“റോഷാ ”
“എന്താ പപ്പാ ”
“നീ ഇവിടെ വന്നിരിക്ക് എനിക്ക് നിന്നോടെനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ”
റോഷൻ പപ്പയുടെ അടുത്ത് വന്നിരുന്നു
“റോണിക്ക് ഒരു ആലോചന വന്നിട്ടുണ്ട്, എനിക്കറിയാവുന്നവർ ആണ് ”
“അവള് പഠിക്കല്ലേ പപ്പാ ”
“കല്യാണം കഴിഞ്ഞാലും പഠിക്കലോ ,,
“അവളൊടൊന്ന് ചോദിക്കണ്ടേ ”
“ചോദിക്കാം, നിന്റെ അഭിപ്രായം അറിഞ്ഞിട്ട് അവളോട് പറയാമെന്ന് കരുതി ”
“പപ്പാ പറയുന്നതുപോലെ ചെയ്യാം ”
“ഈ ഞായറാഴ്ച അവരോട് വരാൻ പറയാം, ”
“എന്താ അപ്പനും മോനും കൂടി ഒരു രഹസ്യം പറച്ചിൽ ”
“രഹസ്യമൊന്നുമില്ല;റോണിക്കൊരു വിവാഹാലോചന അതിന്റെ കാര്യം പറഞ്ഞത്
“ഞാനത് നിന്നോട് പറയാനിരിക്കുമായിരുന്നു അവൾക്കിപ്പോ ഇരുപത് വയസ്സായില്ലേ, പെൺകുട്ടികളെ പത്തിരുപത് വയസ്സാവുമ്പോഴെക്കും കെട്ടിച്ച് വിടണം
അവൾക്കാണെങ്കിൽ ആരോട് എന്താ പറയണ്ടത് എന്നറിയില്ല, കല്യാണം കഴിക്കുമ്പോൾ ഒരു പക്വത വരികയുള്ളു
ചെക്കന് എന്താ പണി ”
“ചെറുക്കന് ബിസ്സിനസ്സാണ്, അപ്പനെ ഞാനറിയും, ഇന്നാള് കണ്ടപ്പോൾ എന്നോട് പറഞ്ഞതാണ്, ഇന്നലെ വിളിച്ച് ചോദിച്ചു ഞായറാഴ്ച വരട്ടെയെന്ന് ”
“നീ വരാൻ പറയ് അവര് വന്ന് കാണട്ടേ ”
“റോഷാ നീ പോയി ആലീസിനെയും റോണിയെയും വിളിച്ചിട്ട് വായോ”
“എന്താ പപ്പാ, എന്താ ഒരു ഗൂഢാലോ ന എന്നെ ഇവിടെ നിന്ന് ഓടിക്കാനുള്ള പുറപ്പാടാണോ ”
റോണി ക്ലാസ്സിൽ പോവാൻ നിൽക്കുകയായിരുന്നു
“റോഷൻ നിന്നോട് പറഞ്ഞോ എന്തെങ്കിലും ”
“ഇല്ലാ, പപ്പാ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ”
“പിന്നെ നീ എങ്ങനെ അറിഞ്ഞു നിന്നെ ഇവിടെ നിന്ന് ഓടിക്കാൻ പോവാണെന്ന് ”
“എന്റെ പപ്പേ നിങ്ങളുടെയൊക്കെ പെരുമാറ്റം കണ്ടാൽ അറിഞ്ഞുടെ
“ഞായറാഴ്ച നിന്നെ പെണ്ണുകാണാൻ വരുന്നുണ്ട്, നിനക്ക് എന്തെങ്കിലും പറയാനുണ്ടോ ”
“ഏയ് എന്നായാലും കുഴിയിൽ ചാടണം, അതിപ്പോ എപ്പൊഴായാലും എനിക്ക് ഒരു പോലെയാണ് ”
!ആദ്യം ഇവളുടെ കുട്ടികളിയൊക്കെ മാറട്ടേ ഇച്ചായാ ”
“ആലീസെ ഈ കുട്ടികളിയൊക്കെ കല്യാണം കഴിയുമ്പോൾ മാറികൊള്ളും”
“എന്നാൽ ഞാൻ വിളിച്ച് പറയാം അവരോട് ഞായാറാഴ്ചവരാൻ
“ചേട്ടാ എന്നെ കോളേജിൽ കൊണ്ടുവിടണം
“ഇത്രയും ദിവസം നീ തന്നെയല്ലേ പോയത് പിന്നെന്തൊ ഇന്ന്
“വല്യമ്മിച്ചി എന്റെ കോളേജിൽ ചേട്ടന് ഒത്തിരി ഫാൻസ് ഉണ്ട്, അവരൊക്കെ ചേട്ടനെ കാണാതെ വിഷമിക്കുകയാണ്, ചേട്ടൻ വരികയാണെങ്കിൽ അവർക്കൊരു സന്തോഷമായേനേ
“നിന്റെ വർത്തമാനം ഇങ്ങനെയാണെങ്കിൽ കെട്ടുന്ന ചെറുക്കന് പുറത്ത് നിന്ന് കൈയെടുക്കാൻ നേരം ഉണ്ടാവില്ല
ഞാൻ പറഞ്ഞേക്കാം
“അയ്യോ വല്യമ്മച്ചി ചെറുക്കനെ ഞാനെങ്ങനെയെങ്കിലും കൈയലെടുത്താൽ പോരേ
ഈ പെണ്ണിന്റെയൊരു കാര്യം
* * *
റോഷൻ റോണിയെ കൊണ്ടുവിടാൻ പോയപ്പോൾ ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല
തിരിച്ച് വന്നപ്പോൾ ആലീസ് പറഞ്ഞു
“റോഷാ നിന്റെ ഫോൺ അടിക്കുന്നുണ്ടായിരുന്നു
ഞാൻ എടുക്കാൻ ചെന്നപ്പോഴെക്കും കട്ടായി
റോഷൻ ഫോണെടുത്ത് നോക്കി
അശ്വതി ആയിരുന്നു വിളിച്ചത്
എന്തിനായിരിക്കും ഫൂലൻ വിളിച്ചത്
റോഷൻ തിരിച്ച് വിളിച്ചു
“ഹലോ
“വിളിച്ചിട്ടുണ്ടായിരുന്നോ, ഞാൻ റോണിയെ കോളേജിൽ കൊണ്ടുവിടാൻ പോയേക്കായിരുന്നു, ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല
“ഇഞ്ചെക്ഷൻ എടുക്കാൻ പോയോന്നറിയാൻ വിളിച്ചതാണ്
“ഇല്ല പോയിട്ടില്ല താൻ വരുന്നുണ്ടോ കൂടെ
“തമാശയല്ല പോയി ഇഞ്ചെക്ഷൻ എടുക്കണട്ടോ
“ഞാൻ പൊയ്ക്കോളാം, പിന്നെ വേറൊരു വിശേഷം ഉണ്ട്, ഞായറാഴ്ച റോണിയെ പെണ്ണു കണാൻ വരുന്നുണ്ട്
“ആണോ എന്നിട്ട് അവള് എന്നോട് പറഞ്ഞില്ലാലോ
“ഇന്ന് കാലത്താണ് പപ്പ പറഞ്ഞത്, അപ്പോ ഞാൻ തന്റെ കാര്യം ഓർത്തു തനിക്ക് പെണ്ണുകാണാലൊന്നും വേണ്ടല്ലോ, തന്നെ ഞാൻ മുൻപേ കണ്ടു കഴിഞ്ഞല്ലോ
“പിന്നെ അമ്മ ഇവിടത്തെ ഒരു ചേട്ടനോട് പറഞ്ഞിട്ടുണ്ട് എനിക്ക് നല്ല ആലോചന വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വരാൻ
“ആ ഇനിയിപ്പോ നല്ല ആലോചനനയൊക്കെ വരും, നമ്മള് കറിവേപ്പില
“അയ്യേ ഞാനൊരു തമാശ പറഞ്ഞതാണ് ട്ടോ,
ഹലോ
എന്താ മിണ്ടാത്തത്,
“താൻ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്
“ഞാൻ ചുമ്മാ പറഞ്ഞതാണ് സത്യമായിട്ടും,
“എന്നാലെ ഇനി ഇങ്ങനത്തെ തമാശ എന്നോട് പറയണ്ടാട്ടോ, അത് എനിക്ക് സഹിക്കില്ല
