“അശ്വതി താൻ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു”
“ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല”
“തന്നോട് സംസാരിക്കാൻ വേണ്ടി ഇവിടെ നിന്നതല്ല ഞാൻ,റോണിയെ കോളേജിൽ ആക്കാൻ വേണ്ടി വന്നതാണ് ”
“ശരിയായിരിക്കും എന്നാലും ഇങ്ങനെ വഴിയരികിൽ തടഞ്ഞു നിറുത്തി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല ”
“താൻ എന്നോട് ദേഷ്യപ്പെടാതെ എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം, എന്നിട്ട് എന്നെ കുറ്റപ്പെടുത്തി കൊള്ളു”
“ഒന്നും എനിക്ക് കേൾക്കണ്ടാ, അന്ന് കൂടെ വന്നു എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു്, അന്ന് ഒരു നന്ദി പറയാത്തതിന് ജോലി ഉണ്ടായത് കളയിപ്പിച്ചു,
ആകെ ഉള്ളത് ഇനി അഭിമാനം മാത്രമാണ്, അതിന് കോട്ടം വരുന്ന ഒരു പ്രവൃത്തിയും ഞാൻ ചെയ്യില്ല, ”
“തന്റെ ജോലി കളഞ്ഞതിൽ എനിക്ക് നല്ല വിഷമമുണ്ട്, തന്നോട് അതിന് ക്ഷമ പറയാൻ വേണ്ടിയാണ് ഇന്നലെ ഫോൺ ചെയ്തത്, താനത് കട്ടാക്കി, ഇന്ന് തന്നെ കണ്ടപ്പോൾ തന്നൊട് ക്ഷമ ചോദിക്കണമെന്ന് തോന്നി, അതിനു വേണ്ടി വന്നതാണ് അല്ലാതെ തന്നെ ഞാൻ വഴിയിൽ തടഞ്ഞു നിറുത്തിയതല്ല, ”
“കഴിഞ്ഞതു കഴിഞ്ഞു ജോലി പോയി, ഇനി അതിനെ പറ്റി ഒരു സംസാരം വേണ്ടാ, ഇത്രയും നേരം ഞാൻ സംസാരിച്ചത് റോണിയുടെ ചേട്ടനാണെന്നുള്ള ഒരു മര്യാദകൊണ്ടാണ് ”
“ശരി, എനിക്കറിയില്ലായിരുന്നു ഞാൻ സംസാരിക്കുന്നത് തനിക്ക് ഇത്ര വലിയ ബുദ്ധിമുട്ടാണെന്ന്, എന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പു ചോദിക്കുന്നു, ഇനി ഒരിക്കലും തനിക്കൊരു ശല്യമായി ഈ റോഷൻ വരില്ലാ”
എന്ന് പറഞ്ഞ് റോഷൻ പോയി
അവനോട് അത്ര കടുപ്പിച്ച് പറയേണ്ടിയിരുന്നില്ലാന്ന് അശ്വതിക്ക് തോന്നി
* * *
റോഷൻ നേരേ പോയത് ജീവന്റെ വീട്ടിലേക്കാണ്
ജീവന്റെ അമ്മയാണ് വാതിൽ തുറന്നത്’
“ആന്റി ജീവൻ കമ്പനിയിൽ പോയോ”
“ഇല്ലാ, കുളിക്കുയാണ് ,നീ കേറി വായോ”
റോഷൻ ഹാളിലേക്ക് കയറി
“ഇരിക്ക് ഞാൻ ചായ എടുക്കാം ”
“വേണ്ടാ ആന്റി ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് വന്നത് ”
അപ്പോഴെക്കും ജീവൻ കുളി കഴിഞ്ഞ് വന്നു
“എന്താട കാലത്ത് തന്നെ, വേറെന്തെങ്കിലും പണി കൊണ്ടാണോ നീ വന്നിരിക്കുന്നത് ”
“നീ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ ഞാൻ കേൾക്കാം പക്ഷേ നീ എനിക്ക് ഒരു ഹെൽപ്പ് കൂടി ചെയ്യണം;
“ആദ്യം നീ കാര്യം പറയ്, എന്നിട്ട് തീരുമാനിക്കാം ചെയ്യണോ വേണ്ടയോ എന്ന് ”
“നീ അശ്വതിയെ തിരിച്ച് കമ്പിനിയിലെടുക്കണം”
“റോഷാ നിനക്ക് തലക്ക് സുഖമില്ലേ ഞാർ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ് ”
“എനിക്ക് കുഴപ്പമില്ല, ”
“അല്ലാ രണ്ടു ദിവസം മുൻപ് വിട്ടാ ആളെ ഇന്ന് തിരിച്ചെടുക്കാൻ പറഞ്ഞാൽ ഞാൻ എന്താ ചെയ്യുകാ ,എന്റെ വാക്കിന് ഒരു വിലയില്ലാന്ന് കമ്പനിയിലെ മറ്റുള്ളവർ കരുതില്ലെ, ”
“ഇനിയൊരിക്കലും നിന്നെ ഞാൻ ബുദ്ധി മുട്ടിക്കില്ല, ഈ ഒരു ഹെൽപ്പ് നീ എനിക്ക് ചെയ്തു തരണം ,ഞാൻ ചെയ്താ തെറ്റ് എനിക്ക് തിരുത്തണം “അത് പറഞ്ഞപ്പൊഴെക്കും അവന്റെ കണ്ണ് നിറഞ്ഞിരുന്നു
“ഇനി ഞാൻ അവളെ വിളിക്കാത്തതു കാരണം നീ വിഷമിക്കണ്ടാ, ഞാൻ തിരിച്ചുവിളിക്കാം”
ജീവൻ ഫോണിൽ നിന്നും അശ്വതിയെ വിളിച്ചു, ഫോൺ സ്പീക്കറിൽ ഇട്ടു
“ഹലോ എന്താ സാർ”
“അശ്വതി ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്, തന്നെ ഞാൻ കമ്പനിയിലേക്ക് തിരിച്ചെടുക്കുകയാണ്, താൻ നാളെ മുതൽ ജോലിക്ക് പോരേ ”
“വേണ്ടാ സാർ, എനിക്ക് വേറൊരു ജോലി ശരിയായി, നാളെ മുതൽ പോയി തുടങ്ങും, എന്നെ തിരിച്ച് വിളിക്കാൻ തോന്നിയ സാറിന്റെ നല്ല മനസ്സിന് നന്ദി
ഇനി ഇതിനായി സാറ് വിളിക്കണ്ടാ ”
“ഇപ്പോ എന്തായി വെറുതെ നാണം കെട്ടില്ലേ ”
ഫോൺ കട്ട് ചെയ്ത് കൊണ്ട് ജീവൻ പറഞ്ഞു
“നിനക്കെന്താ അവളോട് വല്ല പ്രേമം വല്ലതുമാണോ”
“നിനക്കെന്താ ജീവാ
,അവള് ആരെയും സ്നേഹിക്കില്ല, അവൾക്ക് അവളുടെ അമ്മയും അനിയത്തിയും മതി, മറ്റാരെയും അവൾ ഉൾകൊള്ളില്ല, അവൾ ഉൾക്കൊള്ളാൻ ശ്രമിക്കില്ല, നമ്മൾ വിചാരിക്കുന്നത് പോലെയല്ല ആരും;
“നീയെന്തൊക്കെയാണ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല”
“നീ മനസ്സിലാക്കണ്ടാ, ഞാൻ പോകുന്നു ആന്റി യോട് പറഞ്ഞെക്ക് ഞാൻ പോയെന്ന് ”
* * *
വൈകുന്നേരം റോണി ക്ലാസ്സ് വിട്ട് വരുമ്പോൾ അമ്മയും വല്യമ്മിച്ചിയും മുൻവശത്ത് നിൽക്കുന്ന ണ്ടായിരുന്നു
“എന്താ രണ്ടു പേരും മുൻവശത്ത് സമരം, അടുക്കളയിൽ പണിയൊന്നുമില്ലേ ”
“നീ എങ്ങനെയാണ് വന്നത് ”
“ഞാനോ വിമാനത്തിൽ എന്താ” ഇത് ചോദിക്കാനാണോ രണ്ടു പേരും കാത്ത് നിന്നത് ”
“റോണി നീ ഞങ്ങളെ കളിയാക്കാതെ കാര്യം പറയ്”
“ഞാൻ ബസ്സിൽ വന്നു, ചേട്ടനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ”
“കാലത്ത് പോയതാ അവൻ ഇതുവരെ വന്നിട്ടില്ല വിളിച്ചപ്പോ സ്വിച്ച് ഓഫ് ”
“ചേട്ടൻ എതെങ്കിലും കൂട്ടുക്കാരുടെ വീട്ടിൽ പോയതായിരിക്കും ”
“നീ ഒന്നു കൂടി വിളിച്ച് നോക്കിയേ ”
“ഞാൻ അകത്ത് കയറിയിട്ട് മതിയല്ലേ വിളി ”
റോണി ഒന്നുകൂടി റോഷനെ വിളിച്ചു
ഫോൺ സ്വിച്ച് ഓഫായിരുന്നു
“എന്റെ കുഞ്ഞിന് എന്ത് പറ്റി ആവോ, അമ്മയുടെയും മോളുടെ യും ചീത്ത കേട്ട് ആ വിഷമത്തിൽ വീട്ടൽ നിന്നും ഇറങ്ങി പോയാ താ ണ് ”
.”പിന്നെ ഇറങ്ങി പോവാൻ ചേട്ടൻ കുഞ്ഞുകുട്ടില്ലേ,
“നീ അങ്ങനെ പറയു ,അവൻ പോയാൽ എല്ലാം നിനക്കല്ലേ ”
“അമ്മ എന്താ ഈ പറയുന്നത് ”
“ഞാൻ പറഞ്ഞതാണ് കുറ്റം നിനക്ക് കാണിക്കാം”
അശ്വതിയെ ഒന്നു വിളിച്ചാലോ, കാലത്ത് ചേട്ടൻ സംസാരിച്ച കൂട്ടത്തിൽ എവിടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞിട്ടുണ്ടെങ്കിലോ
വേണ്ടാ
ഒന്നൂടി വിളിച്ച് നോക്കാം ചേട്ടനെ
റോണിക്ക് വിളിക്കണ്ടാ വന്നില്ല, അപ്പോഴെക്കും റോഷൻ വന്നു
iഅമ്മേ ചേട്ടൻ വന്നു ”
“നീ ഇത്ര നേരം എവിടെയായിരുന്നു റോഷാ
വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ് ”
“ഞാൻ എറണാകുളം വരെ പോയി, പി ന്നെ
ട്രാവൽ ഏജൻസിയിലും പോവാനുണ്ടായിരുന്നു ”
”എന്തിന് ”
“തിരിച്ചു പോകാൻ ടിക്കറ്റിന്റെ കാര്യത്തിനായി, ”
“തിരിച്ച് പോവാനോ, നീ എന്താ റോഷാ പറയുന്നത്, നിനക്കിനി ഒരു മാസം കൂടി ലീവില്ലേ”
“അതു സാരമില്ല, ഇവിടത്തെക്കാൾ ഭേദം അവിടെയാണ് ”
റോഷൻ മുറിയിലേക്ക് പോയി
“റോഷൂട്ടാനീ കാര്യമായി പറഞ്ഞതാണോ ”
“അതെ വല്യമ്മിച്ചി”
“നിനക്കെന്താ മോനെ പറ്റിയത് എന്തായാലും മോൻ വല്യമ്മിച്ചിയോട് പറയ്”
“അവള് എന്നെ ഒത്തിരി വഴക്ക് പറഞ്ഞു ”
“ആര് ”
“അശ്വതി
ഇന്ന് അവളെ കണ്ടു, എന്നോട് ഒത്തിരി ദേഷ്യത്തോടെ സംസാരിച്ചു ”
“അത് പിന്നെ ആ കുട്ടിയുടെ വിഷമം കാരണം പറഞ്ഞതാവും
അതിന് നീയെന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ച് പോകുന്നത് ”
“വല്യമ്മച്ചി അവളെ എനിക്ക് ഇഷ്ടമാണ്
പക്ഷേ ”
“എന്താടാ ”
“ഞാനവളോട് എനിക്കിഷ്ടമാണെന്ന് അവളോട് ഇതുവരെ പറഞ്ഞിട്ടില്ല”
“അതു കൊള്ളാം, ഒരു പെണ്ണിനെ ഇഷ്ടമാണെങ്കിൽ ആദ്യം അവളോടല്ലേ ആദ്യം പറയേണ്ടത്
നീ എന്തൊരു പൊട്ടനാടാ റോഷൂട്ടാ”
“എനിക്ക് പേടിയായിരുന്നു വല്ല്യമ്മിച്ചി ഞാനെങ്ങാനും ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവൾ അല്ലാന്ന് പറഞ്ഞാലോ
അതെനിക്ക് സഹിക്കാൻ പറ്റില്ല ”
“നീ ഇത്ര പാവമാവരുത് ,ഈ നീയാണോ വിദേശതൊക്കെ ജോലി ചെയ്യുന്നത്
ഇത്ര ഇഷ്ടമാണെങ്കിൽ എന്തിനാ അവളുടെ ജോലി നീ കളയിപ്പിച്ചത് ”
“നമ്മുടെ ഫൈനാൻസിൽ വച്ചാണ് ഞാൻ അവളെ ആദ്യ കാണുന്നത്. വല്യമ്മിച്ചിയോട് ഞാൻ പറഞ്ഞില്ലേ ഒരു സാമർത്ഥ്യക്കാരിയെ കണ്ടു എന്ന് അത് അശ്വതി ആയിരുന്നു ,
അത് അന്ന് കമ്പിനിയിൽ വച്ച് അവളെ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു, അവൾ എത്രക്ക് കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന് എനിക്കന്നാണ് മനസ്സിലായത്, അവിടെ ഏറ്റവും പ്രായം കുറഞ്ഞത് അവളായിരുന്നു, പഠിക്കാൻ നല്ല ആഗ്രഹ മുണ്ടവൾക്ക്, പക്ഷേ വീട്ടിലേ സാഹചര്യങ്ങൾ കാരണം പറ്റിയില്ല
അവളെ പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ അവളുടെ ജോലി കളയിപ്പിച്ചത്, അല്ലാതെ നിങ്ങൾ വിചാരിച്ചത് പ്പോലെ ഞാനൊരു ദുഷ്ടനായതു കൊണ്ടല്ല ,
ഇന്ന് എറണാകുളത്ത് പോയത് എട്രൻസ്കോച്ചിംഗ് സെന്ററിൽ അശ്വതിക്കാരു സീറ്റിന്റെ കാര്യത്തിന് പോയതാണ്, ഞാൻ മുൻപ് വിളിച്ച് ചോദിച്ചിട്ടുണ്ടായിരുന്നു, ഇന്ന് വൈകീട്ട് അവർ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ‘”
പിന്നെ ഈ കാര്യങ്ങളൊന്നും ഞാൻ അശ്വതിയോട് പറഞ്ഞില്ല, അത് മാത്രമാണ് എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് ”
“അതൊക്കെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നമുണ്ടാവുമായിരുന്നോ ”
“ഇന്ന് കണ്ടപ്പോൾ ഞാൻ പറയാമെന്ന് കരുതിയതാണ്, അവൾക്കതൊന്നും കേൾക്കാണ്ടാന്ന് പറഞ്ഞു
ഇനിയിപ്പോ ഒന്നും വേണ്ടാ, ഞാൻ തിരിച്ച് പോവുകയാണ്, ഇനി ആർക്കും ഒരു ശല്യമാവില്ല”
“അവള് പോണെങ്കിൽപ്പോട്ടേ, വല്യമ്മച്ചി നല്ലൊരു നസ്രാണിപ്പെണിനെ കണ്ടു പിടിച്ചു തരും ”
പിന്നെയും കുറച്ച് കൂടി നേരം അവനോട് സംസാരിച്ചിട്ടാണ് വല്യമ്മച്ചി റൂമിൽ നിന്നുംപോയത്
* * *
“ആലീസെ നീ വേഗം റെഡിയാവ്, നല്ലൊരു സാരി ഉടുത്തൊ ”
“എവിടെക്കാമ്മേ ”
“നിന്റെ മരുമകളെ കണാൻ ,നിനക്ക് പേടിയുണ്ടോ എന്റെ കൂടെ വരാൻ. പേടിയുണ്ടെങ്കിൽ നീ വരണ്ടാ ”
“ഞാൻ വരാം, അതിന് അമ്മയെന്തിനാ ദേഷ്യപ്പെടുന്നത് ”
“പോയി വന്നിട്ടു വേണം നിനക്കുള്ളത് തരാൻ ”
“ഞാനിപ്പോ എന്താ കാണിച്ചത്, ഞാൻ വരില്ലാന്ന് പറഞ്ഞില്ലാലോ ”
“റോണി നീ ഒരു ഓട്ടോ വിളിച്ചേ ”
“എന്തിനാ ഓട്ടോ, ചേട്ടനോട് പറഞ്ഞാൽ കാറിൽ കൊണ്ടാക്കില്ലേ ”
“വേണ്ടാ അവൻ കിടക്കുകയാണ്, നീ ഓട്ടോ വിളിക്ക് ”
“കുറച്ച് കഴിഞ്ഞപ്പോൾ ഓട്ടോ വന്നു ”
ആലീസും വല്യമ്മിച്ചിയും ഓട്ടോയിൽ കയറി
“എവിടെക്കാ ആലീസെച്ചീ ”
“നിനക്ക് നമ്മുടെ സ്കൂളിന്റെ അടുത്ത് മുട്ടയൊക്കെ വിൽക്കുന്ന വീടറിയോ ”
“അറിയാം അമ്മച്ചി ”
“എന്നാൽ അവിടെക്കാണ് പോകേണ്ടത് ”
“അമ്മേ അത് അശ്വതിയുടെ വീടല്ലേ ”
“അതേ എന്താ അവിടെക്ക് പോകാൻ പാടില്ലേ ”
* * *
“ചേട്ടാ ”
“എന്താടീ മനുഷ്യന് ഒന്നുകിടക്കാനും സമ്മതിക്കില്ലേ ”
“വല്യമ്മിച്ചിയോട് ചേട്ടൻ എന്തെങ്കിലും പറഞ്ഞോ ”
“ഇല്ല, ഞാനൊന്നും പറഞ്ഞിട്ടില്ല”
“പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വല്യമ്മിച്ചി അമ്മേയെയും കൂട്ടി എവിടെക്കൊ പോയിട്ടുണ്ട് ”
“എവിടെക്ക് “റോഷൻ വേഗം ചാടി എഴുനേറ്റു
“എവിടെക്കാ പോയത് ”
“അതറിഞ്ഞിരുന്നെങ്കിൽ ഞാൻ ചേട്ടനോട് ചോദിക്കോ”
“അത് പിന്നെ ഞാൻ കാലത്ത് അശ്വതിയെ കണ്ട കാര്യം വല്യമ്മിച്ചിയോട് പറഞ്ഞായിരുന്നു, അവൾ എന്നോട് ദേഷ്യപ്പെട്ടതും പറഞ്ഞിരുന്നു”
“ബെസ്റ്റ് നല്ല ആളോടാണ് പറഞ്ഞത്, ഇനി ഒന്നും പറയാനില്ല പോയേക്കുന്നത് അശ്വതിയുടെ വീട്ടിലേക്കാണ് ”
“ഇനിയിപ്പോ എന്തു ചെയ്യും, വല്യമ്മിച്ചി അവിടെ ചെന്ന് വഴക്കുണ്ടാക്കാവോ”
“ഒന്നും ചെയ്യാനില്ല വരുന്നത് വരുന്നിടത്തു വച്ച് കണാം, ചേട്ടന് എന്നോട് പറയാമായിരുന്നില്ലേ
ഞാൻ പറഞ്ഞ് ശരിയാക്കുമായിരുന്നല്ലോ, ”
