Skip to content

ഫൂലൻ ദേവി – ഭാഗം 6

Phoolan Devi Novel

അശ്വതി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു വല്യമ്മിച്ചി ചോദിച്ചത്

പക്ഷേ ഉത്തരം പറയാൻ അശ്വതിക്ക് ആലോചിക്കേണ്ട വന്നില്ല

“എനിക്ക് സമ്മതമല്ല വല്യമ്മച്ചി ”

“എന്താ മോളെ നിനക്ക് റോഷനെ ഇഷ്ടമല്ലാത്തത് കൊണ്ടാണോ, അതോ മോൾക്ക് വേറെ എന്തെങ്കിലും ഇഷ്ടമുണ്ടാ”

“അമ്മേ എനിക്ക് വേറെ ഇഷ്ടമുള്ളത് കൊണ്ടല്ല ഞാൻ സമ്മതമല്ലാന്ന് പറഞ്ഞത്, അങ്ങനെ ഒരു ഇഷ്ടം എനിക്കില്ല, വല്യമ്മിച്ചി പറഞ്ഞ കാര്യത്തിന് എനിക്ക് അർഹത ഇല്ലാത്തത് കൊണ്ടാണ് ”

“അത് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്, റോഷന്റെ പെണ്ണായി വരാൻ അശ്വതിക്ക് അർഹത ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയത് കൊണ്ടാണ് ഞങ്ങൾ അശ്വതിയുടെ വീട്ടി’ലേക്ക് വന്നത് ”

അശ്വതി ചെന്ന് വല്യമ്മിച്ചി ഇരിക്കുന്ന കസേരയുടെ താഴെ ഇരുന്നു, വല്യമ്മിച്ചിയുടെ കൈ എടുത്ത് പിടിച്ചു,

“വല്യമ്മച്ചിയെങ്കിലും എന്നെയൊന്ന് മനസ്സിലാക്കണം, റോണിയുടെ വീടിന്റെ മുറ്റത്ത് നിൽക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് നല്ല ബോധ്യമെനിക്കുണ്ട് ,ഇനിയപ്പോ കല്യാണം നടന്നാൽ തന്നെ പിന്നീട് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാവും, ഈ ആവേശമൊന്നും അന്നുണ്ടാവില്ല, നിങ്ങൾക്ക് തന്നെ തോന്നാം മകന് കുറച്ച് കൂടി നല്ലൊരു ബന്ധം കിട്ടിയേനെ എന്ന്,
എന്റെ അമ്മ എന്നെ ചെറുപ്പം മുതലേ പഠിപ്പിച്ച കാര്യാമാണ് നമ്മുക്ക് അർഹത ഇല്ലാത്ത തൊന്നും ആഗ്രഹിക്കരുതെന്ന്
ഇത് ഞാൻ പറയുന്നത് എന്റെ അഹങ്കാരം കൊണ്ടാണെന്ന് ഒരിക്കലും കരുതരുത് ”

“മോളെ നിന്നെ വല്യമ്മിച്ചിക്ക് മനസ്സിലാവും, അവൻ നിന്റെ ജോലി കളയപ്പിച്ചത് നിന്നെ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു, അതറിയാതെ ഞങ്ങളും അവനെ ഒത്തിരി വഴക്ക് പറഞ്ഞു.ഈ ആലീസ് അവനെ തല്ലുകയും ചെയ്തു,നിന്റെ ആഗ്രഹം പോലെയുള്ള പഠിപ്പ് പഠിക്കാം

തന്നെ പഠിപ്പിക്കാൻ വേണ്ടിയാണ് തന്റെ ജോലി കളയിപ്പിച്ചത് എന്നറിഞ്ഞപ്പോൾ അശ്വതിക്ക് ഒരാശ്വാസമാണ് തോന്നിയത്, തനിക്ക് ആളെ കുറിച്ചുള്ള ധാരണ തെറ്റിയില്ലാ, അവൻ മനസ്സിൽ നന്മയുള്ള ആളാണെന്ന് തോന്നിയിരുന്നു