“ശരി ഇനി പറയില്ല, പോരെ
ഇഞ്ചെക്ഷൻ എടുക്കാൻ പോണട്ടോ
വന്നിട്ട് വിളിക്കണം
“വിളിക്കാം
* * *
ഞായാറാഴ്ച റോണി ഒരു സാധാരണ ചുരിദാറ് ആയിരുന്നു ഇട്ടത്
“റോണി നീ പോയി ഒരു നല്ല ചുരിദാറ് എടുത്തിട്ടേ ,ഇതിട്ടാണോ നിൽക്കുന്നത്
“ഇതിന് എന്താ കുഴപ്പം
“ഞാൻ പറഞ്ഞത് നീ അനുസരിച്ചാൽ മതി
“അമ്മ അവള് എത്ര നല്ലത് ഇട്ടാലും ഒരു കാര്യമില്ല, അവള് സുന്ദരിയാവില്ല
“അശ്വതിയായിരിക്കും സുന്ദരി, അവള് എന്തിട്ടാലും നല്ല ഭംഗി ആയിരിക്കും
“റോഷാ നിനക്ക് വേറെ പണിയില്ലേ വെറുതെ തല്ല് പിടിക്കാൻ നിൽക്കുന്നത്
“അമ്മേ ഞാനവളുടെ ദേഷ്യം കണാൻ പറഞ്ഞതല്ലേ
ഇവളെ കുറച്ച് കൂടി കഴിഞ്ഞിട്ട് കെട്ടിച്ചു വിട്ടാൽ മതിയായിരുന്നു അല്ലേ അമ്മേ, പിന്നെ പപ്പയോട് എതിർപ്പ് പറയണ്ടാന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്
“പപ്പാ അറിയുന്നതായാലും നല്ലപ്പോലെ അന്യഷിച്ചിട്ട് മതി കല്യാണം, നീ കൂടി അന്വഷിക്കണം, ഒരെണ്ണം ഉള്ളു അത് സന്തോഷമായി ജീവിക്കണം
“അതൊക്കെ അന്വഷിച്ചിട്ട് ചെയ്യുള്ളൂ
“പത്തു മണി ആയപ്പോഴാണ് ചെറുക്കനും വീട്ടുക്കാരും വന്നത്
ഫിലിപ്പ് പോയി അവരെ അകത്തേക്ക് ക്ഷണിച്ചു
ചെറുക്കനും അച്ഛനും അമ്മയും ചെറുക്കന്റെ പെങ്ങളും ഉണ്ടായിരുന്നു
അവരോട് ഇരിക്കാൻ പറഞ്ഞു
ഫിലിപ്പും വല്യമ്മിച്ചിയും’ ഇരുന്നു
ആലീസ് ഇരുന്നില്ല
ഫിലിപ്പ് റോഷനോട് ഇരിക്കാൻ പറഞ്ഞു.
“എന്നെ ഫിലിനറിയാമല്ലോ, ഇത് ഭാര്യ, മകൻ മിലൻ, മകൾ മിലി
മിലി ഇത്തിരി ഓവറാണെന്ന് റോഷന് തോന്നി, ചെക്കൻ ഒരു പാവമാണ്
ഫിലിപ്പ് എല്ലാവരെയും പരിചയപെടുത്തി
ആലീസ് അപ്പോഴെക്കും ചായയെടുത്ത് കൊണ്ടുവന്നു ,റോണി കൂടെ വന്നു
അവൾക്കൊരു ചമ്മൽ ഉണ്ടെന്ന് റോഷന് മനസ്സിലായി
ഇതാണ് എന്റെ മകൾ റോണി
റോണി എല്ലാവരെയും നോക്കി ചിരിച്ചു
“ചായ കുടിച്ച് കഴിഞ്ഞപ്പോൾ ഫിലിപ്പ് പറഞ്ഞു മിലന് റോണിയോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ആ വാട്ടൊ
“ഞങ്ങള് മാറി തരാം
“റോണി ഡിഗ്രിക്ക് ക്കല്ലേ പഠിക്കുന്നത്
“അതേ
“തുടർന്ന് പഠിക്കണമെങ്കിൽ കല്യാണം കഴിഞ്ഞാലും പഠിക്കാട്ടോ
“എനിക്ക് തുടർന്ന് പഠിക്കണ്ടാ, പഠിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്
“എന്തായാലും തന്റെ സംസാരം എനിക്കിഷ്ടമായി
“അപ്പോ എന്നെ ഇഷ്ടമായില്ലാലെ
”തന്നെയും ,താൻ എപ്പോഴും ഇങ്ങനെയാണോ സംസാരം, നല്ല ജോളി ടൈപ്പ്
“എപ്പോഴും ഇല്ല
“തനിക്ക് എന്നെ ഇഷ്ടമായോ
“അത് ഞാൻ എന്റെ പപ്പയോട് പറയാം
“ശരി, എന്നോട് പറയാൻ തനിക്ക് ചമ്മൽ ആണെങ്കിൽ താൻ തന്റെ പപ്പയോട് പറഞ്ഞാൽ മതി
അവൻ തന്നെ കളിയാക്കിയതാണെന്ന് റോണിക്ക് മനസ്സിലായി
ഈ സമയത്ത് ബാക്കി എല്ലാവരും കൂടി വർത്തമാനം പറയുകയായിരുന്നു
റോഷൻ മുറിയിലേക്ക് പോയി
“ഹലോ
മിലിയായിരുന്നു അവൾ റോഷന്റെ മുറിയിലേക്ക് വന്നു
“അവരുടെ വർത്തമാനം കേട്ട് എനിക്ക് ബോറടിക്കുന്നുണ്ടായിരുന്നു
റോഷൻ ചേട്ടൻ എണിറ്റ് വന്നത് ഭാഗ്യമായി, എനിക്കവിടെ നിന്ന് രക്ഷപ്പെടാൻ പറ്റി
റോഷൻ ചിരിച്ചു
മിലി റോഷനെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു
“താൻ പഠിക്കല്ലേ
“അതേ, ചേട്ടൻ എന്നാ ഇനി തിരിച്ച് പോകുന്നത്
“തീരുമാനിച്ചിട്ടില്ല
അവനെന്തൊ അവളുടെ പെരുമാറ്റം ഇഷ്ടമായില്ല
അവളുടെ പെരുമാറ്റത്തിൽ ഒരു അഹംങ്കാരം ഉണ്ടായിരുന്നു
റോണിയും മില നും സംസാരം കഴിഞ്ഞ് അവരുടെ അടുത്തെ ക്ക് വന്നു, റേഷൻ മിലനോട് സംസാരിച്ചു,
മില നെ എല്ലാവർക്കും ഇഷ്ടമായി
സന്തോഷത്തോടെയാണ് മിലനും കുടുംബവും തിരിച്ച് പോയത്
“ആ പെൺകുട്ടി മാത്രം ഇത്തിരി ഗ മ ക്കാരിയാണ്
“അതു തന്നെ വല്യമ്മച്ചി
“അതൊന്നും നമ്മൾ നോക്കണ്ടാ ചെറുക്കനെ മാത്രം നോക്കിയാൽ മതി ,
എന്ന് ഫിലിപ്പ് പറഞ്ഞു
“അവരെന്ത് പറഞ്ഞാണ് പോയത് ഫിലിപ്പേ
നമ്മുക്കിഷ്ടപ്പെട്ടെങ്കിൽ അടുത്താഴ്ച അവിടെക്ക് ചെല്ലാൻ
“റോണി നിനക്കിഷ്ടപെട്ടോ
“നിങ്ങള് പറയുന്നത് പോലെ
“അപ്പൊ അടുത്ത ഞായാറാഴ്ച പോവാം
രാത്രി റോഷന്റെ ഫോണിലേക്ക് ഒരു കോൾ വന്നു
റോഷൻ ഹലോ പറഞ്ഞു
“ഞാൻ മിലിയാണ്”
“മിലി ”
മിലന്റെ അനിയത്തി
“പേര് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി
“ഞാൻ വെറുതെ വിളിച്ചതാണ് ,നമ്പർ കിട്ടിയപ്പോൾ ഒന്നു വിളിച്ച് നോക്കിയതാണ്, ഞായറാഴ്ച വരുമല്ലോ അപ്പോൾ കണാം
അവൾ ഫോൺ വച്ചെന്ന് മനസ്സിലായതും റോഷൻ റോണിയെ വിളിച്ചു
“റോണി……..”
“എന്താ ചേട്ടാ ”
“ആരാ എന്റെ നമ്പർ മിലിക്ക് കൊടുത്തത് ”
“ഞാനാണ്, അതിന് ഇപ്പോ എന്താ
“അവള് ഇപ്പോ എന്നെ വിളിച്ചു
“വിളിക്കാൻ വേണ്ടി തന്നെയാണ് കൊടുത്തത്, അവൾക്ക് ചേട്ടനെ കണ്ടപ്പോൾ തുടങ്ങിയതാ ചാഞ്ചാട്ടം, എന്നോട് ചേട്ടനെ പറ്റി ഓരോ കാര്യങ്ങളൊക്കെ ചോദിച്ചു, അതൊക്കെ കണ്ടപ്പോൾ ഞാൻ തന്നെയാണ് നമ്പർ കൊടുത്തത്
ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് കരുതിയില്ല
“നിനക്കിതിന്റെ വല്ല ആവശ്യമുണ്ടോ
“അതിനെന്താ ഭാവിയിലെ അളിയന്റെ പെങ്ങൾ ഒന്നു വിളിച്ചു അങ്ങനെ കരുതിയാൽ മതി കേട്ടോ
“ദേ നോക്ക് മെസ്സേജ്
“നോക്കട്ടെ, ആ…. ഇത് അതു തന്നെ,
“എന്ത്
“പ്രേമം, ‘മലിക്ക് ചേട്ടനോട് പ്രേമം
“റോണി നീ ഒരോന്ന് ഉണ്ടാക്കി പറയണ്ടാട്ടോ,
“ഇനി ഒരു രക്ഷയെ ഉള്ളു ചേട്ടൻ മിലിയെ കെട്ട്, അതാവുമ്പം പപ്പക്കും സമ്മതമാവും
“റോണി നീ എന്റെ കൈയ്യിൽ നിന്നും മേടിക്കും
അവന് അശ്വതിയുടെ മുഖം മനസ്സിലേക്ക് വന്നു
“ഫൂലൻ ദേവി ”
“ചേട്ടാ…… ചേട്ടനിപ്പോ അശ്വതിയെ ഓർത്തില്ലേ,
“എനിക്കെപ്പഴും അശ്വതിയെ ഓർക്കലല്ലേ പണി,നീ പോയി കിടന്നുറങ്ങാൻ നോക്ക്
* * *
“മിലി നീ റോഷനെയാണോ വിളിച്ചത് ,നിനക്ക് നമ്പർ എങ്ങനെ കിട്ടി
“നീ എന്തിനാ മിലാ അവളോട് ദേഷ്യപ്പെടുന്നത്
“ഡാഡി ഇവൾ റോഷന് ഫോൺ ചെയ്യുകയായിരുന്നു
“അതിനെന്താ വിളിച്ചോട്ടേ എന്തയാലും നമ്മൾ ബന്ധുക്കൾ ആവാൻ പോവുകയല്ലേ
“എന്നു വിചാരിച്ച് ഇന്ന് കണ്ടപ്പോഴെക്കും ഇങ്ങനെ ഫോൺ ചെയ്യുന്നത് ശരിയാണോ
“ഇതിലിപ്പോ എന്താ തെറ്റ്. ഒന്നു ഫോൺ ചെയ്തു അത്രക്കല്ലേ ഉള്ളു, റോണി യാ ണ് എനിക്ക് നമ്പർ തന്നത്
“എന്നാലും ഇന്ന് തന്നെ വിളിച്ചത് മോശമായി, റോഷൻ എന്തു കുരുതും
“നീ ഇങ്ങനെ കാട്കയറി ചിന്തിക്കണ്ടാ, വേണമെങ്കിൽ നമുക്കിതും ആലോചിക്കാവുന്നതേയുള്ളു
“ഡാഡി പറയുന്നത് എനിക്ക് മനസ്സിലായില്ല
“മിലിയെ റോഷന് ആലോചിക്കാം
ഇത് കേട്ടതും മിലിക്ക് സന്തോഷമായി
“അതിന് അവര് സമ്മതിക്കോ ഡാഡി
“ഞാനത് പറയാനിരിക്കുകയായിരുന്നു, റോഷന്റെ നല്ല സ്വാഭാവമാണ്, ഇതാവുമ്പം നമ്മുക്ക് അറിയാവുന്ന ആൾക്കാരാണ്. എനിക്കിത് നല്ല കാര്യമാണെന്ന് തോന്നുന്നു
“മമ്മിയും ഇതു തന്നെ പറയുകയാണോ
റോഷന്റെ സ്വാഭാവം വച്ച് നോക്കുമ്പോൾ മിലി അവന് ഒട്ടും ചേരില്ലാന്ന് മിലന് തോന്നി
“നടന്നാൽ നല്ല കാര്യമാണ്,
“ഞാൻ ഫിലിപ്പിനോട് സംസാരിക്കാം, നടന്നാലും നടന്നില്ലെലും ഒന്നു ചോദിക്കുന്നതിൽ തെറ്റില്ല
* * *
“അമ്മേ ……
”ഇതാരാ റോണി മോളൊ
“അശ്വതി എന്തേ അമ്മേ
“അവള് അപ്പുറത്ത വീട്ടിലേക്ക് പോയേക്കാണ്, ഇപ്പോ വരും
വല്യമ്മിച്ചി സുഖമായിരിക്കുന്നോ
“ആൾക്ക് സുഖമല്ലേ എന്തിനും അമ്മയുണ്ടല്ലോ
“ടീ… ഞാൻ വിചാരിച്ചു നീ ഈ വഴിയൊക്കെ മറന്നു എന്ന്
“നിനക്ക് അവിടെക്കും വരാലോ, വഴി അറിയാലോ
“ഞാൻ വെറുതെ പറഞ്ഞതാണ്
‘എനിക്കൊരു കല്യാണ കാര്യം ,അതു പറയാന ഞാൻ വന്നത്
”
ഞാനറിഞ്ഞു
“മനസ്സിലായി റോഷൻ ബിബിസി ചാനലിൽ നിന്നും അല്ലേ
“നീ കളിയാക്കണ്ടാട്ടോ
“എവിടന്നാ മോളെ
“പപ്പയുടെ കൂട്ടുക്കാരന്റെ മോനാണ്, അടുത്താഴ്ച അവരുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്
“നല്ല കാര്യം മോളെ ,കെട്ടിച്ചു വിടണ്ടാ പ്രായത്തിൽ പെൺകുട്ടികളെ കെട്ടിച്ചു വിടണം, നിന്റെ പ്രായമാണ് അച്ചുവിനും
“അതൊക്കെ ശരിയാവും അമ്മേ, ബിബിസിയുണ്ടല്ലോ,
അമ്മക്കത് മനസ്സിലായില്ല
“അമ്മേ ഞാനിവളെ വീട്ടിലേക്ക് കൊണ്ടു പോവാണ് ,വല്യമ്മിച്ചിക്ക് ഇവളെ കാണണമെന്ന്,കറച്ച് കഴിഞ്ഞ് കൊണ്ടു വിടാം
* * *
“വല്യമ്മിച്ചി ആളെ ഞാൻ കൈയ്യൊടെ കൊണ്ടു വന്നിട്ടുണ്ട്
അശ്വതി റോഷന്റെ മുറിയിലേക്ക് നോക്കി
“നോക്കണ്ടാ മോളെ ആള് സ്ഥലത്തില്ല
അശ്വതി വല്യമ്മച്ചിയുടെ അടുത്തേക്ക് ചെന്നു
“എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട് അച്ചു
“ഞാനിപ്പോ വന്നില്ലേ വല്ല്യമ്മിച്ചി
“റോണിയുടെ കാര്യം അറിഞ്ഞില്ലേ, എനിക്ക് നിന്റെ കാര്യം ഓർത്താണ് വിഷമം, നീയും അവളും ഒരു പ്രായമല്ലേ
“എനിക്കൊരു സങ്കടമില്ല, എനിക്ക് ആഗ്രഹിച്ച പോലെ പഠിക്കാൻ പറ്റുമല്ലോ അതുമതി
“മോള് പ്രാർത്ഥിക്കണട്ടോ
പപ്പയുടെ മനസ്സ് മാറി എല്ലാം നന്നായി വരാനായിട്ട്
“ഞാൻ പ്രാർത്ഥിക്കുന്നുണ്ട് വല്യമ്മിച്ചി
“അച്ചു അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ
“ഇല്ലമ്മേ
“ഇവരൊക്കെ കൂടി റോണിയെ കെട്ടിച്ചു വിടാൻ പോകുന്നുണ്ട്, ആ പെണ്ണിനാണെങ്കിൽ ഒരു അന്തകുന്തമില്ല
“അതൊക്കെ ശരിയാവും
“എന്നെ കണാൻ വന്ന ചെക്കന് ഒരു അനിയത്തിയുണ്ട് അവള് നിനക്ക് പാരയാവാൻ ചാൻസ് ഉണ്ട്
“റോണി നീ എന്തൊക്കെയാണ് ആ കൊച്ചി നോട് പറയുന്നത്, റോഷൻ കേൾക്കണ്ട
“ഞാനൊന്നു പറഞ്ഞു ന്ന് മാത്രം
“നീ അശ്വതിയെ വീട്ടിൽ കൊണ്ട് വിട്ടേ
“അമ്മേ അവൾക്ക് ഞാൻ ഓട്ടോ വിളിച്ച് കൊടുക്കാം
അശ്വതി ഇറങ്ങാൻ നിന്ന സമയത്ത് റോഷൻ വന്നു
“എപ്പോ വന്നു.
“വന്നിട്ട് കുറച്ച് നേരമായി മോനെ, ആള് വീട്ടിൽ പോവുകയാണ്, മനസ്സിൽ ലഡു പൊട്ടക്കണ്ടാ ഓട്ടോറിക്ഷാ ഇപ്പോ വരും
റോണി ആലീസ് വിളിച്ചിട്ട് അകത്തേക്ക് പോയി
“തനിക്ക് എന്നെയൊന്ന് വിളിക്കാമായിരുന്നില്ലേ
ഞാൻ ചുമ്മാ ജീവനോട് കത്തി വച്ചിരിക്ക കയായിരുന്നു
“എനിക്ക് വിളിക്കാൻ പറ്റിയില്ല
“കാണണമെന്നും സംസാരിക്കണമെന്നൊക്കെയുണെങ്കിൽ വിളിക്കാൻ പറ്റും, അതില്ലാത്തവർക്ക് വിളിക്കാൻ പറ്റില്ല
“റോണി വന്ന് എന്നെ കൊണ്ടുവരികയായിരുന്നു – വിളിക്കാനുള്ള സമയം കിട്ടിയില്ല
ദേ ഓട്ടോ വന്നു
ഞാൻ പോവാട്ടോ
* * *
ഞായാറാഴ്ച ഫിലിപ്പും ,ആലീസും,റോഷനും പിന്നെ ഫിലിപ്പിന്റെ പെങ്ങളും ഭർത്താവും ഇത്ര പേരാണ് പോയത്
അവിടെയെത്തി
കാര്യങ്ങളൊക്കെ സംസാരിച്ചു
കല്യാണം അധികം നീട്ടികൊണ്ട് പോവണ്ടാന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം
“എന്നാൽ ഇനി നമ്മുക്ക് ഭക്ഷണം കഴിക്കാം
മിലിയും മമ്മിയും കൂടിയാണ് ഭക്ഷണം വിളമ്പിയത്
അവൾ റോഷന്റ അടുത്തു നിന്ന് മാറുന്നുണ്ടായിരുന്നില്ല
ഊണ് കഴിഞ്ഞ് മിലി റോഷനെ വീടൊക്കെ കാണിച്ച് കൊടുത്തു
അവളുടെ പെരുമാറ്റം റോഷന് ഇഷ്ടപെട്ടില്ല
മിലന്റെ പപ്പാ ഫിലിപ്പിനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു
“ഫിലിപ്പേ നമ്മുക്ക് റോഷനു വേണ്ടി എന്റെ മകളെ ആലോചിച്ചാലോ
“റോഷന്റെ കല്യാണ കാര്യം ഞാൻ ഒന്നും തിരുമാനിച്ചിട്ടില്ല
എന്തായാലും അടുത്താഴ്ച നിങ്ങൾ കുറച്ച് പേർ ഉറപ്പിക്കാൻ വരുമല്ലോ
അന്ന് ഞാൻ പറയാം
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission