Skip to content

പ്രണയദൂത് – Part 2

pranayadoothu novel aksharathalukal

✒️പ്രാണ

വലത് കാൽ വച്ച് അകത്തേക്ക് കയറിയ സൂര്യയെ വരവേറ്റത് തന്റെ അമ്മ ശ്രീജയുടെ അലമുറയിട്ടു കൊണ്ടുള്ള കരച്ചിൽ ആണ്….!!!

ഒരുതരം വെപ്രാളത്തോടെ അകത്തേക്ക് കയറിയ സൂര്യ കണ്ടത്‌ അലമുറയിട്ടു കരയുന്ന തന്റെ അമമയെയാണ്… തൊട്ടടുത്ത അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് ഒരു പെൺകുട്ടിയും ഉണ്ട്…തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല…കൂടെ തന്നെ അടുത്ത തന്റെ അനുജത്തി സിതാരയെയും സൂര്യ കണ്ടു…

“അമ്മേ…

വെപ്രാളത്തോടെ ഉച്ചത്തിൽ അമ്മയെ വിളിച്ച സൂര്യയുടെ ശബ്ദം കേട്ട് ശ്രീജ തലയുയർത്തി നോക്കി…

മോനെ സൂര്യാ എന്ന വിളിച്ചുകൊണ്ട് ശ്രീജ അവനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവന്റെ കണ്ണുകൾ തന്റെ മുന്നിൽ ഉള്ള പെൺകുട്ടിയിൽ തറഞ്ഞു നിന്നു…

എന്തിനാ അമ്മേ കരയുന്നത് എന്ന് ചോദിക്കാൻ പോലും ആ നിമിഷം അവന്റെ നാവ് ചലിച്ചില്ല…
ഒരു തരം മരവിപ്പ് ആയിരുന്നു…

*പ്രിയ…!!*

സിതാരയുടെ അടുത്ത തന്നെ നോക്കി നിൽക്കുന്ന പെണ്കുട്ടിയെ കണ്ട് അവന്റെ ചുണ്ടുകൾ ചലിച്ചു…

അപ്പോൾ പ്രിയ,,,ഓർമയിൽ അവന്റെ മുഖം തിരയുകയായിരുന്നു…

താൻ പഠിച്ച കോളേജിൽ സീനിയർ ആയിരുന്ന,,,പെണ്കുട്ടികൾക് ഒരു കാലത്ത് ഹരം ആയിരുന്ന ഫുട്ബോൾ പ്ലേയർ ആയ,, മിക്കവരുടെയും ഉള്ളിലെയും പ്രണയം ആയിരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം മികവോടെ തെളിഞ്ഞു വന്നു… *അത് സൂര്യയുടേത് ആയിരുന്നു…!!!*

അതേസമയം തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ ഏട്ടന്റെ ഭാര്യ ആണ് എന്ന സത്യം മനസ്സിലാക്കിയ സൂര്യയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി…

★★★★★★★

കുറച്ചു സമയങ്ങൾക്ക് മുൻപ് തന്റെ മുന്നിൽ ഇരുന്ന് വിതുമ്പൽ അടക്കാൻ പാട് പെട്ടുകൊണ്ട പ്രിയ പറഞ്ഞ ഓരോ വാക്കുകളും സൂര്യയുടെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു…

_____

*മണിക്കൂറുകൾക്ക്‌ മുൻപ്…*

ക്ലോക്കിൽ രാത്രി സമയം *2.15…!!*

ഇരുമെയ്യും മനസും പരസ്പരം അലിഞ്ഞുചേർന്ന ക്ഷീണത്തിൽ തളർന്നുകൊണ്ട് ഉറങ്ങുകയാണ് രണ്ട്പേരും…

പെട്ടെന്ന് ടേബിളിൽ വച്ച സിദ്ധുവിന്റെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തു…vibration ഉള്ളത് കൊണ്ട് വല്ലാത്ത ശബ്ദത്തോടെ അത് വീണ്ടും റിങ് ചെയ്തു…

തുടരെ മൂന്ന് തവണ റിങ് ചെയ്തപ്പോൾ സിദ്ധു ഉറക്കം മുറിഞ്ഞു പെട്ടെന്ന് എഴുന്നേറ്റ് ഫോൺ കട്ട്‌ ആക്കാൻ ആഞ്ഞു…

