അല്ല അകത്തുണ്ട്,

“എങ്കിൽ ഒന്ന് വിളിക്കോ?

“ശരി ഇരിക്കു,

അവർ അകത്തേക്ക് പോയപ്പോൾ മനസ്സിലെവിടെയോ ഒരു പ്രതീക്ഷ മൈഥിലിക്ക് നാമ്പിട്ടു,

“ആരാണ്

വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി മൈഥിലിയുടെ നേരെ ചോദിച്ചു,

“ഞാനാണ് അനഘ,

ഞൊടിയിടയിൽ മൈഥിലി ഞെട്ടി തരിച്ചു,

“താൻ അല്ല ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു അനഘയെ കാണാൻ വന്നതാ,

“ഞാൻ മൂന്നു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്,

ഇവിടെ അനഘ എന്ന പേരുള്ള മറ്റൊരാൾ ഈ മൂന്നുവർഷത്തിനിടെ ജോലി ചെയ്തിട്ടില്ല ,

“ആണോ,

എങ്കിൽ എനിക്ക് തെറ്റിയതാവും സോറി,

അവിടെ നിന്ന് ഇറങ്ങുമ്പോൾ മൈഥിലിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു,

തിരുമേനിയുടെ മുൻപിൽ വച്ച് കണ്ട മുഖങ്ങൾക്ക് അനഘയുടെ മുഖമായിരുന്നു,

എങ്കിലും അത് ശിവദ ആയിരിക്കില്ല എന്നുള്ളൊരു വിശ്വാസം അവിടെ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്നു,

പക്ഷേ തൻറെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് സത്യങ്ങൾ തന്നെ കാത്തിരുന്നത്,

“കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒരിക്കൽപോലും ശിവദ തനിക്ക് ഒരു സംശയത്തിനും ഇടം നൽകിയിട്ടില്ല,

ചിന്തകൾക്കൊടുവിൽ വണ്ടി ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് മുൻപിൽ എത്തിയത് പോലും മൈഥിലി അറിഞ്ഞില്ല,

യാന്ത്രികമായി അവൾ ക്യാബിൻ അകത്തേക്ക് കയറി ചെന്നു,

“താൻ എന്താണ് താമസിച്ചത് ഞാൻ എത്ര പ്രാവശ്യം വിളിച്ചു എന്താ ഫോൺ എടുക്കാഞ്ഞത്?

“എൻറെ ഫോൺ വീട്ടിലാ റാം,

“അമ്മ വിളിച്ചിരുന്നു, തൻറെ വീട്ടിൽ നിന്നും വിളിച്ചിരുന്നു എന്ന് പറഞ്ഞു,

തൻറെ വിവരം ഒന്നും അറിയാത്തോണ്ട് വിളിച്ചതാ,

“ഞാൻ വിളിച്ചോളാം വീട്ടിൽ ചെന്ന്,

“എങ്കിൽ താൻ പൊയ്ക്കോളു, ഉച്ചയ്ക്ക് മുൻപ് എനിക്ക് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല,

കുറച്ചു വർക്കുകൾ ഉണ്ട്, അത് തീർത്തിട്ട് നാളെ വൈകിട്ട് തന്നെ നമുക്ക് തിരിച്ചങ്കോട്ടേക്ക് പോകണം,

മൈഥിലി വിശ്വാസം വരാതെ അവനെ നോക്കി,

“എൻറെ സ്നേഹത്തിന് ഇനി അവകാശിയായി നീ മാത്രമേ ഉണ്ടാവൂ,

എത്രയും പെട്ടെന്ന് തിരുമേനി പറഞ്ഞ കടമ്പകൾ കടന്ന് നിലവറയിൽ നിന്ന് നമുക്ക് മോതിരമണിയണം അടുത്ത ജന്മത്തിലും ഒന്ന് ആവാൻ വേണ്ടി,

അവൻ അവളുടെ അരികിൽ വന്ന് അവളുടെ കൈകളിൽ പിടിച്ച് ആ കൈകളിൽ മൃദുവായി ചുംബിച്ചു,

അവൾ ആത്മസംതൃപ്തിയോടെ അവൻറെ മാറിൽ ചാരി നിന്നു,

പെട്ടെന്നാണ് മൈഥിലി ആ കാഴ്ച കണ്ടത് അവൾ പെട്ടെന്ന് തന്നെ റാമിനെ തള്ളി മാറ്റി,

അതോടൊപ്പം തന്നെ മുകളിലെ സീലിംഗ് ഫാൻ ഒരു വലിയ ശബ്ദത്തോടെ താഴേക്ക് പതിച്ചു,

മൈഥിലി കണ്ട് ഇല്ലായിരുന്നുവെങ്കില് തങ്ങളുടെ ശരീരത്തിലേക്ക് വിണേനേ,

മൈഥിലി ശ്രീറാമും ഭയന്നു നിന്നു,

“എന്തായിരിക്കും റാം ഇതിൻറെ അർത്ഥം പേടിയോടെ മൈഥിലി ചോദിച്ചു,

“എന്തർത്ഥം അത് പഴയത് ആയിരുന്നു,

“എനിക്കെന്തോ ഭയം വരുന്നു,

എന്തോ വലിയ ആപത്ത് വരാൻ പോകുന്നത് പോലെ,

“ഇന്ന് തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ തൻറെ മനസ്സിൽ ഇരിക്കുന്നതുകൊണ്ട് ആണ്,

താൻ വീട്ടിലേക്ക് പൊയ്ക്കോ,

താൻ ഇവിടെ നിന്നാൽ എൻറെ ജോലി നടക്കില്ല,

“വേണ്ട നമുക്കൊരുമിച്ചു പോകാം,

“തനിക്ക് ബോറടിക്കും മൈഥിലി,

മാത്രമല്ല ഞാനിപ്പോൾ ഒരു മീറ്റിങ്ങിനു വേണ്ടി പുറത്തേക്ക് പോവാ,

അപ്പോൾ താൻ തന്നെ ഇരിക്കേണ്ടിവരും,

മനസ്സില്ലാമനസ്സോടെ മൈഥിലി സൂര്യ മംഗലത്തേക്ക് തിരിച്ചു,

സൂര്യ മംഗലത്ത് ചെന്ന് ഇറങ്ങിയതും മൈഥിലി ആദ്യം ചെന്നത് പത്തായപ്പുര യിലേക്ക് ആണ്,

അവിടെ എന്തോ തിരക്കിട്ട പൂജയിൽ ആയിരുന്നു ഭട്ടതിരിപ്പാട്,

“സത്യങ്ങളൊക്കെ മനസ്സിൽ ആയിട്ട് വരുന്ന വഴിയാണ് അല്ലേ,

അവളെ നോക്കാതെ അവളുടെ സാന്നിദ്ധ്യം അറിഞ്ഞ് ഭട്ടതിരി പറഞ്ഞു,

“തിരുമേനി ഞാൻ പറയാൻ വന്നത്…..

“കുട്ടിയുടെ മനസ്സിൽ തോന്നിയതൊക്കെ സംശയങ്ങൾ അല്ല സത്യങ്ങളാണ് ആണ്,

“തോഴിയായി കൂടെ നിന്നത് അവൾ തന്നെയാണ് ശിവദ,

“പക്ഷേ ഒരിക്കൽപോലും എനിക്കത് വിശ്വസിക്കാൻ സാധിക്കുന്നില്ല,

“ഒരിക്കലെങ്കിലും രാത്രിയിൽ നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ,

അപ്പോഴാണ് മൈഥിലി അത് ചിന്തിക്കുന്നത്,

“ഇല്ല അവൾക്കെന്നും നൈറ്റ് ഡ്യൂട്ടി ആയിരുന്നു,

“കാണില്ല, കാരണം ഇരുട്ട് വീണു കഴിഞ്ഞാൽ പിന്നെ അവൾക്ക് മനുഷ്യരൂപത്തിൽ തുടരാൻ സാധിക്കില്ല, അവൾ നാഗ രൂപത്തിലേക്ക് മാറും,

അതാണ് ഇച്ഛാധാരി നാഗങ്ങളുടെ പ്രത്യേകത ,

അത് സത്യമാണെന്ന് ഒരു അത്ഭുതത്തോടെ മൈഥിലി ഓർത്തു, ഒരിക്കൽ പോലും താൻ സന്ധ്യക്ക് ശേഷം അനഘയെ കണ്ടിട്ടില്ല,

“ഇനി അവൾ കുട്ടിയുടെ മുന്നിൽ വരില്ല,

സത്യങ്ങളെല്ലാം കുട്ടി മനസ്സിലാക്കി എന്ന് അവൾക്കറിയാം,

പക്ഷേ ഇനിയാണ് സൂക്ഷിക്കേണ്ടത്,

നിങ്ങൾ ഒന്ന് ചേരാതിരിക്കാൻ എന്തും അവൾ ചെയ്യും,

അതിനെ പ്രതിരോധിക്കാനുള്ള മന്ത്രങ്ങളാണ് ഞാൻ ഇവിടെ ചെയ്യുന്നത്,

അവൾ മുറിയിലേക്ക് ചെന്നെങ്കിലും വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു,

എങ്കിലും ശ്രീറാം പകർന്ന ധൈര്യം, അവൻ നൽകിയ അംഗീകാരം അവളുടെ മനസ്സിന് ഒരു ഊർജ്ജം പകർന്നിരുന്നു,

*****

“ഞങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി ഞങ്ങൾ വീണ്ടും പുനർജനിക്കും ഭദ്രാ”

ആ വാക്കുകൾ ഒരു അശരീരി പോലെ ഭദ്രന്റെ കാതിൽ അലയടിച്ചു,

“അതെ അവർ മനസ്സുകൊണ്ട് ഒന്നുചേർന്നു എന്ന സൂചനയാണ് വീണ്ടും ഈ വാക്കുകൾ താൻ കേട്ടത്,

മരണത്തിനു തൊട്ടുമുന്പ് ഗൗരി തന്നോട് പറഞ്ഞ വാക്കുകൾ,

അത് സത്യമായാൽ അത് തന്റെ പൂർണ നാശത്തിലേക്ക് വഴിവയ്ക്കും,

ഭദ്രൻ അസ്വസ്ഥനായി നടന്നു,

ഇനിയും തൻറെ മുൻപിൽ ഉള്ള ഏക മാർഗ്ഗം ശിവദയാണ്,

മീറ്റിംഗ് കഴിഞ്ഞ് ക്യാബിനിലേക്ക് വരുമ്പോൾ ആണ് ശ്രീറാം ആ കാഴ്ച കണ്ടത്,

ക്യാബിനിൽ ഇരിക്കുന്ന മൈഥിലി,

“താൻ പോയില്ലേ?

“പോയതായിരുന്നു വീട്ടിൽ ചെന്നിട്ട് സമാധാനമില്ലാതെ തിരിച്ചുവന്നതാ,

“തൻറെ ഒരു കാര്യം,

“, മീറ്റിംഗ് കഴിഞ്ഞോ

ഉവ്വ്,

എങ്കിൽ നമുക്ക് ഇറങ്ങാം,

ആയിക്കോട്ടെ ഭാര്യേ

പാർക്കിങ് ഏരിയയിൽ ചെന്ന് കാർ എടുക്കാൻ തുടങ്ങുമ്പോൾ മൈഥിലി പറഞ്ഞു,

” വണ്ടി ഞാൻ എടുക്കാം റാം,

റാം ആകെ ക്ഷീണിച്ചിരിക്കുവല്ലേ,

“ആയിക്കോട്ടെ

“നാളെ വൈകുന്നേരം അമ്പലത്തിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചോ

പോകണം,

“അവിടെ പോയി അനുഗ്രഹം കൂടി മേടിച്ചാൽ നമ്മുടെ ജീവിതം പൂർണ്ണമായും ദൃഢമാകും എന്ന് എനിക്കൊരു വിശ്വാസമുണ്ട് ,

എൻറെ മനസ്സിൽ ഇപ്പോ ഗൗരിയും ദേവനുമാണ്,

ഗൗരിയെ ജീവനുതുല്യം സ്നേഹിച്ച ദേവനെപ്പോലെ ഞാൻ ഇപ്പോ തന്നെ സ്നേഹിക്കുകയാണ്,

നമ്മുടെ സ്നേഹത്തിനു തടസ്സം തീർക്കാൻ വരുന്നത് ആരാണെങ്കിലും അവരെ എന്തുവിലകൊടുത്തും ഞാൻ തടയും,

ഈ ജന്മം ഇനി ഞാൻ തന്നെ നഷ്ടപ്പെടുത്തില്ല,

അത് പറഞ്ഞതും മൈഥിലി അവൻറെ മുഖത്തേക്ക് തന്നെ നോക്കി,

“മൈഥിലി താൻ നേരെ നോക്കി വണ്ടി ഓടിക്ക്,

മുൻപിലേക്ക് വരുന്ന വണ്ടി കണ്ടുകൊണ്ട് ശ്രീറാം പറഞ്ഞു, പക്ഷേ അപ്പോഴേക്കും ആ വണ്ടി ശ്രീറാമിന്റെ വണ്ടിയുമായി കൂട്ടിയിടിച്ചു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

3.9/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!