Skip to content

ഫൂലൻ ദേവി – ഭാഗം 7

Phoolan Devi Novel

റോഷൻ വീട്ടിലെത്തിയത് നല്ല സന്തോഷത്തിലായിരുന്നു

ഫൂലൻ ദേവിക്ക് തന്നെ ഇഷ്ടമാണ്
അവളുടെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ട്.
നാളെ പോകണായിരുന്നു
പോയില്ലെങ്കിൽ അശ്വതിയുടെ കൂടെ ഒരു യാത്രയും കൂടി പോകാമായിരുന്നു. എറണാകുളത്തേക്ക്. വേണ്ടാ ഇത് മതി താൻ ഇതുകൊണ്ട് തന്നെ ഹാപ്പിയാണ്

“എന്തായി മോനെ പോയ കാര്യം, അശ്വതി എന്തു പറഞ്ഞു

“എല്ലാം കൊടുത്തിട്ടുണ്ട് അമ്മേ, ആള് ഭയങ്കര കരച്ചിൽ ആയിരുന്നു
അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമല്ലേ, പാവമല്ലേ അവള് ,
ഞാൻ പോയാലും ഇടക്ക് അവിടെ പോയി കാര്യങ്ങൾ അന്വഷിക്കണട്ടോ

“അതൊക്കെ എനിക്കറിയാം, അവള് വേറെ എന്തെങ്കിലും പറഞ്ഞോ

“ഇല്ലാ

“നീ നാളെ പൊകുമെന്ന് പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ലേ

“എന്റെമ്മേ ഞാൻ പറഞ്ഞപ്പോ ആള് കരച്ചിൽ ആയിരുന്നു

“അവൾക്ക് സ്നേഹമുണ്ട് അതുകൊണ്ടല്ലേ കരഞ്ഞത്

“പിന്നെ സ്നേഹമുള്ളവരൊക്കെ കരയല്ലേ
മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അവൻ പറഞ്ഞതങ്ങനെയാണ്

“ചേട്ടാ…..

“എന്താടീ

|ഒരു കാര്യം ചോദിക്കട്ടേ

“ചോദിക്ക്

“അശ്വതിയുടെ വീട്ടിൽ നിന്ന് വന്ന പ്പോൾ തുടങ്ങി ഞാൻ ശ്രദ്ധിക്കുന്നതാ, റോഷൻ സാറ് ഭയങ്കര ഹാപ്പി

“അതിന് നിനക്കെന്താ

“അതല്ല അവിടെ വച്ച് അശ്വതി ചേട്ടന്ന് ‘ വല്ല “ഉമ്മയും “തന്നോ

“അയ്യേ പോടീ

“റോഷൻ അവളെ തല്ലാൻ ചെന്നു

“അല്ല സിനിമയിലൊക്കെ കണ്ടിട്ടുണ്ട്,
എന്ന് പറഞ്ഞ് റോണി അടുക്കളയിലെക്ക് ഓടി

ശരിക്കും “ഒരുമ്മ “യൊക്കെ
ആവാമായിരുന്നു, ഫൂലൻ കരഞ്ഞപ്പോൾ ഒന്നുചേർത്തു നിർത്തി ആശ്വസിപ്പിക്കണമെന്ന് തോന്നിയതാണ്, പക്ഷേ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലാലോ അതു കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചതാണ്

* * *

റോഷൻ പോയി കഴിഞ്ഞപ്പോൾ അശ്വതിക്ക് എന്തോ ഒന്ന് നഷ്ടപ്പെട്ടപ്പോലെ

അവന്റെ കൈയ്യിലെ ചൂട് ഇപ്പാഴും തന്റെ കൈയ്യിലുണ്ടെന്ന് അവൾക്ക് തോന്നി

നാളെ പോയി കഴിഞ്ഞാൽ എന്നു വരുമെന്ന് പറഞ്ഞില്ല, ചോദിക്കാനും മറന്നു

അവനെ ഒന്നുകൂടി കാണണമെന്ന് തോന്നി, അവന്റെ മുഖം മനസ്സിലോർത്തു നല്ല സുന്ദരനാണ്, അവന് തന്നെ ഇഷ്ടപെടാൻ എന്തായിരിക്കും കാരണം

“അച്ചു …. നീ സ്വപ്നം കാണുകയാണോ, ഫോൺ അടിക്കുന്നത് കേൾക്കുന്നില്ലേ

”അശ്വതി വേഗം ഫോണെടുത്തു
റോഷൻ ആയിരിക്കും എന്നു കരുതിയാണ് ഫോണെടുത്തത്
റോണി ആയിരുന്നു

|നീ ആയിരുന്നോ

“എന്താ നിനക്കിഷ്ടപ്പെട്ടില്ലേ, നീ വിചാരിച്ച ആൾ കുളിക്കുകയാണ്

“പോടീ

“വല്യമ്മച്ചി പറഞ്ഞിട്ടാണ് ഞാൻ വിളിച്ചത് ,നാളെ റോഷൻ സാറ് പോവല്ലേ, നിന്നോട് കാലത്ത് ഇവിടെ ക്ക് വരാൻ പറഞ്ഞു

“അയ്യോ ഞാൻ വരില്ല റോണി,നിന്റെ പപ്പാ ഉണ്ടാവില്ലേ, എനിക്ക് പേടിയാണ്

“ഞാൻ വല്യമ്മച്ചിക്ക് കൊടുക്കാം

“മോളെ അച്ചു… വല്യമ്മിച്ചിയാണ്
നാളെ മോള് വരണം കേട്ടോ. അവൻ പോവല്ലേ ,അവന്റെ അപ്പനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ വിളിക്കുമെന്ന്, അവൻ എതിർപ്പൊന്നും പറഞ്ഞില്ല

iഞാൻ വരണോ വല്യമ്മിച്ചി

“വരണം, അവൻ പത്തരക്കാണ് ഇറങ്ങുക, മോള് നേരത്തെ വരണം

* * *
കാലത്ത് എത്ര ഒരുങ്ങിയിട്ടും അശ്വതിക്ക് മതിയായില്ല

ഉള്ളതിൽ എറ്റവും നല്ല ചുരിദാറായിരുന്നു അവൾ ഇട്ടിരുന്നത്

“അച്ചു മതി ഒരുങ്ങിയത് നീ വേഗം പോകാൻ നോക്ക്, ആ കൊച്ച് പോകുന്നതിന് മുൻപ് അവിടെ എത്താൻ നോക്ക്

‘”എന്റെ കഴിഞ്ഞമ്മേ

” ‘ഞാൻ പോയിട്ടു വരാം

* * *
അശ്വതി ചെല്ലുമ്പോൾ മുൻ വശത്ത് റോണി കാത്ത് നിൽക്കുന്നുണ്ടായിരുന്നു

“ഞാൻ വിചാരിച്ചു നീ വരില്ലാന്ന് ,നീ നല്ല സുന്ദരി ആയിട്ടുണ്ട് ,ഒരു ദിവസം കൊണ്ട് ആരെങ്കിലും ഇങ്ങനെ സുന്ദരി ആവോ

“പിന്നെ സുന്ദരി

“എന്തായാലും ചേട്ടൻ നിന്നെ കാണുമ്പൊൾ ഞെട്ടും ,ചേട്ടനോട് പറഞ്ഞിട്ടില്ല നീ വരുന്ന കാര്യം

“അമ്മേ ദേ അശ്വതി വന്നു

‘വല്യമ്മിച്ചിയും അമ്മയും അടുക്കളയിൽ ആയിരുന്നു

പപ്പാ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു

“പപ്പാ ഇതാണ് അശ്വതി

ഫിലിപ്പ് അശ്വതിയെ നോക്കി

അവളെ കണ്ട് അയാൾക്ക് ഒരു മുയൽ കുഞ്ഞ് പതുങ്ങി നിൽക്കുന്നത് പോലെ തോന്നി

അവൾക്ക് തന്നെ പേടിയുണ്ടെന്ന് അയാൾക്ക് തോന്നി

“നന്നായി പഠിക്കണട്ടോ എന്ന് പറയാനാണ് ഫിലിപ്പിന് തോന്നിയത്

അശ്വതി തലയാട്ടി

റോണി അമ്പരപ്പോടെ പപ്പയെ നോക്കി

പക്ഷെ ഫിലിപ്പ് അവളെ നോക്കിയില്ല

അവർ അടുക്കളയിൽ പോയി, വല്യമ്മച്ചി വന്ന് അശ്വതിയെ കെട്ടിപ്പിടിച്ചു

”നീ വായോ ഒരാളെ കാണിച്ചു തരാം

റോഷന്റെ റൂമിലേക്കാണ് റോണി അവളെ കൊണ്ട് പോയത്

ചേട്ടാ എന്ന് വിളിച്ചിട്ട് റോണി മാറി നിന്നു

റോഷൻ തിരിഞ്ഞു നോക്കി

അശ്വതിയെ കണ്ട് അവൻ ഒന്നുകൂടി നോക്കി

“അയ്യടാ നോക്കണ്ടാ അശ്വതിയാണ്

“ഇയാള് എപ്പോ വന്നു

“കുറച്ച് നേരമായി

“ചേട്ടാ പപ്പാ അശ്വതിയോട് നന്നായി പഠിക്കണമെന്ന് പറഞ്ഞു

“അതെ നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചൊ ഞാൻ പോയി തരാം

വേണ്ടാ എനിക്കൊന്നും പറയാനില്ല

അവളുടെ പറച്ചിൽ കേട്ട് റോഷനും റോണിയും ചിരിച്ചു

എല്ലാവരും കൂടിയിരുന്നായിരുന്നു ഭക്ഷണം കഴിച്ചത്

റോഷന് കൊണ്ട് പോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വച്ചു

റോഷൻ അശ്വതിയോട് യാത്ര പറഞ്ഞു
എല്ലാവരും മുൻവശത്തായിരുന്നു

അശ്വതി ഹാളിൽ നിൽക്കുകയായിരുന്നു

“ചേട്ടാ അശ്വതിക്ക് എന്തോ ചോദിക്കാനുണ്ടെന്ന് ദേ ഹാളിൽ നിൽക്കുന്നുണ്ട്
റോഷൻ അശ്വതിയുടെ അടുത്തേക്ക് ചെന്നു

അവനെ കണ്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു

“എന്താ എന്നോട് പറയാനുള്ളത്

“എനിക്ക് ഒന്നും പറയാനില്ല

“എന്നാൽ എനിക്ക് പറയാനുണ്ട്

കവിളത്ത് അവന്റെ ചുണ്ടമ്മർന്നപ്പോളാണ് അവൻ തന്നെ ഉമ്മ വച്ചെന്ന് അശ്വതിക്ക് മനസ്സിലയത്

ഇത് എന്നെ ഓർക്കാൻ വേണ്ടിയിട്ട്

പപ്പയാണ് റോഷനെ എയർപോർട്ടിൽ കൊണ്ടുവിടാൻ പോയത്

“നിനക്കെന്താ അശ്വതി പല്ല് വേദനയുണ്ടോ

“ഇല്ലാ

കവിള് പൊത്തി പിടിച്ചിരിക്കുന്നത് കണ്ട് ചോദിച്ചതാണ്

അശ്വതി പെട്ടെന്ന് കവിളത്ത് നിന്ന് കൈ എടുത്തു

“നീ കുറച്ച് കഴിഞ്ഞ് പോയാൽ മതി, നമ്മുക്ക് ഇത്തിരി നേരം വർത്തമാനം പറഞ്ഞിരിക്കാം

“അച്ചു…. മോളെ നീ വൈകുന്നേരം പോയാൽ മതിട്ടോ

“കുറച്ച് കഴിഞ്ഞ് എനിക്ക് പോകണം വല്യമ്മിച്ചി

“അവളെ ഞാൻ വൈകുന്നേരം വിടുകയുള്ളു

“നീ വായോ ഞാൻ നിന്നെ ഒരു കാര്യം കാണിച്ച് തരാം

റോഷന്റെ മുറിയിലേക്കാണ് റോണി അവളെ കൊണ്ട് പോയത്

അശ്വതി മുറിയാകെ ഒന്നു നോക്കി, എല്ലാ സാധനങ്ങളും നന്നായി ഒതുക്കി വച്ചിരിക്കുന്നു, തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ഒരാളുടെ മുറിയാണിത്, അവൾ ആ മുറിയിൽ നിന്നപ്പോൾ ഒരു സുരക്ഷിതത്വം തോന്നി,
അവിടെയുള്ള കസേരയിൽ ഒരു ഷർട്ട് കിടക്കുന്നുണ്ടായിരുന്നു ,അവൻ പോകുന്നതിന് മുൻപ് ഇട്ടിരുന്ന ഷർട്ടായിരുന്നു
റോണി കാണാതെ അവൾ ഷർട്ടിൽ ഒന്നു തലോടി
താനിപ്പോൾ ഒരു വലയത്തിൽ അകപ്പെട്ട പോലെയാണ്, ഒരു സ്നേഹവലയത്തിൽ

റോണി എന്തോ അന്വഷിക്കുകയായിരുന്നു

“നീ കാരണമാണ് ചേട്ടൻ വേഗം തിരിച്ച് പോയത്

“ഞാൻ കാരണോ

“നീ അന്നു കാലത്ത് ചീത്ത പറഞ്ഞില്ലേ, ആ ദേഷ്യത്തിനാണ് ലീവ് കാൻസൽ ചെയ്തത്.ഇനി ഒരു മാസം കൂടിയുണ്ടായിരുന്നു
ഇപ്പോ നിനക്ക് തോന്നുന്നുണ്ടല്ലേ ചേട്ടൻ പോവാതിരുന്നെങ്കിൽ എന്ന്

“എനിക്കങ്ങനെ തോന്നിയില്ല

“നുണ പറയണ്ടാ അശ്വതി, നിന്റെ മുഖം കാണുമ്പോൾ അറിയാം, ചേട്ടൻ പോയതിൽ നിനക്ക് നല്ല വിഷമം ഉണ്ടെന്ന്,
ദേ ഇതാണ് ഞാൻ പറഞ്ഞ കാര്യം

അത് ആതിരയുടെ ഫീസടച്ച രസീത് ആയിരുന്നു

“ഇത് ആതിരയുടെ ഫീസടച്ചതല്ലേ
നീയാണോ ഫീസടച്ചത്

“ചേട്ടൻ പറഞ്ഞിട്ടാണ് ഞാൻ പോയി ഫീസടച്ചത്

അശ്വതി മനസ്സ് കൊണ്ട് അവന് നന്ദി പറഞ്ഞു

“ഇപ്പൊ നിന്നെ ഇതു കാണിച്ചു തന്നത് എന്തിനാണെന്നറിയോ എന്റെ ചേട്ടൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുന്നെന്ന് നീ അറിയാൻ വേണ്ടി, അന്നു നീ കമ്മൽ പണയം വെക്കാൻ വന്നില്ലേ, അന്ന് നിന്നെ കണ്ടപ്പോൾ തുടങ്ങിയതാണ് റോഷൻ സാറിന് പ്രണയം

അശ്വതിക്ക് ചമ്മൽ തോന്നി, റോണിയുടെ സംസാരം കേട്ടിട്ട്,
ഇനി എത്ര നാള് കഴിഞ്ഞാൽ ആണ് ആളെയൊന്ന് കാണാൻ പറ്റുക ,അവൻ ഇത്രയും പെട്ടെന്ന് പോകേണ്ടായിരുന്നു

* * *

വീട്ടിലെത്തി അശ്വതി അമ്മയോട് വിശേഷങ്ങൾ പറഞ്ഞു

എല്ലാവരുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചത് ,റോഷന്റെ പപ്പാ തന്നോട് നന്നായി പഠിക്കണമെന്ന് പറഞ്ഞത് എല്ലാം

“നല്ലപ്പോലെ പഠിക്കണട്ടൊ അച്ചു, അവർക്ക് തോന്നണം നിന്നെ പഠിപ്പിക്കാൻ വിട്ടത് വെറുതെ ആയില്ലാന്ന് ,ഇനിയിപ്പോ പഠിത്തത്തിൽ മാത്രമാവണം ശ്രദ്ധ
നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ

”എനിക്ക് മനസിലായി, റോഷൻ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു ,താൻ ഡോക്ടർ ആയി കാണണമെന്നാണ് ആഗ്രഹം’ അത് സാധിപ്പിച്ച് കൊടുക്കേണ്ടത് തന്റെ കടമയാണ്

“നാളെ നീ ഒറ്റക്ക് പോകൊ അച്ചു
പരിചയമില്ലാത്ത സ്ഥലമല്ലേ

“അതു ഞാൻ പോകും, ഇതൊക്കെ നമ്മുക്ക് തനിയെ ചെയ്യാവുന്ന കാര്യങ്ങളാണ്, അതിന് വേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ

റോഷൻ ഉണ്ടായിരുന്നെങ്കിൽ തന്റെ കൂടെ വരുമായിരുന്നു.
റോഷനെ പറ്റി ഓർക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ് മനസ്സിൽ,
ദേവി ആപത്തൊന്നും കൂടാതെ അവിടെ എത്തി ച്ചേക്കണെ
എത്തിയെന്ന് എങ്ങനെ അറിയും,റോണിയെ വിളിച്ച് ചോദിച്ചാൽ അവള് കളിയാക്കും, തന്റെ ഫോണിലേക്ക് വിളാക്കോ, എന്തായാലും വൈകുന്നേരം റോണിയെ വിളിക്കാം നാളെ പോകുന്ന കാര്യം പറയാൻ വേണ്ടിയിട്ട്, അപ്പോ അറിയാത്ത മട്ടിൽ ചോദിക്കാം

* * *
“പപ്പാ കറികൾക്കെന്തെങ്കിലും പ്രത്യേകത
ഉണ്ടോ

“അത് ഞാൻ ചോദിക്കാൻ വരികയായിരുന്നു

റോഷനെ കൊണ്ടുവിട്ട് വന്നിട്ട് ഫിലിപ്പ് ഊണ് കഴിക്കുകയാണ് ,റോണിയും ഉണ്ട്

“നിന്റെ അമ്മ വല്ല മന്ത്രവാദം ചെയ്താണോ കറിവച്ചത്

“അയ്യോ, അമ്മ വച്ചാൽ ഇങ്ങനെ ഇരിക്കുമോ കറികൾ, ഇത് അശ്വതി വച്ചതാണ്
നന്നായിട്ടില്ലേ പപ്പാ

“പെൺകുട്ടികളായാൽ അങ്ങനെ വേണം, എല്ലാ ജോലികളും അറിഞ്ഞിരിക്കണം
നിന്റെ പോലെ തിന്നാൻ മാത്രം വായ തുറന്നാൽ പോരാ

“അതു ശരി ഇപ്പോ ഞാൻ ഒറ്റക്കായ്, പപ്പയടക്കം എല്ലാവരും അശ്വതി ഫാൻസ്
കൊള്ളാം

അത് കേട്ടപ്പോൾ ഫിലിപ്പിനൊരു കുറച്ചിൽ തോന്നി,

“ഞാനവളുടെ ഫാനല്ല, ഞാൻ ഒരു പൊതു കാര്യം പറഞ്ഞതാണ്

അത് എനിക്ക് അറിയാം, റോണി മനപ്പൂർവ്വം പറഞ്ഞതാണ്, എങ്ങനെയെങ്കിലും അശ്വതിയോടുള്ള പപ്പയുടെ അകൽച്ചാ മാറ്റണമെന്ന് റോണി തീരുമാനിച്ചു

* * *

വൈകീട്ട് ഫോൺ അടിക്കുന്നത് കേട്ട് അശ്വതി വേഗം ഫോണെടുത്തു

“ഹലോ പറഞ്ഞു

“താൻ ഫോണിന് കാവൽ ഇരിക്കുകയായിരുന്നോ, ആദ്യ റിംഗിൽ തന്നെ കോള് എടുത്തു ലോ

“ഞാൻ ഇവിടെ അടുത്തുണ്ടായിരുന്നു

“എത്തിയെന്ന് പറയാൻ വിളിച്ചതാണ്,ഇപ്പൊ റൂമിലെത്തി,
ഇവിടെ എത്തിയപ്പോഴാണ് ഒരു പ്രശ്നം

“എന്ത് പ്രശ്നം

“തിരിച്ച് വരാൻ തോന്നുന്നു ,ഒരു മാസം കൂടി കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നു എന്നിപ്പോ തോന്നുന്നു,
ഹലോ ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ

ഉവ്വ്

“പിന്നെ നാളെ പോകണട്ടൊ, റോണി വരും കൂടെ ‘ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് അവളുടെ കൂടെസൂക്ഷിച്ച് പൊക്കോളു ,അവൾക്കിത്തിരി വെഗിളിത്തരം കൂടുതലാണ്
അപ്പോ ശരി “ഫൂലൻ ദേവി “ഞാൻ നാളെ വിളിക്കാം, ഞാൻ ഫോൺ വക്കുകയാണ്


ഫൂലൻ ദേവിയോ, അതാരാണ്

അവന്റെ ചിരി കേൾക്കുന്നുണ്ടായിരുന്നു ഫോണിൽ

ആരായിരിക്കും ഫൂലൻ ദേവി

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ

ഗൗരി

വിഷ്ണു

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!