“അമ്മ ആദ്യം കരച്ചിൽ ഒന്ന് നിറുത്ത്, എന്നിട്ട് കാര്യം പറയ്, ഞങ്ങളെ വെറുതെ വിഷമിപ്പിക്കാതെ ”
“അത് നിന്നോട് എനിക്ക് പറയാൻ പറ്റില്ല, പെൺമക്കളുള്ള അമ്മമാർക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല, ”
“അമ്മയോട് ആരെങ്കിലും എന്തെങ്കിലും അനാവശ്യം പറഞ്ഞോ, ”
അമ്മ തലയാട്ടി
“ഇതിനണോ അമ്മ കരഞ്ഞത്, നമ്മുടെ നാട്ടുക്കാരുടെ കാര്യം അമ്മക്കറിയാവുന്നതല്ലേ, ഒരാളും നന്നാവുന്നത് അവർക്കിഷ്ട പെടില്ല, ഞാൻ കമ്പനിയിൽ പോയി നമ്മൾ കഷ്ടപ്പെട്ട് ജീവിക്കുകയാണെങ്കിൽ എല്ലാവർക്കും സന്തോഷമായേനെ, ആര് എന്ത് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്ക് പഠിക്കണം ,ഈ തീരുമാനത്തിന് മാറ്റമില്ല ”
”
“അതു തന്നെ ചേച്ചി, എന്റെ ചേച്ചി ഡോക്ടർ ആയി കാണാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്, അമ്മക്കതില്ല ”
“പൊയ്ക്കോ അത്തു എന്റെ മുൻപിൽ നിന്നും, എന്റെ മക്കള് നന്നായി കണാൻ എനിക്കും ആഗ്രഹമുണ്ട്, അവരൊക്കെ ഒരോന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല, ”
“ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ അമ്മക്ക് എന്നെ അറിയാലോ അതുമതി, നാളെ തുടങ്ങി ഞാൻ ക്ലാസ്സിന് പോകും, അമ്മ ഇങ്ങനെ വിഷമിച്ചിരുന്നാൽ എനിക്കും സങ്കടമാവും”
* * *
ഞായറാഴ്ച കാലത്ത് അശ്വതി ക്ലാസ്സിന് പോയി
കുറെ കുട്ടികൾ ഉണ്ടായിരുന്നു ക്ലാസ്സിൽ, കുറച്ച് പേരെ പരിചയപ്പെട്ടു
എല്ലാവരും ഡോക്ടർ ആവണമെന്ന് ശപഥം എടുത്തവരാണെന്ന് തോന്നി അശ്വതിക്ക്
ക്ലാസ്സ് തുടങ്ങി
അശ്വതിക്ക് ക്ലാസ്സ് ഇത്തിരി ബുദ്ധിമുട്ടായി തോന്നി, പ്രതീക്ഷിച്ച പോലെ എളുപ്പമല്ല കാര്യം എന്ന് തോന്നി
രണ്ടു മണിക്കൂർ ആയിരുന്നു ക്ലാസ്സ്, ക്ലാസ്സ് കഴിഞ്ഞ് അശ്വതി റോണിയുടെ വീട്ടിലേക്കാണ് പോയത്
റോണിയുടെ വീട്ടിൽ എത്തിയപ്പോൾ പപ്പാ എവിടെക്കോ പോകാൻ നിൽക്കുകയായിരുന്നു
“ആലീസെ……”
“എന്താ ഇച്ചായാ ”
“അശ്വതി വന്നിരിക്കുന്നു,
“മോളെ നീ ക്ലാസ്സിൽ പോയില്ലേ”
“പോയിട്ടു വരുന്ന വഴിയാ അമ്മേ ”
“നീ അവളെ വിളിച്ചു കൊണ്ടുപോയി എന്തെങ്കിലും കൊടുക്ക്, പുറത്ത് നിറുത്തി സംസാരിക്കാതെ, ഒരാള് വന്നാൽ അകത്തേക്ക് വിളിക്കാനുള്ള മര്യാദയില്ല പോത്തിന് ”
“മോള് വായോ, ”
“റോണിയും,വല്യമ്മിച്ചിയും എവിടെ ”
“വല്യമ്മിച്ചി ദേ റൂമിലുണ്ട്, റോണി പള്ളിയിൽ പോയിട്ട് ഏതോ കൂട്ടുക്കാരിയുടെ വീട്ടിൽ പോയിട്ടേ വരൂ ”
“ഞാനൊന്നു വല്യമ്മച്ചിയെ കാണട്ടെ ”
വല്യമ്മിച്ചി കിടക്കുകയായിരുന്നു
“വല്ല്യമ്മച്ചി ”
“ഞാനിപ്പോ നിന്റെ കാര്യം ഓർത്തതേയുള്ളു”
“എന്താ ഓർത്തത് എന്നെ പറ്റി ”
“നിന്നെയൊന്ന് കാണണമെന്ന്;
“ഇന്നു മുതൽ ക്ലാസ്സ് തുടങ്ങി വല്യമ്മിച്ചി, ക്ലാസ്സിനു പോയിട്ട് വരുന്ന വഴിയാണ്,
എനിക്കും വല്യമ്മച്ചിയെ ഒന്നു കാണണമെന്ന് തോന്നി,
എനിക്കൊരു പേടിയുണ്ട് പഠിച്ച് ജയിക്കാൻ പറ്റുമോ എന്ന് ”
“നിനക്ക് പറ്റും, ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിനക്കുണ്ട് ”
പെട്ടെന്നാണ് അശ്വതിയുടെ പുറത്ത് ഒരടി വീണത്
റോണിയായിരുന്നു
“നീ എപ്പോ വന്നു, ക്ലാസ്സിലെ കുട്ടികളെയൊക്കെ പരിചയപ്പെട്ടോ ”
“കുറച്ച് പേരെ, എല്ലാവരും പഠിപ്പിസ്റ്റ് കളാണ്, ഇന്ന് ക്ലാസ്സെടുത്തു, ഇന്നത്തെ ക്ലാസ്സ് എനിക്കൊന്നും മനസ്സിലായില്ല രണ്ടു മൂന്ന് കൊല്ലമായില്ലേ പുസതകങ്ങളുമായി ടച്ച് വിട്ടിട്ട് ,എനിക്കിപ്പോ നല്ല പേടിയുണ്ട് റോണി ”
“പിന്നെ അതൊക്കെ ശരിയാവും ഇന്ന് ക്ലാസ്സ് തുടങ്ങിയതല്ലേ ഉള്ളു, നീ ഇങ്ങനെ ടെൻഷൻ ആവാതെ ”
“റോണി നിനക്കങ്ങനെ പറയാം, ഇത്രയും രൂപ ചിലവാക്കിയിട്ട്
ഇന്നലെയൊക്കെ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു ഇന്നത്തെ ക്ലാസ് കഴിഞ്ഞപ്പോ എനിക്ക് അതൊക്കെ നഷ്ടപ്പെട്ടു”
“അശ്വതി ഞാൻ ചേട്ടനെ വിളിച്ച് തരട്ടെ, നീയൊന്ന് സംസാരിക്ക്, ചേട്ടനോട് സംസാരിച്ചാൽ നിന്റെ പേടിയൊക്കെ മാറും;
“വേണ്ടാ, വെറുതെ ആളെയും കൂടി വിഷമിപ്പിക്കണ്ടാ ”
“അപ്പോ ചേട്ടൻ വിഷമിക്കുന്നത് നിനക്കിഷ്ടമല്ലല്ലോ, ”
“അല്ല ”
“അപ്പോ നീ എന്തെങ്കിലും ടെൻഷൻ വരുമ്പോൾ നീ ചേട്ടനെ ഓർത്താൽ മതി, ”
“ഒരു പതിയ കണ്ടുപിടുത്തം;
“ജയിക്കണമെങ്കിൽ മതി”
“ഞാൻ ഓർത്തോളാം “അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ചിരിയുണ്ടായി
“അശ്വതി വയോ ഊണ് കഴിക്കാം”
