മിലന്റെ പപ്പയോട് സംസാരിച്ചതിന് ശേഷം ഫിലിപ്പിന് ഒരു മാറ്റമുണ്ടെന്ന് ആലീസിന് തോന്നി
എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക, സ് സ്ത്രീധനത്തിന്റെ കാര്യം ആയിരിക്കോ
തിരിച്ച് പോരുമ്പോൾ കാറിൽ വച്ച് ആലീസ് ഫിലിപ്പിനോട് ചോദിച്ചു
“എന്താ ഇച്ചായ മിലന്റെ പപ്പാ എന്താണ് മാറ്റി നിർത്തി സംസാരിച്ചത് ”
“അതൊന്നുമില്ല”
“സ്ത്രീധനത്തിന്റെ കാര്യം വല്ലതുമാണോ ,അത് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഇച്ചായന് ഒരു മാറ്റം”
“നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ ”
“എന്നോട് പറയാൻ പറ്റാത്ത വല്ല കാര്യമാണോ;
“അത് മിലന്റെ പെങ്ങൾ മലിയെ റോഷന് വേണ്ടി ആലോചിച്ചാലോ എന്നു പറഞ്ഞാണ് ”
“എന്നിട്ട് ഇച്ചായൻ എന്തു പറഞ്ഞു
ഇച്ചായന് പറയാമായിരുന്നില്ലേ അതു നടിക്കിലാന്ന്
“അതു നീയല്ല തീരുമാനിക്കേണ്ടത്, എനിക്കറിയാം എന്തു വേണമെന്ന്
ഇനി നീ ഈ കാര്യം അമ്മയോടും റോഷനോടും പറയാൻ നിൽക്കണ്ട കേട്ടോ ”
“ഞാൻ പറയുന്നില്ല. ഇതു വരെ ഞാൻ ഇച്ചായനെ ധിക്കരിച്ച് ഒരു കാര്യവും ചെയ്തിട്ടില്ല ,പക്ഷെ ഇത് നല്ല പോലെ ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ് ”
വീട്ടിലെത്തി
ഫിലിപ്പ് അമ്മയോട് കാര്യങ്ങൾ പറഞ്ഞു
“വിളിക്കണ്ടവരെ ഇന്നു മുതൽ വിളിച്ചോ, എല്ലാവരോടും വിളിച്ച് പറഞ്ഞാൽ മതി, ”
“ഞാൻ പറയാം അമ്മേ ”
“ടീ റോണി,
“എന്താ ചേട്ടാ ”
“നിനക്ക് പോയ വിശേഷം അറിയണ്ടേ ”
“വേണം, അവരുടെ വീടൊക്കെ എങ്ങനെയുണ്ട് ”
“വീടൊക്കെ നല്ലതാണ്, പിന്നെ നിന്റെ ഭാവി നാത്തൂനെ സഹിക്കാൻ കുറച്ച് പടായിരിക്കും ”
“മിലി ചേട്ടനോട് സംസാരിച്ചൊ”
“മലിയാണ് എന്നെ വീടൊക്കെ കാണിച്ചു തന്നത് ”
“നിനക്ക് മിലന്റെ നമ്പർ വേണോ ”
“അയ്യോ എനിക്ക് വേണ്ടാ ”
“അതെന്താ നിനക്ക് വേണ്ടാത്തത്, ഇപ്പോഴത്തെ കാലത്ത് പെണ്ണ് കണ്ട് കഴിഞ്ഞാൽ ഫോൺ വിളി തുടങ്ങണ മെന്നാണ് നിയമം”
“അങ്ങനെ എനിക്ക് തുടങ്ങണ്ടാ ”
“ശരി .കുറച്ച് കഴിയുമ്പോൾ നമ്പർ ചോദിച്ച് വന്നാൽ തരില്ലാട്ടോ ”