“എന്നോടുള്ള സഹതാപം കൊണ്ടായിരിക്കാം റോണിയുടെ ചേട്ടൻ ഇങ്ങനയൊരു തീരുമാനം എടുത്തത്,

പ്ലസ് ടു പാസ്സായപ്പോൾ ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്തുടർന്ന് പഠിക്കണമെന്ന്, അതിന് വേണ്ടി ഞാൻ അമ്മയോട് കുറെ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്, എന്നെ ഡിഗ്രി ക്കെങ്കിലും വിടാൻ പറഞ്ഞ്. വഴക്കിടുമ്പോളും എനിക്കറിയാമായിരുന്നു അമ്മക്ക് ഒന്നും ചെയ്യാൻ കഴിയില്ലാന്ന് ,
ഇനിയിപ്പോ എന്റെ കാര്യം മാത്രം നോക്കിയാൽ പോരാ വീട്ടിലെ കാര്യം അനിയത്തിയുടെ കാര്യം എല്ലാം എന്റെ തലയിലാണ്
അതൊക്കെ മാറ്റി നിറുത്തിയിട്ട് എനിക്ക് മാത്രം രക്ഷപെടണ്ടാ ”

“ഞാനിപ്പോ എന്താ മോളെ പറയുകാ ,അവന് നിന്നെ ഇഷ്ടമാണെന് മനസ്സിലായതുകൊണ്ടാണ് ഞങ്ങൾ വന്നത് ,പക്ഷെ നീ പറയുന്നതിലും കാര്യമുണ്ട് ”

റോഷന്റെ അമ്മയും അശ്വതിയെ പറ്റി ചിന്തിക്കുകയായിരുന്നു
എന്ത് പക്വതയോട് കൂടിയാണ് അവൾ സംസാരിച്ചത്, അവളുടെ അമ്മയോടും അനിയത്തിയൊടുമുള്ള അവളുടെ കരുൽ ,എല്ലാ കൊണ്ടും ആലീസിന് അവളോടുള്ള സ്നേഹം കൂടിയതേയുള്ളു .അവളുടെ മുൻപിൽ തങ്ങളുടെ കാശും പ്രതാപവുമൊക്കെ എത്ര നിസ്സാരമാണ്

“ഒക്കെ ശരിയാവും ഒന്നുമോർത്ത് മോള് വിഷമിക്കണ്ടാട്ടോ ”

“എന്നാൽ ഞങ്ങൾ പോകട്ടെ ഒട്ടോറിക്ഷ വിട്ടട്ടില്ല”

പോകാൻ നേരം അശ്വതിയെ കെട്ടപ്പിടിച്ച് ഒരുമ്മ കൊടുത്തു വല്യമ്മിച്ചി

ആലീസ് ഓട്ടോയിൽ കയറി

“ആലീസെ ആ കൊച്ചി നൊട് ഒരു കാര്യം ചോദിക്കാൻ മറന്നു പോയി, ഞാൻ ഇപ്പോ വരാം”

വല്യമ്മിച്ചി തിരിച്ചു വരുന്നത് കണ്ട് അശ്വതി അടുത്തേക്ക് ചെന്നു

“എന്താ വല്യമ്മച്ചി എന്തെങ്കിലും മറന്നോ;

“മറന്നു നിന്നോടൊരു കാര്യം ചോദിക്കാൻ ”

“നിനക്ക് എന്റെ റോഷൂട്ടനോട് ദേഷ്യമൊന്നുമില്ലല്ലോ ”

ഇല്ല എന്നവൾ തലയാട്ടി

“വല്യമ്മച്ചിക്ക് എന്നോട് ദേഷ്യമില്ലല്ലോ ,ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം”

“നിന്നോടോ, നിന്നെ പോലെ ഒരു മകളെ എനിക്ക് കിട്ടിയില്ലല്ലോ ”

* * *

അവർ വീട്ടിലെത്തിയപ്പോൾ ഫിലിപ്പ് വന്നിട്ടുണ്ടായിരുന്നു

“അമ്മയും മോളും എവിടെക്കാണ് ഇവിടെ ആരോടും പറയാതെ പോയത്, ഞാൻ ചോദിച്ചപ്പോൾ ഇവർക്ക് രണ്ടു പേർക്കും അറിയില്ല, പോകുമ്പോൾ എവിടെക്കാണ് പോവുന്നതെന്ന് പറഞ്ഞിട്ട് പോക്കുടെ ”

“ഞങ്ങള് ആ ലിസ്സിയുടെ അമ്മയെ കണാൻ പോയതാ,റോണി യല്ലേ ഞങ്ങൾക്ക് ഓട്ടോ വിളിച്ച് തന്നത് ”

“എന്റെ വല്യമ്മിച്ചി ഇങ്ങനെ നുണ പറയരുത്, എന്നോട് പറഞ്ഞോ ലിസ്സി ചേച്ചിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് ”

“ആ പറഞ്ഞു, നീ മറന്നു പോയാ തായിരിക്കും ”

അശ്വതിയുടെ വീട്ടിലേക്കല്ല പോയതെന്നറിഞ്ഞപ്പോൾ റോഷന് സമാധാനമായി

പക്ഷേ റോണിയാമായിരുന്നു രണ്ടു പേരും നുണ പറയുകയാണെന്ന്

ആലീസ് ഡ്രസ്സ് മാറി അടുക്കളയിൽ വന്നപ്പോൾ റോണി ചോദിച്ചു

“അമ്മേ സത്യം പറയ് നിങ്ങള് പോയത് അശ്വതിയുടെ വീട്ടിലേക്കല്ലേ, അമ്മ നുണയൊന്നും പറയാൻ നിൽക്കണ്ടാ ഞാൻ ഓട്ടോ ചേട്ടനെ വിളിച്ച് ചോദിക്കും”

“നീ അവനെയൊന്നും വിളിക്കാൻ നിൽക്കണ്ടാ ഞങ്ങള് അവിടേക്ക് തന്നെയാണ് പോയത് ”

“എന്നിട്ട് വല്യമ്മിച്ചി അശ്വതിയെ ഒത്തിരി വഴക്ക് പറഞ്ഞൊ”

“എന്തിന് ”

“അശ്വതികാലത്ത് ചേട്ടനെ ചീത്ത പറഞ്ഞതിന് ”

“അതിനിടക്ക് അങ്ങനെയൊരു സംഭവം ഉണ്ടായോ”

“ഉണ്ടായി, അത് ചേട്ടൻ വല്യമ്മിച്ചിയോട് പറഞ്ഞു, അതു കൊണ്ടാണല്ലോ വല്യമ്മിച്ചി അപ്പോ തന്നെ പോയത് ”

“എന്നാൽ നീ കേട്ടോ ഞങ്ങള് പോയത് അശ്വതിയെ ചീത്ത പറയാനല്ല ”

“പിന്നെ, അവിടെ നിന്ന് കോഴി മുട്ട വങ്ങാനാണോ ”

“നിന്റെ ചേട്ടന് വേണ്ടി അശ്വതിയെ പെണ്ണ് ചോദിക്കാൻ ”

“രണ്ടു പേരും കൊള്ളാലോ, നിങ്ങൾ എന്താ എന്നെ കൊണ്ട് പോവാതിരുന്നത്
എന്നിട്ട് അശ്വതിക്ക് നല്ല സന്തോഷമായിട്ടുണ്ടാവുമല്ലേ, അവർക്ക് നൂറ് വട്ടം സമ്മതമായിരിക്കും ”

“അതിന് നീയല്ല അശ്വതി, അവൾക്ക് സമ്മതമല്ലായെന്ന് പറഞ്ഞു ”

“അമ്മേ വെറുതെ പറയണ്ടാ, അവളെന്തിനാണ് സമ്മതിക്കാതിരിക്കുന്നത്, ഇതൊരു ഗോൾഡൻ ചാൻസല്ലേ അവൾക്ക് ”

“എന്റെ റോണി അവൾക്ക് പറഞ്ഞത് ഇവിടേക്ക് വരാനുള്ള അർഹത അവൾക്കില്ലാന്ന്, പിന്നെ അവൾക്ക് മാത്രമായി രക്ഷപെടണ്ടാ ്, അവളുടെ അമ്മക്ക് അനിയത്തിക്കും അവളല്ലാതെ വേറെ ആരും ഇല്ലാന്ന് ”

“അയ്യോ ”

“അങ്ങനെയാണ് പെൺകുട്ടികൾ, വീട്ടുക്കാരെ കുറിച്ച് വിചാരം വേണം
ഇനി നീ ഇപ്പോ തന്നെ പോയി റോഷനോട് പറയണ്ടാ കേട്ടോ ”

* * *

“ഫിലിപ്പേ എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്, ആലീസെ നീയും വായോ”

“എന്താ കാര്യം അമ്മേ ”

“നമ്മുടെ റോഷന്റെ കല്യാണ കാര്യം”

“അത് ഇനിയത്തെ വരവിന് മതിയില്ലേ, ഇനി വന്നാൽ തിരിച്ച് വിടണ്ടാ ന്നാണ് എന്റെ തീരുമാനം ”

“അതൊക്കെ ശരി തന്നെയാണ്, ഇനി വിടണ്ടാ;

“അവന് ഇവിടത്തെ ഒരു കുട്ടിയെ ഇഷ്ടമാണ് ”

“റോഷനൊ,ഞാനിതൊന്നും അറിഞ്ഞില്ലാ”

“ഞങ്ങളും അറിഞ്ഞില്ലാ ഇന്നാണ് ഞങ്ങളും അറിഞ്ഞത് ”

“എതാ ആ കൊച്ച്, ഏത് കുടുംബത്തിലേതാ;

“പ്രത്യേകിച്ച് വല്ല്യ കുടുംബമല്ല, നീ ചിലപ്പോ അറിയും ആ സ്കൂളിന്റെ അടുത്താണ് വീട്, റോണിയുടെ കൂടെ പഠിച്ചതാണ് ”

“എനിക്കറിയില്ല, പള്ളയിൽ വരാറുണ്ടോ”

“ഇല്ല ആ കുട്ടി ഹിന്ദുവാണ്, പാവങ്ങളാണ് ”

“കൊള്ളാം കാശുമില്ല ,ജാതിയും വേറെ
അമ്മേ റോഷന്റെ കല്യാണത്തെ കുറിച്ച് എനിക്ക് ചില ആഗ്രഹങ്ങൾ, നല്ല കുടുംബമായിരിക്കണം നമ്മുടെ ഒപ്പം നിൽക്കുന്നവരായിരിക്കണം, എനിക്ക് പുറത്തിറങ്ങി നടക്കേണ്ടതാണ്

ഇന്നേ വരെ ഫിലിപ്പ് ആരുടെയും മുൻപിൽ തലകുനിച്ച് നിന്നിട്ടില്ല, ഇനിയൊട്ട് നിൽക്കുകയും ഇല്ലാ
അതു കൊണ്ട് അമ്മ പറഞ്ഞ കാര്യം നടക്കില്ലാ”

“നീ കാശും കെട്ടിപ്പിടിച്ചിരുന്നോ ”

“അമ്മ എന്തു പറഞ്ഞാലും ഈ കാര്യത്തിൽ എന്റെ തീരുമാനത്തിൽ മാറ്റമില്ല ”

“നിന്റെ മകന്റെ ഇഷ്ടത്തിന് ഒരു വിലയുമില്ലേ, അവനും ഉണ്ടാവുമല്ലോ ആഗ്രഹങ്ങൾ

“അമ്മ വെറുതെ എന്നോട് വഴക്കിന് വരണ്ടാ ,അവൻ എന്റെ മകനാണ് എനിക്കറിയാം അവന് പെണ്ണൊക്കെ അന്വഷിക്കാൻ, അത് നമ്മുടെ നിലക്കും വിലക്കും ചേർന്ന പെൺകുട്ടി ആയിരിക്കും

“ഫിലിപ്പേ അവന് ആ കുട്ടിയെ ഒരു പാടിഷ്ടമുള്ളത് കൊണ്ടല്ലേ അതിനെ പഠിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്തത്

“അപ്പോ അവിടം വരെയെത്തി കാര്യങ്ങൾ പിന്നെ പഠിപ്പിക്കലും നടക്കില്ല, കല്യാണവും നടക്കില്ല’

“ഇത്രക്കും വാശി വേണോ ,അവന് ഇഷ്ടമുള്ള കുട്ടിയെ കല്യാണം കഴിച്ചോട്ടെ

“ആലീസെ നീ ഇതിൽ ഇടപെട്ടാണ്ടാ

ഒച്ച കെട്ട് റോണി ഏണിറ്റു വന്നു’

ചർച്ച റോഷന്റെ കല്യാണ കാര്യമാണെന്ന് റോണിക്ക് മനസ്സിലായി

അവൾ വേഗം റോഷന്റെ മുറിയിലേക്ക് ചെന്നു

“എന്താടീ ഉറങ്ങാറായില്ലേ

“ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്

“ഇത്രയും നേരം നീ എന്നെ കണ്ടില്ലേ

“അത് അമ്മ ചേട്ടനോട് പറയരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ചേട്ടനോട് പറയാതിരുന്നത്, ഇപ്പോ തോന്നി പറയുന്നതാണ് നല്ലതെന്ന് ”

“നീ കാര്യം പറയ് റോണി ”

“ഇന്ന് വല്യമ്മിച്ചിയും അമ്മയും പോയത് ലിസ്സി ചേച്ചിയുടെ അമ്മയെ കണാനല്ല ”

“പിന്നെ ”

“അശ്വതിയുടെ വീട്ടിൽ പോയതാണ്, പപ്പായോട് നുണ പറഞ്ഞതാണ് ”

“വല്യമ്മിച്ചി അവളെ ചീത്ത പറഞ്ഞോ ”

“ചീത്ത പറയാൻ പോയതല്ല ചേട്ടന് പെണ്ണ് ചോദിക്കാൻ പോയതാണ് ”

“അശ്വതി പറ്റില്ലാന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ, എനിക്കറിയാം അവളങ്ങനെ പറയുമെന്ന്:

“അങ്ങനെയല്ലാ പറഞ്ഞത് അവൾക്കതിനുള്ള അർഹത ഇല്ലാന്ന്
ചേട്ടനെ ഇഷ്ടമല്ലാന്ന് അവർ പറഞ്ഞിട്ടില്ല;

“ഇനിയിപ്പോ ഒന്നും വേണ്ടാ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോകും, പിന്നെ അവർക്ക് എന്റെ ശല്യം ഉണ്ടാവില്ല ”

“ചേട്ടാ ഇപ്പോ അതല്ല പ്രശ്നം വല്യമ്മിച്ചി ഈ കാര്യം പപ്പയോട് പറഞ്ഞു, ചേട്ടന് അശ്വതിയെ ഇഷ്ടമാണെന്നുള്ള കാര്യം
അതും പറഞ്ഞ് പപ്പയും വല്യമ്മിച്ചിയും വഴക്ക് കൂടുകയാണ് ”

റോഷൻ പപ്പയുടെ മുറിയിലെത്തി

“എന്താ പപ്പാ എന്തിനാ ഇങ്ങനെ ഒച്ചയിടുന്നത് ”

“റോഷൂട്ടാ നിന്റെ പപ്പാ അശ്വതിയെ കെട്ടാൻ സമ്മതിക്കില്ലാന്ന് ”

“നിന്നൊടും കൂടിയാണ് പറയുന്നത് ഇതൊന്നും ഇവിടെ നടക്കില്ല”

iപപ്പയോട് ഞാൻ പറഞ്ഞോ എനിക്ക് അശ്വതിയെ വിവാഹം കഴിക്കണമെന്ന് ”

“നീ പറഞ്ഞില്ല, പക്ഷേ നിന്റെ വല്യമ്മിച്ചി എന്നോട് പറഞ്ഞു ”

“എന്തായാലും പപ്പയുടെ ഇഷ്ടo നടക്കട്ടേ പപ്പാ പറയുന്ന പെൺകുട്ടിയെ ഞാൻ വിവാഹം കഴിക്കാം;

“നീ എന്താ റോഷൂട്ടാ പറയുന്നത് നീ അശ്വതിയെ നിനക്കിഷ്ടമാണെന്ന് പറഞ്ഞില്ലേ ”

“അശ്വതിക്ക് എന്നെ വിവാഹം ചെയ്യാൻ ഇഷ്ടമല്ലല്ലോ വല്യമ്മച്ചി, .
പക്ഷേ ഒരു കാര്യം അശ്വതിയെ ഞാൻ പഠിപ്പിക്കും, അതിന് എത്ര രൂപ ചിലവായാലും ഞാൻ പഠിപ്പിക്കും, ഇതെന്റെ തീരുമാനമാണ്, ഈ കാര്യത്തിന് ഒരു മാറ്റമുണ്ടാവില്ല, ”

“നീ എന്തിനാ അവളെ പഠിപ്പിക്കുന്നത് ”

“പപ്പാ ഞാൻ പറഞ്ഞല്ലോ അത് എന്റെ തീരുമാനം ആണ്, ഞാൻ പഠിപ്പിക്കുമെന്ന് പറഞ്ഞാൽ പഠിപ്പിക്കും;

“അതു തന്നെ റോഷൂട്ടാ അവളെ പഠിപ്പിക്കണം, എന്റെ സ്വത്ത് മുഴുവൻ ഞാൻ തരാം

“അമ്മേടെ ഏത് സ്വത്ത്

“സ്വത്ത് എന്ന് പറഞ്ഞാൽ എന്റെ ഭർത്താവ് എന്റെ പേരിൽ വാങ്ങിയതെല്ലാം
നീ ഈ കാര്യത്തിൽ വല്യവാശിയൊന്നും കാണിക്കണ്ടാ, ഈ കാര്യത്തിൽ ഞങ്ങളെല്ലാവരും റോഷൂട്ടന്റ ഭാഗത്താണ് ”

* * *

കാലത്ത് നേരത്തെ ഏണിറ്റ് വീട്ടിലെ ജോലികൾ തീർത്തു അശ്വതി

പുതിയ എങ്ങനെ ആയിരിക്കും എന്നവൾക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു

എന്തായാലും സാരമില്ല അവൾ മനസ്സിൽ കരുതി

ബസ്സിലിരുന്നപ്പോൾ അവൾക്ക് റോഷനെ ഓർമ്മ വന്നു

ഇന്നലെ രാത്രിയും താൻ റോഷനെ കുറിച്ചാണ് ഓർത്തത്

അത്രക്കും ഇഷ്ടമുള്ളത് കൊണ്ടല്ലേ തന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞത്,
ഇന്നലെ കാലത്ത് അങ്ങനെയൊന്നും പറയണ്ടാ യി രു ന്നു, പാവം…. ആരായിരിക്കും ആ ഭാഗ്യവതി, റോണിയുടെ നാത്തൂൻ ആവുന്നത്, തനിക്ക് ഭാഗ്യമില്ലാതായിപ്പോയി

ബസ്സിറങ്ങി നടക്കുമ്പോഴും അശ്വതി നോക്കി എവിടെയെങ്കിലും അവൻ നിൽക്കുന്നുണ്ടോ എന്ന്,
അവന്റെ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നുണ്ടോ
അവനെയൊന്നു കാണമെന്ന് തോന്നി അവൾക്ക്

* * *

വൈകിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു

ബുള്ളറ്റിന്റെ ശബ്ദം കേട്ട് അശ്വതി തിരിഞ്ഞു നോക്കി

അത് റോഷൻ ആയിരുന്നു

അവളുടെ അടുത്ത് വന്നിട്ടവൻ പറഞ്ഞു
“തനിക്ക് എന്റെ കൂടെ വരാൻ പേടിയില്ലങ്കിൽ കയറാം ഞാൻ തന്റെ വീട്ടിലേക്കാണ്;

അവൾ വണ്ടിയിൽ കയറി

“ഇന്നലെ വല്യമ്മിച്ചിവീട്ടിൽ വന്നത് ഞാനറിയാതെ ആയിരുന്നു,
തിരിച്ച് വന്നപ്പോഴാണ് അറിഞ്ഞത് ,വല്യമ്മിച്ചി പറഞ്ഞതൊക്കെ എന്റെയും കൂടി ആഗ്രഹമായിരുന്നു, ഇന്നലെ വീട്ടിൽ പപ്പയൊട് ഈ കാര്യം പറഞ്ഞ് വല്യമ്മിച്ചി വഴക്ക് ഉണ്ടാക്കി, പിന്നെ എനിക്ക് സമ്മതമല്ലാന്ന് പറഞ്ഞിരുന്നത് കൊണ്ട് ആ പ്രശ്നം എനിക്ക് വേഗം തീർക്കാൻ പറ്റി
ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ ”

“ഉവ്വ് ”

“ഇപ്പോ താൻ വിചാരിക്കുന്നുണ്ടാവും ഞാൻ എന്തിനാ തന്റെ വീട്ടിൽ വരുന്നതെന്ന് ,തന്റെ അമ്മയെ ഒന്നു കാണണം”

“എന്തിനാ ”

“അത് ഞാൻ അമ്മയോട് പറയും അപ്പോ കേട്ടാൽ മതി”

“തന്നെ പോലെ ഒരു നല്ല മനസ്സുള്ള കുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ലാട്ടോ ”

സത്യം പറഞ്ഞാൽ അശ്വതിക്ക് സങ്കടം വരുന്നുണ്ടായിരുന്നു, തനിക്ക് വീട്ടിലെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ റോഷനോട് ഒരായിരം വട്ടം താൻ സമ്മതമാണെന്ന് പറഞ്ഞേനേ

“ദേ തന്റെ വീടെത്തിയിട്ടൊ ”

അവൾ ഇറങ്ങി

രണ്ടു പേരും കൂടിയാണ് വീട്ടിലേക്ക് ചെന്നത്

രണ്ടു പേരെയും ഒരുമിച്ചു കണ്ട അമ്മ ഒന്നമ്പരന്നു

“അമ്മ പേടിക്കണ്ടാട്ടോ ഞാൻ റോഷൻ. ഇന്നലെ എന്റെ വല്യമ്മച്ചിയും അമ്മയും ഇവിടെ വന്നിട്ടുണ്ടാരുന്നു”

അവർ വന്ന കാര്യം അശ്വതി അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു അമ്മ ഇന്നലെ കുറെ കരഞ്ഞിരുന്നു

“ഇപ്പൊ മനസ്സിലായി മോൻ വയോ”

അവർ അകത്ത് കയറി ഇരുന്നു

“അമ്മേ ഞാൻ വന്നത് അശ്വതിയെ തുടർന്ന് പഠിപ്പിക്കുന്ന കാര്യം പറയാനാണ് ”

“മോനെ അത് ”

“അമ്മ ഒന്നും പറയണ്ടാ എല്ലാം എനിക്കറിയാം,

ഞാൻ അശ്വതിക്ക് തുടർന്നു പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്
പിന്നെ അനിയത്തിയുടെ പഠിപ്പിന്റെ കാര്യം എന്റെ വല്യമ്മിച്ചി നോക്കും”

“അതിനൊക്കെ ഒത്തിരി കാശ് ചില വില്ലേ”

“അമ്മ അതൊന്നും ഓർക്കണ്ടാ, ഇതിന് എതിര് പറയാതിരുന്നാൽ മതി”

അവൻ കവർ അശ്വതി ഏൽപ്പിച്ചു. ഇതിൽ എറണാകുളത്തെ കോച്ചിംഗ് സെന്ററിന്റെ അഡ്രസ്സ് ഉണ്ട്, പിന്നെ ഇത് കോഴ്സിന്റെ ഫീസ് അടച്ചത് ,താൻ രണ്ടു ദിവസം കഴിഞ്ഞ് പോയി ചേർന്നാൽ മതി, ക്ലാസ്സ് തുടങ്ങിയിട്ടില്ല,

“നല്ല പോലെ പഠിക്കണം ഉഴപ്പരുത് കേട്ടോ
എട്രൻസിന് നല്ല റാങ്ക് മേടിക്കണം”

താനൊരു ഡോക്ടർ ആയി കാണണമെന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാൻ ആണ്

“ഇത് എടിഎം കാർഡ്, തനിക്ക് വീട്ടിലെ ആവശ്യങ്ങൾക്കുള്ള രൂപ ഞാൻ ബാങ്കിൽ ഇട്ടോളാം”
അവൻ പിൻ നമ്പർ പറഞ്ഞ് കൊടുത്തു

അമ്മ അവന് ചായകൊടുത്തു

“എന്നാൽ അമ്മേ ഞാനിറങ്ങുകയാണ് ”

അശ്വതി കൂടെ ചെന്നു

അവൾ കരയുകയാണെന്ന് അവന് മനസ്സിലായി

“അതേ ഇപ്പോ എന്തിനാ കരയുന്നത്, തന്റെ ആഗ്രഹം പോലെ പഠിക്കാൻ പറ്റിയില്ലേ”

“എനിക്കിങ്ങനെ പഠിക്കണണ്ടാ ”

“എങ്ങനെ പഠിക്കണ്ടാന്ന് ”

“ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ട് ”

“ഇത്രയും നേരം എനിക്ക് സങ്കടമുണ്ടായിരുന്നു, ഇപ്പോ അത് മാറി എന്നോടുള്ള സ്നേഹം കൊണ്ടാണ് താൻ കരയുന്നതെന്ന് എനിക്ക് മനസ്സിലായി ”
ഇപ്പോ പഠിക്കണം, തനിക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് കേട്ടോ, അപ്പൊഴെക്കും പപ്പയുടെ എതിർപ്പും കുറയും
നാളെ ഞാൻ പോകും, ഇനി ഒരു യാത്ര പറച്ചിൽ ഇല്ല”

അവൻ വണ്ടിയിൽ കയറി

“ഒന്നു കൂടി ചോദിക്കുകയാണ്
ഞാൻ തനിക്ക് വേണ്ടി കാത്തിരിക്കട്ടേ ”

അവൾ അവന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു

അത് അവളുടെ സമ്മതമായിരുന്നു

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത പ്രദീപ് എടയാടയുടെ മറ്റു നോവലുകൾ

ഗൗരി

വിഷ്ണു

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!