“എന്റെ വായിനോക്കിയായ ആങ്ങള റോഷൻ ആണ് ഞാൻ പറഞ്ഞ ആള് ”
“പിന്നെ ഞാനിപ്പോ അവളുടെ പുറകെ നടക്കാൻ പോവുകയാണ്, എനിക്ക് വേറെ പണിയൊന്നുമില്ലല്ലോ ”
“അയ്യടാ ഒന്നുമറിയാത്ത ഭാവം, മാഗസിനിൽ അശ്വതിയുടെ ഫൊട്ടോ കണ്ടപ്പോഴുള്ള ചേട്ടന്റെ മുഖത്തേ സന്തോഷം ഞാൻ ശ്രദ്ധിച്ചില്ലാന്ന് കരുതരുത് ”
“ശരിയാണ് ഫോട്ടോ കണ്ടപ്പോൾ സന്തോഷം ഉണ്ടായി, പരാതിയുണ്ടെങ്കിൽ നീ പോയി കേസ്സ് കൊടുക്ക് “എന്ന്പറഞ്ഞ് റോഷൻ അവിടെ നിന്നും ഏണിറ്റുപോയി
* * *
വീട്ടിലെത്തി അമ്മയോട് അശ്വതി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു
“എന്റെ മോളുടെ കഷ്ടപ്പാട് കണ്ടിട്ട് ദൈവം എന്തെങ്കിലും ഒരു കണ്ടതാവും”
” അമ്മ പറഞ്ഞ ദൈവം ഇതിനു മുൻപ് ഇങ്ങനെ സഹായിച്ചിട്ടുണ്ടോ?”
“ഒരോന്ന് പറഞ്ഞ് ദൈവ ദോഷം വരുത്തിക്കണ്ടാ അച്ചു ”
“എന്നാലും ആ പെൺകുട്ടി ആരായിരിക്കും അമ്മേ ”
“അച്ചു നീ നിന്റെ പണി നോക്ക്, പോയി ആടുകളെയൊക്കെ ഒന്നു മാറ്റികെട്ട് ”
അപ്പുറത്തെ പറമ്പിലാണ് ആടുകളെ കെട്ടിയിരുന്നത്
ആടിനെ അഴിച്ചുമാറ്റി കെട്ടുമ്പോൾ അവൾ ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു,
തല ഉയർത്തി നോക്കിയപ്പോൾ ബുള്ളറ്റു ക്കാരൻ തങ്ങളുടെ വീട്ടിലേക്ക് നോക്കുന്നതു കണ്ടു. അയാൾ ഹെൽമെറ്റ് വച്ചിട്ടുണ്ടായിരുന്നില്ല
ആയാളെ താൻ എവിടെയൊ കണ്ടിട്ടുണ്ടെന്ന് അച്ചുവിന് തോന്നി
* * *
പിറ്റെ ദിവസം കമ്പനിയിലെത്തിയപ്പോൾ
വാസന്തി ചേച്ചിയുടെ രൂപ അശ്വതി
തിരിച്ച് കൊടുത്തു
“എന്താ നീ ഫീസടച്ചില്ലേ ”
“ഇല്ല ചേച്ചി, ഞാൻ ചെന്നപ്പോഴെക്കും ആരോ ആതിരയുടെ ഫീസ് അടച്ചു
ആരാന്ന് അറിയില്ല ”
“നീ എന്തിനാ ആളെ തിരക്കുന്നത്, എന്തായാലും കാശുള്ള ആളാണ് ഫീസട ച്ചത് പിന്നെന്താ ,
എന്നിട്ട് ബാക്കി രൂപ എന്തു ചെയ്തു”
“എന്റെ കൈയ്യിലുണ്ട്,ഇന്ന് ബാങ്കിലിടണം”
“ആ രൂപ സൂക്ഷിച്ചു വച്ചോ, കാരണം നമ്മുടെ കമ്പനി വിൽക്കുകയാണ് ഇനിയിപ്പോ എല്ലാവർക്കും ജോലി ഒന്നും ഉണ്ടാവില്ല, പുതിയ മുതലാളിക്ക് ഇഷ്ടമുള്ളവരെ മാത്രമെ ജോലി കെടുക്കുകയുള്ളു, ബാക്കിയുള്ളവരെ പറഞ്ഞു വിടുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു ”
“ഇതൊക്കെ എപ്പോ സംഭവിച്ചു ഞാനറിഞ്ഞില്ലാലോ ”
“ഇന്നലെ നീ ഉച്ചക്ക് പോയില്ലേ, അതു കഴിഞ്ഞിട്ടാണ് ഞങ്ങളോട് പറഞ്ഞത് ”
“അപ്പോ എന്റെ ജോലിപോയി, കാരണം ഇവിടെയുള്ളവർക്കെ എന്നെ കണ്ണിനു നേരെ കണ്ടു കൂടാ, പിന്നെ പുതിയതായി വരുന്ന ആളുകളുടെ കാര്യം പറയണോ”
“നീ എഴുതാപ്പുറം വായിക്കണ്ടാ ,അവര് പറഞ്ഞതാണ് നിന്നോട് ഞാൻ പറഞ്ഞത് ”
“ജോലി പോയൽ ഞാനെന്തു ചെയ്യും ചേച്ചി……., പെട്ടെന്നൊരു ജോലി എങ്ങനെ കണ്ടു പിടിക്കാനാണ്,ഒരു നൂറായിരം പ്രശ്നം ഉണ്ടെനിക്ക് അതിനിടക്ക് ജോലി കൂടി പോയാൽ
എനിക്ക് ഓർക്കാനെ വയ്യാ
ഇവിടെ ഫീസ് വർക്ക് ആയതു കൊണ്ട് സഖമായിരുന്നു, ”
പ്ലാസ്റ്റിക്ക് കുപ്പിയുണ്ടാക്കുന്ന കമ്പനിയാണ്, കുപ്പി അടിക്കുന്നതിനനുസരിച്ചാണ് ശമ്പളം
അശ്വതിക്കാണ് മിക്കവാറും മാസങ്ങളിൽ കൂടുതൽ ശമ്പളം ഉണ്ടാവാറുള്ളത്
അതുകൊണ്ട് കമ്പനിയിലെ മിക്കവർക്കും അശ്വതിയെ ഇഷ് മല്ല
“നിന്നോട് പറഞ്ഞതാണ് ഇപ്പോ പ്രശ്നമായത്
വരണത് വരണപ്പോലെ വരട്ടെ, ദൈവം ഒന്നു കാണാതെ വേറൊന്നു വക്കില്ല”
“ഇനി ഇതിന്റെ തീരുമാനമറിയാതെ എനിക്കൊരു സമാധാനമുണ്ടാവില്ല ”
“ഈ കാര്യം വീട്ടിൽ പോയി പറഞ്ഞ് അമ്മയെ കൂടി വിഷമിപ്പിക്കണ്ടാ ”
അവളുടെ കാര്യം ഓർത്ത് വാസന്തിക്കും വിഷമമായി
ഇത്ര ചെറുപ്പത്തിൽ തന്നെ ഒരു വീടിന്റെ എല്ലാ കാര്യങ്ങളും അവൾ നോക്കി നടത്തുന്നു, ആരുടെയും ഒരു സഹായമില്ലാതെ ,അവൾക്കതിൽ ഒരു പരാതിയോ പരിഭവമോ ഇല്ല,
എന്റെ ജോലി പോയാലും അശ്വതിയുടെ ജോലി പോവല്ലേ ,വാസന്തി അശ്വതിക്ക് വേണ്ടി പ്രാർത്ഥിച്ചു
* * *
വൈകീട്ട് ജോലി കഴിഞ്ഞ് ബസ്സ് കയറാൻ വേണ്ടി ബസ്റ്റ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു അശ്വതിയും വാസന്തിയും
“അശ്വതി….. ”
വിളിക്കേട്ട് അശ്വതി തിരിഞ്ഞു നോക്കി
റോണി ആയിരുന്നു അത്
“എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട് ”
“ഞാൻ നിന്നെ കണാറുണ്ട്, നീ കാറിലൊക്കെ പോകുന്നത് ”
”നിനക്ക് സുഖമാണോ, അമ്മ നിന്നെ പറ്റി ചോദിക്കാറുണ്ട് ”
“സുഖം”
“ഇപ്പൊഴും ആടും കോഴിയുമൊക്കെയുണ്ടോ വീട്ടിൽ ”
“എല്ലാം ഉണ്ട്, നിനക്ക് വേണമെങ്കിൽ മുട്ടയൊക്കെ വില കുറച്ച് തരാട്ടോ ”
അശ്വതി ചിരിച്ച് കൊണ്ട് പറഞ്ഞു
“എങ്കിൽ ഇനി മുട്ട വങ്ങാൻ നിന്റെ വീട്ടിലേക്ക് വരാട്ടോ, പിന്നെ ദേ ആ നിൽക്കുന്നത് എന്റെ ചേട്ടനാട്ടോ ”
അപ്പോഴെക്കും റോഷൻ അവരുടെ അടുത്തേക്ക് വന്നു
അവൻ അശ്വതിയെ നോക്കി ചിരിച്ചു
പെട്ടെന്ന് അശ്വതിക്കാളെ ഓർമ്മ വന്നു, ഫൈനാൻസിലും, വീട്ടിന്റെ അടുത്ത് വച്ച് കണ്ടതും ഇയാളെയാണ്, പക്ഷേ അപ്പോ ൾ ഓർമ്മ വന്നില്ല
“ഞാനശ്വതിയെ കണ്ടിട്ടുണ്ട്ട്ടോ, ”
“എനിക്കന്ന് മനസ്സിലായില്ല ”
“ആ ദിവസം മുതൽ ചേട്ടൻ നിന്റെ വലിയ ഫാനയിരിക്കുകയാണ്:
റോണി പറഞ്ഞത് കേട്ട് റോഷന് ചെറിയൊരു ചമ്മൽ തോന്നി
“എന്നാൽ ഞാൻ പോയ്ക്കോട്ടെ അശ്വതി
കൂട്ടുക്കാരിയോട് വിശേഷമൊക്കെ പറഞ്ഞിട്ട് പോയാൽ മതി”
“ചേച്ചി പോക്കൊ ,അശ്വതിയെ ഞാൻ ഇത്തിരി കഴിഞ്ഞെവിടുന്നുള്ളു,
“അയ്യോ എനിക്ക് പോകണം റോണി, ഈ ബസ്സ് പോയാൽ ഇനി 6 മണിക്കേ ബസ്സുള്ളു, അതിനു പോയാൽ ഇരുട്ടാവും വീട്ടിലെത്താൻ ”
“ഇനി നിന്നെ കാണുന്നത് അടുത്ത വർഷമാവും, അതു കൊണ്ട് നിന്നെ ഇപ്പോ വിടുന്നില്ല”
ഈ സമയത്ത് അശ്വതിക്ക് പോവാനുള്ള ബസ്സ് പോയി
“അയ്യോ’ ബസ്സ് പോയി ”
“അതു സാരമില്ല നിന്നെ എന്റെ ചേട്ടൻ കൊണ്ടു വിടും ”
“വേണ്ടാ ഞാൻ അടുത്ത ബസ്സിനു പോകുന്നുള്ളു”
“6 മണിയുടെ ബസ്സല്ലേ അതിനുണ്ടാവില്ല, ഞങ്ങൾ വരുമ്പോൾ വർക്ക്ഷോപ്പിൽ കിടക്കുന്നുണ്ടായിരുന്നു ”
എപ്പോ കണ്ടു എന്ന മട്ടിൽ റോഷൻ റോണിയെ നോക്കി
അശ്വതി കണാതെ റോണി റോഷനെ നോക്കി കണ്ണടച്ചു കാണിച്ചു
“ചേട്ടാ അശ്വതിയെ വീട്ടിൽ കൊണ്ടു വിടൊ, ഞാൻ പപ്പയുടെ കൂടെ വരാം ”
അശ്വതിക്ക് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു
വാസന്തി ചേച്ചി പോയപ്പോൾ കൂടെ പോയൽ മതിയായിരുന്നു
കൈയ്യിലാന്നെങ്കിൽ കൃത്യം ബസ്സ് കാശ് മാത്രമാണുള്ളത്, ഒട്ടോക്ക് പോകാമെന്ന് വിചാരിച്ചാൽ കാശില്ല
റോഷൻ അശ്വതിയെ നോക്കുകയായിരുന്നു, എന്താണ് അവളുടെ മുഖത്തെ ഭാവമെന്ന് അവന് മനസ്സിലായില്ല
എന്നാലും അവൾ തന്റെ കൂടെ വന്നിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു
“എന്റെ അശ്വതി ഇതിലിത്ര ആലോചിക്കാനെന്താണ്, എന്റെ ചേട്ടൻ നിന്നെ തിന്നാനൊന്നും പോണില്ല ”
“അതല്ല റോണി എനിക്കെന്തോ ഒരു ……., ആരെങ്കിലുമൊക്കെ കാണില്ലേ ”
“കണ്ടാൽ ഇപ്പോ എന്താ, ഇനിയിപ്പോ എന്റെ ചേട്ടന്റെ കൂടെ പോയതു കൊണ്ട് നിന്റെ കല്യാണം മുടങ്ങുകയാണെങ്കിൽ ചേട്ടനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കുന്ന കാര്യം ഞാനെറ്റു”
അവളുടെ വായിൽ നിന്നും വേറെന്തെങ്കിലും വീഴും മുൻപേ
അശ്വതി റോഷന്റെ ബുള്ളറ്റിൽ കയറി
അവൾ പരമാവധി അകന്നാണിരുന്നത്
എന്നാലും ചില വളവിലൊക്കെ അവൾക്ക് റോഷന്റെ ദേഹത്ത് മുട്ടേണ്ടി വന്നു, അവൾ പെട്ടെന്നു തന്നെ അകന്നിരിക്കും
റോഷന് സന്തോഷം കൊണ്ട് ഒന്നു കൂകി വിളിക്കാൻ തോന്നി
എന്നാലും ഇത്രയും പെട്ടെന്ന് അശ്വതിയെയും കൊണ്ട് ഒരു യാത്ര താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,
റോണിയുടെ ബുദ്ധിയാണ് ഇതിനൊക്കെ പിന്നിൽ,
ഇതൊരു തുടക്കം മാത്രം ഫൂലൻ ദേവി ഇനി നിന്റെ യാത്രകളൊക്കെ ഈ റോഷന്റെ കൂടെ ആയിരിക്കും,
എന്റെ ദൈവമേ ഇവളെ എനിക്ക് തന്നെ തന്നേക്കണെ
അവളോട് എന്തെങ്കിലും സംസാരിക്കണമെന്നവന് തോന്നി വേണ്ടാ ഇനി എന്തെങ്കിലും ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലെങ്കിൽ അതൊരു വിഷമമാവും, അതു കൊണ്ട് സംസാരം വേണ്ടാ എന്നു തീരുമാനിച്ചു
പെട്ടെന്ന് റോഷന്റെ ഫോണടിച്ചു
വണ്ടി നിറുത്തി റോഷൻ ഫോണെടുത്തു
ഹലോ പറഞ്ഞിട്ട് അവൻ ഫോൺ അശ്വതിക്കു കൊടുത്തു എന്നിട്ട് വണ്ടി യെടുത്തു
റോണിയായിരുന്നു
“ഞാൻ വെറുതെ വിളിച്ചതാണ്, നിന്റെ പേടി മാറിയോന്നറിയാൻ വേണ്ടി, ”
“ഇല്ല ടീ എനിക്ക് പേടിയൊന്നുമില്ല”
സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ഫോണിന്റെ വോൾപേപ്പർ അവൾ കണ്ടത്, അത് പ്ലസ് ടു വിന്റെ ക്ലാസ്സ് ഫോട്ടോയാണെന്ന് മനസ്സിലായി,
ഫോട്ടോയിൽ താനും റോണിയും അടുത്താണ് നിന്നിരുന്നത് ,തന്റെയും റോണിയുടെയും ഭാഗമാണ് വോൾപേപ്പറായി ഇട്ടിരിക്കുന്നത്,
എന്തിനായിരിക്കും താനും കൂടിയുള്ള ഫോട്ടോ ഇട്ടിരിക്കുന്നത്
അനിയത്തിയുടെ ഫോട്ടോ ഇട്ടതായിരിക്കും
അവൾ ഫോൺ റോഷനു കൊടുത്തു
വീടിന് അടുത്തെത്താറായപ്പോൾ അശ്വതി പറഞ്ഞു “എന്നെ ഇവിടെ എറക്കിയാൽ മതി”
“തന്റെ വീട്ടിലേക്ക് ഇനി കുറച്ചു കൂടി ദൂര മില്ലേ ”
“അതു സാരമില്ല ഞാനിവിടെ നിന്നും നടന്നു പോയ്ക്കൊള്ളാം”
അവൻ വണ്ടി നിറുത്തി,
അശ്വതി വണ്ടിയിൽ നിന്നറങ്ങി,
.
“തനിക്കിത്രയും പേടി ആയിരുന്നെങ്കിൽ എന്റെ കൂടെ വരരുതായിരുന്നു ”
എന്നു പറഞ്ഞ് അവൻ തിരിച്ചുപോയി
റോഷൻ പോയി കഴിഞ്ഞപ്പോൾ അശ്വതിക്ക് അവനോട് അങ്ങനെ പറയണ്ടായിരുന്നെന്ന് തോന്നി
പക്ഷ വീടിന്റെ മുൻപിൽ താൻ റോഷന്റെ കൂടെ ചെന്നിറങ്ങിയാൽ അയൽവക്കാക്കാരൊക്കെ എന്തു വിചാരിക്കുമെന്ന് കരുതിയാണ് ഇവിടെ ഇറങ്ങി നടന്നു പോകാമെന്നു കരുതിയത്
ഒരു നന്ദി പോലും പറഞ്ഞില്ല, ചേട്ടൻ ചെന്നു പറയുമ്പോൾ റോണിക്കും തന്നോട് ദേഷ്യമാവും
അവൾ വീട്ടിലേക്ക് നടന്നു
* * *
വീട്ടിലെത്തിയിട്ടും റോഷൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അശ്വതിയുടെ മനസ്സിൽ
“എന്താ അച്ചു നിനക്ക് പറ്റിയത്, വന്നപ്പോ തുടങ്ങി ശ്രദ്ധിക്കുന്നതാ, നീ ഈ ലോകത്തൊന്നുമല്ലേ?”
“പിന്നെ അമ്മക്കെന്താ, ഞാനിവിടെ തന്നെയുണ്ട് ”
“നീ വാ …..വന്നു ചോറുണ്ട് കിടക്കാൻ നോക്ക്, നാളെ പോവേണ്ടതല്ലേ ”
“അമ്മേ ഞങ്ങളുടെ കമ്പനി വിൽക്കുകയാണ്. ചിലപ്പോ കുറച്ച് പേരെ പിരിച്ചുവിടുമായിരിക്കും, ആ കൂട്ടത്തിൽ ഞാനും ഉണ്ടാവും. ജോലി പോവുകയാണെങ്കിൽ പുതിയ ജോലി കിട്ടുന്നതു വരെ നമ്മളെന്തു ചെയ്യും”
“അതിനാണോ നീ വിഷമിക്കുന്നത്, രണ്ട് ആടിനെ വിൽക്കാം, തൽക്കാലം അതു മതിയില്ലേ, ”
“അതൊന്നും വേണ്ടമ്മേ, നാളെ ചെല്ലുമ്പോൾ അറിയാം കാര്യങ്ങൾ ”
“എന്റെ മോള് വന്ന് ചോറുണ്ണ്,ഒക്കെ ശരിയാവും, നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് എനിക്ക് കണാൻ വയ്യ ;
അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി അവള് ഇത്തിരി കഴിച്ചു
ഇനി എന്നെങ്കിലും റോഷനെ കാണുകയാണെങ്കിൽ ഒരു സോറി പറയണം അശ്വതി തീരുമാനിച്ചു
* * *
ഒന്നും വേണ്ടാ ഒരു നന്ദിയെങ്കിലും പറയമായിരുന്നു ,
എന്തൊക്കെയായിരുന്നു ബുള്ളറ്റിൽ കയറ്റി കൊണ്ടുപോവുമ്പോൾ മനസ്സിൽ വീട്ടിലേക്ക് ക്ഷണിക്കും ചായ തരും, വീട്ടിൽ കൊണ്ടുവന്നാക്കിയതിന് നന്ദി പറയും ‘ ഒക്കെ വെറുതെ ആയി
“കള്ളകാമുകൻ ഉറങ്ങിയില്ലേ ഇതുവരെ ”
“എന്നാലും നിന്റെ കൂട്ടുകാരി ഒരു വല്ലാത്ത ആള് തന്നെ ”
“ചേട്ടാ, നമ്മള് വിചാരിക്കുന്നത് പോലെയല്ല, അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കിയേ, അവരമ്മയും മോളും മാത്രമേ ഉള്ളു. ചേട്ടന്റെ കൂടെ അവളെ കണ്ടാൽ ആളുകൾ എന്തെങ്കിലും പറഞ്ഞാലൊന്ന് പേടിച്ചിട്ടായിരിക്കും അവള് അങ്ങനെ ചെയ്തത്,
നമ്മുടെ നാട്ടിലെ ആളുകളല്ലേ ഒന്ന് എന്ന് കേട്ടാൽ ഒമ്പത് എന്നു പറയുന്നവരാണ്,
അവളുടെ ഭാഗത്ത് ഒരു തെറ്റും ഞാൻ കണ്ടില്ല ”
“എനിക്കറിയാം നീ നിന്റെ കൂട്ടുകാരിയുടെ ഭാഗമേ പറയൂ എന്ന് ”
“ആയിക്കോട്ടേ മോനിപ്പോ കിടന്നുറങ്ങാൻ നോക്ക് “എന്നു പറഞ്ഞിട്ട് റോണി പോയി
ചിലപ്പോ ഫൂലൻ ദേവി ചെയ്തത് ശരിയായിരിക്കും,
ആളെ ഒന്ന് മെരുക്കിയെടുക്കാൻ ഇത്തിരി പാടുപെടെണ്ടി വരും, ഒരോ ദിവസം ചെല്ലുന്തോറും അവളൊടുള്ള ഇഷ്ടം കൂടിവരികയാണെന്ന് റോഷന് തോന്നി
* * *
“ഇന്നലെ എത് ബസ്സിനാണ് പോയത്, 6 മണിയുടെ ബസ്സിനാണോ ”
“6 മണിയുടെ ബസ്സ് ഉണ്ടായില്ല ലോ ,അതു കൊണ്ട് റോണിയുടെ ചേട്ടൻ കൊണ്ടാക്കി തന്നു ”
“ആരാ പറഞ്ഞത് ബസ്സിലാന്ന്, ബാബു ചേട്ടൻ ആ ബസ്സിലാണ് വന്നത് ”
ഇതിലെന്തൊ പൊരുത്തകേടുണ്ടെന്ന് അശ്വതിക്ക് തോന്നി, റോണി എന്തിനായിരിക്കും തന്നോട് നുണ പറഞ്ഞത്, അതുകൊണ്ട് അവൾകെന്താ ഗുണം
“ഇന്നലെ ആയിരുന്നു കമ്പിനിയുടെ രജിസ്ട്രെഷൻ, ആരാ വാങ്ങിയിരിക്കുന്നതെന്ന് അറിയില്ലാ ,പഴയ വരെ ആരെയും വിടില്ലാന്നാണ് പ്യൂൺ ശശി ചേട്ടൻ പറഞ്ഞത് ”
“അങ്ങനെ പറഞ്ഞോ, ഇപ്പോഴാണ് സമാധാനമായത് ”
“ഇന്നുച്ചക്ക് കമ്പനിയുടെ പുതിയ ഉടമസ്ഥർ സ്റ്റാഫിനെയൊക്കെ പരിചയപെടാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട് ”
“ശമ്പളമൊക്കെ കൂട്ടുമോ ചേച്ചി ”
“നിനക്കെപ്പോഴും കാശിന്റെ വിചാരം മാത്രം ഉള്ളു, ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഒരോ സ്വപ്നങ്ങൾ കണ്ട് നടക്കണ്ടാ സമയമാണ്, ഈ പെണ്ണിന് അങ്ങനത്തെ ഒരു വിചാരമില്ല ”
“അതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല ചേച്ചി ”
“ശരിയാ നിനക്കിപ്പോ പത്ത് നാൽപത് വയസ്സായല്ലോ ”
വാസന്തി പറയുന്നത് കേട്ട് അശ്വതി ചിരിച്ചേ ഉള്ളു
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് എല്ലാവരും ജോലി തുടങ്ങി
“അശ്വതിയെ പുതിയ എംഡി വിളിക്കുന്നു”
പ്യൂൺ ശശി ചേട്ടൻ വന്ന് പറഞ്ഞു
എല്ലാവരും അശ്വതിയെ നോക്കി
തന്നെ പറഞ്ഞ് വിടാൻ പോവുകയാണെന്ന് അശ്വതിക്ക് മനസ്സിലായി
ശശി ചേട്ടന്റെ കൂടെ അശ്വതി ചെന്നു
എംഡിയുടെ കാബിനെത്തിയപ്പോൾ അകത്തേക്ക് ചെന്നോളാൻ ശശി ചേട്ടൻ തലയാട്ടി കാണിച്ചു
അശ്വതി വാതിൽ തുറന്ന് അകത്തേക്ക് ചെന്നു
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission






Super