“എനിക്ക് വേണ്ടാ ”
* * *
റോഷൂട്ടാ റോണിയുടെ ഉറപ്പിക്കൽ അശ്വതിയുടെ വീട്ടിൽ പോയി പറയണം
“പറയാം വല്യമ്മിച്ചി, ”
“അവിടത്തെ അമ്മയോട് പ്രത്യേകം പറയണം, നീ റോണിയെ കൂട്ടി പോയാൽ മതി ”
“എവിടെക്കാ വല്യമ്മച്ചി ”
“അശ്വതിയുടെ വീട്ടിലേക്ക് ”
“കാര്യം ഞാനെറ്റു, ‘
“അവളോട് എന്തായാലും വരാൻ പറയണം’ വരാതിരിക്കാൻ എന്തെങ്കിലും ഒഴിവ് കഴിവ് പറയും, ഞാൻ പറഞ്ഞൂന്ന് പറയണം”
“അമ്മേ ഞങ്ങൾ അശ്വതിയുടെ വീട് വരെ പോയിട്ട് വരാം ”
“ചേട്ടാ നമ്മുക്ക് അശ്വതിക്ക് ഡ്രസ്സ് വാങ്ങിയിട്ട് പോയാലോ ”
“നിനക്ക് ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ വാങ്ങിയാൽ മതിയില്ലേ”
“വേണ്ടാ ഇന്നു പോകുമ്പോൾ വാങ്ങിയിട്ട് പോയാൽ മതി”
* * *
“ഞങ്ങള് വന്നത് ഞായാറാഴ്ചത്തെ കാര്യം പറയനാണ് “റോണി അശ്വതിയുടെ വീട്ടിൽ ചെന്നപാടെ പറഞ്ഞു
“അമ്മേ റോണിയുടെ കല്യാണം ഉറപ്പിക്കൽ ആണ്, നിങ്ങളെ രണ്ടുപേരെയും ക്ഷണിക്കാനാണ് വന്നത് അമ്മയും അശ്വതിയും എന്തായാലും വരണം
“മോനെ ഒന്നും വിചാരിക്കരുത് ഞാൻ വരില്ല, അശ്വതിയെ വിടാം
“അമ്മക്ക് വന്നാൽ എന്താ കുഴപ്പം
“അതല്ല മോനെ ഞാനങ്ങനെ എവിടെക്കും പോകാറില്ല അതുകൊണ്ടാണ്. മോനി വിടെ വന്ന് പറഞ്ഞതിൽ നല്ല സന്തോഷമുണ്ട് അമ്മക്ക്, അശ്വതിയെ എന്തായാലും വിടാം
റോണിയും അശ്വതിയും മുറിയിൽ ആയിരുന്നു
‘
“ഞാൻ വരണോ റോണി, ഒത്തിരി പേരുണ്ടാവില്ലേ, സത്യം പറഞ്ഞാൽ എനിക്ക് ചമ്മൽ ആണ്
“നീ അതൊന്നും വിചാരിക്കണ്ടാ, വല്യമ്മച്ചി നിന്നോട് പ്രത്യേകം പറയാൻ പറഞ്ഞിട്ടുണ്ട്, അതു മാത്രമല്ല നീ വരുന്നത് ചേട്ടനും സന്തോഷമാവും
ഇത് നിനക്കിടാനുള്ള ഡ്രസ്സ് ആണ്
“അയ്യേ ഞാനിങ്ങനത്തെ ഒന്നും ഇടാറില്ല
പുതിയ മോഡൽ പാവാടയും ടോപ്പും ആയിരുന്നു
“ഇത് നിന്റെ ബിബിസി വാങ്ങിയതാണ്, അതു കൊണ്ട് നീ ഇത് ഇട്ടിട്ട് വന്നേ മതിയാവു മോളെ
“ചേട്ടാ നമ്മുക്ക് പോയാലോ
“ശരി
“ഞാൻ വരില്ലാട്ടോ റോണി മോളെ, മോള് ഒന്നും വിചാരിക്കരുത്
“അതെനിക്കറിയാലോ അമ്മേ
അശ്വതിയെ പറഞ്ഞയക്കണം
“അവള് എന്തായാലും വരും
“റോഷൻ അശ്വതിയോട് പോകാന്നെന്ന് കണ്ണ് കൊണ്ട് കാണിച്ചു
“ചേട്ടൻ അശ്വതിയെ ക്ഷണിച്ചോ
അവളൊട് പറഞ്ഞിട്ട് വായോ
“താൻ വരണ ട്ടോ, വരാതിരിരിക്കരുത്, എന്റെ ഭാഗത്ത് നിന്ന് എനിക്ക് ക്ഷണിക്കാനുള്ളത് തനാണ്
* * *
ഞായാറാഴ്ച അശ്വതി ചെല്ലുമ്പോൾ റോണിയുടെ വീട്ടിൽ നിറയെ ആളുകൾ ആയിരുന്നു
അവൾ അകത്തേക്ക് ചെന്നു
അവളെ കണ്ടതും റോണി അടുത്തേക്ക് വന്നു
“ഈ ഡ്രസ്സിൽനീ നല്ല സുന്ദരിയായിട്ടുണ്ട് ട്ടോ, നീ വായോ
റോണി അവളെ വല്യമ്മച്ചിയുടെ അടുത്തേക്ക് കൊണ്ടുപോയി
വല്യമ്മച്ചിയുടെ അടുത്ത് ജീവനും അമ്മയും ഉണ്ടായിരുന്നു
അവളെ കണ്ടതും ജീവൻ പറഞ്ഞു
“അമ്മേ ഇതാണ് അശ്വതി, ഭാവിയിലെ ഡോക്ടർ ആണ്,
“മോളെ പറ്റി ഇവൻ പറഞ്ഞിരുന്നു
അന്ന് പറഞ്ഞ് വിട്ടത് കൊണ്ട് നന്നായില്ലെ
അശ്വതി തലയാട്ടി
“അച്ചു നീ വന്നിട്ട് ഒരു പാട് നേരമായോ
“ഇല്ല വല്യമ്മിച്ചി ഞാനിപ്പോ വന്നള്ളു
“അപ്പോഴെക്കും റോണി രണ്ടു മൂന്ന് കുട്ടികളെ കൊണ്ട് വന്നു, അവർ അശ്വതി യുടെ കൂടെ പഠിച്ചതാണ്
“നീ ഇവരുടെ കൂടെ കൂടിക്കൊ
അല്ലെങ്കിൽ നിനക്ക് ബോറടിക്കും
അശ്വതി റോഷൻ എവിടെയെങ്കിലും ഉണ്ടോയെന്നു നോക്കി
അവൻ എന്തെങ്കിലും തിരക്കിലായിരിക്കും
അശ്വതിയും കൂട്ടുക്കാരും വല്യമ്മച്ചിയുടെ മുറിയിൽ നിന്നു,
കുറച്ച് കഴിഞ്ഞാണ് റോഷൻ അശ്വതിയെ കണ്ടത്
അശ്വതി അവനെയും കണ്ടു
അവൻ വേഗം അവളുടെ അടുത്തേക്ക് വന്നു
“താൻ വന്നിട്ട് ഒത്തിരി നേരമായോ
“കുറച്ച് നേരമായി
“ഞാനിപ്പോഴാണ് കണ്ടത്. തിരക്കിലായി പോയി
“എനിക്ക് മനസ്സിലാവും
“റോഷാ ദേ അവര് വന്നു
“ഇത് കഴിഞ്ഞ് വൈകീട്ട് പോയാൽ മതി, ഞാൻ കൊണ്ടു വിടാം
“എല്ലാവരും കൂടി കാര്യങ്ങൾ തീരുമാനിച്ചു
മനസമ്മതത്തിന്റെ ഡേറ്റ് തീരുമാനിച്ചു
“ഇനി എല്ലാവരോടും കൂടി എനിക്കൊരു കാര്യം പറയാനുണ്ട്
ഇത് കേട്ടതും ആലീസിന് മാത്രം ടെൻഷൻ ആയി
ഇച്ചായൻ എന്തായിരിക്കും പറയുക
അശ്വതിയെ കണ്ട് സംസാരിചെങ്കിലും തുറന്ന് തുറന്ന് സംസാരിക്കാൻ ആലീസിന് പറ്റിയിരുന്നില്ല
“റോഷാ …..
“എന്താ പപ്പാ
“അശ്വതിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞേ ”
റോഷൻ അശ്വതിയെ വിളിക്കാൻ അകത്തേക്ക് പോയി
ആർക്കും എന്താ കാര്യമെന്ന് മനസ്സിലായില്ല
വല്യമ്മച്ചി ആലിസിനെ നോക്കി
ആലീസിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് അതിനെ പറ്റി അറിയാമെന്ന് വല്യമ്മിച്ചിക്ക് തോന്നി
റോണിക്ക് ഏണിറ്റ് അശ്വതിയുടെ അടുത്തേക്ക് പോകണമെന്നുണ്ടായിരുന്നു
പക്ഷേ ഇത്രയും പേരുടെ മുൻപിൽ വച്ച് എങ്ങനെ ഏണിറ്റ് പോകും എല്ലാവരും എന്ത് കരുതും പ്രത്യകിച്ച് മിലന്റെ വീട്ടുക്കാർ
“എന്താ ഫിലിപ്പേ കാര്യം ആരാ ഈ അശ്വതി
ഒരു മുതിർന്ന കാരണവർ ചോദിച്ചു
“അശ്വതി വന്നിട്ട് പറയാമെന്ന് പറഞ്ഞു ഫിലിപ്പ്
റോഷൻ ചെന്നപ്പോൾ അശ്വതിയും ഒരു കൂട്ടുകാരിയും കൂടി സംസാരിച്ചിരിക്കുകയായിരുന്നു
“അച്ചു ………….
റോഷനും ടെൻഷൻ ആയിരുന്നു ,എന്തിനായിരിക്കും പപ്പാ അശ്വതിയെ വിളിക്കാൻ പപ്പാ പറഞ്ഞത്, എന്ത് വന്നാലും അച്ചുവിനെ കൈവിടിലാന്ന് റോഷൻ തീരുമാനിച്ചു
“എന്താ, അവിടെ എല്ലാവരുമില്ലേ, എന്നിട്ടെന്തിനാ ഇപ്പോ ഇവിടേക്ക് വന്നത് ”
അവന്റെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് അശ്വതിക്ക് തോന്നി
“പപ്പാ വിളിക്കുന്നു”
“ആരെ”
“തന്നെ ”
“അയ്യോ എന്തിനാ ”
“അത് എനിക്കറിയില്ല, എന്നോട് പറഞ്ഞു അശ്വതിയെ വിളിച്ച് ട്ട് വരാൻ ”
അശ്വതിക്ക് മനസ്സിലായി ഇന്നത്തൊടെ എല്ലാത്തിനും അവസാനം
അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു
“എനിക്ക് പേടിയാവുന്നു.”
“എന്തിന് ഞാനില്ലേ കൂടെ ”
“എന്തോ സംഭവിക്കാൻ പോകുന്നു ന്ന് എന്റെ മനസ്സ് പറയുന്നു ”
“അച്ചു ഒന്നും സംഭവിക്കില്ലാ, എന്തുവന്നാലും താൻ എന്റൊപ്പം നിൽക്കണം കേട്ടോ
ഇവിടെ തോറ്റാൽ പിന്നെ എന്നും തോൽവിയായിരിക്കും
കണ്ണു തുടച്ചിട്ട് എന്റെ കൂടെ വായോ”
അവര് ഹാളിലേക്ക് ചെന്നപ്പോൾ, എല്ലാവരും നോക്കിയത് അശ്വതിയെ ആയിരുന്നു
കുറച്ച് പേര് അശ്വതിയെ കണ്ടിട്ടുണ്ടായിരുന്നു
മിലി അശ്വതിയെ തന്നെ നോക്കുകയായിരുന്നു
അവൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് മിലിക്ക് തോന്നി, ഒപ്പം അസൂയയും
ഇവളെയെന്തിനാണ് ഇവിടെ ക്ക് വിളിച്ചത്
“അച്ചു ഇവിടെ വായോ”
ഫിലിപ്പ് അച്ചുവിനെ അടുത്തേക്ക് വിളിച്ചു
അശ്വതി ഫിലിപിന്റെ അടുത്തേക്ക് ചെന്നു
അശ്വതി വന്നപ്പോൾ ആലീസും അവരുടെ അടുത്തേക്ക് ചെന്നു
“ഇത് അശ്വതി “ഫിലിപ്പ് എല്ലാവരോടും പറഞ്ഞു
” “എന്റെ റോഷൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി ”
അശ്വതി കരച്ചിൽ വരുന്നുണ്ടായിരുന്നു റോണിയുടെ പപ്പയുടെ മനസ്സ് ഒരിക്കലും മാറ്റില്ലാന്നാണ് അവൾ കരുതിയിരുന്നത്
ആലീസ് അശ്വതിയെ കെട്ടിപ്പിടിച്ച് നിറുകയിൽ ഉമ്മ വച്ചു
ഇത്രയും നേരം തീയിൽ ചവിട്ടിയതു മാതിരി നിൽക്കുകയായിരുന്നു ആലീസ്
റോഷന് സമാധാനമായി ഈ കാര്യത്തിന് വേണ്ടി പപ്പയൊട് തല്ലു പിടിക്കാൻ ഇട വരുത്തല്ലെയെന്നായിരുന്നു അവന്
വല്യമ്മച്ചിക്ക് ഇതു താൻ പ്രതീക്ഷിച്ചതാണ് എന്ന മട്ടായിരുന്നു
“അതെന്റെ കൂട്ടുക്കാരിയാണ” റോണി മിലനോട് പറഞ്ഞു
” കൂടുക്കാരി വീട്ടുകാരിയായി ”
മിലൻ മിലിയെ നോക്കി അവളുടെ മുഖത്ത് ദേഷ്യമാണെന്ന് അവന് മനസ്സിലായി
ഡാഡിയുടെയും മമ്മിയുടെയും മുഖത്ത് ഒരു നഷ്ടബോധം
“എന്റെ അമ്മയാണ് അശ്വതിയുടെ കാര്യം എന്നോട് പറഞ്ഞത്
അന്ന് ഞാൻ എന്റെ വീട്ടിലുള്ളവരോട് പറഞ്ഞത് ഇത് നടക്കില്ലാന്നാണ്,
അന്ന് റോഷൻ പറഞ്ഞത് ഞാൻ പറയുന്ന കുട്ടിയെ കല്യാണം കഴിക്കാമെന്നായിരുന്നു, പക്ഷേ അശ്വതിയെ പഠിപ്പിക്കും എന്നും പറഞ്ഞു
അതിന് ഞാൻ തടസ്സം പറഞ്ഞില്ല, നന്നായി പഠിക്കും അച്ചു, എ ട്രസൻസിനു അശ്വതിക്ക് പതിനഞ്ചാം റാങ്ക് ആണ് ”
“ഇപ്പോ എന്റെയും കൂടി ആഗ്രഹമാണ് അച്ചു ഡോക്ടർ ആയി കാണണമെന്ന്
എന്റെ വീട്ടുകാരുടെ സന്തോഷമാണ് എന്റെയും സന്തോഷം
പിന്നെ അശ്വതിയുടെ പഠിപ്പ് കഴിഞ്ഞിട്ടേ കല്യാണം നടക്കൂ ”
“അതെന്താ ഫിലിപ്പേ അശ്വതി ഡോക്ടർ ആയാലേ മരുമകളാക്കുന്നുണ്ടോ ”
മിലന്റെ പപ്പാ ചോദിച്ചു
“അച്ചു ഇപ്പോൾ എന്റെ മകളാണ് ,അവളുടെ ആഗ്രഹം ഡോക്ടർ ആവുകയെന്നാണ്, അതാണ് ആദ്യം നടക്കേടണ്ടത് ,അതു കഴിഞ്ഞ് മതി കല്യാണം”
* * *
പരിപ്പാടി കഴിഞ്ഞ് എല്ലാവരും പോയി
ചില ബന്ധുക്കൾക്കൊന്നും റോഷൻ അശ്വതിയെ കെട്ടുന്നത് ഇഷ്ടമായില്ല
ജീവനും അമ്മയും നല്ല അഭിപ്രായമാണ് പറഞ്ഞത്
“എന്നാലും പപ്പാ ഒരിക്കലും സമ്മതിക്കുമെന്ന് കരുതിയില്ല”
“എനിക്കറിയാമായിരുന്നു, എന്റെ മോൻ അത്ര ദുഷ്ട നല്ല ”
“ഇപ്പോ ഞങ്ങൾക്കും മനസ്സിലായി ”
“റോഷൂട്ടാ അച്ചുവിനെ വീട്ടിൽ കൊണ്ടാക്കിയിട്ട് വയോ
ഇനിയപ്പോ നിങ്ങൾക്ക് ആരെയും പേടിക്കണ്ടാ ”
റോഷൻ ഡ്രസ്സ് മാറി വന്നു.
“നീ എവിടെക്കാണ് ”
“പപ്പാ ഞാൻ അശ്വതിയെ കൊണ്ടുവിട്ടിട്ടു വരാം ”
“അശ്വതിയെ ഞാൻ വീട്ടിൽ ആക്കി കൊള്ളാം”
* * *
അശ്വതിയുടെ കൂടെ റോഷന്റെ പപ്പയെ കണ്ട് അശ്വതിയുടെ അമ്മ മുറ്റത്തേക്ക് ഇറങ്ങി ചെന്നു
“ഞാൻ വന്നത് അശ്വതിയുടെ അമ്മയോട് സംസാരിക്കാനാണ് ”
ഫിലിപ്പ് അകത്തേക്ക് കയറിയിരുന്നു
ഇനി അശ്വതിയെ പഠിപ്പിക്കാൻ പറ്റില്ലാന്നു പറയാനായിരിക്കും അശ്വതിയുടെ അമ്മ കരുതി
“ഞാൻ വന്നത് ആശ്വതിയെ എന്റെ മകന് വേണ്ടി പെണ്ണ് ചോദിക്കാനാണ് ”
“ഞങ്ങളെ കളിയാക്കാൻ വേണ്ടി ചോദിച്ചതാണോ ”
“പെട്ടെന്ന് കേട്ടത് കൊണ്ടാണ്, എല്ലാ കാര്യങ്ങളും അശ്വതി പറയും, അമ്മയുടെ ഭാഗത്ത് നിന്ന് എതിർപ്പിലാതിരുന്നാൽ മതി”
അശ്വതിയുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം”
* * *
അശ്വതിക്ക് മെഡിക്കൽ കോളെജിൽ അഡ്മിഷൻ കിട്ടി
റോഷനാണ് എല്ലാ കാര്യങ്ങളും ശരിയാക്കിയത്
അശ്വതിയെ ഹോസ്റ്റലിൽ കൊണ്ടാക്കിയത് എല്ലാവരും ചേർന്നാണ്
ആതിര വീട്ടി നിന്നും കോളേജിൽ പോയി തുടങ്ങി
റോണിയുടെ കല്യാണം കഴിഞ്ഞു
റോഷൻ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെ ബിസിനസ്സ് നോക്കി നടത്തുന്നു
ഇതിനിടയിൽ
ആതിരയുടെ പഠിപ്പ് കഴിഞ്ഞ്, ഒരു ഐ ടി കമ്പനിയിൽ ജോലിയായി
* * *
അശ്വതി നന്നായി പഠിക്കുന്നുണ്ടായിരുന്നു
നാലരവർഷം വേഗം കടന്നു പോയി
അശ്വതിക്കായിരുന്നു അവരുടെ കോളേജിൽ ഏറ്റവും കൂടുതൽ മാർക്ക്
അശ്വതിയുടെ കോളേജിലെ അനുമോദന ചടങ്ങിന് വല്യമ്മച്ചിയെ കൂടി കൊണ്ട് പോയിരുന്നു
റോണിയും മിലനും,മിലന്റെ പപ്പയും മമ്മിയും കൂടി ഉണ്ടായിരുന്നു
അമ്മയും ആതിരയും റോഷന്റെ വീട്ടുക്കാരുടെ കൂടെയാണ് പോയത്
ചടങ്ങുകൾ ആരംഭിച്ചു
കുറച്ച് കഴിഞ്ഞപ്പോൾ
അശ്വതിയെ സംസാരിക്കാനായി വിളിച്ചു
ആദ്യം ഞാൻ ഈശ്വരനോട് നന്ദി പറയുന്നു, പിന്നെ ഞാനൊരു ഡോക്ടർ ആവാൻ കാരണം ഒരുകുടുംബത്തിന്റെ മുഴുവൻ സ്നേഹമാണ്, അവരുടെ സ്നേഹവും കരുതലുമായിരുന്നു എന്റെ പഠിക്കാനുള്ള ഊർജ്ജം, അവരില്ലായിരുന്നെങ്കിൽ ഞാനിവിടെ നിന്ന് ഇങ്ങനെ സംസാരിക്കില്ലായിരുന്നു അശ്വതി കരയുകയായിരുന്നു,
* * *
എംബിബിസ് കഴിഞ്ഞ് എംഡിക്കും കൂടി പഠിച്ചു അശ്വതി
ഇന്നാണ് റോഷന്റെയും അശ്വതിയുടെയും വിവാഹം
രജിസ്റ്റർ മാരേജ് ആയിരുന്നു
അതു കഴിഞ്ഞ് ഹാളിൽ റിസപ്ഷൻ
ഒത്തിരി പേരുണ്ടായിരുന്നു കല്യാണത്തിന്
സ്റ്റേജിൽ ഇരിക്കുകയായിരുന്നു
അശ്വിതിയും റോഷനും
“അതേ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ, കുറെ നാളായി ഞാൻ ചോദിക്കണമെന്ന് വിചാരിക്കുന്നു
ആരാ ഈ ഫൂലൻ ദേവി, ഞാനിപ്പോഴും ഓർക്കുന്നുണ്ട് ഒരു ദിവസം ഫോൺ ചെയ്തപ്പോൾ എന്നോട് പറഞ്ഞത് ”
“താനാണ് ആ ഫൂലൻ ദേവി ”
“ഞനോ “എന്നു ചോദിച്ച് അശ്വതി റോഷനെ പിച്ചി
“ഇനിയിപ്പോ പിച്ചി പൊട്ടിയാലും സാരമില്ല, എന്റെ കൂടെ ഡോക്ടർ ഉണ്ടല്ലോ ”
അവന്റെ പറച്ചിൽ കേട്ട് അശ്വതി ചിരിച്ചു
സ്റ്റേജിൽ വച്ച് ഫിലിപ്പ് അശ്വതിക്ക് ഒരു സമ്മാനം കൊടുത്തു
ടൗണിൽ അശ്വതിക്ക് വേണ്ടി പണികഴിപ്പിച്ച ക്ലിനിക്കിന്റെ താക്കോൽ ആയിരുന്നു അത്
അശ്വതി ഫിലിപ്പിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി
അവസാനിച്ചു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
So simble and lovely