“വല്യമ്മിച്ചി ചോദിച്ചപ്പോൾ അറിയാതെ പറഞ്ഞ് പോയതാണ് ”
“ഇനി ഇതിന്റെ പേരിൽ എന്തുണ്ടായാലും തന്നെയങ്ങ് അനുഭവിച്ചോട്ടോ ”
* * *
അശ്വതി അടുക്കളയിൽ ചായ വക്കുകയായിരുന്നു
മുൻവശത്ത് ആരോ സംസാരിക്കുന്നത് കേട്ടത്
അമ്മ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ പോയിരിക്കുകയാണ്,
അശ്വതി മുൻ വശത്തേക്ക് വന്നു
റോഷന്റെ വല്യമ്മച്ചിയെയും അമ്മയെയും കണ്ട് അവൾക്ക് ഒരു പരിഭ്രമം തോന്നി
“നീയെന്താ കൊച്ചെ ഞങ്ങളെ വീട്ടിലേക്ക് വിളിക്കാത്തെ ”
“വല്യമ്മിച്ചി വയോ അമ്മയും ”
അവൾ വേഗം വന്ന് വല്യമ്മച്ചിയുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി
ചെറിയൊരു വാർക്ക വീടായിരുന്നു അശ്വതിയുടെ, നല്ല വൃത്തിയും വെടിപ്പുമുള്ള വീടായിരുന്നു,
“അശ്വതി അമ്മ എവിടെ. കണ്ടില്ല ”
“അമ്മ വല്യമ്മയുടെ വീട്ടിൽ പോയിരിക്കുകയാണ് അമ്മേ ”
“എപ്പോ വരും”
“വരാറായിട്ടുണ്ട്
ഞാൻ ചായ എടുക്കാം ”
“ശരി, കൊച്ചിന്റെ കൈപുണ്യം അറിയാലോ ”
അശ്വതി അടുക്കളയിലേക്ക് പോയി
“നമ്മൾ എന്തിനാ അമ്മേ ഇവിടെ ക്ക് വന്നത്. ”
“നിന്റെ മോന് വേണ്ടി അശ്വതിയെ പെണ്ണു ചോദിക്കാൻ, അവന് ഇവളെ ഇഷ്ടമാണെന്ന് ഇന്ന് അവൻ എന്നോട് പറഞ്ഞു ”
“അമ്മേ അച്ചായനോട് ചോദിക്കണ്ടേ, അച്ചായനോട് ചോദിക്കാതെ നമ്മൾ രണ്ടു പേരും മാത്രം തീരുമാനിച്ചാൽ മതിയോ ”
“അവനോട് ഞാൻ പറഞ്ഞൊളാം, നീ നിന്നെ കാര്യം പറഞ്ഞാൽ മതി”
“അതല്ലമ്മേ ,ഇതൊക്കെ ശരിയാവോ,
എനിക്കെതിർപ്പൊന്നുമില്ല, എനിക്ക് അശ്വതിയെ ഇഷ്ടമാണ് ”
“സ്നേഹിക്കുന്നവർ തമ്മിൽ ഒരുമിച്ച് ജീവിക്കട്ടെ ആലീസെ,
നിന്റെ മോൻ എന്തിനാണ് ഇവളുടെ ജോലി കളഞ്ഞതെന്ന് നിനക്കറിയോ ”
“ഇല്ലാ”
“ഇവളെ പഠിപ്പിക്കാൻ വേണ്ടി, പഠിക്കാനുള്ള എല്ലാ കാര്യങ്ങളും അവൻ ശരിയാക്കിയിട്ടുണ്ട്;
“ഇതൊക്കെ അമ്മ എങ്ങനെ അറിഞ്ഞു ”
“മക്കളെ തല്ലിയാൽ മാത്രം പോരാ. അവരുടെ മനസ്സറിയണം”
അശ്വതി ചായയുമായി വന്നു
“കൊച്ചെ ഞങ്ങള് വീട്ടിൽ വന്നത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ”
” ഇല്ലാ”
“ഞങ്ങളുടെ റോഷനു വേണ്ടി നിന്നെ പെണ്ണ് ചോദിക്കാൻ വന്നതാണ്, നിന്റെ അഭിപ്രായമാണ് ആദ്യം അറിയേണ്ടത് ”
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