“വല്യമ്മച്ചി കഴിച്ചോ അമ്മേ ”
“എന്ത് പ്രശ്നമുണ്ടായാലും വല്യമ്മിച്ചി കൃത്യ സമയത്ത് കഴിച്ചിരിക്കും ”
“നിനക്ക് ഞാൻ ഓട്ടോ വിളിച്ച് തരാം
ഇനിയിപ്പോ ഇവിടെ നിന്നും നടക്കണ്ടാ ”
* * *
കുറച്ച് ക്ലാസ്സുകൾ കൂടി കഴിഞ്ഞപ്പോൾ അശ്വതിക്ക് പഠനം ഈ സിയായി തുടങ്ങി
കാലത്ത് ഏണിറ്റ് വീട്ടിലെ പണികൾ കഴിഞ്ഞാൽ പിന്നെ പഠിക്കാനിരിക്കും’ നല്ല മാർക്കോടെ എൻട്രൻസ് പാസ്സാവണം എന്ന് അശ്വതിക്ക് വാശി ആയിരുന്നു
റോണി ഇടക്ക് അശ്വതിയുടെ വീട്ടിലേക്ക് വരും, അവൾ കോളേജ് ലൈബ്രറിയിൽ നിന്നും റെഫറൻസിനുള്ള ബുക്കുകൾ എടുത്തു കൊടുക്കും
റോണി അവളെ പറ്റുന്നപ്പോലെ പഠിക്കാൻ സഹായിച്ചു
റോഷൻ ഇടക്കു വിളിക്കും കാര്യങ്ങളൊക്കെ അന്വഷിക്കും
ഒരു ദിവസം വിളിച്ചിട്ട് അവൻ ചോദിച്ചു
“തന്റെ വീട്ടിൽ എല്ലാവരും വായു ആണോ കഴിക്കുന്നത്
അവനത്തിരി ദേഷ്യത്തിലാണെന്ന് അശ്വതിക്ക് മനസ്സിലായി ”
“അല്ലാ”
“താൻ ഞാൻ തന്ന എ ടി എം കാർഡ് ഒരു ദിവസമെങ്കിലും ഉപയോഗിച്ചോ ”
“ഇല്ലാ”
“എന്താ കാരണം ,എന്നെ അന്യനെപോലെ കാണുന്നതു കൊണ്ടല്ലേ ”
“അതല്ല, അങ്ങനെയൊന്നും കരുതിയിട്ടല്ലാ
വീട്ടിലെ ചിലവ് മുട്ടയും പാലുമൊക്കെ വിൽക്കുന്നത് കൊണ്ട് നടക്കും, പിന്നെ വേറെ ചിലവൊന്നുമില്ല, അതു കൊണ്ടാണ് എടുക്കാത്തത്;
“പഠിക്കുന്നില്ലേ
പരീക്ഷ ആവാറായില്ലേ”
“ഇനി രണ്ടാഴ്ച കൂടിയുണ്ട് ”
“ടെൻഷനൊന്നും അടിക്കാതെ പരീക്ഷ എഴുതണം, നെഗറ്റീവായി ചിന്തിക്കുകയെ വേണ്ടാ, നല്ല മാർക്ക് വാങ്ങാൻ തനിക്ക് കഴിയുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്
ഇനി പരീക്ഷ കഴിഞ്ഞിട്ടേ ഞാൻ വിളിക്കൂ”
അവനോട് സംസാരിച്ചപ്പോൾ അശ്വതിക്ക് ഒരു സമാധാനം തോന്നി
* * *
പരീക്ഷ കഴിഞ്ഞിട്ട് റോഷൻ വിളിച്ചില്ല
പരീക്ഷ നന്നായി എഴുതിയെന്ന് അവനോട് പറയണമെന്നുണ്ടായിരുന്നു അവൾക്ക്
ഫോണടിക്കുമ്പോൾ അവൾ ഓടി ചെന്നെടുക്കും
പക്ഷേ ഒരു പ്രാവശ്യം പോലും റോഷൻ പിന്നെ വിളിച്ചില്ല
ഒരു ദിവസം റോണി വിളിച്ചിട്ട് പറഞ്ഞു നാളെ ഉച്ചയോടെ റിസൽട്ട് അറിയുമെന്ന്
ആ രാത്രി അശ്വതിക്ക് ഉറങ്ങാനെ പറ്റിയില്ല
നേരം വെളുത്തിട്ട് ഒന്നും കഴിച്ചില്ല .
“എന്റെ അച്ചു നീ ഈ ചായയെങ്കിലും കുടിക്ക് ”
“എനിക്ക് വേണ്ടമ്മാ
റോണി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്, ഇപ്പോ എനിക്കൊന്നും ഇറങ്ങില്ല ”
കാലത്ത് മുതൽ ഫോൺ പിടിച്ചിരിപ്പു തുടങ്ങിയതാണ് അശ്വതി
കറച്ച് കഴിഞ്ഞ് ഫോണടിച്ചു
റോണിയായിരുന്നു
അശ്വതിയുടെ നെഞ്ചിടിപ്പു കൂടി, കൈ വിറക്കുന്നുണ്ടായിരുന്നു
ഫോണെടുത്ത് ഹലോ പറഞ്ഞു
“ടീ റിസൽട്ട് വന്നു
അമ്മ അടുത്തുണ്ടോ ”
“ഉണ്ട് നീ റിസൽട്ട് പറയ്, ഞാൻ തോറ്റോ ”
“നീ മുറ്റത്തേക്ക് ഇറങ്ങി നിൽക്ക് ”
അശ്വതിക്ക് താൻ തോറ്റുവെന്ന് മനസ്സിലായി
അവൾക്ക് പൊട്ടിക്കരയണമെന്ന് തോന്നി, അമ്മയെ ഇപ്പോ അറിയിക്കണ്ടാ
“അശ്വതി നീ മുറ്റത്തേക്ക് ഇറങ്ങ് ”
അശ്വതി വാതിൽ തുറന്നതും
റോണി ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു
“അശ്വതി നിനക്ക് പതിനഞ്ചാം റാങ്കുണ്ട് ”
പപ്പാ ,അമ്മ, വല്യമ്മച്ചി, എല്ലാവരും ഉണ്ടായിരുന്നു മുറ്റത്ത്
അശ്വതി റോണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു
അശ്വതിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നുണ്ടാരുന്നില്ല
‘അശ്വതി നല്ല മാർക്കോടെ ജയിച്ചു എന്നറിഞ്ഞപ്പോൾ അശ്വതിയുടെ അമ്മയും കരഞ്ഞു
അയൽപക്കത്തൊക്കെ റോണി ലഡു കൊടുത്തു എല്ലാവരോടും പറഞ്ഞു അശ്വതിക്ക് റാങ്ക് കിട്ടിയ കാര്യം
“ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല ഞാൻ കുറെ വിളിച്ചു ,തിരക്കാനെന്നാണ് തോന്നുന്നത്. എന്തായാലും
ഇന്ന് നിന്നെ വിളിക്കും”
കേക്കൊക്കെ മുറിച്ച് കഴിച്ചിട്ടാണ് അവർ പോയത്.
പോകുന്നതിനു മുൻപ് അമ്മ അവൾക്കൊരു സമ്മാനം കൊടുത്തു
ഒരു വളയായിരുന്നു ആ സമ്മാനം
ഇത് ഞാൻ വാങ്ങിയതല്ലാട്ടോ, പപ്പ വാങ്ങിയതാണ്,
പപ്പ അവളെ നോക്കി ചിരിച്ചു
* * *
ഒത്തിരി പേര് അശ്വതിയെ അഭിനന്ദിക്കാൻ എത്തി,
എം എൽ എ,സ്കൂളിലെ അധ്യാപകർ, പഞ്ചായത്ത് പ്രസിഡന്റ്, അങ്ങനെ നിരവധിപേർ, കമ്പനിയിലെ എല്ലാവരും വന്നിട്ടുണ്ടായിരുന്നു
ഇത്രയൊക്കെയായിട്ടും റോഷൻ വിളിക്കാത്തതിൽ അശ്വതി നല്ല സങ്കടമുണ്ടായിരുന്നു
എത്ര തിരക്കായാലും തന്നെ ഒന്നു വിളിക്കാലോ, സന്തോഷമായീന്ന് പറയാലോ
ആതിര വന്നിട്ടുണ്ടായിരുന്നു