അപ്പോൾ തന്നെ വീണ്ടും റിങ് ചെയ്തപ്പോൾ അവൻ എടുത്തു…

ഉറക്കത്തിന്റെ ആലസ്യത്തോടെ ഫോൺ എടുത്ത് ചെവിയിൽ വച്ച അവൻ മറുവശത്തു നിന്നും കേട്ട വാർത്ത കേട്ട് ഞെട്ടിത്തരിച്ചു… അവന്റെ ഉറക്കം പൂർണമായും നഷ്ടപ്പെട്ടിരുന്നു…

ഞാൻ ഇപ്പോൾ എത്താം എന്ന് മാത്രം പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു…

ശേഷം ഉറങ്ങുന്ന പ്രിയയെ അവൻ തട്ടിവിളിച്ചു…

ഞെട്ടി എഴുന്നേറ്റ പ്രിയ മുറുകിയ മുഖത്തോടെയും ടെൻഷനോടെയും നിൽക്കുന്ന സിദ്ധുവിനെ കണ്ട് വെപ്രാളത്തോടെ ചോദിച്ചു…

“..എന്താ സിദ്ധു എന്താ പ്രോബ്ലം…

“..പ്രിയാ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..ഇപ്പോൾ എനിക്ക് ഹോസ്പിറ്റലിൽ നിന്നും കാൾ വന്നിരുന്നു…ഒരു urgent കേസ് ആണ്…

എന്ന് തുടങ്ങി അവൻ പറഞ്ഞകാര്യങ്ങൾ കേട്ട് പ്രിയ സമ്മതം എന്നോണം അവനെ നോക്കി തലയാട്ടി…

“..പ്രിയാ നീ താഴേക്കു വന്നു ഡോർ ലോക്ക് ചെയ്തു കിടന്നോളു…

എന്ന് പറഞ്ഞുകൊണ്ട് സിദ്ധു വേഗം തന്റെ റൂമിലേക്ക് നടന്നു…ജസ്റ്റ്‌ ഫ്രഷ് ആയി വേഗം കാറിന്റെ ചാവിയും എടുത്ത് താഴേക്ക്‌ ഇറങ്ങി…കൂടെ തന്നെ പ്രിയയും ഇറങ്ങി ലോക്ക് വാതിൽ ലോക്ക് ചെയ്ത് തിരികെ വന്നു റൂമിൽ കിടന്നു…അപ്പോൾ നേരത്തെ കഴിഞ്ഞു പോയ സുന്ദരമായ നിമിഷം ഓർത്തു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…മധുരമുള്ള സ്വപ്നങ്ങൾ കണ്ട് അവൾ ഉറങ്ങുമ്പോൾ…

*തൊട്ട് അപ്പുറത്തെ റൂമിൽ അവളുടെ പാതി പൂർത്തിയായ പെയിന്റിങ് അതിന്റെ നാഥനെയും കാത്ത് നിൽപ്പുണ്ടായിരുന്നു…⚠*

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ പ്രിയ മുറിയിൽ സിദ്ധുവിനെ കാണാത്തത് കണ്ടപ്പോൾ തന്നെ അവൻ ഹോസ്പിറ്റലിൽ നിന്നും വന്നിട്ടില്ല എന്ന മനസിലായി..സിദ്ധുവിന്റെ ഫോണിലേക്ക്‌ വിളിച്ചെങ്കിലും കിട്ടിയില്ല…

കുളിച്ചു ഫ്രഷ് ആയി താഴേക് ഇറങ്ങിയപ്പോൾ തന്നെ പ്രിയ കണ്ടു…പേപ്പറും വായിച്ചു കൊണ്ടിരിക്കുന്ന രവിചന്ദ്രനെ…

“..ഹാ ഗുഡ് മോർണിംഗ് മോളെ…നേരത്തെ തന്നെ എഴുന്നേറ്റോ…സിദ്ധു എവിടെ??,അവൻ ഇത് വരെ എഴുന്നേറ്റില്ലേ??,താഴേക്ക് കണ്ടില്ലല്ലോ??

“അത് അച്ഛാ..ഇന്നലെ രാത്രി സിദ്ധുവിന് ഹോസ്പിറ്റലിൽ നിന്നുമൊരു കാൾ വന്നിരുന്നു..ഒരു urgent case ആയത്കൊണ്ട് ഇന്നലെ രാത്രി പോയതാണ്…ഇത് വരെ വന്നിട്ടില്ല…
അച്ഛനെ വിളിച്ചിരുന്നോ..ഞാൻ വിളിച്ചിട്ട് കിട്ടിയില്ല…

“..എന്ത്?ഇന്നലെ രാത്രി call വന്നെന്നോ…എന്താ മോളെ നീ ഈ പറയുന്നേ…എത്ര മണിക്കാ call വന്നത്..??!!..

പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റ് ഞെട്ടലോടെ പ്രിയയെ നോക്കിക്കൊണ്ട് രവിചന്ദ്രൻ ചോദിച്ചു…

ഒരു വേള അയാളുടെ മനസിൽ സംശയങ്ങളുടെ ഒരു കൂടാരം തന്നെ ഉണ്ടായി…

“..2.15 ന് ആയിരുന്നു കാൾ വനന്ത അച്ഛാ..എന്താ..??അച്ഛനെ വിളിച്ചില്ലേ..??

രവിയുടെ ഞെട്ടലോടെയുള്ള ചോദ്യം കേട്ടപ്പോൾ പ്രിയയുടെ ഉള്ളിലും എന്തോ ഭയം ഉണ്ടായി..രാത്രി പോയത് ആണ്..ഇതുവരെയും ഇങ്ങോട്ട് വിളിച്ചിട്ട് ഇല്ല.. അങ്ങോട്ടേക്ക് വിളിച്ചിട്ട് കിടയതുമില്ല…

“..ഇല്ലാ..ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..”

എന്നും പറഞ്ഞുകൊണ്ട് രവിചന്ദ്രൻ തന്റെ ഫോൺ എടുത്തു സിദ്ധുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…

*_താങ്കൾ വിളിക്കുന്ന നമ്പറിലേക്ക് ഉള്ള കോളുകൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്_*

തുടരെ മൂന്ന് തവണ വിളിച്ചെങ്കിലും അത് തന്നെയായിരുന്നു മറുപടി..

പ്രിയയ്ക് എന്തോ ഒരു പേടി തോന്നി…ഇനി വല്ല അപകടം എങ്ങാനും…

അപ്പോഴേക്കും രണ്ട് പേരുടെയും സംസാരം കേട്ട് അവിടേക്ക്‌ ശ്രീജയും സിതാരയും എത്തിയിരുന്നു..

സിദ്ധുവിന്റെ നമ്പറിൽ കാൾ ചെയ്ത കിട്ടാത്തപ്പോൾ ഉടനെ തന്നെ രവിചന്ദ്രൻ ഹോസ്പിറ്റലിലെ നമ്പറിലേക്ക് വിളിച്ചു…

എന്നാൽ മറുവശത്ത് നിന്നും സിദ്ധാർഥ്‌ ഡോക്ടർ ഇവിടെ വന്നിട്ടില്ല എന്നുള്ള മറുപടി കേട്ട് രവിയുടെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി…ഇന്നലെ ഇവിടെ ഒരാൾക്കും urgent ആയി ഒന്നും ഉണ്ടായിട്ടില്ലഎന്ന് കൂടി കേട്ടപ്പോഴേക്കും രവിയുടെ ഉള്ളിൽ പൂർണമായും നടുക്കം ഉണ്ടായി…

അപ്പോഴേക്കും സംഭവം അറിഞ്ഞു ശ്രീജ കരയാൻ തുടങ്ങിയിരുന്നു…

പിന്നെ സിദ്ധുവിന് വന്ന കാൾ ആരുടേത് ആയിരുന്നു…എന്ന ചോദ്യം രവിയുടെ ഉള്ളിൽ ഉയർന്നു വന്നു…??

സിദ്ധു ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ പിന്നെ എവിടേക്ക് പോയി??…എന്തിന് പോയി??
എന്നുള്ള ചോദ്യം അവരുടെ എല്ലാവരുടെയും ഉള്ളിൽ നിറഞ്ഞു നിന്നു….

ഹോസ്പിറ്റലിൽ പോയി അന്വേഷിക്കാൻ ആയി രവിചന്ദ്രൻ വീട്ടിൽ ഉള്ളവരോട് പറഞ്ഞു പെട്ടെന്ന് തന്നെ ഇറങ്ങി…

★★★★★★★

സൂര്യയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി ചുടുകണ്ണുനീർ ഇറ്റ് വീണു…

അത് ഒരു കാലത്ത് താൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെണ്ണ് പ്രിയയെ ഓർത്തിട്ടാണോ!!!,,, അതോ ഇന്നവൾ തന്റെ ഏട്ടന്റെ ഭാര്യയായി തന്റെ *ഏട്ടത്തിയമ്മയായത്* കൊണ്ടാണോ!!!!,,,അതോ തന്റെ ജീവനായ ഏട്ടൻ എവിടെയാണോ എന്ന അറിയാതെ ആണോ…എന്ന് മനസിലാക്കാൻ പറ്റാത്ത വിധം അവന്റെ ഹൃദയം തകർന്നു പോയി….

നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് ഇരുന്നിടത് നിന്നും എഴുന്നേറ്റ് തന്റെ ഷെൽഫ് തുറന്ന് കഴിഞ്ഞ കാലമത്രെയും ആരും കാണാതെ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഫോട്ടോ സൂര്യ കയ്യിൽ എടുത്തു…

ഇടതൂർന്ന അരയോളം വരെയുള്ളമുടിയും,തിളങ്ങുന്ന കണ്ണുകളും,വിടർന്ന ചിരിയോടെയും നിൽക്കുന്ന പെണ്കുട്ടിയെ കണ്ട് സൂര്യയുടെ ഹൃദയം ഒന്ന് പിടഞ്ഞു….
*അത് പ്രിയയായിരുന്നു…!!!*

കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുപാട് പെണ്കുട്ടികൾ പിറകിൽ ഇഷ്ട്ടം പറഞ്ഞു നടന്നെങ്കിലും അവരിൽ ഒരാളെ പോലും അവൻ ഇഷ്ടപ്പെട്ടിരുന്നില്ല…ഒക്കെ ഒരു ചെറുചിരിയോടെ ഒതുക്കി നിർത്തിയിട്ടെ ഉള്ളു…

കാരണം,,, അവന്റെ മനസ്സിൽ തന്റെ ജൂനിയർ ആയിരുന്ന പ്രിയ ഏതോ ഒരു നിമിഷത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു…!!

പറയാതെ അവൾ അറിയാതെയുമുള്ള നിശബ്ദ പ്രണയം ആയിരുന്നു അവന്റേത്…അത് അവൻ ആസ്വദിക്കുകയായിരുന്നു…

അല്ലേലും ഒരാളെ അയാൾ അറിയാതെ പ്രണയിക്കുന്നതിന്റെ സുഗം ഒന്ന് വേറെ തന്നെയാണ്…

ട്രെയിനിങ് കഴിഞ്ഞു ജോലി ഒക്കെ ആയതിന് ശേഷം നേരിട്ട് ചെന്ന് ആലോചിക്കാൻ ആയിരുന്നു തീരുമാനം…

ഏട്ടന് വേണ്ടി വീട്ടിൽ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ നേരിട്ട് കണ്ടോളാം ഫോട്ടോ അയക്കേണ്ട…എന്ന പറഞ്ഞപ്പോൾ……??

ഇന്ന് പ്രിയ ആണ് തന്റെ ഏട്ടന്റെ ഭാര്യ എന്ന അറിഞ്ഞപ്പോൾ അവന്റെ ഹൃദയം വിങ്ങിപ്പൊട്ടി…

ഒരു വശത്ത് ഇന്നലെ ഹോസ്പിറ്റലിലേക്ക്‌ എന്ന പറഞ്ഞുപോയി തന്റെ ഏട്ടന്റെ ഒരു വിവരം പോലും ഇല്ലാതെയും മറുവശത്ത് ഏട്ടന്റെ ഭാര്യ ആയ പ്രിയയെയും ഓർത്തു സൂര്യയുടെ ഉള്ള് പിടഞ്ഞു…

മറക്കണം…എല്ലാം ഒരു കഥ പോലെ…പറയാതെ പോയ ഇഷ്ട്ടം തന്റെ ഉള്ളിൽ തന്നെ കുഴിച്ചുമൂടണം..ആരും അറിയാതെ..ആർക്കും വേദന നല്കാതെ…
ഒരുപക്ഷേ..വിടരും മുൻപ് തന്നെ തന്നെ കൊഴിഞ്ഞു പോകാൻ വിധിച്ചത് ആയിരിക്കാം തന്റെ നിശബ്ദ പ്രണയം..?

മനസ്സിൽ ദൃഡനിശ്ചയം എടുത്ത പല തീരുമാനങ്ങളും കൈകൊണ്ട് അവൻ തന്റെ അമ്മയുടെ അടുക്കലേക്ക്‌ നടന്നു…

അത് പുതിയ സൂര്യയായിട്ട് ആയിരുന്നു…!!

“മോനെ സൂര്യാ സിദ്ധു..

സൂര്യയെ കണ്ടപ്പോൾ പറഞ്ഞത് പൂർത്തിയാക്കാൻ കഴിയും മുൻപ് തന്നെ ശ്രീജയുടെ വാക്കുകൾ ഇടറി..അമ്മയുടെ അവസ്ഥ കണ്ട് സൂര്യയുടെ ഹൃദയം പിടഞ്ഞു…സ്വന്തം മകൻ ആണ് എവിടെയാണ് എന്താണ് പറ്റിയത് എന്നറിയാതെ.. ഏത് അമ്മയ്ക്കാണ്
സഹിക്കുക…അതും വിവാഹം കഴിഞ്ഞു ഒരു ദിവസം പോലും ആയില്ല…

“വിഷമിക്കല്ലേ അമ്മേ..എന്തിനാ കരയുന്നെ..ഏട്ടൻ എവിടേലും പോയത് ആയിരിക്കും..അല്ലാതെ ഏട്ടന് എന്ത് പറ്റാനാ..എന്തായാലും ഇന്നത്തെ ദിവസം കഴിയുന്നതിന് മുൻപ് ഏട്ടനെ അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കും..ഇത് ഈ സൂര്യ അമ്മയ്ക്ക് തരുന്ന വാക്ക്…

അമമയെ ചേർത്ത് പിടിച്ചുകൊണ്ട് അത് പറയുമ്പോഴും സൂര്യയുടെ ഉള്ളം പുകയുകയായിരുന്നു…

വീട്ടിൽ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക്‌ പോകുമ്പോൾ സൂര്യയുടെ മനസ്സ്‌ കലുഷിതമായിരുന്നു…
അവന്റെ മനസ്സിൽ ഒരേ സമയം പല ചിന്തകളും കടന്നുപോയി…

ഏട്ടന് ഇനി വല്ല ശത്രുക്കളും..??ഡോക്ടർ ആണ്…പല വഴിക്കും ശത്രുക്കൾ ഉണ്ടാകാം…പക്ഷെ…എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്ന ഏട്ടന് എങ്ങനെ ശത്രുക്കൾ..??

ആ വഴിക്കും സംശയം പോയെങ്കിലും അത് അവൻ നിസ്സാരമാക്കിയില്ല…
താനൊരു പോലീസ് ആണ്… സ്കോപ്പുകൾ എന്തും നോക്കണം..അങ്ങനെ വല്ലതും ആണേൽ ഏതവൻ ആയാലും ഏട്ടന് എന്തേലും പറ്റിയാൽ വെറുതെ വിടില്ല ഞാൻ…

എന്തോ ഓർമയിൽ ഉച്ചവെയിലിലെ സൂര്യനെ പോലെ അവന്റെ കണ്ണുകൾ ജ്വലിച്ചു…

സ്റ്റേഷനിൽ എത്തിയപ്പോൾ സൂര്യയെ കാത്ത് assistant commissioner അനിൽ ഉണ്ടായിരുന്നു..അദ്ദേഹത്തെ കണ്ടപ്പോൾ സൂര്യ സല്യൂട്ട് ചെയ്തു…

അവനോട് ഇരിക്കാൻ പറഞ്ഞുകൊണ്ട് അനിൽ സംഭാഷണത്തിന് തുടക്കം കുറിച്ചു..

“സൂര്യാ..കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു..എനിക്കും കാര്യം ഓർത്തു വിഷമം ഉണ്ട്…ആദ്യമായി ഏറ്റെടുക്കുന്ന കേസ് തന്നെ സഹോദരന്റെ മിസ്സിങ് കേസ്…..”

അത് കേട്ടപ്പോൾ സൂര്യയുടെ ചുണ്ടിൽ ഒരു വരണ്ട ചിരി ഉണ്ടായി..അത്രമാത്രം തന്റെ ഏട്ടന്റെ മിസ്സിങ് അവനെ തളർത്തിയിരുന്നു…ഒരു വശത് കരയുന്ന തന്റെ അമ്മയെയുംഅനുജത്തി സിതാരയുടെയും മറുവശത്ത് പ്രിയയുടെയും മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു…

“പക്ഷെ ഇത് എന്റെ ഡ്യൂട്ടി അല്ല സർ എന്റെ  കടമയാണ്….ആരോടും അറിഞ്ഞോ അറിയാതെയോ പോലും ഒരു തെറ്റ് പോലും ചെയ്യാത്ത എന്റെ ഏട്ടൻ ഒറ്റ രാത്രി കൊണ്ട് മിസ്സ് ആകണം എങ്കിൽ അതിന്റെ പിറകിൽ ഒരാൾ ഉണ്ട് എന്ന് തന്നെയാണ് എന്റെ നിഗമനം….അത് ഏതൊരുവൻ ആയാലും ഇനിയുള്ള ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഞാൻ പിടിച്ചിരിക്കും…”

അവന്റെ സ്വരത്തിൽ ഉള്ള ആത്മവിശ്വാസവും ഏട്ടനെ കുറിച്ചുള്ള സംസാരവും അവന്റെ ഏട്ടൻ എത്ര മാത്രം അവനു പ്രിയപ്പെട്ടത് ആണെന്ന് അനിലിന് മനസ്സിലായി….

“തനിക്ക് ഒരു പരിശീലനം ആകുമല്ലോ അതുകൊണ്ട് കേസിന്റെ പൂർണ ഉത്തരവാദിത്തം നിനക്ക് മാത്രമാണ്…ഒക്കെ യൂ ക്യാൻ ഗോ

എന്നും പറഞ്ഞു സൂര്യയുടെ തോളിൽ മൃദുവായി ഒന്ന് തട്ടിക്കൊണ്ട് അനിൽ പുറത്തേക്ക് നടന്നു…

Asst.commissioner അനിൽ ഇറങ്ങിയതിനെ പിന്നാലെ സൂര്യ si അരുണിനെയും കൂടെ രണ്ട് constable മാരെയും കൂട്ടി നേരെ *karunya multi speciality hospital* ലേക്ക് തിരിച്ചു……

പോലീസ് വണ്ടിയുടെ സൈറൺ അന്തരീക്ഷത്തിൽ മുഴങ്ങി….

☆☆☆☆☆☆☆

തലക്ക് ശക്തമായ വേദന തോന്നിയപ്പോൾ സിദ്ധാർഥ്‌ പതിയെ കണ്ണുകൾ തുറന്നു…
ശരീരം മുഴുവൻ ഒരുതരം വേദന  അനുഭവപ്പെട്ടപ്പോൾ അവൻ തന്റെ ദേഹത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് വിറങ്ങലിച്ചു പോയി…

ഭ്രാന്തമ്മാരെ പോലെ ചങ്ങല ഉപയോഗിച്ചു അവന്റെ  ശരീരം മുഴുവൻ ചങ്ങല കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടിയിരുന്നു…

കൈകൾ അനക്കാൻ ശ്രമിക്കുന്തോറും അവ കൂടുതൽ ശക്തിയോടെ ശരീരത്തിൽ പറ്റി നിന്നു..അത് ദേഹത്ത് കൊണ്ട് പാടുകൾ സൃഷ്ടിച്ചു……

ദാഹം കൊണ്ട് തൊണ്ട വരണ്ട താൻ ഇപ്പോൾ മരിച്ചുപോകും എന്ന് സിദ്ധുവിന് തോന്നി…

ഒരു തുള്ളി വെള്ളത്തിനായി അവന്റെ കണ്ണുകൾ ചുറ്റും പരതി….

അപ്പോഴാണ് അവൻ ആ മുറി ശ്രദ്ധിച്ചത്… ഇടുങ്ങിയ കുടുസ്സായ മുറിയായിരുന്നു അത്…അവിടെ ഒരു ജനാലപോലും ഇല്ലാ എന്ന സത്യാവസ്ഥ അവനെ ഞെട്ടിച്ചു….

പെട്ടെന്ന് വല്ലാത്ത ഒരു ശബ്ദത്തോടെ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു……. അതോടൊപ്പം നേരിയ വെളിച്ചം അവിടേക്ക് കടന്നു വന്നു…..അതിന്റെ പിറകെ അകത്തേക്ക് വന്ന ആളെ സിദ്ധു അവിശ്വസനീയത്തോടെ നോക്കി…..

എന്നാൽ അയാളുടെ കൂടെ തന്നെ അടുത്ത ആളും അകത്തേക്ക് പ്രവേശിച്ചപ്പോൾ സിദ്ധുവിന്റെ മുഖം പ്രേതത്തെ കണ്ടപോലെ പോലെ വിളറി വെളുത്തു………

ആ ഞെട്ടലിലും അവന്റെ ചുണ്ടുകൾ മന്ത്രിച്ചു……..

*അഹാന…*

☆☆☆☆☆☆☆

നഗരത്തിലെ പ്രശസ്ത ഹോസ്പിറ്റലായ *karunya multi national hospital* ലെ ഡോക്ടർ സിദ്ധാർഥ്‌ ആ ഹോസ്പിറ്റലിൽ തന്നെ അറിയപ്പെടുന്ന ഡോക്ടർ കൂടി ആയിരുന്നു…….കൂടാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഡോക്ടർ കൂടി ആയിരുന്നു….

സിദ്ധാർഥ്‌ ഡോക്ടർ വിവാഹരാത്രി മിസ്സിങ് ആയ വാർത്ത എങ്ങനെയോ പുറത്തു പരന്നു….വാർത്ത അറിഞ്ഞു എത്തിയ നാട്ടുകാരും മീഡിയയും karunya ഹോസ്പിറ്റലിനേയും സ്നേഹതീരം വീടിനെയും വളഞ്ഞു…..

ഏറെ സമയത്തെ പോലീസിന്റെ ശ്രമത്തിന്‌ ഒടുവിൽ അവരെ ഒക്കെ നീക്കം ചെയ്തു…

അതും കൂടി ആയപ്പോൾ ശ്രീജ തളർന്നു വീണു….

☆☆☆☆☆☆☆

“സർ,സർ തന്ന നമ്പർ ഇപ്പോൾ നിലവിൽ ഇല്ല….ഇന്നലെ രാത്രി വരെ ഉണ്ടായിരുന്നു… ഏകദേശം 2.30pm ആണ് last ടൈം…”

സിദ്ധുവിനു ഇന്നലെ രാത്രി വന്ന നമ്പർ പരിശോധിക്കാൻ പറഞ്ഞപ്പോൾ മറുവശത്ത് നിന്നും കിട്ടിയ വാർത്ത കേട്ട് സൂര്യയുടെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി…….

മൊത്തം cctv footegകൾ പരിശോധിച്ചപ്പോൾ അവ മുഴുവൻ പ്രവർത്തന രഹിതമായിരുന്നു……

തനിക്ക് ഭ്രാന്ത് പിടിച്ചുപോകുമെന്ന സൂര്യക്ക് തോന്നിപ്പോയി….

ആരോ എല്ലാം അറിഞ്ഞുകൊണ്ട് കളിച്ചത് തന്നെയാണെന്ന് അവന് മനസ്സിലായി…
പക്ഷെ….!?ആര്….?!എന്തിന് വേണ്ടി….?!

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് സൂര്യ വീട്ടിലേക്ക് വണ്ടി തിരിച്ചു……

കരഞ്ഞു കണ്ണീർ പോലും പുറത്തേക്ക് വരാതെ തളർന്ന കിടക്കുന്ന ശ്രീജയെ കണ്ട അവന്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു….

അതിന്റെ കൂടെ ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വരാതെ മരവിച്ചു നിൽക്കുന്ന പ്രിയയെ കണ്ട് അവന് വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു……….

കല്യാണം കഴിഞ്ഞു ഒരു ദിവസം കഴിയുന്നതിന് മുൻപ് തന്നെ താലി പൊട്ടിപോകാൻ ആണോ അവളുടെ വിധി….!!!

എത്ര പെട്ടെന്നാണ് സന്തോഷവും കളി ചിരി തമാശകളും ഉണ്ടായ ഇന്നലെ വിവാഹം നടന്ന *സ്നേഹതീരം* വീട് സങ്കടക്കടലിൽ മുങ്ങിപോയത്….!!!

*തുടരും…🔥*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

പ്രാണ മറ്റു നോവലുകൾ

പ്രണയമധുരം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!