Skip to content

ഫൂലൻ ദേവി – ഭാഗം 1

Phoolan Devi Novel

” ചേട്ടാ ഈ കമ്മലൊന്നു പണയം വക്കണം”
ഒരു ജോഡി കമ്മൽ റാഫേലിന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു

അയാൾ കമ്മൽ വാങ്ങി തിരിച്ചും മറിച്ചും നോക്കി

“അത് സ്വർണ്ണം തന്നെയാണ്. 3 ഗ്രാമുണ്ട് ”

“കുട്ടി സ്വർണ്ണമല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ, ഇവിടെ പണയം വക്കണെമെങ്കിൽ പരിചയക്കാര് വേണം”

“അത് എന്നു മുതൽ ഞാനറിഞ്ഞില്ലാലോ
ഞാൻ മുൻപും ഇവിടെ പണയം വക്കാറുണ്ടായിരുന്നു ”

ഫൈനാൻസിലുണ്ടായിരുന്ന റോഷൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു
അത്ര വെളുത്ത തല്ല’ എങ്കിലും അവളെ കണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവന് തോന്നി, കഴുത്തിലൊരു കുഞ്ഞു മാല. കൈയ്യിൽ ഒരു ഫാൻസി വള ,അവളുടെ കാതിലെ കമ്മലാണ് പണയം വക്കാൻ കൊണ്ടു വന്നിരിക്കുന്നതെന്ന് തോന്നുന്നു, കാരണം അവൾ കമ്മലിട്ടിട്ടുണ്ടായിരുന്നില്ല

“ഇപ്പോഴത്തെ കാലമല്ലേ എവിടെ നിന്ന് കട്ടുകൊണ്ട് വരണതാണെന്ന് ആർക്കും അറിയില്ല. പിന്നെ കേസ്സ് കൂട്ടമൊക്കെ ആവും ”

“എന്നാൽ വേണ്ടാ ചേട്ടാ, ആ കമ്മലിങ്ങു തന്നേക്ക് ”
കമ്മൽ വാങ്ങി അവൾ പോയി

“എന്തിനാ റാഫേലേട്ടാ ആ കുട്ടിയോട് അങ്ങനെ പറഞ്ഞത്, അതിന് എന്തോ അത്യാവശമുണ്ടെന്ന് തോന്നുന്നു, അതിന്റെ കാതിൽ കിടന്ന കമ്മലാണ് പണയം’ വക്കാൻ കൊണ്ടുവന്നത് ”

“റോഷൻ മോനെ… മോന് അങ്ങനെയൊക്കെ പറയാം, ഇതിന്റെ പേരിൽ വല്ല പ്രശ്നമുണ്ടെങ്കിൽ മോന്റെ പപ്പാ എന്നെ ശരിയാക്കും”

റോഷൻ പുറത്തേക്ക് നോക്കിയപ്പോൾ അവൾ ബസ്സ് സ്റ്റോപ്പിൽ നിന്ന് കണ്ണു തുടക്കുന്നത് കണ്ടു

അവൾ കരയുകയാണെന്നവന് മനസ്സിലായി

“ചേട്ടാ ആ കുട്ടി ബസ്സ് സ്റ്റോപ്പിൽ നിന്നു കരയുകയാണ്, ആ കുട്ടിക്ക് രൂപ കൊടുക്കം ,പപ്പാ ചോദിക്കുകയാണെങ്കിൽ ഞാൻ പറഞ്ഞോളാം”

റാഫേൽ വേഗം ബസ്സ് സ്റ്റോപ്പിന്റെ അടുത്തുള്ള കടയിലേക്ക് വിളിച്ചിട്ട് പറഞ്ഞു ആ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടിയോട് ഒന്നു ഫൈനാൻസിലേക്ക് വരാൻ പറയാൻ പറഞ്ഞു

കടയിലെ ചേട്ടൻ അവളൊട് ഫൈനാസിലേക്ക് കൈ ചൂണ്ടി പറയുന്നത് റോഷൻ കണ്ടു

“എന്തിനാ എന്നെ വിളിച്ചത് ”

‘കുട്ടി കമ്മൽ ഇവിടെ പണയം വെക്കാം ”

“അപ്പോ പരിചയക്കാരു വേണ്ടേ ”

“ഇത് ഞങ്ങളുടെ മുതലാളിയുടെ മകനാണ്, ആള് പറഞ്ഞു കൊടുത്തുകൊള്ളാൻ ”

“അയ്യോ വേണ്ടാ ചേട്ടാ, ഞനായിട്ട് നിങ്ങളിനി പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങണ്ടാ ,ഇവിടെ വേറെയും ഫൈനാ സു ക ളുണ്ടല്ലോ “എന്നും പറഞ്ഞ് അവൾ ഇറങ്ങി പോയി

“ഇതാണ് ഒരാൾക്കും ഒരുപകാരം ചെയ്യാൻ പാടില്ല ”

* * *

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അമ്മയോട് എന്തു പറയുമെന്നായിരുന്നു അശ്വതിയുടെ മനസ്സിൽ
നാളെയാണ് അനിയത്തിക്ക് ഫീസ് അടക്കേണ്ടാ അവസാന തിയ്യതി ,കുറച്ച് രൂപയുടെ കുറവുണ്ടായിരുന്നു,, കമ്മൽ പണയം വെച്ചാൽ കിട്ടുമെന്നായിരുന്നു കരുതിയത്, ഇനി എന്തു ചെയ്യും ഓർത്തിട്ട് തലക്ക് വട്ട് പിടിക്കുന്നു

വീട്ടിലെത്തുമ്പോൾ അമ്മ ഉമ്മറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു

അവളെ കണ്ടതും അമ്മ ചോദിച്ചു

“പോയ കാര്യം എന്തായി അച്ചു ”

“ശരിയായില്ലമ്മേ ”

“ഇനി എന്തു ചെയ്യും, നിന്നോട് അന്നേ ഞാൻ പറഞ്ഞതല്ലേ, ഇത്രയും വലിയ പഠിപ്പൊന്നും വേണ്ടാന്ന് ”

“എന്റെ അമ്മ ബിടെക്കൊന്നും അത്ര വലിയ പഠിപ്പല്ല, ഇതൊക്കെ ഇന്നത്തെ കാലത്ത് സാധാരണ പഠിപ്പാണ് ”

“കാശുള്ളവർക്ക് അതൊക്കെ സാധാരണമാണ്, പക്ഷേ നമ്മുക്ക് അങ്ങനെയല്ല ”

“നമ്മുക്ക് എങ്ങനെയെങ്കിലും ഫീസ് അടക്കാം, ഞാൻ കമ്പിനിയിലേ വാസന്തി ചേച്ചിയോട് കുറച്ച് കാശ് ചോദിച്ചിട്ടുണ്ട്, എന്തായാലും താരാമെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട് ”

അശ്വതിക്ക് അച്ഛനില്ല, അമ്മയും അനിയത്തിയുമാണ് ഉള്ളത്, അശ്വതിക്ക് ഒരു പ്ലാസ്റ്റിക്ക് കമ്പിനിയിൽ ആണ് ജോലി, അനിയത്തി ആതിര ബിടെക്കിന് പഠിക്കുന്നു, ആതിരയെക്കാൾ നന്നായി അശ്വതി പഠിക്കുമായിരുന്നു, പ്ലസ് ടുവിന് 96 ശതമാനം മാർക്ക് ഉണ്ടായിരുന്നു, പക്ഷേ തുടർന്നു പഠിക്കാൻ മാർഗ്ഗമില്ലായിരുന്നു

ആതിര ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്

അമ്മ ഒരു നിത്യരോഗിയാണ്

കുറച്ച് കോഴിയും, ആടുമൊക്കെയുണ്ട്, മുട്ട വിറ്റും, പാല് കൊടുത്തുമൊക്കെ വീട്ടു ചെലവ് നടത്തും, അശ്വതിയുടെ ശമ്പളം കൊണ്ടാണ് അനിയത്തിയെ പഠിപ്പിക്കുന്നത്

“അച്ചു നീ വന്ന് എന്തെങ്കിലും കഴിക്ക് ”

“അമ്മ കഴിച്ചോ ”

“ഞാനിത്തിരി കഞ്ഞി കുടിച്ചു, നിനക്ക് തങ്ങാൻ പറ്റുന്നിലെങ്കിൽ ആതിരയുടെ പഠിപ്പ് നമ്മുക്ക് നിർത്താം മോളെ ”

“അതൊന്നും വേണ്ടാ അമ്മേ, എങ്ങനെയെങ്കിലും ഞാനവളെ പഠിപ്പിക്കും, അവൾക്കൊരു ജോലി കിട്ടി
യാൽ നമ്മുടെ കഷ്ടപ്പാടൊക്കെ തീരും ”

“നീ വിചാരിക്കണപ്പൊലെ ഒക്കെ നടന്നാൽ മതി”

“അമ്മ വന്ന് ചോറ് വിളമ്പി തായോ, വെറുതെ ഒരോന്ന് പറഞ്ഞ് സങ്കടപ്പെടാൻ നിൽക്കാതെ ”

* * *

അതാരായിരിക്കും, എന്തായാലും നല്ല ധൈര്യമുള്ള പെൺകുട്ടിയാണ്, റോഷൻ ഫൈനാൻസിൽ വച്ച് കണ്ട പെൺകുട്ടിയെ പറ്റി ആലോചിക്കുകയാണ്

റോഷൻ വിദേശത്താണ് ജോലി ചെയ്യുന്നത്, ലീവിന് നാട്ടിൽ വന്നതാണ് ‘ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഒന്നു ടൗണിലേക്ക് ഇറങ്ങിയതാണ്. ഫൈനാൻസിൽ കയറിയ
സമയത്താണ് അശ്വതി വന്നത്,

അവള് ഈ നാട്ടുക്കാരിയാണെന്ന് അവന് മനസ്സിലായി, കാരണം ഇവിടെ ക്കുള്ള ബസ്സിലാണ് അവൾ കയറിയത്

“എന്താ റോഷൂട്ടാ നീ ആലോചിക്കുന്നത്, അവിടത്തെ വെള്ളക്കാരികളെ പറ്റിയാണോ ”

വല്യമ്മിച്ചിയാണ്, പപ്പയുടെ അമ്മ

“എന്റെ പൊന്നു വല്ല്യമ്മിച്ചി വെള്ളക്കാരികളൊന്നും നമ്മുടെ കൈയ്യിൽ നിൽക്കില്ല”

“കുറെ നേരമായി ഞാൻ ഇവിടെ വന്നു നിൽക്കുന്നു, ഞാൻ വന്നതു പോലും നീ അറിഞ്ഞില്ല
അതുകൊണ്ട് ചോദിച്ചതാണ് ”

“അതൊ വല്യമ്മച്ചി ഞാനിന്നൊരാളെ കണ്ടു ”

“ആരെ”

iഒരു പെൺകുട്ടിയെ
ആരാന്ന് അറിയില്ല, നല്ല ധൈര്യവും സാമർത്ഥ്യവുമുണ്ട്.ഒരു ഫൂലൻ ദേവി ”

“അതു പോലത്തെ ഒരു പെണ്ണാണ് ഇവിടെ ക്ക് നീ കെട്ടി കൊണ്ടുവരേണ്ടത് ”

“അതെന്താ വല്ല്യമ്മിച്ചിക്ക് ഇത്ര നിർബന്ധം ”

“നിന്റെ പെണ്ണ് വന്നിട്ടു വേണം നിന്റെ മ്മയെ എനിക്കൊന്നു നിലക്ക് നിറുത്താൻെ”

”ഇത്രയും വയസ്സായിട്ടും അമ്മായിയമ്മ പോര് കുറഞ്ഞട്ടില്ലാലേ ”

“നീ നിന്റെ മ്മുടെ സൈഡാണെന്ന് എനിക്കറിയാം “ഇതും പറഞ്ഞ് വല്യമ്മിച്ചി ദേഷ്യപ്പെട്ടു റൂമിൽ നിന്നും ഇറങ്ങിപ്പോയി

എങ്ങനെയെങ്കിലും ആ ഫൂലൻ ദേവിയെ കണ്ടു പിടിക്കണം റോഷൻ തീരുമാനിച്ചു

* * *

“അമ്മേ ഞാൻ ഇറങ്ങാട്ടോ ,ഉച്ചക്ക് ഞാൻ ആതിരയുടെ കോളേജിൽ പോയി ഫീസടച്ചോളാം, ഇന്നലെ ലാസ്റ്റ് ദിവസം ഫീസടക്കാൻ അതു കൊണ്ട് ബാങ്കിലിട്ടു കൊടുക്കുന്നില്ല, ഞാൻ നേരിട്ട് പോയി അടച്ചോളാം”

“അച്ചു നിന്റെ കൈയിൽ കാശുണ്ടെങ്കിൽ അവൾക്കെന്തെങ്കിലും വാങ്ങി കൊണ്ടു പോകണട്ടോ ”

“അതൊക്കെ നിക്കറിയില്ലേ അമ്മേ, ഞാൻ പോയിട്ടു വരാം ”

ഉച്ചയായപ്പോൾ അശ്വതി ആരതിയുടെ കോളേജിലേക്ക് പോയി, വാസന്തി അവൾക്ക് രൂപ കൊടുത്തിരുന്നു

കോളേജിൽ ചെന്ന് നേരേ ഓഫീസിലേക്ക് പോയി

”എന്താ അശ്വതി ”

ഓഫീസിലെ ചേച്ചിയെ അവൾക്ക് പരിചയമുണ്ടായിരുന്നു

“ആതിരയുടെ ഫീസടക്കാൻ ,ഇന്ന് ലാസ്റ്റ് ഡേറ്റ് അല്ലേ ”

“അതിന് ആതിരയുടെ ഫീസടച്ചല്ലോ ”

“ആര് ”

“ഒരു പെൺകുട്ടിയാണ് ഫീസടക്കാൻ വന്നത് ”

“ഏത് പെൺകുട്ടി ,ഇനി ആതിരയുടെ കൂട്ടൂക്കാരികൾ ആണോ ചേച്ചി ”

“അത് എനിക്കറില്ല അശ്വതി, കുറച്ച് നേരം ആയിട്ടുള്ളു വന്ന് പോയിട്ട്, ഞാൻ വിചാരിച്ചത് അശ്വതിക്ക് വരാൻ പറ്റാത്തത് കൊണ്ട് ആ കുട്ടിയുടെ കൈയ്യിൽ ഫീസ് കൊടുത്തുവിട്ടതാണെന്ന് ”

“ഞാൻ കൊടുത്തുവിട്ടതല്ല
അതാരായിരിക്കും. ഞാൻ ആതിരയോട് ഒന്നു ചോദിക്കട്ടെ ”

“അതു തന്നെ അവളൊടൊന്ന് ചോദിക്ക് ”

അശ്വതി ക്ലാസ്സിൽ ചെന്ന് ആതിരയെ കണ്ടു

അവളെ കണ്ടതും ആതിര ഓടി വന്നു

“ചേച്ചി ഫീസടച്ചോ, ചേച്ചിയെ കാണത്ത തു കൊണ്ട് ഞാനാകെ ടെൻഷനിൽ ആയിരുന്നു”

അപ്പോ ഫീസടച്ച കാര്യം ആതിര അറിഞ്ഞിട്ടില്ല അശ്വതി മനസ്സിൽ വിചാരിച്ചു
ഇനി അവളൊട് പറഞ്ഞാൽ അവ ളിതും ആലോചിച്ചിരിക്കും വേണ്ടാ പറയണ്ടാ

“അടച്ചു അത്തു ……,നീയാകെ ക്ഷീണിച്ചു പോയല്ലോ ”

“പിന്നെ, എനിക്കൊരു ക്ഷീണമില്ല ചേച്ചിക്ക് തോന്നുന്നതാണ് ”

“നിനക്ക് ഒരു പാട് പഠിക്കാനുണ്ടോ, രാത്രി കുറെ നേരം ഇരുന്ന് പഠിക്കുന്നുണ്ടോ ”

“ഇല്ല ചേച്ചി’

“എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ചേച്ചിയോട് പറയണട്ടോ ”

“വീട്ടിലെ കാര്യമോർത്താണ് എനിക്ക് വിഷമം”

“വീട്ടിലൊരു കുഴപ്പമില്ല, നീ അതൊന്നും ഓർക്കണ്ടാ ,പഠിപ്പിൽ മാത്രം ശ്രദ്ധിച്ചാൽ മതി ,
എന്നാൽ ഞാൻ പോവാണ് ,”ആതിരക്ക് വേണ്ടി വാങ്ങിയ സാധനങ്ങളുടെ കവർ അശ്വതി ആതിരക്ക് കൊടുത്തു

അതാരയിരിക്കും ഫീസടച്ചത്

* * *

”ടാ റോഷാ നീ കുറെ നേരമായല്ലോ ഈ ഗേറ്റിലേക്ക് നോക്കി നിൽപ്പു തുടങ്ങിയിട്ട് ”

“അമ്മേ ഞാൻ റോണി വരുന്നതും നോക്കി നിന്നതാണ് ”

“അതിനു തന്നെയാണ് ഞാൻ വന്നത്, നീ എന്താ അവളെ ക്ലാസിൽ വിടാതിരുന്നത് ,അവൾ എവിടെക്കാണ് പോയിരിക്കുന്നത് ”

“അതൊക്കെയല്ലമ്മേ ഒരു രസം, അവരറിയാതെ അവർക്കൊരു സഹായം ചെയ്തു കൊടുക്കുന്നത് ”

അമ്മയുടെ കൈ പുറത്ത് വീണപ്പോഴാണ് അമ്മ പുറത്തടിച്ചെന്ന് റോഷന് മനസ്സിലായത്,

“സ്കൂളിൽ പോകാതിരിക്കുന്നതാണോടാ രസം, നീ ആർക്ക് സഹായം ചെയ്യണ കാര്യമാണ് പറയുന്നത് ”

“ഒന്നുമില്ല അമ്മേ, ഞാനൊരോ കാര്യങ്ങൾ ഓർത്ത് പറഞ്ഞതാണ് ,അമ്മ പോയി ഒരു ചായ എടുത്തേ ”

“ചായ താരം.റോണി എവിടെക്കാണ് പോയിരിക്കുന്നതെന്ന് പറയൂ ”

“അതൊക്കെയുണ്ട് അമ്മ പോയി ചായ കൊണ്ടു വായോ”

എന്നാലും ഇത്ര പെട്ടെന്ന് ഫൂലൻ ദേവിയെ കണ്ടു പിടിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ലാ

ഇന്നലെ ഫൂലൻ ദേവിയെ എങ്ങനെ കണ്ടു പിടിക്കുമെന്ന് ആലോചിരിക്കുമ്പോഴാണ് അനിയത്തി റോണി ക്ലാസ്സ് കഴിഞ്ഞു വന്നത്

റോണി ഡിഗ്രിക്കാണ് പഠിക്കുന്നത്

“റോഷൻ സാറ് ആകെ ബോറടിച്ചിരിക്കുകയാണോ ”

“സമയം പോകുന്നില്ല ,പിന്നെ ആകെയുള്ള നേരം പോക്ക് അമ്മയുടെയും വല്ല്യമ്മിച്ചിയുടെയും തല്ല് ഇടക്കു കാണാം, ഇവിടെയാണെങ്കിൽ ഫോണിന്റെ റെയ്ഞ്ച് ഇടക്ക് കട്ടായി പോകുന്നു”

“നേരം പോകാൻ എന്റെ കൈയിൽ ഒരു മാർഗ്ഗമുണ്ട് ,ഞാനിപ്പോ കൊണ്ടു വരാം ”

റോണിപോയി തിരിച്ചു വന്നപ്പോൾ അവളുടെ കൈയ്യിൽ രണ്ടു മൂന്ന് കോളേജ് മാഗസിൻ ഉണ്ടായിരുന്നു അത് റോഷന് കൊടുത്തിട്ടവൾ പറഞ്ഞു
“ഇതിൽ ഞാനെഴുതിയ കഥയും കവിതയുമൊക്കെയുണ്ട് അതൊക്കെ വായിച്ചാൽ പെട്ടെന്ന് സമയം പോവും”

“ഇതിലും ഭേദം ജീവപര്യന്തമല്ലേ നല്ലത് റോണി ”

“വേണമെങ്കിൽ മതി”

“ശരി നോക്കട്ടെ, “ആദ്യം റേഷന്റെ കൈയ്യിൽ കിട്ടിയത് പ്ലസ് ടു വിന്റെ മാഗസിൻ ആയിരുന്നു

ചുമ്മാ മറിച്ചു നോക്കി,

പെട്ടെന്നാണ് അവൻ കണ്ടത് അതിൽ ഫൂലൻ ദേവിയുടെ ഫോട്ടോ, ആ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് ഫൂലൻ ദേവിക്കായിരുന്നു,

പിന്നെ റോണിയുടെ ക്ലാസ്സ് ഫോട്ടോയിൽ ഫൂലൻ ദേവി

ഫൂലൻ ദേവി …,നിന്നെ ഞാൻ കണ്ടു പിടിച്ചിരിക്കുന്നു

“റോണി …, ഇങ്ങൊട്ട് വേഗം വന്നേ ”

വിളിക്കേട്ട് റോണി ഓടി വന്നു

“എന്താ ചേട്ടാ ”

“ഇതാരാ, നിന്റെ കൂട്ടുകാരിയാണോ ”

“അതെ, പേര് അശ്വതി”

“ഇപ്പോ ഈ കുട്ടി എന്താ ചെയ്യുന്നത് ”

“എന്തിനാ കല്യാണമാലോജിക്കാനാണോ ”

“നീ കളിക്കാതെ കാര്യം പറയ്”

“പഠിക്കണില്ല, എതൊ കമ്പിനിയിൽ ജോലിക്ക് പോകുന്നു”

“ഇത്രയും മാർക്ക് ഉണ്ടായിട്ടും എന്താ പഠിക്കാത്തത് ”

“മാർക്ക് മാത്രം പോരല്ലോ കാശും വേണ്ടേ
ചേട്ടന് എന്തൊക്കെ അറിയണം, നമ്മുടെ സ്കൂളില്ലേ അവിടെ അടുത്താണ് അവളുടെ വീട് ”

“ഞാനിന്നു ഈ കുട്ടിയെ കണ്ടു ”
ഫൈനാൻസിൽ ഉണ്ടായ സംഭവം റോഷൻ റോണിയോട് പറഞ്ഞു

“കഷ്ടമാണ് അവളുടെ കാര്യം, ഡോക്ടർ ആവനായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ ഒന്നും നടന്നില്ല. അനിയത്തിയെ പഠിപ്പിക്കുന്നത് അവളാണ് ”

“കണ്ടു പഠിക്ക് ഇങ്ങനെയാണ് പെൺകുട്ടികൾ, അല്ലാതെ നിന്നെ പോലെയല്ല ”

“കൊള്ളാലൊ,

“അല്ല ടീ റോണി എന്തിനായിരിക്കും അവൾക്ക് രൂപ”

“അതിതു വരെ മനസ്സിലായില്ലെ അവളുടെ അനിയത്തിക്ക് ഫീസ് അടക്കാനായിരിക്കും ”

“അതു ശരിയാണല്ലോ, എന്നിട്ട് ഫീ സടച്ചോ ആവോ
നിനക്ക് അവളുടെ അനിയത്തിയുടെ കോളേജ് അറിയോ, അവിടെ ആരെയെങ്കിലും പരിചയമുണ്ടോ;

“കോളേജ് അറിയാം, പരിചയക്കാരുമുണ്ട്
എന്താ കാര്യമെന്നു പറയണം”

“ആ കുട്ടി ഫീസടച്ചോന്ന് അറിയാനാണ് ”

“അതൊക്കെ അറിയാം, എനിക്ക് ആയിരം രൂപ തരണം”

“ശരി”

റോണി പോയി ആരെയൊക്കെയോ വിളിച്ചു

“ചേട്ടാ ആ കുട്ടി ഫീസ് അടച്ചിട്ടില്ലാ, നാളെയാണ് ലാസ്റ്റ് ഡേറ്റ് ”

“ഒരു കാര്യം ചെയ്യാം നാളെ നീ ക്ലാസ്സിൽ പോവണ്ടാ ,നീ പോയി ഒന്ന് ആ കുട്ടിയുടെ ഫീസടച്ചിട്ട് വായോ”

“അതേ ….കാര്യമായിട്ട് പറയുകയാണോ ”

“അതേ ”

“എന്നാൽ ഞാൻ പോവാം ,എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. അവളെ സഹായിക്കണമെന്ന്
പിന്നെ ഞാൻ ക്ലാസ്സിൽ പോവത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം ചേട്ടനായിരിക്കും ”

റോണി ഫീസടക്കാൻ പോയിക്കുകയാണ്
ഫീസടച്ച് റോണി തിരിച്ച് വന്നു

“പോയ കാര്യമൊക്കെ ശരിയാക്കിയിട്ടുണ്ട്
അതിന് എനിക്ക് ഫീസായി രണ്ടായിരം രൂപ വേണം അല്ലെങ്കിൽ ഞാൻ ഇവിടെ എല്ലാവരോടും പറയും ”

“നോക്കട്ടെ”

“പിന്നെ ഒരു കാര്യം റോഷൻ സാറെ എന്താ സംഭവം”

“എന്ത് സംഭവം”

“ചേച്ചിയെ കണ്ട് മനസ്സലി യു ന്നു ,അനിയത്തിയുടെ ഫീസടക്കുന്നു”

“അതൊന്നുമില്ല, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്നു ‘

അല്ലാതെ പ്രേമമൊന്നുമല്ലല്ലോ

“അയ്യേ ഇതിനെക്കാളും നല്ല സുന്ദരിമാരെ കണ്ടിട്ട് റോഷൻ പ്രേമിച്ചിട്ടില്ല,

“അതാ നല്ലത് പ്രേമ മാണെന്നൊക്കെ പറഞ്ഞ് അവളുടെ അടുത്തെ ക്ക് ചെന്നാലുണ്ടല്ലോ അവള് തലതല്ലി പൊളിക്കും ”

“പിന്നെ…. അത്രക്ക് ധൈര്യമുണ്ടോ ആ കുട്ടിക്ക് ”

“ഞങ്ങള് പഠിക്കുമ്പോൾ ഒരു പയ്യൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ചോറ്റുപാത്രം കൊണ്ടാണ് അവന്റെ തലക്കടിച്ചത് ”

“ഇതൊക്കെ നീ എന്നോട് പറയുന്നതെന്തിനാ ”

“ഇതൊന്നും അറിയാത്ത ചിലർ അവളുടെ പുറകെ നടക്കുന്നുണ്ട് ”

“ആതാരാ ?”

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ

ഗൗരി

വിഷ്ണു

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഫൂലൻ ദേവി – ഭാഗം 1”

Leave a Reply

Don`t copy text!