“റിസൽറ്റ് അറിഞ്ഞിട്ട് രണ്ടു ദിവസമായിലേ ചേച്ചി റോഷൻ ചേട്ടൻ മാത്രം വിളിച്ചില്ലാലോ ”
“തിരക്കാണെന്നാ പറഞ്ഞത് റോണി ”
“എന്നാലും ഒന്ന് വിളിക്കാമായിരുന്നു;
“അത് സാരമില്ല തിരക്ക് കഴിയുമ്പോൾ എന്തയാലും വിളിക്കും”
അശ്വതി പെട്ടാണാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത് ,
അവൾ ഓടി മുൻ വശത്തേക്ക് വന്നു
അത് റോഷൻ ആയിരുന്നു
റോഷനെ കണ്ട് അശ്വതി വീട്ടിലേക്ക് കയറിപ്പോയി
“ആരാ ചേച്ചി അത് ”
“റോണിയുടെ ചേട്ടനാണെന്ന് പറഞ്ഞ് അശ്വതിമുറിയിലേക്ക് പോയി ”
ചേച്ചിയുടെ സ്വഭാവം നല്ലപോലെ അറിയാവുന്നത് കൊണ്ട്
ആതിര വേഗം അമ്മയെ വിളിച്ചു
“അമ്മേ ദേ റോഷൻ ചേട്ടൻ വന്നിരിക്കുന്നു”
അമ്മ മുൻവശത്തേക്ക് വന്നു
“വായോ മോനെ, എപ്പോഴാണ് വന്നത് ”
റോഷൻ ഹാളിലിരുന്നു
അശ്വതി റൂമിലിരിക്കുന്നത് വാതിലിന്റെ വിടവിലൂടെ അവൻ കണ്ടു
വന്നിട്ട് കുറച്ച് നേരം ആയിട്ടുള്ളു, വീട്ടിലെത്തി ,നേരെ ഇവിടേക്ക് വന്നു
അമ്മക്ക് ഇപ്പോ എങ്ങനെയുണ്ട്
“വല്ല്യ കുഴപ്പമില്ല മോനെ”
“ആതിര എന്നെ മുൻമ്പ് കണ്ടിട്ടുണ്ടോ, ”
“ഇല്ല ”
“പഠിപ്പോക്കെ എങ്ങനെ പോകുന്നു”
“വല്യ കുഴപ്പമില്ലാതെ പോകുന്നു”
അവൻ കൊണ്ടുവന്ന സാധനങ്ങൾ അമ്മയുടെ കൈയ്യിൽ കൊടുത്തു
ആതിര അവന് ചായകൊടുത്തു
“ചേട്ടാ ചേച്ചിക്ക് ചേട്ടൻ വിളിക്കാത്തതിന്റെ ദേഷ്യമാണ് ഒന്നും വിചാരിക്കരുത് ”
“ഏയ് അതൊന്നും സാരമില്ല. ഇപ്പോ ചേച്ചിയുടെ സ്വഭാവം കുറച്ചൊക്കെ എനിക്കറിയാം”
“കുറച്ച് കഴിയുമ്പോൾ മാറി കൊള്ളും”
“എന്നാൽ ഞാനിറങ്ങട്ടേ, “അവൻ അത് പറഞ്ഞത് ഇത്തിരി ഉറക്കെയാണ്
അവൻ പുറത്തേക്ക് ഇറങ്ങി ബുള്ളറ്റിൽ കയറിയപ്പോഴേക്കും അശ്വതി ഓടി വന്നു
അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു
അവൾ മുറിയിൽ ഇരുന്ന് കരയുകയായിരുന്നു എന്ന് റോഷന് മനസ്സിലായി
“കയറ്”
അത് കേൾക്കേണ്ട താമസം അശ്വതി വണ്ടിയിൽ കയറി
അവനോട് ചേർന്നിരുന്നു
അവൻ ചിരിയോടെ വണ്ടിയെടുത്തു
“അച്ചു….. ഞാൻ വിളിക്കാത്തതിൽ എന്നോട് ദേഷ്യമുണ്ടോ ”
അവന്റെ പുറത്ത് ഒരു ” പിച്ച് ” ആയിരുന്നു അതിനുള്ള മറുപടി
“വിളിക്കാതിരുന്നത് മനപൂർവ്വമാണ്, പിന്നെ ഈ വരവ് തനിക്കൊരു സർപ്രയ്സ് ആവട്ടെയെന്നു കരുതി ”
“ശരിക്കും എനിക്ക് പരീക്ഷ തോറ്റാൽ മതിയായിരുന്നു എന്ന് തോന്നി, ഇനി വിളിച്ചാൽ എടുക്കണ്ടാന്ന് കരുതിയതാണ്, വരുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല”
“അപ്പോ ഞാൻ വന്നത് ഇഷ്ടമായില്ല അതുകൊണ്ടല്ലേ എന്നെ കണ്ടതും ഓടി മുറിയിൽ കയറിയിരുന്നത് ”
“അത് ദേഷ്യം കൊണ്ട് തന്നെയാണ്, പെട്ടെന്ന് കണ്ടപ്പോൾ സന്തോഷം തോന്നി, എന്നാലും എന്നെ വിളിക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് അങ്ങനെ ചെയ്തത് ”
“എങ്കിൽ വണ്ടി എന്റെ വീട്ടിലേക്ക് വിടട്ടേ, എന്തായാലും ഞാൻ വിളിച്ചപ്പോൾ താൻ എന്റെ കൂടെ വന്നു, ഇനിയിപ്പോ തിരിച്ചു പോവണ്ടാ ,ഇതാവുമ്പോൾ അധികം ചിലവില്ലാതെ കാര്യം നടക്കും, ”
“അയ്യോ എനിക്ക് വീട്ടിൽ പോകണം
ഞാൻ ചാടുട്ടോ”
“ഞാൻ വെറുതെ പറഞ്ഞതാണ്. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിൽ കൊണ്ട് വിടാം
എനിക്ക് നല്ല വിശപ്പുണ്ട്, വീട്ടിൽ എത്തിയപ്പാടെ ഓടി വന്നതാണ്, നമ്മുക്ക് ടൗണിൽ പോയി എന്തെങ്കിലും കഴിച്ചാലോ ”
“അതൊന്നും വേണ്ടാ, ഞാൻ വരില്ലാ, ആഗ്രഹമില്ലാഞ്ഞിട്ടല്ലാ അതു ശരിയാവില്ല, എന്നെ കൊണ്ടാക്കിയിട്ട് വീട്ടിൽ പോയി കഴിക്കാലോ ”
അവൾ പറഞ്ഞതിന്റെ അർത്ഥം അവന് മനസ്സിലായി
തന്നെ ഞാൻ തിരിച്ച് കൊണ്ടാക്കട്ടേ
അവൾ മൂളിയതെയുള്ളു
വീടെത്തി
അശ്വതി ഇറങ്ങി
“താൻ ഇത്രയും നല്ല മാർക്ക് വാങ്ങിയതിന് ഞാൻ തനിക്കൊരു ഗിഫ്റ്റ് കൊണ്ടു വന്നിട്ടുണ്ട് കണ്ണടച്ചിട്ട് കൈ നീട്ട്
അവൻ ജീൻസിന്റെ പോക്കറ്റിൽ കൈയ്യിട്ട് കൊണ്ട് പറഞ്ഞു ”
അശ്വതി കണ്ണടച്ച് കൈ നീട്ടി
കൈവെള്ളയിൽ ” ഒരുമ്മ “ആയിരുന്നു അവന്റെ സമ്മാനം
* * *
“ഇപ്പോ ചേച്ചിയുടെ സങ്കടമൊക്കെ മാറിയില്ലേ, റോഷൻ ചേട്ടൻ വന്നല്ലോ ”
“വിഷമമുണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞോ ”
“അയ്യോ പാവം ഒന്നുമറിയില്ല, പിന്നെന്തിനാ വിളിച്ചപ്പോൾ വണ്ടിയിൽ കയറി പോയത് ”
“നിനക്കിപ്പൊ എന്താ വേണ്ടത് അത്തു, ഒന്നു വണ്ടിയിൽ കയറിയാൽ എന്താ കുഴപ്പം ”
“തോറ്റു ചേച്ചി, ചേച്ചിയോട് മൽസരിക്കാൻ ഞാനില്ല, എന്തായാലും എനിക്കൊരു കാര്യം മനസ്സിലായി ”
“എന്ത് മനസ്സിലായിന്ന് ”
“റോഷൻ ചേട്ടന് ചേച്ചിയെ ഇഷ്ടമാണെന്നും ചേച്ചിക്ക് തിരിച്ച് അങ്ങോട്ടും അങ്ങനെ തന്നെയാണെന്ന് ”
“ഒരു വല്യ കണ്ടുപിടുത്തക്കാരി എന്നു പറഞ്ഞ് അശ്വതി മുറിയിലേക്ക് പോയി
* * *
“റോഷാ നിന്റെ ഷർട്ടിൽ എങ്ങനെയാണ് ബ്ലഡ് ആയത്,
“എനിക്കറിയില്ല”
“ദേ നോക്ക്
“എവിടെ അമ്മേ എന്നെ കാണിക്ക് ” റോണി ഓടി വന്നു
ആലീസ് ഷർട്ട് അവളെ കാണിച്ചു
ദേ കണ്ടോ
“ശരിയാണല്ലോ, ഇവിടെ നിന്ന് അശ്വതിയുടെ വീട്ടിലേക്ക് പോവുമ്പോൾ ഇത് ഉണ്ടായിരുന്നില്ല
എന്റെ സംശയം അശ്വതി എങ്ങാനും കടിച്ചതാണോ എന്നാണ് ”
“റോണി വഷളത്തരം പറയാതെ
നീ നാക്ക് അടക്കി വച്ചോ അതാ നിനക്ക് നല്ലത് ,”
“ശരി ഞാൻ നാക്ക് അടക്കാം ഒരു മിനിട്ട് ”
റോണി പോയി റോഷന്റെ ടി ഷർട്ട് പൊക്കി നോക്കി
“കണ്ടോ അമ്മേ മുറിഞ്ഞിട്ടുണ്ട് ”
“ചേട്ടാ ഇത് നഖം കൊണ്ടതല്ലേ എന്ന് അമ്മ കേൾക്കാതെ അവനോട് ചേദിച്ചു
അപ്പോഴെക്കും റോഷൻ അവളുടെ കൈ തട്ടിമാറ്റി
“അതൊരു കമ്പ് കൊണ്ട് പോറിയതാണ് ”
“നാളെ മോൻ പോയി ഒരു ഇഞ്ചെക്ഷൻ എടുക്കണട്ടോ, പൊയ്സൺ ഉണ്ടാവും.”
“നാളെ പോകാമമ്മേ”
“നീ റോണിയെ കൂടെ കൊണ്ട് പോയ്ക്കോ”
“ഞാൻ പോവില്ല ആ പോറിച്ച കമ്പിനെ തന്നെ കൂടെ കൊണ്ട് പോയാൽ മതി,
വിളിച്ചാൽ എന്തായാലും വരും ”
* * *
രാത്രി അശ്വതി കിടന്നതേയുള്ളു
അപ്പോഴാണ് ഫോണടിച്ചത്
റോഷൻ ആയിരുന്നു
“ഹലോ
“ഇയാളുറങ്ങിയോ ”
“ഇല്ലാ”
“ഞാൻ വെറുതെ വിളിച്ചതാണ്,
പിന്നെ താൻ പിച്ചിയത് റോണി കണ്ടു പിടിച്ചു;
“അയ്യോ … എങ്ങനെ”
“പൊട്ടിയിട്ട് ബ്ലഡ് ഷർട്ടിൽ ആയിട്ടുണ്ടായിരുന്നു, അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കമ്പ് കൊണ്ടതാണെന്ന്
കമ്പ് കൊണ്ട് മുറിഞ്ഞാൽ ഇഞ്ചെക്ഷൻ എടുക്കണമെന്നും നാളെ റോണിയോട് എന്റെ കൂടെ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു അമ്മ
പക്ഷേ റോണിക്ക് മനസ്സിലായി നഖം കൊണ്ട് പൊട്ടിയതാണെന്ന്,അവൾ പറഞ്ഞു ഏത് കമ്പ് കൊണ്ടാണോ മുറിഞ്ഞത് ആ കമ്പിനെ കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു ”
” ഞാനിനി എങ്ങനെ അവളുടെ മുഖത്ത് നോക്കും, അവളെന്നെ കളിയാക്കി കൊല്ലും
പിന്നെ വേദനയുണ്ടോ ”
“അത് സാരമില്ല, താൻ ഇഷ്ടം കൊണ്ട് പിച്ചി യതാണെന്ന് എനിക്ക് മനസ്സിലായിട്ടോ,
“ശ്ശൊ അത് ആ സമയത്ത് അങ്ങനെ പറ്റിപ്പോയി സോറി ”
“ഇനി താനതോർത്ത് വിഷമിക്കണ്ടാ കേട്ടോ ഉറങ്ങിക്കോ”
“ഗുഡ് നൈറ്റ് ”
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission