“ആരാ അച്ചു വിളിച്ചത് ”
“അത് റോണിയുടെ ചേട്ടൻ ആണ്, അവിടെയെത്തിയെന്ന് പറയാൻ വിളിച്ചതാണ്, പിന്നെ നാളെ എന്റെ കൂടെ റോണി വരുമെന്ന് പറഞ്ഞു ”
“ഇപ്പോ ഒരു സമാധാനമായി, നിന്നെ ഒറ്റക്ക് വിടാൻ എനിക്ക് പേടിയായിരുന്നു, ഇപ്പോഴത്തെ കാലം വല്ലാത്തതാണ്
ഒരു കാര്യം ചെയ്യ് നീ ആ കുട്ടിയെ ഒന്നു വിളിക്ക്, നാളെ എത്ര മണിക്ക് പോകുന്നതെന്ന് ചോദിക്ക് ”
“ഞാൻ വിളിക്കാം, ”
അവൾ റോണിയെ വിളിച്ചു
“റോണി
നാളെ പോകുന്ന കാര്യം ചോദിക്കാൻ വിളിച്ചതാണ്.”
“നാളെ ഞാൻ നിന്റെ വീട്ടിലേക്ക് വരാം, റോഷൻ രാജാവിന്റെ കൽപ്പനയാണ്
നിന്നെ വീട്ടിൽ വന്ന് കൊണ്ടു പോകണമെന്നുള്ളത് ”
“നീ എപ്പോ വരും”
“ഞാൻ ഒമ്പത് മണിക്ക് വരും ”
“പിന്നെ റോണി ഒരു സംശയം നിന്റെ കളി പേര് “ഫൂലൻ ദേവി “യെന്നാണോ ”
“അതെ ,ഇപ്പോ ചമ്പൽ കാട്ടിൽ നിന്ന് വന്നതേയുള്ളൂ, നിന്നെ നാളെ കൊണ്ടു പോകണ്ടേ, അതിനു വേണ്ടി വന്നതാണ്,അതു കഴിഞ്ഞ് തിരിച്ചു പോകും, ഇപ്പോ സംശയം മാറിയില്ലേ”
“തമാശ എനിക്കിഷ്ടമായിട്ടോ, പക്ഷേ എനിക്ക് ചിരി വന്നില്ല;
“നീ നിന്റെ പണി നോക്ക്, നാളെ ഞാൻ വരുംമ്പോൾ ബാക്കി സംശയം തീർത്ത് തരാം”
“അപ്പോ നാളെ കാണാം
* * *
“അമ്മേ പപ്പാ എന്തെ റൂമിൽ ഇല്ലാലോ
“പപ്പാ മുൻവശത്ത് ഉണ്ട്, എന്താ കാലത്ത് തന്നെ പപ്പയെ അന്വഷിക്കുന്നത്
“ഇന്ന് ഞാനും അശ്വതിയും കൂടി കോച്ചിംഗ് സെന്ററിലേക്ക് പോവുകയല്ലേ, പപ്പായോട് ഞങ്ങളുടെ കൂടെ വരാൻ പറയാൻ
“പപ്പ വന്നതു തന്നെ, പപ്പ വരണമെങ്കിൽ കാക്കമലർന്ന് പറക്കണം
“അമ്മ എന്നെ വാശി പിടിപ്പിക്കുകയാണോ, എന്നാൽ ഞാൻ ഇന്ന് പപ്പയെ കൂടെ കൊണ്ടു പോകും
അവൾ നേരെ ഫിലിപ്പിന്റെ അടുത്തേക്ക് ചെന്നു
“പപ്പാ എനിക്ക് തീരെ വയ്യ,
“ഹോസ്പിറ്റലിൽ പോകണോ, നീ വേഗം റെഡിയാ വ്
“അതല്ല പപ്പാ, അശ്വതിയുടെ കൂടെ ഞാൻ എറണാകുളത്തേക്ക് ചെല്ലാമെന്ന് പറഞ്ഞിരുന്നു, എനിക്ക് വയ്യാത്തത് കൊണ്ട് പോകാൻ പറ്റില്ലാലോ ,പപ്പയൊന്ന് പോകുമോ അവളുടെ കൂടെ
“റോണി കാലത്ത് തന്നെ നീ എന്റെ വായിലിരിക്കുന്നത് കേൾക്കണ്ടാ, ഞാനെന്തിനാ അവൾക്ക് കൂട്ടു പോകുന്നത്
“എന്റെ പപ്പാ അവർക്ക് പിന്നെ ആരാണുള്ളത്, ഒന്നിലെങ്കിലും നമ്മുടെ ചേട്ടനല്ലേ അവളെ പഠിപ്പിക്കുന്നത്, അവളെ ഒറ്റക്ക് എങ്ങനെയാണ് പപ്പാ വിടുക
എന്നെ പപ്പാ ഒറ്റക്ക് വിടോ ”
“നിന്നെ ഒറ്റക്ക് വിടുന്നത് എന്തിനാ ,നിന്റെ കൂടെ ഞാനൊ റോഷനോ വരും”
“അതാ ഞാൻ പറഞ്ഞത് അവൾക്ക് കൂടെ പോകാൻ ആരുമില്ല, ആ വയ്യാത്ത അമ്മ മാത്രം, അപ്പോ നമ്മള് വേണ്ടേ പപ്പാ അവളുടെ കാര്യങ്ങൾ അന്വഷിക്കാൻ ”
“ഇപ്പോ നിനക്ക് എന്താ വേണ്ടത്
“പപ്പാ അശ്വതിയുടെ കൂടെ പോകണം
അവിടെ ചെന്ന് അവളുടെ അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശരിയാക്കണം
“ഈ പ്രാവശ്യം മാത്രം ഞാൻ പോകാം, ഇനി ഇങ്ങനത്തെ കാര്യം പറഞ്ഞ് എന്റെ അടുത്ത് വരരുത് കേട്ടോ
“താങ്ക്സ് പപ്പാ. അവൾ ഓടി വന്ന് പപ്പയെ കെട്ടിപ്പിടിച്ചു
“മതി മതി അധികം സോപ്പ് വേണ്ടാ ,നീ പോയി അമ്മയോട് എന്റെ ഡ്രസ്സ് എടുത്തു വക്കാൻ പറയ്
“അമ്മേ പപ്പയുടെ ഡ്രസ്സ് എടുത്തു വക്കാൻ പറഞ്ഞു
“എന്തിന് ”
“പപ്പായാണ് ആലീസെ അശ്വതിയുടെ കൂടെ പോകുന്നത് ”
“പിന്നെ
“പിന്നെയല്ല, ഞാൻ ഉള്ളതാണ് പറഞ്ഞത്
“ഇന്ന് കാക്കമലർന്ന് പറക്കും,
“ഇനി കാക്കക്ക് മലർന്ന് പറക്കാനെ നേരം ഉണ്ടാവുകയുള്ളു
“റോണി എവിടെ
“ദേ വരുന്നു പപ്പാ
അവളും ഡ്രസ്സ് മാറിയിരുന്നു
“നീ എവിടെക്കാ ണ്, നിന്റെ അസുഖം മാറിയോ
“അത് മാറി ഞാനും വരുന്നുണ്ട്, നിങ്ങളുടെ കൂടെ
ആലീസിന് മാത്രം അവളുടെ അസുഖം മനസ്സിലായി
* * *
അശ്വതി അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു
കാറിൽ പപ്പയെ കണ്ടപ്പോൾ അശ്വതി റോണിയെ നോക്കി
“നീ പേടിക്കണ്ടാ ,നമ്മളെ ഒറ്റക്ക് വിടാൻ പപ്പ ക്ക് പേടി, അതു കൊണ്ടാണ് പപ്പ കൂടെ വരുന്നത് റോണി ചിരിച്ച് കൊണ്ട് പറഞ്ഞു
സെന്റെറിലെത്തി അശ്വതിയുടെ അഡ്മിഷന്റെ കാര്യങ്ങൾ ശരിയാക്കി.റോഷൻ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് കൊണ്ട് അധികം ബുദ്ധി മട്ടുണ്ടായിരുന്നില്ല
“പപ്പക്ക് ഇവിടെ എവിടെയെങ്കിലും പോകാനുണ്ടോ,കുറച്ച് ഷോപ്പിംഗ് ഉണ്ട്.
“ഇനി വൈകുന്നേരത്തേക്ക് നോക്കിയാൽ മതിയല്ലേ,
“ഞങ്ങളെ മാളിൽ ആക്കിയാൽ മതി ,കഴിയുമ്പോൾ ഞാൻ വിളിക്കാം
“ശരി ഇപ്പോ നീ പ റ യു ന്നതല്ലേ ഞാൻ അനുസരിക്കേണ്ടത്
ഫിലിപ്പ് അവരെ മാളിൽ ആക്കി
“നിനക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊട്ടോ,
“എനിക്കൊന്നും വേണ്ടാ
“നിനക്ക് ഡ്രസ്സ് വങ്ങാൻ പറഞ്ഞിട്ടുണ്ട്
ചേട്ടൻ
“എനിക്ക് വേണ്ടാ, ഞാൻ ഉള്ളത് ഇട്ടോളാം, ഇപ്പോ തന്നെ എത്ര രൂപയാണ് ചിലവ്, എനിക്കൊന്നും വേണ്ടാ
ഒരു മിനിറ്റ്, റോണി ഫോണെടുത്ത് സംസാരിച്ചു
ദേ നിനക്കാണ് ഫോൺ
“ഹലോ
“റോഷനാണ്,
തനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കണട്ടൊ കാശിന്റെ കാര്യം താൻ നോക്കണ്ടാ.ഇനി തന്റെ ഫുൾ കൺട്രോളും എന്റെ കൈയ്യിലാണ്”
ഞാൻ പറയുന്നത് അനുസരിക്കുക
മനസ്സിലായോ
“മനസ്സിലായി
അതെ എനിക്കൊരു കാര്യം പറയാനുണ്ട്.സൺഡേ യാ ണ് ക്ലാസ്സ് ഉള്ളത്, ബാക്കി ദിവസങ്ങളിൽ എനിക്ക് ജോലിക്ക് പോവലോ
“താൻ ഇനി ജോലിക്ക് പോവണ്ടാ ,പഠിപ്പിൽ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ മുൻപിൽ എന്നെ തോൽപ്പിക്കരുത്
ഞാൻ ഇടക്ക് വിളിക്കാം, എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറയാട്ടോ
“മതി,സമയം കഴിഞ്ഞു.
അശ്വതി ഫോൺ റോണിക്ക് കൊടുത്തു
രണ്ടു പേരും കൂടി സാധനങ്ങളൊക്കെ വാങ്ങി
അശ്വതിക്ക് ചുരിദാറ്, ടോപ്പ് കൾ, ക്ലാസ്സിന് കൊണ്ടുപോകാനുള്ള ബാഗ് അങ്ങനെ എല്ലാം വാങ്ങി
ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടാണ് മടങ്ങിയത്
“പപ്പാ ഞാനിവിടെ ഇറങ്ങുകയാണ്, പപ്പാ അശ്വതി കൊണ്ടുവിട്ടിട്ടുവയോ
വീടെത്തുന്നതു വരെ രണ്ടു പേരും ഒന്നും സംസാരിച്ചില്ല
വീടെത്തി അശ്വതി ഇറങ്ങി
“പപ്പാ വീട്ടിൽ കയറിയിട്ട് പോകാം
“ഇപ്പോ കയറുന്നില്ല മോളെ, പിന്നെയൊരിക്കലാവാം
പപ്പ ക്ക് ഇത്തിരി തിരക്കുണ്ട്
അശ്വതിക്ക് സന്തോഷം തോന്നി
പപ്പയെന്നാ മഞ്ഞുമല ഉരുകി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി
അശ്വതി വീട്ടിലേക്ക് നടന്നു
“ചേച്ചീ ”
“നീ എപ്പോ വന്നു, വരണ കാര്യം ഒന്നും പറഞ്ഞിരുന്നില്ലാലോ
“എനിക്ക് ചേച്ചിനെ ഒന്നു കാണണമെന്ന് തോന്നി, ഇന്ന് ഉച്ചകഴിഞ്ഞ് ക്ലാസ്സ് ഇല്ല, പിന്നെ ശനിയും ഞായറും ,അതു കൊണ്ട് വന്നു, ”
“അമ്മ എവിടെ ”
“ആടിന്റെ അടുത്തുണ്ട്
എനിക്കൊരു പാട് സന്തോഷമായിട്ടോ ചേച്ചി പഠിക്കാൻ പോകുന്നതിൽ, അതും ചേച്ചിയുടെ ആഗ്രഹം പോലെ എന്തായാലും നല്ല ഭാഗ്യമുണ്ട് ചേച്ചിക്ക്, എന്നെ പഠിപ്പിക്കാൻ വേണ്ടി പഠിപ്പു നിർത്തിയപ്പോൾ എനിക്ക് നല്ല സങ്കട മുണ്ടായിരുന്നു, ഇപ്പോ അതു മാറി ”
“നീ വന്നിട്ട് എന്തെങ്കിലും കഴിച്ചോ ”
“കഴിച്ചു, ഇതൊക്കെ എന്താ ചേച്ചി ”
അത് ഡ്രസ്സ് ക ളാ ണ് എന്ന് പറഞ്ഞ് അശ്വതി കവറുകൾ ആതിരയുടെ കൈയ്യിൽ കൊടുത്തു
ആതിര ഡ്രസ്സ്കളൊക്കെ നോക്കി,
“എല്ലാം സൂപ്പർ ആണ് ”
“നീ വേണമെങ്കിൽ എടുത്തോ ”
“അയ്യോ എനിക്ക് വേണ്ടാ, എന്റെ ചേച്ചി ഇതൊക്കെയിട്ട് സുന്ദരി ആയി പോവുന്നതാണ് എനിക്കിഷ്ടം
പിന്നെ പോയ കാര്യം എന്തായി, ക്ലാസ്സ് എന്നു തുടങ്ങും ”
“സൺഡേ ക്ലാസ്സ് തുടങ്ങും, പത്ത് മണി മുതൽ 12 മണി വരെ ക്ലാസ്സ് ഉള്ളു
സൺഡേയിൽ മാത്രം ക്ലാസ്സ് ഉള്ളത് കൊണ്ട് ഞാൻ ജോലിക്ക് പൊക്കോട്ടെയെന്ന് ചോദിച്ചതാണ്, ആള് പറഞ്ഞു പോവാണാന്ന് ”
“ആരാ പറഞ്ഞത് പോവണ്ടാന്ന് ”
“റോണിയുടെ ചേട്ടൻ”
“റോഷൻ ചെട്ടനോ, ആള് സുന്ദരനാണോ ”
“അത്തു നീ ആവശ്യമില്ലാത്ത കാര്യം അന്വഷിക്കണ്ടാ, ”
“ഞാൻ റോണി ചേച്ചീനെ കണ്ടിട്ടുണ്ട്, പക്ഷെ റോഷൻ ചേട്ടനെ കണ്ടിട്ടില്ല, അതു കൊണ്ട് ചോദിച്ചതാണ്,
വല്യ ഭംഗിയൊന്നുമുണ്ടാവില്ലാലെ അതുകൊണ്ടല്ലേ ചേച്ചിക്ക് ദേഷ്യം വന്നത് ”
“നീ എന്റെ കൈയ്യിൽ നിന്നും വാങ്ങുട്ടോ”
അശ്വതി അമ്മയുടെ അടുക്കത്തേക്ക് ചെന്നു
:നീ എപ്പോഴാണ് വന്നത് ”
“ഇപ്പോ വന്നുള്ളു
അമ്മേ റോണിയുടെ പപ്പാ എന്നെ ഇവിടെ കൊണ്ട് വന്നാക്കി ‘
ഞാൻ വിചാരിച്ചത് സ്കൂളിന്റെ അടുത്ത് എന്നെ ഇറക്കി വിടുമെന്നാണ്, പപ്പ പാവമാണെന്നാണ് തോന്നുന്നത് ‘
ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോൾ പിന്നെയൊരിക്കൽ വരാമെന്ന് പറഞ്ഞിട്ടുണ്ട് ”
“അവരൊക്കെ വലിയ ആളുകളാണ്, നിന്റെ ഭാഗത്ത് നിന്ന് അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒന്നും ഉണ്ടാവരുത് ”
“ഇല്ലമ്മേ ”
“നീ അത്തുനെ കണ്ടില്ലേ, അവള് നല്ല സന്തോഷത്തിലാണ്, വന്നപ്പോൾ തുടങ്ങി ഇതുതന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്, ”
“എന്നോട് പറഞ്ഞമ്മേ
അമ്മ വായോ, പുല്ലോക്കെ ഞാൻ അരിഞ്ഞോളാം”
* * *
“അശ്വതി………”
“ചേച്ചി ദേ റോണി ചേച്ചി ”
“റോണിയോ, ”
“ഞാൻ തന്നെയാണ്, എന്താ എനിക്കിങ്ങൊട്ട് വരാൻ പാടില്ലേ ”
റോണിയുടെ കൈയ്യിൽ ഒരു കാർഡ് ബോഡ് പെട്ടി ഉണ്ടായിരുന്നു
“ഇതെന്താ ടീ”
“ഇതൊക്കെ നിനക്ക് തിന്നാൻ വേണ്ടിയിട്ട് ”
റോണി ആ പെട്ടി പൊട്ടിച്ചു
അതു നിറച്ചും പുസ്തകങ്ങൾ ആയിരുന്നു
“ഇത് നിനക്ക് വേണ്ടി കൊണ്ടുവന്നതാണ്, ”
“എനിക്കോ ,എനിക്കെന്തിനാ ”
“ചേട്ടന്റെ കൂട്ടുക്കാരൻ കൊണ്ടു തന്നതാണ് നിനക്ക് പഠിക്കാൻ വേണ്ടിയിട്ട്, എൻട്രൻസിന്റെ റെഫെറൻസിനുള്ള ബുക്കുകളാണ്,
ഇത് ഇപ്പോ തന്നെ കൊണ്ട് കൊടുക്കാൻ പറഞ്ഞു ”
“റോണി ചേച്ചി വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു ”
“എന്റെ ആതിരെ ചേട്ടന് ഇപ്പോ ഒരു വിചാരമുള്ളു, അശ്വതിയെ ഡോക്ടർ ആക്കുക, ആള് അവിടെയിരുന്ന് ഒരോ കാര്യങ്ങൾ കൽപ്പിക്കും, ഞാൻ അത് ചെയ്യണം, ഈ ബുക്കുകൾ എന്നോട് തന്നെ ഇവിടെ കൊണ്ട് കൊടുക്കണമെന്ന് പറഞ്ഞു,എന്റെ കാര്യത്തിൽ പോലും ഇത്രക്ക് ആത്മാർത്ഥത ഉണ്ടായിട്ടില്ല
ഇപ്പോ എനിക്ക് ഒരു പേടി മാത്രമേ ഉള്ളു അവസാനം നിന്റെ ചേച്ചി എന്റെ ചേട്ടനോട് പോടാ പുല്ലേയെന്ന് പറയുമോ എന്ന് ”
ഇത് കേട്ട് അശ്വതി അവിടെ നിന്നും എണീറ്റു പോയി
“ഞാൻ പറഞ്ഞത് നിന്റെ ചേച്ചിക്ക് ഇഷ്ടമായില്ല
കണ്ടോ ദേഷ്യപ്പെട്ട് പോയത്, ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാണ് ”
“ചേച്ചി വെറുതെ വടി കൊടുത്ത് അടി വാങ്ങിക്കണ്ടാ, എന്റെ ചേച്ചി ആയതു കൊണ്ട് പറയുകയല്ല ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടുകയില്ല”
“ഞാൻ പോയി നോക്കിയിട്ടു വരാം, നിന്റെ ചേച്ചിയുടെ ദേഷ്യം ഒന്നു കണാലോ ”
റോണി ചെല്ലുമ്പോൾ അശ്വതി പുറകുവശത്തിരുന്ന് കരയുകയായിരുന്നു
“അയ്യേ നീകരയുകയാണോ
ഞാനൊരു തമാശ പറഞ്ഞതല്ലേ നീയത് കാര്യമാക്കിയോ, ഇനിയിപ്പോ നിനക്ക് വിഷമമായെങ്കിൽ നീ എന്റെ ചേട്ടന്റെ ഭാര്യയായി വരുമ്പോൾ എന്നോട് പോര് എടുത്തോ ”
“നിനക്കെല്ലാം തമാശയാണ്, നീ എന്നെ പറ്റി അങ്ങനെയാണൊ കരുതിയിരിക്കുന്നത്, അശ്വതി അങ്ങനത്തെ ഒരു കുട്ടിയല്ല, നിന്റെ ചേട്ടന് എന്റെ മനസ്സിലുള്ള സ്ഥാനം നിങ്ങളൊക്കെ വിചാരിക്കുന്നതിനപ്പുറമാണ് ”
“ഇതാണോ അശ്വതി, അയ്യേ ഞാൻ വിചാരിച്ചത് നീ നല്ല ധൈര്യമുള്ളവളാണെന്ന് ”
“ധൈര്യമൊക്കെ നമ്മുടെ സാഹചര്യമനുസരിച്ച് വരുന്നതല്ലേ റോണി, എന്റെ വീട്ടിലെ സാഹചര്യമനുസരിച്ച്
എനിക്ക് ധൈര്യം കാണിക്കണമായിരുന്നു, നിനക്കതിന്റെ ആവശ്യമില്ല, കാരണം നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ പപ്പായും, ചേട്ടനും ഉണ്ട്, എനിക്കങ്ങനെ ആരുമില്ല”
“നീ എന്തിനാ അശ്വതി ഇങ്ങനെയൊക്കെ പറയുന്നത്, എനിക്കറിയാം നിന്നെ, നീയത് വിട്ട് കളയ് ട്ടോ,
എനിക്ക് വീട്ടിൽ വന്നിട്ട് നീ ഒരു ചായപ്പോലും തന്നില്ല”
“ഇപ്പോ തരാം ”
“വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാണ് ”
അമ്മ യെവിടെ
“അമ്മ ഉച്ചയുറക്കം, അമ്മയുടെ പതിവ് ശീലങ്ങളിൽ ഒന്നാണ്, അമ്മയെ ഞാൻ വിളിക്കണോ റോണി ചേച്ചി ”
“കണാതായപ്പോൾ ചോദിച്ചതാണ്, വിളിക്കണ്ടാ ”
“അപ്പൊഴെക്കും അശ്വതി ചായയുമായെത്തി ”
“നീ ചായ കുടിച്ചിട്ട് പോയാൽ മതി, കട്ടൻ ചായ ആണ് ”
“ആണോ ,കട്ടൻ ചായ കുടിച്ചാൽ ഞാൻ കറുത്ത് പോവില്ല, ഞങ്ങളുടെ വീട്ടിലും കട്ടൻ ചായ ഉണ്ടാക്കാറുണ്ട്, നിങ്ങളുടെ മാത്രം കുത്തകയല്ല കട്ടൻ ചായ ”
“നിന്നോട് പറഞ്ഞ് ജയിക്കാൻ ഞാൻ ആളല്ല ”
അശ്വതി റോണിയെ നോക്കി കൈകൂപ്പി
“അന്ത ഭയം ഇറുക്കണം “റോണി ചിരിച്ചു കൊണ്ട് പറഞ്ഞു
“നിനക്ക് ഞാൻ വച്ചിട്ടുണ്ട് “അശ്വതി പറഞ്ഞു
“എന്നാൽ ഞാൻ പോകട്ടേ, അമ്മയോട് പറയണം ഞാൻ വന്നിരുന്ന് എന്ന് ”
* * *
“അമ്മേ ഞാനം അത്തുവും കൂടി വാസന്തി ചേച്ചിയുടെ വീട് വരെ പോയിട്ടു വരാം;
“അവൾക്കിന്നു ജോലിയില്ലേ”
“കൊച്ചിനു പനിയായതുകൊണ്ട് ആള് ഇന്ന് പോയിട്ടില്ല, പോയിട്ടു വേഗം വരാം ”
വാസന്തിയുടെ വീട്ടിലെത്തി, ആതിര ബെല്ലടിച്ചു
വാതിൽ തുറന്നത് വാസന്തിയായിരുന്നു
അശ്വതിയെ കണ്ട വാസന്തി സന്തോഷത്താടെ പറഞ്ഞു
“നീ ഒത്തിരി മാറിപ്പോയല്ലോ, നല്ല സുന്ദരി ആയിരിക്കുന്നു”
“പോ ചേച്ചി കളിയാക്കാതെ ”
“രണ്ടു പേരും വായോ”
“ആതിരെ പഠിപ്പൊക്കെ എങ്ങനെയുണ്ട് ”
“അടിപ്പൊളി ചേച്ചി ”
“റിസൽട്ടും ആങ്ങനെ ആയാൽ മതി “അശ്വതി പറഞ്ഞു
“കമ്പിനിയിൽ എല്ലാവരും എപ്പോഴും നിന്റെ കാര്യം പറയും, ജീവൻ സാറ് പാവമാട്ടോ, ഞങ്ങൾക്ക് ശമ്പളമൊക്കെ കൂട്ടി തന്നു ”
“ഒരു ദിവസം വരണം കമ്പനിയിലേക്ക് എല്ലാവരെയും കണാൻ കൊതിയാവുന്നുണ്ട് ”
“നീ ഒരു ദിവസം വായോ”
“വരും ചേച്ചി,
പനിക്കാരനെവിടെ ”
“ദേ അവിടെ കിടക്കുന്നുണ്ട്, ഇപ്പൊ കുറവുണ്ട് ”
കുട്ടികൾക്ക് വേണ്ടി വാങ്ങിയ സാധനങ്ങൾ മേശപ്പുറത്ത് വച്ചു അശ്വതി
അവളെ കണ്ട് കുട്ടി ചിരിച്ചു
“റോണി നിന്റെ കൂട്ടുക്കാരിയായത് നിന്റെ ഭാഗ്യമാണ്, നീ അവരോടെക്കെ നല്ല സ്നേഹത്തിൽ പെരുമാറണട്ടോ ”
“അതൊക്കെ എനിക്കറിയാം ചേച്ചി ”
“നിന്റെ ദേഷ്യമൊന്നും അവരുടെ അടുത്ത് കാണിക്കരുത് ”
“ഞാൻ കാണിക്കില്ല”
കുറച്ച് നേരം കൂടി കഴിഞ്ഞിട്ടാണ് അവിടെ നിന്നും പോന്നത്
വീട്ടിലെത്തിയപ്പോൾ പുറത്തു നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു
“അമ്മയെവിടെ പോയി ”
അശ്വതി വാതിൽ തുറന്ന് അകത്ത് കയറി
“ചേച്ചി അമ്മ വന്നു ”
“അമ്മ എവിടെക്കാണ് പോയത് ”
അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി
“എന്താ അമ്മ മിണ്ടാത്തത് ചേച്ചി ”
അമ്മ കരയുകയായിരുന്നു
“എന്താ അമ്മേ, എന്തിനാ കരയുന്നത്, അമ്മക്ക് വയ്യേ ”
“അച്ചു ….എന്റെ മോള് വല്ല്യ പഠിപ്പിനൊന്നും പോവണ്ടാ ” അമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission